ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 12

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

മഴ അവരിൽ പെയ്തു കൊണ്ടിരുന്നു... അവളെ ചേർത്ത് പിടിച്ച അവന്റെ കൈകൾ കൂടുതൽ മുറുകി.... അവളുടെ തോളിൽ മുഖം അമർത്തി അവൻ നിന്നു.... അവന്റെ ഹൃദയതാളം മുറുകി...ഓമിന് അവളെ എത്ര ചേർത്ത് പിടിച്ചിട്ടും മതിയാകാത്ത പോലെ തോന്നി...ഇടം കൈ കൊണ്ട് അവളുടെ അരയിലൂടെ ചുറ്റി പിടിച്ചു വലം കൈ അവന്റെ തലമുടിയെ തലോടി കൊണ്ടിരുന്നു..... എന്താ സംഭവിക്കുന്നത് എന്ന് മനസിലാകാതെ ഒരു പാവ കണക്കെ നിൽക്കുകയായിരുന്നു സിദ്ധു....അവന്റെ മുഖം അവന്റെ ഹൃദയത്തോട് ചേർന്ന് നിന്നു...കൈകൾ അവനെ ചേർത്ത് പിടിക്കാൻ ഉയർന്നില്ല...വേറൊന്നും കൊണ്ടല്ല....ഇപ്പൊ അവൾ യാഥാർഥ്യത്തിൽ എത്തിയിരുന്നില്ല..... അവനെ പേര് ചൊല്ലി വിളിക്കാൻ നാവ് ചലിച്ചില്ല... ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള ഇടി ഒച്ചയിൽ അവൾ ഒന്ന് ഞെട്ടി വിറച്ചു കൊണ്ട് അവനെ വാരി പുണർന്നു.... എന്തോ ഓർത്തപോലെ അവൾ അവനിൽ നിന്ന് മാറി.... മഴ അതിന്റെ ശക്തി പ്രാപിച്ചു... അകന്ന് മാറിയ സിദ്ധുവിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു ഓം... അവൻ നിന്ന് കിതക്കുകയായിരുന്നു...

അവന്റെ അവളുടെ ഇരു കൈകളിലും വിടാതെ പിടിച്ചിരുന്നു... അവളുടെ കണ്ണുകൾ തുടിക്കുന്ന...ചൊടികൾ വിറ പൂണ്ടു.... "എന്താ..ഓം...എന്ത് പറ്റി..." ഒരു നെടുവീർപ്പോടെ ഓം അവളുടെ കണ്ണുകളിലേക്ക് നോക്കി.... കണ്ണുകൾ തമ്മിൽ ഉടക്കി....അവളുടെ വൈരക്കൽ മൂക്കുത്തി തിളങ്ങി... "അന്ന് നീ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസിലായില്ലടോ...അത് കൊണ്ട് ഒന്നും പറയാനും ഉണ്ടായിരുന്നില്ല....പക്ഷേ ഇപ്പോ.. നിന്റെ ഓരോ വാക്കുകളും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്...ആ വാക്കുകൾ മുഴുവൻ നീ എന്നോട് പറയാതെ പറഞ്ഞ നിന്റെ പ്രണയമാണെന്ന് ഞാൻ അറിയുന്നുണ്ട്..... " അവന്റെ സ്വരം നേർത്തിരുന്നു...കാറ്റ് ആഞ്ഞു വീശി..നാസികയിലേക്ക് ചെമ്പകത്തിന്റെ ഗന്ധം ഇരച്ചു കയറി.... അവന്റെ കൈകൾ അവളിൽ മുറുകി...അവളുടെ കണ്ണുകൾ മിഴിഞ്ഞു...ഹൃദയമിടിപ്പുകൾ മഴയുടെ താളത്തോടൊപ്പം ഒന്ന് ചേർന്നു.... ഓം അവളോട് ചേർന്ന് നിന്നു....അവളിൽ നിന്നുമാണ് ചെമ്പക ഗന്ധം വമിക്കുന്നത് എന്ന് അവന് തോന്നി.... അവൻ അവളുടെ കൈകൾ ഉയർത്തി അവളുടെ ഇരു കവിളിലും കൈകൾ ചേർത്ത് വെച്ചു....

