ക്യാമ്പസിലെ ചെഗുവേര: ഭാഗം 38

campasilechekuvera

രചന: മിഖായേൽ

 ഒരു പെങ്കൊച്ച് വന്ന് നിന്ന് അങ്ങനെ പറഞ്ഞതും സഖാവിന്റെ മുഖത്ത് ഒരു പാൽപുഞ്ചിരി വിരിഞ്ഞു...അത് കേട്ടപാടെ വേറൊരു ചേട്ടനും കൂടി ആ പെൺപിള്ളേർടെ ഗ്യാങ്ങിലേക്ക് ജോയിന്റ് ചെയ്തു.... ശരിയാ ഘോഷേ...നീ എങ്ങനെയാ ഇങ്ങനെ ദിനംപ്രതി ഗ്ലാമറായി വരുന്നേ.....!!! എന്താടാ അതിന്റെ സീക്രട്ട്... ഞങ്ങൾക്കും കൂടിയൊന്ന് പറഞ്ഞു തന്നൂടെ സഖാവേ... ദേവേട്ടൻ ആ ചോദ്യങ്ങൾക്കെല്ലാം ചിരിയോടെ നിന്നതല്ലാതെ മറുത്തൊന്നും പറയാൻ പോയില്ല.. പിന്നേ അവിടെ നിന്ന എല്ലാവരോടും യാത്രയും പറഞ്ഞ് എന്നേക്കൂട്ടി സഖാവ് വണ്ടിയ്ക്കടുത്തേക്ക് നടന്നു....വണ്ടി തിരിച്ചെടുത്തതും ഞാൻ ബുള്ളറ്റിലേക്ക് കയറിയിരുന്നു...ഫയലും ബാഗും എല്ലാം എന്റെ കൈയ്യിലായിരുന്നു.. അതുകൊണ്ട് എനിക്കത്ര comfortable ആയി ഇരിക്കാൻ കഴിഞ്ഞില്ല... എങ്കിലും ശരിയായി ഇരുന്നൂന്ന് സഖാവിനോട് പറഞ്ഞ് വണ്ടി സ്റ്റാർട്ട് ചെയ്യിച്ചു.... കുറേ ദൂരം ചെന്നുകഴിഞ്ഞപ്പോ എനിക്ക് ഇരിക്കാൻ എന്തോ ബുദ്ധിമുട്ടുണ്ടെന്ന് സഖാവിനും തോന്നി തുടങ്ങി... നീലാംബരി... ഇരിയ്ക്കാൻ പറ്റുന്നില്ലേ...???

സഖാവ് ഡ്രൈവ് ചെയ്യുന്നതിനിടയിൽ ചോദിച്ചു കൊണ്ടിരുന്നു...ഞാനതിനെല്ലാം കുഴപ്പമില്ലാന്ന് മറുപടി പറഞ്ഞിരുന്നു...ഒരുവേള വണ്ടി ഒരു hump മുറിച്ചു കടന്നതും ഞാൻ ഇരുന്ന ഇരുപ്പിൽ ഒന്ന് പുളഞ്ഞു....ആ പേടിയിൽ കൈ നേരെ ചെന്ന് പതിച്ചത് സഖാവിന്റെ തോളിലും..... പെട്ടെന്ന് ഞാൻ കൈ തിടുക്കപ്പെട്ട് പിന്വലിച്ചെടുത്തിരുന്നു... ഞാൻ ചോദിച്ചില്ലേ ആദ്യമേ ഇരിക്കാൻ ബുദ്ധിമുട്ടുണ്ടോന്ന്...പേടിയാണെങ്കി എന്റെ തോളിൽ പിടിച്ചിരുന്നോ....!!! സഖാവ് അങ്ങനെ പറഞ്ഞപ്പോ ആദ്യം ഒരു മടി തോന്നി... ശരിയ്ക്കും അത് എന്റെയുള്ളിലെ പേടിയായിരുന്നു... പിന്നേ സഖാവ് ഒന്നുകൂടി പറഞ്ഞതും ഞാൻ കൈ മെല്ലെ ഒരു വിറയലോടെ സഖാവിന്റെ തോളിലേക്ക് വച്ചു...ആ ഷർട്ടിലേക്ക് എന്റെ കൈ അമർന്നതും ഉള്ളിൽ സന്തോഷത്തിന്റെ ഒരു കടലിരമ്പുന്നുണ്ടായിരുന്നു.....ആ പിടി ഒന്നുകൂടി അവിടെ ഭദ്രമാക്കുമ്പോ സഖാവ് ശരിയ്ക്കും എന്റേതാണെന്ന് തോന്നിപ്പോയി....❤️❤️ പിന്നെ കുറേനേരം ഞങ്ങൾക്കിടയിൽ മൗനം തന്നെയായിരുന്നു....

