ക്യാമ്പസിലെ ചെഗുവേര: ഭാഗം 9

campasilechekuvera

രചന: മിഖായേൽ

ഞാനൊരു നിമിഷം സ്തബ്ദയായി നിന്നു പോയി... പിന്നെ ഒരുൾപ്രേരണയാൽ ഇല്ലാന്ന് ചുമൽ കൂച്ചി പറഞ്ഞതും ആള് ആ കലിപ്പിൽ തന്നെ ഒന്നിരുത്തി മൂളി പുറത്തേക്ക് നടന്നു... പിറകെ കൂട്ടാളികളും പോയിരുന്നു.... ഞാനതെല്ലാം കണ്ട് അല്പം വിറച്ചു നിന്നതും ഗൗതം ഞങ്ങൾക്കരികിലേക്ക് വന്നു... ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞില്ലേ ആദി ഘോഷണ്ണൻ അറിഞ്ഞാൽ നിനക്ക് എട്ടിന്റെ പണി കിട്ടുംന്ന്....??? ഇപ്പോ എങ്ങനെയുണ്ട്....???? പിന്നേ...എന്നെ എന്ത് ചെയ്യുംന്നാ നീ പറഞ്ഞു വരുന്നേ...???അവര് എല്ലാവരും വന്നപ്പോ ഞാനൊന്ന് പേടിച്ചൂന്ന് കരുതി.... നീ അധികം നിന്ന് വിയർക്കണ്ട... നിന്റെ പേടി ഇപ്പോഴും വിട്ടുമാറിയില്ലാന്ന് ഈ മുഖം കണ്ടാലറിയാം.... പിന്നെ ഘോഷണ്ണൻ പറഞ്ഞതു പോലെ ഇവിടെ വലിയ പണി ഇറക്കാൻ നോക്കണ്ടാ... അവർക്ക് കലിപ്പ് കയറിയാൽ നിനക്ക് താങ്ങൂല്ല.... അതെന്താ നീ എന്നെ സപ്പോർട്ട് ചെയ്യില്ലേ...??? അതും പറഞ്ഞ് ആദി ഗൗതത്തിന്റെ തോളിൽ കൈയ്യിട്ടതും ഗൗതം അത് തന്ത്രപൂർവ്വം പതിയെ മാറ്റി... പിന്നെ...ഘോഷണ്ണന് എതിര് നിൽക്കാൻ.... ഞാൻ..ഒഞ്ഞു പോയേടാ..

എന്റെ ചേട്ടൻ പറയുന്നത് ആ മനുഷ്യൻ ഏത് ഭാഗത്ത് നില്ക്കുന്നേ അവിടെയാണ് ന്യായമെന്നാ... അതുകൊണ്ടല്ലേ ആ മൊതലിനെ ഈ ക്യാമ്പസ് മുഴുവനായും ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നേ....വെറുതേ കൊലകൊമ്പനെ തോട്ടിയിട്ട് കുത്തി അതിന്റെ കൈയ്യീന്ന് മേടിച്ച് കെട്ടുന്നത് എന്തിനാ....??? എനിക്കതൊക്കെ കേട്ടപ്പോഴേക്കും ആ ചെഗുവേരയോടുള്ള ആരാധന അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു.... ഹോ...നീ സപ്പോർട്ട് ചെയ്യണ്ട...എന്നെ സപ്പോർട്ട് ചെയ്യാൻ ഇവളുണ്ട്...അല്ലേ നീലാംബരി... ആദി അതും പറഞ്ഞ് എന്റെ നേർക്ക് വന്നു... ഞാനെങ്ങുമില്ല... എനിക്കതിനൊന്നും തീരെ Time ഇല്ല ആദി...അതുമല്ല എന്റച്ഛനറിഞ്ഞാ എന്നെ കൊന്നു കൊല വിളിയ്ക്കും.നീയൊന്ന് പോയേ... ഞാനതും പറഞ്ഞ് അവിടുന്ന് പതിയെ സ്കൂട്ടായി... അങ്ങനെ ക്ലാസും കോളേജും ആകെയൊന്ന് അറിഞ്ഞു തുടങ്ങിയപ്പോഴേക്കും കോളേജിലെ ഞങ്ങടെ ആദ്യത്തെ celebration വന്നു.....

