ചെകുത്താൻ-2❣️: ഭാഗം 8

chekuthan-2

എഴുത്തുകാരി: പ്രണയാഗ്നി

"അമ്മേ...." ദുർഗ്ഗയുടെ മടിയിൽ കിടന്ന് ദിവ സ്നേഹത്തോടെ വിളിച്ചു... അവൾ അവന്റെ തലയിൽ തലോടി... ദിവ ആ കൈകൾ പിടിച്ചു ചുണ്ടോടു ചേർത്ത് വെച്ചു.... "എന്താടാ....??" സ്നേഹത്തോടെ ദുർഗ്ഗ അവന്റെ കവിളിൽ തഴുകി.... അവന് പേരറിയാത്ത ഒരു വികാരമായിരുന്നു... തന്റെ അമ്മ തനിക്കൊപ്പം... അവന് വിശ്വസിക്കാൻ പറ്റിയില്ല... ഒരുതരം ഉന്മേഷമോ ആഹ്ലാദമോ അവനിൽ നിറഞ്ഞു... "ഞാനിന്ന് എത്രമാത്രം സന്തോഷവാൻ ആണെന്ന് അറിയോ..." അവനിൽ ഉടലെടുത്ത വികാരത്തിനു നമുക്ക് അമ്മയെന്ന് പേരെടുത്തു വിളിക്കാം.... "ഞാനും... ഒരിക്കലും കരുതിയതല്ല നിന്നേം രുദ്രേട്ടനേം തിരികെ കിട്ടുമെന്ന്..." ദുർഗ്ഗയുടെ കണ്ണുകൾ നിറഞ്ഞു.... ചൊടികൾ മനോഹരമായി പുഞ്ചിരിച്ചു... "ദുർഗ്ഗെ...." റൂമിലേക്ക് കടന്ന് വന്ന രുദ്രൻ കാണുന്നത് സ്നേഹത്തോടെ സംസാരിക്കുന്ന അമ്മയേയും മകനെയുമാണ്.... "അച്ഛാ... ഇവിടെ വന്നിരി..." ദിവ ദുർഗ്ഗക്കരികിലായി ഇരിക്കാൻ പറഞ്ഞതും രുദ്രൻ അവിടെ ഇരുന്നു...

"അച്ഛനറിയോ ആ റാമിനെ... എന്താണേലും അമ്മയെ ഇങ്ങനെ ആക്കിയ അയാളെ വെറുതെ വിടരുത്..." ദിവയുടെ കണ്ണുകൾ ചുവന്നു... അവൻ ദുർഗ്ഗയുടെ മടിയിൽ നിന്നും എഴുന്നേറ്റു.... "മ്മ്മ്... അവനെ ഞാൻ വെറുതെ വിടില്ല... അതിന് മുൻപ് എനിക്കറിയണം ഇവൾ മരിച്ചെന്നു ഡോക്ടർ എന്തിനാണ് കള്ളം പറഞ്ഞതെന്ന്... ആദ്യം അത് കണ്ടെത്തട്ടെ..." രുദ്രന്റെ ശബ്ദതത്തിൽ ദേഷ്യം കലർന്നു.... "വേണ്ട രുദ്രേട്ടാ... ഒന്നും വേണ്ട..." ദുർഗ്ഗ പറഞ്ഞു അവന്റെ തോളിലേക്ക് ചാഞ്ഞു... അവളെ ചേർത്ത് പിടിച്ചു അവൻ മെല്ലെ തട്ടി....  "ഇതാണ് രുദ്രാ ആ ഡോക്ടറുടെ വീട്..." സച്ചു പറഞ്ഞതും രുദ്രൻ ആ വീടൊന്ന് നോക്കി... പിന്നെ ഗൈറ്റ് തുറന്ന് അകത്തേക്ക് കടന്നു... പിന്നാലെ സച്ചുവും.... കാളിങ് ബെൽ അടിച്ചതും അല്പം കഴിഞ്ഞു ഡോർ തുറന്നു... ഡോക്ടർ ആണ് തുറന്നത്.... രുദ്രനെ കണ്ടതും ഒറ്റ നോട്ടത്തിൽ മനസ്സിലായി... പ്രതീക്ഷിച്ചിരുന്ന പോലെ പുഞ്ചിരിയോടെ അവരെ നോക്കി.... പക്ഷെ രുദ്രന്റെ മുഖത്ത് ദേഷ്യം ആയിരുന്നു.... അവരെ കൊല്ലാനുള്ളത്ര...

