ചെകുത്താൻ-2❣️: ഭാഗം 2

chekuthan-2

എഴുത്തുകാരി: പ്രണയാഗ്നി

കണ്ണുകളെ വിശ്വസിക്കാൻ ആകാത്തത് പോലെ തോന്നി രുദ്രന്.... താനിന്നവളെ കണ്ടു.... അതേ... അതവൾ തന്നെ... രുദ്രന്റെ മനസ്സ് ആകെ കുഴഞ്ഞു.... മരിച്ചു പോയവൾ ഇന്ന് തനിക്ക് മുന്നിൽ എങ്ങനെ...?? അവനാകെ തല പെരുക്കുന്നത് പോലെ തോന്നി.... കണ്ണുകൾ ഇറുക്കിയടച്ചവൻ ബെഡിൽ കിടന്നു.... തൊട്ടിലിൽ കിടന്ന ദിവ കരഞ്ഞതും അവൻ എഴുന്നേറ്റവനരികിലേക്ക് പോയി... "അച്ചേടെ കുഞ്ഞേന്തിനാടാ കരയുന്നെ...??" കണ്ണുകൾ തുറന്ന് കാലിട്ടടിച്ചു കരയുന്ന കുഞ്ഞിനെ അവൻ എടുത്തു... അവന്റെ കരവലയത്തിൽ ആയതും കുറുമ്പൻ കരച്ചിൽ നിർത്തി.... "ജാനുവേട്ടത്തി... ഇവന് കൊടുക്കാനുള്ള കുറുക്ക് എടുത്തു വെക്ക്..." ഹാളിലെ തറയിൽ പായ വിരിച്ചു അതിലേക്ക് കുഞ്ഞിനെ കിടത്തി... ജാനുവേട്ടത്തി ഒന്ന് തലയാട്ടി സോഫയിൽ നിന്നും എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി... "കവലയിൽ ഒക്കെ ചില പറച്ചിൽ തുടങ്ങിയിട്ടുണ്ടല്ലോ രുദ്രാ..." ആദ്യം ഒന്ന് മടിച്ചു നിന്നെങ്കിലും ജാനുവേട്ടത്തി പറഞ്ഞു... അവൻ കുഞ്ഞിന് തിന്നാൻ നൽകുന്നതിനിടെ അവരെ നോക്കി... "എന്ത്...??"

അവൻ പുരികം കൂർപ്പിച്ചു... അവര് പറയണോ വേണ്ടയോ എന്നൊന്ന് ചിന്തിച്ചു.... "അത്... രാത്രിയിലും പകലും ആയി മിന്നായം പോലെ ദുർഗ്ഗയെ കണ്ടൂ അത്രേ... പ്രേതം ആണെന്നാണ് എല്ലാവരും പറയുന്നത്..." അത് കേട്ടതും അവൻ കണ്ണുകൾ അടക്കാതെ ഒരിടത്തേക്ക് തന്നെ നോക്കി ഇരുന്നു... താനും കണ്ടല്ലോ... പക്ഷെ പ്രേതമായല്ല ഒരു ഭ്രാന്തിയായി... പക്ഷെ അവളാണെന്ന് ഉറപ്പില്ല... എന്നാൽ ഈ വാർത്ത കേട്ടതും അതാവളാണോ എന്നവൻ സംശയിച്ചു.... പക്ഷെ അവൾ മരിച്ചതല്ലേ... അവനാകെ ആശയ കുഴപ്പത്തിലായി... ചിന്തിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല...  "നീ എന്താടാ ഈ പറയുന്നത്... നിനക്ക് തോന്നിയതാകും..." ദുർഗ്ഗയെ പോലെ ഒരാളെ കണ്ടെന്നു പറഞ്ഞതും അബ്‌ദുക്ക വിശ്വാസം വരാതെ അവനെ നോക്കി... "അല്ല.... അതവളെ പോലെ തന്നെ ഉണ്ടായിരുന്നു..." അവൻ ആകെ ഭ്രാന്ത് പിടിച്ചൊരാവസ്ഥയിൽ ആയിരുന്നു... "നിന്റെ മനസ്സ് അവൾ മരിച്ചെന്നു അംഗീകരിക്കാത്തത് കൊണ്ട് തോന്നുവാണ്...." അബ്‌ദുക്ക അവന്റെ തോളിൽ തട്ടി....

