ക്യാമ്പസിലെ ചെഗുവേര: ഭാഗം 7

campasilechekuvera

രചന: മിഖായേൽ

ഡീ...നീലു...നീ പറയുന്ന ആ ചെഗുവേര എന്തേ....???? അങ്ങേര് ശരിയ്ക്കും ഈ ഡിപ്പാർട്ട്മെന്റ് തന്നെയല്ലേ.... സ്വന്തം ഡിപ്പാർട്ട്മെന്റില് മാത്രം കാലു കുത്തില്ല...(സംഗീത വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു നിർത്തി) മതി..മതി... അധികം പറഞ്ഞ് മോള് മുഷിയണ്ട... സഖാവ് വരാത്തതില് നിനക്ക് നഷ്ടമൊന്നുമില്ലല്ലോ... പിന്നെയങ്ങ് മിണ്ടാതിരുന്നോ.....😡 അല്പം പരിഭവം കലർത്തി അതും പറഞ്ഞ് തിരിഞ്ഞിരുന്നതും സീനിയേഴ്സ് ഓരോ നമ്പർ വിളിയ്ക്കാൻ തുടങ്ങി.... പാമ്പുകൾക്ക് മാളമുണ്ട് എന്ന കുഷ്ഠ രോഗി മുതൽ വിടമാട്ടൈ പറഞ്ഞ നാഗവല്ലിയേയും ഗംഗേ......ന്ന് വിളിച്ച നഗുലനെ വരെ മുന്നിൽ കണ്ട് ഞങ്ങള് രസിച്ചിരുന്നു...അപ്പോഴാ സംഗീതേടെ നമ്പർ വിളിച്ചത്...അവള് അല്പം പേടിയോടെ ബഞ്ചിൽ നിന്നും എഴുന്നേറ്റ് നടന്നു....ആ മുഖത്തെ expression കണ്ടപ്പോഴേ മുന്നിലിരുന്ന സീനിയേഴ്സിന്റെയെല്ലാം മുഖത്ത് ചിരിപൊട്ടി... പിന്നെ അവള് അധികം നവരസങ്ങൾ ഇറക്കാതെ കണ്ണുമടച്ച് ലോട്ടെടുത്ത് വൈഷ്ണവി ചേച്ചീടെ കൈയ്യില് കൊടുത്തു...

ദേവാസുരം മൂവീല് രേവതി തകർത്തഭിനയിച്ച ഡാൻസ് സീന് ശേഷമുള്ള ആ മുഴുനീളൻ ഡയലോഗ് just ഒന്ന് അഭിനയിച്ചു പൊലിപ്പിക്കുക...അത്രമാത്രം....!!! ടിക് ടോക്കിൽ ആവശ്യത്തിലും അധികം ലൈക്കും ഫോളോവേഴ്സുമുള്ള കൊച്ചിനതൊക്കെ നിസ്സാരമായിരുന്നു....നിസ്സാരം...അവളെക്കൊണ്ട് പറ്റും...അതുപോലെ നിസ്സാരം...😁😁😁 എല്ലാവരുടേയും നിർബന്ധം മുറുകിയതും കട്ടപ്പനയിലെ ഋത്വിക് റോഷൻ ഫിലീമിലെ പ്രയാഗ മാർട്ടിനെ മനസിൽ വിചാരിച്ച് അവള് അഭിനയം തുടങ്ങി....ഏതാണ്ട് കഴിയാറായതും ഒന്ന് രണ്ട് മുഖങ്ങൾക്ക് കുട്ടിയെ നല്ലവണ്ണമങ്ങ് ബോധിച്ചു....അഭിനയം ഫ്ലോപ്പായില്ലാന്ന് സാരം....!!! ചുറ്റും മുഴങ്ങിയ കൈയ്യടി ഏറ്റുവാങ്ങി ഇതൊക്കെ എന്ത് എന്ന മട്ടില് അവളെന്റെ അടുത്തായി വന്നിരുന്നതും ഞാനാകെ മിഴിച്ചിരുന്ന് പോയി.... പെട്ടെന്നാ ക്ലാസിൽ ആ നമ്പർ മുഴങ്ങിയത്....😲 നമ്പർ 11 കുശനില്ലാതെ ലവൻ മാത്രം മുഴങ്ങിയതും ഞാൻ ചുറ്റും ഒരമ്പരപ്പോടെ നോക്കി എഴുന്നേറ്റ് അവർക്കടുത്തേക്ക് നടന്നു....

