ക്യാമ്പസിലെ ചെഗുവേര: ഭാഗം 27

campasilechekuvera

രചന: മിഖായേൽ

പുറത്തുണ്ടായിരുന്ന ജീപ്പിലേക്ക് കയറുമ്പോഴും എന്റെ മനസാകെ കലുഷിതമായിരുന്നു...ഒരു സമാധാനവും ഇല്ലാത്ത അവസ്ഥയായിരുന്നു.... ബാഗിൽ കരുതിയിരുന്ന സഖാവിന്റെ മൊബൈലിൽ കൈ ചേർക്കുമ്പോഴും കണ്ണുനീർ നിയന്ത്രണം വിട്ട് പെയ്തൊഴിയുകയായിരുന്നു... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 സമയം കഴിയും തോറും കോളേജിന്റെ മുഖം മാറി വരികയായിരുന്നു.... മെയിൻ കവാടത്തിന് മുന്നിലായി പോലീസ് ജീപ്പുകളും,വലിയ വാനുകളും നിരനിരയായി അണിനിരക്കാൻ തുടങ്ങി...കൂടുതൽ ഫോർസുകൾ ബാരിക്കേഡുകളുമായി ഗേറ്റിന് മുന്നിലേക്ക് ചാടിയിറങ്ങി...പെരുമഴയെപ്പോലും അവഗണിച്ച് പോലീസുകാർ ക്യാമ്പസിനുള്ളിലേക്ക് ഇരച്ചു കയറി.... അപ്പോഴും പേമാരിയിൽ അടിമുടി നനഞ്ഞ് ഘോഷ് എതിരാളികളെ അടിച്ചു വീഴ്ത്തുകയായിരുന്നു...കൊടിമരത്തിൽ ഉയർന്നു പൊങ്ങിയ തൂവെള്ളക്കൊടി മഴയിൽ കുതിർന്നു പോയിരുന്നെങ്കിലും ആഞ്ഞു വീശിയടിച്ച കാറ്റിൽ അത് പാറിപ്പറന്നു....

കോരിച്ചൊരിഞ്ഞ മഴയിൽ നിമിഷനേരം കൊണ്ട് തന്നെ ക്യാമ്പസിന്റെ പരിസരം വെള്ളക്കെട്ടിനാൽ മൂടപ്പെട്ടിരുന്നു...പോലീസ് ഫോർസ് മെയിൻ കവാടത്തിലൂടെ അകത്തേക്ക് കടക്കുമ്പോൾ അവരെ വരവേറ്റത് വെള്ളക്കെട്ടിലേക്ക് എടുത്ത് എറിയപ്പെട്ട മുസാഫിറിന്റെ അലർച്ചയായിരുന്നു... അവന് പിറകേ പാഞ്ഞു വന്ന ഘോഷ് നിലത്ത് വെള്ളത്തിൽ കിടന്ന മുസാഫിറിന്റെ കരണത്തേക്ക് ഇടത് കൈ വീശി ആഞ്ഞടിച്ചു...തട്ടഴിഞ്ഞു കിടന്ന വെള്ളമുണ്ട് മഴയിൽ നനഞ്ഞ് ശരീരത്തേക്ക് ഒട്ടിച്ചേർന്നിരുന്നു...വെള്ളക്കെട്ടിൽ നിന്നും ചിതറിത്തെറിച്ച ചെളിമണ്ണ് ഘോഷിന്റെ വെള്ളമുണ്ടിൽ പാടുകൾ തീർത്തു....ആ ചെളിമണ്ണിൽ അടിമുടി കുളിച്ച് നിലത്ത് കിടക്വായിരുന്നു മുസാഫിർ....നിലത്ത് കിടന്ന അവന്റെ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടുമ്പോ ഓരോ തവണയും അവൻ മുഖമുയർത്തി പിടയുന്നുണ്ടായിരുന്നു.... എന്താടാ ചെറ്റേ നീ പറഞ്ഞേ...!!! ശരീരത്തിലെ ചോരയെ പ്രണയിക്കുന്നവരാ ഞങ്ങളെന്ന്...ല്ലേ...😠😠😠

