ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 15

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

"വേദനയുണ്ടോ...??? " പതിയെ മുഖം ഉയർത്തി അവൻ ചോദിച്ചു... സിദ്ധു ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു.... അവൻ കൈകളിൽ പതിയെ ഊതി കൊടുത്തു.... "ഓം....it's ok..." ഒരു കൈ കൊണ്ട് അവന്റെ നീളൻ മുടികളിൽ തലോടി കൊണ്ട് അവൾ പറഞ്ഞു... അവന്റെ ചുവന്ന കലങ്ങിയ മിഴികൾ അവൾക്ക് നേരെ ഉയർന്നു....അവളുടെ മുഖത്തെ ചിരി പെട്ടെന്ന് മായ്ഞ്ഞു... "ഞാൻ ഓക്കേ അല്ല....കം വിത്ത്‌ മി... " അവൻ അവളെ വലിച്ചു കാർപോർച്ചിൽ കൊണ്ടിരുത്തി... "നീ ഇവിടെ ഇരിക്ക്...ഞാൻ പോയി ഫസ്റ്റ് എയ്ഡ് ബോക്സ്‌ എടുത്തു കൊണ്ട് വരാം.." ഗൗരവത്തോടെ അവൻ പറഞ്ഞു... "ഞാനും അകത്തേക്ക് വന്നോട്ടെ.." മുഖം ചുളിച്ചു കൊണ്ടുള്ള അവളുടെ ചോദ്യത്തിന് മറുപടിയായി അവൻ ചിരിച്ചു... "അതിനൊക്കെ ഒരു ടൈം ഇല്ലേ....അന്ന് കയറിയാൽ മതി..വലതു കാൽ വെച്ച്..." അതും പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു നടന്നു ഗസ്റ്റ് റൂമിലെ ഡ്രോയറിൽ ഇരുന്ന ബോക്സ്‌ എടുത്തു വീണ്ടും അവൾക്ക് അരികിലേക്ക് നടന്നു... കാർപോർച്ചിലെ തൂണിൽ ചാരി നിൽക്കുകയായിരുന്നു സിദ്ധു.... "ശ്രീ..... " ഓമിന്റെ വിളി കേട്ട് അവൾ അവന് നേരെ തിരിഞ്ഞു.... അവൻ അവളെ പിടിച്ചു പടിയിൽ ഇരുത്തി..മുന്നിൽ മുട്ട് കുത്തിയിരുന്നു... "കൈ നീട്ട്.. " ഗൗരവത്തോടെ അവൻ പറഞ്ഞു... സിദ്ധു ചിരിച്ചു കൊണ്ട് അവനു നേരെ കൈകൾ നീട്ടി....

"എന്റെ ഓം...ചെറിയ മുറിയാ...കണ്ടില്ലേ..എനിക്ക് ഇത്...." ബാക്കി പറയും മുന്നേ അവന്റെ വിരൽ അവളുടെ അധരങ്ങളിൽ അമർത്തി വെച്ചു.... "നിനക്ക് അല്ല എനിക്കാ വേദനിക്കുന്നത്...നിനക്കൊരു ചെറിയ പോറൽ പറ്റിയാൽ പോലും എനിക്കത് സഹിക്കാൻ കഴിയില്ല ശ്രീ...എന്ത് കൊണ്ട് ആണെന്ന് ചോദിച്ചാൽ എനിക്ക് ഉത്തരമില്ല..." അവന്റെ കണ്ണുകളിൽ പ്രണയം നിറഞ്ഞു നിന്നിരുന്നു... സിദ്ധു സ്വയം മറന്ന് അവനെ നോക്കി നിന്നു പോയി... ഓം ഒരു ദീർഘ ശ്വാസമെടുത്തു കൊണ്ട് അവൻ വീണ്ടും അവളുടെ മുറിവിലേക്ക് ദൃഷ്ടി പതിപ്പിച്ചു... കോട്ടൺ കൊണ്ട് മരുന്ന് അവളുടെ മുറിവിൽ വെച്ചു കൊടുത്തു.... അവൾക്ക് വേദന തോന്നിയില്ല...