ചെകുത്താൻ-2❣️: ഭാഗം 4

chekuthan-2

എഴുത്തുകാരി: പ്രണയാഗ്നി

ഉറക്കുണരുന്നതും കണ്ണുകൾ ആദ്യം നീങ്ങിയത് ചുമരിൽ തൂങ്ങി കിടക്കുന്ന ക്ലോക്കിലേക്കാണ്... രുദ്രൻ എഴുന്നേറ്റ് മൂരി നിവർത്തി... കുഞ്ഞിനെ നോക്കിയതും അരികിൽ കണ്ണുകൾ തുറന്നു കൈ വായിലിട്ട് നുണഞ്ഞു കിടപ്പുണ്ട്... ദിവയുടെ മൂക്കിൻ തുമ്പിലോന്ന് തട്ടി അവൻ കുഞ്ഞിനെ കൈകളിൽ കോരിയെടുത്തു... "അച്ചേടെ കുഞ്ഞന് വിശക്കുന്നുണ്ടോ...??" അവൻ കുറുമ്പന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു... കുഞ്ഞു വയറിൽ ചുമ്പിച്ചതും ദിവാൻഷ് ഇക്കിളി കൊണ്ട് കുണുങ്ങി ചിരിച്ചു... ഹാളിലേക്ക് പോയി കുഞ്ഞിനുള്ള പാലും മറ്റും ആയി അവൻ വന്നു... ഫീഡിങ് ബോട്ടിലിലെ പാല് കൊതിയോടെ കുടിക്കുന്ന കുഞ്ഞിനെ അവൻ നിറഞ്ഞ കണ്ണുകളോടെ നോക്കി... അമ്മയുടെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ഇല്ലാതായല്ലോ തന്റെ കുഞ്ഞിന് എന്നത് അവന്റെ ഹൃദയത്തെ പൊള്ളിച്ചു... ഭക്ഷണം കഴിച്ചു വന്നു അവിടെ തന്നെ കിടന്നു... കണ്ണുകളെ നിദ്ര തേടിയെത്തിയില്ലേലും ഉള്ള് പൊള്ളിക്കുന്ന ഓർമ്മകൾ അവനെ തേടിയെത്തി... അതിന്റെ പൊള്ളുന്ന ചൂടിൽ അവൻ കണ്ണുകളടച്ചു കിടന്നു...

 മുറ്റത്തെ പാറി പറക്കുന്ന കരിയിലകൾക്ക് മുകളിൽ ദുർഗ്ഗ കാലുകൾ വെച്ചു... അതിന്റെ ശബ്‌ദം അവൾ ഒരു കൊച്ചു കുഞ്ഞിന്റെ ലാഗവത്തോടെ ആസ്വദിച്ചു... കാലുകൾ വേലിക്കരികിലേക്ക് നീണ്ടതും ഒരു പെണ്ണിനെ കണ്ടു... അവൾ രണ്ടടി പുറകിലേക്ക് നിന്നു... "രക്ഷപ്പെടാൻ പോകുവാണോടി പൊട്ടി...??" ആ ചോദ്യത്തിനവൾ അല്ലെന്ന് തലയാട്ടി... മുന്നിൽ നിൽക്കുന്നവൾ പുച്ഛത്തോടെ ചുണ്ട് കോട്ടി... "ഇന്ന് മുതൽ ഞാനും കാണും നിന്റെ കൂടെ..." അതും പറഞ്ഞു തന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് കയറുന്നവളുടെ കൂടെ ഒന്നും മിണ്ടാത്തെ ദുർഗ്ഗയും ചെന്നു... "ഇനി നീ ഇതിനകത്ത് നിന്ന് എപ്പോൾ പുറത്തിറങ്ങണം എന്ന് ഞാൻ തീരുമാനിക്കും..." ആ പെണ്ണ് കതക് കൊളുത്തിട്ട് ദുർഗ്ഗക്ക് നേരെ തിരിഞ്ഞു... അവൾ ചുണ്ടുകൾ പിളർത്തി.... "എന്റെ പേര് സാന്ദ്ര... എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കണം..." ഗൗരവത്തോടെ അതും പറഞ്ഞു മുകളിലേക്ക് കയറി പോകുന്ന സാന്ദ്രയെ ദുർഗ്ഗ നോക്കി നിന്നു...

