ചെകുത്താൻ-2❣️: ഭാഗം 6

chekuthan-2

എഴുത്തുകാരി: പ്രണയാഗ്നി

കണ്ണുകൾ ആർക്കോ വേണ്ടി മുറ്റത്തു പരതി... എന്നും വരാറുള്ളതാണ് ഇന്ന് കണ്ടില്ല... ദുർഗ്ഗയുടെ കണ്ണുകൾ രുദ്രന്റെ വീട്ടിലേക്ക് നീണ്ടു ചെന്ന് നിന്നു.. അവൾ ദിവയുടെ വരവിനായി ഉമ്മറത്തെ തിണ്ണയിൽ ഇരുപ്പുറപ്പിച്ചു.... "എന്ത് പറ്റിയോ ആവോ ഇന്റെ കുട്ടിക്ക്... രാവിലെ ഭക്ഷണം ഉമ്മറത്തു തിണ്ണയിൽ പൊതിയിൽ കൊണ്ട് വെച്ച് പോയതാണ്..." അവൾ രുദ്രന്റെ വീട്ടിലേക്ക് നോക്കി അങ്ങനെ പറഞ്ഞു... എന്തോ അവനെ കാണാഞ്ഞപ്പോൾ മനസ്സിൽ വല്ലാത്തൊരു നീറ്റൽ... അവനെ കാണാൻ തന്റെ രുദ്രേട്ടനെ പോലെയാണെന്ന് അവൾ പുഞ്ചിരിയോടെ ഓർത്തു... മിഴികൾ അടച്ചു തൂണിലേക്ക് ചാരി ഇരുന്നു... വീശിയെത്തിയ ഇളം കാറ്റ് അവളെ തഴുകി കടന്ന് പോയതിന്റെ കൂടെ ദിവയുടെ വിയർപ്പിന്റെ ഗന്ധം അവളറിഞ്ഞു... കണ്ണുകൾ തുറന്നു നോക്കി... മുന്നിൽ നിൽക്കുന്ന ദിവയെ കണ്ടതും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു അവളിൽ... "എവിടെയായിരുന്നു... ഇന്ന് കണ്ടില്ലല്ലോ... ഞാൻ ഒത്തിരി വിഷമിച്ചു..."

തന്റെ അരികിൽ പുഞ്ചിരിയോടെ വന്നിരുന്നവന്റെ മുഖമാകെ അവൾ കൈകൾ ഓടിച്ചു... ആ കൈകളെ പിടിച്ചവൻ നെഞ്ചോടു ചേർത്ത് വെച്ചു... പിന്നെ ചുണ്ടോട് ചേർത്ത് ഒന്ന് മുത്തി... അവളുടെ മടിയിലേക്ക് തല ചായ്ച്ചു... "ഇന്ന് കോളേജ് ഉണ്ടായിരുന്നു... അതാണ് കാണാഞ്ഞത്... എട്ട് മണിന്റെ മുന്നേ പോകണം... ഇലേൽ ബസ്സ് തെറ്റും... പിന്നെ ഉള്ളത് കുറെ കഴിയും അപ്പോയേക്കും ക്ലാസ്സ്‌ തുടങ്ങി പകുതി ആയിക്കാണും... അമ്മ ഉറങ്ങുവാകുമെന്ന് കരുതി... അതാണ്‌ ഭക്ഷണം പൊതിഞ്ഞു തിണ്ണയിൽ വെച്ച് പോയത്..." അവൻ പറഞ്ഞു ദുർഗ്ഗയുടെ കൈകൾ എടുത്തു തലയിൽ വെച്ചു... ദുർഗ്ഗ പുഞ്ചിരിയോടെ അവന്റെ തലയിൽ തടവി കൊണ്ടിരുന്നു... അവന്റെ അലസമായി കിടന്ന മുടികൾ വിരല് കൊണ്ട് കോതി ഒതുക്കി വെച്ചു... "ഞാൻ മറന്നു..." അതും പറഞ്ഞു പാന്റിന്റെ പോക്കറ്റിൽ നിന്നും ദിവ കോട്ടനും മരുന്നും എടുത്തു...