"കയറി വാ..." ഇരുവരെയും നോക്കി പറഞ്ഞു ഡോക്ടർ അകത്തേക്ക് കയറി... പിന്നാലെ അവരും.... "ഇരിക്കൂ... എന്താണ് കുടിക്കാൻ..." "ഞങ്ങൾ നിങ്ങടെ സൽക്കാരം സ്വീകരിക്കാൻ വന്നതല്ല..." രുദ്രൻ ശബ്‌ദം ഉയർത്തി... ഡോക്ടറുടെ മുഖത്ത് ശാന്തത.... മെല്ലെ പുഞ്ചിരിച്ചു.... "അറിയാം... എന്താണ് അറിയേണ്ടത്... ചോദിച്ചോളൂ... അത് പറയാൻ ഞാനും കാത്തിരിക്കുവാണ്... മനസ്സിൽ വല്ലാത്തൊരു ഭാരം ആയാണ് അത് കിടക്കുന്നത്.... തുറന്ന് പറയാൻ ഞാനും ആഗ്രഹിക്കുവാന്..." ആ വാക്കുകളിൽ സത്യം നിറഞ്ഞു നിന്നു... രുദ്രൻ അവരെ നോക്കി സോഫയിലേക്ക് ഇരുന്നു... "ദുർഗ്ഗ മരിച്ചെന്നു നുണ പറഞ്ഞതെന്തിനാ... എന്താണ് അന്ന് ഹോസ്പിറ്റലിൽ ഉണ്ടായത്..." അവൻ കണ്ണുകൾ കൂർപ്പിച്ചു... "ദുർഗ്ഗയെ തിരികെ കിട്ടിയല്ലേ... സന്തോഷം..." അവർ ചിരിച്ചു... രുദ്രാൻറെ ദേഷ്യം വർദ്ധിച്ചു... "അന്ന് ഞാൻ പറഞ്ഞത് സത്യമായിരുന്നു... കുഞ്ഞോ അല്ലേൽ ദുർഗ്ഗയോ... ദുർഗ്ഗ മരിക്കാനായിരുന്നു 97% ചാൻസ്... അതിന് ശേഷം റാം എന്നാ ആൾ എന്നെ സമീപിച്ചിരുന്നു....

"ഡോക്ടർ...." ക്യാബിനിൻറെ ഡോറിൽ തട്ടി റാം വിളിച്ചു... ഡോക്ടർ അകത്തേക്ക് വരാൻ ആവശ്യപ്പെട്ടതും അവൻ അകത്തേക്ക് കയറി.... "ഇരിക്കൂ..." മുന്നിലെ ചെയറിലേക്ക് ചൂണ്ടി അവർ പറഞ്ഞു... അവൻ ഇരുന്നു... ഡോക്ടർ അയാളെ ഉറ്റു നോക്കി... അവൻ മെല്ലെ ചിരിച്ചു... "എന്റെ പേര് റാം..." അവൻ സ്വയം പരിചയപ്പെടുത്തി... "മ്മ്മ്... എന്താ പ്രശ്നം...??" ഡോക്ടറും ഒന്ന് പുഞ്ചിരിച്ചു... അവൻ കോട്ടിന്റെ ഉള്ളിൽ നിന്നും ദുർഗ്ഗയുടെ ഫോട്ടോ എടുത്തു... "ഇവരെ അറിയുമോ...??" അതിന് ഡോക്ടർ അതേയെന്ന് മറുപടി നൽകി... അവൻ ഒന്ന് എഴുന്നേറ്റു... "ഇവളുടെ ഡെലിവറി ഇവിടെ വെച്ചല്ലേ..." അതിന് ഡോക്ടർ ഒന്ന് മൂളി... അവന്റെ സംസാരത്തിലെ പിശക് ഡോക്ടർ മനസ്സിലാക്കുന്നുണ്ടായിരുന്നു.... "എനിക്ക് ഇവളെ വേണം.... ഡെലിവറി ടൈമിൽ ഇവൾ മരിച്ചെന്നു വേണം ഡോക്ടർ രുദ്രനോടും മറ്റും പറയാൻ..." അത് കേട്ടതും ഡോക്ടർ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു... "നോ...." അത്രമേൽ ഉറച്ച മറുപടി... റാം പുഞ്ചിരിയോടെ അവർക്ക് നേരെ തിരിഞ്ഞു.... "എനിക്ക് വേണം... ഇല്ലേൽ അഞ്ചു വയസ്സുള്ള നിങ്ങടെ മകളെ ഞാനങ്ങു കൊല്ലും... അമ്മയുടെ അടുത്താക്കുമ്പോൾ ഇച്ചിരി കൂടെ ശ്രെദ്ധിക്കേണ്ടേ...