മറ്റൊന്നുമല്ല ഞങ്ങടെ first year ഓണം celebration....ക്ലാസിൽ നോട്ടീസ് വായിച്ചതും എല്ലാവരുടേയും മുഖത്ത് ഒരുപോലെ സന്തോഷം നിറഞ്ഞു.... കാരണം സീനിയേഴ്സിനെയെല്ലാം നന്നായി പരിചയപ്പെടാൻ കിട്ടുന്ന ഏറ്റവും വലിയ അവസരം വേറെയൊന്നില്ല.... ചിത്ര ടീച്ചറ് ക്ലാസിൽ നോട്ടീസ് വായിച്ച് കഴിഞ്ഞ് പിന്നെയുള്ള ഫ്രീ hour ൽ സീനിയേഴ്സ് എല്ലാവരും ക്ലാസിലേക്ക് വന്ന് പ്രോഗ്രാം എല്ലാം announcement ചെയ്തു..... അതെല്ലാം കേട്ടിരുന്നു കഴിഞ്ഞപ്പോഴാ സഖാവ് ക്ലാസിലേക്ക് വന്ന് പ്രോഗ്രാമിനെക്കുറിച്ച് ഞങ്ങൾക്ക് പറഞ്ഞു തന്നത്.....അന്ന് ആദ്യമായി ആയിരുന്നു ഡിപ്പാർട്ട്മെന്റ് പ്രോഗ്രാമിൽ സഖാവിന്റെ സാന്നിധ്യം അത്രയും കൂടുതലായി ഉണ്ടാകുന്നത്... അങ്ങനെ ആകെമൊത്തം പ്രോഗ്രാം എല്ലാം സെറ്റായി.... അത്തപ്പൂക്കളം,മാവേലി, ഓണപ്പാട്ട്,വടംവലി ഇതൊക്കെ ആയിരുന്നു മത്സരങ്ങൾ.... എന്റെ മെയിൻ ഐറ്റം ഓണപ്പാട്ട് തന്നെയായിരുന്നു.... പക്ഷേ സഖാവ് ഞങ്ങടെ ഏരിയയിലേക്ക് തീരെ അടുക്കാതെ അത്തപ്പൂക്കളത്തിലേക്ക് തിരിഞ്ഞത് എനിക്കാകെ വിഷമമായി...

ഡിസൈൻ സെലക്ട് ചെയ്യാനും പൂവ് ഏത് വേണംന്ന് ആലോചിക്കാനും സഖാവും പിന്നെ അവരുടെ ക്ലാസിലെ തന്നെ മറ്റൊരു ചേച്ചിയും എപ്പോഴും ഒന്നിച്ചായിരുന്നു... എനിക്കത് കാണ്ടപ്പോ തന്നെ ആകെ കലിച്ചു കയറിയിരുന്നു.... ഓണാഘോഷം തകർക്കാൻ ഡിപ്പാർട്ട്മെന്റ് ആകെ തയ്യാറായിരുന്നു... അതുകൊണ്ട് തന്നെ പതിവ് പോലെ പ്രാക്ടീസിനും മറ്റുമായി ടീച്ചേഴ്സ് ഞങ്ങൾക്ക് ഫ്രീ hours വാരിക്കോരി തന്നു.... എന്റെ കൂടെ ഓണപ്പാട്ട് പാടാൻ മൊത്തം ആറ് പേരുണ്ടായിരുന്നു.... എല്ലാം സീനിയേഴ്സ് ആയിരുന്നു... അതുകൊണ്ട് അവരെ നന്നായി പരിചയപ്പെട്ടു.... അക്കൂട്ടത്തിൽ എനിക്ക് കിട്ടിയ നല്ലൊരു Friend ഉം ചേച്ചിക്കുട്ടിയും ആയിരുന്നു അരുന്ധതി എന്ന ആരുച്ചേച്ചി... ആള് നല്ല തടിച്ചതായോണ്ട് ഗുണ്ടമ്മ എന്നായിരുന്നു വിളിപ്പേര്... അതിന് ചേച്ചി എല്ലാവരോടും കണക്കിന് വഴക്കുണ്ടാക്കുമെങ്കിലും പലതും ക്യാമ്പസ് തമാശയായി തള്ളിക്കളയുമായിരുന്നു.... ചേച്ചീടെ കൈയ്യിൽ നിന്നാ എനിക്ക് ശരിയ്ക്കും അവരുടെ ക്ലാസിലെ ദേവഘോഷ് എങ്ങനെയാണെന്നുള്ള അറിവ് കിട്ടിയത്....