എല്ലാവരുടേയും നോട്ടം എന്നിലേക്ക് മാത്രം ഒതുങ്ങിയതും ആകെയൊരു പരിഭ്രമമായി... ചുരിദാറിന്റെ ഷാളിൽ പിടുത്തമിട്ട് ലോട്ട് വച്ചിരുന്ന ബൗളിലേക്ക് കൈയ്യിട്ട് ഒരു ലോട്ടെടുത്ത് വൈഷ്ണവി ചേച്ചീടെ കൈയ്യിൽ കൊടുത്തു.... ചേച്ചി ആ പേപ്പറിലും എന്റെ മുഖത്തേക്കും മാറിമാറി നോക്കി.... ആദ്യം മോളൊന്ന് self introduce ചെയ്തേ... എന്നിട്ടാവാം ടാസ്ക്...!!! ചേച്ചി അങ്ങനെ പറഞ്ഞതും എല്ലാവരേയും പോലെ ഞാനും എന്റെ പേരും ബാക്കി ഡീറ്റെയിൽസും പറഞ്ഞു.... ന്മ്മ്മ്...ഇനി ടാസ്ക്.... ഇതിൽ എഴുതിയിരിക്കുന്നത് ഒരു സിംപിൾ ടാസ്കാണ് നീലാംബരി... നീലാംബരിയ്ക്ക് പാട്ട് പാടാൻ അറിയ്വോ...??? അതുകേട്ടതും എന്റെ മുഖം വിരിഞ്ഞു.... ചെറുതായി പാടും...!!! അപ്പോ ഞാൻ പറഞ്ഞത് വളരെ വളരെ ശരിയായ കാര്യമാണ്... നീലാംബരീടെ ടാസ്ക് എന്താണെന്നു വെച്ചാൽ.... നീലാംബരി ഇപ്പോൾ ഒരു പാട്ട് പാടണം.... അത് കേട്ടതും എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാനാ തോന്നിയത്...

കാരണം ബേസിക്കലി എനിക്ക് നൃത്തത്തിലും സംഗീതത്തിലുമൊക്കെ കുറച്ചു വാസനയുള്ള കൂട്ടത്തിലായിരുന്നു.... അതേ... നീലാംബരീ... അധികം സന്തോഷിക്കാൻ വരട്ടെ....!!! പാട്ടൊക്കെ പാടാം... പക്ഷേ പാടേണ്ട പാട്ട് ഏതാണെന്ന് ഞങ്ങള് പറയും...ആ പാട്ട് പാടിയ ശേഷം മോൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ഒരു പാട്ട് കൂടി പാടീട്ട് പൊയ്ക്കോളൂ.... അതും പറഞ്ഞ് അവര് song select ചെയ്യാനായി കൂട്ടച്ചർച്ചയായി... ഒടുവിൽ എല്ലാം കഴിഞ്ഞ് എല്ലാവരും എനിക്ക് നേരെ മുഖം തിരിച്ചതും ഞാൻ ആകാംക്ഷയോടെ അവരുടെ മുഖത്തേക്ക് നോക്കി.... ഓക്കെ song പറയാം... ഞങ്ങളുടെ എല്ലാവരുടെയും തീരുമാന പ്രകാരം വളരെ hit ആയൊരു song ആണ് തിരഞ്ഞെടുത്തിരിക്കുന്നത്..... Romantic hero Vijay Devarakonda യും Expression queen Rashmika mandanna യും ചേർന്നഭിനയിച്ച Inkem inkem kadhale എന്ന song ആണ് നീലാംബരി ഇവിടെ പാടേണ്ടത്.... അത് കേട്ടതും എട്ടിന്റെ അല്ല പതിനാറിന്റെ പണിയാണ് കിട്ടിയതെന്നുറപ്പായി....