പകരം സുഖമുള്ള ഒരു വികാരം അവളെ വന്ന് പൊതിഞ്ഞത് അവൾ അരിഞ്ഞു.... വളെരെ ശ്രദ്ധയോടെ അവളുടെ മുറിവിൽ മരുന്ന് വെച്ച് തരുന്ന ഓമിനെ കണ്ണിമ വെട്ടാതെ അവൾ നോക്കി ഇരുന്നു.... അവൻ മുറിവിൽ പതിയെ ഊതി കൊടുത്തു... വീശിയടിക്കുന്ന തണുത്ത ഇളം കാറ്റിൽ പാറി പറക്കുന്ന അവന്റെ നീളൻ മുടികൾ മുഖത്തേക്ക് ചായുന്നുണ്ടായിരുന്നു..... "നിനക്ക് എങ്ങനെ എന്റെ വീടറിയാം..? " മുറിവിൽ ഊതി കൊണ്ടിരിക്കെ മുഖം ഉയർത്താതെ അവൻ ചോദിച്ചു.... "ഹേ...!!!" അവനിൽ മുഴുകി ഇരിക്കെ ഞെട്ടി കൊണ്ട് അവൾ അവനെ നോക്കി... ഓം മുഖം ഉയർത്തി അവളെ നോക്കി... "എന്റെ വീട് എങ്ങനെ അറിയാം എന്ന്... " "അത് പിന്നെ...എന്റെ ഫ്രണ്ട് ഇല്ലേ വൈകീട്ട് ബീച്ചിൽ വെച്ച് കണ്ട അനു... "

അവൾ പറഞ്ഞു.. "മ്മ്..." "അവളാ പറഞ്ഞു തന്നത് നിന്റെ വീട്...നിന്റെ അച്ഛന്റെ PA യുടെ മകളാണ്... " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു... "ഓഹ്...അനുപമ...മേനോൻ അങ്കിളിന്റെ മകൾ...അല്ല....എന്തിനാപ്പൊ മതില് ചാടി വന്നത്...?? "പുരികം ഉയർത്തി അവൻ ചോദിച്ചു... "നിന്നെ കാണാൻ....." പറയുന്നതിനൊപ്പം അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളിൽ ഉടക്കി..... "അത്രയും ഉയരമുള്ള മതി നീയെങ്ങനെ ചാടി...മ്മ്.... " ചിരിയോടെ അവൻ അവളുടെ കവിളിൽ തഴുകി.... "ഞാൻ എന്റെ കാറിന്റെ മേലെ കഷ്ടപെട്ട് വലിഞ്ഞു കയറി...അതിൽ നിന്നെ ആ മതിൽ പിടിച്ചു കയറി അപ്പോഴാണ് കുപ്പി ചില്ല് കണ്ടത്....." ചുണ്ട് ചുളുക്കി അവൾ പറഞ്ഞു നിർത്തി.... അവൻ ചിരിച്ചു... "അപ്പൊ ഇതിൽ നല്ല എക്സ്പീരിയൻസ് ഉണ്ടല്ലേ.. " "മ്മ്.. പിന്നെ...ഹോസ്റ്റലിൽ കുറേ ചാടിയിട്ടുള്ളതാ...പിന്നെ ഏട്ടന്മാരുടെ കൂടെ പാതി രാത്രി മൂവി കാണാൻ പോകും അമ്മയെ അറിയിക്കാതെ...അപ്പോഴും മതില് ചാടണം ഗേറ്റ് രാത്രി അച്ഛൻ ലോക്ക് ആക്കി കീയും കെട്ടിപിടിച്ചാ കിടപ്പ്...അപ്പൊ ഞങ്ങൾ ചാടിയല്ലേ പറ്റൂ..." അവന്റെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.... അവൻ ചിരിയോടെ അവളുടെ കൈകൾ എടുത്തു മാറ്റി...ആ ഉള്ളം കയ്യിൽ ഒരിക്കൽ കൂടെ അമർത്തി ചുംബിച്ചു... സിദ്ധു അവന്റെ നെറ്റിയിൽ ചുംബിച്ചു....