ഏറെ നേരം കഴിഞ്ഞതും ആ മൗനത്തെ ഭേദിച്ച് ആദ്യം സംസാരിച്ചു തുടങ്ങിയത് സഖാവ് തന്നെയായിരുന്നു.... എങ്ങനെയുണ്ടായിരുന്നു സമ്മേളനം...?? ഞാൻ ആദ്യമായിട്ടല്ലേ...നല്ലതായിരുന്നു...കുറേ നല്ല Friends നെ കിട്ടി...നല്ലൊരു അനുഭവമായിരുന്നു... ന്മ്മ്മ്... ഇതുകൊണ്ടാ ആദ്യമേ ഞാൻ പറഞ്ഞത് വരണംന്ന്... അല്ലെങ്കിൽ ഇപ്പോ ഇതൊക്കെ experienced ആകുമായിരുന്നോ...??? ന്മ്മ്മ്..ശരിയാ... പെട്ടെന്നാ എനിക്ക് സഖാവിന്റെ ജയിൽ വാസം ഓർമ വന്നത്... ദേവേട്ടൻ ജയിലിൽ കിടന്നിട്ടുണ്ടോ..??? ന്മ്മ്മ്... സഖാവിന്റെ ഭാഗത്ത് നിന്നും ഒരു മൂളൽ മാത്രമായിരുന്നു ഉയർന്നു കേട്ടത്... എന്തിനായിരുന്നു...??? മിക്കതും കോളേജിലെ ഓരോ പ്രശ്നങ്ങളിലാ...ചിലത് ചില സമരങ്ങളിലും...എന്തേ ചോദിച്ചേ..??? ഏയ്...ഇല്ല... വെറുതെ ചോദിച്ചതാ...!!! നീ എന്തിനാ നീലാംബരി എന്നെ ദേവേട്ടാന്ന് വിളിയ്ക്കുന്നത്.....??? എനിക്ക് ആദ്യം മുതലേ അങ്ങനെ വിളിക്കാനാ തോന്നിയത്... എല്ലാവരും ഘോഷണ്ണാന്നല്ലേ വിളിയ്ക്കുന്നേ... പക്ഷേ എനിക്ക് ദേവഘോഷിലെ ദേവനെയാ കൂടുതലിഷ്ടമേയത്... അപ്പോ തോന്നി അങ്ങനെ വിളിയ്ക്കാംന്ന്.... ന്മ്മ്മ്... പക്ഷേ ആ വിളിയിലും ഒരു സുഖമുണ്ട്..!!! അതും കൂടിയായതും എന്റെ മനസ് നിറഞ്ഞു...