"വാപ്പാ..." അബ്‌ദുക്കാടെ മോൻ റംസാൻ അവിടേക്ക് വന്നു... അബ്‌ദുക്ക എണ്ണി കൊണ്ടിരുന്ന പൈസ ടേബിളിൽ വെച്ചവനെ നോക്കി ഒരു പൊതി എടുത്തവന്റെ കയ്യിലേക്ക് കൊടുത്തു.... "ഇവന് പെണ്ണ് കെട്ടാൻ ആയില്ലേ...??" രുദ്രൻ ചായ ചുണ്ടോട് ചേർത്ത് അവനെ നോക്കി.... അവൻ മെല്ലെ പുഞ്ചിരിച്ചു.... "അവന് ആരേം പിടിക്കണില്ല..." അബ്‌ദുക്ക പൈസ കയ്യിലേക്ക് എടുത്തു... രുദ്രൻ റംസാനെ നോക്കി... അവന്റെ ചുണ്ടിൽ പുഞ്ചിരി താങ്ങി നിന്നു.... "കണ്ടിട്ട് ആരേം ഖൽബിൽ പിടിക്കണില്ല ഇക്കാ..." അവൻ രുദ്രനെ നോക്കി പറഞ്ഞു... രുദ്രൻ അവനെ ഒന്നുഴിഞ്ഞു നോക്കി... അവൻ കാര്യം മനസ്സിലായതും നിഷേധാർതത്തിൽ തലയാട്ടി.... "മ്മ്മ്... ചെല്ല്..." രുദ്രൻ അവനെ കളിയാലേ നോക്കി ചിരിച്ചു.... അബദ്ക്കണേ ഒന്നൂടെ നോക്കി റംസാൻ അവിടെ നിന്നും ഇറങ്ങി...  അടച്ചിട്ട ഇരുട്ട് റൂമിലേക്ക് വെളിച്ചം പരന്നതും അവൾ കണ്ണുകൾ കൈകളാൽ പൊത്തി പിടിച്ചു.... കണ്ണ് പുളിക്കും വിധം വെളിച്ചം അവിടേക്ക് കയറിയിരുന്നു.... ഒരുത്തൻ മുന്നിൽ കയറി വന്നു... പിന്നാലെ ഒരു പെണ്ണും വേറൊരുത്തനും.... "ഡീ...." മുന്നിലുള്ള പെണ്ണിന്റെ മുടിയിൽ കുത്തി പിടിച്ചവൻ അവളുടെ മുഖം ഉയർത്തി...

കയ്യിലെ കത്തി അവളുടെ കഴുത്തിലേക്ക് അടുപ്പിച്ചു.... "ഹ്ഹഹ്ഹ....." അവൾ കണ്ണ് തുറക്കാൻ ബുദ്ധി മുട്ടി കൊണ്ട് മെല്ലെ ശബ്‌ദം ഉണ്ടാക്കാൻ ശ്രെമിച്ചു.... തളർച്ച ബാധിച്ചത് കാരണം ആകണം അവൾക്ക് സംസാരിക്കാൻ ആയില്ല... അവൾ കണ്ണ് നിറച്ചു അയാളെ നോക്കി... "നിനക്ക് ഇവിടുന്ന് രക്ഷപ്പെടണം അല്ലേടി..." അവൻ അവളുടെ കഴുത്തിലേക്ക് കത്തി അമർത്തി... ചെറുതായോന്ന് കഴുത്തിൽ ഉരസി... അല്പം ചോര പൊടിഞ്ഞു.... "ആാാഹ്...." അവളുടെ തൊണ്ടയിൽ നിന്നും നേരിയ തോതില ശബ്‌ദം പുറത്ത് വന്നു... "സ്റ്റീഫാ വേണ്ട... അതികം ഉപദ്രവിക്കേണ്ട... ചാകാറായിട്ടുണ്ട്... ഇനി വല്ലോം ചെയ്‌താൽ ചത്തു പോകും... പിന്നെ ബോസ്സ് നിന്റെ തല എടുക്കും..." പിറകിൽ നിന്ന പെണ്ണ് പറഞ്ഞതും അവൻ അവളുടെ കഴുത്തിൽ നിന്നും കത്തി മാറ്റി.... മാനസിക നില തെറ്റിയ അവളെ അവൻ പല്ല് കടിച്ചു പിടിച്ചു നോക്കി... "വേദനിക്കുന്നു..." അവൾ ചുണ്ടുകൾ പിളർത്തി ചിണുങ്ങി.... കാലിലെ ചങ്ങല കെട്ടി മുറിവ് വീണ കാലുകൾ അവൻ അവന് നേരെ നീട്ടി....

