ക്യാമ്പസിലെ ചെഗുവേര: ഭാഗം 3

campasilechekuvera

രചന: മിഖായേൽ

ഒരുകൂട്ടം students മുദ്രാവാക്യം ഏറ്റുചൊല്ലി പോകുന്ന കാഴ്ചയാണ് ഞങ്ങള് കണ്ടത്... കുറേപ്പേർക്ക് ഇടയിലൂടെ എല്ലാവരിൽ നിന്നും വേറിട്ട് തലയെടുപ്പോടെ മുദ്രാവാക്യം ചൊല്ലിക്കൊടുത്തു നടന്ന ആ മുഖം കണ്ട് എന്റെ കണ്ണുകൾ വിടർന്നു....മറ്റാരുമല്ല ആ ചേട്ടൻ തന്നെ... കൈയ്യിൽ കരുതിയിരുന്ന തൂവെള്ള കൊടി തോളിലേക്ക് ചേർത്ത് പിടിച്ച് ചൂണ്ട് വിരൽ മുകളിലേക്ക് ഉയർത്തി ഓരോ വരിയും ആവേശത്തോടെ ചൊല്ലിക്കൊടുത്ത് നടക്ക്വായിരുന്നു ആള്....ആ കൈയ്യുകൾ അങ്ങേയറ്റം ആവേശത്തിൽ വിറകൊള്ളുമ്പോൾ കഴുത്തിലെയും, മുഷ്ടിയിലേയും ഓരോ ഞരമ്പുകളും വരിഞ്ഞുമുറുകി തൊലിപ്പുറത്ത് തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.... എന്റെ ദൈവമേ...എന്ത് ശബ്ദമാ ഇത്...😲(ആത്മ)കോളേജെന്നും മുദ്രാവാക്യമെന്നുമൊക്കെ കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് കണ്ടത് ആദ്യമായിട്ടായിരുന്നു....അതുവരേയും ഈച്ചയടിച്ചിരുന്ന ഞാനാകെയൊന്ന് ഉഷാറായി... ആ കലാപരിപാടി കാരണം പ്രിൻസിപ്പാളിന്റെ വദൂരി പ്രസംഗം അവസാനിപ്പിച്ച് ഞങ്ങളെ അതത് ഡിപ്പാർട്ട്മെന്റ് ഹെഡിനൊപ്പം ഞങ്ങടെ ക്ലാസുകളിലേക്ക് പറഞ്ഞയച്ചു....അമ്മയെ അവിടെ തന്നെ ഇരുത്തി ഞാൻ ക്ലാസിനടുത്തേക്ക് നടന്നു...

കൂടെ നടന്നവരെല്ലാം ക്ലാസ്മേറ്റ്സ് ആണെന്ന ബോധ്യം വന്നതും ചെറിയൊരു പാൽ പുഞ്ചിരി കൊടുത്ത് ചെറിയ തോതിൽ ഒന്ന് പരിചയപ്പെട്ട് ഞങ്ങള് മുന്നോട്ട് നടന്നു....മെയിൻ ബിൽഡിംഗിന്റെ റൈറ്റ് സൈഡിലെ കോർണറിനരികെയായിരുന്നു മലയാളം ഡിപ്പാർട്ട്മെന്റ്...ക്ലാസ്റൂം ഒക്കെ ആകെ വിശാലമായി തോന്നി... എല്ലാവരും ഒരു അത്ഭുതത്തോടെ ചുറ്റും നോക്കി ഓരോ ബഞ്ചുകളിലേക്ക് ചെന്നിരുന്നു... ഞാനും first bench ൽ തന്നെ സ്ഥാനം പിടിച്ചിരുന്നു...ക്ലിസിലെ തന്നെ ഏറ്റവും height കുറഞ്ഞ അൻസിയ മുഹമ്മദിനെ ചെന്നപാടെ ഞാൻ കമ്പിനി പിടിച്ചു.. പക്ഷേ എന്റെ സ്വന്തം ചങ്കത്തി സംഗീത മാത്രമായിരുന്നു... അവൾക്ക് first allotment ൽ എസ്സ് എൻ ൽ കിട്ടാഞ്ഞോണ്ട് സ്പോട്ടിന് വേണ്ടി waiting ആയിരുന്നു...അതു വരെയും ഒരു friend വേണമല്ലോ..ദതാണ് അൻസിയ... പക്ഷേ ആളൊരു പാവം ഉമ്മച്ചിക്കുട്ടിയായിരുന്നു... അഡ്മിഷൻ പൂർത്തിയാകാത്തതു കൊണ്ട് ക്ലാസിൽ അധികമായി ആരും ഉണ്ടായിരുന്നില്ല... കുറച്ചുപേർ മാത്രം.... എങ്കിലും ഞങ്ങളെല്ലാവരും പരസ്പരം ഒന്ന് പരിചയപ്പെട്ടു...അതിനിടയിലായിരുന്നു വെള്ളമുണ്ടും കോട്ടൻ ജുബ്ബയുമണിഞ്ഞ് ഒരു സാറ് ക്ലാസിലേക്ക് വന്നത്...

