ക്യാമ്പസിലെ ചെഗുവേര: ഭാഗം 35

campasilechekuvera

രചന: മിഖായേൽ

 * കുറേ നാൾ മുമ്പാണ്.....ഞാനെന്റെ- ഹൃദയം പൂട്ടി അതിന്റെ താക്കോൽ എവിടെയോ വലിച്ചെറിഞ്ഞു.... ഇപ്പോൾ ഓർക്കുന്നില്ല അതെവിടെയാണെന്ന്.. എവിടെയെങ്കിലും കിടന്ന് നിനക്ക് കിട്ടിയോ അത്....??? എന്റെ ഹൃദയത്തിന്റെ താക്കോലും കൊണ്ടാണോ നീ വന്നിരിക്കുന്നത്.....???* അത്രയും വരികളെ വായിച്ചെടുത്തപ്പോ നെഞ്ചിൽ ഒരു കടൽ സന്തോഷമായിരുന്നു അലയടിച്ചുയർന്നത്.....😀😀😀 ഞാനാ പുസ്തകം നെഞ്ചോട് ചേർത്ത് അങ്ങനെയിരുന്നു പോയി..... വീണ്ടും വീണ്ടും ആ വരികളിലേക്ക് വിരലോടിയ്ക്കുമ്പോ മനസിൽ സന്തോഷം അലതല്ലുകയായിരുന്നു.... എന്റെ മുഖത്തെ ഭാവവ്യത്യാസം കണ്ട് സംഗീത എന്റടുത്തേക്ക് വന്നിരുന്നു...!!! ഡീ...എന്താ ഇത്ര സന്തോഷിക്കാനായിട്ട്...എന്താ ആ ചെഗുവേര തന്ന ഗിഫ്റ്റ്....??? അവൾടെ ചോദ്യം കേട്ട് തിരിച്ചു മറുപടി ഒന്നും നല്കാതെ ഞാനാ ടെക്സ്റ്റ് അവൾക്ക് നേരെ നീട്ടി പിടിച്ചു.... ഇതോ...ഇതാ ഗിഫ്റ്റ്...!!! വേറെ എന്ത് മാത്രം ഗിഫ്റ്റുകളുണ്ടായിരുന്നു ഈ ലോകത്ത്....അപ്പൊഴാ ഒരു പുസ്തകം...ഇത് കിട്ടിയതിന്റെ സന്തോഷമാണോ ഈ മുഖത്ത്... കഷ്ട്ടം തന്നെ....!!! അവളൊന്ന് പുച്ഛിച്ച് തിരിഞ്ഞിരുന്നതും എന്റെയുള്ളില് ആകെ കലിപ്പായി തുടങ്ങി...

ഡി..പൊട്ടീ...ഇത് വെറും ഗിഫ്റ്റല്ല...ഇത്...ഇതിൽ സഖാവിന്റെ മനസ്സുണ്ട്...!!! ദേ നീ ഇതൊന്ന് തുറന്നു നോക്കിയേ...അതിൽ underline ചെയ്തിരിക്കുന്ന വരികൾ നീയൊന്ന് വായിച്ചു നോക്കിയേ... എന്നിട്ട് പറ സന്തോഷിക്കണോ വേണ്ടയോന്ന്... അവളതു കേട്ട് പേജുകൾ മെല്ലെ മറിച്ചു നോക്കി... പിന്നെ പതിയെ slow ചെയ്ത് അടിവരയിട്ടിരുന്ന വരികളിൽ എത്തി നിന്നു.....വളരെ സൂക്ഷ്മമായി ഓരോ വരിയും വായിച്ച് കുറേനേരം അവളൊന്നും മിണ്ടാതെയിരുന്നു....അത് കണ്ട് ഞാൻ മെല്ലെ അവൾടെ കൈയ്യിനിട്ട് ഒരു തട്ട് കൊടുത്തതും അവള് എന്തോ ഓർത്ത് ചിന്തയിൽ നിന്നും ഉണർന്നു.... എന്താടീ ഇത്ര കണ്ടങ്ങ് ചിന്തിക്കാനായി....??? മനസിലായില്ലേ എന്താന്ന്....??? അല്ല നീലു.. ഇതിപ്പോ ചെഗുവേരേടെ ഏതോ താക്കോൽ കളഞ്ഞു പോയി....!!!അന്ന് അടിയുണ്ടായപ്പോ മറ്റോ ആണെങ്കിൽ..... അത് നിന്റെ കൈയ്യിലെങ്ങാനും കിട്ടിയോന്ന് അങ്ങേര് indirect ആയിട്ട് ചോദിച്ചതായിരിക്കും.... നിന്റെ കൈയ്യില് അങ്ങനെ വല്ലതും കിട്ടിയിട്ടുണ്ടേല് നീയതങ്ങ് കൊടുത്തേക്ക്....!!! നീ സത്യത്തിൽ......മലയാളം തന്നെയാണോ സംഗീതേ main എടുത്തത്...??? ഞാൻ കുറേനേരം കണ്ണും മിഴിച്ച് അവളെ തന്നെ നോക്കി ഇരുന്നു പോയി...

