ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 10

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

ഓം ഒരു നിമിഷം തറഞ്ഞു നിന്ന് പോയി.... മാനം ഇരുണ്ടു കൂടിയതും കാറ്റ് ആഞ്ഞു വീശുന്നതും അവൻ അറിഞ്ഞതെയില്ല.... സിദ്ധു നടന്നു നീങ്ങുന്നത് നോക്കി നിന്നു.... ഒരു ഇടി മുഴക്കത്തോടെ മഴ പെയ്തു തുടങ്ങിയിട്ടും അവന്റെ കണ്ണുകൾ നടന്നകലുന്ന സിദ്ധുവിൽ തന്നെയായിരുന്നു... മഴ പെയ്തു തോർന്ന് ആകാശം തെളിഞ്ഞു നിന്ന നേരം.... മുറ്റത്തെ തുളസി തറയിൽ വിളക്ക് കൊളുത്തുകയായിരുന്നു മുത്തശ്ശി... "എന്റെ ഈശ്വരാ...മഴ നനഞ്ഞാണല്ലോ ഈ കുട്ടീടെ വരവ്..... " ഇറയത്തെ ബസ്മ തട്ടിൽ നിന്ന് ഒരു നുള്ള് ബസ്മം നെറ്റിയിൽ വരക്കുന്നതിനിടെ പടിപ്പുര കടന്നു വരുന്ന ഓമിനെ കണ്ട് മുത്തശ്ശി ചോദിച്ചു.. അവൻ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി.. "ആകെ നനഞ്ഞല്ലോ ഓം....മഴ ആണേൽ വല്ലയിടത്തും കയറി നിൽക്കാൻ പാടില്ലായിരുന്നോ..?? " നേരിയതിന്റെ തലപ്പു കൊണ്ട് അവന്റെ തലതുവർത്തി കൊണ്ട് മുത്തശ്ശി ശകാരത്തോടെ ചോദിച്ചു.. "ഞാൻ റൂമിൽ പോയിട്ട് തോർത്തിക്കോളാം മുത്തശ്ശി... " മുത്തശ്ശിയുടെ കൈകൾ മാറ്റി അവൻ റൂമിലേക്ക് നടന്നു.... റൂമിൽ ചെന്ന് ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും അവന്റെ ഫോൺ റിങ് ചെയ്തു...രോഹിണിയാണ്.. അവൻ കാൾ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്ത് വെച്ചു..

"ഓം... നീ എന്താ വീട്ടിൽ വരാത്തത്..." അതായിരുന്നു ആദ്യത്തെ ചോദ്യം.. "വരാൻ തോന്നിയില്ല..." അവൻ ശാന്തമായി പറഞ്ഞു.. "നീ അച്ഛനോടുള്ള ദേഷ്യത്തിൽ ഇറങ്ങി പോയതല്ലേ....ഇനി മതി...ഇങ്ങോട്ട് വരാൻ നോക്ക്... " അമ്മ പറയുന്നത് കേട്ട് അവൻ ചോദിച്ചു.. "ദേഷ്യമോ...? എന്തിന്..? ഞാൻ പറഞ്ഞോ എനിക്ക് ദേഷ്യമുണ്ടെന്ന്...ദേഷ്യം ഉണ്ടെന്ന് വീട്ടിൽ വരാതിരിക്കുന്ന ഒരാളാണ് ഞാൻ എന്ന് അമ്മക്ക് തോന്നിയോ..?..ഇന്ന് എനിക്ക് ഇവിടെ നിൽക്കണം എന്ന് തോന്നി..അച്ഛനോടും പറഞ്ഞേക്ക്...." ഗൗരവത്തോടെ അവൻ അത് പറഞ്ഞു കൊണ്ട് ഫോൺ കട്ടാക്കി..., പുറത്ത് ഇപ്പോഴും ചാറ്റൽ മഴയുണ്ട്... ഓം ജാലകത്തിലൂടെ പുറത്തേക്ക് നോക്കി... തൊടിയിലെ ചെമ്പമരവും അതിന് താഴെ കുഞ്ഞു ചെമ്പക തയ്യും മഴ ആസ്വദിക്കുകയാണ്...അവയിലേക്ക് നോട്ടമിടുമ്പോൾ ഓരോ നിമിഷവും കടന്നു വരുന്നത് സിദ്ധുവിന്റെ മുഖമായിരുന്നു.... പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ...മഴയോടൊപ്പം അവളോടൊപ്പമുള്ള ഓരോ ഓർമകളും അവനിൽ പെയ്തു കൊണ്ടിരുന്നു..... അവളുടെ വാക്കുകൾ കാതിൽ മുഴങ്ങി കൊണ്ടിരുന്നു... എല്ലാ ഓർമ്മകളിൽ നിന്ന് ഒഴിഞ്ഞു മാറി അവൻ കാൻവാസിനടുത്തേക്ക് നടന്നു...അതിലും നിറഞ്ഞു നിൽക്കുന്നത് അവളാണ്...