.പ്രിയപ്പെട്ടവന് നൽകുന്ന ആദ്യ ചുംബനം.... അവന്റെ കണ്ണുകൾ വിടർന്നു...അവൾ പ്രണയത്തോടെ അവന്റെ നീളൻ മുടികളിൽ വിരലോടിച്ചു... "വാ..എണീക്ക്.... " അവൻ അവളെ പിടിച്ചെഴുനേൽപ്പിച്ചു... അവൻ ഗേറ്റ് തുറന്ന് പുറത്തേക്ക് ഇറങ്ങി... "എന്നെ പറഞ്ഞു വിടുവാണോ ഓം..." പരിഭാവത്തോടെ അവൾ ചോദിച്ചു.... "പിന്നെ നീ ഇവിടെ നിൽക്കാൻ പോവാണോ?? മ്മ്... " "അല്ല...എന്നാലും കുറച്ചു നേരം ഒരുമിച്ചു സ്പെൻഡ്‌ ചെയ്തൂടെ....കഷ്ടപ്പെട്ട് ഞാൻ മതില് ചാടി വന്നതല്ലേ.... " പറയുമ്പോൾ മുകത്ത് ദയനീയ ഭാവമായിരുന്നു... ഓം ചിരിയോടെ അവളുടെ കൈകളിൽ കോർത്ത്‌ പിടിച്ചു വീടിന്റെ സൈഡിലുള്ള റോഡിലൂടെ നടക്കാൻ തുടങ്ങി... രണ്ട് പേരും ഒന്നും മിണ്ടാതെ നടത്തം തുടർന്നു.... "ഇന്ന് ചെയ്തത് ചെയ്തു....ഇനി ഇത് ആവർത്തിക്കരുത്...രാത്രിയാണ്..." നടക്കുന്നതിനിടയിൽ ഗൗരവത്തോടെ അവൻ പറഞ്ഞു... "മ്മ്..... "അനുസരണയോടെ തലയാട്ടി....അവൻ ചിരിച്ചു.. "എന്നാ വാ....." ഒരു കൈ കൊണ്ട് അവളുടെ തോളിലൂടെ ചേർത്ത് പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു.. റോഡിലൂടെ ഒന്നോ രണ്ടോ വാഹനങ്ങൾ പോകുന്നുണ്ടായിരുന്നു...അവർ രണ്ട് പേരും സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ പരസ്പരം ഒന്നും ഉരിയാടാതെ നടന്നു നീങ്ങി... "നമുക്ക് അവിടെ ഇരുന്നാലോ...."

ഇരുട്ടിലേക്ക് കൈ ചൂണ്ടി അവൾ പറയുമ്പോൾ കൈകളിൽ കിടന്ന കരിവളകൾ കിലുങ്ങുണ്ടായിരുന്നു.... റോഡിന് സൈഡിലുള്ള ഗ്രൗണ്ടിലേക്ക് നോക്കി ഇരിക്കാൻ തക്കവണ്ണം ഒരുക്കിയിരുന്ന സിമന്റ്‌ ബെഞ്ചിൽ അവൾ സ്ഥാനം ഉറപ്പിച്ചു...ചുറ്റും ഇരുട്ട് ആയിരുന്നു....നക്ഷത്രങ്ങൾ വിതറി കിടക്കുന്ന മാനം.... സിദ്ധു അവന്റെ മടിയിലേക്ക് തലവെച്ച് കിടന്നു... "മ്മ്....? " അവന്റെ മുഖത്തേക്ക് നോക്കി അവൾ മൂളി... അവൻ നിഷേധത്തിൽ തലയാട്ടി കൊണ്ട് അവളുടെ വലം കൈ തന്റെ കൈകൾ ഒതുക്കി പിടിച്ചു... കയ്കളിൽ കിടന്നു ചിരിക്കുന്ന കരിവളകളെ അവളെ തലോടി കൊണ്ടിരുന്നു... അവളുടെ കൈ മാറോടു ചേർത്ത് അവൻ നോക്കിയത് നിലാവ് തെളിഞ്ഞ ഇരുട്ടിലേക്ക് ആണ്... പുഞ്ചിരിയോടെ അവൻ അങ്ങോട്ട് തന്നെ നോക്കി ഇരുന്നു...പിന്നെ അവളുടെ കരിവളയിൽ അധരങ്ങൾ അമർത്തി ചുംബിച്ചു... ഒളികണ്ണാലെ അവൻ സിദ്ധുവിനെ ഒന്ന് നോക്കി...അവളുടെ മുകത്ത് നാണം വിരിഞ്ഞിരുന്നു... "ഈ കരിവളകൾ നമ്മുടെയൊക്കെ പ്രണയത്തോളം മനോഹരമാണ്...." ഒരിക്കൽ കൂടെ അവൻ അവളുടെ കൈ തണ്ടയിൽ മുത്തി... "ഇരുട്ടിലേക്ക് നോക്കി ഇരിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്...." ഇരുട്ടിന്റെ ഭംഗി നുകർന്നു കൊണ്ടിരുന്ന അവനേ നോക്കി അവൾ പറഞ്ഞു.... "എനിക്കും....ഇരുട്ടിനേ മാത്രമല്ല നക്ഷത്രങ്ങളെയും ഒത്തിരി ഇഷ്ടമാണ്..അതിലും എത്രത്തോളം ഇഷ്ടമാണെന്നോ എനിക്ക് നിന്നെ... " അവൻ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു....

