ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 16

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

"ഓം.....!!" അവന്റെ തോളിൽ തലചായ്ച്ചു കൊണ്ട് അവൾ വിളിച്ചു... "മ്മ്... " "ഈ പുനർജന്മത്തിൽ വിശ്വാസമുണ്ടോ..?? " അവളുടെ ചോദ്യം കേട്ട് അവൻ ഒന്ന് പുഞ്ചിരിച്ചു... മുഖം ചെരിച്ച് അവളുടെ നെറ്റിക്ക് സൈഡിൽ ചുംബിച്ചു.. "ഇല്ലായിരുന്നു...നിന്നെ കാണുന്നത് വരെ...!!!" അവളൊന്നുകൂടെ അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു.... "എന്തു കൊണ്ടാ നിനക്ക് അങ്ങനെ തോന്നിയത്....? " അവനോട് ചേർന്നിരുന്ന് അത് പറയുമ്പോൾ അവളുടെ നോട്ടം കയ്യിൽ മുറുകെ പിടിച്ചു ചെമ്പകപൂവിലായിരുന്നു... "എന്ത് കൊണ്ട് തോന്നി എന്ന് ചോദിച്ചാൽ...ഉത്തരം എന്റെ കയ്യിൽ ഇല്ല ശ്രീ...പക്ഷെ ഒന്നറിയാം....ഒരിക്കൽ നഷ്ടപെട്ടത് വീണ്ടെടുക്കാൻ ദൈവം കനിഞ്ഞു തന്നതാണീ ജന്മം എന്ന്..." അവൻ വലം കൈ കൊണ്ട് അവളെ ചുറ്റി പിടിച്ചു.... ഇടത് കൈ കൊണ്ട് അവളുടെ മിനുസമാർന്ന കവിളിൽ തലോടി കൊണ്ടിരുന്നു..... അവന്റെ സാമിപ്യവും സ്പർശനവും അവളെ ചിന്തകളില്ലാത്തൊരു ലോകത്തേക്ക് എത്തിച്ചിരുന്നു...ഇരു കണ്ണുകളും ഇറുക്കി അടച്ചവൾ അവന്റെ മാറിലേ ചൂടിലേക്ക് പറ്റി ചേർന്നു....മഴയിൽ നനഞ്ഞു പോയ അവന്റെ ഷർട്ടിനേ മറി കടന്ന് അവളുടെ നെഞ്ചിലേ ചൂട് അവനിലേക്ക് പടർന്നു..... അവരുടെ പ്രണയത്തിന് കുളിരേകി മഴയും സുഗന്ധമേകി ചെമ്പകപ്പൂക്കളും അവർക്ക് മേൽ പൊഴിഞ്ഞു കൊണ്ടിരുന്നു... "നിന്നോടൊപ്പമുള്ള ഓരോ നിമിഷങ്ങളിലും ഞാൻ എന്നെ തന്നെ മറന്നു പോകുന്നു ശ്രീ...