മുഖം തിരിച്ചവൻ ബെഡിൽ ചെന്നിരുന്നു...അവളുടെ ഓരോ നോട്ടങ്ങളും വാക്കുകളും ഹൃദയത്തിന്റെ വാതായനങ്ങൾ തള്ളി തുറന്ന് ഉള്ളറകളിലേക്ക് പ്രവേശിക്കുന്നു...എവിടെയോ നഷ്ടമായ പലതും അലഞ്ഞു നടക്കും പോലെ അവളുടെ വാക്കുകൾ എന്നിൽ ഒഴുകി നടക്കുന്നു... അവൻ പതിയെ ബെഡിലേക്ക് ചാഞ്ഞു...എന്തൊക്കെയോ ഓർമ്മകളിൽ മനസ്സ് അസ്വസ്ഥമാകുന്നു... അവൻ കണ്ണുകൾ ഇറുക്കി അടച്ചു..... *** ആ ഇടുങ്ങി ഇടനാഴിയിലൂടെ വായിച്ചു പകുതിയാക്കിയ പുസ്തകവും പിടിച്ചു അവൻ നടന്നു.... മുന്നോട്ട് നടക്കവേ കാതിലേക്ക് ചേക്കേറിയ നോക്കി.... സൈഡിലേ ജാലകത്തിലൂടെ തന്നെ ഉറ്റു നോക്കുന്നു കരിമഷിയെഴുതിയാ കരിനീല കണ്ണുകൾ....മൂക്കിൻ തുമ്പിൽ മിന്നുന്ന കുഞ്ഞു വൈരക്കൽ മൂക്കുത്തി.... അവൻ നോക്കുന്നത് കണ്ടതും വലിയ കണ്ണുകൾ വിടർത്തി കൊണ്ട് പുറകിലേക്ക് മാറി...ചമ്മി കൊണ്ട് ദാവണി പാവാട പൊക്കി പിടിച്ചു കൊണ്ട് ഓടി അകന്നു... അവൻ മുന്നോട്ട് വന്നു ജനാലയിലൂടെ അവളെ നോക്കി...അപ്പോഴേക്കും അവൾ ഓടി അകന്നിരുന്നു....ഒരു നേർത്ത കൊലുസിന്റെ ശബ്ദം മാത്രം ബാക്കിയായി..... പെട്ടന്ന് ഓം ഞെട്ടി ഉണർന്നു....എഴുനേറ്റ് ഇരുന്ന് ചുറ്റും ഒന്ന് നോക്കി....കിതച്ചു കൊണ്ട് എഴുനേറ്റ് പോയി ആ ചെമ്പകമരത്തെ ഒന്ന് നോക്കി...

നിലാവിന്റെ ശോഭയിൽ ചെമ്പകം വശ്യമനോഹരിയായിരുന്നു..... മനസ്സ് വീണ്ടും അസ്വസ്ഥമായി... തുറന്നിട്ട ജാലകത്തിലൂടെ കടന്നു വന്ന ഇളം വെയിൽ മുകത്ത് പതിച്ചപ്പോഴാണ് ഓം കണ്ണ് തുറന്നത്... കണ്ണ് തിരുമ്മി കൊണ്ട് അവൻ മലർന്നു കിടന്നു... എന്തോ ആലോചനയിൽ അവൻ വേഗം എണീറ്റു ജാലകത്തിലൂടെ പുറത്തേക്ക് നോക്കി...ചെമ്പകം മരം അവനെ അടുത്തേക്ക് മാടി വിളിക്കും പോലെ.... വേഗം ചെന്ന് ഫ്രഷ് ആയി...താഴെ ചെന്നപ്പോൾ മുത്തശ്ശിയും വല്യമ്മയും ഇടനാഴികയിൽ ഉണ്ട്... അവൻ അവരെ നോക്കി ചിരിച്ചു കൊണ്ട് അടുക്കളയിൽ പോയി ചായ എടുത്തു കൊണ്ട് വന്നു... "നിനക്ക് ചായ വേണേൽ എന്നോട് പറയായിരുന്നില്ലേ മോനെ...ഞാൻ കൊണ്ട് തരില്ലേ... " അംബിക (വല്യമ്മ) അവനോട് ചോദിച്ചു.. "എനിക്ക് ഇങ്ങനെയാ ഇഷ്ട്ടം... " ചിരിയോടെ അവൻ അത് പറഞ്ഞു കൊണ്ട് ചായ കുടിക്കാൻ തുടങ്ങി... "നീ എന്തിനാ ഓം ഇപ്പോ അങ്ങോട്ട് പോകുന്നത്... " ആ പഴയ തറവാടിനടുത്തേക്ക് പോകാൻ നിന്ന ഓമിനോട്‌ മുത്തശ്ശി ചോദിച്ചു.... "എനിക്ക് അവിടം എല്ലാം കാണണം.... " തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞവൻ നടന്നു നീങ്ങിയപ്പോൾ പിറകെ മുത്തശ്ശിയും വെച്ചു പിടിച്ചു... "പഴയ ഗേറ്റ് ആണ്....ആകെ തുരുമ്പ് പിടിച്ചു കിടക്കുവാ കൈ മുറിയാതെ നോക്കണേടാ..."

തുരുമ്പ് പിടിച്ചു ദ്രവിച്ച ഗേറ്റിന്റെ ലോക്കിൽ പിടിച്ചു നിൽക്കവേ അവനോട് മുത്തശ്ശി പറഞ്ഞു... അവൻ ഒന്ന് തലയാട്ടി... ശക്തിയിൽ അതിൽ പിടിച്ചു അകത്തേക്ക് തള്ളി... ഒരു ശബ്ദത്തോടെ ഗേറ്റ് രണ്ടായി പിളർന്നു.... ഒരു നെടുവീർപ്പോടെ ഓം ആദ്യ ചുവട് വെച്ചു....ഇളം കാറ്റ് ഇടയിലാതെ അവനെ തഴുകുന്നുണ്ട്...പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരം...ഹൃദയം വേഗത്തിൽ മിടിക്കും പോലെ.... അവൻ ചുറ്റും നിരീക്ഷിച്ചു കൊണ്ട് ഓരോ ചുവടും വെച്ചു... ചുറ്റും കാട് പിടിച്ചു കിടക്കുന്നു...മണ്ണിൽ മൂടി കിടക്കുന്ന കരിയിലകളിൽ ചവിട്ടി മുന്നോട്ട് നടക്കുമ്പോൾ ഇലകൾ ചെരിഞ്ഞമരുന്ന ശബ്ദം കേൾക്കാം... തറവാടിന് മുറ്റത്ത്‌ ഇടിഞ്ഞു കിടക്കുന്ന തുളസി തറ കാണാം... അവൻ മുത്തശ്ശിയുടെ കയ്യിൽ പിടിച്ചു പൊട്ടി പൊളിഞ്ഞ പടികൾ കയറി....ആദ്യമായാണ് ഇങ്ങോട്ട് വരുന്നത്.. എങ്കിലും ഇവിടെ ജീവിച്ചിരുന്ന പോലെ അവന് തോന്നി... ആ തറവാടിന്റെ മുക്കും മൂലയും അവന് പരിജിതമെന്ന പോലെ... വിശാല ഉമ്മറം....ചിലന്തികൾ വല കെട്ടി നിറച്ചിരിക്കുന്നു....വവ്വാലുകൾ തൂങ്ങി കിടക്കുന്നു....ഓടു മേഞ്ഞ മേൽക്കൂരയുടെ പട്ടികകൾ ചിലതിൽ തിന്ന് കഴിഞ്ഞിരുന്നു....നിലത്ത് ഓടുകൾ പൊട്ടി വീണു കിടക്കുന്നു.... "ഇതിന്റെ ചാവി നിന്റെൽ ഉണ്ടോ കുട്ട്യേ... "