അവൾക്ക് അതൊന്നും ബാധകമേ അല്ലാന്നുള്ള മട്ടിലൊരു ഇരിപ്പും... പിന്നെ എന്താ ഈ വരീടെ അർത്ഥം..?? നിന്റെ കൈയിൽ തന്ന എന്നെ വേണം ആദ്യം പറയാൻ...ഇങ്ങനെയൊരു പൊട്ടി...ആ പുസ്തകം ഇങ്ങ് തന്നേ... എന്നിട്ട് മോള് പോയി നിനക്ക് കിട്ടിയ ഗിഫ്റ്റിന്റെ ചന്തം നോക്ക്...ചെല്ല്... ഞാനവളെ സീറ്റിൽ നിന്നും പതിയെ തള്ളി വിട്ടു... പക്ഷേ അവള് അങ്ങനെയിങ്ങനെ ഒന്നും പോകാൻ കൂട്ടാക്കാതെ എന്റടുത്തേക്ക് തന്നെ തിരികെ വന്നു..... ഡീ... അപ്പോ ശരിയ്ക്കും ഇതിന്റെ അർത്ഥം എന്താ...??? ഇഷ്ടം ആണെന്നോ...അല്ലെന്നോ...??? ഈ വരി വായിച്ചിട്ട് ആണെന്ന് തോന്നുന്നു... കാരണം ഞാൻ ഒരു പുസ്തകത്തിൽ എന്റെ മനസിലുള്ള കാര്യങ്ങൾ സഖാവിനെ അറിയിക്കാനായി കുറേ വരികൾക്ക് അടിവരയിട്ട് കൊടുത്തിരുന്നല്ലോ....അത് വായിച്ചിട്ടാവും ഇങ്ങനെ തിരികെ തന്നത്.... ആഹാ...!!!അത് കൊള്ളാല്ലോ...നിങ്ങളെന്താ ടെക്സ്റ്റ്കൈമാറി പ്രണയം പങ്കുവയ്ക്കുന്നോ...??? കാളിദാസന്റെ മേഘസന്ദേശം പോലെ എല്ലാം കഴിയുമ്പോ നീയും ഒരു സന്ദേശകാവ്യം എഴുതണംട്ടോ നീലു....

സംഗീതേടെ ആക്കിയുള്ള പറച്ചിലുകള് എന്നെ രസിപ്പിക്കുന്നുണ്ടായിരുന്നു... എങ്കിലും സഖാവിന്റെ മനസിൽ അങ്ങനെ തന്നെയാണോ ഉണ്ടായിരുന്നത് എന്നറിയാനുള്ള ചെറിയൊരു curiosity അപ്പോഴും എന്നെ അലട്ടുന്നുണ്ടായിരുന്നു....അതിന് വിരാമമിടാൻ തീരുമാനിച്ച് അന്ന് വൈകിട്ട് തന്നെ ഞാൻ സഖാവിനെ കണ്ട് സംസാരിക്കാനായി മാഞ്ചോട്ടിലേക്ക് നടന്നു.... സഖാവ് എന്നത്തേയും പോലെ കൂട്ടുകാർക്കൊപ്പമിരുന്ന് കാര്യം പറയുന്ന തിരക്കിലായിരുന്നു... ഞാൻ അടുത്തേക്ക് ചെല്ലുന്നതറിഞ്ഞ് സഖാവ് ബുള്ളറ്റിൽ നിന്നും ഇറങ്ങി എനിക്കടുത്തേക്ക് നടന്നു വന്നു.... കൂട്ടുകാർക്കൊപ്പം പൊട്ടിച്ചിരിയോടെ കണ്ടയാൾ എനിക്ക് അടുത്തേക്ക് നടന്നടുക്കും തോറും അതിന്റെ വോൾട്ടേജ് കുറച്ചു തുടങ്ങി..അത് പിന്നെ ചെറിയൊരു പുഞ്ചിരിയായി ലോപിയ്ക്കുകയായിരുന്നു...... എന്താ നീലാംബരി... എന്താ നീ ഇവിടെ...എന്നെ കാണാനാണോ...??? ന്മ്മ്മ്...അതേ...ദേവേട്ടൻ തന്ന ടെക്സ്റ്റ് ഞാൻ വായിച്ചു.... ഒരുപാട് ഇഷ്ടായി...പറഞ്ഞത് വളരേ ശരിയാ...വളരെ വളരെ precious ആയ ഒരു ഗിഫ്റ്റായിരുന്നു... ദേവേട്ടന്റെ പുഞ്ചിരിയിൽ പതിവിലും വിപരീതമായി ഒരു സന്തോഷവും കലർന്നിരുന്നു.... ഇഷ്ടപ്പെട്ടോ....?? ന്മ്മ്മ്... ഞാൻ തലകുനിച്ച് നിന്ന് മറുപടി നൽകി...!!!

