ചെകുത്താൻ-2❣️: ഭാഗം 3

chekuthan-2

എഴുത്തുകാരി: പ്രണയാഗ്നി

രാവിലെ കണ്ണ് പുളിക്കും വിധം സൂര്യ വെളിച്ചം കണ്ണിലേക്കു തുളച്ചു കയറിയതും ദുർഗ്ഗ കണ്ണുകൾ തുറന്നു... അവളുടെ കണ്ണുകൾ ഒരു നിമിഷം വിടർന്നു.... എന്നും കാണാറുള്ള ഇരുട്ടിൽ നിന്നും ആദ്യമായി അവൾ വെളിച്ചത്തെ കണ്ടു ഉണർന്നു... ആ കുഞ്ഞ് മനസ്സ് എന്തെന്നില്ലാതെ സന്തോഷിച്ചു... കണ്ണുകൾ വേഗത്തിൽ ചുറ്റും നോക്കി... താനിന്ന് മറ്റൊരു റൂമിലാണ്... അത്യാവശ്യം വലിപ്പം മാത്രമുള്ള റൂം... ജനാലക്കരികിലായി ഒരാൾക്ക് മാത്രം കിടക്കാൻ പാകത്തിലുള്ള കട്ടിലും ഒരു കുഞ്ഞ് അലമാരയും മേശയും ഒരു ചെയറും ഉണ്ട് ആ റൂമിൽ.... അവൾ ചുറ്റും നോക്കി... ഇത് വരെ കേൾക്കാത്ത കിളികളുടെ ശബ്‌ദം ചെവിയെ പൊതിഞ്ഞത് അവൾ മെല്ലെ കാലുകളിലേക്ക് നോക്കി.... താൻ ചങ്ങലയാൽ ബന്ധിതയല്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം അവൾ ഏറെ ഉത്സാഹത്തോടെ ജനാലക്കരികിലേക്ക് നടന്നു.... കമ്പിയിൽ നെറ്റി മുട്ടിച്ചവൾ പുറത്തേക്ക് നോക്കി... അവിടെ ജാലകത്തിനടുത്തേക്ക് ചാഞ്ഞു കിടക്കുന്ന മാവിന്റെ കൊമ്പിൽ ഇരുന്ന് ശബ്ദമുണ്ടാക്കുന്ന കുയിലിനെ അവൾ നോക്കി...

ആദ്യമായി എന്തോ കണ്ട പോലെ അവൾ കൗതുകത്തോടെ കണ്ണുകൾ വിടർത്തി കാത് കൂർപ്പിച്ചു ആ ശബ്‌ദം ശ്രെവിച്ചു... അവൾ മുറ്റത്തേക്ക് എത്തി നോക്കി... അവളുടെ കണ്ണുകൾ പൊള്ളുന്ന വെഴിലിൽ നിന്നുറരുകുന്ന മണ്ണിലേക്ക് പതിച്ചു.... അവൾ മെല്ലെ നടന്നു കതകിനടുത്തേക്ക് ചെന്നു.... മെല്ലെ വിറക്കുന്ന കൈകളുയർത്തി അവൾ കതക് തുറന്നു.... മെല്ലെ ഗോവണി ഇറങ്ങി താഴേക്ക്.... ഇടക്കെപ്പോയോ കാലിടറി ഒന്ന് വീഴാൻ പോയപ്പോൾ അവൾ കൈവരിയിൽ പിടിച്ചു താങ്ങി നിന്നു.... താഴേക്ക് ചെന്നതും ആകെ മാറാല പിടിച്ചു നിൽക്കുന്ന ഒരു അകം... അവൾ പൊടി പാറി വന്നതും ഒന്ന് ചുമച്ചു... കണ്ണുകൾ വേഗത്തിൽ ചുറ്റും ഓടി....  "രുദ്രാ... നീ എന്താ ആലോചിക്കുന്നത്...??" കുഞ്ഞിനെ മാറോടു ചേർത്ത് ജിപ്സിയിൽ സീറ്റിലേക്ക് ചാരി ഇരിക്കുന്നവന്റെ തോളിൽ സച്ചു മെല്ലെ തട്ടി... അവൻ നിവർന്നിരുന്നു സഞ്ജയിനെ ഒന്ന് നോക്കി.... കണ്ണുകൾ ഈറനണിഞ്ഞിരുന്നു.... "പേടിയാകുന്നെടാ... അറിയില്ല എനിക്ക് എന്താണ് പറ്റിയതെന്ന്... ഇപ്പോൾ എല്ലാത്തിനോടും വല്ലാത്ത പേടിയാണ്... എന്റെ മോനെ നഷ്ട്ടമാകുമോ എന്ന ചിന്തയാകാം..." അവൻ കണ്ണുകൾ അടച്ചു ഉറങ്ങുന്ന ദിവയുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി...