കയ്യിലെ പാവ മുറുകെ പിടിച്ചവൾ അവിടെ ചെയറിൽ ചെന്നിരുന്നു... വല്ലാതെ വിശക്കുന്നുണ്ടായിരുന്നു അവൾക്ക്....  "ഒന്നുല്ല്യ..." വയറു പിടിച്ചു പൊട്ടി കരയുന്ന അമ്മുവിന്റെ തലയിൽ ഉണ്ണി മെല്ലെ തലോടി... കാർ പരമാവധി സ്പീഡിൽ ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചു... "സച്ചു ഒന്ന് വേഗം പോ..." ഉണ്ണി പറഞ്ഞതും അവനെ ഒന്ന് തിരിഞ്ഞു നോക്കി സച്ചു സ്പീഡ് അല്പം കൂടി കൂട്ടി.... "ഏട്ടാ സഹിക്കാൻ വയ്യ..." അമ്മു കണ്ണുകൾ ഇറുക്കെ അടച്ചു... ഉണ്ണി അവളുടെ കൈകളിൽ മുറുകെ പിടിച്ചു.... ഹോസ്പിറ്റലിൽ എത്തിയതും അവളെ വേഗം ചെക് അപ്പ്‌ ഒക്കെ കഴിഞ്ഞു ലേബർ റൂമിലേക്ക് കയറ്റി.... ഉണ്ണിയുടെ ഹൃദയമിടിപ്പ് കൂടി... ടെൻഷൻ അടിച്ചവൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.... "പേടിക്കാതെ..." സച്ചു അവന്റെ തോളിൽ കൈ വെച്ചു.... അച്ചുവും ഉണ്ട് കൂടെ...... മോനെ നോക്കാൻ ഉണ്ണിയുടെ അമ്മയുണ്ട്... വരണമെന്ന് ആഗ്രഹിച്ചിരുന്നു.... മോനെ തനിച്ചാക്കി വരേണ്ടെന്ന് ഉണ്ണി തന്നെ ആണ് പറഞ്ഞത്.... "നിരഞ്ജൻ..." ഏറെ നിമിഷത്തെ കാത്തിരിപ്പിനോടുവിൽ ഒരു കൈകുഞ്ഞിനേയും കൊണ്ട് നേഴ്‌സ് വന്നു... അവന്റെ കണ്ണുകൾ വിടർന്നു... കുഞ്ഞിനെ കൈകളിലേക്ക് ഏറ്റു വാങ്ങി...

"പെൺ കുഞ്ഞാ..." അത് കേട്ടതും അവന്റെ ചൊടികൾ വിടർന്നു.... "ഇതാൺ കുഞ്ഞാ..." മറ്റൊരു നേഴ്‌സ് വേറെ കുഞ്ഞിനേയും കൊണ്ട് വന്നു പറഞ്ഞതും അവന്റെ കണ്ണുകൾക്ക് തിളക്കമേറി... അതിനെ സച്ചു കൈകളിലേക്ക് ഏറ്റു വാങ്ങി... "അമൃത...??" ഉണ്ണി ചോദ്യഭാവേന നേഴ്സിനെ നോക്കി... "സുഖമായിരിക്കുന്നു... മയക്കത്തിലാണ്..." അത് കേട്ടപ്പോഴാണ് ശെരിക്കും ആശ്വാസം ആയത്... അത് വരെ ശ്വാസം എടുക്കാൻ ഒരു ബുദ്ധിമുട്ടായിരുന്നു... "എന്തായാലും അടിച്ചത് ഒരു ഗോൾ അല്ല..." കുഞ്ഞിനെ നോക്കി അച്ചു പറഞ്ഞതും ഉണ്ണി ചമ്മിയ പോലെ ചിരിച്ചു... അച്ചു അതിനൊന്നു ആക്കി മൂളി... "ഞാനിത് രുദ്രനെ അറിയിക്കട്ടെ..." കുഞ്ഞിനെ അച്ചുവിന്റെ കൈകളിലേക്ക് കൊടുത്തു സച്ചു പുറത്തേക്ക് പോയി... "ഇനി മതി..." അതും പറഞ്ഞു കുഞ്ഞുങ്ങളെ വാങ്ങി നേഴ്‌സ് പോയി....  "ആഹ്... ശെരി..." അമ്മു പ്രസവിച്ച വിവരം അറിയിക്കാൻ വിളിച്ച സച്ചുവിനോട് എല്ലാം പറഞ്ഞു രുദ്രൻ കാൾ ഡിസ്ക്കണക്ട് ചെയ്തു... തുറന്നിട്ട ജനാലക്കരികിലേക്ക് കസേര വലിച്ചിട്ടവൻ അവിടെ ഇരുന്നു... തികച്ചും ശാന്തമായ ഒരന്തരീക്ഷം... കണ്ണുകൾ മതിലിനപ്പുറം ഉള്ള വീടിന്റെ ഒരു ജനാലക്കാടുത്തേക്ക് നീങ്ങി... അവിടെ പുറം തിരിഞ്ഞൊരു പെൺ കുട്ടി ഇരിക്കുന്നുണ്ട്... അവൻ കുറച്ചു നേരം അവിടേക്ക് നോക്കി നിന്നു....