പിന്നെ ആകെ ഒരു പോസിറ്റീവ് vibe ആയിരുന്നു ചുറ്റും... അതിന്റെ കൂടെ എന്റെ മനസ് കൂടിയങ്ങ് തുറന്നാലോ എന്നാ ആദ്യം കരുതിയത്... പിന്നെ കരുതി വേണ്ടാന്ന്... അതിന് വേണ്ടി ഞാനൊന്ന് ചുറ്റി വളഞ്ഞു നോക്കാൻ തന്നെ തീരുമാനിച്ചു.... ഋതു ചേച്ചി വീട്ടിൽ ചെന്നിട്ടുണ്ട്വോ ഇപ്പോ...??? ന്മ്മ്മ്...സമയം ഒരുപാടായില്ലേ...എത്തീട്ടുണ്ടാവും... ഞാനൊരു കാര്യം ചോദിച്ചാ ദേഷ്യാവ്വോ ദേവേട്ടന്..??? അത് കാര്യമെന്താന്നറിഞ്ഞാലല്ലേ പറയാൻ പറ്റൂ...?? ഋതു... ശരിയ്ക്കും ഋതു ചേച്ചിയെ ദേവേട്ടന് ഇഷ്ടമാണോ... ഇതിന്റെ മറുപടി ഒരിയ്ക്കൽ ഞാൻ തന്നതാണല്ലോ..പിന്നേം എന്താ സംശയം...??? അതെ...തന്നു.. എങ്കിലും... പിന്നെ നിങ്ങള് തമ്മിൽ എന്തോ ഒരടുപ്പം ഉണ്ടെന്ന് എല്ലാവരും പറഞ്ഞു നടക്കുന്നതെന്തിനാ...??? അതിപ്പോ പലരുടെ view point ഉം വ്യത്യസ്തമല്ലേ നീലാംബരി... ഇപ്പോ നീ ചിന്തിക്കുന്നതു പോലെ ആവണമെന്നില്ല എന്നെപ്പറ്റി മറ്റുള്ളവർ ചിന്തിക്കുന്നത്....നീയും ഞാനും ഇപ്പോ പോയത് എവിടെയാണെന്നും എന്തിനാണെന്നും നമുക്കറിയാം...അതൊരിക്കലും ഒരു തെറ്റായ മാർഗ്ഗമല്ല... പക്ഷേ ഈ സമയത്ത് എനിക്കൊപ്പം യാത്ര ചെയ്യുന്ന നിന്നെ നിന്റെ നാട്ടുകാരോ നിനക്ക് പരിചിതമല്ലാത്ത മറ്റാരെങ്കിലുമോ കണ്ടാൽ തെറ്റുദ്ധരിക്കാം..വേറെ പല കഥകളും സൃഷ്ടിക്കാം...

അത് മാത്രമേ ഋതൂന്റെ കാര്യത്തിലും നടന്നിട്ടുള്ളൂ.... അപ്പോ അങ്ങനെ കേൾക്കുമ്പോ വിഷമം തോന്നില്ലേ ദേവേട്ടന്...??? എന്തിന്... എന്റെ മനസാക്ഷിയ്ക്ക് നിരക്കാത്തതൊന്നും ഞാൻ ചെയ്യില്ല എന്ന ഉത്തമ ബോധ്യം എനിക്കുള്ളിടത്തോളം കാലം അമ്മാതിരി വിഷമമൊന്നും എന്നെ ബാധിക്കില്ല.... പിന്നെ ആദ്യം അങ്ങനെയൊക്കെ കേട്ടപ്പോ അവൾക്ക് ചെറിയൊരു വിഷമം തോന്നി...വേറൊന്നുമല്ല ഇതിന്റെ പേരിൽ എനിക്ക് ദോഷകരമായി എന്തെങ്കിലും ഉണ്ടായാലോന്നോർത്തിട്ട്.... ദേവേട്ടൻ ആ ചേച്ചിയെ ശരിയ്ക്കും സഹോദരിയെപ്പോലെയാ കാണുന്നതെന്ന് എല്ലാവരോടും പറയാൻ പാടില്ലായിരുന്നോ...?? അതിന്റെ ആവശ്യമെന്താ നീലാംബരി... എന്റെ നല്ലതിന് വേണ്ടി ആഗ്രഹിക്കുന്ന എല്ലാവർക്കും അറിയാം ഋതു എന്റെ ആരാണെന്നും എന്റെ മനസിൽ അവൾക്കുള്ള സ്ഥാനമെന്താണെന്നും.. അതിനപ്പുറം എനിക്കാരെയും ബോധിപ്പിക്കാനില്ല... ഋതു ചേച്ചിയ്ക്ക് സഹോദരീടെ സ്ഥാനമാണല്ലോ... അപ്പോ.... ഞാൻ ചോദിക്കാൻ പോയെങ്കിലും പിന്നെ പകുതി വഴിയിൽ ആ ചോദ്യമങ്ങ് ഉപേക്ഷിച്ചു...