ആ കുഞ്ഞി ചുണ്ടുകൾ ഉറക്കിലും വിടർന്നു.... "നീ ഇവിടെ നിന്ന് ഒന്ന് മാറി നിൽക്ക്... ഞാൻ എന്റെ ഒരു ഫ്രണ്ടിനോട് പറഞ്ഞു നിനക്ക് കുറച്ചു ദൂരെ ഒരു വീട് ശെരിയാക്കി തരാം...." രുദ്രൻ മെല്ലെ തലയാട്ടി... അവൻ പറഞ്ഞതിനോട് രുദ്രൻ യോജിച്ചിരുന്നു... "മ്മ്മ്... ഞാനും അത് ചിന്തിച്ചിരുന്നു... എത്രയും വേഗം മാറണം... എനിക്കെന്റെ കുഞ്ഞിനെ വളർത്തി വലുതാക്കണം... അവനെ നഷ്ടമാക്കാൻ എനിക്കാവില്ല..." രുദ്രന്റെ അവസ്ഥ ഏറെ വിഷമത്തോടെയാണ് സച്ചു നോക്കി നിന്നത്.... ശെരിക്കും ഒരു ഭീരുവിനെ പോലെ ആയി അവന്റെ അവസ്ഥ... ഒന്നിനെയും പേടിക്കാത്ത അവൻ ആദ്യമായി തന്റെ കുഞ്ഞിന് വേണ്ടി ഓടി ഒളിക്കാൻ തീരുമാനിച്ചു....  കണ്ണുകൾ അടുക്കളയിലെ കവറിൽ ഉണ്ടായിരുന്ന ഫ്രൂട്ട്സിലേക്ക് എത്തി നിന്നതും ഏറെ കൊതിയോടെ ദുർഗ്ഗ അതിനടുത്തേക്ക് ചെന്നു... കവറിൽ നിന്നും അതെടുത്തു ആർത്തിയോടെ അവൾ തിന്നു.... വിശപ്പിന്റെ വേദന അറിഞ്ഞ ഒരാളുടെ ആർത്തി.... ഹാളിലെ കതക് തുറക്കുന്ന ശബ്‌ദം കേട്ടതും അവൾ മെല്ലെ അകത്തേക്ക് നടന്നു....