ആകെ ഇടിവെട്ടേറ്റ ഫീലായിരുന്നു എനിക്ക്.... പാടാൻ അറിയാം എന്നുകരുതി ഇത്രേം കൊടുരമായ ഒരു പാട്ടാണ് എല്ലാവരും ചേർന്ന് കണ്ടെത്തിയതെന്ന് സ്വപ്നേവി നിരീച്ചില്ല.... ഞാനവിടെ നിന്ന് ആകെയൊന്ന് പരുങ്ങി... ആ..തുടങ്ങിക്കോ നീലാംബരി.. വേഗമാകട്ടെ...!! വൈഷ്ണവി ചേച്ചി അതും പറഞ്ഞ് സീറ്റിലേക്ക് ഇരിക്കാൻ ഭാവിച്ചതും ഞാൻ ഒന്നപേക്ഷിച്ചു നോക്കാൻ ശ്രമിച്ചു..... ചേച്ചി... എനിക്ക്...എനിക്കീ പാട്ട് സത്യത്തിൽ അറിയില്ല.... ഞാൻ വേണേ ഈ പാട്ടിന് ഡാൻസ് കളിയ്ക്കാം.... അയ്യോ.. അതൊക്കെ ബുദ്ധിമുട്ടാവില്ലേ മോളേ...!!! അത് സാരല്യ ചേച്ചി.... ഞാൻ കളിച്ചോളാം.. ഞാനവിടെ നിന്ന് അല്പം വിനയത്തോടെ ചിരിച്ചു.. അതേ മോൾക്ക് ബുദ്ധിമുട്ടാവുംന്നല്ല... ഞങ്ങൾക്ക് ബുദ്ധിമുട്ടാവുംന്നാ പറഞ്ഞേ...!!! അതോണ്ട് പെട്ടെന്ന് പാടാൻ നോക്ക്...ദേ ഇപ്പോ കരോക്കെ ഓൺ ചെയ്യും താളത്തിനങ്ങ് പാടിയ്ക്കോ... അയ്യോ...കരോക്കയോ... വേണ്ട.. ഞാൻ അല്ലാതെ പാടിക്കോളാം...!!! അതൊന്നും പറ്റില്ല...

ഫ്ലോപ്പായാലും ഒരു രസമല്ലേ നീലാംബരി...just try ചെയ്യൂ..അതും പറഞ്ഞ് ചേച്ചി കരോക്കെ ഓൺ ചെയ്തു.... ഞാനാകെ വിറച്ചു നിൽക്ക്യായിരുന്നു....അതിനിടയിൽ കോറസ് പോർഷൻ ക്ലാസാകെ ഉയർന്നു കേട്ടു.. പിന്നെ രണ്ടും കല്പിച്ച് മൈക്കെടുത്ത് ഞാൻ പാടാൻ തന്നെ തീരുമാനിച്ചു നിന്നു.... എല്ലാവരും എന്റെ expression ഉം കണ്ട് പാട്ടിന് കാതോർത്തിരിക്ക്യായിരുന്നു... 🎶Thadigina thakhajanu Thadigina thakhajanu Tharikita thadharina Thadhemdhemtha aanandham Thalavani thalapuga Yedhalanu kalupaga Modhalika modhalika Mallee Geetha Govindam 🎤Oohalaku dhorakani sogasaa Ooprini vadhalani golusaaa Neeku mudi padinadhi thelusaa Manasuna prathi kosaa Nee kanula merupula varasaa Repinadhi vayasuna rabhasaa Naa chilipi kalalaku bhahusaa idhi velugula dhasaa Nee yedhuta nilabadu chanuvey veesaa Andhukuni gaganapu konaley choose Inkem inkem inkem kaavale Chaalle idhi chaale ആ പോർഷൻ female version ൽ ഞാൻ പാടി തകർത്തതും എല്ലാവരും വായും പൊളിച്ച് എന്നെ തന്നെ നോക്കി ഇരിക്ക്യായിരുന്നു...