ഭദ്രമായി പൂട്ടിയ വാതിലിന്മുന്നിൽ നിന്ന അവനോട് മുത്തശ്ശി ചോദിച്ചു... "മ്മ്..." ഒന്ന് മൂളി കൊണ്ട് അവൻ പോക്കറ്റിൽ നിന്ന് കീ എടുത്തു... "കണ്ട കള്ളുകുടിയന്മാരെല്ലാം ഇവിടെ കുടിയും കിടപ്പും ആയപ്പോൾ നിന്റെ വല്ല്യച്ഛൻ പുതിയ പൂട്ട് ഉണ്ടാക്കിയതാ ഇത്...പഴയത് നാശായി..." നേരിയതിന്റെ തലപ്പ് അരയിൽ കുത്തി കൊണ്ട് മുത്തശ്ശി പറഞ്ഞു... ഓം വാതിൽ തുറന്നു...മുകളിൽ നിന്ന് മണ്ണും പൊടികളും മുഖത്തേക്ക് വീണു...അവനൊന്നു തല കുടഞ്ഞു കൊണ്ട് അകത്തേക്ക് കടന്നു... വലിയ ഇടനാഴിക....പൊട്ടി പൊളിഞ്ഞു കിടക്കുന്ന കസേരകലും ഷെൾഫുകളും... എവിടെയോ കണ്ട് മറന്നപോലെ....ഓരോ മുക്കും മൂലയും അവൻ നോക്കി കൊണ്ട് ഇരുന്നു... ആ വിശാലമായ ഇടനാഴികയിലൂടെ അവൻ നടന്നു....ഇരു സൈഡിലുമായ് രണ്ട് റൂമുകൾ കണ്ടു....അവന്റെ കാലുകൾ വേഗത്തിൽ മുന്നോട്ട് നടന്നു....എത്തിചേർന്നത് ഒരു ഇടുങ്ങിയ വരാന്തയിൽ കണ്ണു നാലു ഭാഗത്തേക്കും ചലിച്ചു...നേരെ നടന്നാൽ മരത്തിന്റെ ഒരു ഗോവണികാണാം... ആ വരാന്തയിലൂടെ നടന്നപ്പോൾ അവന് ഓർമ വന്നത് ഇന്നലെ രാത്രി കണ്ട സ്വപ്‌നമാണ്...ഞെട്ടി കൊണ്ട് അവൻ സൈഡിലേ ജാലകത്തിലേക്ക് നോക്കി...ഹൃദയം പതിൻമടങ്ങ് വേഗത്തിൽ മിടിച്ചു... അറിയാതെ പോലും കണ്ണുകൾ പ്രിയപ്പെട്ട ആർക്കോ വേണ്ടി തിരയും പോലെ.... തുരുമ്പ് പിടിച്ച ജനൽ കമ്പിയിൽ പിടിച്ചു കൊണ്ട് അവൻ പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് ഇടിഞ്ഞു വീഴാറായ ഒരു കെട്ടിടം കണ്ടു...

"അതെന്താ മുത്തശ്ശി...." വിരൽ ചൂണ്ടി അവൻ ചോദിച്ചു.... "അന്നത്തെ കാലത്ത് അവിടെ വെച്ചാണ് കുട്ടികൾക്ക് നൃത്തം പഠിപ്പിച്ചിരുന്നത്....നിന്റെ അച്ഛാചന്റെ അച്ഛന്റെ അനിയൻ രാമകൃഷ്ണന്റെ ഭാര്യ പാർവതിയാണ് അവിടെ കുട്ട്യോൾക്ക് നൃത്തം പഠിപ്പിച്ചു കൊണ്ടിരുന്നത്...നല്ല നൃത്തകി ആയിരുന്നത്രേ പാർവതി... " മുത്തശ്ശി അവനോടായി പറഞ്ഞു... ഓം അങ്ങോട്ട് തന്നെ നോക്കി നിന്നു... "ഓം....ആ പടികൾ ഒക്കെ ഇളകി കിടക്കുവാ സൂക്ഷിക്കണം.... " ഗോവണി കയറാൻ തുടങ്ങിയ അവനോടായി മുത്തശ്ശി ശകാരത്തോടെ പറഞ്ഞു... "ശ്രദ്ധിക്കാം മുത്തശ്ശി... " അവൻ പുഞ്ചിരിച്ചു കൊണ്ട് വളരെ ശ്രദ്ധത്തോടെ ഗോവണി കയറി... ഹൃദയത്തിനുള്ളിൽ നിന്ന് ആരോ വിളിച്ചു പറയുന്ന ദിശയിലൂടെ അവന്റെ കാലുകൾ ചലിച്ചു.... എത്തി നിന്നത് ഒരു റൂമിന് മുന്നിൽ ചിലന്തിവലകലും ചിതലുകളും അവരുടെ ചിത്രപണികൾ ഭംഗിയാക്കി വെച്ചിരിക്കുന്നു...ഓം ദ്രവിച്ചു പോയാ വാതിൽ പതിയെ ഉന്തി നോക്കി...അത് തുറന്നു വീണു... മേൽക്കൂരയിൽ നിന്ന് ഓടിളകി വീണതും അവൻ പുറകിലേക്ക് മാറി നിന്നു... ചുമലിലേക്ക് വീണ മൺതരികൾ തട്ടി കളഞ്ഞു കൊണ്ട് അകത്തേക്ക് കയറി... റൂമിനുള്ളതെല്ലാം നശിച്ചിരുന്നു...അവൻ മുന്നോട്ട് നടന്നു...ചിതൽ അരിച്ച ദ്രവിച്ച ജലാകവാതിൽ അവൻ തള്ളി തുറന്നു...

