ക്യാമ്പസിലെ ചെഗുവേര: ഭാഗം 39

campasilechekuvera

രചന: മിഖായേൽ

എല്ലാം കഴിഞ്ഞ് പേന ബോർഡിന് അരികിലേക്ക് വയ്ക്കാൻ ഭാവിച്ചതും എന്റെ കൈപ്പിടിയിൽ നിന്നും പേന മറ്റാരോ വാങ്ങി വച്ചു... എന്റെ കൈയ്യിനെ പൊതിഞ്ഞു പിടിച്ച ആ കൈയ്യിലേക്കും അവിടെ നിന്നും അതിന്റെ ഉടമയിലേക്കും എന്റെ നോട്ടം പാഞ്ഞു.... ഒരുപാട് നാളിന് ശേഷം ഞാൻ സഖാവിന്റെ മുഖം അടുത്ത് കാണുകയായിരുന്നു അപ്പോ... പതിവിലും വിപരീതമായി ആ മുഖത്ത് ഒരു പുഞ്ചിരിയുടെ ശേഷിപ്പുണ്ടായിരുന്നു.... ഞാൻ പേരിന് വേണ്ടി ഒന്ന് ചിരിച്ചു കാണിച്ച് പേന സഖാവിന്റെ കൈയ്യിലേക്ക് കൊടുത്ത് കൈ പിന്വലിച്ചു നിന്നു... സഖാവ് വാലന്റൈൻ കോർണർ ബോർഡിലേക്ക് ആകെത്തുക ഒന്ന് നോക്കി... പിന്നെ എന്റെ മുഖത്തേക്ക് നോക്കി തന്നെ പേനയുടെ ക്യാപ് വലിച്ചൂരിയെടുത്തു... അപ്പൊഴേക്കും എന്റെ കണ്ണുകൾ സഖാവിന് മുഖം കൊടുക്കാതെ താഴേക്ക് ചലിച്ചിരുന്നു....ബോർഡിന്റെ ഒരു കോണിലേക്ക് ഇടം കൈയ്യൂന്നി സഖാവും എന്തൊക്കെയോ കാര്യമായി കുറിച്ചിടാൻ തുടങ്ങിയതും ഞാൻ പതിയെ തിരിഞ്ഞു നടക്കാൻ തുടങ്ങി...... നീലാംബരി...

ഇന്ന് വൈകിട്ട് ഫ്രീയാണോ...??? സഖാവിന്റെ ആ ചോദ്യം കേട്ട് ഞാൻ നടത്തം slow ചെയ്തു നിന്നു.... തിരിഞ്ഞു നോക്കിയപ്പോ സഖാവ് അപ്പോഴും എഴുത്തിൽ തന്നെ ആയിരുന്നു.... എന്റെ പേര് വിളിച്ചു ചോദിച്ചതു കൊണ്ടാണ് ആ ചോദ്യം എന്നോടാണെന്ന് മനസിലായത്...അതുപോലെ mind ഇല്ലാതെ നിൽക്ക്വായിരുന്നു സഖാവ്....അന്ന് വരെ മനസില് വീർപ്പിച്ചു വച്ചിരുന്ന കലിപ്പത്രയും ഒരൊറ്റ നോട്ടത്തിൽ സഖാവിന് നേരെ പ്രയോഗിക്കാൻ തുടങ്ങിയതും സഖാവ് എനിക്ക് നേരെ മുഖം തിരിച്ചതും ഒരുമിച്ചായിരുന്നു....ആ നോട്ടത്തിൽ ശരിയ്ക്കും കാറ്റഴിച്ചു വിട്ട ബലൂൺ പോലെ ആയിപ്പോയി ഞാൻ....!! കേട്ടില്ലേ ഞാൻ ചോദിച്ചത്...???ഇന്ന് വൈകിട്ട് ഫ്രീയാണോ....??? ആ ചോദ്യത്തിന്റെ ശൈലിയിൽ സഖാവിന്റേതായ ഒരു കുസൃതി കലർന്നിരുന്നു....ഞാനതു കേട്ട് കുറച്ചു നേരം എന്ത് മറുപടി പറയണംന്നറിയാതെ നിന്നു പോയി.... നീലാംബരീ....സംസാരശേഷി നഷ്ടപ്പെട്ടോ നിനക്ക്...??? സഖാവ് എന്നെ കളിയാക്കും മട്ടിലൊന്ന് ചിരിച്ചു നിന്നതും ഞാൻ സഖാവ് പറഞ്ഞ വാക്കുകൾ മനസിലൊന്ന് rewind അടിച്ചു നോക്കി...