സിദ്ധു കൈകൾ ഉയർത്തി മുഖത്തേക്ക് ചാഞ്ഞു കിടന്ന അവന്റെ നീളൻ മുടികളെ ഒതുക്കി വെച്ചു കൊടുത്തു.... "നേരം ഒരുപാട് ആയി..പോകണ്ടേ....?? " പ്രണയം നിറഞ്ഞ നോട്ടങ്ങൾ പരസ്പരം കൈ മാറുന്നതിനിടയിൽ അവൻ ചോദിച്ചു.. "മ്മ്..." മൂളി കൊണ്ട് അവൾ അവന്റെ മടിയിൽ നിന്നെ എഴുനേറ്റു... തിരികെ നടക്കുന്നതിനിടയിൽ അവൾ അവന്റെ തോളിൽ ചാരിയിരുന്നു.... "നിന്നെ വിട്ട് പോകാനേ തോന്നുന്നില്ല... " വീടിന്റെ മതിലിനോട്‌ ചേർത്ത് പാർക്ക് ചെയ്ത കാറിനടുത്ത് എത്തിയതും അവൾ നിരാശയോടെ പറഞ്ഞു... അവൻ മറുപടി പറയാതെ അവളുടെ കവിളിൽ തട്ടി... ഒട്ടും പ്രതീക്ഷിക്കാതെ ആയി അവൾ അവന്റെ മാറിലേക്ക് ചാഞ്ഞത്....അവന്റെ നെഞ്ചിലേക്ക് പറ്റിചേർന്നവൾ അവനെ മുറുകെ പുണർന്നു.... "Luv u ഓം...." അവന്റെ കഴുത്തിനിടയിൽ മുഖം ചേർത്ത് വെച്ചവൾ പറഞ്ഞു....അവന് ശ്വാസം നിലച്ചു പോകും എന്ന് വരെ തോന്നി... എന്തൊക്കെയോ ഓർമകളിൽ അവൻ അവളെ വലിഞ്ഞു മുറുക്കി.... ഒരു നഷ്ടപ്പെടലിന്റെ അല്ലലിതെ അവളെ പ്രണയിച്ചു കൊണ്ടിരിക്കാൻ അവന്റെ ആത്മാവ് പറയുന്നുണ്ടായിരുന്നു.... കുറച്ചു നേരത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു.... "സൂക്ഷിച്ചു ഡ്രൈവ് ചെയ്യണം.... വീട്ടിൽ എത്തിയാൽ ഉടൻ മെസ്സേജ് അയക്കണം... " അവളുടെ മുഖം കയ്യിൽ എടുത്തു കൊണ്ട് അവൻ പറഞ്ഞു... "മ്മ്..." പുഞ്ചിരിയോടെ അവൻ തലയാട്ടി.... അവൾ കാറിൽ കയറി.... "ബൈ..... " ഗ്ലാസ്‌ താഴ്ത്തും മുന്നേ അവൾ പറഞ്ഞു... "ബൈ... " ചിരിയോടെ അവനും കൈ വീശി... അവൾ കാർ മുന്നോട്ട് എടുത്തു... അവളുടെ കാർ കണ്മുന്നിൽ നിന്നെ മറഞ്ഞതിന് ശേഷമാണ് അവൻ അകത്തേക്ക് പോയത്.... 