ആദ്യം കണ്ടത് നൃത്തം പഠിപ്പിച്ചിരുന്ന ആ ചെറിയ പുരയാണ്... കുറച്ചു നേരം അവൻ അങ്ങോട്ട് നോക്കി നിന്നു...റൂമിന്റെ മുക്കും മൂലയും അവന് പ്രിയപ്പെട്ടതെന്ന് തോന്നി... "ഓം........ " താഴെ നിന്ന് മുത്തശ്ശിയുടെ വിളി കേട്ടു... ഒരിക്കൽ കൂടെ ആ റൂം മുഴുവൻ കണ്ണോടിച്ചു കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി... "മതി ചുറ്റി കണ്ടത്... ഒന്ന് ആഞ്ഞു ചവിട്ടിയാൽ ഇതെല്ലാം കൂടെ ഇടിഞ്ഞു വീഴും അങ്ങനെയാ ഈ വീടിന്റെ നിൽപ്പ്... വന്നേ...മതി... " മുത്തശ്ശി അവന്റെ കയ്യിൽ പിടിച്ചു .. "ഞാനിപ്പോ വരാം മുത്തശ്ശി... " അതും പറഞ്ഞവൻ ആ കൈകളെ വേർപെടുത്തി പടികൾ ഇറങ്ങി... വീടിന്റെ സൈഡിൽ ഉള്ള കെട്ടിടത്തിലേക്ക് നടന്നു.... "അങ്ങോട്ട് പോകണ്ട ഓം..." പുറകിൽ നിന്ന് മുത്തശ്ശി വിളിച്ചു പറഞ്ഞു... ശെരിയാണ് പോകാൻ കഴിയില്ല... ആളോടൊപ്പം വളർച്ചയെത്തിയ പുല്ലുകൾ ആണ് അവിടെ നിറയെ...മുന്നിൽ പാമ്പിന്റെ പുറ്റുകൾ കാണാൻ ഉണ്ട്.... മന്ദമാരുതൻ അവന്റെ നീളൻ മുടികളെ കാറ്റിൽ പറത്തി കൊണ്ടിരുന്നു....മുടി ഒതുക്കി വെച്ചവൻ മുത്തശ്ശിക്ക് നേരെ തിരിഞ്ഞു... "ഞാനിവിടെ മുൻപ് വന്നപോലെ...ജീവിച്ച പോലെ എനിക്ക് ഫീൽ ചെയ്യുന്നു.... i dont know how....എനിക്ക് വല്ലാത്തൊരു അടുപ്പം തോന്നുന്നു ഈ തറവാടിനോടും ചുറ്റുപാടിനോടും..എന്താ മുത്തശ്ശി അങ്ങനെ.... "

ചോദ്യഭാവത്തിൽ അവൻ മുത്തശ്ശിയെ നോക്കി... ഇടക്ക് ആഞ്ഞു വീശിയ കാറ്റിൽ അവന്റെ മുകത്ത് തട്ടി വീണ ചെമ്പകത്തിന്റെ ഇലയിൽ അവന്റെ കണ്ണുകൾ ഉടക്കി... പുഞ്ചിരിയോടെ അവൻ അത് കയ്യിൽ എടുത്തു...പിന്നെ തന്റെ പ്രിയപ്പെട്ട ചെമ്പകത്തിനടുത്തേക്ക് നടന്നു.... അവന്റെ വരവ് പ്രതീക്ഷിച്ചെന്നപോലെ ചെമ്പകമരമോന്ന് ആടി ഉലഞ്ഞു കാറ്റിൽ അവന് മേൽ ഇലകൾ വർഷിച്ചു... "ഇനിയും നിനക്ക് പൂക്കാൻ തടസം എന്താണ്... " അവൻ ആ മരത്തിനോട്‌ ചോദിച്ചു....പിന്നെ ചിരിച്ചു കൊണ്ട് തിരികെ നടന്നു.... "നീ തിരയുന്ന വസന്തം എന്നിൽ അല്ല....നിന്നിൽ അവളോടുള്ള പ്രണയം പുനർജനിക്കുമ്പോൾ നിങ്ങളുടെ ഹൃദയത്തിൽ വേരിറങ്ങി ഞാനും പൂക്കും..." ഇലകൾ പൊഴിച്ചു കൊണ്ട് ആ മരം അവനോട് മന്ത്രിച്ചിരുന്നു..... __________ എന്താണ് എന്നെ നിന്നിലേക്ക് അടുപ്പിക്കുന്നത് എന്നെനിക്കറിയില്ല ഓം..... ഒന്നറിയാം എന്നിൽ എനിക്ക് നിന്നോടുള്ള പ്രണയം അത് അനശ്വരമാണ്....മറ്റൊന്നിനോട്‌ തോന്നാത്ത ഭ്രാന്താണ്....നീ അറിയുന്നുണ്ടോ...എന്നിൽ ഞാൻ തേടി നടന്ന എന്റെ ആത്മാവ് പോലും നിന്നിലാണ്... ആഴ്ചകൾ കൊണ്ട് ഒരായുസ് മുഴുവൻ കൂടെ ഉണ്ടായിരുന്നു എന്ന പോലെ എനിക്ക് തോന്നുന്നു...നിന്റെ സാമിപ്യം എനിക്ക് ഉണർത്തുന്ന പ്രണയത്തെ നീ അറിയുന്നുണ്ടോ...??