നീയെന്താ ചോദിക്കാൻ വന്നത്...അപ്പോ...??? സഖാവ് വിടാൻ ഉദ്ദേശമില്ലാതെ ആ ചോദ്യത്തിനെ പിന്തുടർന്നു... അല്ല... അപ്പോ എനിക്ക് സഖാവിന്റെ മനസിൽ എന്ത് സ്ഥാനമുണ്ടെന്ന് ചോദിക്കാൻ വന്നതാ... അതുകേട്ട് സഖാവ് ഒന്നു ചിരിച്ചു...എനിക്കപ്പോ ആ വായിൽ നിന്നും വരാൻ പോകുന്ന മറുപടി എന്താന്നറിയാനുള്ള curiosity ആയിരുന്നു...!!!! നീ...നിനക്കുള്ള സ്ഥാനം..!!!അതൊരു ചോദ്യം തന്നെയാ നീലാംബരി..... സഖാവ് വീണ്ടും എനിക്ക് പിടി തരാതെ അതിനുള്ള മറുപടി ഒരു ചിരിയിലൊതുക്കി... പിന്നെ വേറെ വഴിയില്ലാതെ ഋതു ചേച്ചീ മാറ്റർ തന്നെ വീണ്ടും പ്രയോഗിക്കാൻ ഞാൻ തീരുമാനിച്ചു... ദേവേട്ടൻ ഋതു ചേച്ചിയെ സഹോദരിയായി കാണുന്നു.. തിരിച്ച് ചേച്ചി ദേവേട്ടനെ അങ്ങനെ കണ്ടില്ലെങ്കിലോ... ഒരുപക്ഷേ ആ ചേച്ചിയ്ക്ക് ദേവേട്ടനെ ഒരു സഹോദരനിലപ്പുറം ഒരു ജീവിത പങ്കാളിയോട് തോന്നുന്ന ഇഷ്ടാണെങ്കിലോ...?? നിന്റെ ഈ കുഞ്ഞി തലേല് എന്തൊക്കെ കാര്യങ്ങളാ നീലാംബരി ഇങ്ങനെ പുകഞ്ഞു കൊണ്ടിരിക്കുന്നേ...???😁😁 അത് കേട്ടപ്പോ എനിക്ക് ചെറിയ ചമ്മല് തോന്നി... അല്ല.. ചിലപ്പോ...അറിയാൻ കഴിയില്ലല്ലോ...!!!