ഒരു പെൺകുട്ടിയെ സഖാവ് ഇഷ്ടപ്പെടുന്നുണ്ട്... പിന്നെയും എന്തിനാ ഞാൻ സഖാവിന്റെ പിന്നാലെ ഇങ്ങനെ ശല്യത്തിനു പോകുന്നത്...വേണ്ട ഒന്നും വേണ്ട...ഞാനൊരു കടുത്ത നിലപാടിലേക്ക് മനസിനെ പാകപ്പെടുത്തിയെടുത്തു... അല്ല സഖാവേ...ഫ്രീയല്ല...!!! എനിക്ക് ക്ലാസുണ്ട്... ഞാനത്രയും പറയുമ്പോ സഖാവിന്റെ കണ്ണുകൾ ഒരേ നിലയിൽ എന്റെ മുഖത്തേക്ക് തന്നെയായിരുന്നു.....അതിന്റെ തീക്ഷ്ണതയിൽ ഞാൻ ശരിയ്ക്കും അലിഞ്ഞില്ലാതാവും പോലെയായിരുന്നു തോന്നിയത്.... കുറേനേരം ഞങ്ങൾക്കിടയിൽ മൗനം മാത്രമായിരുന്നു...എല്ലാം സസൂക്ഷ്മം വീക്ഷിച്ച് എനിക്കരികിൽ തന്നെ സംഗീതയും ഉണ്ടായിരുന്നു.... ഏറെ നേരത്തെ സഖാവിന്റെ ആ നോട്ടത്തിന് ശേഷം സഖാവ് പഴയപടി ബോർഡിലേക്ക് തന്നെ കൈ ചേർത്ത് എഴുതിയ വരികൾക്ക് പൂർണത നല്കി....എഴുതിക്കഴിഞ്ഞ് സഖാവ് നേരെ നോക്കിയത് എന്റെ മുഖത്തേക്കായിരുന്നു.... നിനക്ക് ഈ വിളി ചേരില്ല നീലാംബരി...പഴയത് തന്നെയ നല്ലത്...!! എന്തൊക്കെയോ അർത്ഥം വച്ച് പറയും പോലെ പറഞ്ഞ് സഖാവ് പേനയുടെ ക്യാപ്പടച്ച് വച്ചു...