ഡോർ ബെൽ മുഴങ്ങിയതും കണ്ണുകൾ അവിടെ നിന്ന് പിൻവലിച്ചവൻ എഴുന്നേറ്റു... കോണിപടികൾ ശ്രെദ്ധാ പൂർവ്വം ഇറങ്ങി താഴേക്ക് ചെന്നു... കതക് തുറന്നതും പുഞ്ചിരിയോടെ നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ.... "ആരാ...??" രുദ്രൻ സംശയത്തോടെ ആ മുഖത്തേക്ക് നോക്കി... അവൻ ചിരിയോടെ രുദ്രന് മുന്നിലേക്ക് വന്നു.... "ഞാൻ സച്ചുവിന്റെ ഫ്രണ്ട് ആണ്... ഈ വീടിന്റെ ഓണർടെ മകൻ... നിഷാന്ത്..." അവൻ പുഞ്ചിരിയോടെ സ്വയം പരിചയപ്പെടുത്തി... "ഹോ..." രുദ്രൻ പുഞ്ചിരിച്ചു... അവൻ നീട്ടിയ കയ്യിൽ ചേർത്ത് പിടിച്ചു.... ""ആആഹ്‌....""" ആ ശബ്‌ദം കേട്ട് രണ്ടു പേരുടെയും ശ്രെദ്ധ അടുത്തുള്ള വീട്ടിലേക്ക് നീണ്ടു... ഒരു പെണ്ണിന്റെ നിലവിളി... "ആരാണത്...??" രുദ്രന്റെ ഉള്ളൊന്നാളി... "അതോ... അവിടെ ഒരു മാനസിക നില തെറ്റിയ പെണ്ണാണ്... കൂടെ വേറെ ഒരുത്തിയും ഉണ്ട്... അതും ഞങ്ങൾ വാടകക്ക് നൽകിയതാണ്... അങ്ങോട്ടൊന്നും ശ്രെദ്ധിക്കേണ്ട... അത് അപകടമാണ്..." നിഷാന്ത് ഒരു മുൻകരുതലേന്നോണം പറഞ്ഞു... രുദ്രന്റെ കണ്ണുകൾ അവിടെ തന്നെ പതിഞ്ഞു നിന്നു.... "അത് വിടടോ... ഒരു ക്രൂരന്റെ ഭവനം ആണ് അതിപ്പോൾ... സത്യം പറഞ്ഞാൽ ആ ഭ്രാന്തി പെണ്ണിനെ കൊല്ലാതെ കൊല്ലാനാണ് അവിടേക്ക് കൊണ്ടു പോയത്..." അവൻ രുദ്രന്റെ തോളിൽ കൈ വെച്ചു....

ദുർഗ്ഗ കരഞ്ഞൊരു മൂലയിലേക്ക് നീങ്ങി... കയ്യിൽ നിന്നും ഒരു ഗ്ലാസ്‌ താഴെ വീണ് പൊട്ടിയതിനാണ് തന്നെ സാന്ദ്ര ആ കുപ്പി ചില്ലു കൊണ്ട് മുഖത്ത് വരഞ്ഞത്... ആ പെണ്ണ് കരഞ്ഞു.... മുഖത്തെ മുറിവിലൂടെ ചുടു കണ്ണു നീർ ഒഴുകി ഇറങ്ങിയതും അവൾ പൊള്ളി പിടഞ്ഞു പോയി... "എന്താടി കഴിക്കാൻ ഒന്നും വേണ്ടേ...??" സാന്ദ്ര അവിടേക്ക് വന്നു ശബ്‌ദം ഉയർത്തിയതും കാൽ മുട്ടിലേക്ക് ദുർഗ്ഗ മുഖം പൂഴ്ത്തി.... കണ്ണുകളിൽ ഭയം നിറഞ്ഞു... മനസ്സാകെ കൊച്ചു കുഞ്ഞുങ്ങളെ പോലെ പേടി കൊണ്ട് നിറഞ്ഞു.... "വേണ്ടേൽ രാത്രിയും തിന്നാൻ വന്നു പോകരുത്... ശവം..." സാന്ദ്ര അതും പറഞ്ഞു കതക് ലോക്ക് ആക്കി പുറത്തേക്ക് പോയി... അവൾ വിതുമ്പുന്ന ചുണ്ടുകളോടെ അവിടെ ഇരുന്നു... ഒന്നുമറിയാത്ത ആ കുഞ്ഞ് മനസ്സ് വല്ലാതെ വേദനിച്ചു... ഒരു ചെമ്പരത്തി പൂ പോലെ നെറ്റിയിൽ വെച്ച് പൊട്ടിക്കുന്ന തന്റെ കുഞ്ഞ് ഹൃദയത്തെ അവൾ അടക്കി പിടിച്ചു.... ചുവന്നു തുടുത്തു ഭ്രാന്തിയായി താൻ എന്നത് അറിയാതെ ആ കുഞ്ഞ് മനസ്സ് പലയിടത്തേക്കും ചേക്കേറി...