നീ വായിക്കുന്ന കൂട്ടത്തിലാണെന്ന് ലൈബ്രറിയില് വച്ച് കണ്ടപ്പോ തോന്നി... മാധവിക്കുട്ടീടെ എഴുത്തിനോടല്ലേ നിനക്ക് പ്രിയം.... പെൺകുട്ടികൾ എപ്പോഴും ഈ പെണ്ണെഴുത്ത് മാത്രം വായിച്ചാൽ മനസിൽ എപ്പോഴും പരിഭവങ്ങൾ മാത്രമേ ഉണ്ടാകൂ.... ഇടയ്ക്കൊക്കെ ഇങ്ങനെയുള്ള എഴുത്തുകൾ കൂടി പരിചയപ്പെടണം.... അതുകൊണ്ട് തന്നതാ... പിന്നെ ഇത്രവേഗം എങ്ങനെ വായിച്ചു....??? അതൊക്കെ വായിച്ചു... പക്ഷേ ഇടയ്ക്ക് ചില വരികൾ ചുവന്ന മഷി കൊണ്ട് അടിവരയിട്ടിരിക്കുന്നത് കണ്ടു...അതെന്തിനായിരുന്നു.... ഞാൻ വളരെ കഷ്ടപ്പെട്ട് അത്രയും ചോദിച്ച് ഒപ്പിച്ച് സഖാവിന്റെ മറുപടിയ്ക്കായ് കാത്തു നിന്നു... സഖാവ് അതുകേട്ട് എന്നെ തന്നെ ഒന്ന് നോക്കി പിന്നെ മെല്ലെ നോട്ടം ചുറ്റുപാടേക്കും വിട്ടു.... അത്... ഞാൻ വായിച്ചു തീർത്ത എന്റെ personal collection ൽ ഒന്നായിരുന്നു ആ പുസ്തകം....വളരെ വളരെ പ്രീയപ്പെട്ടത്....ഏതൊരു പുസ്തകം വായിച്ചാലും അതിലെ ഏറ്റവും ഇഷ്ടപ്പെടുന്ന വരികളെ ഞാൻ നോട്ട് ചെയ്തു വയ്ക്കാറുണ്ട്.... നിനക്ക് തന്ന പുസ്തകത്തിലെ എനിക്ക് ഏറെ പ്രീയപ്പെട്ട വരികളായിരുന്നു അത്... അതുകൊണ്ട് അടിവരയിട്ടൂന്നേയുള്ളൂ....!!!! എന്റെ സകല പ്രതീക്ഷകളേയും കാറ്റിൽ പറത്തിയുള്ള ഒരു മറുപടി ആയിരുന്നു അത്...

ഞാൻ കൊടുത്ത ടെക്സ്റ്റ് സഖാവ് വായിച്ചോ എന്ന് ചോദിക്കാൻ പോലും പിന്നെ മനസനുവദിച്ചില്ല.... എന്റെ വലിയ സന്തോഷത്തിനെ തച്ചുടയ്ക്കും പാകത്തിന് മനസിനേറ്റ വലിയൊരു പ്രഹരമായിരുന്നു ആ വാക്കുകൾ.....അതുവരെയും സന്തോഷത്തോടെ മിടിച്ചിരുന്ന ഹൃദയം വിങ്ങലോടെ ഇടറിത്തുടിയ്ക്കാൻ തുടങ്ങി...കണ്ണ് നിറഞ്ഞു വരുമെന്നായതും ഒരു നിമിഷം കൂടി അവിടെ നിൽക്കാൻ ഇടകൊടുക്കാതെ ഞാൻ സഖാവിന് യാത്ര പറഞ്ഞ് കവാടത്തിനടുത്തേക്ക് നടന്നു.... സംഗീത അവിടെ എനിക്ക് വേണ്ടി waiting ലായിരുന്നു.... എന്താടീ നീലു...എന്താ പറഞ്ഞേ... സഖാവ് തുറന്നു പറഞ്ഞോ നിന്നെ ഇഷ്ടമാണെന്ന്...??? അവൾടെ ആകാംഷയോടെയുള്ള ചോദ്യം കേട്ടതും അതുവരെയുണ്ടായിരുന്ന സങ്കടം കണ്ണിൽ ദേഷ്യമായി കത്തി ജ്വലിച്ചു.... അങ്ങേർക്ക് ഇഷ്ടമുണ്ടോ ഇല്ലയോ എന്നറിയണേ നീ വല്ല കവടിയും നിരത്തി നോക്ക്... അല്ലാതെ എന്നോട് ചോദിയ്ക്കുന്നതെന്തിനാ...???? ഞാൻ വന്ന കലിപ്പിൽ എന്തൊക്കെയോ പറഞ്ഞ് അവളെ തട്ടിമാറ്റി പുറത്തേക്ക് നടന്നു... അതെല്ലാം കേട്ട് സ്തബ്ധയായി കുറേനേരം അവിടെ തന്നെ നിന്നിട്ട് പിന്നെ എന്തൊക്കെയോ വിളിച്ചു കൂവി അവളെനിക്ക് പിറകെ വച്ച് പിടിച്ചു...