നീയില്ലായ്മയിൽ പോലും ഞാൻ നിന്നിലും നിന്റെ ഓർമ്മകളിലും മുഴുകി പോകുന്നു...." പറയുന്നതിനോടൊപ്പം അവൻ ചെമ്പകപ്പൂവിനേ താലോലിച്ചിരുന്ന അവളുടെ കൈകളിൽ തലോടി...പൂവിനൊപ്പം അവളുടെ കൈ വിരലുകളിൽ ചുംബിച്ചു.... അവളുടെ മുഖം നാണത്താൽ ചുവന്നു.... "നിനക്ക് സ്പെഷ്യാലിറ്റി ഉണ്ട് ശ്രീ..." അവൻ പറഞ്ഞു നിർത്തിയപ്പോൾ അവൾ മുഖം ചെരിച്ച് അവനെ നോക്കി... "എന്ത് സ്പെഷ്യലിറ്റി....?? " അവൾ പുരികം വളച്ചൊടിച്ചു കൊണ്ട് ചോദിച്ചു... അവൻ ചിരിച്ചു...അവളുടെ മുകത്ത് നനഞ്ഞ് ഒട്ടി ചേർന്ന മുടിയിഴകളെ ഒതുക്കി വെച്ചു കൊണ്ട് അവൻ ആ കവിളിൽ തലോടി... "നിന്നെ കാണും മുന്നേ നീ എന്റെ സ്വപനത്തിൽ വന്നിട്ടുണ്ട്....നിന്നെ അപൂർണമായി ഞാൻ വരച്ചിരുന്നു..ഈ വൈരക്കൽ മൂക്കുത്തി എന്റെ ഉറക്കം കട്ടെടുത്തിട്ടുണ്ട്... " ചൂണ്ടു വിരൽ കൊണ്ട് അവൻ അവളുടെ മൂക്കുത്തിയിൽ പതിയെ തട്ടി.... അവൾ ചിരിയോടെ മുഖം വെട്ടിച്ചു.... "പൂർണമാക്കിയിട്ടുണ്ട് ഞാൻ എന്റെ ക്യാൻവാസിൽ നിന്നെ..." അവൻ അവളെ വരിഞ്ഞു മുറുക്കി അവളുടെ തോളിൽ മുഖം അമർത്തി.... "എന്നെ സ്വപ്നത്തിൽ കണ്ടിട്ടുണ്ടോ.. " വിടർന്ന കണ്ണുകളോടെ അവൾ മുഖം ചെരിച്ച വനെ നോക്കി...

"മ്മ്....നിന്നെ മാത്രമല്ല...ഈ തറവാടും എന്റെ പ്രിയപ്പെട്ട ചെമ്പകമരവും എല്ലാം...ഓരോ രാത്രിയിലും എന്റെ ഉറക്കം കവർന്നെടുക്കും...ആ നിമിഷങ്ങളിൽ ഞാൻ മറ്റൊരു ലോകത്തേക്ക് ചേക്കേറും....ഇവിടെ ജീവിച്ചു മരിച്ച പോലെ എനിക്ക് തോന്നും.... " അവൻ ചുറ്റും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു.... കാറ്റ് ആഞ്ഞു വീശി... "മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് ഒരുപാടായി...നിന്നോട് ഇതെല്ലാം പറയണമെന്ന് തോന്നി..." അവൻ നെടുവീർപ്പിട്ടു... "ഓം... നീ കേൾക്കുന്നുണ്ടോ... ചിലങ്കയുടെ നാദം...ആരോ താളം പിടിക്കും പോലെ...." അവൾ കാതോർത്തു കൊണ്ട് പറഞ്ഞു... ഓം മറുപടി പറഞ്ഞില്ല... "ഞാൻ കേൾക്കുന്നുണ്ട് ഓം...എന്റെ കാതിൽ അതിങ്ങനെ മുഴങ്ങി കൊണ്ടിരിക്കുന്നു...." അവളുടെ കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞു.... അവളുടെ കൈകൾ ചെമ്പകത്തിന് ചുവട്ടിലേ ചുവന്ന മണ്ണിൽ അമർന്നു....അവളുടെ ശരീരത്തിലൂടെ ഒരു തരിപ്പ് പടർന്നു... അവന്റെ കയ്യിൽ മുറുകെ പിടിച്ചു....അവളുടെ കണ്ണിൽ ഒന്ന് ചുടു കണ്ണീർ ഒഴുകി ഇറങ്ങി മണ്ണിൽ പതിച്ചു....മഴ വീണ്ടും അതിന്റെ താളം കൈ വരിച്ചു... സിദ്ധു ഓമിൽ നിന്ന് വിട്ട് മാറി ചെമ്പകചുവട്ടിൽ മുഖം ചേർത്ത് കിടന്നു... ഓം അവളുടെ പ്രവർത്തി നോക്കി കാണുകയായിരുന്നു.... അവന്റെ ഉള്ളിൽ ഓർമകളുടെ കുത്തൊഴുക്ക് ആയിരുന്നു.... മുത്തശ്ശി പറഞ്ഞ കഥ അവന്റെ കണ്മുന്നിൽ കാണും പോലെ.... ചെമ്പകമരത്തിന് ചോട്ടിൽ ഇരുന്നു പൊട്ടി കരയുന്ന വൈശാലിയുടെ സ്ഥാനത്ത് അവന് അവന്റെ പ്രിയപ്പെട്ടവളെ കാണാൻ കഴിഞ്ഞു... അവന്റെ ഹൃദയമിടിപ്പ് ഉയർന്നു.... എന്തോ ഓർത്തപോലെ അവൻ സിദ്ധുവിനെ വലിച്ചു നെഞ്ചോട് ചേർത്ത് പിടിച്ചു....