നിലാവിനോടായ് അവൾ പറഞ്ഞു... എന്ത് കൊണ്ടാണ് ഞാൻ നിന്നെ പ്രണയിക്കുന്നത്...?? നീയെന്നെ പ്രണയം മുന്നേ എന്നിൽ ഉണ്ടായിരുന്നത് പോലെ... നിലാവിന്റെ ശോഭയിൽ തിളങ്ങുന്ന അവളുടെ കരിനീല കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണ് നീർ അടർന്നു വീണു....മനസ്സിൽ അവൻ മാത്രമായിരുന്നു... "സിദ്ധു...നീ എന്താ മേലോട്ട് നോക്കി നിൽക്കുന്ന... വന്നേ അവിടെ എല്ലാവരും നിന്നെ അന്വേഷിക്കുന്നുണ്ട്... " അവളുടെ അടുത്തേക്ക് വന്ന കസിൻ ആതിര സിദ്ധുവിന്റെ തോളിൽ തട്ടി വിളിച്ചു... സിദ്ധു അവളുടെ കൈകൾ തോളിൽ നിന്ന് എടുത്തു മാറ്റി... "ഒന്ന് പോവുന്നുണ്ടോ ആതു...എന്നെ ഒന്ന് വെറുതെ വിട്...ഒറ്റക്ക് ഇരിക്കാനും സമ്മതിക്കില്ല... " സിദ്ധു ദേഷ്യത്തോടെ അവൾക്ക് നേരെ തിരിഞ്ഞു... ആതിര പേടിച്ചു പുറകിലേക്ക് മാറി.. "അല്ല നി..നിന്നെ അമ്മായി വിളിക്കുന്നുണ്ട്...." "ഞാൻ വരുന്നില്ല... ഒന്ന് പോ..." അവൾ മുഖം തിരിച്ചു.. "അമ്മേ....ദേവി മഹാമായേ...." പ്രാർത്ഥനയോടെ ഉമ്മറത്ത് കാലും നീട്ടി ഇരുന്ന് വിൽക്കുകൾ തുടക്കുകയായിരുന്നു മുത്തശ്ശി... പുറത്ത് ചെറു ചാറ്റൽ മഴ പെയ്തിറങ്ങുന്നുണ്ട്... അങ്ങോട്ട് വന്ന ഓം ചിരിയോടെ മുത്തശ്ശിയുടെ അടുത്ത് ചെന്നിരുന്നു... "ആഹാ വര കഴിഞ്ഞോ...ഇന്നും വീട്ടിലേക്ക് പോകുന്നില്ലേ..നിന്റെ അച്ഛൻ എന്നെ വിളിച്ചു വഴക്ക് പറയുന്നുണ്ട്...

ഞാൻ നിന്നെ ഇവിടെ പിടിച്ചു വെച്ചിരിക്കുവാ എന്ന് പറഞ്ഞ്... " മുത്തശ്ശി പറയുന്നതൊന്നും കേട്ടതായി ഭാവിക്കാതെ അവൻ അവരുടെ മടിയിൽ കിടന്നു... മുത്തശ്ശി കയ്യിൽ പിടിച്ച വിളക്ക് താഴെ വെച്ചു... "ആ ചെമ്പകത്തെ പറ്റിയുള്ള കഥ പറഞ്ഞു താ മുത്തശ്ശി...എനിക്ക് കേൾക്കണം...അതറിയാതെ ഇന്നെനിക്ക് ഉറക്കം വരില്ല... " മുത്തശ്ശിയുടെ കൈ എടുത്തു കവിളിൽ വെച്ചു കൊണ്ട് അവൻ പറഞ്ഞു... "എനിക്കും വല്ല്യേ പിടുത്തം ഒന്നുമില്ല....നിന്റെ അച്ചാച്ചന്റെ അമ്മ പറഞ്ഞു തന്നതാ...വ്യാസിന്റെ പഴയ പെട്ടിയിൽ നിന്ന് കിട്ടി ഒരു ഡയറിയിൽ നിന്ന് അറിഞ്ഞകഥയാണ്...." മുത്തശ്ശി അവന്റെ നെറുകയിൽ തലോടി കൊണ്ട് മുത്തശ്ശി പറഞ്ഞു.. "ഡയറിയോ..?? " "മ്മ്..ഡയറി എന്നൊന്നും പറയാൻ പറ്റില്ല..കുറേ പേജുകൾ തുന്നി ചേർത്ത ഒന്ന് ചിതൽ അരിച്ചു പോയാ കുറേ ഏടുകൾ....ഇപ്പൊ അതൊക്കെ നശിച്ചു പോയി... " "ആരാ വ്യാസ്..?? " സംശയത്തോടെ ചോദിച്ചു.... ഒപ്പം ഹൃദയം ഒച്ചത്തിൽ മിടിച്ചു.... "പറയാം...വ്യാസിനെയും വൈശാലിയേയും കുറിച്ച് പറയാം... " മുത്തശ്ശി ചിരിയോടെ അവനെ നോക്കി... അവൻ ആകാംഷയോടെ ആ വാക്കുകൾക്കായ് കാതോർത്തു... "നീ കണ്ടില്ലേ ഓം നൃത്തം പഠിപ്പിച്ചിരുന്ന ഇടം... " "മ്മ്... " അവനൊന്നു മൂളി... മുത്തശ്ശി പറഞ്ഞു തുടങ്ങി...