ഘോഷ് അവന്റെ മുന്നിൽ രൗദ്രസ്വരൂപനായി..ആ മുഖത്തും കണ്ണിലും തെളിഞ്ഞു വന്ന അഗ്നിയിൽ മുന്നിൽ കിടന്ന മുസാഫിർ കത്തിയെരിയുകയായിരുന്നു... ഹർഷന് കൊടുക്കേണ്ട പണി ഒരുവിധം തീർത്തതു കൊണ്ട് ചതയാനും ഒടിയാനുമായി ശരീരത്തിൽ ഒരിഞ്ച് സ്ഥലം പോലും ബാക്കിയില്ലാതെ അവൻ നിലത്ത് കിടന്ന് ഉരുളുകയായിരുന്നു....മുഖമാകെ ചെളിയും ചോരപ്പാടും അടയാളം വച്ചിരുന്നു... ബാക്കിയുള്ള പ്രവർത്തകർ ഘോഷിന് സഹായമെന്നോണം പോലീസിനേയും എതിർ പാർട്ടി നേതാക്കന്മാരേയും അടിച്ചു തകർക്ക്വായിരുന്നു.....തുടരെ തുടരെ മുസാഫിറിന്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി നിന്ന ഘോഷിനെ പോലീസുകാർ ഒരു കൂട്ടത്തോടെ വന്ന് പിന്നിൽ നിന്നും പിടിച്ചു കെട്ടി...കൈയ്യിലും കഴുത്തിലും ഷർട്ടിലും കോളറിലുമായി പിടിമുറുകുമ്പോഴും ഘോഷ് അതിനെല്ലാം പ്രതിരോധം തീർക്കാൻ ആവും വിധം ശ്രമിച്ചു കൊണ്ടിരുന്നു... ഒടുവിൽ പോലീസ് ഫോർസിന്റെ എണ്ണം കൂടി വന്നതും പാർട്ടി പ്രവർത്തകരേയും നേതാക്കന്മാരെയും അറസ്റ്റ് ചെയ്തു നീക്കേണ്ടി വന്നു...അപ്പോഴും അവിടെ മഴ അതിന്റെ രൗദ്രരൂപം പ്രാപിക്കുകയായിരുന്നു.....!!! 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

നീലു....ഇലക്ഷൻ കമ്മിറ്റി കഴിഞ്ഞില്ലേ...സന്തോഷ പ്രകടനവും കഴിഞ്ഞു... ഒറ്റയ്ക്ക് പോകാൻ പേടിയാണെങ്കിൽ ഞാൻ വീട്ടിലാക്കാം... പാർട്ടീടെ യുവജന സംഘടനാ നേതാവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി കഴിഞ്ഞ് പാർട്ടി ഓഫീസിൽ ഇരിക്കുമ്പോഴായിരുന്നു രാകേഷേട്ടന്റെ ആ പറച്ചിൽ... വേണ്ട..രാകേഷേട്ടാ...!!! ഞാൻ അച്ഛനോട് വിളിച്ചു പറഞ്ഞിരുന്നു ലേറ്റാവുംന്ന്....!! ഘോഷ്.... സഖാവ് പറഞ്ഞു ഇവിടെ wait ചെയ്താൽ മതിയെന്ന്... ഘോഷണ്ണൻ അങ്ങനെ പറഞ്ഞോ... എങ്കിൽ ശരി... ഇവിടെ ഇരുന്നോളൂട്ടോ... പിന്നെ ഘോഷണ്ണൻ വരാൻ ലേറ്റാവും...ക്യാമ്പസിൽ പൊരിഞ്ഞ അടിയുണ്ടായിട്ടുണ്ട്...ഹർഷനും മുസാഫിറിനും ഘോഷണ്ണൻ എന്നേ ഓങ്ങി വച്ചിരുന്നതാ....അവന്മാരുടെ ക്യാമ്പസിലെ ആ പ്രകടനം കണ്ട് പല്ല് ഞെരിച്ചു നിന്നതാ ആള്...ഇന്നാണ് ആ ദേഷ്യമെല്ലാം പെയ്തൊഴിഞ്ഞത്....ഘോഷണ്ണൻ പ്രത്യേകം പറഞ്ഞിരുന്നു വനിതാ സഖാക്കളെ എല്ലാം റിസൾട്ട് അറിയുമ്പോഴേ ക്യാമ്പസിന് പുറത്തേക്ക് മാറ്റണംന്ന്...