സിദ്ധു അനങ്ങാനാവാതെ നിന്നു..... ഓം മുന്നോട്ട് ആഞ്ഞ് അവളുടെ നെറ്റിയിൽ ചുംബിച്ചു....അവളുടെ ശരീരത്തിലൂടെ ഒരു തരിപ്പ് പടർന്നു....അവന്റെ അധരങ്ങളുടെ ഇളം ചൂട് ഹൃദയത്തിലേക്ക് വ്യാപിച്ചു... "എനിക്ക് ഒരിക്കലും നിന്നെ നഷ്ടപ്പെടുത്താൻ ആവില്ല ശ്രീ..... " ഹൃദയം കല്പ്പിക്കുന്നതിനനുസരിച്ചവൻ മന്ത്രിച്ചു... "ഓ.... ഓം.... " അവളുടെ ശബ്ദം ഇടറി... അവന്റെ കണ്ണുകളിൽ അതുവരെ കാണാത്ത ഒരു വികാരം അവൾ കണ്ടു...ഇരുവരും മറ്റേതോ ലോകത്ത് ആയിരുന്നു... "ഓം..നീ... " വാക്കുകൾക്കായി അവൾ പരതി...ആ പെരു മഴയിലും അവളുടെ കണ്ണിൽ നിന്ന് ഒലിച്ചിറങ്ങി അവന്റെ ഉള്ളം കയ്യിൽ പതിച്ചു.... "ഒരുപാട് നാളുകൾ കൊണ്ട് തോന്നിയതല്ല...ഏതോ ഒരു നിമിഷത്തിൽ എന്റെ ഹൃദയം എന്നോട് മന്ത്രിച്ചിതാണ്.... " അവൻ പറഞ്ഞു നിർത്തിയ വാക്കുകൾ മുന്നിൽ പ്രതീക്ഷയോടെ അവൾ നിന്നു... "എനിക്ക് നിന്നോട് പ്രണയമാണ്....എന്റെ പ്രണയം നീയാണ്....!!!!" വാക്കുകൾ കൊണ്ട് അവൻ പ്രണയം പറഞ്ഞപ്പോൾ അത് അവളുടെ ഹൃദയത്തിന്റെ ആഴത്തിൽ ചെന്നിറങ്ങി.....

"ഓം....എനിക്ക്...ഞാൻ... " അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു അവൻ കണ്ണുകൾ ഒന്ന് ഇറുക്കി അടച്ചു... ഹൃദയം അവനോടായ് എന്തൊക്കെയോ പറയുന്നുണ്ട്.... "എന്റെ പ്രണയത്തിന്റെ തീവ്രതയിൽ അകപ്പെട്ടാൽ നിനക്ക് ഒരു മോചനം ഉണ്ടാകില്ല ശ്രീ.... " ഉയർന്ന ഹൃദയമിടിപ്പോടെ അവൻ പറഞ്ഞു... അവൾ അവന്റെ നെഞ്ചിൽ വീണു കിടന്നു... "നിന്നിൽ നിന്ന് എനിക്കൊരു മോചനം ഞാൻ ആഗ്രഹിക്കുന്നില്ല ഓം...." കൈകൾ കൊണ്ട് അവനെ ചുറ്റി വരിഞ്ഞു.... മഴയും കാറ്റും വാരിപുണർന്നു പെയ്തു കൊണ്ടിരുന്നു... അവനും അവളെ ചേർത്ത് പിടിച്ചു... പാതി വഴിയിൽ കൊഴിഞ്ഞു പോയാ പ്രണയത്തിന്റെ ഇതളുകൾ ചേർത്തെടുത്തു കൊണ്ട് ഇരു ഹൃദയവും ഒന്ന് ചേർന്നു... ആ മഴയിൽ പെയ്തിറങ്ങി പ്രണയം ചെമ്പകമരത്തിന്റെ വേരുകളിലേക്ക് ആഴ്ന്ന് ഇറങ്ങി... കലങ്ങളായി പൂക്കാൻ കൊതിച്ച പ്രണയപുഷ്പങ്ങൾ മൊട്ടിട്ടു തുടങ്ങിയിരുന്നു....❤️ "സിദ്ധു...!!!" വീടിനുള്ളിൽ നിന്നുള്ള യമുനയുടെ വിളിയാണ് അവളെ സ്വബോദത്തിൽ എത്തിച്ചത്.. സിദ്ധു ഞെട്ടി കൊണ്ട് അവനിൽ നിന്ന് അടർന്നു മാറി.....

