ക്യാമ്പസിലെ ചെഗുവേര: ഭാഗം 25

campasilechekuvera

രചന: മിഖായേൽ

പിറ്റേദിവസം അതിരാവിലെ അലാറത്തിന്റെ പോലും സഹായമില്ലാതെ ഞാൻ ചാടിപ്പിടഞ്ഞെഴുന്നേറ്റു..രാവിലെയുള്ള breakfast പോലും കഴിയ്ക്കാൻ നില്ക്കാതെ കോളേജിലേക്ക് ഒരോട്ടമായിരുന്നു...കാരണം അന്നായിരുന്നു എല്ലാവരും കാത്തിരുന്ന ആ ദിവസം....ഞങ്ങടെ ക്യാമ്പസ് ഇലക്ഷൻ.....🔥🔥🔥 കോളേജ് കവാടത്തിന് മുന്നിൽ തന്നെ പോലീസുകാർ തടിച്ചു കൂടി നില്പ്പുണ്ടായിരുന്നു... ഞാൻ സംഗീതേടെ കൈയ്യും പിടിച്ച് അകത്തേക്ക് കയറി....ഞങ്ങടെ പാർട്ടീടെ ചേട്ടന്മാരും ചേച്ചിമാരും എനിക്കുള്ള ബാഡ്ജുമായി waiting ലായിരുന്നു...അത് വാങ്ങി സഖാവിനെ ഞാൻ ചുറ്റുമൊന്ന് പരതി...ആളെ അവിടെയെങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല... വൃന്ദ ചേച്ചി....ദേവേട്ടൻ...അല്ല ഘോഷ്...സഖാവിനെ കണ്ടില്ലല്ലോ... എവിടെ...?? ഞാനതും ചോദിച്ച് ബാഡ്ജ് ഷാളിലേക്ക്പിൻചെയ്തു വച്ചു... ഘോഷ്...!!റൂമിലാണ്...ഇൻ ഏജന്റ് ഘോഷാ...!!ഈ ക്യാമ്പസിലെ എല്ലാവരുടേയും മനസ് കൃത്യമായി അറിയാവുന്നത് ഘോഷിന് മാത്രമല്ലേ.....

സഖാവിനെ കാണാതെ വോട്ട് ചെയ്യാൻ പോയതിൽ ചെറിയൊരു വിഷമം തോന്നിയിരുന്നു... പിന്നെ അതെല്ലാം മാറ്റി ക്ലാസിലേക്ക് കയറി.... സഖാവ് റൂമിൽ തന്നെയുണ്ടായിരുന്നു...സഖാവും ഹർഷനും മുസാഫിറും ഒരേ ബെഞ്ചില് ചെറിയൊരു അകലം പാലിച്ചായിരുന്നു ഇരുന്നത്....ഞാനും സംഗീതയും ബാലറ്റ് പേപ്പറും വാങ്ങി ഇരു വശങ്ങളിലേക്ക് ചെന്നു നിന്നു....ആ പേപ്പറിൽ എന്റെ പേരിന് നേരെ വോട്ട് ചെയ്യുമ്പോ കൈയ്യോക്കെ നന്നായി വിറച്ചിരുന്നു...വളരെ ശ്രദ്ധയോടെ മുഴുവൻ സീറ്റിലും വോട്ട് ചെയ്ത് അത് ഭംഗിയായി മടക്കി ബാലറ്റ് പെട്ടിയിലിട്ടപ്പൊഴാ ശരിയ്ക്കും ശ്വാസം നേരെ വീണത്.... എല്ലാം കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോഴേക്കും സംഗീതയും എനിക്കൊപ്പം പുറത്തേക്ക് ഇറങ്ങിയിരുന്നു....!!! പിന്നെ പ്രിൻസിപ്പാളും മറ്റ് അധ്യാപകരും കാണാതെ ഒളിച്ചു നിന്ന് കുറച്ചു പേരോട് വോട്ട് ചെയ്യാൻ പറഞ്ഞു.... അത്രയും സമയവും കോളേജിൽ ഭയങ്കര നിശബ്ദത നിറഞ്ഞു നിൽക്ക്വായിരുന്നു....