ഞാനത് mind ആക്കാതെ പാട്ടില് concentrate ചെയ്യ്വായിരുന്നു... Neekai nuvve vacchi vaalave Ikapai thiranaalley Gundellona vegam penchaavey Gummamloki holy thecchaave Nuvvu pakkanunte inthenemone Naakokko ganta okko janme Malli putti chasthunnaaney Inkem inkem inkem kavale Chaalle idhi chaale Neekai nuvve vacchi vaalave Ikapai thiranaalley..... അപ്പോഴേക്കും എല്ലാവരും ഒരുപോലെ ഉച്ചത്തിൽ clapp ചെയ്യാൻ തുടങ്ങി....അക്കൂട്ടത്തിൽ ചിത്ര ടീച്ചറും ദീപൻ സാറും എല്ലാം ഉണ്ടായിരുന്നു......ഞാനതെല്ലാം കണ്ട് സന്തോഷത്തോടെ മൈക്ക് താഴ്ത്തി പിടിച്ചു നിന്നു......അത്രേം പാടിക്കഴിഞ്ഞിട്ടും ബാക്കി portion ന്റെ ട്യൂണ് ചുറ്റും മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.... പെട്ടെന്നാ എന്റെ നോട്ടം വാതിൽപ്പടിയിൽ കൈ ചേർത്ത് നിന്ന സഖാവിലേക്ക് പോയത്.... മുഷ്ടി ചുരുട്ടി കൈത്തണ്ട കട്ടിളയോട് ചേർത്ത് വച്ച് നിൽക്ക്വായിരുന്നു ആള്.... ഞാനൊരത്ഭുതത്തോടും അതിലുപരി സന്തോഷത്തോടും ആ മുഖത്തേക്ക് നോക്കിയതും സഖാവ് വലിയ ഭാവവ്യത്യാസങ്ങളൊന്നും പ്രകടിപ്പിക്കാതെ,

ഒന്ന് കൈയ്യടിയ്ക്ക്യ പോലും ചെയ്യാതെ അതേ നിൽപ് തന്നെ നിന്നു.... അങ്ങേരെടെ മുഖത്ത് ആ സ്ഥായീ ഭാവം മാത്രമേ വിരിയൂന്ന് അന്നാണ് എനിക്ക് ശരിയ്ക്കും മനസ്സിലായത്... സാധാരണ students നെ അകത്തേക്ക് invite ചെയ്യുന്നത് കൂടെയുള്ള classmates ആയിരിക്കും... അവിടെ എല്ലാം മാറ്റിമറിച്ച് ചിത്ര ടീച്ചറായിരുന്നു ആ ജാഡ തീരെയില്ലാത്ത സഖാവിനെ invite ചെയ്തത്....ആദ്യം കുറേ പറഞ്ഞൊഴിഞ്ഞെങ്കിലും പിന്നെ അല്പം മസില് പിടിച്ചു തന്നെ അകത്തേക്ക് കയറി മുന്നിലെ ബെഞ്ചിലേക്കിരുന്നു..... അത് കണ്ടതും ദയാൽ ചേട്ടൻ ഓടിച്ചെന്ന് വിനീത ദാസനായി സഖാവിന് തൊട്ടടുത്തായി ഇരുന്നു....സഖാവ് പോക്കറ്റിൽ തിരുകിയിരുന്ന മൊബൈൽ just ഒന്ന് ഓൺ ചെയ്ത് scroll ചെയ്തിരിക്ക്യായിരുന്നു.... അപ്പോഴേക്കും വൈഷ്ണവി ചേച്ചി ഓടിവന്നെനിക്ക് ഷെയ്ക്ക് ഹാന്റ് തന്നിരുന്നു... super ആയിരുന്നു നീലാംബരി...ഇത്രേം ഞങ്ങള് പ്രതീക്ഷിച്ചില്ല... വെറുതെ ഒന്ന് വെള്ളം കുടിപ്പിക്കാൻ നോക്കിയതാ...