മാണിക്യക്കല്ല് ഫിലീമിൽ പൃഥ്വിരാജിനെ ആ കോലത്തിൽ കണ്ടിട്ടുണ്ടെന്നല്ലാതെ നേരിട്ട് അങ്ങനെയൊരനുഭവം ആദ്യമായിരുന്നു...വിജയൻ സാറ് പോലും ഷർട്ടും പാന്റുമായിരുന്നു....സാറ് ക്ലാസിലേക്ക് വന്ന് കയറിയപാടെ ഞങ്ങളെ എല്ലാവരെയും പരിചയപ്പെടാൻ തുടങ്ങി... പിന്നെ self introduction ഉം കൂടി കഴിഞ്ഞതോടെ സാറാണ് ഞങ്ങടെ ക്ലാസ് ട്യൂട്ടർ എന്ന കാര്യത്തിൽ തീരുമാനമായി... ദീപൻ എന്നായിരുന്നു സാറിന്റെ പേര്... ദീപൻ കുമാർ..!!!! വേഷം അങ്ങനെയൊക്കെ ആയിരുന്നെങ്കിലും ആള് നല്ല ചെറുപ്പമായിരുന്നു....ആദ്യ ദിവസം ആയതുകൊണ്ട് പഠിപ്പിക്കൽസ് ഒന്നും നടന്നില്ല...പകരം എല്ലാവരും പരസ്പരം ഒന്നറിഞ്ഞിരിക്ക്യ...അത് മാത്രമായിരുന്നു ഉദ്ദേശം... എല്ലാം കഴിയുമ്പോഴും പുറത്തെ മുദ്രാവാക്യം ആവേശമൊട്ടും ചോരാതെ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു....ഒരു വേള ആ ശബ്ദം ഉച്ചത്തിൽ മുഴങ്ങിയതും സാറ് ക്ലാസിൽ നിന്നും തിടുക്കപ്പെട്ട് വരാന്തയിലേക്ക് ഇറങ്ങിപ്പോയി....അത് കാണേണ്ട താമസം ഞങ്ങളും സാറിന് പിറകേ വച്ചുപിടിച്ച് വരാന്തയിൽ അണിനിരന്നു...

എല്ലാ ക്ലാസുകളിലേയും വരാന്തയ്ക്ക് മുന്നിൽ ഞങ്ങളെപ്പോലെ സ്റ്റുഡന്റ്സെല്ലാം ഓഫീസിന് മുന്നിലെ നടുമുറ്റത്തിലേക്ക് ആകാംക്ഷയോടെ നോക്കി നിൽക്ക്വായിരുന്നു..... നടുമുറ്റത്ത് നാട്ടിയിരുന്ന കൊടിമരത്തിലേക്ക് ആ തൂവെള്ളക്കൊടി ഉയർന്നു പൊങ്ങുന്നതിനനുസരിച്ച് ചുറ്റും കൂടിയിരുന്ന എല്ലാവരും മുദ്രാവാക്യം ആവേശത്തോടെ ഏറ്റുചൊല്ലുകയായിരുന്നു...പെൺകുട്ടികളെന്നോ ആൺകുട്ടികളെന്നോ വ്യത്യാസമില്ലാതെ ഒരേ സമയം ഉയർന്നു പൊങ്ങിയ ആ മുഷ്ടികളെ ഞാനൊരത്ഭുതത്തോടെ നോക്കി നിന്നു..... എല്ലാറ്റിനും മുന്നിലായി മുദ്രാവാക്യം ചൊല്ലി കൊടുക്കുന്ന ആ മുഖത്തിലേക്ക് മാത്രം എന്റെ നോട്ടം ഒതുങ്ങിയതും സാറ് പെട്ടെന്ന് എല്ലാവരോടും ക്ലാസിലേക്ക് കയറാൻ ആവശ്യപ്പെട്ടു... പിന്നെ മനസ്സില്ലാ മനസോടെ ഞങ്ങളെല്ലാവരും ക്ലാസിലേക്ക് കയറി... ആരും പേടിയ്ക്കണ്ടാട്ടോ....!!! ഇത് ഇവിടുത്തെ പാർട്ടിക്കാരുടെ ശക്തി പ്രകടനമാണ്...ഇന്ന് നിങ്ങള് newcomers ന് ക്ലാസ് തുടങ്ങിയ ദിവസമല്ലേ...