നീലു....ഡീ..പിണങ്ങല്ലേ...അത് ഒന്നും ആയില്ലെങ്കി വേണ്ട... നമുക്ക് കുറച്ച് സമയത്തേക്ക് അത് മറക്കാം... എന്നിട്ട് ഇപ്പോ രണ്ട് ബജ്ജി കഴിച്ചാലോ...നല്ല ചൂടായ...മൊരിഞ്ഞ ബജ്ജി... ഓക്കെ... അവള് പറഞ്ഞതു കേട്ട് ചെറിയൊരു കൊതിയൊക്കെ തോന്നിയെങ്കിലും മനസിലെ സങ്കടം കാരണം ഒന്നിനും ഒരു മൂഡ് തോന്നീല്ല... പിന്നെ അവൾടെ സന്തോഷത്തിന് വേണ്ടി ഞങ്ങള് കോളേജിന് അടുത്തുള്ള തട്ടുകടയ്ക്കരികിലേക്ക് നടന്നു.... സംഗീത തന്നെയായിരുന്നു ഓഡറിട്ടതും എനിക്ക് വാങ്ങി തന്നതും...രണ്ട് ചൂട് പാറുന്ന ചായ കൂടി മേടിച്ച് തന്ന് അവള് ബജ്ജി ഉള്ളിലാക്കാൻ തുടങ്ങി.... ഞാൻ മാത്രം അത് വെറുതെ ചുണ്ടോട് ചേർത്ത് എന്തൊക്കെയോ ഓർത്ത് നിന്നു.... എങ്കിലും അങ്ങേർക്ക് എന്താടീ എന്നെയൊന്ന് ഇഷ്ടപ്പെട്ടാല്......എന്നെ കാണാൻ ഗ്ലാമറല്ലേ...അങ്ങേരെടെ ആ പരട്ട ക്ലാരയെപ്പോലെ മുട്ടോളം മുടിയില്ലേ...വിടർന്ന കണ്ണില്ലേ...നാടൻ കുട്ടിയല്ലേ....ഒരു വഴക്കിനും പോവില്ലല്ലോ... എന്നിട്ടും ദുഷ്ടൻ.... വേറെ ഏതെങ്കിലും പെൺപിള്ളേരാണേ എന്നേ ഇട്ടേച്ച് പോകുമായിരുന്നു..

.ഞാനായിട്ടല്ലേ ഇങ്ങനെ ഒരു വിധിയും കല്പിക്കാത്ത ഈ കേസിന്റെ പിറകേ നടക്കുന്നത്...!!! എന്റെ അഭിപ്രായത്തിൽ ഇതൊരു നല്ല വക്കീലിനെ വച്ച് വാദിക്കണം എന്നാണ്...എങ്കിലേ ഈ കാര്യത്തിൽ ഒരു പോക്ക് നീക്ക്.... sorry ബജ്ജി വായിൽ തടഞ്ഞതാ...നീക്ക് പോക്ക് ഉണ്ടാവു... പിന്നെ വാദിക്കാൻ ഇതെന്താ സുപ്രീംകോടതിയോ...??? അതേന്ന്...ഇത് ഒരു തരത്തിൽ ഒരു കോടതി തന്നെയാ...പരസ്പരം തുറന്നു പറയാത്ത പ്രണയം ആരെങ്കിലും വഴി രണ്ടുപേരുടേയും ഉള്ളിൽ എത്തണ്ടേ...അതിന് പ്രഗൽഭരായ ഒരു വക്കീല് വേണം... പിന്നെ എല്ലാം തീർപ്പാക്കാൻ ഒരു ജഡ്ജി വേണം...നിങ്ങടെ ഫീലിംഗ്സ് സ്പോട്ടിൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു സാക്ഷിയും വേണം...അത്രയും ആയാൽ കാര്യം approved ആവില്ലേ.... ഹോ...നീയാര് വക്കീൽ ഗുമസ്തയോ...കോടതി കാര്യങ്ങളെല്ലാം വക്കീലിനേയും ജഡ്ജിയേക്കാളും ഭംഗിയായി വച്ച് തള്ളുന്നു... അല്ലെങ്കിലും എന്റെ വാക്കിന് വിലയില്ലല്ലോ...ഒരുകാര്യം ചെയ്യ് നീലു..നീ ഇത് നേരെ ചെറിയച്ഛനോട് പറ...ചെറിയച്ഛന് ആളെ ഭയങ്കര ഇഷ്ടമാ...ഈ ക്രിസ്മസ് vacation കഴിയുമ്പോ എല്ലാം പരസ്പരം പറഞ്ഞ് കോപ്ലിമെന്റാക്കിയാലോ....ഏത്..???? പിന്നെ എല്ലാം പറഞ്ഞ് കോപ്ലിമെന്റാക്കാൻ... അതിന് അങ്ങേർക്ക് എന്നോട് ഈ പറയുന്ന ഇഷ്ടം വേണ്ടേ...???

ഒന്നും പറയാതെ ഞാൻ പോയി എന്റെയുള്ളിലുള്ളത് അച്ഛനോട് പറഞ്ഞാൽ ആ നിമിഷം അച്ഛനത് അങ്ങേരെ വിളിച്ചു പറയും... പിന്നെ infatuation ആണ്.... പ്രായത്തിന്റെ പക്വത കുറവാണ് എന്നൊക്കെ പറഞ്ഞ് അങ്ങേർടെ ഉപദേശം കൂടി ഞാൻ കേൾക്കേണ്ടി വരും.. അതൊക്കെ ഇഷ്ടമല്ലെങ്കില്ലേ നീലു... ചിലപ്പോൾ ഇഷ്ടമാണെങ്കിലോ....???? ആ എങ്കിലോ...ങ്കിലോ...ങ്കിലോ...ലോ...ലോ... തന്നെ എന്റെ കാതിൽ മുഴങ്ങാൻ തുടങ്ങിയതും ചെറിയൊരു പുഞ്ചിരി ചുണ്ടിൽ തത്തിക്കളിച്ചു...പിന്നേം അതൊന്നും വേണ്ട എന്ന തീരുമാനത്തിലേക്ക് തന്നെ ഞാൻ ഒരു ചാട്ടം വച്ചു കൊടുത്തു....എന്തിനാ വെറുതെ വീട്ടുകാരുടെ മുന്നില് ഉള്ള image കളയുന്നത്...ഇനിയിപ്പോ ക്രിസ്മസ് അവധിയും,ന്യൂയറും എല്ലാം കഴിഞ്ഞ് പഴയതുപോലെ തന്നെ കോളേജിലേക്ക് ചെല്ലുക...അത്ര തന്നെ...പ്രണയവും വേണ്ട...ആരാധനയും വേണ്ട...ഒന്നും വേണ്ട....!!! എല്ലാം തീരുമാനിച്ച് മനസിൽ അടിവരയിട്ട് വയ്ക്കുമ്പോഴും സഖാവിന്റെ മുഖം ഓർക്കും തോറും ഓരോന്നിങ്ങനെ നുരഞ്ഞു പൊന്തി വന്നുകൊണ്ടിരുന്നു....