ഞാൻ ആ കിളവിയുടെ തലക്കിട്ട് ഒന്ന് കൊടുത്ത് കൊച്ചിനെ ഇങ്ങ് പോക്കി...." അത് കേട്ടതും ഡോക്ടറുടെ ഉള്ളിൽ വെള്ളിടി വെട്ടി... വേഗം ഫോൺ എടുത്തു വീട്ടിലേക്ക് വിളിച്ചു... റിങ് പോകുന്നുണ്ടേലും എടുക്കുന്നില്ല... അവർ സാരി തുമ്പു കൊണ്ട് നെറ്റിയിലെ വിയർപ്പ് ഒപ്പിയെടുത്തു.... "നിങ്ങള് എന്തിനാ എന്റെ മോളെ കൊണ്ടു പോയത്... ദുർഗ്ഗ മരിക്കും... ഡെലിവറി ടൈമിൽ അവളെ ജീവനോടെ നിങ്ങൾക് തരാൻ ഞങ്ങൾക്ക് പറ്റില്ല... കുഞ്ഞിനെ മാത്രമേ കിട്ടൂ..." ഡോക്ടർ കരഞ്ഞു പറഞ്ഞു... റാമിന്റെ മുഖത്ത് എന്തോ ഒരു നിരാശ.... "അതൊന്നും എനിക്ക് അറിയേണ്ട... അവളെ കിട്ടിയില്ലേൽ മോളെ ഡോക്ടർ അങ്ങു മറന്നേക്ക്...." അതും പറഞ്ഞയാൾ പോയി... പിന്നെ എനിക്ക് ദുർഗ്ഗയെ രക്ഷിക്കാൻ പറ്റുന്ന മാർഗങ്ങൾ അറിയണമായിരുന്നു... അതിനായി പല വഴിയും ഉണ്ടോ എന്ന് നോക്കി... എന്നാൽ ഒന്നും എനിക്ക് മുന്നിൽ തെളിഞ്ഞില്ല... എന്നാൽ അന്ന് അത് സംഭവിച്ചു.... ഡെലിവറി കഴിഞ്ഞിട്ടും ദുർഗ്ഗ ജീവനോടെ... ശെരിക്കും അത്ഭുതം...

എന്നാൽ ആ റാം പറഞ്ഞ പോലെ എനിക്ക് നിങ്ങളോട് അവൾ മരിച്ചെന്നു കള്ളം പറയേണ്ടി വന്നു.... കാരണം ഒരമ്മയായി മാത്രമാണ് ഞാൻ ചിന്തിച്ചത്... അപ്പോൾ എനിക്ക് വലുത് എന്റെ കുഞ്ഞായിരുന്നു... എന്റെ സാമിപ്യം അറിഞ്ഞു വളരേണ്ട എന്റെ കുഞ്ഞ്.... " ഡോക്ടർ പറഞ്ഞു പൊട്ടി കരഞ്ഞു.... "അപ്പൊ എന്റെ കുഞ്ഞോ...?? അവന് അവന്റെ അമ്മയുടെ സാമിപ്യവും തണലും ആവശ്യമല്ലായിരുന്നോ... എന്തായാലും ഡോക്ടർ ചെയ്‍തത് തെറ്റാണു.... ഇതിനു ഞാൻ ശിക്ഷ വാങ്ങി തന്നിരിക്കും..." അവന്റെ കണ്ണിൽ തീ പാറി... ഡോക്ടർ പൊട്ടി കരഞ്ഞെന്നല്ലാതെ മറ്റൊന്നും പറഞ്ഞില്ല....  "ഇതൂടെ കഴിക്ക്..." ഉച്ചക്ക് ചോറ് ദുർഗ്ഗ ദിവയുടെ വായിലേക്ക് വെച്ച് കൊടുത്തു... "ഇനി മതീട്ടോ..." അവൻ അത് കഴിച്ചു വെള്ളം കുടിച്ചു... ദുർഗ്ഗയെ നോക്കി പുഞ്ചിരിച്ചു.... "അമ്മേം മോനും നല്ല കൂട്ടാണല്ലോ..." ജാനുവേട്ടത്തി വന്നു പറഞ്ഞത് കേട്ട് ഇരുവരും പരസപരം നോക്കി ചിരിച്ചു.... "അമ്മേം മോനും അല്ലെ..." ദുർഗ്ഗ കളിയാലേ ജാനുവേട്ടത്തിയെ നോക്കി... "അമേയക്ക് സുഗാണോ...?? എന്നതാണ് അവളുടെ വിശേഷം...??" ജാനുവേട്ടത്തിയുടെ മുഖം മങ്ങി... അത് ദുർഗ്ഗ ശ്രെദ്ധിക്കുകയും ചെയ്തു... "അവൾ എന്നെ തിരിഞ്ഞു നോക്കാറില്ല...