ഇന്ന് വൈകിട്ട് ഫ്രീയാണെങ്കിൽ നീ അന്വേഷിച്ച ഒരാളെ കാണിച്ചു തരാമായിരുന്നു....!!! ഞാനതു കേട്ട് പെട്ടെന്ന് സഖാവിന്റെ മുഖത്തേക്കൊന്ന് നോക്കി..... ആരെ...??? ഞാൻ ഇഷ്ടപ്പെടുന്ന...എന്നെയും ഇഷ്ടപ്പെടുന്ന ആളെ....!!നീ അന്ന് അന്വേഷിച്ചില്ലേ...ഇന്ന് വൈകിട്ട് cream cheese ലേക്ക് വന്നാൽ ആളെ ശരിയ്ക്കൊന്നു പരിചയപ്പെടുത്തി തരാം...!!! അതുകേട്ടപ്പോ എന്റെ ശ്വാസഗതി പോലും വേഗത്തിലായി..ഹൃദയം അനിയന്ത്രിതമായി മിടിയ്ക്കാൻ തുടങ്ങി..കണ്ണിൽ കണ്ണീര് തളംകെട്ടി തുടങ്ങിയതും ഞാനത് സഖാവിൽ നിന്നും മറച്ചു പിടിയ്ക്കാൻ ശ്രമം നടത്തി.... പിന്നെ ഉള്ളിലുറഞ്ഞു കൂടിയ സങ്കടത്തെ മറച്ചു പിടിച്ച് ഒരു കടുത്ത നിലപാടെടുത്തു... ഇല്ല സഖാവേ... ഞാൻ വരുന്നില്ല... എനിക്ക് ക്ലാസുണ്ട്...ക്ലാസ് കഴിഞ്ഞ് നേരത്തെ വീട്ടിൽ ചെല്ലുകേം വേണം....!!! ഞാൻ സഖാവിന്റെ ആ ആവശ്യത്തെ പാടെ അവഗണിച്ച് പറഞ്ഞതും സഖാവ് കൈയ്യിലിരുന്ന മാർക്കർ പെൻ വിരലിലൂടെ ചെറുതായൊന്ന് തെന്നി നീക്കിയെടുത്തു നിന്നു... പിന്നെ എന്തോ ഓർത്തെന്ന പോൽ ഒന്ന് ചിരിച്ച് മാർക്കർ എന്റെ നേർക്ക് തന്നെ നീട്ടി പിടിച്ചു...

ദാ...ഇത് പിടിയ്ക്ക്...!!! ഞാനതു കേട്ട് ആ പെൻ കൈയ്യിൽ വാങ്ങി വച്ചു... വരാൻ താൽപര്യമുണ്ടെങ്കിൽ വന്നാൽ മതി... ഞാൻ പറഞ്ഞൂന്നേയുള്ളൂ... നിനക്ക് വരാൻ ബുദ്ധിമുട്ടുള്ള സ്ഥിയ്ക്ക് വരണംന്നില്ല.... അത്രയും പറഞ്ഞ് എന്നെ മറികടന്ന് സഖാവ് നേരെ പോയത് സഖാവിന്റെ കൂട്ടുകാരുടെ അടുത്തേക്കായിരുന്നു....എന്റെ ഹൃദയത്തെ ആഴത്തിൽ കുത്തി നോവിച്ച് അവർക്കൊപ്പം ചിരിയോടെ നിന്ന സഖാവിനെ ഞാൻ കണ്ണിമ ചിമ്മാതെ നോക്കി നിന്നു പോയി....ഒരുവേള സഖാവ് ബോർഡിൽ കുറിച്ച വാക്കുകൾ എന്താണെന്നറിയാൻ എന്റെ മനസ് തിടുക്കം കൂട്ടി... അധികം ആലോചിച്ച് നിൽക്കാതെ ഞാനാ ബോർഡിലേക്ക് തിരിഞ്ഞു നോക്കി...നല്ല വടിവൊത്ത കൈപ്പടയായിരുന്നു സഖാവിന്റേത്.....കറുത്ത മഷിയാലുള്ള ആ കൈപ്പടയുടെ നീട്ടും വളവുമെല്ലാം കാണാൻ തന്നെയൊരു പ്രത്യേക ഭംഗിയായിരുന്നു... ഞാനാ വരികളിലേക്ക് ദൃഷ്ടി പതിപ്പിച്ചു കൊണ്ട് ഓരോ വാക്കും വായിച്ചെടുത്തു.... "ഋതുക്കൾ മാറുന്നതും ഇലകൾ പൊഴിയുന്നതും മൂടൽ മഞ്ഞുയരുന്നതും ഞാൻ എങ്ങനെ ശ്രദ്ധിക്കാനാണ്....