പിന്നെയുള്ള അവധി ദിവസങ്ങൾ വീട്ടിൽ തന്നെ അടിച്ചു പൊളിച്ചു തീർത്തു.... ടീവിയില് വരുന്ന ക്രിസ്മസ് സിനിമകൾ കണ്ട് കണ്ണ് കഴച്ചുതുടങ്ങിയപ്പോഴാ അടുക്കള ഭാഗത്തേക്ക് ഒക്കെ ഒന്നിറങ്ങിയത് പോലും.... പക്ഷേ ഇടയ്ക്കൊക്കെയേ അങ്ങനെ ഒരു പതിവുള്ളൂവെങ്കിലും ചെയ്യുന്ന ഐറ്റംസിലൊക്കെ ഞാൻ expert ആയിരുന്നു....വീട്ടിലും സംഗീതേടെ വീട്ടിലുമായി ക്രിസ്മസ് തകർത്ത് ആഘോഷിച്ചു...വീട് റോഡ് സൈഡായിരുന്നതുകൊണ്ട് സകല കരോൾ സംഘത്തിനും പൈസ കൊടുത്ത് അച്ഛന്റെ പോക്കറ്റ് കാലിയായി എന്നുവേണം പറയാൻ... പിന്നെ ക്രിസ്മസ് ആഘോഷം ഒട്ടും കുറയ്ക്കാതെ അച്ഛന്റെ വക തന്നെ ഒരു കേക്കും വാങ്ങി മുറിച്ചു.... അവധി ദിവസങ്ങളെ ഒരുവിധം തള്ളിനീക്കി ക്ലാസ് തുടങ്ങിയപ്പോ എല്ലാവർക്കും ഒരുതരം മടിയായിരുന്നു... കുറേനാൾ വെറുതെ വീട്ടിലിരുന്ന് രസം പിടിച്ചു പോയി...അതന്നെ കാര്യം... പക്ഷേ ആ വർഷത്തെ New year celebration ന് വേണ്ടിയുള്ള കേക്ക് വാങ്ങേണ്ട തീരുമാനം വന്നതും എല്ലാവരും ഉണർന്നു....ആ ആഘോഷം മാത്രം ഡിപ്പാർട്ട്മെന്റിലെ എല്ലാ ക്ലാസിനേയും കൂട്ടാതെ ഞങ്ങൾ മാത്രമായി ആഘോഷിക്കാനായിരുന്നു തീരുമാനിച്ചത്...

അങ്ങനെ ന്യൂ ഇയറിനെ വരവേൽക്കാനുള്ള ആഘോഷ കമ്മിറ്റി ചേർന്നപ്പോഴായിരുന്നു വാതിൽക്കൽ നിന്നുള്ള സഖാവിന്റെ വിളി വന്നത്.... എല്ലാം സംഗീതേ ഏൽപ്പിച്ച് അല്പം ഗൗരവ ഭാവത്തിൽ തന്നെ ഞാൻ സഖാവിനടുത്തേക്ക് നടന്നു ചെന്നു....ആള് മൊബൈലിൽ കാര്യമായി എന്തൊക്കെയോ search ചെയ്യുന്ന തിരക്കിലായിരുന്നു...... എന്തിനാ..... വിളിച്ചത്....??? എന്റെ ചോദ്യം കേട്ട് സഖാവ് മുഖമുയർത്തി എന്നെയൊന്ന് നോക്കി... എന്റെ ശബ്ദത്തിന്റെ കടുപ്പം സഖാവിനെ ശരിയ്ക്കും ഞെട്ടിച്ചു കാണണം...അത് പോലെ ഒരു നോട്ടമായിരുന്നു സഖാവിന്റെ മുഖത്ത്..... ഞാൻ വന്നത്... മറ്റന്നാൾ പാർട്ടീടെ ജില്ലാ സമ്മേളനം തുടങ്ങ്വാ...നീ വരണം...ചവറയില് വച്ചിട്ടാ...ഒരു ദിവസം Stay ചെയ്യേണ്ടി വരും... അതൊക്കെ അവിടുത്തെ ഏരിയ കമ്മിറ്റി തന്നെ അറേഞ്ച് ചെയ്തു തരും....രണ്ട് ദിവസത്തെ സമ്മേളനം ഉണ്ടാവും... ഞാൻ... ഞാൻ വരില്ല... എനിക്ക് പറ്റില്ല...!!! എന്റെ പറച്ചില് കേട്ട് സഖാവ് പുരികം ചുളിച്ച് എന്നെയൊന്ന് നോക്കി.... അതെന്താ കാര്യം...??? എനിക്ക്... വീട്ടിൽ സമ്മതിക്കില്ല....!!! അച്ഛൻ വഴക്കു പറയും... എനിക്ക് പേടിയാ...!!! അതോർത്ത് നീ പേടിക്കേണ്ട...അങ്കിളിനെ ഞാൻ വിളിച്ചു ചോദിച്ചിരുന്നു...അങ്കിളിന് എതിർപ്പൊന്നുമില്ല... നിനക്ക് സമ്മതമാണെങ്കിൽ കൂട്ടിക്കോളാൻ പറഞ്ഞു...ആന്റിയ്ക്ക് ചെറിയൊരു എതിർപ്പ് ഉണ്ടായിരുന്നു.. പിന്നെ എല്ലാം പറഞ്ഞ് മനസിലാക്കി കഴിഞ്ഞപ്പോ ഓക്കെ ആയി....