ഓണാഘോഷത്തിന്റെ ഭാഗമായി പല periods ഉം free ആയിരുന്നു... അതോണ്ട് ജൂനിയേഴ്സെന്നോ സീനിയേഴ്സ് എന്നോ വ്യത്യാസമില്ലാതെ എല്ലാവരും ക്ലാസുകളിൽ അലഞ്ഞു തിരിഞ്ഞ് നടക്കലായിരുന്നു പണി... ഞങ്ങള് complete പാട്ട് പ്രാക്ടീസും....അതും ദാസ് സാറും സുജാത ചേച്ചിയും തകർത്തു പാടിയ പറനിറയെ പൊന്നളക്കും എന്ന song ഉം... പ്രാക്ടീസ് തകർത്ത് നടന്നത് കാരണം പാട്ട് ഏതാണ്ട് സെറ്റായി... പിന്നെ ഡ്രസ് കോഡിനെ പറ്റിയുള്ള ചർച്ചയായിരുന്നു.... royal blue, meron,black അങ്ങനെയങ്ങനെ പല പല കളേർസ് പരിഗണനയിലായി.... ഒടുക്കം എല്ലാവരുടേയും തീരുമാന പ്രകാരം black colour സെറ്റായി.... ഒരുവിധം പ്രാക്ടീസ് ഒക്കെ കഴിഞ്ഞ് ലഞ്ച് ടൈം ആയപ്പോ സംഗീതേടെ അടുത്തേക്ക് ചെന്നിരുന്നു....അവളൊക്കെ ഫുൾ ടൈം പൂക്കളത്തിന്റെ ഡിസൈൻ തിരഞ്ഞെടുക്കുന്ന തിരക്കിലായിരുന്നു... അതുകൊണ്ട് അവള് നമ്മുടെ സഖാവും ടീംസുമായി ഏതാണ്ട് നല്ല പരിചയത്തിലായി... അതൊക്കെ കണ്ടപ്പോ എനിക്കാകെ എടങ്ങേറായീന്ന് വേണം പറയാൻ...

