ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 21

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

" വ്യാസ്....??? " അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി....അവളുടെ നാവിൽ നിന്ന് ഉതിർന്നു വീണ ആ പേര് കേട്ടപ്പോൾ ഓം അവളുടെ കൈകളിൽ പിടി മുറുക്കി... പിന്നെ ഒരു നെടുവീർപ്പോടെ അവളെ തന്റെ നെഞ്ചിലേക്ക് അമർത്തി പിടിച്ചു.... ഒരു കൊച്ചു കുഞ്ഞിനെ പോലെ സിദ്ധു അവന്റെ മാറിലേക്ക് പറ്റിചേർന്നു.... "വ്യാസും വൈശാലിയും ഒരു പ്രണയത്തിന്റെ രണ്ടറ്റങ്ങളാണ് ശ്രീ...പരസ്പരം പ്രാണനായ് പ്രണയിച്ചിട്ടും പറയാൻ കഴിയാതെ വിധിയുടെ ഒഴുക്കു ചാലിൽ അകപെട്ട് അകന്ന് പോയവർ...." അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് ജാലകത്തിലൂടെ പൂത്തു നിൽക്കുന്ന ചെമ്പകമരത്തെ നോക്കി അവൻ പറഞ്ഞു... സിദ്ധു മുഖം ഉയർത്തി അവനെ നോക്കി.... "കഥയാണോ...?? " അവൾ മുഖം ചുളിച്ചു... അവൻ ചിരിച്ചു കൊണ്ട് അവളിൽ നിന്ന് അകന്ന് മാറി... ജനൽ പടിയിൽ ചാരി ഇരുന്നു... "It's life....not just a story..." പറയുന്നതിനൊപ്പം ഓം അവളുടെ കയ്യിൽ പിടിച്ച് അവന്റെ മടിയിൽ ഇരുത്തി.... സിദ്ധു ആദ്യം ഒന്ന് പതറിയെങ്കിലും പിന്നെ ഒരു പുഞ്ചിരിയോടെ അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചിരുന്നു.... "അവരുടെ ജീവിതത്തെ കുറിച്ച് അറിയാൻ തോന്നുന്നു ഓം....എന്റെ മനസ്സ് വല്ലാതെ കൊതിക്കുന്നു...." അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞു.... ഓം അവളുടെ കവിളിൽ ഒന്ന് തലോടി കൊണ്ട് പറഞ്ഞു തുടങ്ങി.... ഒരു പ്രണയമഴയിൽ തുടങ്ങി മറ്റൊരു മഴയിൽ കൊഴിഞ്ഞു പോയ ആ പ്രണയത്തിന്റെ കഥ....

അവന്റെ ഓരോ വാക്കുകളും ആകാംഷയോടും നെഞ്ചിടിപ്പോടും കൂടിയാണ് അവൾ കേട്ടിരുന്നത്.... അവളുടെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു.... അന്ന് ആദ്യായി മഴ നനഞ്ഞ് വൈശാലി ഓടി കയറിയ രംഗം അവൾ മനസ്സിൽ സങ്കൽപ്പിച്ചു.... ഓമിന്റെ നെഞ്ചിൽ ചാരി ഇരുന്നവൾ പുറത്തേ ചെമ്പകമരത്തെ നോക്കി നിന്നു...പ്രാണൻ പോകുന്ന പോലെ ഒരു വേദന... കണ്ണിൽ നിന്നൊരു തുള്ളി കണ്ണുനീർ ഓമിന്റെ കയ്യിൽ പതിച്ചു....ആ വിരഹം അവളുടെ ഹൃദയത്തെ സ്പർശിച്ചിരുന്നു....എവിടേയ്യൊക്കെയോ വൈശാലി താൻ ആണെന്ന അവളുടെ തിരിച്ചറിവ് അവളുടെ കണ്ണുകളെ നനയിച്ചു.... ഓം അവളുടെ തന്നിൽ നിന്ന് അകറ്റി ഇരുത്തി അവളുടെ മുഖം കയ്യിൽ എടുത്തു... "ഹേയ്....Why are you crying?...." അവളുടെ കണ്ണുകളെ തുടച്ചു കൊണ്ട് അവൻ ചോദിച്ചു... "This story touches my heart so much ..