ദുർഗ്ഗ അവനെ മുഖം ചുളിച്ചു നോക്കി... അവൻ നിലത്തിരുന്നു ചങ്ങല ഉരസി മുറിഞ്ഞു പഴുത്ത ദുർഗ്ഗയുടെ കാലുകളിലേക്ക് കോട്ടൺ ഉപയോഗിച്ച് മരുന്ന് വെച്ച് കൊടുത്തു.... ദുർഗ്ഗ അവന്റെ മുടിയിലൂടെ വിരലോടിച്ചു... തന്റെ മകനും ഇവനെ പോലെ വലുതായി കാണും... അവളുടെ ചൊടികൾ വിടർന്നു... "കുറച്ചൂടെ കഴിയട്ടെ ഞാൻ എന്റെ അച്ഛനേം മുത്തശ്ശിനേം അമ്മക്ക് പരിചയപ്പെടുത്തി തരണ്ട്... അച്ഛൻ അറിയാതെ ഉള്ള വരവാണ്... അച്ഛൻ അറിഞ്ഞാൽ ചിലപ്പോൾ വഴക്ക് കേൾക്കും... സൊ ആദ്യം ഞാൻ മുത്തശ്ശിയെ പരിചയപ്പെടുത്തി തരേണ്ട്..." അവൻ ദുർഗ്ഗയുടെ നെറ്റിയിലെ മുറിവിലൂടെ മരുന്ന് വെച്ച് കൊടുത്ത ശേഷം കയ്യിലായ മരുന്ന് വെള്ളം ഉപയോഗിച്ച് കഴുകി കളഞ്ഞു... "അച്ഛൻ തിരക്കൂലേ...??" ദുർഗ്ഗ അവന്റെ മുഖത്തേക്ക് നോക്കി... അവൻ ഒന്ന് പുഞ്ചിരിച്ചു... "മ്മ്... ആള് ഉറങ്ങുവാണ്... ആ തക്കത്തിൽ വന്നതാണ്... ഇപ്പം ഉണരും... ഉണർന്നാൽ എന്നെ കാണണം... അത് കൊണ്ട് ഞാൻ പോകുവാട്ടോ... രാത്രി ചോറും കൊണ്ട് ആരും കാണാതെ വരാം..."

അതും പറഞ്ഞവൻ ദുർഗ്ഗയുടെ നെറ്റിയിൽ അമർത്തി മുത്തി... ദുർഗ്ഗ അവന്റെ കവിളിൽ മെല്ലെ തഴുകി പുഞ്ചിരിച്ചു....  "അച്ചൂ..." ഉമ്മറത്തു നിന്നും ഉയർന്നു കേട്ട സച്ചുവിന്റെ വിളിക്ക് മറുപടിയെന്നോണം അച്ചു അവിടേക്ക് ചെന്നു... സച്ചുവിന്റെ കൂടെ തല താഴ്ത്തി നിൽക്കുന്ന ധനുവിന്റെ മുഖത്തേക്കാണ് അച്ചു നോക്കിയത്... "എന്താ ഏട്ടാ..." അവനെ നോക്കി കൊണ്ട് തന്നെ അച്ചു മെല്ലെ തല തിരിച്ചു സച്ചുവിനെ നോക്കി... ചോദിച്ച ശേഷവും അച്ചുവിന്റെ കണ്ണുകൾ ധനുവിലായിരുന്നു... "എന്താണെന്നോ... നിന്റെ പുന്നാര മോനോട് ചോദിക്ക്..." സച്ചുവിന്റെ മുഖത്തെ ഭാവം എന്താണെന്ന് മനസ്സിലാക്കാൻ അച്ചുവിന് സാധിച്ചില്ല.... "എന്താടാ...??" അച്ചു അവനടുത്തേക്ക് ചെന്ന് അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി... അവൻ മെല്ലെ മുഖം ഉയർത്തി നോക്കി... അവന്റെ മുഖത്താകെ ആരോ തല്ലിയ പോലെ പാടുകളും മുറിവുകളും... "അയ്യോ എന്ത് പറ്റി... മുഖത്തൊക്കെ ഇതെന്താ...??" അച്ചുവിന്റെ കണ്ണുകൾ ധനുവിന്റെ മുഖത്താകെ ഓടി നടന്നു....