അവളെ മുറുകെ കെട്ടിപിടിച്ചു... അവൻ കിതക്കുന്നുണ്ടായിരുന്നു.... അവന്റെ വേഗത്തിൽ മിടിക്കുന്ന ഹൃദയതാളം അവളുടെ കാതിലേക്ക് ഇരച്ചു കയറി...അവളുടെ കണ്ണുകൾ അത്ഭുതത്താൽ മിഴിഞ്ഞു....മണ്ണ് പറ്റിയ വിറക്കുന്ന അവളുടെ കൈകൾ അവന്റെ ഇട നെഞ്ചിൽ അമർന്നു.... "ഓം....!!!" വിറയർന്ന അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.... തകർത്തു പെയ്യുന്ന മഴയെ ഇരുവരും വക വെച്ചിരുന്നില്ല..... രണ്ട് പേരുടെയും കണ്ണുകൾ നിറഞ്ഞു.... ഒരു അവളിലെ പിടി അയച്ചില്ല...അവളെ ആഞ്ഞു പുണർന്നു കൊണ്ടിരുന്നു.... """""അന്ന് വ്യാസ് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ വൈശാലി മരിക്കില്ലായിരുന്നു അവൻ അവളെ ഇതുപോലെ ചേർത്ത് പിടിക്കുമായിരുന്നു....""" അവന്റെ അവനോട് പറഞ്ഞു കൊണ്ടിരുന്നു... അവൻ സിദ്ധു മുഖത്ത് പറ്റിയിരുന്ന മണ്ണ് തുടച്ചു കളഞ്ഞു...അവളുടെ മുഖം ചുംബനങ്ങളാൽ മൂടി.... "ഇല്ല...ഇനി ഒരിക്കലും നിന്നെ ഞാൻ വിട്ട് പോവില്ല....വിട്ടു കൊടുക്കില്ല ഞാൻ ഒരു വിധിക്കും..... " ആത്മാവ് പാറയുന്നതിനനുസരിച്ച് അവന്റെ ചുണ്ടുകൾ അവളോടായി മന്ത്രിച്ചു..... "ഒരിക്കൽ ഞാനിത് കേൾക്കാൻ വല്ലാതെ കൊതിച്ചിരുന്ന പോലെ തോന്നുന്നു ഓം...." വിതുമ്പുന്ന അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു... അവന്റെ തോളിൽ മുഖം അമർത്തി അവൾ അവനിലേക്ക് ചാഞ്ഞു.. പരസ്പരം ആത്മാവിലേക്ക് ഇറങ്ങി ചെന്നു കൊണ്ട് അല്പനേരം....ഓംകാരയും സൃഷ്ടിയുമായല്ല...വ്യാസും വൈശാലിയുമായി കുറച്ചു നിമിഷം.....