എനിക്ക് ഫീൽ ചെയ്യുന്നുണ്ട് ഓം...ഞാൻ ഒരു നിമിഷം വൈശാലിയായ പോലെ...പുറത്ത് പെയ്യുന്ന മഴ പോലും എന്റെ ഹൃദയത്തെ ചുട്ട് പൊള്ളിക്കുന്നു.... " അവൾ വിങ്ങി പൊട്ടി....അവന് അത് സഹിക്കുന്നതിലും അപ്പുറമെന്ന് തോന്നി.... "അരുത് ശ്രീ...നീ കരഞ്ഞാൽ വേദനിക്കുന്നത് എന്റെ ഹൃദയമാണ്..... " അവളുടെ ഇരു കണ്ണുകളിലും ചുംബിച്ചു.... "നിനക്ക് എന്തേലും ഫീൽ ചെയ്യുന്നുണ്ടോ ഓം..?? " അവനെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് അവൾ ചോദിച്ചു .. അവൻ മൃദുവായ്‌ പുഞ്ചിരിച്ചു.... "ഉണ്ട് ശ്രീ....അത് കൊണ്ടല്ലേ എനിക്ക് നിന്റെ പ്രണയം കാണാനായത്...." സിദ്ധുവിനെ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവൻ പറഞ്ഞു... "വ്യാസും വൈശാലിയും എന്റെ മനസ്സിൽ നിന്ന് പോണില്ല ഓം...അതെന്താ അങ്ങനെ...എനിക്കൊന്നും മനസിലാവുന്നില്ല ഓം..." "പക്ഷെ എനിക്ക് മനസിലായി ശ്രീ....എന്റെ ആത്മാവ് എന്നോട് ഈ കഥ കേട്ട നാൾ മുതൽ പറയുന്നുണ്ട്..." അത്രയും പറഞ്ഞു നിർത്തി കൊണ്ട് ഓം തൊടിയിലെ ചെമ്പകമരത്തിലേക്ക് നോട്ടമിട്ടു...

"എന്താ....എന്താ പറയുന്നത്....?? " അവളിൽ ആകാംഷ നിറഞ്ഞു.... "ആ കഥയെന്റെ എന്റേതാണെന്ന്...പിന്നെ...??? " "പിന്നെ..??? " അവളുടെ കണ്ണുകൾ വിടർന്നു... "കുറച്ചു മുന്നേ ചെമ്പകപൂക്കളെ സാക്ഷി നിർത്തി നിന്നെ ചുംബിച്ചപ്പോൾ എന്റെ ആത്മാവ് എന്നോട് ഒന്ന് കൂടെ പറഞ്ഞു...." അവൾക്ക് ആകാംഷയേറി.... "എന്റേത് മാത്രമല്ല നിന്റേത് കൂടിയാണെന്ന്...വ്യാസും വൈശാലിയും നീയും ഞാനുമാണെന്ന് ആരോ എന്നോട് വിളിച്ചു പറയുന്നു ശ്രീ....അറിയില്ല എന്താ അങ്ങനെ ഇന്ന്.... " അവൻ പറയുന്നതിന് മറുപടി അവൾക്കില്ലായിരുന്നു...അവൻ പറഞ്ഞ ഓരോ വാക്കുകളും അവളുടെ മനസ്സിനെ അത്രമേൽ സ്വാധീനിക്കുന്നുണ്ടായിരുന്നു.... കുറച്ചു നേരം മൗനമായിരുന്നു.... അവൾ അവന്റെ മടിയിൽ എഴുനേറ്റു.....അവനൊരു നെടുവീർപ്പോടെ അവളെ നോക്കി ഇരുന്നു.... "ശ്രീ........ " ഒന്നും മിണ്ടാതെ തിരിഞ്ഞു നിൽക്കുന്ന സിദ്ധുവിന്റെ തോളിൽ കൈ വെച്ചു കൊണ്ട് അവൻ ആർദ്രമായ് വിളിച്ചു... "മ്മ്മ്...... " "പോകാം..... " പുറകിലൂടെ അവളെ കെട്ടിപിടിച്ചു കൊണ്ട് അവൻ ചോദിച്ചു... "മ്മ്ഹ്ഹ്...." "എന്തെ.... " "നിന്റെ കൂടെ ഈ റൂമിൽ തന്നെ നിൽക്കാൻ തോന്നുന്നു...