ദേവേട്ടനോട് പറയാതെയുള്ള വല്ല ഇഷ്ടവും... അങ്ങനെയൊന്നില്ല നീലാംബരി... നിന്റെ ഈ ദേവേട്ടന്റെ മനസിൽ ഒരാളുള്ള കാര്യം ഋതൂന് നന്നായി അറിയാം....!! അത് കേട്ടതും ഞെട്ടിത്തരിച്ചിരുന്നു പോയി ഞാൻ...ദേവേട്ടൻ പറഞ്ഞതിന്റെ അർത്ഥം പോലും പിന്നെയാ ഞാൻ മനസിലാക്കിയത്... എന്താ പറഞ്ഞേ...ദേവേട്ടന്..ഇഷ്ടമുണ്ടോ..ആരെ.. ആരെയാ...??? അതെ...ഇഷ്ടമുണ്ട്...അതിനെന്താ problem...!! ആരെയാ എന്താന്നൊക്കെ പറഞ്ഞു തരാൻ വലിയ ബുദ്ധിമുട്ടാണ് നീലാംബരി... തൽക്കാലം ഇഷ്ടമുണ്ടെന്ന് മാത്രം അറിഞ്ഞാൽ മതി...!!! ദേവേട്ടൻ ഇഷ്ടപ്പെടുന്ന ആൾക്ക് ദേവേട്ടനേം ഇഷ്ടാണോ...??? അതേ...ഇഷ്ടമാണ്...!!! എനിക്ക് അവളേം... അവൾക്ക് എന്നേം ഇഷ്ടമാണ്....!!! ആ വാക്കുകൾക്ക് എന്റെ ഹൃദയത്തെ കുത്തിമുറിയ്ക്കാനുള്ള ശക്തിയുണ്ടായിരുന്നു..മുറിവേറ്റ് ചോര കിനിഞ്ഞ എന്റെ ഹൃദയത്തിൽ വീണ്ടും മുറിപ്പാടുകൾ തീർക്കുകയായിരുന്നു....ഓരോ തുടിപ്പ് പോലും അങ്ങേയറ്റം തളർച്ചയോടെ ഇടറി തുടങ്ങി... തലയിലേക്ക് രക്തയോട്ടം കൂടും പോലെയായിരുന്നു....ആകെയൊരു മരവിപ്പ് വീണ്ടും ഒരു വാക്ക് കൂടി ശബ്ദിച്ചാൽ കണ്ണുനീർ നിയന്ത്രണം വിട്ടൊഴുകുംന്ന അവസ്ഥയായിരുന്നു അപ്പോൾ......ആ സങ്കടത്തിൽ തന്നെ പതിയെ ഞാൻ സഖാവിന്റെ തോളിൽ വച്ചിരുന്ന എന്റെ കൈ പിന്വലിച്ചു...

നീലാംബരി...എന്താ പറ്റിയേ നിനക്ക്...??? വിശക്കുന്നുണ്ടോ...ഫുഡ് കഴിച്ചിട്ട് പോകാം...!! വേണ്ട.. വീട്ടിൽ ചെന്നിട്ട് കഴിച്ചോളാം...എന്നെ വീട്ടിൽ വിട്ടിരുന്നാ മതി.... അതെന്താ അങ്ങനെ...?? ചെറിയൊരു തലവേദന..!!! നല്ല വേദനയുണ്ടോ...??? വേണമെങ്കിൽ വിക്സോ മറ്റോ വാങ്ങി തരാം... വേണ്ട...ഒന്നും വേണ്ട... എനിക്ക് വീട്ടിൽ ചെന്നാൽ മതി.... എത്രയും പെട്ടെന്ന്....!!! ന്മ്മ്മ്...ശരി... സഖാവ് അതും പറഞ്ഞ് വണ്ടീടെ സ്പീഡ് കൂട്ടി... ആദ്യം എന്റെ കൈ പിന്നേം സഖാവിന്റെ തോളിലേക്ക് നീണ്ടെങ്കിലും തിടുക്കപ്പെട്ട് ഞാനത് പിന്വലിച്ചിരുന്നു....!!! ആദ്യം എന്റെ കൈ സഖാവിന്റെ തോളിലേക്ക് നീണ്ടെങ്കിലും തിടുക്കപ്പെട്ട് ഞാനത് പിന്വലിച്ചിരുന്നു....!!!അത്രയ്ക്കും വേണ്ടി സഖാവ് എന്നിൽ നിന്നും അകന്നു തുടങ്ങിയിരുന്നു എന്നു വേണം പറയാൻ... പിന്നെ വീടെത്തും വരെ ഞാൻ വലുതായി ഒരു സംസാരത്തിനും പോയില്ല...വണ്ടി വീട്ടുമുറ്റത്ത് ചെന്നു നിന്നതും ഞാൻ സഖാവ് പറയും മുമ്പേ തന്നെ വണ്ടിയിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നടന്നു...വണ്ടിയുടെ ശബ്ദം കേട്ട് അച്ഛനും,അമ്മയും ഉമ്മറത്ത് തന്നെയുണ്ടായിരുന്നു...