"പഠിക്കാൻ വിട്ടാൽ പഠിക്കുവല്ല... ഡിഗ്രീ പിള്ളേരോട് തള്ളുണ്ടാക്കാൻ പോകുവാണ് ഇവൻ..." സച്ചു ഉമ്മറ പടിയിൽ ഇരുന്ന് പറഞ്ഞു... "ആണോടാ... അച്ഛൻ പറഞ്ഞത് ശെരിയാണോ...??" കടുപ്പിച്ചു കൊണ്ട് അച്ചു ശബ്‌ദം ഉയർത്തി.. അവന്റെ ഉള്ളൊന്ന് ഞെട്ടലോടെ പിടഞ്ഞു... സച്ചു പുച്ഛത്തോടെ ചുണ്ട് കോട്ടി അകത്തേക്ക് കയറി പോയി... അച്ചു അതൊന്ന് നോക്കിയ ശേഷം വീണ്ടും ധനുവിന് നേരെ തിരിഞ്ഞു... "എന്നിട്ട് അവർക്കിട്ട് നല്ലോണം. പൊട്ടിച്ചോടാ മോനെ...??" അറിയാനുള്ള കൗതുകത്തോടെ തന്നെ നോക്കുന്ന അച്ചുവിന്റെ മുഖത്തെ ശാന്തത കണ്ടവൻ കണ്ണുകൾ മിഴിച്ചു നോക്കി... അറിയാതെ അവൻ മെല്ലെ അതേയെന്ന അർത്ഥത്തിൽ തലയാട്ടി... "ഗുഡ് ബോയ്... നീ കയറി വാ... ഞാൻ ചായ എടുക്കാം..." തന്റെ കവിളിൽ തട്ടി നെറ്റിയിൽ ഉമ്മയും തന്ന് അകത്തേക്ക് കയറുന്ന അച്ചുവിനെ നോക്കി നിന്നു പോയി ധനു..."വാ തുറക്ക്..." തനിക്ക് നേരെ ചോരുരുള നീട്ടിയ ദുർഗ്ഗയെ നോക്കി ദിവ..... സ്നേഹത്തോടെ തനിക്കായി നീട്ടിയ ആ ചോരുരുള നിറഞ്ഞ കണ്ണുകളോടെ അല്ലാതെ ദിവക്ക് കഴിക്കാൻ ആയില്ല... അമ്മയുടെ സ്നേഹം തൊട്ടറിയുന്നുണ്ട് അവൻ.... "എന്റെ അമ്മ ഇപ്പോഴും ഉണ്ടായിരുന്നേൽ എനിക്കിങ്ങനെ വാരി തരുമായിരുന്നല്ലേ..."