"ഓം ഇതുവരെ എണീറ്റില്ലേ...?? " ചായ കുടിക്കുന്നതിനിടയിൽ മഹേശ്വർ ചോദിച്ചു... "അവന് എണീക്കാൻ ടൈം ആയിട്ടില്ലല്ലോ അച്ഛാ...ടൈം ആവുമ്പോൾ ഇറങ്ങി വരും... " ടീപോയുടെ മുകളിൽ ഇരുന്ന പത്രം എടുത്തു കൊണ്ട് ഹരൻ പറഞ്ഞു.... "ഗുഡ് മോർണിംഗ് ഗയ്‌സ്....അമ്മേ ചായാ..." സ്റ്റയർ ഇറങ്ങി വന്ന അല്ലു വിളിച്ചു പറഞ്ഞു... അവൻ സോഫയിൽ ഇരുന്ന് ഹാരൻറെ കയ്യിൽ നിന്നെ സ്പോർട്സ് പേജ് വാങ്ങി അതിൽ കണ്ണും നട്ട് ഇരിക്കാൻ തുടങ്ങി... "അല്ലു...ഡിഗ്രി കഴിഞ്ഞ് ഇങ്ങനെ കാള കളിച്ചു നടക്കാനാണോ നിന്റെ പ്ലാൻ...പിജിക്ക് ചേരുന്നില്ലേ... " അവനെ നോക്കി മഹേശ്വർ ചോദിച്ചു... "ഞാനിനി പഠിക്കുന്നില്ല അച്ഛാ...ഓഫീസിൽ വന്നോളാം...വേണേൽ ഞാൻ ഏട്ടന്റെ PA ആയിക്കോളാം... " ഹരനെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് അല്ലു പറഞ്ഞു..... "ഏയ്‌...അത് വേണ്ട.. നീ പഠിച്ചാൽ മതി...പിജി കംപ്ലീറ്റ് ചെയ്തോ...എനിക്ക് PA വേണ്ടാ.... " അതും പറഞ്ഞു ഹരൻ ദൃതിയിൽ എണീറ്റു പോയി.... "എന്നാ ഞാൻ അച്ഛന്റെ കൂടെ നിന്നോളാം...എനിക്ക് കണ്ട് പഠിക്കാലോ.. " അല്ലു നിഷ്കു ഭാവത്തിൽ പറഞ്ഞു.. "മ്മ്....അതെന്തായാലും വേണ്ടാ....നീ തല്കാലം പിജി കംപ്ലീറ്റ് ചെയ്... " അച്ഛൻ പറയുന്നത് കേട്ട് അല്ലു പുച്ഛത്തോടെ മുഖം തിരിച്ചു... അപ്പോഴാണ് ഓം ഇറങ്ങി വന്നത്... "ഗുഡ് മോർണിംഗ് അച്ഛാ...മോർണിംഗ് അല്ലു....." അവരെ രണ്ട് പേരെയും വിഷ് ചെയ്തു കൊണ്ട് അവൻ കിച്ചണിലേക്ക് പോയി... ചായ എടുത്തു കൊണ്ട് വന്ന് അവരുടെ അടുത്ത് ചെന്നിരുന്നു...

"ഓം എങ്ങോട്ടേലും പോകാൻ നിൽക്കുവാണോ....." അല്ലു അവനോട് ചോദിച്ചു.. "മ്മ്.... " ചുടു ചായ കുടിക്കുന്നതിനിടയിൽ അവൻ മൂളി... "നീ എന്തിനാ ഓം എപ്പോഴും ആ പെണ്ണിന്റെ കൂടെ നടക്കുന്നത്...? " അല്ലുവിന്റെ ചോദ്യം കേട്ട് അവൻ മുഖം ചുളിച്ചു... "ഏത് പെണ്ണ്.?? " "ലവള് അന്ന് നീ പരിചയപ്പെടുത്തി തന്നില്ലേ സൃഷ്ടി... അവള് തന്നെ...അവള് ആള് ശെരിയല്ല..... " അത് പറഞ്ഞതെ അല്ലുവിന് ഓർമയൊള്ളൂ....കഴുത്തിൽ ഓമിന്റെ കൈകൾ മുറുകി... "അവളെ പറ്റി വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ.... " അവന്റെ കണ്ണുകൾ ചുവന്നു... അല്ലു അവനെ തള്ളി മാറ്റാൻ നോക്കി...മഹേശ്വർ അവനെ പിടിച്ചു മാറ്റി... "ഓം. എന്താ ഇത്....