എന്റെ ഉള്ളിൽ വസന്തമായിരുന്നു.. മരണമില്ലാത്ത പ്രണയവും.... ജീവിയ്ക്കുന്ന ഓരോ നിമിഷവും ഞാൻ നിന്നെക്കുറിച്ച് ഓർക്കുന്നു... അല്ലെങ്കിൽ.... നിന്നെക്കുറിച്ച് ഓർക്കുന്ന നിമിഷങ്ങളിൽ മാത്രമാണ് ഞാൻ ജീവിക്കുന്നത്....!!! ആ വരികൾ ശരിയ്ക്കും എനിക്ക് പരിചിതമായിരുന്നു.. ഞാൻ വായിച്ചിരുന്ന മാധവിക്കുട്ടിയുടെ പുസ്തകങ്ങളിലെ വരികൾ...അത് സഖാവിന്റെ കൈപ്പടയിൽ കണ്ടപ്പോ വീണ്ടും ഉള്ളിൽ പ്രതീക്ഷയുടെ ഒരു പുതുനാമ്പുണർന്നു...മനസിൽ കുഴിച്ചുമൂടിയ എന്തൊക്കെയോ വീണ്ടും വീണ്ടും ഓർമ്മകളിലേക്ക് നുരഞ്ഞുപൊന്തി വന്നു കൊണ്ടിരുന്നു.... ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞെങ്കിലും സഖാവിന്റെ മനസിൽ ഒരാളുണ്ടെന്ന് ഓർത്തപ്പോ വന്ന പുഞ്ചിരി കൂടി ഇല്ലാതായി.... പിന്നെ അധികനേരം അവിടെ നിൽക്കാതെ സംഗീതേം വലിച്ച് നടന്നു... സഖാവ് പറഞ്ഞതു പോലെ cream cheese ൽ പോയാലോ എന്ന് പോലും ആലോചിച്ചിരുന്നു... പിന്നെ സഖാവിനോട് പറഞ്ഞ വാക്കിൽ തന്നെ ഉറച്ചു നിൽക്കാൻ തീരുമാനിച്ചു...

അന്നത്തെ ദിവസം വാലന്റൈൻസ് കോർണറിൽ വച്ചുള്ള സെൽഫിയെടുപ്പും ആഘോഷങ്ങളും കഴിഞ്ഞ് നേരത്തെ തന്നെ വീട്ടിലേക്ക് വച്ച് പിടിച്ചു....പോകും വഴിയെല്ലാം സഖാവിന് ഇഷ്ടമുള്ള ആ പെൺകുട്ടി ആരായിരിക്കും എന്നു തന്നെയായിരുന്നു ചിന്ത... കാണാൻ നല്ല ഭംഗിയാവും,നല്ല സ്വഭാവം ആയിരിക്കും.... ഞാൻ തനിയെ ഓരോ കാര്യങ്ങളും മനസിൽ സങ്കല്പിച്ച് ശരിവച്ചു....ആ ആലോചനയുമായി അധികം വൈകാതെ തന്നെ ഞാൻ വീട്ടിലെത്തി.... അന്നത്തെ ദിവസം ആകെയൊരു സമാധാനക്കേടായിരുന്നു... അതുകൊണ്ട് കിട്ടിയ കാരണങ്ങളെല്ലാം ചേർത്ത് വച്ച് അമ്മയോട് അസ്സലൊരു വഴക്കിട്ടു വെറുപ്പിച്ച് നേരത്തെ റൂമിലേക്ക് ഒതുങ്ങി.... പിന്നെ വീട്ടിൽ ചോറുണ്ണാനോ ടീ.വി കാണാനോ ഒന്നും അമ്മേടെ വക നിർബന്ധിക്കൽസ് ഉണ്ടായില്ല.... അത്യാവശ്യം നോട്ട്സ് എല്ലാം എഴുതി ബുക്കടച്ചപ്പോഴാ ബെഡിൽ കിടന്ന മൊബൈൽ കണ്ണിൽ പെട്ടത്...അത് കൈയ്യെത്തി എടുത്ത് WhatsApp ഒന്ന് ഓപ്പൺ ചെയ്ത് സഖാവിന്റെ chat box എടുത്തു...ആള് ഓൺലൈനിൽ ഉണ്ടായിരുന്നു...