ഇല്ല...അവരങ്ങനെ അത്ര പെട്ടെന്ന് സമ്മതിക്കില്ല...അതും രണ്ട് ദിവസം വീട്ടീന്ന് വിട്ടു നില്ക്കാൻ... ഒരിക്കലും സമ്മതിക്കില്ല... പിന്നെ ഞാനെന്താ കള്ളം പറഞ്ഞതാണോ...?? അങ്ങനെയാണോ നീ പറഞ്ഞു വരുന്നത്...!!! സഖാവിന്റെ മുഖത്തെ ചിരിയൊന്ന് മങ്ങി തുടങ്ങിയിരുന്നു... അതെനിക്കറിയില്ല... പക്ഷേ വീട്ടിൽ നിന്നും വിട്ടു നിൽക്കാൻ അച്ഛനും അമ്മയും സമ്മതിക്കില്ല...!!! എങ്കില് കേട്ടോ നിന്റെ അച്ഛനും അമ്മയ്ക്കും ഇക്കാര്യത്തിൽ ഒരെതിർപ്പുമില്ല... പിന്നെ ഇതിന്റെ പേരിൽ എനിക്ക് കള്ളം പറയേണ്ട ആവശ്യവുമില്ല... നിനക്ക് താൽപര്യം തോന്നുകയാണെങ്കിൽ എന്റെ കൂടെ വരാം...ഇനി ഇതിന്റെ പേരിൽ ഞാനായി നിർബന്ധിക്കില്ല..... വരാൻ പറ്റുമെങ്കിൽ ഇന്ന് വൈകിട്ട് കോളേജ് വിട്ട് പോകും മുമ്പ് എന്നോട് വന്നു പറയണം...അഞ്ച് പെൺകുട്ടികളാണ് വേണ്ടത്...ഋതു ഉണ്ടാവും...നീ വരുന്നില്ലെങ്കിൽ മറ്റാരെയെങ്കിലും ഉൾപ്പെടുത്താനാ.... കോളേജിന്റെ ആർട്സ് ക്ലബ് സെക്രട്ടറി ആയതു കൊണ്ടാ നിന്നെ പങ്കെടുപ്പിക്കാംന്ന് കരുതിയത്...!!! സഖാവ് അത്രയും പറഞ്ഞ് ക്ലാസ് റൂമിന് മുന്നിൽ നിന്നും നടന്നകന്നു... പിന്നെ മനസിന് ആകെയൊരു സ്വസ്ഥതക്കേട് തന്നെയായിരുന്നു....എന്ത് തീരുമാനമെടുക്കണം എന്ന് പോലും അറിയാത്ത അവസ്ഥ..

. എല്ലാവരും ന്യൂ ഇയർ കേക്ക് വാങ്ങാനുള്ള ക്യാഷ് collect ചെയ്യുമ്പോ ഞാൻ മാത്രം ആഘോഷങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി ബെഞ്ചിലേക്ക് ചെന്നിരുന്നു... സംഗീതയോട് കാര്യം പറഞ്ഞപ്പോ അവളും എന്നെ സഖാവിനൊപ്പം പോകാനായി നിർബന്ധിച്ചു...അച്ഛനും അമ്മയും സമ്മതം മൂളിയ സ്ഥിതിയ്ക്ക് സഖാവിനെ നിരാശനാക്കണ്ട എന്നു കരുതി ഞാനും അക്കാര്യത്തിന് എതിർപ്പ് പ്രകടിപ്പിക്കാൻ മുതിർന്നില്ല....പിറ്റേ ദിവസം New year ആയതുകൊണ്ട് കോളേജും പുതുവർഷത്തെ വരവേൽക്കാൻ എന്ന പോലെ തോരണങ്ങളാൽ മുങ്ങി നിൽക്ക്വായിരുന്നു.... വൈകുന്നേരം നേരത്തെ ക്ലാസ് വിട്ടിറങ്ങിയത് സഖാവിനെ കണ്ട് കാര്യം പറയാൻ തന്നെയായിരുന്നു.....നടുമുറ്റത്തെ ഗ്രൗണ്ടിന്റെ അരഭിത്തിയിലിരിക്ക്യായിരുന്നു സഖാവ്... എന്റെ വരവ് കണ്ട് ജിഷ്ണു ചേട്ടനായിരുന്നു ആളെ തട്ടി വിളിച്ച് എന്നെ കാട്ടിക്കൊടുത്തത്.... പ്രത്യേകിച്ച് ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ ഇരുന്ന സഖാവിന്റെ മുഖം കണ്ടപ്പോഴേ തോന്നി രാവിലെ പറഞ്ഞതിന്റെ ദേഷ്യം മാറിയിട്ടില്ലാന്ന്... പിന്നെ അല്പം ദയനീയ ഭാവം മുഖത്ത് ഫിറ്റ് ചെയ്ത് ഞാൻ സഖാവിനടുത്തേക്ക് നടന്നു....!!! ഞാൻ വരാം... എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല... പിന്നെ രാവിലെ പറഞ്ഞതോ...!!!