എന്റെ പോക്ക് കണ്ട് അവരെന്നെ ആദ്യം അടിമുടി ഒന്നു നോക്കി പിന്നെ നേരെ സഖാവിനടുത്തേക്ക് നടന്നു.... പിന്നെ അവര് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരം കൊടുത്തത് സഖാവായിരുന്നു....തലവേദന കാരണമാണ് എന്ന് പറയുന്നത് ഒരു ചെവിയാലെ ഞാൻ കേട്ട് നേരെ റൂമിലേക്ക് നടന്നു... റൂമിലേക്ക് കാലെടുത്ത് വയ്ക്കുമ്പോ മനസാകെ കലുഷിതമായിരുന്നു... കണ്ണിൽ നിന്നും കണ്ണീര് പൊഴിഞ്ഞതും കൈയ്യിൽ കരുതിയിരുന്ന ബാഗ് നിലത്തേക്ക് വച്ച് ഞാൻ നേരെ ബെഡിലേക്ക് ചെന്നു വീണു..ഉള്ളിലൂറിയ സങ്കടം മതിയാവോളം കരഞ്ഞ് തീർത്തെഴുന്നേറ്റപ്പോഴേക്കും സഖാവിന്റെ ബുള്ളറ്റ് പാഞ്ഞു പോയ ശബ്ദം ചെവിയിലേക്ക് തുളച്ചു കയറി.... ബെഡിൽ നിന്നും എഴുന്നേറ്റ് തിടുക്കപ്പെട്ട് ജനൽപ്പടിയ്ക്കരികിലേക്ക് പാഞ്ഞപ്പോഴേക്കും സഖാവ് ഗേറ്റ് കടന്ന് പോയിരുന്നു.....പിന്നെയുള്ള സമയവും ഉള്ളിൽ ഒരു വിങ്ങലായിരുന്നു...അതിനിടയ്ക്കായിരുന്നു അച്ഛനും അമ്മയും വിശേഷങ്ങളറിയാൻ എനിക്കടുത്തേക്ക് വന്നിരുന്നത്.... ഒരുവിധം കാര്യങ്ങൾ പറഞ്ഞൊപ്പിച്ച് ഞാനവരെ മടക്കി അയച്ചു......

തലവേദനയാണെന്ന് പറഞ്ഞൊഴിഞ്ഞതു കൊണ്ട് റെസ്റ്റെടുക്കാൻ പറഞ്ഞ് രണ്ടാളും റൂം വിട്ട് പോയി... പിന്നെ എല്ലാം മറക്കാൻ മനസിനെ പഠിപ്പിച്ച് ഞാൻ കണ്ണടച്ച് കിടന്നു.. പെട്ടെന്നാ ബെഡിനരികിലിരുന്ന് മൊബൈൽ റിംഗ് ചെയ്തത്...ഞാനത് കൈയ്യെത്തി എടുത്ത് ഡിസ്പ്ലേയിലേക്ക് നോട്ടം പായിച്ചു... സഖാവിന്റെ കോളായിരുന്നു...എന്നത്തേയും പോലെ സന്തോഷമോ excitement ഓ എനിക്കപ്പോ തോന്നിയിരുന്നില്ല... കുറേനേരം കോൾ അറ്റൻഡ് ചെയ്യണോ വേണ്ടയോ എന്ന് ആലോചിച്ചിരുന്നു... പിന്നെ മനസ് പറഞ്ഞതുപോലെ അറ്റന്റ് ചെയ്യണ്ട എന്നു തന്നെ കരുതി... റിംഗ് ടോൺ കേട്ട് തീരും വരെ ഞാൻ ഡിസ്പ്ലേയിലേക്ക് നോട്ടമിട്ടു തന്നെയിരുന്നു.... ആ കോള് അവസാനിച്ച് കുറച്ചു നേരം കഴിഞ്ഞപ്പോ വീണ്ടും സഖാവിന്റെ പേര് ഡിസ്പ്ലേയിൽ തെളിഞ്ഞു വന്നു... പിന്നെയും അതവഗണിയ്ക്കാൻ കഴിഞ്ഞില്ല... ഞാൻ ശ്വാസമൊന്ന് നീട്ടിയെടുത്ത ശേഷം പതിയെ കോള് അറ്റന്റ് ചെയ്തു... ഹലോ...!!! എന്താ നീലാംബരി.. തലവേദന മാറീല്ലേ ഇതുവരെ.??? മ്മഹ്...മാറീട്ടില്ല...കിടക്ക്വായിരുന്നു....നല്ല ക്ഷീണം..!!!