അത് കണ്ടതും ഒരു ദയയും ഇല്ലാതെ അവൻ ആ കാലിൽ ചങ്ങല കൂട്ടി അമർത്തി... കണ്ണുകൾ നിറഞ്ഞു വന്നു അവളുടെ... കൊച്ചു കുഞ്ഞുങ്ങളുടെ ബുദ്ധിയിലേക്ക് പോയ അവൾക്ക് അത് താങ്ങാൻ ആകുന്നില്ലായിരുന്നു.... "ദുർഗ്ഗ.... തുഫ്..." അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു നിലത്തേക്ക് തുപ്പി....  "ധനൂ.... അച്ചൂ..." വീട്ടിലേക്ക് വന്ന അച്ചുവിനെയും മോനെയും കണ്ടു കണ്ണുകൾ വിടർത്തി അമ്മു അവർക്കരികിലേക്ക് പാഞ്ഞു... "മെല്ലെ പോടീ..." ഉണ്ണി പുറകിൽ നിന്നും t ഷർട്ട്‌ ഇട്ട് കൊണ്ട് നടന്നു വരുന്നതിനിടെ പറയുന്നുണ്ടേലും അവൾ അതൊന്നും കാര്യമാക്കിയില്ല.... "കുഞ്ഞിനെ കൊണ്ടാ..." അച്ചുവിന്റെ കയ്യിൽ നിന്നും അമ്മു മോനെ വാങ്ങി... അവൾ പിന്നെ ആരെയും ശ്രെദ്ധിക്കാൻ നിന്നില്ല... അതിന്റെ കൂടെ ആയി കളി... "അല്ല എവിടെ മോൻ..." കാറിൽ നിന്നും പലഹാരങ്ങൾ എടുത്തു വന്ന സച്ചു ധനുവിനെ കാണാതെ വന്നതും അച്ചുവിനെ നോക്കി... "അതാ ഒരുത്തി അകത്തേക്ക് കൊണ്ടു പൊയ്ക്ക്ണ്.... നമ്മളെ ഒന്ന് മൈൻഡ് പോലും ചെയ്തില്ല..." അച്ചു പരിഭവത്തോടെ അകത്തേക്ക് നോക്കി... കുഞ്ഞിനെ കണ്ടതോടെ അമ്മു ബാക്കിയൊക്കെ മറന്നു... "നിങ്ങള് കയറ്..." ഉണ്ണി അവരെ അകത്തേക്ക് ക്ഷണിച്ചു....

സച്ചു കയ്യിലെ കവറേല്ലാം ഉണ്ണിയെ ഏൽപ്പിച്ചു.... "അമ്മേം പാപ്പേം വരാറുണ്ടോ...??" സച്ചു അകത്തേക്ക് നടക്കുന്നതിനിടെ ഉണ്ണിയെ നോക്കി ചോദിച്ചു... "മ്മ്മ്... മമ്മ ഇടക്കൊക്കെ വരും... ആഴ്ചയിൽ രണ്ട് ദിവസം ഒക്കെ ആയി... പപ്പ പിന്നെ മാസത്തിൽ രണ്ട് വട്ടമെങ്കിലും വരും... ഞാനും അവളും വീട് മാറിയതിൽ നല്ല പരിഭവം ഉണ്ട് രണ്ടാൾക്കും..." ഉണ്ണി മെല്ലെ പുഞ്ചിരിച്ചു... അകത്തു കയറിയതും സോഫയിൽ ഇരുന്ന് മോൻറെ കൂടെ കളിക്കുന്ന അമ്മുവിനെ നോക്കി... അടുത്ത് അവരേം നോക്കി അച്ചു ഇരുന്നു... "പണ്ടത്തെ സ്വഭാവം ഇത് വരെ മാറീട്ടില്ലല്ലേ...?" അവളുടെ കുറുമ്പും കുസൃതിയും കണ്ടു സച്ചു നോക്കി നിന്നു പോയി... ഉണ്ണി അവൻ ചോദിച്ചതിന് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു.....  "ദിവാ..." മോനേം വിളിച്ചു കൊണ്ടാണ് രുദ്രൻ വീട്ടിലേക്ക് കയറിയത്.... കതക് നോക്കിയപ്പോൾ തുറന്ന് കിടക്കുന്നു... അവിടെ ആരേം കണ്ടില്ല.... "ജാനുവേട്ടത്തീ..." അവൻ അടുക്കളയിലേക്ക് പോയി നോക്കി... ഇല്ല... അവിടെയും ഇല്ല... വീട് മുഴുവൻ അവൻ നടന്നു നോക്കി... എവിടേം കാണാതെ വന്നതും ഉള്ളൊന്ന് ആളി.... "മോനെ..." അവന്റെ ശബ്‌ദം ഇടറാൻ തുടങ്ങിയിരുന്നു.... "രുദ്രാ...." മുകളിൽ നിന്നും ജാനുവേട്ടത്തിയുടെ വിളി കേട്ടു....