ഇപ്പോ എന്ത് പറ്റി...??? ഞാനങ്ങനെ വീട്ടിൽ നിന്നും വിട്ടു നിന്നിട്ടില്ല...അതാ അങ്ങനെ പറഞ്ഞത്... അപ്പോ നീ കല്യാണം കഴിയുമ്പോ എന്ത് ചെയ്യും.. സ്വന്തം വീട്ടിൽ നിൽക്ക്വോ...???? ഞാനതു കേട്ട് ഒരു ഞെട്ടലോടെ സഖാവിന്റെ മുഖത്തേക്ക് നോക്കി... അതുകണ്ട് ജിഷ്ണു ചേട്ടൻ ഒന്നുമില്ലാന്ന മട്ടില് കൈ കൊണ്ട് ആംഗ്യം കാണിച്ചു... പക്ഷേ അപ്പോ സഖാവിന്റെ മുഖത്ത് ദേഷ്യം മാറി ഒരു പുഞ്ചിരി മൊട്ടിട്ടിരുന്നു.... നീലാംബരി....രണ്ടു ദിവസത്തെ സമ്മേളനമേയുള്ളൂ...ഒരു ദിവസം മാത്രം നീ വീട്ടിൽ നിന്നും വിട്ടു നിന്നാൽ മതി... പിറ്റേന്ന് നിന്നെ തിരികെ വീട്ടിലെത്തിച്ചോളാം പോരെ... സഖാവ് വളരെ വിനയത്തോടെ പറഞ്ഞു നിർത്തിയതും എന്റെ മനസൊന്ന് തണുത്തു... പിന്നെ ഒരു ദിവസം Stay ചെയ്യാൻ വേണ്ട സാധനങ്ങൾ ഒന്ന് പായ്ക്ക് ചെയ്ത് വേണം വരാൻ... പാർട്ടി ഓഫീസിൽ ഒറ്റയ്ക്ക് വരാൻ അറിയ്വോ... ഞാനതിന് സമ്മതം മൂളി തലയാട്ടി... ന്മ്മ്മ്... എങ്കില് പാർട്ടി ഓഫീസിൽ വന്നിരുന്നാ മതി... ഞാനവിടെ ഉണ്ടാവും... പിന്നെ എല്ലാവർക്കും ഒന്നിച്ച് പോകാം... ഞാനതിനും തലയാട്ടി കൊടുത്തു… ദേഷ്യായോ എന്നോട്...???? സഖാവ് ഒന്ന് ചിരിച്ചു കൊണ്ട് അങ്ങനെ ചോദിച്ചതും ഞാൻ ഇല്ലാന്ന് മറുപടി കൊടുത്തു... നീ ആർട്സ് ക്ലബ് സെക്രട്ടറി അല്ലേ...

നിന്നെ വോട്ടിന് നിർത്തിയത് ഞാനും...ആ നീ തന്നെ സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിൽ അതിന് എല്ലാവരും കുറ്റപ്പെടുത്തുന്നത് എന്നെയായിരിക്കും.... ഞാനത് കേട്ട് നിന്നതല്ലാതെ തിരിച്ചു മറുപടിയൊന്നും പറഞ്ഞില്ല.. എല്ലാ കാര്യങ്ങളും സഖാവിനെ ബോധിപ്പിച്ച ശേഷം ഞാൻ കോളേജ് വിട്ടു പുറത്തേക്ക് നടന്നു.... വീട്ടിലെത്തും വരെ ഓരോന്നും ചിന്തിച്ച് കൂട്ടി ഇരിക്ക്യയായിരുന്നു ഞാൻ... അതുകൊണ്ട് തന്നെ സംഗീത വാതോരാതെ പറഞ്ഞു കൊണ്ടിരുന്ന പകുതി മുക്കാൽ കഥകളും ഞാൻ കേട്ടിരുന്നില്ല... ബസിൽ നിന്നിറങ്ങി വീട് അടുക്കും വരെ സഖാവിനൊപ്പമുള്ള ഓരോ നിമിഷവും തിരിച്ചും മറിച്ചും ചിന്തിച്ചു... ഒടുവിൽ എന്റെ ചിന്തകൾ ഉത്തരം കിട്ടാത്ത ഒരു ചോദ്യമായ് മനസിൽ അവശേഷിപ്പിച്ച് ഞാൻ വീട്ടിലേക്ക് കയറി... അച്ഛനോടും അമ്മയോടും ആദ്യം തിരക്കിയത് സഖാവ് പറഞ്ഞ കാര്യങ്ങൾ തന്നെയായിരുന്നു... ആ മോൻ അത്രയും കാര്യമായി പറയുമ്പോ എങാങനെയാ മോളേ....എന്ന അമ്മയുടെ വാദം കേട്ട് സംതൃപ്തിയടഞ്ഞ് ഞാനെന്റെ റൂമിലേക്ക് നടന്നു....