പതിയെ അവൻ അവളിൽ നിന്ന് അടർന്നു മാറി... മഴ മാറി മരങ്ങൾ പെയ്തു തുടങ്ങിയിരുന്നു... "എനിക്ക് ഇവിടം എല്ലാം കാണാൻ തോന്നുന്നു ഓം...." പറയുമ്പോൾ കണ്ണ് ചുറ്റും ഓടി കൊണ്ടിരുന്നു... ഓം എഴുനേറ്റു....ഡ്രെസ്സിൽ മഴയിൽ പറ്റിയ ചെളിയും മണ്ണും ഉണ്ടായിരുന്നു....അവ കൈ കൊണ്ട് തട്ടി അവൻ അവളെ നോക്കി.... "മ്മ്മ്.... വാ.... " നിലത്ത് ഇരുന്ന അവൾക്ക് നേരെ പുഞ്ചിരിയോടെ അവൾ കൈകൾ നീട്ടി... സിദ്ധു അവന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് എഴുനേറ്റു.... അവൾ അവന്റെ നെഞ്ചിൽ തട്ടി നിന്നു... മിഴികൾ ഉയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി...ചെറുതായി ചുവന്നു കലങ്ങിയ കണ്ണുകളിൽ പുതിയ ലോകമായിരുന്നു കണ്ടത്... നനഞ്ഞു കുതിർന്ന അവന്റെ മുടിയിഴകൾ കൈകൾ ഉയർത്തി അവൾ മാടി ഒതുക്കി... കാൽ വിരൽ നിലത്തൂന്നി അവന്റെ നെറ്റിയിൽ ചുംബിച്ചു... "പ്രാണനാഥന് വേണ്ടി ഹൃദയത്തിൽ നിന്നും ഒഴുകിയ പ്രണയം നിറച്ചൊരു ചുംബനം....❤️" __________ "ദേ അല്ലു...ഞാൻ പറയുന്നത് കേൾക്ക് അവൻ ഇല്ലാത്ത നേരത്ത് അവന്റെ റൂമിൽ കയറേണ്ട.... " സ്റ്റയർ ഓടി കയറിയ അല്ലുവിന് പിന്നാലെ ചെന്നു കൊണ്ട് രോഹിണി പറഞ്ഞു... "ഒന്ന് പോ അമ്മേ....ഇന്ന് അവൻ എന്റെ കഴുത്തിന് പിടിച്ചു...അതിന് അവനൊരു പണി കൊടുക്കണം... " തിരിഞ്ഞു നോക്കി കലിപ്പിൽ അവൻ പറഞ്ഞു.... "ചെക്കാ ഞാൻ പറഞ്ഞില്ലെന്ന് വേണ്ട...അവൻ എങ്ങാനും കേറി വന്നാൽ പിന്നെ പറയണ്ടല്ലോ...

രണ്ടും കൂടെ എന്റെ മുന്നിൽ കിടന്നു തല്ലു കൂടുന്നത് കാണാനുള്ള കരുത്ത് എനിക്കില്ല..." രോഹിണി തലക്ക് കൈ കൊടുത്തു അവനെ നോക്കി... "ഇന്ന് ഞാൻ അവന്റെ റൂമിൽ കയറി നോക്കും...പൂതം നിധികാക്കുന്നത് പോലെ അതിനുള്ളിൽ ഒളിപ്പിച്ചു വെക്കാൻ എന്താ ഉള്ളത് എന്ന് എനിക്ക് കാണണമല്ലോ..." "നീ എന്താടാ കൊച്ച് പിള്ളേരെ പോലെ...തെറ്റിയാൽ ഉടൻ മറ്റവന്റെ സാധങ്ങൾ എടുത്തു ഒളിപ്പിച്ചു വെക്കാൻ... " അമ്മ പറയുന്നത് കേട്ട് അല്ലു പുച്ഛിച്ചു... "അവൻ നോക്കി വെള്ളമിറക്കുന്ന ഒരു ബൂലോക സുന്ദരിയുടെ ചിത്രമില്ലേ അത് ഞാനിന്ന് പൊക്കും എനിക്കൊന്ന് കാണാണമല്ലോ..." അതും പറഞ്ഞു കൊണ്ട് അവൻ ഒരു കാറ്റ് പോലെ ഓമിന്റെ റൂമിലേക്ക് പാഞ്ഞു.. "ഈശ്വരാ ഈ ചെക്കന് എന്തിന്റെ കേടാ..." രോഹിണി സ്വയം പിറു പിറുത്തു കൊണ്ട് അവന്റെ പിന്നെ ചെന്നു... പൂട്ടിയിട്ട ഡോറിന് മുന്നിൽ അരക്ക് കയ്യും കൊടുത്തു നിൽക്കുകയായിരുന്നു അല്ലു... "ആഹാ.. അത് നന്നായി...