അവൻ ഒന്നും നോക്കിയില്ല മുകളിലേക്ക് ഓടി... കാലുകൾ ഇടറി വീഴാൻ പോയിരുന്നു... എങ്കിലും അവൻ എങ്ങനെയൊക്കെയോ ഓടി മുകളിലെത്തി.... എവിടെ നിന്നാണ് ശബ്‌ദം കേട്ടത്...?? അവൻ ആകെ മൊത്തം കണ്ണോടിച്ചു... അവിടെ അടച്ചിട്ട മുറിയിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ ഉയർന്നു... വേഗം അവിടേക്ക് ചെന്ന് കതക് തുറന്നു... പക്ഷെ അവിടെ ഒന്നും ആരുമുണ്ടായിരുന്നില്ല.... അവനാകെ ഭയം പോലെ... ഹൃദയം ശക്തിയിൽ മിടിച്ചു... തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും അലമാരയുടെ ഡോർ അനങ്ങിയ ശബ്‌ദം... അവൻ തിരിഞ്ഞു നോക്കി... അതാടി കളിക്കുന്നു.... മെല്ലെ അവിടേക്ക് ചെന്ന് നോക്കി... ഡോർ തുറന്നതും... താഴെ ഉള്ള തട്ടിൽ ചുരുണ്ടു കൂടി ജാനുവേട്ടത്തിയും അവരുടെ നെഞ്ചിൽ പറ്റി ചേർന്ന് ദിവാൻഷും... അവൻ വേഗം അവരെ പിടിച്ചെഴുന്നേൽപ്പിച്ചു.... അവർ മെല്ലെ എഴുന്നേറ്റു... രുദ്രൻ കുഞ്ഞിനെ വാങ്ങി... അവരെയും ചേർത്ത് പിടിച്ചു റൂമിൽ നിന്നും ഇറങ്ങി... ജാനുവേട്ടത്തി ആകെ തളർന്നു പോയിരുന്നു.... "എന്താ പറ്റിയത്...??" കാര്യമായി എന്തോ നടന്നെന്ന് അവന് മനസ്സിലായി.... ജാനുവേട്ടത്തി സോഫയിലേക്ക് ചാരി ഇരുന്നു... വെള്ളം കുറെ കുടിച്ചു... കിതക്കുന്നുണ്ട് വല്ലാതെ... അത് കാരണം ഒന്നും പറയാൻ ആയില്ല....