സമ്പന്നത നിറഞ്ഞ മംഗലത്ത് തറവാട്.... വീട്ടിൽ ആളുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു....കൂട്ടുകുടുംബം ആയത് കൊണ്ട് തന്നെ എന്നും ആഘോഷമാണ് അവിടെ.... കളിയും ചിരിയും എപ്പോഴും നിറഞ്ഞു നിൽക്കും... തറവാടിനോട്‌ അടുത്തുള്ള ചെറിയ പുരയിലാണ് അവിടുത്തെ ഇളയ മകന്റെ ഭാര്യ പാർവതി കുട്ടികൾ നൃത്തം പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്... ഓരോ ദിവസം അവിടുന്ന് കേൾക്കുന്ന ചിലങ്കയുടെ നാഥവും താളങ്ങളും ആ തറവാടിന്റെ ഓരോ മൂലയിലും പ്രധിധ്വനിച്ചു കേൾക്കും.... [[[അവിടുത്തെ കാർണോർ വാസുദേവന് ( ഓമിന്റെ അച്ഛാച്ചന്റെ /grandfather ന്റെ അച്ഛൻ ) മക്കൾ രണ്ടാണ്..ശേഖരനും രാമകൃഷ്ണനും.രാമകൃഷ്ണന്റെ ഭാര്യ പാർവതി...കൺഫ്യൂഷൻ ആകരുതേ...]]] അന്നും പതിവ് പോലെ നൃത്തപുരയിൽ നിന്ന് താളങ്ങൾ ഉയർന്നു കേൾക്കുന്നുണ്ട്.... നീലാകാശത്തിന്റെ വശ്യ മനോഹാരിതയെ മറച്ചു കൊണ്ട് ഇരുട്ട് മൂടിയാ കാർമേഘങ്ങൾ ഭൂമിയിൽ പ്രണയമായി പെയ്തിറങ്ങിയ നിമിഷം.... അച്ഛന്റെ കയ്യും പിടിച്ച് വന്ന അവളുടെ വെള്ളി കൊലുസ് അണിഞ്ഞ കാൽപാദം ആ തറവാടിന്റെ മണ്ണിൽ അമർന്നു... "അയ്യോ മഴ..... " നെറ്റിയിലേക്ക് പതിച്ച മഴതുള്ളിയെ തുടച്ചു മാറ്റി കൊണ്ട് അവൾ അച്ഛന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് തടവാടിന്റെ മുന്നിൽ ഓടി കയറി നിന്നു...

"വൈശു...ദേ അവിടെയാണ് നൃത്തം പഠിപ്പിക്കുന്നത്....ഇവിടെ പാർവതി കൊച്ച് ആണ് പഠിപ്പിക്കുന്നത്.... " മഴ നനഞ്ഞ പച്ച ദാവണി പാവാട കുടഞ്ഞു കൊണ്ടിരുന്ന വൈശാലിയോട് ആയി അച്ഛൻ ദേവൻ പറഞ്ഞു.... അച്ഛൻ പറഞ്ഞത് കേട്ട് അവൾ അങ്ങോട്ട് ഒന്ന് നോക്കി തലയാട്ടി... "എന്നാ വാ മഴ കുറഞ്ഞു... " ദേവൻ അവളുടെ കയ്യും പിടിച്ചു പാർവതിയുടെ അടുത്തേക്ക് നടന്നു... മഴ പെയ്തു വെള്ളം കെട്ടി നിൽക്കുന്നത് കണ്ട് ഒരു കയ്യിൽ അച്ഛന്റെ കൈ ചേർത്ത് പിടിച്ചു മറുകൈ കൊണ്ട് പാവാട തുമ്പ് ഉയർത്തി പിടിച്ചു കൊണ്ട് അവൾ മുന്നോട്ട് നടന്നു..... പാർവതിയുടെ അടുത്തേക്ക് പടികൾ കയറാൻ തുടങ്ങവേ എന്തോ ഉൾപ്രേരണയിൽ ഒരിക്കൽ കൂടെ അവൾ തിരിഞ്ഞു നോക്കി.... കണ്ണുകൾ പാഞ്ഞത് മുകൾ നിലയിലേ തുറന്നിട്ട ജാലകത്തിലേക്ക് ആണ്... ഭൂമിയെ ചുംബിക്കുന്ന മഴതുള്ളികളേ കണ്ട് ആസ്വദിച്ച് ജാലകത്തിനടുത്ത് നിൽക്കുന്ന സുന്ദരനായ ചെറുപ്പകാരനിൽ മിഴികൾ തറഞ്ഞു നിന്നു.... ഒന്നോ രണ്ടോ തവണ കണ്ടിട്ടുണ്ട് പാർവതിയമ്മയുടെ ഏക മകൻ വേദ വ്യാസ് എന്നാ വ്യാസിനെ...അവൾ വ്യാസിനെ നോക്കി നിന്നു..അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. "വൈശു..... " ദേവന്റെ പെട്ടന്നുള്ള വിളിയിൽ ഞെട്ടി കൊണ്ട് അവൻ നോട്ടം പിൻവലിച്ചു...

"ദാ വരണൂ.... " അവൾ തിരിഞ്ഞ് അദ്ദേഹത്തിന്റെ കൈ പിടിച്ച് അകത്തേക്ക് കയറി.... "ആഹാ ദേവേട്ടനോ...വാ.. വാ... " നിലത്ത് ഇരുന്ന് കുട്ടിളുടെ ചുവടിനനുസരിച്ചു താളമിടുന്ന പാർവതി അവരെ കണ്ടപ്പോൾ എണീറ്റു കൊണ്ട് അവരെ ക്ഷണിച്ചു... "ഇതാ എന്റെ മോള്....ഇവൾക്ക് നൃത്തം പഠിക്കണം എന്ന് വാശി..." ദേവൻ വൈശാലിയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു... പാർവതി വൈശാലിയുടെ കവിളിൽ തലോടി... "അതിനെന്താ....ഞാൻ പഠിപ്പിക്കലോ.. " പാർവതി അവളെ ചേർത്ത് പിടിച്ചു.... "എന്നാ മോള് നാളെ മുതൽ വരും ....വാ മോളേ.. " ദേവൻ വൈശാലിയുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് ഇറങ്ങി... ആ വലിയ ഗേറ്റ് കടന്നു പോകുമ്പോഴും അവളുടെ കണ്ണുകൾ ഒരിക്കൽ കൂടെ തിരിഞ്ഞു നോക്കി.... വീട്ടിൽ എത്തിയിട്ടും വൈശാലിയുടെ മനസ്സ് വ്യാസിലായിരുന്നു.... എന്തോ ആ മുഖം ഒരിക്കൽ കൂടെ കാണാൻ അവളുടെ ഹൃദയം വെമ്പി... പിറ്റേന്ന് രാവിലേ പണിയെല്ലാം തീർത്തു പാർവതിയുടെ അടുത്തേക്ക് പോകാൻ അവൾ ഒരുങ്ങി.. അച്ഛനോട് യാത്ര പറഞ്ഞവൾ വീട്ടിൽ നിന്നിറങ്ങി.. അവൾക്ക് അച്ഛൻ മാത്രേ ഉണ്ടായിരുന്നൊള്ളൂ...അവളുടെ എല്ലാം അച്ഛനായിരുന്നു... പാടവരമ്പിലൂടെ അവൾ ഓടി...മംഗലത്ത് വീട്ടിലെത്തിയപ്പോൾ തന്നെ അവളുടെ കണ്ണുകൾ നാല് പാടും ഓടി.... കാലിൽ പറ്റിയ ചേറ് വെള്ളം ഒഴിച്ച് കളഞ്ഞവൾ പാർവതിയുടെ അടുത്തേക്ക് ചെന്നു.. നൃത്തത്തിന്റെ ആദ്യം ചുവടുകൾ പാർവതി അവൾക്ക് പറഞ്ഞു കൊടുത്തു...