വലിയ നിലയിൽ ആയില്ലേ... അമ്മയെ ഒക്കെ പിന്നെ നോക്കുമോ... മക്കൾ രണ്ടാണ് അവൾക്ക്..." ആ അമ്മ കരഞ്ഞു പോയിരുന്നു... സ്വന്തം മകളിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന അവഗണന ഏതൊരമ്മയുടെയും ഉള്ള് പൊള്ളിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട... "കരയാതിരിക്ക് ഏട്ടത്തീ.... അവൾ ഒരിക്കൽ ഈ അമ്മയുടെ വില മനസ്സിലാക്കും... അന്ന് തിരികെ ഈ മാറോടു ചേരാൻ അവൾ വരും..." അതിന് ജാനുവേട്ടത്തി ഒന്ന് മൂളി... അതെല്ലാം ആവരും ആഗ്രഹിക്കുന്നുണ്ട്... തന്റെ മകൾ തന്നെ ചേർത്ത് പിടിക്കാൻ... തന്നെ സ്നേഹത്തോടെ അമ്മേ എന്ന് വിളിക്കാൻ.... "ആ പിന്നെ... എനിക്ക് ഒരു സംശയം..." അത് കേട്ടതും ഇരുവരുടെയും ശ്രെദ്ധ ദിവയിലേക്ക് തിരിഞ്ഞു... അവൻ ദുർഗ്ഗയെ നോക്കി... "മ്മ്മ്... ന്താ...??" അവൾ പുരികം പൊക്കി... അവൻ ആദ്യം ഒന്ന് മടിച്ചു നിന്നു... പിന്നെ ചോദിക്കാൻ തീരുമാനിച്ചു... "അമ്മയുടെ അച്ഛനും അമ്മയും എല്ലാം എവിടെയാ...??" ദുർഗ്ഗയുടെ നെഞ്ചിൽ ഒരു ഉൾകിടിലം.... ആദ്യം ഓർമ്മ വന്നത് ശേഖരനെ ആണ്... ഒരുപാട് ദ്രോഹം ചെയ്തെങ്കിലും അവൾ അച്ഛനായി സ്നേഹിച്ച വെക്തി അല്ലെ... ദുർഗ്ഗ ഒന്നും മിണ്ടിയില്ല... അവളുടെ വാടിയ മുഖം ദിവ ശ്രെദ്ധിച്ചു...

നിലത്തു നിന്നും എഴുന്നേറ്റ് അടുക്കളയിലേക്ക് പോകുന്ന അവളെ ദിവ നോക്കി നിന്നു... "ഇനി എന്താ നിന്റെ പ്ലാൻ രുദ്രാ..." സച്ചുവിന്റെ കാറും ചാരി നിൽക്കുന്ന രുദ്രനരികിലേക്ക് സച്ചു നീങ്ങി നിന്നു... അവൻ ഓരോന്ന് ചിന്തിച്ചു നിൽക്കുവായിരുന്നു.... "വേറെ എന്ത്... ആ റാമിനെ ഇല്ലാതാക്കണം... എന്റെ കുഞ്ഞിന് അമ്മയുടെ സ്നേഹം ഇല്ലാതാക്കിയവനല്ലേ... എന്റെ പ്രണയത്തെ ഒരു മുറിക്കുള്ളിൽ അടച്ചിട്ടാവനല്ലേ.... അവനെ വെറുതെ വിടാനുള്ള മനസ്സൊന്നും അല്ല എന്റേത്..." രുദ്രാൻറെ മുഖം ചുവന്നു തുടുത്തു.... കണ്ണുകളിൽ പക എരിഞ്ഞു.... സച്ചു അവനെ നോക്കി നിന്നതെ ഒള്ളു.... പാറിയെത്തുന്ന ഇലകൾ അവരുടെ മേലേക്ക് വീണു കൊണ്ടിരുന്നു.... "അവൻ എന്നാണ് ആ വീട്ടിലേക്ക് വരുന്നേ മറ്റോ അറിയുമോ...??" അതിന് രുദ്രൻ ഇല്ലെന്ന് തലയാട്ടി.... എന്നാണേലും അന്നവന്റെ അവസാനമാകുമെന്ന് രുദ്രൻ ഉറപ്പിച്ചു.... "എന്നായാലും ഒരിക്കൽ അവൻ വരും... അത് വൈകില്ല... അന്നവനെ ഞാൻ തീർക്കും...