അത് കേട്ട് ദുർഗ്ഗ അവന്റെ മുഖത്തേക്ക് നോക്കി... "ഞാനില്ലേ നിനക്കിപ്പോൾ..." ദുർഗ്ഗ അവന്റെ നെറ്റിയിൽ മുത്തി... "നിന്നെ പോലെ ആണ് എന്റെ മകനും അമ്മയുടെ സ്നേഹവും തണലും ഇല്ലാതെയാ വളരുന്നേ..." ദുർഗ്ഗ നിറഞ്ഞ കണ്ണുകൾ പുറം കയ്യാൽ തുടച്ചു... വീണ്ടും അവന്റെ വായിലേക്ക് ചോറ് വെക്കാൻ നിന്നതും ദിവ അത് തടഞ്ഞു.... പ്ലെയ്റ്റിൽ നിന്നും ചോറ് വാരി ദുർഗ്ഗയുടെ വായിലേക്ക് വെച്ച് കൊടുത്തു... "അമ്മയെ കണ്ടാൽ എന്റെ പ്രായം ഉള്ള മകൻ ഉണ്ടെന്ന് പറയില്ല... ഇപ്പോഴും ചെറുപ്പമാണ്..." ദിവ പറയുന്നത് കേട്ട് ദുർഗ്ഗ ചിരിച്ചു... മനസ്സിലെ സങ്കടങ്ങൾ ഒന്നും ചർമ്മത്തിൽ ഏറ്റിട്ടില്ല... "ദിവാ........!!!" പെട്ടെന്ന് കേട്ട രുദ്രന്റെ ശബ്‌ദം അവനെ ഞെട്ടിച്ചു... കണ്ണുകളിൽ കോപാശ്രുക്കൾ നിറച്ചു വേലിക്കൽ നിൽക്കുന്ന രുദ്രനെ കണ്ടവൻ ഒന്ന് ഞെട്ടി.... "അയ്യോ അച്ഛൻ... അമ്മ കഴിക്ക് ഞാൻ പോണു..." അതിന് ദുർഗ്ഗ ഒന്ന് തലയാട്ടി... അവൾ തിണ്ണയിൽ പുറം തിരിഞ്ഞിരിക്കുവായത് കൊണ്ട് അവളെ രുദ്രൻ കണ്ടില്ല... ദുർഗ്ഗ തിരിഞ്ഞു നോക്കാനും മുതിർന്നില്ല... "വീട്ടിലേക്ക് വാ..." മുന്നിൽ വന്നു നിന്ന ദിവയെ നോക്കി കണ്ണുരുട്ടി അതും പറഞ്ഞു രുദ്രൻ വീട്ടിലേക്ക് നടന്നു... ദുർഗ്ഗയെ തിരിഞ്ഞോന്ന് നോക്കിയ ശേഷം ദിവയും ചെന്നു....

"നീ എന്തിനാ അവനെ ഇങ്ങനെ വഴക്ക് പറയുന്നത്... അവൻ അവിടെ പോയെന്ന് വെച്ച് എന്താപ്പം ണ്ടായേ...??" ദിവയെ വഴക്ക് പറയുന്ന രുദ്രനോട് കണ്ണുരുട്ടി ജാനുവേട്ടത്തി ചോദിച്ചതും രുദ്രൻ അവരെ നോക്കി... "ന്താ ണ്ടായെന്നോ... അവിടെ ഗുണ്ടകളും മറ്റും ഉള്ളതാണ്... പോരാത്തതിന് ഒരു ഭ്രാന്തി ആണവിടെ..." രുദ്രന് ദിവ അവിടേക്ക് പോയത് തീരെ ഇഷ്ടപ്പെട്ടില്ലായിരുന്നു... "അമ്മയുടെ ഭ്രാന്ത് ഒക്കെ മാറി..." അത് പറയുമ്പോൾ പുറത്തേക്ക് ചാടിയ കണ്ണു നീറിനെ ദിവ കൈകൊണ്ട് തുടച്ചു കളഞ്ഞു... രുദ്രൻ അവനെ നോക്കി മുഖം ചുളിച്ചു.... "അമ്മയോ...??" രുദ്രൻ അവനരികിലേക്ക് വന്നു... വല്ലാത്തൊരു ഭാവത്തോടെ ആയിരുന്നു ദിവയോട് രുദ്രൻ അത് ചോദിച്ചത്.... "അതേ അമ്മ... ഞാൻ അങ്ങനെയാണ് വിളിക്കാറ്..." അവൻ പറഞ്ഞു... "വേണ്ട... നിനക്ക് നിന്റെ അമ്മ ഉണ്ട്... അവൾ നിന്റെ മനസ്സിൽ ഉണ്ടാവണം... അത് മതി... വേറെ ആരെയും അമ്മയാക്കണ്ട..." രുദ്രൻ പറഞ്ഞത് കേട്ട് ദിവ ജാനുവേട്ടത്തിയെ ആണ് നോക്കിയത്... "എനിക്ക് അവരെ കണ്ടു അമ്മേ എന്ന് വിളിക്കാനാ തോന്നിയെ മുത്തശ്ശി... അവർക്ക് ഞൻ സ്വന്തം മകനെ പോലെയാ... പാവാണ്‌... ആരൊക്കെയോ ചേർന്ന് അവിടെ ഇട്ട് ദ്രോഹിക്കുവാന്..."