എന്നെയും അഭിയേയുമാ അതൊക്കെ ഏൽപ്പിച്ചിരുന്നത്...അവൻ അടിമുറുകിയപ്പോ അവർക്കൊപ്പം കൂടി... പിന്നെ ഞാനല്ലേ ഉണ്ടായിരുന്നുള്ളൂ... രാകേഷേട്ടാ... അവിടെ ആർക്കെങ്കിലും എന്തെങ്കിലും പ്രോബ്ലം...???എന്തോ ആകെയൊരു പേടിപോലെ......!!! എന്തിനാ പേടിയ്ക്കുന്നേ...ഘോഷണ്ണനില്ലേ അവർടെ കൂടെ... പിന്നെ എന്താ പേടിയ്ക്കാൻ... സഖാവ് നോക്കിക്കോളും എല്ലാം...!!! എങ്കിലും.. ആരെയെങ്കിലും ഒന്നു വിളിച്ചു ചോദിയ്ക്കാമോ രാകേഷേട്ടാ...!!! ഞാനിപ്പോ എല്ലാരേം മാറിമാറി വിളിച്ചു... അകത്ത് പാർട്ടി ഓഫീസിന്റെ ഇൻചാർജ്ജ് മുരളി സഖാവിനാ...സഖാവിന് കുറച്ചു മുമ്പേ പോലീസ് സ്റ്റേഷനിൽ നിന്നും ഒരു കോള് വന്നിരുന്നു... ഹർഷനേം മുസാഫിറിനേയും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കീന്നാ അറിഞ്ഞത്...ഘോഷണ്ണൻ സ്റ്റേഷനിലാ...DC ന്ന് സഖാവ് വിളിച്ചു പറഞ്ഞിട്ടുണ്ട്....കേസൊന്നും ആക്കാതെ ഉടനെ വിടും.... പോലീസുകാര് അടിയ്ക്ക്വോ മറ്റോ ചെയ്യ്വോ...??? ഏയ്...അങ്ങനെയൊന്നും ഇല്ല...ഈ അറസ്റ്റൊക്കെ വെറും ഷോ അല്ലേ...

പിന്നെ പോലീസ് സ്റ്റേഷനിൽ വെച്ച് ഘോഷണ്ണന് നേരെ ഒന്ന് കൈയ്യുയർത്തിയാൽ അതിനുള്ള പണി പുറത്ത് വച്ച് ഘോഷണ്ണൻ കൊടുക്കും...അത് SI ആയാലും CI ആയാലും അതൊന്നും അങ്ങേർക്കൊരു വിഷയമേ...അല്ല....!!! അതൊക്കെ കേട്ടപ്പോ നേരിയ തോതിൽ ഒരാശ്വാസമൊക്കെ തോന്നി...പിന്നെയും കുറേനേരം ഞാൻ സഖാവിന് വേണ്ടി പാർട്ടി ഓഫീസിൽ തന്നെ wait ചെയ്തു... അതിനിടയിൽ രാകേഷേട്ടൻ എനിക്ക് യാത്ര പറഞ്ഞ് കൂടെയുണ്ടിയിരുന്ന വനിതാ സഖാക്കളെ ബസിൽ കയറ്റിവിടാനായി പോയി...ഇടയ്ക്കിടെ മുതിർന്ന നേതാക്കൾ പലരും പാർട്ടി ഓഫീസിലേക്ക് കയറിപ്പോകേം ഉള്ളിൽ നിന്നും ചിലർ പുറത്തേക്കിറങ്ങ്വേം ചെയ്യുന്നുണ്ടായിരുന്നു...എല്ലാവരും പരിചയമില്ലെങ്കിൽ കൂടി എനിക്കൊരു പുഞ്ചിരി സമാമാനിച്ചിരുന്നു... ഞാൻ തിരിച്ചും...