നിനക്ക് എന്ത് പറ്റി... " അയാളുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ അല്ലുവിനെ തുറിച്ചു നോക്കി കൊണ്ട് അവൻ റൂമിലേക്ക് പോയി... ഡോർ കൊട്ടിയടയുന്ന ശബ്ദം കേട്ടു... "ഓംകാര....!!" പാർക്കിൽ ബൈക്ക് നിർത്തിയിട്ട് ഇറങ്ങുമ്പോഴാണ് പുറകിൽ നിന്ന് ഒരു വിളി കേട്ടു.... ഓം തിരിഞ്ഞു നോക്കി.... "I am ജഗൻ നാഥ്‌..." അതും പറഞ്ഞു ഒരു പുഞ്ചിരിയോടെ തനിക്ക് നേരെ കൈ നീട്ടിയ ജഗൻ ഓം ഒന്ന് നോക്കി... പിന്നെ ചിരിച്ചു കൊണ്ട് അവന്റെ കയ്യിൽ ചേർത്ത് പിടിച്ചു കുലുക്കി... "എനിക്കറിയാം.... " ഓം ചിരിയോടെ പറഞ്ഞു... "ഇന്നലെ പ്രൊജക്റ്റ്‌ പ്രസന്റേഷനിൽ നിങ്ങടെ കമ്പനി അവതരിപ്പിച്ച ഡിസൈൻ നന്നായിരുന്നു...താൻ ആണ് ഡിസൈൻ ചെയ്തതെന്ന് അറിയാം...its outstanding...." ജഗൻ അവന്റെ തോളിൽ തട്ടി... ഓം ചിരിച്ചു... "നമ്മുടെ അച്ചന്മാർ തമ്മിൽ വഴക്ക് ഉണ്ടേലും നിങ്ങളെ ഒന്നും ഞാൻ അങ്ങനെ കണ്ടിട്ടില്ലാട്ടോ...ഞാൻ മനസ്സിൽ തട്ടി പറഞ്ഞതാ..തന്റെ വർക്ക്‌ നന്നായിരുന്നു...." "താങ്ക്യൂ ജഗൻ...."

ഓം അവന്റെ തോളിൽ തട്ടി.... "ഓക്കേ then....പിന്നെ കാണാം...ബൈ... " ജഗൻ മുന്നോട്ട് ആഞ്ഞ് അവനെ കെട്ടിപിടിച്ചു.... ജഗൻ നടന്നകന്നതും ഓം ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു... പാർക്കിലെ ഒരു ബെഞ്ചിൽ അവനെയും പ്രതീക്ഷിച്ച് സിദ്ധു ഉണ്ടായിരുന്നു.... "മിസ്സ്‌ സൃഷ്ടി സിദ്ധ.." എന്തോ ആലോചിച്ചിരുന്ന സിദ്ധുവിന്റെ തോളിലൂടെ കയ്യിട്ട് കൊണ്ട് അവളുടെ കാതിലായി അവൾ വിളിച്ചു... സിദ്ധു കഴുത്തു വെട്ടിച്ചു കൊണ്ട് അവനെ നോക്കി.. "വന്നോ...? " അവൾ ചിരിയോടെ ചോദിച്ചു.. "മ്മ്.... " അവൻ ബെഞ്ചിൽ ചാരി ഇരുന്നു... അവൾ അവനോട് ചേർന്നിരുന്നു.... "നമുക്ക് ഒരിടം വരെ പോയാലോ... " അവളുടെ കവിളിൽ കൈ ചേർത്ത് കൊണ്ട് അവൻ ചോദിച്ചു.... "എങ്ങോട്ട്....?? " അവൾ അവനെ ഉറ്റു നോക്കി.... "എന്റെ ഫേവറിറ്റ് പ്ലേസ്..." അവൻ അത് പറഞ്ഞു കൊണ്ട് അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു... "ആഹാ... അതെവിടാ...." "അതൊക്കെ ഉണ്ട്...താല്പര്യമുണ്ടേൽ വാ..." അതും പറഞ്ഞവൻ എണീറ്റ് ബൈക്കിനടുത്തേക്ക് നടന്നു... "താല്പര്യമുണ്ട്...." അതും പറഞ്ഞവൾ അവന്റെ പിന്നലെ ഓടി... അവന്റെ ബൈക്കിന്‌ പുറകിൽ കയറുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു... ഓം അവൾക്ക് നേരെ ഹെൽമെറ്റ്‌ നീട്ടി...അവൾ അത് വാങ്ങി വെച്ചു... മിററിലൂടെ അവളെ ഒന്ന് നോക്കിയ ശേഷം അവൻ ബൈക്ക് മുന്നോട്ട് എടുത്തു... അവന്റെ ബൈക്ക് വന്നു നിന്നത് ആ പഴയ തറവാടിന് മുന്നിലായിരുന്നു... .സിദ്ധു സംശയത്തോടെ ഓമിനേ നോക്കി...