അതിന്റെ വകയാ... അല്ലാതെ അടിയും ബഹളവും ഒന്നുമില്ല..😁😁 സാറത് പറഞ്ഞ് നിർത്തിയതും ഒരു long bell മുഴങ്ങി...കൂടെ ഒരു announcement ഉം കൂടി ആയതും അന്നത്തെ ക്ലാസ് അവസാനിച്ചൂന്ന് മനസിലായി.... അങ്ങനെ ആദ്യത്തെ ദിവസം തന്നെ വളരെ ഐശ്വര്യമായി അവസാനിപ്പിച്ച് ഞാൻ ക്ലാസിൽ നിന്നും ഇറങ്ങി പുറത്തേക്ക് നടന്നു....കൂടെയുണ്ടായിരുന്ന പുതിയ ഫ്രണ്ട്സിനോട് ബൈ പറഞ്ഞ് ഞാൻ അമ്മേടടുത്തേക്ക് ഓടി... പിന്നെ അവിടം മുഴുവൻ അമ്മയ്ക്കൊപ്പം നടന്നൊന്ന് ചുറ്റികണ്ട് വീട്ടിലേക്ക് വിട്ടു.... അന്നത്തെ ദിവസം മുഴുവൻ കോളേജിനേപ്പറ്റി പുകഴ്ത്തലായിരുന്നു അമ്മേടെ മെയിൻ പണി...ഓരോ സബ്ജക്ടിനും വാങ്ങി വച്ച ബുക്സെല്ലാം നന്നായി പൊതിഞ്ഞ് അതിലെല്ലാം nameslip ഉം ഒട്ടിച്ചു വയ്ക്കുന്ന തിരക്കിലും ഞാനതെല്ലാം ആസ്വദിച്ച് കേട്ടിരുന്നു....അതെല്ലാം തീർത്ത് രാത്രിയിലെ ഫുഡും കഴിച്ച് നേരത്തെ കിടന്നു... പിറ്റേന്ന് രാവിലെ നേരത്തെ കോളേജിലേക്ക് പോകാനുള്ളതല്ലേ...അതും ഒറ്റയ്ക്ക്...!!!!😞