എന്തൊക്കെയോ സംശയങ്ങളും ചോദ്യങ്ങളും മനസിൽ അലയടിയ്ക്ക്വായിരുന്നു അപ്പോൾ...അങ്ങനെ ചോദ്യത്തിന്റെ അതിപ്രസരവും ഒടുക്കത്തെ curiosity ഉം കാരണം സഖാവിന് msg അയയ്ക്കാൻ തന്നെ തീരുമാനിച്ചു.... ആ പെണ്ണിനെ കണ്ടോ എന്നായിരുന്നു ആദ്യം ചോദിക്കാൻ തുടങ്ങിയത്... പിന്നെ അത് remove ചെയ്ത് അടുത്ത ലൈൻ ടൈപ്പ് ചെയ്തു...അതും മനസ് പറഞ്ഞ പോലെ dlt ആക്കി വച്ചു.... കുറേനേരം കഴിഞ്ഞ് വീണ്ടും മൊബൈൽ കൈയ്യിലെടുത്ത് നോക്കുമ്പോഴും ആള് ഓൺലൈനിൽ തന്നെ....ഇങ്ങേര് ഇതാരോടാ chat ചെയ്തിരിക്കുന്നേന്ന് മനസിൽ ശപിച്ച് കൊണ്ട് ഒരു gudnyt type ചെയ്തയച്ചു.... message seen ചെയ്തു കുറേനേരം കഴിഞ്ഞിട്ടും reply ഒന്നും വന്നില്ല... ഒടുവിൽ മൊബൈൽ സ്ക്രീൻ ഓഫാകും വരെ ഞാൻ കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരുന്നു...അപ്പോഴാ എന്റെ കൈയ്യിലിരുന്ന് മൊബൈൽ ബീപ്പടിച്ചത്....ഞാനാ മെസേജ് ഓപ്പൺ ചെയ്തു നോക്കി... എന്റെ gudnyt msg ന് തൊട്ടു താഴെയായി സഖാവ് ഒരു ലോഡ് പുച്ഛം വിതറിയ മട്ടിൽ ഒരു ഡയലോഗ്… ഇതു പറയാനാണോ വന്നേന്ന്....???

അത് കണ്ടതും എനിക്കാകെക്കൂടി കലിപ്പായി തുടങ്ങി.... അതിന് എന്ത് മറുപടി കൊടുക്കണംന്ന് മനസിൽ ഒന്ന് പ്ലാൻ ചെയ്ത് ഞാൻ മൊബൈലിലേക്ക് concentrate ചെയ്തു... അതെ...ഒരു gudnyt പറയാംന്ന് കരുതി... തെറ്റാണെങ്കി sorry...🙏🙏 അതും അയച്ച് full attitude ൽ ഇരുന്നപ്പോഴാ ആള് മെസേജ് സീൻ ചെയ്ത് reply അയച്ചത്... നേരിട്ട് കാണുമ്പോ മുഖത്ത് കാണിക്കാൻ കഴിയാതെ പോകുന്ന ദേഷ്യം നീ ഇങ്ങനെ വരികളിലൂടെയാണോ പ്രകടിപ്പിക്കുന്നേ നീലാംബരി..??? ഇത്രേം ഡയലോഗും with 😁ഇമോജിയും... എനിക്ക് അതും കൂടി ആയതും ഉള്ള കലിപ്പ് അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയെന്നു വേണം പറയാൻ... പക്ഷേ അത് പൂർണമായും സഖാവിന് നേരെ പ്രയോഗിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു... പിന്നെ കാര്യ വിവരങ്ങൾ കൃത്യമായി അറിയാൻ ഞാനൊരു യാത്ര നടത്താൻ തീരുമാനിച്ചു.... അല്പം ചമ്മല് ഉള്ളിലൊതുക്കിയായിരുന്നു പിന്നെയുള്ള മെസേജ് എല്ലാം സെന്റിയത്.... ദേവേട്ടൻ ഇന്ന് വൈകിട്ട് പോയിരുന്നോ...??? മെസേജ് സെന്റിയ ശേഷം ടെൻഷൻ കാരണം കൈയ്യുഴിഞ്ഞിരിക്ക്യാരുന്നു ഞാൻ...