കൃത്യം 1.30 ആയതും വോട്ടിംഗ് സമയം അവസാനിച്ചു എന്ന് പറഞ്ഞു കൊണ്ടുള്ള അനൗൺസ്മെന്റ് ക്യാമ്പസാകെ മുഴങ്ങി കേട്ടു..... 2 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും എന്നു കൂടി പറഞ്ഞതും എനിക്കാകെ ഒരുതരം വെപ്രാളമായി...ജയിക്കുമോ ഇല്ലയോ എന്ന പേടിയ്ക്കപ്പുറം ദേവേട്ടൻ വല്ല പ്രശ്നത്തിനും പോകുമോ എന്ന ഭയമായിരുന്നു ഉള്ള് നിറയെ.... അതും ആലോചിച്ചു നിന്നപ്പോഴാ മനസ് നിറഞ്ഞ പുഞ്ചിരിയോടെ സഖാവ് ക്ലാസിൽ നിന്നും പുറത്തേക്കിറങ്ങി വരുന്നത് കണ്ടത്...സഖാവിനെ കണ്ടതും എല്ലാവരും ഒരുപോലെ അവിടേക്ക് ഓടിയടുത്തു... എല്ലാവർക്കും വോട്ടിംഗ് ശതമാനവും തോതും അറിയാനുള്ള ടെൻഷനായിരുന്നു... സഖാവ് അതിനെല്ലാം സന്തോഷത്തോടെ മറുപടി നല്കി...അതിൽ നിന്നും ജയിക്കാൻ പോകുന്നത് ഞങ്ങള് മാത്രമാണെന്ന് നൂറ് ശതമാനം ഉറപ്പായിരുന്നു... ഫുഡ് കൊണ്ടു വന്നോ... ഞാൻ പറഞ്ഞിരുന്നല്ലോ..!!! സഖാവ് ജിഷ്ണു ചേട്ടനോട് ചോദിച്ചു...!!!

ആ...എത്തിയിട്ടുണ്ടെടാ..അവരെ അകത്തേക്ക് കടത്തി വിടില്ല... അതുകൊണ്ട് ഞാൻ ക്ലാസിൽ വാങ്ങി വച്ചു... എല്ലാവർക്കും ഉള്ളതുണ്ട്... അന്നത്തെ ഫുഡ് പാർട്ടി വകയായിരുന്നു... എല്ലാവർക്കും വേണ്ടി പുറത്ത് നിന്നും വരുത്തിച്ചതായിരുന്നു.... അങ്ങനെ എല്ലാവരും ഫുഡ് കഴിയ്ക്കാനായി പിരിഞ്ഞു... എനിക്കും സംഗീതയ്ക്കുമുള്ള ഫുഡ് വാങ്ങി ഞങ്ങളൊരു ബെഞ്ചിലേക്ക് ചെന്നിരുന്നു... എനിക്കാകെ ടെൻഷൻ കയറീട്ട് ഒരു വറ്റ് പോലും കഴിയ്ക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു... സംഗീത രസവും മോരും സാമ്പാറും എല്ലാം പൊട്ടിച്ചൊഴിച്ച് കുഴച്ച് തട്ടാൻ തുടങ്ങി...അത് കണ്ട് motivated ആയി ഞാനും ചോറിലേക്ക് രസവും മിൻകറിയും എടുത്ത് കമഴ്ത്തി...ചോറ് ഒരു സൈഡിൽ നിന്നും കുഴച്ച് കഴിയ്ക്കാനായി ഉരുള ഉരുട്ടിയതും ഒരു കൈ എന്റെ പൊതിയിലേക്ക് പതിഞ്ഞു...

എന്റെ നോട്ടം ആ കൈയ്യുടെ ഉടമയിലേക്ക് പാഞ്ഞു....ആ ആളെ കണ്ടതും എന്റെ ബാല്യവും,കൗമാരവുമെല്ലാം പകച്ച് പണ്ടാരമടങ്ങിപ്പോയി...മറ്റാരുമല്ല...നമ്മുടെ ചെഗുവേര തന്നെ.... ആ...പറയെടാ...ഇല്ല...തുടങ്ങീല്ല...ഇപ്പൊഴേ ഇല്ല...2മണിയ്ക്ക്...രാകേഷേ..നീ എപ്പോ വരും...കഴിഞ്ഞോ...പാർട്ടി ഓഫീസിന്റെ സൈഡില്...ആ... ഞാൻ അടുക്കി വച്ചിട്ടുണ്ട്...നീ അത് മുഴുവനും എടുത്തിങ്ങ് പോന്നോളൂ...വേണ്ട..സഖാവിനോട് പറഞ്ഞാൽ മതി... സഖാവ് വലിയ ഫോൺ വിളിയിലായിരുന്നു...അതിന്റെ കൂടെ വലതു കൈ എന്റെ പൊതീലുള്ള ചോറും ഇളക്കി നില്പ്പും...ഞാൻ കണ്ണും മിഴിച്ച് ആ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു പോയി... പെട്ടെന്ന് സഖാവ് എന്റെ മുഖത്തേക്ക് ലുക്ക് വിട്ടു...എന്താന്ന് പുരികമുയർത്തി ആക്ഷനിട്ടതും ഞാൻ ചുമൽ കൂച്ചി ഒന്നുമില്ലാന്ന് പറഞ്ഞു.... പെട്ടെന്ന് സഖാവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു...ആള് ആ പുഞ്ചിരിയെ അതിസമർത്ഥമായി ഒളിപ്പിച്ച് എന്നോട് കഴിയ്ക്കാനായി കണ്ണ് കാണിച്ചു....