അവൻ ഡോർ ലോക്ക് ചെയ്തേ പുറത്തേക്ക് പോകൂ എന്ന് ഞാൻ മറന്നു പോയി...നീയും... " മൂക്കത്ത് വിരൽ വെച്ചു കൊണ്ട് രോഹിണി അവനെ കളിയാക്കി... അല്ലു ചമ്മിയെങ്കിലും ദേഷ്യത്തിന്റെ മുഖം മൂടിയിട്ട് കൊണ്ട് അവൻ അമ്മയെ തുറിച്ചു നോക്കി... ചവിട്ടി തുള്ളി അവൻ ഹാളിലേക്ക് പോയി.... ചിരിച്ചു കൊണ്ട് രോഹിണിയും താഴേക്ക് ഇറങ്ങി... "അല്ല ഇനിയും എന്റെ മോൻ ഏട്ടന് പണി കൊടുക്കുന്നത് ആലോചിച്ചിരിക്കുവാണോ... "

അവന്റെ അടുത്ത് ചെന്നിരുന്നു കൊണ്ട് രോഹിണി ചോദിച്ചു.. "അല്ലു അറിയാതെ ചിരിച്ചു പോയി.... ഞാൻ അവന്റെ മനസ്സിൽ ആ പെണ്ണിനോട് വല്ല ഇഷ്ടവും ഉണ്ടോ എന്ന് അറിയാൻ ചുമ്മാ ഒരു നമ്പറിട്ടതല്ലേ അമ്മേ.. പക്ഷെ അവൻ കേറി എന്റെ കഴുത്തിന് പിടിക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.... " അല്ലു കഴുത്ത് ഉഴിഞ്ഞു കൊണ്ട് അമ്മയുടെ മടിയിലേക്ക് ചാഞ്ഞു.... "അവൻ നമ്മളോടൊന്നും കളിച്ചു ചിരിച്ചു സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല...എപ്പോഴും ഗൗരവവും അല്ലേൽ ദേഷ്യം...ഏതു നേരവും ഒറ്റക്ക് ഇരിക്കാനാ അവന് ഇഷ്ടം...പക്ഷെ അവൻ ആ പെണ്ണിനോട് സംസാരിക്കുമ്പോൾ അവൻ എന്ത് ഹാപ്പി ആണെന്നോ...ഒരു തവണയേ ഞാൻ അവരെ പാർക്കിൽ വെച്ച് കണ്ടൊള്ളൂ...മറ്റുള്ളവരോട് അവൻ എപ്പോഴും ഡിസ്റ്റൻസ് ഇട്ടേ സംസാരിക്കാറുള്ളു..പക്ഷേ അങ്ങനെ ഒന്നുമല്ല അവൻ അവളോട് ഫ്രണ്ട്ലി ആണ്...." അല്ലു പറഞ്ഞു നിർത്തി.. "ഒന്ന് പോയെ ചെക്കാ...ഓം അങ്ങനെ ഒരു പെണ്ണിനോട് കളിച്ചു ചിരിച്ചു സംസാരിക്കുവാ..." രോഹിണി ചിരിയോടെ അവന്റെ നെറുകയിൽ തലോടി കൊണ്ട് ചോദിച്ചു... "അല്ല അമ്മേ...വേണേൽ വിശ്വസിക്ക്.. " അല്ലു മുഖം കൊട്ടി കണ്ണടച്ചു കിടന്നു... """""അവനായി ഒരു പെൺകുട്ടി വരും...അവന്റെ ലോകം അവളിലേക്ക് മാത്രമായി ചുരുങ്ങുന്ന നാൾ വരും.... """"" ഒരിക്കൽ കുടുംബക്ഷേത്രത്തിലേ തിരുമേനി പറഞ്ഞത് രോഹിണിയുടെ മനസിലൂടെ കടന്നു പോയി..... 