പെട്ടെന്ന് സഖാവിന്റെ reply വന്നതും ഞാൻ അത് സീൻ ചെയ്തു... എവിടെ...??? ഒന്നും അറിയാത്ത മട്ടിലുള്ള ആ ചോദ്യം കേട്ട് ആ ദേഷ്യം മുഴുവൻ ഞാൻ മൊബൈലിൽ ഞെരിച്ചു തീർത്ത് വീണ്ടും അടുത്ത മെസേജ് സെന്റ് ചെയ്തു..... cream cheese ൽ...!! ആ മെസേജിന് പെട്ടെന്ന് തന്നെ reply വന്നു.. ന്മ്മ്മ്... പോയിരുന്നു... എന്നിട്ട്...കണ്ടോ ആളെ... പിന്നെയുള്ള മെസേജ് അല്പം ശോകത്തോടെയായിരുന്നു ഞാൻ സെന്റ് ചെയ്തത്.... അതിന് ഞാൻ ആദ്യമായി അല്ലല്ലോ കാണുന്നത്...!! ഹോ...ഇതെന്തോന്ന് സ്വഭാവമാണോ എന്തോ... എന്തെങ്കിലും ചോദിച്ചാൽ മനുഷ്യന് മനസിലാവാത്ത പോലെയുള്ള മറുപടി...അതും ഓരോ അർത്ഥം വച്ചുള്ള കുത്തും കോമയും...!! ഞാൻ മനസിൽ സ്വയം പറഞ്ഞ് അടുത്ത മെസേജ് ടൈപ്പ് ചെയ്തയച്ചു... നിങ്ങൾ ശരിയ്ക്കും എങ്ങനെയാ പരിചയപ്പെട്ടത്...??? ആ മെസേജ് കണ്ടയുടനെ അതിന് reply യും തന്ന് സഖാവ് സ്കൂട്ടിയി...ഞാനാ മെസേജ് ആകെത്തുക ഒന്ന് നോക്കി... ഞാൻ വിളിച്ചപ്പോ വന്നിരുന്നെങ്കിൽ അതൊക്കെ പറയാനായിരുന്നു......ഇനി ചോദിയ്ക്കണ്ട... എനിക്ക് പറയാൻ താൽപര്യമില്ല.... ആ മെസേജ് വായിച്ചെടുത്തപ്പോ അങ്ങേരെ ഇഷ്ടപ്പെടാൻ കണ്ട സമയത്തെ മനസിൽ ശപിക്ക്യായിരുന്നു ഞാൻ....