ഈ മുറിയെ ഓരോ ഭിത്തികളും അത് ആഗ്രഹിക്കുന്ന പോലെ.... " തന്റെ വയറിനെ ചുറ്റി പിടിച്ച ഓമിന്റെ കൈകളിൽ കൈ ചേർത്ത് കൊണ്ട് പറഞ്ഞു പറഞ്ഞു... അവൻ കുനിഞ്ഞ് അവളുടെ തോളിൽ മുഖം അമർത്തി....അവൾ ശ്വാസം പിടിച്ചു വെച്ചു നിന്നു.... "ഞാൻ നിന്നോട് ചേർന്ന് നിൽക്കുന്നത് നിനക്ക് uncomfortable ആയി തോന്നുണ്ടോ ശ്രീ....ആണെങ്കിൽ എന്നോട് തുറന്നു പറയണം..... "

ശ്വാസം അടക്കി പിടിച്ചു നിൽക്കുന്ന സിദ്ധുവിനെ തന്റെ നേരെ തിരിച്ചു നിർത്തി കൊണ്ട് അവൻ സൗമ്യമായി ചോദിച്ചു... സിദ്ധു സംശയത്തോടെ അവനെ നോക്കി... അവൻ ചിരിച്ചു... "വേറൊന്നും കൊണ്ടല്ല...നീ കൂടെ നിമിഷങ്ങളിൽ ഞാൻ എന്നെ തന്നെ മറന്നു പോകുന്നു....എന്റെ പ്രവർത്തി നിനക്കിഷ്ടപെടുന്നില്ലേൽ എന്നോട് പറയാം...no problem... " പുഞ്ചിരിയാലെ അവൻ പറഞ്ഞു നിർത്തി സിദ്ധു അവന്റെ മുഖം പിടിച്ചു താഴ്ത്തി ആ വിരി നെറ്റിയിൽ അമർത്തി ചുംബിച്ചു... "ഞാൻ എന്റെ സ്നേഹവും ഫീലിംഗ്സും എല്ലാം ഒരാളോട് മാത്രമേ പ്രകടിപ്പിച്ചിട്ടൊള്ളൂ...അത് നിന്നോട് മാത്രമാണ്...എല്ലാവരോടും സ്നേഹമാണ്...ബട്ട്‌ എനിക്ക് അത് പുറത്ത് കാണിക്കാൻ അറിയില്ല...പക്ഷെ നിന്നോട് അങ്ങനെ അല്ല അത് എന്ത് കൊണ്ടാണെന്നും എനിക്കറിയില്ല നീ അടുത്തു വരുമ്പോൾ ഞാൻ മറ്റൊരു ലോകത്താണെന്ന് തോന്നും.... " ഇടവേളയില്ലാതെ ഒറ്റ ശ്വാസത്തിൽ ഓം പറഞ്ഞു നിർത്തി.... സിദ്ധു അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.... "You are special to me...you the only one who cross my mind constantly throughout the day...i am madly in love with you sree..." അവളുടെ വലത് കൈ അവന്റെ മിടിക്കുന്ന ഹൃദയത്തോട് ചേർത്ത് വെച്ചു..... "പ്രണയം വാക്കുകൾ കൊണ്ട് പറയുന്നതിനേക്കാൾ നല്ലത് തൊട്ടറിയുന്നതാണ്.... " അവൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു... സിദ്ധു ഒന്നും പറഞ്ഞില്ല അവനെ മുന്നോട്ട് ആഞ്ഞ് കെട്ടിപിടിച്ചു....ഓം അവളെ ചേർത്ത് പിടിച്ചു... "tienes un lugar en mi corazón que nadie podría tener..." അവളുടെ കാതിൽ ചുണ്ട് ചേർത്തവൻ പറഞ്ഞു.... "എന്ന് വെച്ചാൽ.... " കൗതുകത്തോടെ അവന്റെ കഴുത്തിനരികിൽ മുഖം ചേർത്ത് വെച്ചവൾ ചോദിച്ചു... "മറ്റാർക്കും നൽകാത്ത ഒരു ഇടമുണ്ട് എന്റെ ഹൃദയത്തിൽ നിനക്ക് മാത്രമായ്.... " അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു...