ദിവ കൊച്ചു കുഞ്ഞുങ്ങളെ പോലെ കരഞ്ഞു പറഞ്ഞു... ജാനുവേട്ടത്തിയുടെ അടുത്തേക്ക് നീങ്ങി നിന്നു... "രുദ്രാ.... അവന് അവളെ കണ്ട് അമ്മയായി തോന്നിയെങ്കിൽ അത് വിലക്കണ്ട... അവൻ അങ്ങനെയേലും അമ്മയുടെ സ്നേഹം അറിഞ്ഞോട്ടെ... എന്തായാലും നീ നാളെ ഒറ്റക്ക് പോകേണ്ട... ഞാനും വരും... എനിക്കും കാണണം നിന്റെ അമ്മയെ..." ജാനുവേട്ടത്തി രുദ്രനോട് പറഞ്ഞു ദിവക്ക് നേരെ തിരിഞ്ഞു... എല്ലാം കേട്ട് കണ്ണുകൾ വിടർത്തി ജാനുവേട്ടത്തിയെ ദിവ നോക്കി.... രുദ്രൻ കെറുവിച്ചു കൊണ്ട് മുണ്ട് മടക്കി കുത്തി ചവിട്ടി തുള്ളി റൂമിലേക്ക് കയറി പോയി...അയാൾ ആകെ ക്ഷീണിച്ചിരുന്നു... കൈകൾ ചുക്കി ചുളിഞ്ഞു വല്ലാണ്ടായി... ഒരു മനുഷ്യന്റെ അവസാന നിമിഷങ്ങളിലെ അസ്വസ്ഥത അയാൾ അനുഭവിച്ചു വരുകയാണ്... വാക്കിങ് സ്റ്റിക്കിൽ കൈകൾ അമർത്തി അയാൾ ജനാലക്കാടുത്തേക്ക് നടന്നു... അതിലൂടെ കാണുന്ന കറുത്ത മാനത്തേക്ക് അയാൾ നോക്കി.... തിളങ്ങി നിൽക്കുന്ന കുഞ്ഞ് താരകങ്ങളെ കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നത് അവളെ ആയിരുന്നു... ദുർഗ്ഗയെ...

ആ കാലിൽ വീണ് മാപ്പ് ചോദിച്ചു ഒന്ന് പൊട്ടി കരയാൻ ആഗ്രഹിച്ചിരുന്നു... എന്നാൽ വിധി അതിനനുവദിച്ചില്ല... അയാൾ കണ്ണുകൾ ഇറുക്കെ അടച്ചു... കവിളിലേക്ക് ചാടിയ കണ്ണു നീർ തുള്ളി ആ ചുളിഞ്ഞ കവിള്കളെ നനച്ചു... ശേഖരൻ ആകാശത്തേക്ക് നോക്കി തന്നെ നിന്നു... ഇനി അധികമൊന്നും ഇല്ല... അവസാന നിമിഷങ്ങൾ അടുത്ത് തുടങ്ങിയിരിക്കുന്നു... ചെയ്ത തെറ്റിന് മാപ്പ് പലരോടും വാങ്ങി... എന്നാൽ അതിനേക്കാൾ വലിയ രണ്ട് തെറ്റുകൾക്കുള്ള മാപ്പ് തനിക്കിനി കിട്ടില്ലല്ലോ... അയാൾ ഓർത്തു... മനസ്സിലേക്ക് ആ രണ്ട് മുഖങ്ങൾ മിഴിവോടെ തെളിഞ്ഞു... ഭാര്യയുടെയും സ്വന്തം അല്ലേലും സ്വന്തം അച്ഛനായി തന്നെ കണ്ട ദുർഗ്ഗയുടെയും.... "ആമി എന്താകുന്നു...?? അവളുടെ കാര്യങ്ങൾ ഇപ്പോൾ എങ്ങനെയാ...??" പ്ലെയ്റ്റിലെ ചപ്പാതിയിൽ നിന്നും ഒന്ന് നുള്ളിയെടുത്തു രുദ്രൻ വായിലേക്ക് വെച്ചു... ജാനുവേട്ടത്തി അവനെ നോക്കി.... പിന്നെ ദിവയെയും... ദിവ തിന്ന് കഴിഞ്ഞു എഴുന്നേറ്റ് പോയി.... "അവളുടെ കല്യാണം കഴിഞ്ഞു... ഡൽഹിയിലാണ് ഇപ്പോൾ... രണ്ട് മക്കൾ ഉണ്ട്....