അകത്തേക്ക് കയറി വന്നയാളെ കണ്ടതും ദുർഗ്ഗ ഒന്ന് ഞെട്ടി.... കണ്ണുകൾ ഭയത്താൽ ചുരുങ്ങി.... പുഞ്ചിരിയോടെ തനിക്കടുത്തേക്ക് നടന്നു വരുന്നയാളെ അവൾ പേടിയോടെ നോക്കി... തനിക്കടുത്തേക്ക് വരുന്നവനിൽ നിന്നും അവൾ പിറകിലേക്ക് കാലടികൾ വെച്ചു... അപ്പോഴും അവന്റെ ചുണ്ടിൽ പുഞ്ചിരി തങ്ങി... ക്രൂരമായ മൃഗത്തിന്റെ പുഞ്ചിരി.... ചുമരിൽ തട്ടി നിന്ന ദുർഗ്ഗയെ അയാൾ പുച്ഛത്തോടെ നോക്കി.... "എന്റെ വാവ പേടിച്ചോ...??" അവൾക്കരികിൽ എത്തി അവളുടെ താഴ്ന്ന മുഖം അവൻ താടി തുമ്പിൽ പിടിച്ചുയർത്തി... അവളുടെ പിടക്കുന്ന മിഴികൾ നിറഞ്ഞിരുന്നു... അവളുടെ ഓരോ കണ്ണു നീരും അവനിൽ ഹരം നിറച്ചു... അവളുടെ വേദന അവനെ കൂടുതൽ ആവേശം കൊള്ളിച്ചു... "ഇന്ന് മുതൽ വാവ ഇവിടെയാണ്‌... ഇഷ്ട്ടായോ വീട്...??" അതിനവൾ മെല്ലെ തലയാട്ടി... ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ... "നീ വീണ്ടും ഓടി ചെന്നത് രുദ്രന്റെ നാട്ടിലേക്കായിരുന്നു... അങ്ങനെ നിന്നെ ഞാൻ വിട്ട് കൊടുക്കുമോ... ഈ റാം പ്രസാദ് ഒന്നാഗ്രഹിച്ചാൽ അത് നേടിയെടുക്കും... എനിക്ക് കിട്ടാത്തതിനെ ഇഞ്ചിഞ്ചായി കൊല്ലുകയും ചെയ്യൂ...." അവൻ കൈകൾ വിടർത്തി അട്ടഹസിച്ചു...

അവന്റെ ശബ്‌ദം ആ ചുമരുകളെ പോലും കുലുക്കി... അവൾ പേടിയോടെ ചുമരിലേക്ക് ചാരി നിന്നു... അവൻ അവൾക്ക് നേരെ തിരിഞ്ഞു... ചുണ്ടിൽ മായാതെ കിടക്കുന്ന ക്രൂരമായ അവന്റെ പുഞ്ചിരിയിൽ പരിഹാസം നിറഞ്ഞിരുന്നു.... "നിന്നെ ഞാൻ കൊള്ളും... ഈ ഭൂമിയിലെ എല്ലാ നരകവവും കാണിച്ച ശേഷം... നീ ഇപ്പൊ വീണ്ടും അവനിൽ നിന്നും ദൂരെയാണ്... അവൻ നീ മരിച്ചെന്നു കരുതിയേക്കുവാണ്... അത് കൊണ്ട് തന്നെ ഇവിടേക്കൊന്നും വരില്ല..." അവൻ അട്ടഹസിച്ചു... അവളുടെ കണ്ണുകളിലേക്ക് നോക്കി... "മോള് കഴിച്ചോ... കുറച്ചു കാലം സന്തോഷിച്ചു ഇവിടെ ഇതിനുള്ളിൽ പാറി നടക്ക്..." ദുർഗ്ഗയുടെ കയ്യിലെ ഫ്രൂട്ട്സിലേക്ക് നോക്കി അവളുടെ കവിളിൽ തട്ടി അവൻ തിരിഞ്ഞു നടന്നു... അവൾ ആകെ വിറക്കുകയായിരുന്നു... അത്രയും അനുഭവിച്ചിരുന്നു ഈ ഒരു വർഷം കൊണ്ടവൾ.... "പോയിട്ട് വരാം..." ഡ്രെസ്സും മറ്റും കാറിന്റെ ടിക്കിയിലേക്ക് വെച്ച് രുദ്രൻ ജാനുവേട്ടത്തിക്ക് അരികിലേക്ക് വന്നു... കുഞ്ഞിനെ അവരുടെ കയ്യിൽ നിന്നും വാങ്ങി... ജാനുവേട്ടത്തി കുഞ്ഞിനെ നോക്കി... ആ മുഖമാകെ ചുമ്പനങ്ങൾ കൊണ്ട് മൂടി... കണ്ണുകളിൽ നനവ് പടർന്നിരുന്നു... "ഇനി എപ്പയാടാ വരുക...??"