ഒപ്പം ആ വൈരക്കൽ മൂക്കുത്തിയിലും.... "നിന്നിലെ വൈശാലിയേ ഞാൻ തിരിച്ചറിഞ്ഞത് ഈ മൂക്കുത്തിയിലൂടെ ആണ്.... " അവളുടെ മുകത്ത് നാണം വിരിഞ്ഞു...ചെമ്പകപൂവിന്റെ ഗന്ധം കാറ്റിനൊപ്പം ആ മുറിയിലേക്ക് പ്രവേശിച്ചു....രണ്ട് പേരും ആലിംഗ ബദ്ധരായി..... "അമ്മ എന്താ ഇവിടെ ഇരിക്കുന്നത്....?? " ഉമ്മറത്തെ കസേരയിൽ ഇരുന്നു ഗേറ്റിലേക്ക് നോക്കുന്ന രോഹിണിയുടെ അടുത്ത് ചെന്ന് കൊണ്ട് അല്ലു ചോദിച്ചു... "അല്ലടാ ഓം വന്നില്ലല്ലോ....സാധാരണ നേരം ഇരുളുന്നതിന് മുന്നേ അവൻ വീട്ടിൽ എത്താറുള്ളതല്ലേ..ഇന്ന് ആണേൽ പതിവില്ലാതെ നല്ല മഴയും.... " രോഹിണി തന്റെ ആവലാതി അവനോട് പറഞ്ഞു... "അവൻ വരും അമ്മേ....ഇല്ലേൽ വിളിച്ചു പറയുമല്ലോ...." "മ്മ്...അതാ ഒരു സമാധാനം...ഇങ്ങ് വരുമായിരിക്കും..... " അവർ ഒരു നെടുവീർപ്പോടെ അല്ലുവിനെ നോക്കി... "നീ കുറേ നേരമായല്ലോ തുടങ്ങീട്ട് കഴുത്ത് ഉഴിയാൻ തുടങ്ങീട്ട്.. എന്ത് പറ്റി നിന്റെ കഴുത്തിന്..." രോഹിണി അവന്റെ കഴുത്തിൽ പതിയെ തലോടി കൊണ്ട് ചോദിച്ചു ... മറുപടിയായ് അല്ലു അവരെ കണ്ണ് തുറിച്ചു നോക്കി.... "ഒന്നും അറിയില്ലലേ...നിങ്ങടെ രണ്ടാമത്തെ മോൻ എന്റെ കഴുത്തിന് പിടിച്ചത് ഓർമയില്ലേ...." അല്ലു കണ്ണ് കൂർപ്പിച്ചു കൊണ്ട് ചോദിച്ചു... "നല്ല വേദന ഉണ്ടോടാ....വെറുതെ അവന്റെ കയ്യിൽ നിന്ന് വാങ്ങാൻ ഒരുങ്ങി ഇറങ്ങിയാൽ എങ്ങനാ...വാ അമ്മ ചൂട് പിടിച്ചു തരാം.... " "മ്മ്...അതൊന്നും വേണ്ട...." പുച്ഛത്തോടെ അവൻ അതും പറഞ്ഞു കൊണ്ട് രോഹിണിയുടെ മടിയിലേക്ക് കിടന്നു... "അമ്മേ...... " "എന്താടാ...." "ഓം എന്താ ഇങ്ങനെ...അവൻ എന്താ നമ്മളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നത്... " അല്ലു സംശയത്തോടെ ചോദിച്ചു... "ഞാനിപ്പോ എന്താ പറയാ കുഞ്ഞേ....അവൻ ഒന്ന് അങ്ങനെയായി പോയി...അവന് എല്ലാവരോടും നല്ല സ്നേഹമാട.... " രോഹിണി ചിരിച്ചു കൊണ്ട് അവന്റെ നെറുകയിൽ തലോടി....

