ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 20

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

"വൈശാലി.... !!!!" അവന്റെ ഹൃദയം മന്ത്രിച്ചു... തന്നെ ഉറ്റു നോക്കുന്ന ഒരു ദാവണിക്കാരി അവന്റെ കണ്മുന്നിലേക്ക് ഓടി വന്നു...ഹൃദയതാളം വർധിച്ചു...പെട്ടെന്ന് അവൻ കണ്ണുകൾ വലിച്ചു തുറന്നു..... ആദ്യം നോട്ടം ചെന്ന് എത്തിയത് തന്നെ ഉറ്റു നോക്കുന്ന ആ കരിമിഴികളിലാണ്..അധരം വേർപിരിയാതെ.... അവൻ കൂടുതൽ അവളെ തന്നോട് ചേർത്ത് പിടിച്ചു.... ശ്വാസം വിലങ്ങിയപ്പോൾ ഓം അവളെ സ്വതന്ത്രമാക്കി..... അവൾ ഒരു കിതപ്പോടെ അവനിൽ നിന്ന് അകന്ന് മാറി.... രണ്ട് പേരും നന്നായി കിതാച്ചിരുന്നു....സിദ്ധുവിന് അവന്റെ മുകത്ത് നോക്കാൻ സാധിച്ചിരുന്നില്ല... ഓം ആണേൽ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു....കണ്ണുകളിൽ പ്രണയം മാത്രം.... സിദ്ധു മിഴികൾ താഴ്ത്തി തണുത്തുറഞ്ഞ അവളുടെ അധരങ്ങളിൽ ഒന്ന് തൊട്ട് നോക്കി....ഇപ്പോ അവന്റെ ചുണ്ടുകളുടെ ചൂട് അവശേഷിക്കുന്ന പോലെ.... ശരീരത്തിലൂടെ ഒരു വിറയൽ കടന്നു പോയി.... ദീർഘ ചുംബനത്തിനിടിയിൽ തോളിൽ നിന്ന് ഊർന്നു പോയ ഷാളിൽ നോക്കി നിൽക്കുകയായിരുന്നു ഓം.... ചുവന്ന നിറമുള്ള ഷാളിന് മേൽ വെളുത്ത ചെമ്പകപൂക്കൾ സ്ഥാനം പിടിച്ചിരുന്നു.... മഴതുള്ളികൾ കാറ്റിന്റെ താളത്തിൽ നൃത്തം ചെയ്യുന്നുണ്ട്.... അവളെ നോക്കി മെല്ലെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ആ ഷാൾ കയ്യിൽ എടുത്തു.... ഓം സിദ്ധുവിനടുത്തേക്ക് ചെന്നു.... നിലത്തേക്ക് നോട്ടം എത്തി നിന്ന അവളുടെ കണ്ണുകൾ അവന് നേരെ ഉയർന്നു.... അവളുടെ കണ്ണുകൾ കാൺകെ അവന്റെ ഹൃദയം വൈശാലി എന്ന് ഉരുവിട്ടു കൊണ്ടിരുന്നു.... സിദ്ധുവിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു....