ഡീ...നീലു...നിന്റെ മനക്കോട്ടകൾ ഇടിഞ്ഞു വീഴാൻ പോവ്വാ.... സംഗീത ലഞ്ച് ബോക്സ് തുറന്ന് വച്ച് കറികൾ ഓരോന്നായി ഡസ്കിലേക്ക് എടുത്ത് വച്ചു... എന്ത് മനക്കോട്ട....??? നീ ആ സഖാവിന്റെ പിറകേ നടക്കുന്നതേ...!!! അത് ശരിയാവില്ല മോളേ...!!! അത് കേട്ടതും ഞാൻ കഴിപ്പ് നിർത്തി അവൾടെ മുഖത്തേക്ക് നോക്കി... എന്താ ശരിയാവാത്തത്...??? എടീ അങ്ങേർക്ക് വേറെ ലൈൻ ഉണ്ട്...നീ കണ്ടിട്ടില്ലേ ഏത് നേരവും പിറകെ നടക്കുന്നത്... ഋതുനന്ദാന്നാ പേര്...അങ്ങേര് ഈ കോളേജിൽ അടുത്തിടപഴകുന്നതും ചങ്ങാത്തം കൂടുന്നതും ആ ചേച്ചിയോട് മാത്രമാ.... അത് കേട്ടതും എന്റെ ചങ്കിലേക്ക് ഒരു കത്തി കുത്തിയിറക്കിയ ഫീലായിരുന്നു... തട്ടത്തിൻ മറയത്തിലെ ഇംതിയാസിന് സിക്സ് പാക് ഉണ്ടെന്നറിഞ്ഞ നിവിൻ പോളിയേക്കാൾ കഠോരമായ അവസ്ഥ....☹️☹️☹️☹️ പിന്നെ ശരിയ്ക്കും ആഹാരം കഴിയ്ക്കണംന്ന് പോലും തോന്നിയില്ല...

എങ്കിലും കാര്യം ഡീറ്റെയിലായി അറിയാൻ വേണ്ടി സംഗീതയോട് തന്നെ ഓരോന്നും കുത്തിക്കുത്തി ചോദിച്ചു കൊണ്ടിരുന്നു.....നിന്നോട്...നിന്നോടാരാ പറഞ്ഞേ ആ പെണ്ണ് അയാൾടെ ലൈൻ ആണെന്ന്... friend ഉം ആവാല്ലോ... ഏയ്...അതെന്തായാലും friend അല്ല...എന്ത് പറഞ്ഞാലും ഘോഷ്...ഘോഷ് എന്ന സങ്കീർത്തനം മാത്രേ ആ ചേച്ചീടെ വായീന്ന് കേൾക്കൂ... ഇന്ന് തന്നെ അത്തപ്പൂക്കളം select ചെയ്യാനായി രണ്ടും ഒന്നിച്ചിരുന്നത് കണ്ടില്ലേ...അത് മാത്രമല്ലെടീ ആ ചേച്ചിയാ അങ്ങേർക്ക് കഴിയ്ക്കാനുള്ള ഫുഡൊക്കെ കൊണ്ടു വരണേ...!!! അവരൊന്നിച്ചാ ലഞ്ച് share ചെയ്തു കഴിയ്ക്കുന്നേന്നാ ഞാനറിഞ്ഞത്... പിന്നെയുള്ള അവൾടെ വർത്തമാനവും ഋതൂനൊപ്പമുള്ള സഖാവിന്റെ പോക്കും കണ്ടതും ഗിരിയേട്ടനൊപ്പം തെന്നലിനെ കണ്ട പൂജേടെ അവസ്ഥയായിരുന്നു എനിക്ക്.....☹️☹️☹️ പിന്നെ കഴിയ്ക്കണംന്ന് കൂടി മനസ് വന്നില്ല... ചോറ് അതേപടി ബോക്സിലേക്കിട്ട് അതടച്ചു വച്ച് ഞാൻ കൈകഴുകാനായി പോയി...