എന്നെ തിരിഞ്ഞു നോക്കാറില്ല..." ജാനുവേട്ടത്തിയുടെ കണ്ണുകൾ നനഞ്ഞു... രുദ്രൻ ഒന്ന് മൂളി... "തിരികെ വരും... അമ്മയേക്കാൾ സഹിക്കാനും പൊറുക്കാനും ഈ ലോകത്ത് മറ്റാർക്കും കഴിയില്ലെന്ന് മനസ്സിലാകുമ്പോൾ...." രുദ്രൻ അതും പറഞ്ഞു കഴിച്ചു കഴിഞ്ഞേഴുന്നേറ്റു... ജാനുവേട്ടത്തി ഒന്ന് നീട്ടി ശ്വാസം എടുത്തു വിട്ടു.... "പോകണ്ടേ...??" അത് ചോദിക്കുമ്പോൾ ഉള്ള ദിവയുടെ കണ്ണുകളിലെ തിളക്കത്തിലേക്ക് ജാനുവേട്ടത്തി നോക്കി... "കോളേജ് ഇല്ലേ...??" ജാനുവേട്ടത്തി പുരികം പൊക്കി... അതിനവൻ ഇല്ലെന്ന് തലയാട്ടി... "തിങ്കൾ, ബുധൻ, വെള്ളി... ഈ മൂന്ന് ദിവസങ്ങളിലാണ്..." അവൻ ഇളിച്ചു കൊണ്ട് പറഞ്ഞു....

ജാനുവേട്ടത്തിയുടെ കയ്യും വലിച്ചു ദൃതിയിൽ ദുർഗ്ഗയുടെ വീട്ടിലേക്ക് പോകുന്ന ദിവയുടെ ഉള്ളിൽ പതിവിലും സന്തോഷമായിരുന്നു... "പതിയെ പോ ചെക്കാ... എനിക്ക് നടക്കാൻ വയ്യ..." ജാനുവേട്ടത്തി അവിടെ മതിലിൽ പിടിച്ചു നിന്നു... അവൻ അവരുടെ കൈ വിട്ട് മുന്നിൽ കയറി നിന്നു... "ഒന്ന് അനങ്ങി നടക്കാനും വയ്യേ... ഇങ്ങനെ പോയാൽ ഈ അടുത്ത് തന്നെ മുത്തശ്ശി തട്ടി പോകും..." "ഡാ ചെർക്കാ..." കളിയാലേ പറയുന്ന ദിവയെ നോക്കി കണ്ണുരുട്ടി ജാനുവേട്ടത്തി അവന്റെ കയ്യിൽ നോവാതെ അടിച്ചു... അവൻ അവിടെ നിന്ന് കുണുങ്ങി ചിരിച്ചു... മുന്നോട്ടു നടന്നു ഉമ്മറത്തെത്തിയതും ആ പടിയിലേക്ക് കയറി നിന്ന് ദിവാൻഷ് ഉത്സാഹത്തോടെ കാളിങ് ബെല്ലടിച്ചു... കുറച്ചു നിമിഷങ്ങൾ കാത്തിരിക്കേണ്ടി വന്നു കതക് തുറക്കാൻ... മെല്ലെ കതക് തുറന്ന് ദുർഗ്ഗ കോലായിലേക്ക് വന്നു...............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story