"മ്മ്... മ്മ്... സ്നേഹം...അവന് ആകെ സ്നേഹമുള്ളത് അവന്റെ റൂമിനോടും കാൻവാസിനോടും ആകും ആകെ സ്നേഹമുള്ളത്.....നമ്മുടെ കുടുംബത്തിൽ ആർക്കേലും പെയിന്റിംഗിൽ craze ഉണ്ടായിരുന്നോ അമ്മേ...?? " "എന്തെ ഇപ്പൊ അങ്ങനെ ചോദിക്കാൻ.... " രോഹിണി മുഖം ചുളിച്ചു.... "ഒന്നൂല ഓമിന്റെ പെയിന്റിങ്ങിനോടുള്ള ഇഷ്ട്ടം കണ്ട് ചോദിച്ചത..." "അല്ലു... നമ്മുടെ പൂർവ്വ ജന്മങ്ങളിലെ കർമഫലമാണെനന്നൊക്കെ പറയാം..... " "കർമഫലം...?? " അവൻ ചോദ്യഭാവത്തിൽ അമ്മയെ നോക്കി.. "അതേടാ...ആ കര്‍മ്മങ്ങള്‍ ആ ജന്മത്തിൽ മാത്രമായിരിക്കില്ല... ചില പാട്ടുകാരെ ശ്രദ്ധിച്ചിട്ടില്ലേ? അവരുടെ അച്ഛനോ അമ്മയോ മക്കളോ പോലും പാട്ടുപാടുന്നവരായിരിക്കുകയില്ല. പിന്നെങ്ങനെ പാടാനുള്ള ഈ കഴിവ് ഇവര്‍ക്കുണ്ടായി? അതാണ് കര്‍മ്മഫലം. ജന്മജന്മാന്തരങ്ങളായി നാം കര്‍മ്മവും കര്‍മ്മഫലവും അനുഭവിക്കുകയാണത്രേ..അതൊക്കെ പഴയവിശ്വാസമാണ്...നീ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞെന്നെ ഒള്ളൂ....." "അമ്മക്ക് ഇത് ഇതൊക്കെ എങ്ങനെ അറിയാം... " അല്ലു അത്ഭുതത്തോടെ എഴുനേറ്റു ഇരുന്നു... "അതോ നിങ്ങടെ മുത്തശ്ശി പറയുന്നത് കേട്ടിട്ട് അറിയാം...നമ്മുടെ കുടുംബത്തിലും ഉണ്ടായിരുന്നത്രെ ഓമിനെ നന്നായി ചിത്രം വരക്കുന്ന എഴുതുന്ന.. ഒരുപാട് പുസ്തകങ്ങളൊക്കെ വായിക്കുന്ന ഒരാൾ..." "ശെരിക്കും.... " അല്ലു ആകാംഷയോടെ ചോദിച്ചു.... "മ്മ്...വേദ വ്യാസ് എന്നായിരുന്നു പേര്..." "അ...അപ്പൊ ഓം അയാളുടെ പുനർജന്മമാ....." ബാക്കി പറയും മുന്നേ രോഹിണി അല്ലുവിന്റെ വാ പൊത്തി... "എന്റെ പൊന്ന് മോനെ പതുക്കെ പറ...നിന്റെ അച്ഛനെങ്ങാനും കേട്ട് വന്നാൽ അത് മതി....അങ്ങേർക്ക് ഇതിലൊന്നും വിശ്വാസമില്ലാത്തതാ....ഞാൻ നീ ചോദിച്ചപ്പോൾ മുത്തശ്ശി പറഞ്ഞ കാര്യം പറഞ്ഞെന്ന് മാത്രം... "

അത്രയും പറഞ്ഞു രോഹിണി അവന്റെ വായിൽ നിന്ന് കയ്യെടുത്തു... "മുത്തശ്ശി അങ്ങനെ പറയാൻ കാരണം എന്താ അമ്മേ...? " "ഓം ജനിച്ചനാളും വ്യാസ് ജനിച്ചനാളും ഒന്നായിരുന്നത്രേ....സമയം വരെ ഒന്നായിരുന്നു...ഇക്കാര്യം മുത്തശ്ശിയും നമ്മുടെ കുടുംബക്ഷേത്രത്തിലേ പൂജാരിയും എല്ലാം ഒരിക്കൽ പറഞ്ഞപ്പോൾ അന്ന് നിന്റെ അച്ഛൻ പൊട്ടിത്തെറിച്ചതാ അതാണ് നിങ്ങടെ അച്ഛന് ഓം തറവാട്ടിലേക്ക് പോകുന്നത് ഇഷ്ടമല്ലാത്തത്..." "ഇതൊക്കെ ശെരിക്കും ഉള്ളതാണോ അമ്മേ....എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... " "ഇനി അത് ആലോചിച്ചു തല പുണ്ണാക്കണ്ട...പണ്ടത്തെ ആളുകൾ പറഞ്ഞതാണ്...ഇക്കലത്ത് അതൊക്കെ ആര് നോക്കാൻ ... " രോഹിണി അവന്റെ നെറുകയിൽ തലോടി കൊണ്ട് അകത്തേക്ക് കയറി... "എന്താ നോക്കുന്നത് നേരം ഒരുപാട് പോകുന്നില്ലേ.....?? " സിദ്ധുവിന്റെ വീടിനടുത്തുള്ള റോഡിനരുകിൽ അവളെ ഡ്രോപ്പ് ചെയ്ത ശേഷം അവൻ ചോദിച്ചു... "മ്മ്ഹ്ഹ്...പോകാൻ തോന്നുന്നില്ല... " കള്ള ചിരിയോടെ അവൾ പറഞ്ഞു...മഴ അപ്പോഴും നിന്നിട്ടില്ല കാലം തെറ്റി ആ മഴപെയ്യുന്നുണ്ടായിരുന്നു.... നനഞ്ഞൊട്ടി നിൽക്കുന്ന സിദ്ധുവിനെ അപ്പോഴാണ് അവൻ ശ്രദ്ധിക്കുന്നത്.... ഒരു ചെറു ചിരിയോടെ അവൻ ബൈക്കിന്റെ ഹാൻഡിലിൽ ഹാങ്ങ്‌ ചെയ്തിട്ട ജാക്കറ്റ് എടുത്തു അവൾക്ക് നേരെ നീട്ടി... "വീട്ടിലേക്ക് കുറച്ചു നടക്കാനില്ലേ...ഇതിട്ടോ... " അവൻ അത് അവൾക്ക് നേരെ നീട്ടി... അവൾ തലയാട്ടി കൊണ്ട് അത് വാങ്ങി ധരിച്ചു.... "ഇനി പൊക്കോ..ഒരുപാട് ലേറ്റ് ആയി..." .മറുപടിയായി അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ തിരിഞ്ഞു നടന്നു... "ശ്രീ......"