ഓമിന്റെ സാമിപ്യം അവളെ ചിന്തകളില്ലാത്തൊരു ലോകത്തേക്ക് ആണ് എത്തിച്ചത്.... വശ്യമായ അവന്റെ കണ്ണുകൾ അവളെ വീണ്ടും വീണ്ടും അവനിലേക്ക് അടുപ്പിച്ചു കൊണ്ടിരുന്നു... ജന്മജന്മന്തരങ്ങളായി താൻ കാത്തിരുന്ന ആരെയോ പോലെ...അവന്റെ വശ്യമാം കണ്ണുകളും പുഞ്ചിരി വിരിയുന്ന അധരങ്ങളും കണ്ട് കൊതിതീരാത്ത പോലെ.... അവന്റെ മുഖത്തേക്ക് വീണ നനഞ്ഞു കുതിർന്ന മുടിയിഴകളെ മാടി ഒതുക്കാൻ അവളുടെ കൈകൾ ഉയർന്നു... മൗനമായിരുന്നു ഇരുവരും തമ്മിൽ ... അവന്റെ കണ്ണുകളിൽ നോക്കി അവൾ വലം കൊണ്ട് നെറ്റിയിലേക്ക് വീണ അവന്റെ മുടിയിഴകളെ മാടി ഒതുക്കി... അതേ സമയം ഓം അവളുടെ തോളിലേക്ക് ഷാൾ ഇട്ടു കൊടുത്തു.... "ശ്രീ.....!!!!!" തന്റെ മുടിയിഴകളെ മാടി ഒതുക്കി കൈ പിൻവലിക്കാൻ ശ്രമിച്ച സിദ്ധുവിന്റെ കൈകളെ ചുണ്ടോട് ചേർത്തവൻ വിളിച്ചു.... അവളുടെ ഉള്ളം കുളിര് കോരി.... "I really luv you sree..." ഒരു നനുത്ത തെന്നലായ് അവന്റെ ശബ്ദം കാതിൽ അലയടിച്ചു .. അവനെ നോക്കി നാണത്താൽ പുഞ്ചിരിച്ചു അവൾ ആ വിരിമാറിൽ വീണു കിടന്നു.... അവൻ അവളുടെ കഴുത്തിൽ മുഖം അമർത്തി.... "ഇവിടെ വരുമ്പോൾ നിനക്ക് എന്തേലും ഫീൽ ചെയ്യുന്നുണ്ടോ ശ്രീ....?something special....മ്മ്.. " അവളുടെ മുഖം കയ്യിലെടുത്തു കൊണ്ട് അവൻ ചോദിച്ചു... അവന്റെ ചോദ്യം കേട്ട് സിദ്ധു ചുറ്റും ഒന്ന് കണ്ണോടിച്ചു... "ഇവിടെ ഒക്കെ മുൻപ് എപ്പോഴോ കണ്ടപോലെ....ഈ... ഈ ചെമ്പകമരം...എന്റെ ആത്മാവ് പോലും ഈ മരത്തോട് സംസാരിക്കുന്നുണ്ട് ഓം...മുൻപ് ഏതോ ജന്മത്തിലേ ഒരു നഷ്ടത്തിന്റെ എന്നോട് പറയുംപോലെ....ഇനി ഒരിക്കലും ഒരു നഷ്ടത്തിനും വിട്ടു കൊടുക്കാതെ എന്നോട് അതിനെ ചേർത്ത് പിടിക്കാൻ പറയുന്നു.... " അവളുടെ കണ്ണുകൾ നിറഞ്ഞു.... "ഏതിനെ....?? " അവൻ ആകാംഷയോടെ ചോദിച്ചു...

"എന്റെ പ്രണയത്തെ..." അവൾ അവന്റെ മുഖവും കയ്യിലെടുത്തു.... "നിന്റെ പ്രണയം ഞാനല്ലേ... " പരസ്പരം മുഖം തലോടി കൊണ്ട് നെറ്റിയിൽ നെറ്റി ചേർത്തു വെച്ചു കൊണ്ട് അവൻ പറഞ്ഞു... "മ്മ്....പ്രണയവും പ്രാണനും നീമാത്രമാണ്..." അവളുടെ ചുണ്ടുകൾ അവന്റെ നെറ്റിയിൽ പതിഞ്ഞു.... "ഈ മഴക്ക് നമ്മുടെ പ്രണയത്തിന്റെ നിറവും ചെമ്പകത്തിന്റെ ഗന്ധവുമാണല്ലേ ശ്രീ..... " നിറഞ്ഞു വന്ന സിദ്ധുവിന്റെ കണ്ണുകൾ തുടച്ചു കൊണ്ട് അവൻ ചോദിച്ചു... അവളൊന്നു തലയാട്ടി... ഓം കരുതലോടെ അവളുടെ ഇരു കണ്ണുകളിലും ചുംബിച്ചു.... രണ്ട് പേരുടെയും ഹൃദയം പൂർവകാലകഥകൾ ഉരുവിടുന്നുണ്ടായിരുന്നു.... "എ... എനിക്ക് ഈ വീടിന്റെ അകം കാണിച്ചു തരുമോ ഓം.... " അവളുടെ വാക്കുകൾ ഇടറി...പ്രതീക്ഷയോടെ അവനെ ഉറ്റു നോക്കി... "മ്മ്.... " അവനൊന്നു തലയാട്ടി... അവളുടെ കയ്യും പിടിച്ചു തിരികെ നടന്നു...നടക്കും നേരം രണ്ട് പേരും ആ ചെമ്പകമരത്തെ ഒന്ന് നോക്കി... ഒരു യാത്ര പറച്ചിൽ.... അവനോടൊപ്പം മുന്നോട്ട് നടക്കവേ അവളുടെ ഉള്ളം എന്തിനെന്നില്ലാതെ പിടയുന്നുണ്ടായിരുന്നു...അതിനൊപ്പം കൈകൾ അവന്റെ കയ്യിൽ മുറുകി... ഓം അവളെ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു... തറവാടിന്റെ ആ പഴകിയ വാതിൽ അവൻ ലോക്ക് തുറന്ന് അകത്തേക്ക് തള്ളി... മണ്ണും ചിതലും എല്ലാം അവരുടെ ദേഹത്തേക്ക് വീണു... പൊടി പടർന്ന് സിദ്ധു ചുമക്കാൻ തുടങ്ങിയിരുന്നു.... ഓം അവളെ ചേർത്ത് പിടിച്ചു അകത്തേക്ക് കയറി....