"ഇറങ്ങ്... " അവൻ പറഞ്ഞതും അവൾ ചുറ്റും ഒന്ന് നോക്കിയ ശേഷം ബൈക്കിൽ നിന്ന് ഇറങ്ങി... "ഓം...ഇത്....?? " ഗേറ്റിന് മുന്നിൽ വന്നു നിൽക്കവേ അവളുടെ ഹൃദയം പതിവില്ലാതെ വേഗത്തിൽ മിടിച്ചു...അവന്റെ കയ്യിൽ മുറുകെ പിടിച്ചു.... അവൻ മറുപടി ഒന്നും പറഞില്ല....അവളെ ചേർത്ത് പിടിച്ചു കൊണ്ട് ആ പഴകിയ ഗേറ്റ് തള്ളി തുറന്നു.... മുന്നിൽ നിറഞ്ഞു നിൽക്കുന്ന ആ പഴയ തറവാട് കൺകെ അവളുടെ ഹൃദയതാളം മുറുകി... അവന്റെ കയ്യിൽ ഇറുക്കി പിടിച്ചു... "ഞാൻ ഇതിന് മുൻപ് ഇവിടെ വന്നപോലെ....." പറഞ്ഞു തീരും മുന്നേ അവളുടെ കാലുകൾ മുന്നോട്ട് ചാലിച്ചു.... വലതുകാൽ ആ മണ്ണിൽ അമർന്നപ്പോൾ.. മഴക്കോളില്ലാത്ത മാനം ഇരുണ്ടു കൂടി..ഒരു ഇടി മുഴക്കത്തോടെ മഴ അവരിൽ പെയ്തു തുടങ്ങി..... സിദ്ധു അതൊന്നും ശ്രദ്ധിച്ചിരുന്നില്ല... അവൾ മുന്നോട്ട് നടന്നു....കണ്ണുകൾ ചുറ്റും ഓടി നടന്നു....എല്ലാം എവിടെയോ കണ്ടപോലെ അവൾക്ക് തോന്നി തുടങ്ങിയിരുന്നു... കണ്ണുകൾ അവൾ പോലും അറിയാതെ പാഞ്ഞു... എത്തി നിന്നത് മുകളിലെ അടഞ്ഞു കിടന്ന ജനവാതിലിൽ... അവൾ അങ്ങോട്ട് തന്നെ നോക്കി നിന്നു.... ചിലങ്കയുടെയും ആരോ താളം പിടിക്കുന്നതിന്റെയും ശബ്ദം കാതിലേക്ക് ഇരച്ചു കയറി.... തൊണ്ട വറ്റി വരളും പോലെ....കൈകൾ ചുരിദാറിന്റെ ഷാളിൽ മുറുകെ പിടിച്ചു.... "ശ്രീ.... " ഓം അവളുട അടുത്തേക്ക് ചെന്നു... അവളൊന്നു ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി... അപ്പോഴേക്കും മഴയുടെ ശക്തി കുറഞ്ഞു...