സംഗീത ഒരുവിധം എല്ലാം വായിലേക്ക് കുത്തിക്കയറ്റി എനിക്കൊപ്പം കൂടിയിരുന്നു.... അവള് പറഞ്ഞതെല്ലാം കേട്ട് ദേഷ്യത്തോടെ വേഗത്തിൽ പുറത്തേക്കിറങ്ങിയതും കാല് തട്ടി മുന്നില് നിന്ന ആൾടെ മേലേക്ക് ഒരു വീഴ്ചയായിരുന്നു....അതും ഒരൊന്നൊന്നര വീഴ്ച തന്നെയായിരുന്നു അത്... കൈയ്യിലിരുന്ന ചോറും പാത്രവും എല്ലാം തട്ടിത്തെറിപ്പിച്ച് നിലത്തേക്ക് വീഴാനാഞ്ഞതും മുന്നില് നിന്നയാള് ഒരു കൈയ്യാലെ എന്നെ തടഞ്ഞു നിർത്തി....ഒരൂക്കിൽ നിവർത്തി നിർത്തിയതും എന്റെ കൈയ്യിൽ മുറുകിയിരുന്ന ആ കൈയ്യിലേക്കും അവിടെ നിന്നും പിടിച്ചു നിർത്തിയ ആൾടെ മുഖത്തേക്കും എന്റെ നോട്ടം പാഞ്ഞു....ഒരു നിമിഷം ഇടിവെട്ടേറ്റ പോലെ നിന്നു പോയി ഞാൻ....😲😲😲 എവിടെ നോക്കിയാടീ നീയൊക്കെ നടക്കുന്നേ...??? വീഴാനാണെങ്കിൽ തനിയെ അതൊക്കെ ആയാപ്പോരേ...!!!!😠😠😠 അത്രേം കലിപ്പിൽ എന്നെയങ്ങനെ വിളിച്ചു സംസാരിച്ചത് മറ്റാരുമേയിരുന്നില്ല...നമ്മുടെ സഖാവ് തന്നെ....!!!

അത്രേം കേട്ട് അടിമുടി വിറച്ചു നിന്നപ്പോഴാ ഞാനാ മുഖത്തേക്കും സഖാവിട്ടിരുന്ന ഷർട്ടിലേക്കും നോക്കിയത്...ക്രീം കളറിലുള്ള ഷർട്ടിൽ നിറയെ എന്റെ കൈയ്യിലിരുന്ന ബോക്സിൽ നിന്നും അച്ചാറും കറികളും തെറിച്ചു വീണ് ആകെ നാശമായിരുന്നു....ഞാനതു കണ്ട് ആകെ പരിഭ്രമത്തോടെ ആ മുഖത്തേക്ക് നോക്കി....സഖാവ് അപ്പൊഴേക്കും എന്റെ കൈയ്യിലെ പിടി വിട്ട് ഷർട്ടിൽ അടയാളം വച്ച അച്ചാറ് തട്ടിക്കളയാൻ തുടങ്ങി... അതിന്റെ കൂടെ കലിപ്പിച്ചുള്ളൊരു നോട്ടം കൂടി എനിക്ക് തന്നിരുന്നു... സഖാവ് അപ്പൊഴേക്കും എന്റെ കൈയ്യിലെ പിടി വിട്ട് ഷർട്ടിൽ അടയാളം വച്ച അച്ചാറ് തട്ടിക്കളയാൻ തുടങ്ങി... അതിന്റെ കൂടെ കലിപ്പിച്ചുള്ളൊരു നോട്ടം കൂടി എനിക്ക് തന്നിരുന്നു... എന്റെ ഷർട്ട് നശിപ്പിച്ചപ്പോ തൃപ്തിയായോ നിനക്ക്.....😠😠 ഞാൻ..അറിയാതെയാല്ലേ... Sorry... ഞാൻ തലകുനിച്ച് നിന്ന് പറഞ്ഞതും സഖാവ് ആ കലിപ്പ് ഒട്ടും ചോരാതെ എന്റെ മുഖത്തേക്ക് നോക്കിയിട്ട് തിരിഞ്ഞു നടന്നു.... ഇങ്ങേർക്ക് എന്ത് പറഞ്ഞാലും ഈ ഭാവം മാത്രേ അറിയ്വോ...എന്ത് ജന്മാ ഇത്...(ആത്മ) ഞാനതും വിചാരിച്ച് നിന്നതും സംഗീത എല്ലാം സസൂക്ഷ്മം വീക്ഷിച്ച് ക്ലാസിന്റെ വാതിൽക്കൽ നിൽക്ക്വായിരുന്നു....ഉള്ള കലിപ്പ് മുഴുവൻ അവൾടെ മുഖത്തേക്ക് നോക്കി തീർത്ത് ഞാൻ കൈകഴുകാനായി പോയി......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story