പിന്നെ അധികം അമാന്തിച്ച് നില്ക്കാതെ ഞാനും ആ പൊതിയുടെ ഒരു ഭാഗത്തിൽ നിന്നും ഉരളയുരുട്ടിയെടുക്കാൻ തുടങ്ങി.... സംഗീത അത് കണ്ട് എന്നോട് എന്തൊക്കെയോ കണ്ണ് കാണിച്ച് ആക്കി ഇളിയ്ക്ക്യായിരുന്നു...ആ ഇളി എന്നെ കളിയാക്കാൻ ആണെങ്കിലും അത് കണ്ടപ്പോ ശരിയ്ക്കും എനിക്ക് ചെറിയ തോതിൽ സന്തോഷമൊക്കെ തോന്നി.... ഒരു പിടി ചോറ് വാരി വായിലേക്ക് വച്ച് സഖാവ് കോള് കട്ട് ചെയ്ത് പോക്കറ്റിലേക്ക് തിരുകി ബഞ്ചിൽ എനിക്ക് ഓപ്പോസിറ്റായി ഇരുന്നു.... ഫുഡ് എങ്ങനെയുണ്ട്...!!! ടേസ്റ്റുണ്ടോ...??? സഖാവിന്റെ ആ ചോദ്യം കേട്ട് ഞാൻ മുഖമുയർത്തി ഒന്ന് നോക്കി... ന്മ്മ്മ്.. കൊള്ളാം...!!! പുറത്ത് നിന്നും വരുത്തിയതല്ലേ...അഭി ഏർപ്പാടാക്കിയതാ...!!! അത് പറഞ്ഞതും സഖാവിന്റെ മൊബൈൽ വീണ്ടും റിംഗ് ചെയ്തു...ചോറ് കുഴച്ചു കൊണ്ടു തന്നെ സഖാവ് ആ കോള് അറ്റന്റ് ചെയ്തു... ആ...ഇല്ല സഖാവേ...തുടങ്ങീട്ടില്ല...കുഴപ്പമൊന്നുമില്ല സഖാവേ...ആ...ശരി...വിളിയ്ക്കാം...

സഖാവ് അത്രയും പറഞ്ഞ് കോള് കട്ട് ചെയ്ത് ഡസ്കിലേക്ക് വച്ചു.... റിസൾട്ട് വന്ന് കഴിഞ്ഞാൽ ദീപൂന്റെ കൂടെ പെട്ടെന്ന് ഈ കോമ്പൗണ്ട് വിട്ട് പോകണം കേട്ടോ...അവൻ എല്ലാരേം പാർട്ടി ഓഫീസിൽ ആക്കും...പ്രകടനം കഴിഞ്ഞ് അവിടെ ഇരുന്നാൽ മതി... ഞാൻ അച്ഛനോട് വിളിച്ചു പറഞ്ഞിട്ടുണ്ട്...അല്പം ലേറ്റാകുംന്ന്.... പേടിയുണ്ടെങ്കിൽ wait ചെയ്യണംന്നുമില്ല...ഇതും കഴിഞ്ഞ് ഉടനെ പൊയ്ക്കോ.... ഞാൻ റിസൾട്ട് അറിയിച്ചേക്കാം....അതല്ല വൈകിട്ടുള്ള പ്രകടനം വരെ wait ചെയ്യാമെങ്കിൽ..... സാരല്ല... ഞാൻ wait ചെയ്തോളാം....!!! അത് കേട്ടതും സംഗീതേടെ ഭാഗത്ത് നിന്നും ശ്ശ്...ശ്ശ്..ന്നുള്ള ശബ്ദം കേട്ടു...അത് കേട്ടതും സഖാവും ഞാനും ഒരുപോലെ അവളെ നോക്കി... എന്താടീ...??? എനിക്ക് നേരത്തെ വീട്ടിൽ പോണം... അച്ഛൻ വഴക്ക് പറയും....!!! നീലു പ്ലീസ്... ഞാനതു കേട്ട് എന്ത് വേണംന്ന് അറിയാതെ ആകെ confusion ലായി... ചേട്ടാ...ഇവള് നിൽക്കും... എനിക്ക് പോണം... വീട്ടിൽ അച്ഛൻ വഴക്ക് പറയും...അതാ... അവളതും പറഞ്ഞ് കഴിപ്പ് നിർത്തി എഴുന്നേറ്റു....