ഇരുപത് വർഷങ്ങൾക്ക് ശേഷം...!!! "ദിവാ...." രുദ്രന്റെ വിളി ആ വീട്ടിലാകെ ഒഴുകി... ഉള്ളിൽ വല്ലാത്ത പേടി പോലെ... കണ്ണുകൾ അവനായി തിരഞ്ഞു.... ഉള്ളിലൊരാന്തൽ... ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നവനാണ്... പെട്ടെന്ന് എവിടെ പോയി... കൈകാലുകൾ തളരുന്ന പോലെ.... "അച്ഛാ...." മുന്നിലേക്ക് ചാടി ചിരിയോടെ നിൽക്കുന്ന ദിവൻഷിനെ കണ്ട് രുദ്രൻ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു... അവൻ മുന്നോട്ടഞ്ഞു കെട്ടി പിടിച്ചു.... "ഞാൻ പേടിച്ചു പോയി..." രുദ്രന്റെ ചുണ്ടുകൾ വിറച്ചു... കണ്ണുകൾ നിറയാൻ ആയിരുന്നു.... "അയ്യേ... എന്തിനാ പേടിക്കുന്നെ... ഒന്നുല്ലേലും ഇരുപത്തൊന്ന് വയസ്സായില്ലേ എനിക്ക്..." രുദ്രന്റെ മൂക്കിന്റെ തുമ്പിൽ പിടിച്ചു കുലുക്കി... ഒരു നിമിഷം പേടി നിറഞ്ഞ ആ കണ്ണുകളിലേക്ക് അവൻ ഉറ്റു നോക്കി.... "എത്ര വലുതായെന്ന് പറഞ്ഞാലും എന്റെ ഉള്ളിൽ പേടിയാണ്... നിന്നെ നഷ്ട്ടമായാൽ ഞാൻ സഹിക്കില്ല..." രുദ്രന്റെ കണ്ണുകൾ നിറഞ്ഞു... ദിവാൻഷ് ആ മുഖം ഉയർത്തി കണ്ണു നീർ തുടച്ചു കൊടുത്തു.... "എനിക്കൊന്നും പറ്റില്ല..." അവൻ രുദ്രന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു... രുദ്രനും പുഞ്ചിരിച്ചു പോയി...