മഴവെള്ളം കെട്ടി നിന്ന തറവാടിന്റെ മുറ്റത്തുകൂടെ ഓമിന്റെ കയ്യും പിടിച്ചവൾ നടന്നു... ഏറി വരുന്ന ഹൃദയമിടിപ്പിനേ അവൾക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല... കതിലേക്ക് തുളച്ചു കയറിയ ചിലങ്കയുടെ ശബ്ദം അവളുടെ കാലുകളുടെ വേഗത കൂടി... അവന്റെ കൈ വിട്ട് അവൾ മുന്നോട്ട് നടന്നു.... ഹൃദയത്തിനുള്ളിൽ ചിതലരിച്ചു പോയ ഓർമകളുടെ പുനർജ്ജന്മം.... അവൾ നടന്നു നീങ്ങിയത് വീടിന് നേരെയുള്ള ആ ചെറിയ പുരയുടെ അടുത്തേക്ക് ആണ്... "ശ്രീ...... " അവൾ പോകുന്നത് കണ്ട് അവൻ വിളിച്ചു... അവൾ അത് കേട്ടിരുന്നില്ല....മഴയിൽ ചാഞ്ഞു കിടന്ന പുല്ലുകളെ വകവെക്കാതെ അവൾ ആ പഴയ കെട്ടിടത്തിലേക്ക് നടന്നു നീങ്ങി.... പൊട്ടി പൊളിഞ്ഞ ആ പടവുകളിലേക്ക് കാലെടുത്തു വെക്കും മുന്നേ...അനുസരയില്ലാതെ കണ്ണുകൾ ആ തറവാടിന്റെ മുകൾ നിലയിലേ റൂമിലേ അടഞ്ഞു കിടന്ന ജാലകത്തിലേക്ക് എത്തി നോക്കി... അവളിൽ വല്ലാത്തൊരു അസ്വസ്ഥത അനുഭവപെട്ടു....ഒപ്പം കാതിൽ അലയടിക്കുന്ന ചിലങ്കയുടെ ശബ്ദവും...അവൾ ആകെ വിയർക്കാൻ തുടങ്ങി.... "ഓം...... " ഇടറിയ സ്വരത്തിൽ അവൾ വിളിച്ചു.... അവൾ വിളിക്കേണ്ട താമസം അവൻ അടുത്തേക്ക് ഓടി ചെന്നു.... "എന്ത് പറ്റി ശ്രീ....?? " അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ ചോദിച്ചു... അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി മുകളിലേ ജാലകത്തിലേക്ക് ചൂണ്ടി.... ഓം അങ്ങോട്ട് ഒന്ന് നോക്കി.... "നമുക്ക് പോകാം ശ്രീ...നിന്റെ മൈൻഡ് ഡിസ്റ്റർബ്ഡ് ആണ്.... "

അവളേ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവൻ പറഞ്ഞു.... "എനിക്ക് ഇവിടെല്ലാം നല്ല പരിജയമുള്ളപോലെ...ഓം..." പറയുമ്പോൾ അവൾ കിതക്കുന്നുണ്ടായിരുന്നു... അവൻ ഒന്നും മിണ്ടിയില്ല അവളെ ചേർത്ത് പിടിച്ചു പുറത്തേക്ക് നടന്നു... നടക്കുന്നതിനിടയിൽ രണ്ട് പേരും ഒരിക്കൽ കൂടെ ആ ചെമ്പകമരത്തെ ഒന്ന് നോക്കി.... കയ്യിൽ ചേർത്ത് പിടിച്ച ചെമ്പകപൂവിലേക്ക് അവൾ ദൃഷ്ടിയൂന്നി... ഓം അവളുടെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു.... പ്രിയപ്പെട്ടതെന്തൊക്കെയോ വേർപിരിഞ്ഞു വന്നപോലെ ഇരുവർക്കും തോന്നി... പരസ്പരം മൌനത്തിൽ ആഴ്ന്നു പോയി... യാത്രയിൽ ഉടനീളം അവൾ അവന്റെ പുറത്ത് തല വെച്ചു കിടന്നു....മനസിൽ ആ തറവാടും ചെമ്പകമരവും തന്നെയായിരുന്നു... "എപ്പോ പോയതാ ഓം നീ....ഭക്ഷണം ഒന്നും കഴിക്കണ്ടേ നിനക്ക് ..." വീട്ടിൽ വന്നു കയറിയ ഓമിനോട് രോഹിണി ചോദിച്ചു... "ഞാൻ വരുന്ന വഴിക്ക് കഴിച്ചു..." സ്റ്റയർ കയറും നേരം അവൻ പറഞ്ഞു... അല്ലു സോഫയിൽ കിടന്നു ടീവി കാണുന്നുണ്ടായിരുന്നു...അതും ഹൈ വോളിയം... ഓം തിരികെ വന്ന് അവിടെ ഇരുന്ന റിമോർട്ട് കയ്യിൽ എടുത്തു.... "ഒന്ന് വോളിയം കുറച്ചാൽ എന്താ നിനക്ക്..നിനക്ക് കേൾക്കാൻ പാകത്തിന് വെച്ചാൽ പോരെ.. " സൗണ്ട് കുറച്ചു കൊണ്ട് റിമോർട്ട് സോഫയിലേക്ക് ഇട്ടു കൊണ്ട് അവൻ അവനോടായി പറഞ്ഞു... അല്ലു അവനെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നു...അവൻ അത് മൈൻഡ് ചെയ്യാതെ റൂമിലേക്ക് പോയി...രാത്രിയിൽ നിലാവിനെയും നോക്കി നിൽക്കുകയായിരുന്നു സിദ്ധു.... മനസ് അതിരു കടന്നു ചിന്ദിക്കാൻ തുടയിരുന്നു...