നാസിക തുമ്പിനേ മതിക്കും വിധം ചെമ്പക പൂവിന്റെ ഗന്ധം അവരെ വന്നു പൊതിഞ്ഞു.... ഓമിന്റെ ഉള്ളം മരത്തിനടുത്തേക്ക് ചെല്ലാൻ ദൃതി കൂട്ടി.... അവൻ അവളുടെ കയ്യിൽ കോർത്ത്‌ പിടിച്ചു കൊണ്ട് തന്റെ പ്രിയപ്പെട്ട ചെമ്പകത്തിനടുത്തേക്ക് നടന്നു... സിദ്ധു ഒരു പാവ കണക്കെ അവന് കൂടെ പോയി.. ഓം അവളെ ചേർത്ത് പിടിച്ചു മരത്തിന് കീഴിൽ ചെന്നു നിന്നു....ആ മരമൊന്ന് ആടി ഉലഞ്ഞു.... സിദ്ധു ചെമ്പകമരത്തെ മുഖം ഉയർത്തി നോക്കി...യന്ത്രികമായി അവളുടെ കാലുകൾ അതിനടുത്തേക്ക് ചാലിച്ചു... ഓരോന്ന് ചുവട് വെപ്പിലും അവളിൽ പൂർവ്വജന്മത്തിന്റെ കുറേഏറെ ഓർമകളാണ് ഉണർന്നത്.... ഓരോ ഓർമ്മകളും അവളുടെ ആത്മാവിന്റെ ഭൂതവും ഭാവിയും ഒരേ സമയം കണ്മുന്നിൽ മിന്നിമായ്ഞ്ഞു കൊണ്ടിരുന്നു.... ഓം അവൾക്കൊപ്പം നിന്ന് അവളുടെ ഓരോ പ്രവർത്തിയും നോക്കി കാണുകയായിരുന്നു... അവൾ കൈകൾ ഉയർത്തി ആ മരത്തിന്റെ ഉടലിൽ സ്പർശിച്ചു..... ചെറു ചാറ്റൽ മഴക്കൊപ്പം കാറ്റ് ആഞ്ഞു വീശി... അവളുടെ സ്പർശനത്തിൽ മരം ഒന്ന് ഉലഞ്ഞു....സുഗന്ധം പരത്തി വിരിഞ്ഞു നിന്ന ചെമ്പകപ്പൂക്കൾ തന്റെ പ്രിയപ്പെട്ടവർക്ക് മേൽ പൊഴിച്ചു..... പൂക്കൾ ഇരുവരുടെയും മുഖത്തൂടെ തൊട്ട് തലോടി കാല്പാദങ്ങളേ ചുംബിച്ചു മണ്ണിൽ വീണു.....

അവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു...മരത്തിൽ വെച്ചിരുന്ന അവളുടെ കൈക്ക് മീതെ അവന്റെ കൈ അമർന്നു...അവളൊന്നു പൊള്ളി പിടഞ്ഞു... അവന്റെ ഒരു കൈ അവളുടെ ഇടുപ്പിലൂടെ ചുറ്റി വരിഞ്ഞു...സിദ്ധുവിന്റെ കണ്ണുകൾ അറിയാതെ അടഞ്ഞു പോയി..... ഓമിന്റെ ചുണ്ടുകൾ അവളുടെ തോളിൽ വീണു കിടന്ന ചെമ്പകപൂവിൽ അമർന്നു... സിദ്ധു ഒന്ന് ഉയർന്നു പൊങ്ങി....തന്റെ വയറിലൂടെ ചുറ്റി പിടിച്ച അവന്റെ കൈകളിൽ അവളുടെ കൈകൾ പിടി മുറുക്കി.... ചെമ്പകമരം പൊഴിക്കുന്ന പുഷ്പങ്ങളുടെ വാസനയിൽ അവർ സ്വയം മറന്നു പോയിരുന്നു .... ഓം മരത്തിന് കീഴിൽ അതിനോട് ചാരി ഇരുന്നു അവനോട് ചേർന്ന് അവളും....വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരം ഇരുവരേയും വലിഞ്ഞു മുറുക്കി.... ചെമ്പകം പൂക്കൾ പൊഴിച്ചു കൊണ്ടിരുന്നു.... "ഓം.....!!" അവന്റെ തോളിൽ തലചായ്ച്ചു കൊണ്ട് അവൾ വിളിച്ചു... "മ്മ്... " "ഈ പുനർജന്മത്തിൽ വിശ്വാസമുണ്ടോ..?? " അവളുടെ ചോദ്യം കേട്ട് അവൻ ഒന്ന് പുഞ്ചിരിച്ചു... മുഖം ചെരിച്ച് അവളുടെ നെറ്റിക്ക് സൈഡിൽ ചുംബിച്ചു.. "ഇല്ലായിരുന്നു...നിന്നെ കാണുന്നത് വരെ..!".............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story