പിന്നെ കുറേനേരം ആള് ഓൺലൈനിൽ വരുന്നുണ്ടോന്ന് നോക്കിയിരുന്ന് എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.... പിറ്റേന്ന് രാവിലെ എഴുന്നേറ്റ് റെഡിയായി ആദ്യമോടിയത് അടുക്കളയിലേക്കായിരുന്നു....അമ്മയുമായുള്ള വഴക്കൊക്കെ തീർത്ത് എല്ലാം പറഞ്ഞ് കോപ്ലിമെന്റാക്കീട്ടായിരുന്നു അന്നു ഞാൻ കോളേജിലേക്ക് പുറപ്പെട്ടത്....പക്ഷേ അന്ന് സംഗീത ലീവാക്കിയത് കാരണം യാത്രയിലുടനീളം ഒരൊറ്റപ്പെടൽ ഫീൽ ചെയ്തിരുന്നു....ബസിന്റെ ബാക്ക് സീറ്റിനടുത്തെ ഗ്ലാസ് വിൻഡോയ്ക്കരികെ നിന്ന് പുറത്തെ കാഴ്ചകൾ നോക്കിക്കണ്ട് നിൽക്ക്വായിരുന്നു ഞാൻ.... പെട്ടെന്നാ എന്റെ ബസിന് പിന്നാലെ ബുള്ളറ്റിൽ വന്ന സഖാവിനെ ശ്രദ്ധിച്ചത്... പക്ഷേ സഖാവെന്നെ കാണുന്നുണ്ടായിരുന്നില്ല.... എന്റെ നോട്ടം ആദ്യം പോയത് സഖാവിലേക്കും പിന്നെ സഖാവിന് പിന്നിലിരുന്ന പെൺകുട്ടിയിലേക്കുമായിരുന്നു.... എനിക്ക് അധികം പരിചിതമല്ലാത്ത ഒരു മുഖമായിരുന്നു ആ പെൺകുട്ടിയുടേത്.... dark yellow colour ചുരിദാറായിരുന്നു അവൾടെ വേഷം... കാണാൻ നല്ല ഐശ്വര്യം തോന്നുന്ന മുഖം....അതിന്റെ കൂടെ സഖാവിന്റെ concept പോലെ നല്ല നീളമുള്ള മുടി...അത് ഫ്രണ്ടിലേക്ക് മെടഞ്ഞിട്ടിരിയ്ക്ക്യായിരുന്നു....

ഞാൻ അവരെ രണ്ടാളെയും ശരിയ്ക്കൊന്ന് ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴേക്കും സഖാവിന്റെ ബുള്ളറ്റ് ബസിനെ മറികടന്ന് മുന്നോട്ട് പോയിരുന്നു.... പിന്നെ കുറേ എത്തി വലിഞ്ഞ് നോക്കിയെങ്കിലും സഖാവിന്റെ പൊടിപോലും കണ്ടില്ല....എങ്കിലും ദേവേട്ടനൊപ്പം പോയ ആ പെൺകുട്ടി ആരായിരിക്കും എന്നതായിരുന്നു അപ്പോഴുള്ള എന്റെ ചിന്ത.... ബസ് കോളേജ് ജംഗ്ഷനിൽ ചെന്നു നിന്നതും ഞാൻ തിടുക്കപ്പെട്ട് വണ്ടിയിൽ നിന്നും ഇറങ്ങി റോഡ് ക്രോസ് ചെയ്തു.... കോളേജ് ഗേറ്റ് കടന്നപ്പോഴേ കാണാമായിരുന്നു ബുള്ളറ്റിന് പുറത്തിരുന്ന് കൂട്ടുകാരോട് കാര്യം പറയുന്ന സഖാവിനെ... ഞാൻ അല്പം കടുപ്പിച്ച് സഖാവിന്റെ മുഖത്തേക്ക് ഒന്ന് നോക്കി കോളേജിനകത്തേക്ക് നടന്നു....ഓരോ അടിവച്ച് നടക്കുമ്പോഴും നോട്ടം സഖാവിന്റെ മുഖത്തേക്ക് തന്നെ ആയിരുന്നു... പക്ഷേ കൂട്ടുകാർക്കൊപ്പം ചിരിയോടെ ഇരുന്ന സഖാവ് മാത്രം അതൊന്നും അറിഞ്ഞിരുന്നില്ല....ഒരുവേള സഖാവിന്റെ മുഖം തികച്ചും യാദൃശ്ചികമായി എന്റെ മുഖത്തിന് നേർക്ക് തിരിഞ്ഞു...