അന്നത്തെ പഠിത്തം കഴിഞ്ഞ് തിരികെ ഇറങ്ങുമ്പോൾ മഴ വീണ്ടും ക്ഷണിക്കാതെ കടന്നു വന്നിരുന്നു.... മഴ കഴിയാൻ അവൾ കാത്തിരുന്നു... "ശ്ശോ...എന്തൊരു മഴയാ..." മഴ പഴിച്ചു കൊണ്ട് അവൾ പടിയിൽ ഇരുന്നു... മുന്നിലേക്ക് നീണ്ടു വന്ന ഒരു വലിയ വാഴയില.. മുഖം ചുളിച്ചു കൊണ്ട് അവൾ തലയുയർത്തി നോക്കി...മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ അവളൊന്നു ഞെട്ടി കൊണ്ട് ചാടി എണീറ്റു... വ്യാസ്.!!!...അവളുടെ ഹൃദയം വേഗത്തിൽ മിടിച്ചു... അവൻ പുഞ്ചിരിയോടെ അവളെ നോക്കി... അവൾക്ക് എന്തെന്നില്ലാതെ വെപ്രാളം തോന്നി.... "മ്മ്...ദാ.. " അവൻ ഒരിക്കൽ കൂടെ ആ ഇല അവൾക്ക് നേരെ നീട്ടി... അവൾ ചുറ്റും ഒന്ന് നോക്കിയ ശേഷം അത് വാങ്ങി അവനെ നോക്കി ചിരിച്ചു... "എന്താടോ ഇങ്ങനെ വിറക്കുന്നത്... " തന്റെ മുന്നിൽ നിന്ന് പരുങ്ങുന്ന വൈശാലിയെ കണ്ട് അവൻ പുഞ്ചിരിയോടെ ചോദിച്ചു.. "മ്മ്ഹ്ഹ്....." അവളൊന്നു തലയാട്ടി... "എന്താ പേര്...?? " അവൻ ചോദിച്ചു.. "വ...വൈശാലി... " വിറയലോടെ അവൾ പറഞ്ഞൊപ്പിച്ചു... "മ്മ്..." അവനൊന്നു മൂളി... അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ വേഗം ആ വാഴയില മഴ കൊള്ളാതിരിക്കാൻ ചൂടി പുറത്തേക്ക് ഇറങ്ങി... ഗേറ്റിനടുത്തേക്ക് വേഗത്തിൽ നടന്നു...ഗേറ്റ് തുറക്കാൻ നേരം ഒരിക്കൽ കൂടെ അവൾ വ്യാസിനെ നോക്കി...

അവൻ അവൾക്ക് നേരെ കൈ വീശി കാണിച്ചു... അവൾ ഒന്ന് പുഞ്ചിരിക്കുകപോലും ചെയ്യാതെ ഇറങ്ങി ഓടി.... അന്ന് രാത്രി മുഴുവൻ അവന്റെ ഓർമകൾ അവളുടെ ഉറക്കത്തെ കട്ടെടുത്തു... പിറ്റേന്ന് അങ്ങോട്ട് പോകാൻ അവൾക്ക് വല്ലാത്തൊരു ഉത്സാഹമായിരുന്നു..പക്ഷേ അന്ന് അവനെ അവൾക്ക് കാണാൻ സാധിച്ചില്ല....വല്ലാത്ത നിരാശ തോന്നി അവൾക്ക്... രണ്ട് ദിവസത്തിന് ശേഷം അടുത്തുള്ള കാവിൽ തൊഴാൻ പോയപ്പോഴാണ് വീണ്ടും അവൾ അവനെ കണ്ടത്....അവനെ കണ്ടപ്പോൾ അവന് എന്തെന്ന് ഇല്ലാത്ത ഒരു ഉണർവ് തോന്നി...അവളെ കണ്ടപ്പോൾ അവന്റെ കണ്ണുകളും വിടർന്നു.... പിശുക്ക് കാണിക്കാതെ അവൾക്കൊരു പുഞ്ചിരി അവൻ സമ്മാനിച്ചു...അത് അവളെ വല്ലാതെ സന്തോഷിപ്പിച്ചു... രാത്രിയിൽ ഉമ്മറത്തിരുന്ന് മഴ കാണുമ്പോൾ അവളുടെ മനസിലേക്ക് കുളിർ പെയ്യിച്ച് കൊണ്ട് അവൻ ഓടി വന്നു... കാലം തെറ്റി പെയ്യുന്ന മഴയാണല്ലോ പ്രണയം.... ആ മഴ തന്നിലും പെയ്തു തുടങ്ങിയോ...നില വിളക്കിന്റെ വെട്ടത്തിരുന്നവൾ ഓർത്തു... ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... അവനെ എന്നും കാണുന്നത് അവളുടെ ഉള്ളം ഒരു ശീലമാക്കിയിരുന്നു... നൃത്തം പഠിക്കാനായി ചെല്ലുമ്പോൾ അവൻ എന്നും കാണും ഉമ്മറത്ത്... അല്ലേൽ റൂമിൽ ജാലകത്തിനടുത്ത്...അവന്റെ ഒരു പുഞ്ചിരി അത് അവൾക്ക് എന്നും കിട്ടുമായിരുന്നു... ഉമ്മറത്ത് ഇരുന്ന് അവൻ എഴുതി പൂർത്തിയാക്കാതെ ചുരുട്ടി കടലാസ് കഷ്ണങ്ങൾ അവൾ എടുത്തു സൂക്ഷിച്ചു വെക്കുമായിരുന്നു...