രാവിലെ അലാറം മുഴങ്ങും മുമ്പേ ചാടിപ്പിടഞ്ഞെഴുന്നേറ്റ് അസ്സലൊരു കുളിയൊക്കെ പാസാക്കി...ഷെൽഫിന് മുന്നില് വന്നു നിന്നപ്പോ ആകെയൊരു കൺഫ്യൂഷൻ ആയിരുന്നു...ഏത് ഡ്രസ്സാ ഇടണ്ടതെന്നു തന്നെ...!!! ഓരോ ഡ്രസ്സിനും മുകളിലൂടെ വിരൽ പരതി നീങ്ങി...ഒടുവിൽ ഷെൽഫിൽ ഏറ്റവും താഴെയായി മടക്കി വച്ചിരുന്ന റെഡ്ചില്ലി കളർ ചുരിദാറിൽ വിരൽ ചെന്നു നിന്നു... ഓണക്കോടി ആയിരുന്നെങ്കിലും എവിടേയും ഒന്നിട്ടു പോകാൻ കഴിഞ്ഞിട്ടില്ല....ആ വിഷമം നികത്തി അത് തന്നെ എടുത്തിട്ടു... മുടിയൊക്കെ അല്പം ഫാഷനിൽ അയച്ചു കെട്ടി പൊട്ടും തൊട്ട് ഒരു ചന്ദനക്കുറിയും വരച്ചതും As usual എന്നത്തേയും പോലെ അന്നും ഞാൻ സുന്ദരിയായി....😜😜😜 പിന്നെ ബാഗും തൂക്കി കിച്ചണിലേക്കൊരോട്ടമായിരുന്നു..ക്ലാസുള്ളപ്പോ രാവിലെ breakfast കഴിയ്ക്കുന്ന ശീലമില്ലാത്തോണ്ട് അമ്മയോടും, അച്ഛനോടും യാത്ര പറഞ്ഞ് ഞാൻ നേരത്തെ തന്നെ കോളേജിലേക്കിറങ്ങി....ജംഗ്ഷനീന്ന് സരയൂ ബസിൽ കയറിയാ ST എടുത്താൽ മതി കോളേജ് വരെ....കൂട്ടിന് സംഗീത കൂടി ഇല്ലാത്തതിന്റെ ഒരു കുറവുണ്ടായിരുന്നു....

സ്കൂളില് പഠിക്കുമ്പോ സരയൂ ബസിന്റെ ഏറ്റവും പിന്നിലെ ഗ്ലാസ് വിൻഡോ ഭാഗം ഞങ്ങൾക്ക് വേണ്ടി ബുക്കഡായിരുന്നു.... അവളില്ലാത്തതുകൊണ്ട് സൈഡ് സീറ്റ് പിടിച്ച് തണുത്ത കാറ്റും കൊണ്ട് ഞാനൊരു സുഖത്തിലങ്ങനെ ഇരുന്നു....ചെറിയൊരു യാത്ര കഴിഞ്ഞതും ബസ് എസ്സ്.എൻ കോളേജിന് മുന്നിലെ ബസ്സ്റ്റോപ്പിൽ ചെന്നു നിന്നു... ബസിൽ നിന്നും ഇറങ്ങി റോഡ് ക്രോസ് ചെയ്ത് കോളേജ് കവാടത്തിലേക്ക് നടന്നടുത്തതും തലേദിവസം പരിചയപ്പെട്ട ഒരു പയ്യനെ കണ്ടു..അവനെന്റെ ക്ലാസ്മേറ്റ് ആയിരുന്നു...പേര് ഗൗതം നന്ദൻ... പരിചയപ്പെട്ടത് വച്ച് ആളൊരു പാവമായിരുന്നു...ചെറിയ തോതിൽ ഒരു രസികൻ എന്നു വേണം പറയാൻ... അവനൊപ്പം ഓരോന്നും പറഞ്ഞ് ഗേറ്റ് കടന്ന് അകത്തേക്ക് നടന്നതും ഒരു ഗ്യാങ് ഞങ്ങളെ തന്നെ സസൂക്ഷ്മം വീക്ഷിച്ചിരിക്ക്യായിരുന്നു...കണ്ടാൽ തന്നെ ആകെയൊരു വശപ്പിശക് തോന്നും...മുടി നീട്ടി വളർത്തിയതും, കാതില് കടുക്കൻ കുത്തിയതും ഹെന്നയും കളറും ചെയ്തതുമായി ആകെ വല്ലാത്ത ലുക്കായിരുന്നു എല്ലാറ്റിനും.. പോരാത്തതിന് Duke ന്റെ പലമോഡലുകളിലായിരുന്നു അവന്മാരുടെ ഇരുപ്പ്... ഞാനും അവനും അതിന് ശ്രദ്ധ കൊടുക്കാതെ മുന്നോട്ട് നടന്നു...