പക്ഷേ മോള് തകർത്തു...പാട്ട് പഠിയ്ക്കുന്നുണ്ടോ...??? ഇല്ല ചേച്ചി... പഠിച്ചിരുന്നു...ഇപ്പോഴില്ല... Anyway... superbbb singing.... ഞങ്ങളെല്ലാവരും ഒരുപാട് ആസ്വദിച്ചു...ഇത്രേം നന്നായി പാടാൻ അറിയാവുന്നയാള് നമുക്ക് വേണ്ടി ഒരു മലയാളം song പാടാതെ പോകുന്നത് മോശമല്ലേ... അതോണ്ട് മോൾക്ക് ഇഷ്ടപ്പെട്ട ഒരു song കൂടി പാടീട്ട് പൊയ്ക്കോളൂ.... അതും പറഞ്ഞ് മൈക് വീണ്ടും എന്റെ കൈയ്യിൽ തന്നെ ഏൽപ്പിച്ച് ചേച്ചി സീറ്റിൽ പോയി ഇരുന്നു... ഞാനതും കൈയ്യിൽ വച്ച് ഒരുനിമിഷം ഏത് പാട്ട് വേണംന്ന ചിന്തിയിലായിരുന്നു.... പിന്നെ രണ്ടും കല്പിച്ച് പാടാൻ തന്നെ തീരുമാനിച്ച് മൈക് ചുണ്ടോടടുപ്പിച്ചതും സഖാവ് മൊബൈൽ ചെവിയിൽ വച്ച് പുറത്തേക്കൊരു പോക്കായിരുന്നു.... അതുകണ്ടപ്പോ ഉള്ള സന്തോഷം പോലും ഇല്ലാണ്ടായ ഫീലായിരുന്നു.... പക്ഷേ ചുറ്റും നിന്നും പാടൂ....പാടൂ..ന്ന് ഉയർന്നു കേട്ടതും ഞാൻ മൈക്കെടുത്ത് പാടാൻ തുടങ്ങി...... 🎶മയിലായ് പറന്നു വാ മഴവില്ലു തോൽക്കും എൻ അഴകേ............

(അതും കേട്ടതും എല്ലാവരും ഒരുപോലെ എന്റെ പാട്ടിന് കാതോർത്തിരുന്നു.... except ആ കലിപ്പൻ മനുഷ്യൻ....😡😡😡) മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ ഏഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ മാപാനീ നീസനീസാസ നിസരീ നീധ മപ നീസനിസ നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും... നിസരി നീധപനി ധാപമഗരീ മാഗാസ നിസാ മയിലായ് ഓ.....മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ...... കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികേ.....🎶 ഞാൻ പാടിക്കഴിഞ്ഞ് മൈക് താഴ്ത്തിയതും ക്ലാസിൽ നിറഞ്ഞ കൈയ്യടി ഉയർന്നു കേട്ടു....അതിനെ ഏറ്റുവാങ്ങിയ സന്തോഷത്തിൽ ഒന്ന് പുഞ്ചിരിച്ച് തിരിഞ്ഞതും കോള് ചെയ്യുന്നതിനിടയിലും ഗൗരവം വിട്ടുമാറാത്ത മുഖത്തോടെ എന്നിലേക്ക് നോട്ടം പായിച്ച് നിന്ന സഖാവിലേക്കായിരുന്നു എന്റെ ശ്രദ്ധ പോയത്........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story