അവൾ ചുറ്റും ഒന്ന് നോക്കി... "ഓം...നീ പൊയ്ക്കോ...." വെപ്രാളത്തോടെ അവൾ പറഞ്ഞു... അപ്പോഴും യമുന അവളെ വിളിക്കുന്നുണ്ടായിരുന്നു... ഓം അവളുടെ കവിളിൽ തലോടി കൊണ്ട് ചിരിച്ചു... "ഓം... പൊയ്ക്കോ...ആരേലും കാണും... " അവൻ അവളുടെ കൈ പിടിച്ചു വെച്ചു... "സിദ്ധു....ഈ കുട്ടി ഇത് എവിടെ പോയി.... " യമുന ഉമ്മറത്ത് നിന്ന് വിളിക്കുന്നുണ്ട്.... ഓം അവളുടെ കയ്യിൽ നിന്ന് വിട്ടു.... ചിരിച്ചു കൊണ്ട് ബൈക്കിനടുത്തേക്ക് നടന്നു.... സിദ്ധു അവനെ ഒന്ന് നോക്കിയതിന് ശേഷം ഗേറ്റ് അടച്ച് അകത്തേക്ക് ഓടി...., മഴയിൽ കുതിർന്നുള്ള യാത്രയിൽ ഓമിന്റെ മനസ്സിൽ മുഴുവൻ സിദ്ധുവായിരുന്നു.... ഒരു നിമിഷം നഷ്ടപ്പെടുമോ എന്നൊരു തോന്നൽ അവനിൽ ജനിച്ചിരുന്നു... അവളെ കാണും വരെ മനസ്സ് വല്ലാതെ പിടിച്ചിരുന്നത് ഓരോ നിമിഷവും അവൻ അറിഞ്ഞിരുന്നു... ഇപ്പോ മനസ്സ് ശാന്തമാണ്...ഒരു ശക്തിക്കും പറിച്ചെറിയാൻ കഴിയാത്ത വിധം ഒറ്റ നിമിഷം കൊണ്ട് അവൾ അവനിൽ വേരുറപ്പിച്ചു കഴിഞ്ഞിരുന്നു.... അവൻ നേരെ പോയത് വീട്ടിലേക്ക് ആണ്... "എന്താ ഓം ഇത്... മഴയാണേൽ ദൃതി പിടിച്ചു വരണമായിരുന്നോ...?? നാളെ വന്നാൽ മതിയായിരുന്നല്ലോ..ഈ രാത്രി മഴയും കൊണ്ട്...." ബൈക്ക് നിർത്തി ഉമ്മറത്തേക്ക് കയറിയ അവനോടായി ചെറു ശാസനയോടെ രോഹിണി ചോദിച്ചു....

ഓം ഒന്ന് ചിരിച്ചു... തോളിൽ നിന്ന് ടവൽ എടുത്ത് അവന്റെ തല തോർത്താൻ മുന്നോട്ട് വന്ന രോഹിണിയെ അവൻ തടഞ്ഞു.... ആ ടവൽ വാങ്ങി തല തോർത്തി കൊണ്ട് അവൻ അകത്തേക്ക് കയറി.... ഫ്രഷ് ആയി വന്ന് അവൻ ആദ്യം ചെന്നത് ഒരു വെള്ള തുണി മറച്ച ക്യാൻവാസിനടുത്തേക്ക് ആണ്.... ഒരു പുഞ്ചിരിയോടെ ആ ശീല മാറ്റി.... തന്റെ മുന്നിൽ അനാവൃതമായ ശ്രീയുടെ മുഖം കണ്ടപ്പോൾ അവന്റെ ഹൃദയം ഒന്ന് തുടിച്ചു..... കൈകൾ ഉയർത്തി അവളുടെ കരിനീല കണ്ണുകളിൽ ഒന്ന് തഴുകി... അതുവരെയും തോന്നാത്ത വികാരം അവനെ വന്നു പൊതിഞ്ഞു... Drawing പാഡ് എടുത്തവൻ ബെഡിൽ ചെന്നിരുന്നു.... ഓം.......!!!!! അവളുടെ ഹൃദയം മന്ത്രിച്ചു കൊണ്ടിരുന്നു... തലയിണ മുഖം അമർത്തി അവൾ കിടന്നു.. അവളുടെ മനസ്സ് ഇപ്പോഴും ആ പെരുമഴയിൽ അവനോടൊപ്പമാണ്..... അവന്റെ വാക്കുകൾ കോരിതരിച്ചു പോയാ നിമിഷം.... ഈ ലോകം തന്നെ കാൽചുവട്ടിൽ വന്ന പോലെ അവൾക്ക് തോന്നി... ഓർക്കും തോറും അവൾക്ക് അവളുടെ സന്തോഷം അടക്കാനായില്ല....