ഹേയ്....റെഡ് ചുരിദാർ... ഇവിടെ... ഇവിടേക്ക് വന്നേ.... അതിലൊരുത്തൻ എന്നെ നോക്കി കൈയ്യാട്ടി വിളിച്ചു.... ഞാനതു കേട്ട് അല്പം പരിഭ്രമത്തോടെ ചുറ്റും ഒന്നു നോക്കി.... ഡീ...നിന്നെ തന്നെ... ഇവിടേക്ക് വരാൻ...ചേട്ടന്മാരൊന്ന് പരിചയപ്പെടട്ടേ...!!!! ഒരുത്തൻ ബൈക്കിൽ നിന്നും ചാടിയിറങ്ങി നിന്ന് അതും പറഞ്ഞൊന്ന് ചിരിച്ചതും ഞാൻ ഗൗതത്തിനെ ദയനീയമായി ഒന്ന് നോക്കി.... അവന്റെ മുഖത്തും ഏതാണ്ട് അതേ എക്സ്പ്രഷൻ തന്നെയായിരുന്നു.... പിന്നെ പതിയെ പതിയെ ചെറിയൊരു പേടിയോടെ ഞാനവന്മാർക്കടുത്തേക്ക് നടന്നു... ആഹാ...അനുസരണയൊക്കെ ഉണ്ടല്ലോ...എന്താ മോൾടെ പേര്....???ഞാനതു കേട്ട് അല്പം പേടിയോടെ തലകുനിച്ച് നിന്നു... പേര് പറ മോളേ...അതോ പേരില്ലേ....??? ബൈക്കിന് പുറത്തിരുന്ന ടീം ലീഡർ അങ്ങനെ പറഞ്ഞതും കൂടെ നിന്ന എല്ലാവരുടേയും മുഖത്തൊരു ചിരി വിരിഞ്ഞു.... ഞാനതു കണ്ട് പേടിയോടെ വിറകൊണ്ടിരുന്നു... നീ പഞ്ചാബി ഹൗസിലെ ദിലീപിനെ പോലെ ജബജബ ആണോ..പേര് പറയെടീ...😠

നീ... നീലാംബരി... ഞാൻ വിക്കി വിക്കി പറഞ്ഞതും അവന്മാരെല്ലാം പൊട്ടിച്ചിരിക്കാൻ തുടങ്ങി.... ആഹാ..അപ്പോ വെടിച്ചില്ല് പേരൊക്കെ ഉണ്ട്...കാണാനും സുന്ദരിയാ...കണംകാൽ വരെ മുട്ടുന്ന ഇടതൂർന്ന മുടിയിഴകളും...നാടനാ...!!! അവന്മാര് പരസ്പരം ഓരോ കമന്റ്സും പറഞ്ഞു ചിരിക്കാൻ തുടങ്ങി... അല്ല എവിടെയാ മോളേ നീലാംബരി നിന്റെ വീട്...???മാധവിക്കുട്ടീടെ ചെറുമകളോ മറ്റോ ആണോ.... നഷ്ടപ്പെട്ട നീലാംബരി ഒന്നുമല്ലല്ലോ....!!! ഗ്യാങ് ലീഡറിന്റെ ആ കമന്റ് കേട്ടതും ഞാൻ അസ്വസ്ഥതയോടെ മുഖം ചുളിച്ചു നിന്നു.. പെട്ടെന്നാ ഒരു ബുള്ളറ്റിന്റെ ശബ്ദം കാതിലേക്ക് പതിച്ചത്... കോളേജ് ഗേറ്റ് കടന്ന് വന്ന ആ ബ്ലാക്ക് കളർ Enfield ടാറിട്ട കോളേജ് റോഡിലൂടെ വളഞ്ഞ് കയറിയതും സൂര്യരശ്മികൾ ചിന്നിച്ചിതറിയ ആ മുഖം എനിക്ക് വ്യക്തമായി തുടങ്ങി...മെറൂൺ കളർ ഷർട്ടും അതിന് ചേരണ കരയുള്ള മുണ്ടുമായിരുന്നു വേഷം...ആ കലിപ്പൻ മുഖം അടുത്ത് കണ്ടതും Dukeൽ സ്ഥാനം പിടിച്ചിരുന്ന ഫ്രീക്കന്മാർ മെല്ലെ അതിൽ നിന്നും താഴേക്ക് ഇറങ്ങി നിന്നു.... അതിലൊരുത്തൻ വളരെ ഭയപ്പാടോടെ ടീം ലീഡറിന്റെ മുഖത്തേക്ക് നോക്കി.... സൂരജേ...ഘോഷണ്ണൻ....!!!!വിട്ടാലോ...!!! 😲😲😲😲 .... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story