അവൻ നുള്ളി എറിയുന്ന ഇലകൾ പോലും അവൾക്ക് പ്രിയപ്പെട്ടതായ് മാറി.... വൈശാലി അവളുടെ പ്രണയത്തെ ഹൃദയത്തോട് ചേർത്തു പിടിച്ചു... മഴ എന്നും അവളുടെ ഇഷ്ടമായിരുന്നു...ഇടക്ക് പെയ്യുന്ന മഴ അവളുടെ പ്രണയ വികാരത്തെ പുറത്ത് കൊണ്ടു വരുമായിരുന്നു.... പെയ്യുന്ന മഴയോടും പൊഴിയുന്ന മഞ്ഞുകണങ്ങളോടും അവൾ അവളുടെ പ്രണയത്തെ പറ്റി പറഞ്ഞിരുന്നു... അങ്ങനെ ദിവസങ്ങൾ കടന്നു പോയി.... ഒരിക്കൽ കാവിൽ തൊഴാൻ ചെന്നപ്പോൾ അവൾ വ്യാസിനെ കണ്ടു... അവളൊന്നു പുഞ്ചിരിച്ചു കൊണ്ടു കാവിനുള്ളിലേക്ക് നടന്നു...ഒപ്പം അവനും... "അതേ ഇന്ന് എനിക്കും കൂടെ വേണ്ടി പ്രാർത്ഥിക്കണേ.... " കണ്ണടച്ചു പ്രാർത്ഥിക്കുന്ന അവളുടെ അരികിൽ വന്നു നിന്ന് ശബ്ദം താഴ്ത്തി അവൻ പറഞ്ഞു.. അവൾ പെട്ടെന്ന് കണ്ണുകൾ തുറന്നു... മുഖം ചെരിച്ചവനെ നോക്കി.. "ഇന്ന് എന്റെ പിറന്നാളാണ്,..." പുഞ്ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവളുടെ മുഖം വിടർന്നു... അവൻ ചിരിച്ചു കൊണ്ടു തൊഴുതു.... അവനെന്തേലും സമ്മാനം കൊടുക്കണം എന്ന് അവൾക്ക് തോന്നി.... പക്ഷേ എന്ത്..?? അവളുടെ കണ്ണ് ആൽമരത്തിനോട്‌ ചേർന്ന് നിൽക്കുന്ന ചെമ്പക തൈയിൽ എത്തി നിന്നു... വ്യാസ് തൊഴുതു കൊണ്ടിരിക്കുകയാണ്... അവൾ വേഗം ചെന്ന് ആ ചെമ്പക തൈ കയ്യിൽ പറിച്ചെടുത്തു...ഒരില കുമ്പിൾ കുത്തി മണ്ണ് നിറച്ച് അതിൽ ആ തൈ വെച്ചു കൊടുത്തു....

"എന്താ നീ കാണിക്കുന്നത്...?? " പുറകിൽ നിന്ന് അവന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടി തിരിഞ്ഞു നോക്കി,.... മുഖം ചുളിച്ച് നിന്ന അവന്റെ കയ്യിലേക്ക് അവൾ ആ ചെമ്പക തൈ വെച്ചു കൊടുത്തു... അവന്റെ കണ്ണുകൾ തിളങ്ങി....ആ കണ്ണുകളിൽ തന്നോടൊരു ഇഷ്ടമില്ലേ..?? അവൾ ഓർത്തു.. ഇല്ല....അതെന്റെ തോന്നലാണ്...സ്വയം ഉത്തരം കണ്ടെത്തി... "ഇത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലാട്ടോ..." അവൻ ചിരിച്ചു കൊണ്ട് ആ ചെടിയിൽ തലോടി... "നിനക്ക് എന്നോട് എന്തേലും പറയാനുണ്ടോ..?? " അവന്റെ ചോദ്യം അവളുടെ നെഞ്ചിടിപ്പ് കൂട്ടി... തന്റെ ഉള്ളിലെ ഇഷ്ട്ടം പറയാൻ ഒരുനിമിഷം അവൾ ചിന്തിച്ചു... കണ്ടാൽ വലിയ തറവാട്ടുകാരും സമ്പന്നരുമാണെങ്കിലും തന്റെ വീട്ടിലെ അവസ്ഥ അവൾക്കറിയരുന്നത് കൊണ്ടും... വ്യാസ് അവളുടെ ഇഷ്ടത്തെ നിരസിച്ചാൽ..?? എന്നൊരു ഭയം അവളെ പുറകോട്ടു വലിച്ചു... അവനെ നോക്കി ഇല്ലെന്ന് തലയാട്ടി....അവൻ ചിരിച്ചുകൊണ്ടു തിരികെ നടന്നു.... അവൻ നടന്നകലുന്നത് അവൾ നോക്കി നിന്നു... മുത്തശ്ശി പറഞ്ഞു നിർത്തിയപ്പോൾ ഓം ഒരുനിമിഷം ചിന്തിച്ചു .. "ചെമ്പകം....!!" മനസ്സിലൂടെ അവന്റെ പിറന്നാളിന് സിദ്ധു ചെമ്പകതൈ തന്നത് അവന്റെ മനസിലേക്ക് ഓടി വന്നു... "പിന്നെ എന്താ സംഭവിച്ചത്.... " ഓം നെഞ്ചിടിപ്പോടെ ചോദിച്ചു...........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story