ചില ഗൗരവമേറിയ മുഖങ്ങൾ എന്നോട് അവിടെ wait ചെയ്യുന്നതിന്റെ കാര്യങ്ങൾ തിരക്കാനും മറന്നില്ല.... ഞാനതിനെല്ലാം വളരെ ബഹുമാനത്തോടെ മറുപടി നല്കിയതും എല്ലാം കേട്ട് ഒരു പുഞ്ചിരി സമ്മാനിച്ച് ഓരോരുത്തരും പടിയിറങ്ങി... കോളേജിലെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല...ടേബിളിലിരുന്ന പാർട്ടി മാസികകൾ വെറുതേ ഒന്നെടുത്ത് മറിച്ചു നോക്കി ഇരുന്നപ്പോഴാ പാർട്ടി ഓഫീസ് ഇൻചാർജ്ജുള്ള മുരളി സഖാവ് പുറത്തേക്ക് ഇറങ്ങി വന്നത്... മോള് candidate ആയിരുന്നില്ലേ...?? അതെ... ആയിരുന്നു സഖാവേ.. ഞാൻ ഇരുന്ന ചെയറിൽ നിന്നും എഴുന്നേറ്റ് നിന്നു... വേണ്ട..എഴുന്നേൽക്കേണ്ട...ഇരിയ്ക്കൂ...!! സഖാവ് അതും പറഞ്ഞ് കണ്ണട ഒന്നുകൂടി കണ്ണിലേക്ക് ചേർത്ത് വച്ചു... ഘോഷ് പറഞ്ഞിരുന്നു ല്ലേ ഇവിടെ ഇരിയ്ക്കാൻ.. ന്മ്മ്മ്.. കൗണ്ടിംഗിന് പോകും മുമ്പ്...!! വീട്ടില് അറിയിച്ചിരുന്നോ ലേറ്റാവുംന്ന്... വിളിച്ചു പറഞ്ഞു... ആഹാ.. എങ്കില് കുറച്ചു നേരം കൂടി wait ചെയ്യൂ..ഘോഷും കൂടെയുള്ളവരും സ്റ്റേഷനീന്ന് ഇറങ്ങീട്ടേയുള്ളൂ...

ഇപ്പോ എത്തും... ആ... പിന്നെ മോള് വല്ലതും കഴിച്ചിരുന്നോ.... ഉവ്വ്...സഖാവേ... ഉച്ചയ്ക്ക് ഫുഡുണ്ടായിരുന്നു കോളേജില്... ചായയോ മറ്റോ വേണോ... വേണമെങ്കിൽ ആളെ വിട്ടു വാങ്ങാം... അയ്യോ...അതൊന്നും വേണ്ട സഖാവേ..!!! എന്റെ മറുപടി കേട്ട് ഒന്ന് പുഞ്ചിരിച്ച് സഖാവ് അകത്തേക്ക് കയറിപ്പോയി... അപ്പോഴേക്കും മഴ തോർന്നു തുടങ്ങിയിരുന്നു... ഇറ്റിറ്റു വീണ മഴത്തുള്ളികളെ നോക്കി സഖാവിന്റെ വരവിനായി കാത്തിരിക്ക്വായിരുന്നു ഞാൻ... പെട്ടെന്ന് സഖാവിന്റെ ബുള്ളറ്റിന്റെ ശബ്ദം ആ നിശബ്ദതയിൽ ഉയർന്നു കേട്ടു...നിമിഷനേരത്തിനുള്ളിൽ അത് പാർട്ടി ഓഫീസിന്റെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറി... മുറ്റത്ത് പടർന്ന് പന്തലിച്ച് നിന്ന മാവിൽ നിന്നും മഴത്തുള്ളികൾ ഇറ്റുവീഴുന്നുണ്ടായിരുന്നു... സഖാവിന്റെ മുഖത്ത് നല്ല ദേഷ്യവും ഗൗരവവും നിഴലിച്ചിരുന്നു... ബുള്ളറ്റ് മുറ്റത്തേക്ക് പാർക്ക് ചെയ്ത് സഖാവ് അതിൽ നിന്നും ഇറങ്ങിയപ്പോഴേക്കും ബാക്കിയുള്ളവരെല്ലാം പല ബൈക്കുകളിലായി മുറ്റത്തേക്ക് വന്നു നിന്നു....