എന്റെ മുഖത്ത് അപ്പോഴും സഖാവിനോടുള്ള ദേഷ്യം ശേഷിക്കുന്നുണ്ടായിരുന്നു.... എല്ലാം പറഞ്ഞ് അവസാനിപ്പിക്കാൻ തന്നെ തീരുമാനിച്ച് ഞാൻ സഖാവിനടുത്തേക്ക് നടന്നു....എന്നെ കണ്ടതും ദേവേട്ടൻ കൂട്ടുകാരിൽ നിന്നും അകന്നു മാറി എനിക്കരികിലേക്ക് നടന്നു വന്നു....ദേവേട്ടൻ എനിക്ക് മുന്നിലേക്ക് എത്തിയതും ഞാൻ എന്റെ ബാഗിൽ കരുതിയിരുന്ന പുസ്തകം കൈയ്യിലെടുത്ത് ദേവേട്ടന് നേർക്ക് നീട്ടി... ദാ... ഞാനിത് വായിച്ചു തീർത്തു...ഇത് ദേവേട്ടൻ തന്നെ വച്ചോ...!! ദേവേട്ടൻ പക്ഷേ അത് വാങ്ങാൻ കൂട്ടാക്കാതെ നില്ക്ക്വായിരുന്നു... എന്റെ മുഖത്തേക്കും ആ പുസ്തകത്തിലേക്കും ഒന്ന് നോട്ടമിട്ട് നിന്നതല്ലാതെ ദേവേട്ടൻ തിരിച്ചൊന്നും പ്രതികരിച്ചില്ല.... ഇത് വാങ്ങ് ദേവേട്ടാ... എനിക്ക് ക്ലാസുണ്ട്...!!! ഞാൻ ഇത് നിനക്ക് വേണ്ടി തന്നതാ...ആവശ്യമില്ലെങ്കിൽ Friends നോ അല്ലെങ്കിൽ ഇവിടുത്തെ ലൈബ്രറിയിലേക്കോ കൊടുക്കാം.... ദേവേട്ടൻ അത്രയും പറഞ്ഞ് പോകുമ്പോ ആ മുഖത്ത് നല്ല ദേഷ്യം നിഴലിച്ചിരുന്നു....ഞാനാ ടെക്സ്റ്റ് തിരികെ ബാഗിലേക്ക് തന്നെ വച്ച് ക്ലാസിലേക്ക് നടന്നു....

ക്ലാസിലിരിക്കുമ്പോഴും ശ്രദ്ധ മുഴുവൻ പുറത്തേക്കായിരുന്നു....ദേവേട്ടൻ ആ വഴി വരുന്നുണ്ടോ എന്നറിയാനുള്ള എന്റെ ആ ശ്രമവും നിരാശയിൽ കലാശിച്ചു.... പിന്നെ വീണു കിട്ടിയ ഫ്രീ hour കളിലൊന്നും ദേവേട്ടനെ കണ്ടതേയില്ലായിരുന്നു....ആ ദിവസം മാത്രമായിരുന്നില്ല പിന്നീടുണ്ടായിരുന്ന ദിവസങ്ങളിലും അതുപോലെ തന്നെയായിരുന്നു അവസ്ഥ.... ഞാൻ ആദ്യം ദേവേട്ടനെ മറഞ്ഞു നടന്നിരുന്നുവെങ്കിൽ പിന്നെയുള്ള ദിവസങ്ങളിൽ ദേവേട്ടൻ എന്നെ അവഗണിക്കുകയായിരുന്നു ചെയ്തത്....അതിനിടയിൽ കോളേജിന്റെ ചില കോണുകളിൽ വച്ച് സഖാവിനൊപ്പം ആ പെൺകുട്ടിയേയും കാണാൻ ഇടയായി....അതിന്റെ എണ്ണം കൂടിക്കൂടി വന്നപ്പോ ആ പെണ്ണിനെ പറ്റി കാര്യമായി അന്വേഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story