കയ്യിൽ ചേർത്ത് പിടിച്ചു ചെമ്പകപൂവിലേക്ക് അവൾ നോക്കി... ആ പൂവിനെ ചുണ്ടോട് ചേർത്തവൾ മുത്തി.... കണ്ണടച്ചാൽ ആ ചെമ്പകമരവും തറവാടുമാണ്....അവിടെ ചെന്നപ്പോൾ തന്നിൽ ഉണ്ടായ മാറ്റം അവൾ മനസിലാക്കിയിരുന്നു.... ഹൃദയം ഒരായിരം വട്ടം ഓംകാര എന്ന് മന്ത്രിച്ചു കൊണ്ടിരിക്കുന്നതായി അവൾക്ക് തോന്നി.... പെട്ടെന്ന് അവളുടെ ഫോൺ റിങ് ചെയ്തു.... ഓം ആണ്.... അവൾ വേഗം കാൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു.... "ഓം....ഞാൻ ഇപ്പോ നിന്നെ കുറിച്ച് വിചാരിച്ചതെ ഒള്ളൂ...." "അറിയാലോ അതല്ലേ ഞാൻ വിളിച്ചത്... " കുസൃതിയോടെ അവൻ പറഞ്ഞു... അവൾ ചിരിച്ചു... "അല്ല എന്നെ കുറിച്ച് എന്താ വിചാരിച്ചത്...മ്മ്...?? " "അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല...ഞാനിങ്ങനെ നിലാവിനോട്‌ നിന്നെ കുറിച്ച് പറയുകയായിരുന്നു..." അവളുടെ മറുപടി കേട്ട് അവൻ ചിരിച്ചു.. "പിന്നെ.....ആ പൂർണചന്ദ്രൻ എപ്പോഴെങ്കിലും നിന്റെ പേര് മന്ത്രിച്ചാൽ നീ അത്ഭുതപെടരുത്...ഞാനെപ്പഴും അതിനോട് നിന്നെ കുറിച്ച് പറയുന്നത് നിന്നോടുള്ള ഇഷ്ട്ടം കൊണ്ട് വിളിച്ചു പോകുന്നതാ... " അവൻ പറയുന്നത് കേട്ട് അവൻ ചിരിക്കുന്നത് കേൾക്കാം... "ഓം....!" പുറകിൽ നിന്ന് ഹരന്റെ വിളി കേട്ട് അവൻ കാൾ കട്ടാക്കി അവന് നേരെ തിരിഞ്ഞു.. "നീ ആരോടെങ്കിലും സംസാരിക്കുകയായിരുന്നോ...? " "മ്മ്മ്... " അവൻ ചിരിയോടെ മൂളി.. ഹരൻ നിന്ന് പരുങ്ങുന്നത് കണ്ട് അവൻ മുഖം ചുളിച്ചു.. "ഏട്ടന് എന്തേലും ചോദിക്കാനുണ്ടോ...?? " "ഉണ്ട്...നിനക്ക് ആരെയെങ്കിലും ഇഷ്ടമുണ്ടോ...?? I mean love.. " ഹരന്റെ പുറകിൽ നിന്ന് എത്തി നോക്കിയ അല്ലു ചോദിച്ചു... ഓം അവരെ രണ്ട് പേരെയും മാറി മാറി നോക്കി..... "Yes.....!! "......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story