അവളുടെ മുടികൾ കാറ്റിൽ പാറി പറന്നു... കണ്ണുകൾക്ക് ചുറ്റും കറുപ്പ് പടർന്നിരിക്കുന്നു... ദുർഗ്ഗ ജനൽ കമ്പിയിൽ നെറ്റി മുട്ടിച്ചു പുറത്തേക്ക് നോക്കി.... ഇരുപത് വർഷം കഴിയുമ്പോൾ അവൾ പഴയ പോലെ ഭ്രാന്തിയല്ല.... ഒരു ജീവ ശവം... ഇതിനിടയിൽ എല്ലാം അനുഭവിച്ചു... ഭ്രാന്തിയിൽ നിന്നും തിരികെ ദുർഗ്ഗ ആയ അവൾ അനുഭവിച്ചത് വളരെ വേദന നിറഞ്ഞതായിരുന്നു... തന്റെ കുഞ്ഞ്.... ചെകുത്താൻ....!! അവളുടെ കണ്ണുകളിൽ നോവിന്റെ നനവ്.... ഓർമ്മകൾ കൈപ്പേറി തുടങ്ങി... ചുട്ടു പൊള്ളുന്ന കനൽ പോലെ അത് മനസ്സിനെ വല്ലാതെ പൊള്ളിച്ചു കൊണ്ടിരുന്നു.... ഓർമ്മകൾ തിരികെ ലഭിച്ച ശേഷം അവൾ കുഞ്ഞിനേയും അവളുടെ ചെകുത്താനെയും ഓർക്കാത്ത നിമിഷമില്ല.... ആരോ കതക് തുറക്കുന്ന ശബ്‌ദം... അവൾ തിരിഞ്ഞു നോക്കിയില്ല... സ്റ്റീൽ പ്ലൈറ്റ് നിലത്തു വെച്ച ശബ്‌ദം കേട്ടു... പിന്നെ കതകടഞ്ഞു... അവൾ തിരിഞ്ഞു നോക്കി... വാതിൽക്കൽ പഴകിയ സ്റ്റീൽ പ്ലെയ്റ്റിൽ പഴകിയ ചോറ്.... വിശപ്പിന്റെ കാഡിന്യം കൊണ്ടാകണം ചങ്ങല ഇട്ട കാലുകൾ അവൾ മെല്ലെ അവിടേക്ക് ചലിപ്പിച്ചു....

വേദന അവളെ തളർത്തി കളഞ്ഞു കൊണ്ടിരുന്നു... മെല്ലെ അവിടെയെത്തി നിലത്തിരുന്നു... പ്ലൈറ്റ് വിറക്കുന്ന കൈകളോടെ എടുത്തു മടിയിലേക്ക് വെച്ചു... പഴകിയ മണം മൂക്കിലേക്ക് തുളച്ചു കയറിയെങ്കിലും ശ്വാസം അടക്കി പിടിച്ചവൾ അത് വായിലേക്ക് വെച്ചു...  "അച്ഛേ..." മടിയിൽ കിടന്നു കൊണ്ട് വിളിക്കുന്ന ദിവയെ രുദ്രൻ നോക്കി... ആ മുടിയിലൂടെ വിരലോടിച്ചു.... "എന്താടാ...?" സ്നേഹത്തോടെയുള്ള ചോദ്യം... ദിവ എഴുന്നേറ്റ് രുദ്രന് മുന്നിൽ നിലത്തു ചമ്രം പടിഞ്ഞിരുന്നു.... "നമ്മുടെ തൊട്ട അപ്പുറത്തെ വീട്ടിൽ ശെരിക്കും ആരാ...??? ഇടക്ക് ബഹളം ഒക്കെ കേൾക്കാറുണ്ടല്ലോ...??" കണ്ണുകളിൽ സംശയത്തിന്റെ കെട്ടുകൾ.... ഓരോന്നായി പൊട്ടിച്ചു തുടങ്ങുവാണ് അവൻ... അവിടെ നിന്ന് കേൾക്കുന്ന ദുർഗ്ഗയുടെ നില വിളി അവനെ വല്ലാതെ അവിടേക്ക് ചെല്ലാൻ ആകർഷിച്ചിട്ടുണ്ട്.... എന്നാൽ രുദ്രൻ ഒരിക്കൽ പറഞ്ഞ വാക്കിന്റെ പുറത്താണ് അവിടേക്ക് പോകാത്തത്.... ""അവിടെ ഒരു ഭ്രാന്തിയാണ്.... അവിടെക്കൊന്നും പോകരുതെ...""" "അറിയില്ല... ഒരു ഭ്രാന്തി ആണെന്ന് നിഷാന്ത് അങ്കിൾ പറഞ്ഞു... ഞാൻ കണ്ടിട്ടും ഇല്ല...." രുദ്രൻ അതും പറഞ്ഞു അവിടെ നിന്ന് എഴുന്നേറ്റു... ദിവ ഉമ്മറത്തേക്ക് ചെന്നു.... കണ്ണുകൾ അപ്പുറത്തെ ദുർഗ്ഗയുള്ള വീട്ടിലേക്ക് നീണ്ടു... അവിടേക്ക് പോയി നോക്കണം എന്നുണ്ടേലും മുറ്റത്തു ഇടക്ക് കാണാറുള്ള ഗുണ്ടകളെ ഇന്നും കണ്ടു... അവൻ മുകളിലെ റൂമിനടുത്തേക്ക് നോക്കി... ജനൽ കമ്പിയിൽ ചാരി നിൽക്കുന്ന സ്ത്രീയെ കണ്ടു.... മുഖം കാണാൻ പറ്റിയില്ല.................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story