ഓക്കെ.. അങ്ങനെ ആണെങ്കിൽ രണ്ടാളും പൊയ്ക്കോ... റിസൾട്ട് നാളെ അറിയാല്ലോ...!! എനിക്കത് കേട്ടപ്പോ എന്തോ ഒരു വിഷമം തോന്നി... കോളേജിൽ നിന്ന് തന്നെ റിസൾട്ട് അറിയണംന്ന് ഒരു കൊതി തോന്നിയിരുന്നു... ഞാൻ... ഞാനിവിടെ നിന്നോട്ടേ... റിസൾട്ട് അറിഞ്ഞിട്ട് പൊയ്ക്കോളാം....!!! സഖാവ് അതുകേട്ട് എന്റെ മുഖത്തേക്ക് നോക്കി... ഇവിടെ നിൽക്കാനാ ഇഷ്ടമെങ്കി നിന്നോ.. പക്ഷേ റിസൾട്ട് അറിഞ്ഞ് കഴിഞ്ഞാൽ ഉടനെ അഭിയ്ക്കോ രാഗേഷിനോ ഒപ്പം പെട്ടെന്ന് പ്രകടനത്തിന് ഇറങ്ങിക്കോണം...അത് കഴിഞ്ഞ് ലേറ്റായാൽ അവര് പാർട്ടി ഓഫീസിൽ കൊണ്ടാക്കും... അവിടെ wait ചെയ്താൽ മതി... ഞാനതിനെല്ലാം തലയാട്ടി കൊടുത്തിരുന്നു... അപ്പോഴേക്കും സംഗീത എനിക്ക് യാത്ര പറഞ്ഞ് ബാഗും തൂക്കി ഇറങ്ങാൻ തുടങ്ങിയിരുന്നു.... ഡീ...നീലു.. ഞാൻ പോകുവാണേ...!!! താഴെ പൈപ്പില് ചെന്ന് കൈകഴുകിക്കോളാം...ദേ നീ ഈ വെള്ളം വെച്ചോ...!!! അവളതും പറഞ്ഞ് അവൾടെ കൈയ്യിൽ ഉണ്ടായിരുന്ന ബോട്ടിൽ എനിക്ക് നേരെ നീട്ടി തന്നു...

ഞാനത് കൈനീട്ടി വാങ്ങി ഡസ്കിന് പുറത്തേക്ക് വച്ചു.... റിസൾട്ട് അറിയുമ്പോഴേ വിളിച്ചു പറയണേ...ഇനീം താമസിച്ചാൽ സരയൂ പോകും...അതാ ഞാൻ... പിന്നെ ഞാൻ വല്യച്ഛനോട് പറഞ്ഞോളാം നീ ലേറ്റാകുംന്ന്... അവള് തിടുക്കപ്പെട്ട് എന്തൊക്കെയോ പറഞ്ഞ് ക്ലാസിന് പുറത്തേക്ക് നടന്നു.... അവള് യാത്ര പറഞ്ഞു പോകുമ്പോഴും ഡസ്കിൽ വച്ചിരുന്ന മൊബൈൽ സഖാവ് ഇടയ്ക്കിടെ എടുത്ത് ഡിസ്പ്ലേയിലേക്ക് നോക്കുന്നുണ്ടായിരുന്നു...ഞാനതു കണ്ട് മൊബൈലിലേക്ക് ഏറുകണ്ണിട്ട് നോക്കി... ആ സമയം തന്നെയായിരുന്നു വളരേ യാദൃശ്ചികമായി സഖാവ് മുഖമുയർത്തി എനിക്ക് നേരെ ലുക്ക് വിട്ടത്....ആ നോട്ടം കണ്ടപ്പോഴേ ഞാൻ പഴേ പൊസിഷനിലേക്ക് ചേഞ്ചായി ഫുഡ് കഴിയ്ക്കാൻ തുടങ്ങി.... എന്റെ മൊബൈൽ ഒന്ന് സൂക്ഷിച്ചു വച്ചേക്കാമോ നീ... ഞാനിപ്പോ കൗണ്ടിംഗിന് പോകും....അപ്പോ അവിടെ മൊബൈൽ ഒന്നും allowed ആയിരിക്കില്ല....ദേ 2 മണിയാകാൻ പോകുന്നു........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story