എന്തോ ഓർത്തപോലേ അവൻ വിളിച്ചു... അവൾ തിരിഞ്ഞു നോക്കി....നെറ്റി ഉഴിഞ്ഞു കൊണ്ട് അവൻ അവളെ അരികിലേക്ക് വിളിച്ചു... "എന്താ ഓം...?? " അവൾ ചോദിച്ചു... "ലേറ്റ് ആയതിനെ കുറിച്ച് വീട്ടിൽ ആരേലും ചോദിച്ചാൽ ദേഷ്യപെടരുത്..." അവളുടെ കവിളിൽ തട്ടി കൊണ്ട് അവൻ പറഞ്ഞു.. "അതൊക്കെ അവര് ചോദിക്കുന്ന പോലെ ഇരിക്കും ഓം...ചിലപ്പോ ഞാൻ ദേഷ്യത്തിൽ എന്തേലും പറഞ്ഞെന്നിരിക്കും... " സിദ്ധു പറഞ്ഞു കൊണ്ടിരിക്കെ ഓം അവളുടെ ഇടത് കയ്യിൽ പിടിച്ചു.... സിദ്ധു സംസാരം നിർത്തി മുഖം ചുളിച്ച് അവനെ നോക്കി... അവൻ ഒന്നും മിണ്ടാതെ പോക്കറ്റിൽ നിന്ന് ഒരു കുഞ്ഞു ബോക്സ്‌ എടുത്തു...അവൾ ആകാംഷയോടെ അതിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു... അതിൽ സിമ്പിൾ പ്ലാറ്റിനം റിങ് ആയിരുന്നു..വൈറ്റ് സ്റ്റോൺ പതിച്ച കുഞ്ഞ് ഹേർട്ട്.... അവളുടെ കണ്ണുകൾ വിടർന്നു... ഓം അവളുടെ മുഖത്തേക്ക് പോലും നോക്കാതെ ആ റിങ് അവളുടെ വിരലിൽ അണിയിച്ചു കൊടുത്തു.... "നേരത്തെ തരാൻ മറന്നതാണ് .. " അവൻ പറഞ്ഞു.. അവളൊന്നു ചിരിച്ചു... ഓം ആ മോതിരത്തിൽ അമർത്തി ചുംബിച്ചു .... "ഇനി ദേഷ്യം വരുമ്പോൾ ഈ റിങ് ഒന്ന് നോക്കിയാൽ മതി...കേട്ടോ angry young women... " അവൻ ചിരിയോടെ അവളുടെ കവിളിൽ തട്ടി... മറ്റൊന്നും ചിന്തിക്കാതെ സിദ്ധു അവനെ ഇറുക്കി കെട്ടിപിടിച്ചു....അവന്റെ ചെവിക്ക് പിന്നിൽ ചുംബിച്ചു.... "എനിക്ക് ഇതാണ് ഏറ്റവും കൂടുതൽ ഇഷ്ടം.... " അവനെ നോക്കി പുഞ്ചിരിയോടെ അവൾ പറഞ്ഞു... "എന്ത്..?? " "The way you love me.... " മുഖത്തേക്ക് വീണ അവന്റെ നീളൻ മുടിയെ മാടി ഒതുക്കി കൊണ്ട് അവൾ ആ കവിളിൽ അമർത്തി ചുംബിച്ചു.....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story