എല്ലാവരുടേയും ഷർട്ടിലും മുണ്ടിലും ആകെ ചെളിയും മണ്ണും നിറഞ്ഞിരുന്നു... അതിന്റെ കൂടെ ആകെ മഴയിൽ നനഞ്ഞ് കുതിർന്നായിരുന്നു വരവും... ഞാൻ എല്ലാ മുഖങ്ങളിലേക്കും ഒരു ഞെട്ടലോടെ നോക്കി നിന്നു പോയി...എല്ലാവരും തലമുടിയിൽ ഉണ്ടായിരുന്ന ഈറൻ കൈകൊണ്ട് കുടഞ്ഞു മാറ്റി അകത്തേക്ക് ഓടിക്കയറി... എനിക്കൊരു പുഞ്ചിരി സമ്മാനിച്ചായിരുന്നു പോയത്... അവസാനം കയറി വന്നത് സഖാവും...ഞാനാ മുഖത്തേക്ക് അല്പം ആകാംക്ഷയോടെ നോക്കി നിന്നതും എനിക്ക് മുഖം തരാൻ മടിയ്ക്കും പോലെ സഖാവ് മുഖം കുനിച്ചു നിന്ന് നെറ്റിയിലേക്ക് വീണു കിടന്ന തലമുടിയിലെ ഈറൻ കൈകൊണ്ട് കുടഞ്ഞെടുത്തു.... കുറേനേരമായോ wait ചെയ്യാൻ തുടങ്ങീട്ട്...?? ഞാനതിന് അതേന്ന് മറുപടി പറഞ്ഞപ്പോഴും സഖാവ് എനിക്ക് മുഖം തരാതെ നില്ക്ക്വായിരുന്നു... കുറച്ചു നേരം കൂടി ഒന്ന് wait ചെയ്തേ പറ്റൂ... ആകെ നനഞ്ഞ് കുളിച്ച് നിൽക്ക്വാ ഞാൻ...ഈ ഡ്രസ്സൊക്കെ ചേഞ്ച് ചെയ്തൊന്ന് ഫ്രാഷായി വരാം....

സഖാവ് അതും പറഞ്ഞ് ഷർട്ടിന്റെ കോളറൊന്ന് കുടഞ്ഞ് അകത്തേക്ക് നടക്കാൻ ഭാവിച്ചു...കോളേജിൽ കിടന്ന് അടിയുണ്ടാക്കീട്ടല്ലേ... അതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ...?? സഖാവ് അത് കേട്ടതും നടത്തം നിർത്തി എനിക്കടുത്തേക്ക് തിരികെ വന്നു നിന്നു... ക്യാമ്പസിൽ അടിയുണ്ടാക്കിയത് ആവശ്യത്തിനാണോ അനാവശ്യത്തിനാണോന്ന് judge ചെയ്യാൻ നിന്നോട് ഞാൻ പറഞ്ഞില്ലല്ലോ...ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാൻ വരണ്ട.... പിന്നെ ഞാൻ അടിയുണ്ടാക്കിയതിന് പാർട്ടിയ്ക്കും എന്റെ വീട്ടുകാർക്കും ഇല്ലാത്ത ടെൻഷനും പരാതിയുമൊന്നും നിനക്ക് വേണ്ട....കേട്ടല്ലോ...!! ഞാനതിന് തലയാട്ടി നിന്നതല്ലാതെ ഒന്നും മറുപടി പറഞ്ഞില്ല... സഖാവ് അത് കണ്ട് എന്നെയൊന്ന് ഇരുത്തി നോക്കി അകത്തേക്ക് കയറിപ്പോയി... കുറച്ചു നേരം കൂടി അവിടെ wait ചെയ്തു കഴിഞ്ഞപ്പോഴേക്കും അകത്തേക്ക് കയറിപ്പോയ ഓരോരുത്തരായി ഡ്രസ്സൊക്കെ ചേഞ്ച് ചെയ്ത് സുന്ദരന്മാരായി പുറത്തേക്കിറങ്ങി... അപ്പോഴേക്കും ചുറ്റിലും ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story