ഞാൻ സഖാവുമായുള്ള സംസാരത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.... എങ്കില് കിടന്നോ...!!! ഞാൻ വീട്ടിൽ എത്തിയപ്പോ ഒന്ന് വീളിച്ചൂന്നേയുള്ളൂ... സഖാവ് പെട്ടെന്ന് തന്നെ ബൈ പറഞ്ഞു വച്ചു... പിന്നെ കുറേ കാര്യങ്ങൾ മനസിലിട്ട് തിരിച്ചും മറിച്ചും ചിന്തിച്ച് എപ്പൊഴോ ഉറക്കത്തിലേക്ക് വഴുതി വീണു.... പിറ്റേന്ന് രാവിലെ ഉറക്കമുണർന്നപ്പോ കോളേജിലേക്ക് പോകാൻ ആകെയൊരു മടി തോന്നി ഞാനന്ന് ലീവാക്കി... അന്നത്തെ ദിവസം മുഴുവൻ റൂമിൽ തന്നെ ചടഞ്ഞു കൂടിയിരുന്നു... ഇടയ്ക്ക് അമ്മയ്ക്കൊപ്പം കിച്ചണിൽ ഒന്ന് കൂടി മൂഡൊന്ന് ചേഞ്ചാക്കി... പിന്നെ വേറെ വഴിയില്ലാതെ കുറേ motivation വീഡിയോസും ഇൻസ്പൈർ വേർഡ്സും കണ്ടു പിടിച്ച് കണ്ടും,വായിച്ചും മനസിനെ ഒന്ന് കൂളാക്കി വിട്ടു....പിറ്റേ ദിവസം എന്നത്തേയും പോലെ രാവിലെ തന്നെ കോളേജിലേക്ക് പുറപ്പെട്ടു...കുറേ ദിവസങ്ങളായി കോളേജിൽ പോകാത്തതുകൊണ്ട് എന്തോ ഒരു പുതിയ അനുഭവം പോലെ തോന്നി അന്നത്തെ ദിവസത്തിന്......മെയിൻ ഗേറ്റ് കടന്നപ്പോഴേ കാണുമായിരുന്നു സഖാവും ഗ്യാങും കൂടി മാഞ്ചോട്ടിലിരുന്ന് കത്തിയടിയ്ക്കുന്നത്....