ഒരിക്കൽ കൂടെ അവനെ കാണണം എന്ന് അവൾക്ക് തോന്നി.... ഒരിക്കൽ നഷ്ടപെട്ടതെന്തോ തിരികെ കിട്ടിയ പോലെ.... അവൾ നെഞ്ചോട് ചേർക്കുകയായിരുന്നു അവളുടെ പ്രണയത്തെ.... മനസ്സ് അവനോടൊപ്പമായിരുന്നു.. "I luv u ഓം....luv u so much....." അവൾ തലയിണയെ കെട്ടിപിടിച്ചു കണ്ണുകൾ അടച്ചു ....  "അമ്മേ...ചായ....." ഹാളിലേക്ക് വന്ന അല്ലു വിളിച്ചു പറഞ്ഞു... "ഓഹ്...എണീറ്റ് വന്നോ..." അടുക്കളയിൽ നിന്ന് എത്തി നോക്കി കൊണ്ട് രോഹിണി ചോദിച്ചു.... അവൻ ഒന്നിളിച്ചു കൊണ്ട് സോഫയിൽ ചെന്നിരുന്നു... "ഓം വന്നോ അമ്മേ...? " മുറ്റത്തേക്ക് ഒന്ന് എത്തി നോക്കി കൊണ്ട് അവൻ ചോദിച്ചു.. "അവൻ ഇന്നലെ വന്നു..." ചായയുമായി ഹാളിലേക്ക് വന്ന രോഹിണി പറഞ്ഞു... അല്ലു അടുത്ത് ഇരിക്കുന്ന മഹേശ്വറിനെ ഇടം കണ്ണിട്ട് ഒന്ന് നോക്കി... "ഞാനൊന്ന് പോയി നോക്കട്ടെ..." അല്ലു ചായയും എടുത്തു ഓമിന്റെ റൂം ലക്ഷ്യമാക്കി നടന്നു... തുറന്നിട്ട ജാനാലയുടെ അടുത്ത് നിന്ന് കാൻവാസിൽ പുതിയ ചിത്രം വരക്കാനുള്ള തത്രപാടിലായിരുന്നു ഓം....

ചൂട് ചായ ഊതി കുടിച്ചവൻ ജനലിനടുത്ത് വെച്ചവൻ നീളൻ മുടി വാരി കെട്ടി... കണ്മുന്നിൽ എപ്പോഴും ചെമ്പകമരമാണ്... അവൻ വരഞ്ഞു തുടങ്ങി..... "ഓം..... " ഡോറിൽ ക്നോക്ക് ചെയ്തു കൊണ്ട് അല്ലു വിളിച്ചു... അവൻ തിരിഞ്ഞു നോക്കിയില്ല....അത് കണ്ടപ്പോൾ അല്ലുവിന് മനസിലായി അവൻ എന്തോ കാര്യമായി വരയ്ക്കുന്ന തിരക്കിലാണെന്ന്... "ഓം ഞാൻ അകത്തേക്ക് വന്നോട്ടെ... " "ഹ്മ്മ് ....കം..." വരയിൽ ശ്രദ്ധകൊടുത്തു കൊണ്ട് അവൻ പറഞ്ഞു... "ആഹാ ഇന്ന് എന്താ മരത്തിന് താഴെ മുഖമില്ലാത്ത രണ്ട് പേർ... " ഓം വരച്ചു തീർന്ന ചിത്രത്തെ കണ്ടപ്പോൾ അല്ലു കളിയാലെ ചോദിച്ചു..... ഓം തിരിഞ്ഞവനെ ഒന്ന് തുറിച്ചു നോക്കി ...അല്ലു അത് കണ്ടതായി ഭാവിച്ചില്ല.. "ഞാൻ വിചാരിച്ചു അച്ഛനോടുള്ള ദേഷ്യം കാരണം ഒരാഴ്ച നീ വീട്ടിലേക്കെ വരില്ലെന്ന്...പക്ഷേ ഇപ്പൊ... " "ഒന്ന് മിണ്ടാതെ ഇരിക്കാമോ...." ഗൗരവത്തിൽ ഓം പറഞ്ഞു... അല്ലു അവനെ ഒന്ന് പുച്ഛിച്ചു.. "ആഹാ ഈ പിക് നീ കംപ്ലീറ്റ് ആക്കിയോ നോക്കട്ടെ...." അല്ലു ബെഡിൽ കിടന്ന സിദ്ധുവിന്റെ ചിത്രം എടുത്തു നിവർത്താൻ പോയതും... ഓം അവനെ തടഞ്ഞു.... "നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ തിങ്‌സിൽ തൊടരുത് എന്ന്....എനിക്ക് അത് ഇഷ്ടമല്ല...... " അല്ലുവിനെ പുറകിലേക്ക് തള്ളി കൊണ്ട് ഓം പറഞ്ഞു...