"നിന്നോടൊപ്പം ഈ വീട്ടിലേക്ക് കയറിയപ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം... " അകത്തേക്ക് കടന്നതും അവൻ പറഞ്ഞു... അവളൊന്നു ചിരിച്ചു അവന്റെ കയ്യിൽ മുറുകെ പിടിച്ചു... രണ്ട് പേരും ഗോവണി പടികൾ ശ്രദ്ധയോടെ കയറി.... മുന്നിൽ അടഞ്ഞു കിടന്ന ആ റൂം കാൺകെ അതുവരെ ഇല്ലാത്ത ഒരു തരാം വിറയും പേടിയും ആകാംഷയോ എല്ലാം കൂടെ കളർന്നൊരു വികാരം അവളെ വന്ന് പൊതിഞ്ഞു.... ഓം മുന്നോട്ട് ചെന്ന് ആ ഡോർ തുറന്നു....സിദ്ധു എല്ലായിടത്തും ഒന്ന് കണ്ണോടിച്ചു കൊണ്ട് റൂമിനുള്ളിലേക്ക് കയറി.... നെഞ്ചിടിപ്പ് ഉയർന്നു....ഉള്ളിൽ ആരൊക്കെയോ മുറവിളി കൂട്ടുന്നുണ്ട്.... അവൾ നിലത്തെ മണ്ണും പൊടിയും വീണു കിടക്കുന്ന മേൽക്കൂരയിലെ ഒടുകളും...മഴ പെയ്തു ചോർന്ന് നനഞ്ഞു കിടന്ന നിലവും... തകർന്ന് കിടന്ന ഇരുമ്പിന്റെ ഒരു മേശ കണ്ടു....അവ ദ്രവിച്ച് ഇല്ലാതായി തുടങ്ങിരുന്നു....അതിനിടയിൽ പെട്ട ഒരു കടലാസ് കഷ്ണം അവളുടെ കണ്ണിൽ ഉടക്കി... അവൾ ഓമിനെ ഒന്ന് നോക്കി...അവനും ആ കടലാസ് കഷ്ണത്തിലേക്ക് ആണ് നോക്കുന്നത് അവൾക്ക് മനസിലായി... അവൾ കുനിഞ് ആ കടലാസ് കയ്യിൽ എടുത്തു...അത് ഒരു കുഞ്ഞു ഭാഗമേ ഉണ്ടായിരുന്നൊള്ളൂ....ബാക്കിയെല്ലാം ചിതലരിച്ചു പോയിരുന്നു.... രണ്ട് പേരും ആ കടലാസിലേക്ക് ഉറ്റു നോക്കി....പകുതിയും ചിലതൽ കാർന്നിരുന്നു... *നിനക്കായ് ഞാൻ കാത്തിരിക്കുന്നു വൈശാലി...നീ എന്നിലേക്ക് തിരികെ വരുന്നതും കാത്ത് ഞാനും ആ ചെമ്പകമരവും എന്റെ പ്രണയവും അക്ഷമരാണ്...* അതിലേ വാചകം വായിച്ചത് ഓം ആയിരുന്നു.... രണ്ട് പേരുടെയും കണ്ണുകൾ വിടർന്നു.. റൂമിലുള്ളവയെല്ലാം ചിതലരിച്ചു പോയിരുന്നു...