ആ ചോദ്യത്തിന് രുദ്രന്റെ കയ്യിൽ മറുപടി ഇല്ലായിരുന്നു... എന്നേലും ഒരിക്കൽ വരുമെന്ന് പ്രതീക്ഷ മാത്രം... അതും ഉറപ്പില്ല.... അവൻ തിരിഞ്ഞു കാറിനടുത്തേക്ക് നടന്നു... അവൻ കാറിലേക്ക് കയറിയതും സച്ചു ഡോർ അടച്ചു... ഡ്രൈവിംഗ് സീറ്റിലേക്ക് കയറി... രുദ്രൻ ഒരിക്കൽ പോലും പിന്നെ ആ വീട് ഒന്ന് നോക്കിയില്ല... ജാനുവേട്ടത്തി കയ്യിലെ താക്കോൽ കൂട്ടത്തിലേക്കും അകന്ന് പോകുന്ന കാറിനെയും നോക്കി... നെഞ്ചിൽ വല്ലാത്തൊരു വേദന... ആരോ കൊത്തി വലിക്കുന്ന പോലെ.... കുറച്ചു നേരം അവിടെ നിന്ന ശേഷം അകത്തേക്ക് കയറി... നിശബ്ദമായ ആ വീടിനുള്ളിൽ അവർ മൗനമായി തേങ്ങി... രുദ്രന്റെ ഉള്ളും വിങ്ങുവാണ്... സ്വന്തം മകനെ പോലെ സ്നേഹിച്ച ആളാണ്‌ ജാനുവേട്ടത്തി... താൻ ഒരുപാട് ചീത്ത പറഞ്ഞിട്ടുണ്ട്... ദേഷ്യപ്പെട്ടിട്ടുണ്ട്... എല്ലാം തന്റെ ആദ്യത്തെ സ്വഭാവം കൊണ്ടായിരുന്നു... അവന്റെ കണ്ണുകളിൽ നിന്നും ഒരു തുള്ളി കവിളിലേക്ക് ചാടി...

ആ പെണ്ണിനുള്ളം വിങ്ങുവായിരുന്നു.... ഒറ്റക്കായ ആ വീട്ടിൽ ഒരു സഹായത്തിനു പോലും ആരുമില്ല... ഇന്നലെ വരെ തന്റെ ഡ്രസ്സ്‌ മാറ്റി തരാൻ പോലും റാമിന്റെ കൂടെ ഉള്ളവൾ ഉണ്ടായിരുന്നു... ഇന്ന് റാം അവൾക്ക് നൽകിയ ശിക്ഷയാണ് ആ ഭ്രാന്തിക്ക് അവൻ നൽകിയ ഏറ്റവും വലിയ ശിക്ഷ.... "നിനക്കറിയോ... മോള് ഒറ്റക്കാണ്... ആരൂല്ല്യ കൂട്ടിനു... ഇരുട്ട് മോൾക്ക് വല്ല്യ പേടിയല്ലേ..." വിതുമ്പുന്ന ചുണ്ടുകളോടെ മാനത്തെ അമ്പിളി മാമനെ നോക്കി കൊച്ചു കുഞ്ഞുങ്ങളെ പോലെ ദുർഗ്ഗ പറഞ്ഞു... ഇരു സൈഡിലേക്കും പിന്നിയിട്ട മുടിയിൽ അവൾ പിടിച്ചു കുലുക്കി... ഒരു കുഞ്ഞ് താരകം അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു... ആശ്വസിപ്പിക്കും പോലെ.... "മോൾക്ക് പേടി ആവുന്നുണ്ട്..." തിണ്ണയിൽ ഇരുന്നവൾ തൂണിൽ ചുറ്റി പിടിച്ചു.... കണ്ണുകൾ ചന്ദ്രനിൽ നിന്നും അവൾ പിൻവലിചില്ല... മതിലിനപ്പുറത്തെ വീട്ടിലേക്ക് ഒരു കാർ വന്നു നിന്ന ശബ്‌ദം കേട്ടതും അവൾ പേടിയോടെ അകത്തേക്ക് ഓടി കയറി... വാതിലടച്ചു മെല്ലെ ജനലിലൂടെ നോക്കി... കണ്ണുകൾ ആദ്യം ഉടക്കിയത് അച്ഛന്റെ തോളിൽ കിടന്നുറങ്ങുന്ന കുഞ്ഞിലേക്കാണ്....  "എടാ എത്തി..." സച്ചു തട്ടി വിളിച്ചപ്പോൾ ആണ് രുദ്രൻ ഉറക്കം വിട്ട് ഉണർന്നത്... തന്റെ മടിയിൽ കിടന്നുറങ്ങുന്ന മോനെ നോക്കി... കുഞ്ഞിനെ തോളിലേക്കിട്ട് അവൻ സച്ചു തുറന്ന ഡോറിലൂടെ പുറത്തേക്കിറങ്ങി...