"ഞാൻ ഒന്ന് അത് നോക്കിയാൽ എന്താ കുഴപ്പം..." അല്ലു കലി തുള്ളി കൊണ്ട് ചോദിച്ചു... ഓം ഒന്ന് കണ്ണുകൾ ഇറുക്കി അടച്ചു.... "Get out..... " ഡോറിലേക്ക് ചൂണ്ടി അവൻ പറഞ്ഞു... അല്ലു അവനെ നോക്കി മുഷ്ടി ചുരുട്ടി കൊണ്ട് റൂമിന് പുറത്തേക്ക് ഇറങ്ങി.... അവൻ പോയതും ഓം ആ ചിത്രം നിവർത്തി പിടിച്ചു...അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... ആ ചിത്രത്തിലേക്ക് നോക്കി നിൽക്കവേ അവന്റെ ഫോൺ റിങ് ചെയ്തു.... ഫോൺ അവൻ കയ്യിൽ എടുത്തു നോക്കി .. "ശ്രീ.... കാളിങ്.." അവൻ ചിരിച്ചു കൊണ്ട് കാൾ അറ്റൻഡ് ചെയ്തു... "ഹലോ....." അവൻ ചോദിച്ചു.. മറുതലക്കൽ നിന്ന് മറുപടിയില്ല..... "ശ്രീ......" അവളുടെ ശബ്ദം കേൾക്കാതെ വന്നപ്പോൾ അവൻ ഒരിക്കൽ കൂടെ വിളിച്ചു... അവന്റെ ആ വിളി വന്ന് പതിച്ചത് അവളുടെ ഹൃദയത്തിലായിരുന്നു... "ഗു....ഗുഡ് മോർണിംഗ്.... " സിദ്ധു എങ്ങനെയോ പറഞ്ഞൊപ്പിച്ചു... അവൻ ചിരിച്ചു...... "മോർണിംഗ്.... " "ഓം...പിന്നെ... " "എന്താ ശ്രീ....എന്തേലും പറയാനുണ്ടോ...?? " അവന്റെ ചോദ്യം കേട്ടപ്പോൾ അവളൊന്നു പരുങ്ങി....അവൻ കൂളായി സംസാരിക്കുന്നു....