എന്നിട്ടേ ദുർഗ്ഗംനേം മോനേം കൊണ്ട് ഞാൻ തിരികെ നാട്ടിലേക്ക് വരുള്ളൂ..." അവന്റെ ഉറച്ച വാക്കുകൾക്ക് സച്ചു ഒന്ന് മൂളി... അവനൊപ്പം നിൽക്കാൻ സച്ചുവും ഉണ്ടായിരുന്നു....  "നമുക്ക് ഒന്ന് ദുർഗ്ഗയെ കാണണം പോകണ്ടേ... ഒറ്റക്ക് നിന്ന് ചത്തോ അതോ ജീവനോടെ ഉണ്ടോ എന്ന് അറിയണ്ടേ..." പരിഹാസ ചിരിയോടെ റാം ചോദിച്ചതും സാന്ദ്രയും ചിരിച്ചു.... "ചത്തു കിടപ്പുണ്ടാകും... തിന്നാനും കുടിക്കാനും ഇല്ലാതെ..." സാന്ദ്ര ചുണ്ട് കോട്ടി പുച്ഛിച്ചു... റാമിന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചവൾ അവന്റെ മടിയിൽ ഇരുന്നു.... അവൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി... അവൾ മെല്ലെ കഴുത്തു വെട്ടിച്ചു.... "പ്രായം കൂടുമ്പോഴാണ് വികാരങ്ങളുടെ തള്ളി കയറ്റം അല്ലെ സാന്ദ്രാ..." അവളുടെ ശരീരം ആകെ നോക്കി അവൻ പറഞ്ഞതും അവൾ നാണത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി... അവൻ അവളുടെ മുഖം പിടിച്ചുയർത്തി... അവളുടെ അധരങ്ങളിലേക്ക് അവന്റെ ചുണ്ടുകൾ നീണ്ടതും തടസമെന്നോണം ഫോൺ ശബ്ധിച്ചു....

"ഏത്... മൈ..............**" അരിശത്തോടെ അവൻ ഫോൺ കയ്യിലെടുത്തു.... "ആഹ് അലക്സ് പറ...." അത് ചോദിച്ചതും അലക്സ് പറഞ്ഞത് കേട്ട് അവന്റെ ഉള്ളിലെ ദേഷ്യം ഇരട്ടിച്ചു... ഫോൺ നിലത്തേക്കിട്ട് പൊട്ടിച്ചു... "എന്ത് പറ്റി..." തന്നെ തള്ളി മാറ്റി എഴുന്നേറ്റ് മുടിയിൽ ഒരു ഭ്രാന്തനെ പോലെ കോർത്തു വലിക്കുന്ന റാമിനെ അവൾ പിടിച്ചു... "ആ ദുർഗ്ഗ രക്ഷപ്പെട്ടു എന്ന്..." അത് അവളേയും ഒന്ന് ഞെട്ടിച്ചു... അതിന് വഴി ഇല്ലാത്തതാണ്... കാലുകളുടെ വേദന കടിച്ചമർത്തി അവൾ എത്ര ദൂരെ പോകും...??? സാന്ദ്ര റാമിനെ നോക്കി... അവൻ എന്തോ വിലപ്പെട്ടത് നഷ്ട്ടപ്പെട്ട പോലെ ദേഷ്യത്തിൽ ഇരിക്കുവാണ്..................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story