"അത്...." അവർ മെല്ലെ പറയാൻ ശ്രെമിച്ചു.... കുറച്ചു മുന്നേ നടന്നതൊക്കെ മനസ്സിലേക്ക് വന്നതും അതെല്ലാം ഓർത്തെടുത്തു ജാനുവേട്ടത്തി പറഞ്ഞു തുടങ്ങി.... "ഞാൻ കുഞ്ഞിന് കുറുക്ക് നൽകുവായിരുന്നു... അപ്പോഴാണ് പുറത്തൂന്ന് ബെൽ അടിച്ചത് കേട്ടത്... കുഞ്ഞിനെ എടുത്ത് ജനാല വഴി നോക്കിയതും പുറത്ത് കുറച്ചു പേര് വന്നു നിൽക്കുന്നു.... കയ്യിൽ വലിയ കത്തീം മറ്റും ഉണ്ടായിരുന്നു... കണ്ടിട്ട് പന്തികേട് തോന്നിയതും കുഞ്ഞിനേം കൊണ്ട് ഞാൻ മുകളിലേക്ക് പോയി... അവർ വാതിൽ തള്ളി പൊളിച്ചു കയറിയതും ഞാൻ ആകെ പേടിച്ചു... കുഞ്ഞിനേം കൊണ്ട് കാബോർഡ് തുറന്ന് അതിലേക്ക് കയറി... പിന്നെ എല്ലായിടത്തും അവർ ഞങ്ങളെ അന്വേഷിച്ചു.... പോകുന്ന മുന്നേ അവർ ഒരു കാര്യം വിളിച്ചു പറയുന്നുണ്ടായിരുന്നു.... """രക്ഷപ്പെട്ടൂന്ന് വിചാരിക്കണ്ട... ദുർഗ്ഗയുടെ കുഞ്ഞിനെ കൊല്ലാതെ ബോസ്സ് അടങ്ങില്ല...""" എനിക്കെന്തോ പേടി ആകുന്നു രുദ്രാ... " ജാനുവേട്ടത്തി കുഞ്ഞിനെ നോക്കി... രുദ്രന്റെ തോളിൽ കിടന്ന് ഉറങ്ങിയിരുന്നു... രുദ്രൻ ഒന്നും മിണ്ടിയില്ല... ജാനുവേട്ടത്തിയെ നെഞ്ചോടു ചേർത്ത് പിടിച്ചു.... ഗൈറ്റ് തള്ളി തുറക്കുന്ന ശബ്‌ദം കേട്ട് ശേഖരൻ ഉമ്മറത്തേക്ക് ചെന്നു... കുഞ്ഞിനേം കയ്യിൽ എടുത്തു രോഷം കൊണ്ട് വരുന്ന രുദ്രനെ കണ്ടതും ശേഖരൻ സംശയത്തോടെ നോക്കി നിന്നു.... അവൻ അടുത്തേക്ക് വന്നു ഉമ്മറ പടിയിലേക്ക് കയറി... "എന്താ രുദ്രാ...??"

സൗമ്യമായി ശേഖരൻ മുന്നിലേക്ക് നീങ്ങി നിന്നു ചോദിച്ചു... "തനിക്കൊന്നും അറിയില്ലല്ലേ... താൻ നന്നായെന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് തോന്നി അത് തന്റെ നാടകം ആണെന്ന്... വയസ്സാകാർ ആയില്ലേ... ഇനിയും തീർന്നില്ലേ തനിക്ക് തെറ്റ് ചെയ്ത്..." രുദ്രൻ വലിഞ്ഞു മുറുകിയ മുഖത്തോടെ പറയുന്നതൊക്കെ കേട്ട് ഒന്നും മനസ്സിലാക്കാതെ ശേഖരൻ അവനെ നോക്കി.... അവന്റെ മുഖത്തപ്പോൾ തെളിഞ്ഞ ഭാവം എന്താണെന്ന് അയാൾക്ക് മനസ്സിലായില്ല.... "നീ എന്താ പറയുന്നേ...??" ശേഖരൻ അവനെ നെറ്റി ചുള്ക്കി നോക്കി... അവന് ദേഷ്യം ഇരട്ടിച്ചു... "ഒന്നും അറിയില്ലല്ലേ... ഇന്ന് എന്റെ വീട്ടിലേക്ക് കുഞ്ഞിനെ കൊല്ലാൻ ആളെ വിട്ടത് താനെല്ലെടോ...??" അവന്റെ കണ്ണുകളിൽ തീ പാറി... ചോദിക്കുന്നതിനനുസരിച്ചു ചുവക്കുന്ന കണ്ണുകളിലേക്ക് ശേഖരൻ നോക്കി... "ഞാനോ... ഞാനൊന്നും അല്ല..." അയാൾ അവന്റെ കണ്ണുകളിലേക്ക് പതറാതെ നോക്കി പറഞ്ഞതും രുദ്രൻ ഒന്ന് ഞെട്ടി... ഇത്രയും ആത്മ വിശ്വാസത്തോടെ പറയുന്ന ശേഖരനെ നോക്കി... അയാളുടെ മുഖഭാവം അയാൾ പറയുന്നത് സത്യമാണെന്നു എടുത്തു കാട്ടി... തെറ്റ് ചെയ്തവന്റെ യാതൊരു വിധ ഭാവവും അവന് അയാളിൽ കാണായില്ല... "സത്യമാണോ...?" അവൻ ഒന്നൂടെ ചോദിച്ചു.... "അതേ... ഞാൻ നന്നായെന്ന് നീ വിശ്വസിക്കേണ്ട... പക്ഷെ ഇത് ചെയ്തത് ഞാനല്ല... അത് വിശ്വസിക്കണം..." അയാൾ അവനെ നോക്കി... പിന്നെ ആര്...??? അവന്റെ മനസ്സിലേക്ക് ആ ചോദ്യം പല ആവർത്തി ഇടിച്ചു കയറി വന്നു...............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story