ഇന്നലെ നടന്നത് ഇനി സ്വപനം വല്ലതുമാണോ...ഒരു നിമിഷം അവളൊന്നു ചിന്തിച്ചു... "ശ്രീ....are u there.... " അവളുടെ അനക്കം കേൾക്കാതെ ആയപ്പോൾ അവൻ ചോദിച്ചു... "ആ ..ഓം..." "നിനക്ക് എന്നോട് എന്തേലും പറയാനുണ്ടേൽ പറയാം...അതിന് ഒരു മടിയും വേണ്ട..." അവൻ അവളോടായി പറഞ്ഞു .... അവളൊന്നു മൂളി... "അത് പിന്നെ...ഇന്നലെ രാത്രി....പറഞ്ഞില്ലേ...?? " ചമ്മനലോടെ അവൾ ചോദിച്ചു... "എന്ത് പറഞ്ഞെന്ന്..?? ". "എ....എന്നെ ഇഷ്ടമാണെന്ന്.... " പതറിയ അവളുടെ വാക്കുകൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു.... "Yes....i luv you..... " അവന്റെ സ്വരം ആർദ്രമായി....അത് അവളുടെ കാതിൽ വന്നു പതിച്ചപ്പോൾ മുഖത്തേക്ക് ഒരു ഇളം തെന്നൽ വീശിയടിച്ചു... കുറച്ചു നേരം നിശബ്ദമായിരുന്നു... "സിദ്ധു നിന്നെ ആന്റി വിളിക്കുന്നുണ്ട്...." റൂമിലേക്ക് വന്ന് ആതിര പറയുന്നത് അവനും ഫോണിലൂടെ കേട്ടിരുന്നു.. "ഞാൻ കുറച്ചു കഴിഞ്ഞു വരാം എന്ന് പറ ..." സിദ്ധു അൽപ്പം ദേഷ്യത്തോടെ അവളോട് പറഞ്ഞു... "അത്യാവശ്യം ആണെന്ന് പറഞ്ഞു.." "ഒന്ന് പോവുന്നുണ്ടോ ആതു....ഞാൻ കുറച്ചു കഴിഞ്ഞ് വരാം എന്ന് പറഞ്ഞില്ലേ... പറഞ്ഞാൽ മനസിലാവില്ലേ നിനക്ക്.... " സിദ്ധുവിന്റെ ശബ്ദം ഉയർന്നു.... ഫോണിൽ നിന്ന് ഓമിന്റെ ചിരി കേട്ട് അവൾ ഒന്ന് അടങ്ങി... " am sorry ഓം...ഞാൻ...അവള് ഇടക്ക് വന്നപ്പോൾ... " നെറ്റിയിൽ കൈ വെച്ചു കൊണ്ട് അവൾ അവനോടായി പറഞ്ഞു...

"Cool....its ok....ആദ്യം നീ അവിടെ ചെന്ന് അവർ എന്തിനാ വിളിച്ചത് എന്ന് അന്വേഷിക്ക്...അത്യാവശ്യം ആണെന്ന് പറയുന്നത് കേട്ടു.... " "അത് വെറുതെയാ... " അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.. "കാര്യമറിയാതെ എങ്ങനെയാണ് ശ്രീ വെറുതെയാണെന്ന് പറയുന്നത്...നീ ചെന്ന് ആദ്യം എന്താണെന്ന് നോക്ക്....അത് കഴിഞ്ഞ് എന്നെ വിളിക്ക് ..അല്ലേൽ ഫ്രീ ആയാൽ മിസ്സ്‌ ഇട് ഞാൻ വിളിച്ചോളാം...ഓക്കേ... " അവൻ പറഞ്ഞു നിർത്തി... "മ്മ്... ഓക്കേ... " അവൾ ഒന്ന് തലയാട്ടി കൊണ്ട് ഫോൺ കട്ടാക്കി... ________ "അമ്മേ ഞാനൊന്ന് പുറത്തേക്ക് പോകുവാ... " ബൈക്കിന്റെ കീ എടുത്തു ഹാളിലേക്ക് വന്ന ഓം പറഞ്ഞു... "നേരത്തെ വരുവോടാ...." "പറയാൻ പറ്റില്ല... " അതും പറഞ്ഞവൻ പുറത്തേക്ക് ഇറങ്ങി... മനസ്സ് സിദ്ധുവിനടുത്തേക്ക് കുതിച്ചു..... പതിവ് പോലെ പാർക്കിനടുത്ത് ബൈക്ക് നിർത്തി അവൻ നടന്നു നീങ്ങി.... നടന്നു നീങ്ങുന്നതിനിടെ സിദ്ധുവിന്റെ ഓർമകളിൽ അവന്റെ ചുണ്ടിൽ പുഞ്ചിരി തത്തി കളിച്ചു.... ഇടക്ക് ആരോ വലം കൈയ്യിൽ ചേർത്തു പിടിച്ചു... ഞെട്ടി കൊണ്ട് കയ്യിലേക്ക് ഒന്ന് നോക്കി...പിന്നെ മുഖം ഉയർത്തി.... ... അവളൊന്നു ചിരിച്ചു.... കാറ്റിൽ പാറി വീഴുന്ന അവന്റെ മുടിയിഴകളെ ഒരു കൈ കൊണ്ട് ഒതുക്കി വെച്ചു.... "കാണാതിരിക്കാൻ എനിക്കാവുന്നില്ല ഓം....!!!!"................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story