കണ്ണുകൾ ആദ്യം ഓടിയത് മിന്നായം പോലെ ഓടി മറയുന്ന ഒരു പെണ്ണിലേക്കാണ്... അവൾ കതക് അടക്കുന്നത് കണ്ടെങ്കിലും ആളെ അവൻ കണ്ടില്ല... "ഇതാണ് വീട്... ഇതാ താക്കോൽ..." സച്ചു പറഞ്ഞതും രുദ്രൻ നോട്ടം വീട്ടിലേക്ക് ആക്കി... ആകെ മൊത്തം. കണ്ണോടിച്ചു.... സമാന്യം വലുപ്പമുള്ള ഇരു നില വീട്... കയ്യിലേക്ക് തന്ന താക്കോൽ അവൻ ഒന്ന് നോക്കി... പുതിയ ജീവിതത്തിലേക്കുള്ള കവാടത്തിന്റെ താക്കോൽ... അവൻ മെല്ലെ മുന്നിലേക്ക് നടന്നു... കുഞ്ഞിനെ സച്ചുവിന്റെ കയ്യിലേക്ക് ഏൽപ്പിച്ചു... രുദ്രൻ കതക് തുറന്നു... തപ്പി പിടിച്ചു ലൈറ്റ് ഇട്ടു... അത്യാവശ്യം വേണ്ട വൃത്തിയൊക്കെ ഉണ്ട്... എങ്കിലും മൂലകളിൽ പറ്റി മാറാലയും മറ്റും കിടപ്പുണ്ട്... അവൻ സച്ചുവിന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി... സച്ചു പുറത്തേക്ക് നടന്നു.... "ദാ... ഭക്ഷണം ഇതിലുണ്ട്..." സാധങ്ങൾ എല്ലാം ഹാളിലെ ഒരു മൂലയിലേക്ക് വെച്ച് കൊണ്ട് ഭക്ഷണ പൊതി അവൻ മാറ്റി വെച്ചു... "നീ പോകുവാണോ...??" തിരികെ പോകുന്നവനെ നോക്കി രുദ്രൻ ചോദിച്ചു... സഞ്ജയ്‌ പുഞ്ചിരിയോടെ ഒന്ന് മൂളി... രുദ്രൻ എതിര് നിന്നില്ല... സച്ചു ദിവാൻഷിന്റെ കവിളിൽ അമർത്തി മുത്തി പുറത്തേക്ക് നടന്നു... രുദ്രൻ അവൻ പോയതും കതകടച്ചു... വല്ലാത്ത ക്ഷീണം പോലെ തോന്നി... താഴെ തന്നെയുള്ള ഒരു മുറിയിലേക്ക് കടന്നു.... കുഞ്ഞിനെ അവിടെയുള്ള ബെഡിൽ കിടത്തി അവനും കിടന്നു..................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story