എന്നിട്ടും ബാക്കി വെച്ച ഈ വരികൾ ആരുടേതാണ്...അവൾ മനസ്സിൽ ഓർത്തു.... """ഇതെന്റെ പ്രണയമാണ്...""" അവന്റെ ഹൃദയത്തിന്റെ ഉള്ളറകളിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു.... രണ്ട് പേരും പരസ്പരം മുഖത്തേക്ക് നോക്കി.... പിന്നെ എന്തോ ഓർത്തപോലെ അവൾ പിൻതിരിഞ്ഞ് ജാലകത്തിനടുത്തേക്ക് നടന്നു.... ജാലകവാതിലൂടെ പുറത്തേക്ക് നോക്കി അവൾ നിന്നു... അതിലൂടെ നോക്കുമ്പോൾ അവൾ കണ്ടത് മറ്റൊരു ലോകമായിരുന്നു...ജനൽ കമ്പിയിൽ പിടി മുറുക്കി കണ്ണുകൾ ഇറുക്കി അടച്ചു.... പിൻകഴുത്തിലേറ്റ ചുടു നിശ്വാസം അറിഞ്ഞവൾ കണ്ണുകൾ വലിച്ചു തുറന്നു... "ശ്രീ....." ചെവിക്കരുകിൽ ചുംബിച്ചു കൊണ്ട് അവൻ വിളിച്ചു...നിന്നിടത്ത് നിന്ന് അവളൊന്നും ഉയർന്നു... "മ്മ്....." അവളുടെ ശബ്ദം നേർത്തു.... "നിനക്ക് ചെമ്പകപൂവിന്റെ മണമാണ്..." അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു കൊണ്ട് ഓം പറഞ്ഞു.... അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു....അവന്റെ നെഞ്ചിലേക്ക് തലചായ്ച്ചു നിന്നു... "നിന്നോട് ചേർന്ന് നിൽക്കുന്നത് കൊണ്ടാവും..എനിക്ക് ചെമ്പകപൂവിന്റെ ഗന്ധം.... " പ്രണയം നിറഞ്ഞ അവളുടെ വാക്കുകളിൽ അവൻ ചിരിച്ചു അവളെ ചുറ്റി പിടിച്ചു കൊണ്ട് ജനാലയിലൂടെ പുറത്തേക്ക് നോക്കി നിന്നു... "ആരാ ഓം വൈശാലി...?? " ഏറെ നേരത്തെ നിശബ്ദതക്ക് ശേഷം അവൾ ചോദിച്ചു... ഓം മൗനമായി നിന്നു.... "ഓം...." ഒന്നും മിണ്ടാതെ നിന്ന അവനെ സിദ്ധു ഒരിക്കൽ കൂടെ വിളിച്ചു... "അതൊരു പ്രണയത്തിന്റെ പേരാണ് ശ്രീ...പാതി വഴിയിൽ കൊഴിഞ്ഞു പോയാ ഒരു പ്രണയം.... " അവനൊരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു.... അവൻ പറഞ്ഞത് കേട്ട് സിദ്ധു അവന് നേരെ തിരിഞ്ഞു...

അവൾക്ക് ഒന്നും മനസിലായിരുന്നില്ല.... "നിനക്കറിയോ അവരെ..?? " അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി.... "അറിയാം....." അതും പറഞ്ഞു കൊണ്ട് അവൻ അവളുടെ കവിളിൽ തലോടി.. "വൈശാലി...!ആ പേര് കേൾക്കെ എന്റെ ഹൃദയം എന്തിനെന്നില്ലാതെ മിടിക്കുന്നു...എന്ത് കൊണ്ടാ ഓം അങ്ങനെ..." അവന്റെ വലത് കൈ അവൾ തന്റെ ഇട നെഞ്ചിൽ അമർത്തി വെച്ചു... ഓം ഒന്ന് ചിരിച്ചു...പിന്നെ അവളുടെ കൈ എടുത്തു അവന്റെ ഹൃദയഭാഗത്ത്‌ ചേർത്ത് പിടിച്ചു... "എന്റെ ഹൃദയവും ആ പേര് വിളിച്ചു പറയുന്നുണ്ട് ശ്രീ....ആ ചെമ്പക ചുവട്ടിൽ കൊഴിഞ്ഞു പോയ വ്യാസ് വൈശാലി പ്രണയം എന്റെ ഉള്ളിൽ പൂവിട്ടതായ് എന്റെ ഹൃദയാന്തരം എന്നോട് മന്ത്രിച്ചു കൊണ്ടിരിക്കുന്നു..എന്നിൽ നീയും നിന്നിൽ ഞാനുമെന്ന തിരിച്ചറിവ് എന്നെ നിന്നിലേക്ക് അടുപ്പിക്കുന്നു ശ്രീ....." അവൻ പറയുമ്പോൾ കണ്ണുകൾ തമ്മിൽ കോർത്തുരുന്നു.....സിദ്ധുവിന്റെ കയ്യിൽ അവൻ കൈ കോർത്തു പിടിച്ചു....പ്രണയം നിറഞ്ഞ വാക്കുകൾക്കും നോട്ടങ്ങൾക്കും ഇടയിൽ പരസ്പരം കോർത്തു പിടിച്ച അവരുടെ കൈകൾക്കിടയിൽ ഭദ്രമായിരുന്നു വ്യാസ് അവന്റെ പ്രിയപ്പെട്ടവൾക്കായ് കരുതിയ സ്നേഹ സന്ദേശം.... " വ്യാസ്....??? " അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി....അവളുടെ നാവിൽ നിന്ന് ഉതിർന്നു വീണ ആ പേര് കേട്ടപ്പോൾ ഓം അവളുടെ കൈകളിൽ പിടി മുറുക്കി....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story