മനസാകെ സാഡ് മോഡിൽ ഇരുന്നതു കൊണ്ട് പിന്നെയുള്ള സമയങ്ങളിലൊന്നും ഒരുന്മേഷവും ഇല്ലാത്ത പോലെയായിരുന്നു... രാത്രി കഴിയ്ക്കാനായി എല്ലാവർക്കുമൊപ്പം ഭക്ഷണത്തിന് മുന്നിലിരിക്കുമ്പോഴും അവസ്ഥ മറിച്ചായിരുന്നില്ല... പിന്നെ എല്ലാവരേയും ബോധിപ്പിക്കാനായി പേരിന് വേണ്ടി രണ്ട് പിടി ചോറ് കഴിച്ച് എഴുന്നേറ്റു....അച്ഛനും അമ്മയും ടീ.വിയ്ക്ക് മുന്നിലിരിക്കുമ്പോഴും എന്തൊക്കെയോ പറഞ്ഞൊഴിഞ്ഞ് അവിടെ നിന്നും ഞാൻ സ്കൂട്ടായി... ഒടുവിൽ റൂമില് തന്നെ ചടഞ്ഞ് കൂടിയിരുന്നപ്പോഴാ എന്റെ മൊബൈൽ vibrate ചെയ്തത്.... ഞാൻ അതെടുത്ത് ഓണാക്കി just ഒന്ന് scroll ചെയ്തു നോക്കി....ക്ലാസിലെ WhatsApp group ല് message വന്നതായിരുന്നു... എല്ലാവരും തകർത്ത് new year wish ചെയ്യുന്ന തിരക്കിലും...ഞാനും കുറേപ്പേർക്ക് new year wishes അയച്ച് എല്ലാവരുടേയും status കണ്ടിരുന്നു....ചിലതിലൊക്കെ touch ചെയ്യുമ്പോഴേ പൂത്തിരിയും പടക്കവും ചിന്നിച്ചിതറുകയായിരുന്നു... പിന്നെ ഞാനും ഒട്ടും കുറയ്ക്കാൻ പോയില്ല...ഒരു WhatsApp status കണ്ടുപിടിച്ചിട്ടു... വെറുതെ ഒരു രസത്തിന് Facebook ലും ഒരു post ഇട്ടു സംതൃപ്തിയടഞ്ഞു... ഇടയ്ക്ക് updations ഒന്ന് scroll ചെയ്തപ്പോ സഖാവും with friends മായുള്ള ഫോട്ടോ കിടക്കുന്ന കണ്ടു.. scrolling return അടിച്ച് ഞാനാ പോസ്റ്റിൽ ചെന്നു നിന്നു.... സഖാവും ടീസും New year celebrate ചെയ്യാൻ വേണ്ടി എല്ലാ ഒരുക്കങ്ങളും നടത്തിയിരിക്ക്യായിരുന്നു...

കോളേജ് പരിസരമായിരുന്നു background ൽ കണ്ടത്... ഞാൻ കുത്തിയിരുന്ന് zoom ചെയ്ത് കോളേജിന്റെ ഓരോ ഭാഗങ്ങളും കണ്ടു പിടിച്ചു.... കൂട്ടുകാർക്കൊപ്പം കൂടിയാൽ അങ്ങേർക്ക് അല്ലെങ്കിലും ഒരു പ്രത്യേക പുഞ്ചിരിയാ... കുറേനേരം ആ ഫോട്ടോ നോക്കിയിരുന്നിട്ട് ഞാൻ മെല്ലെ logout അടിച്ചു.... ഒരുവിധം എല്ലാവർക്കും wish ചെയ്ത് net off ചെയ്യാൻ തുടങ്ങുമ്പോഴാ WhatsApp ൽ ഒരു message വന്നത്... number saved അല്ലായിരുന്നു... അതുകൊണ്ട് ആളാരാണെന്ന് അറിയാനും പറ്റിയില്ല... ഞാൻ തിടുക്കപ്പെട്ട് message open ചെയ്തു നോക്കി.... മറ്റൊരു വർഷം കൂടി കടന്നു വരികയാണ്.. പ്രതീക്ഷയുടെ പുതു നാമ്പുകൾ പൊട്ടി മുളയ്ക്കട്ടേ... സമൃദ്ധിയുടേയും സാഹോദര്യത്തിന്റെയും നൂറു നൂറു കിനാക്കൾ സാഫല്യമാകട്ടേ... പുതുവത്സരാശംസകൾ...... new year wish ചെയ്തു കൊണ്ടുള്ള ഒരു image ആയിരുന്നു അത്...ഞാനത് വായിച്ചു നോക്കി message details search ചെയ്തു.. പക്ഷേ ആളുടെ പേര് ഉണ്ടായിരുന്നില്ല... പിന്നെ വേറെ വഴിയില്ലാതെ ആരാണ് മെസേജ് ചെയ്തതെന്ന് ചോദിയ്ക്കേണ്ടി വന്നു....ഒരു message അങ്ങോട്ട് അയച്ചു റിപ്ലേയ്ക്ക് വേണ്ടി wait ചെയ്തിരുന്നപ്പോഴാ മൊബൈല് വീണ്ടും കൈയ്യിലിരുന്ന് ബീപ്പടിച്ചത്... ഞാൻ തിടുക്കപ്പെട്ട് മെസേജ് open ചെയ്തു...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story