സഖാവിന്റെ മുഖം അടുത്ത് കണ്ടപ്പോ ചെറിയൊരു പുഞ്ചിരി കൊടുത്ത് ഞാൻ ക്ലാസിലേക്ക് ലക്ഷ്യം വച്ച് നടന്നു... ക്ലാസിൽ ചെന്നിട്ടും ഒരു സമാധാനവുമില്ലായിരുന്നു... പിന്നെ അതുവരെയും തോന്നിയ ഇഷ്ടവും,ആരാധനയുമെല്ലാം മറക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ ക്ലാസിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്ത് തുടങ്ങി.....പിന്നെയുള്ള ദിവസങ്ങളിൽ ഞാൻ തന്നെ മനഃപൂർവം സഖാവിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു...സഖാവിനെ കണ്ടുമുട്ടാൻ സാധ്യതയുള്ള അവസരങ്ങളെ പരമാവധി ഞാൻ അവഗണിച്ച് തുടങ്ങി....... അങ്ങനെ എന്റെ ജീവിതം complete ആയി എന്റെ ക്ലാസിലും വീട്ടിലുമായി ഒതുങ്ങി....അതിനിടയ്ക്കാ കോളേജ് ആർട്സ് ഡേ വന്നത്....ഞങ്ങടെ യൂണിയൻ ചുമതലയേറ്റതു കൊണ്ട് ആർട്സ് ഡേ വളരെ ഭംഗിയായി നടത്താനായിരുന്നു തീരുമാനം....യൂണിയനംഗങ്ങളുടെ ആ തീരുമാന പോലെ തന്നെ വളരെ ഭംഗിയായി ആയിരുന്നു ആ വർഷത്തെ ആർട്സ് ഡേ ആഘോഷം നടന്നത്...അവിടേം സഖാവിന്റെ മുന്നിൽ പെടാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു.... അങ്ങനെ ഡിപ്പാർട്ട്മെന്റുകളുടെ തീപാറുന്ന മത്സരങ്ങളോടെ ആർട്സ് ഡേയും നടന്നു... ആർട്സ് ഡേ ആഘോഷങ്ങൾക്ക് ഒരുവിധം കൊടിയിറങ്ങിയപ്പോഴാ വാലന്റൈൻസ് ഡേ സെലിബ്രേഷൻ വന്നത്....

എല്ലാവർക്കും വേണ്ടി ഒരു വാലന്റൈൻ കോർണർ തന്നെയുണ്ടായിരുന്നു....അവിടെ എല്ലാവർക്കും അവരവരുടെ പ്രണയത്തിന്റെ നിർവ്വചനങ്ങൾ കുറിയ്ക്കാനുള്ള അവസരവുമുണ്ടായിരുന്നു... പക്ഷേ അതിൽ ഒരു വാക്ക് പോലും കുറിയ്ക്കാനുള്ള മനസ് എനിക്കുണ്ടായില്ല.... പിന്നെ സംഗീതേടെ നിർബന്ധം മുറുകിയപ്പോ ഒരു വരിയെഴുതാൻ തീരുമാനിച്ച് മാർക്കർ പെൻ കൈയ്യിലെടുത്തു.. എല്ലാവരും എഴുതിയിരുന്ന നിർവ്വചനങ്ങളും പ്രണയാർദ്രമായ ഡയലോഗുകളും കണ്ടപ്പോ ചുണ്ടിൽ പരിഹാസച്ചുവയുള്ള ഒരു പുഞ്ചിരി മൊട്ടിട്ടു... പിന്നെ ഞാനും എന്റെ വരികൾ അതിൽ കുറിച്ചിട്ടു.... "ഞാനെരിഞ്ഞു തീരുംവരെ നീ എന്നെ മനസിലാക്കില്ല.... അതിനു ശേഷം നീ മനസിലാക്കുമോയെന്ന് ഞാനറിയുകയുമില്ല..... മറക്കാൻ കഴിയാഞ്ഞിട്ടല്ല... ഓർത്തു വയ്ക്കാൻ നിന്നേക്കാൾ സുന്ദരമായ മറ്റൊന്നും ഇല്ലാത്തതു കൊണ്ടാണ്....!!!! അത്രയും എഴുതുമ്പോ കണ്ണീര് നിയന്ത്രണം വിട്ട് കവിളിലൂടെ ഒലിച്ചിറങ്ങിയിരുന്നു....എല്ലാം കഴിഞ്ഞ് പേന ബോർഡിന് അരികിലേക്ക് വയ്ക്കാൻ ഭാവിച്ചതും എന്റെ കൈപ്പിടിയിൽ നിന്നും പേന മറ്റാരോ വാങ്ങി വച്ചു... എന്റെ കൈയ്യിനെ പൊതിഞ്ഞു പിടിച്ച ആ കൈയ്യിലേക്കും അവിടെ നിന്നും അതിന്റെ ഉടമയിലേക്കും എന്റെ നോട്ടം പാഞ്ഞു........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story