ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 22

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

"The way you love me.... " മുഖത്തേക്ക് വീണ അവന്റെ നീളൻ മുടിയെ മാടി ഒതുക്കി കൊണ്ട് അവൾ ആ കവിളിൽ അമർത്തി ചുംബിച്ചു... അവന്റെ കണ്ണ് മിഴിഞ്ഞു പോയി....ഒന്നും മിണ്ടാതെ അവൻ സിദ്ധുവിന്റെ മുഖത്തേക്ക് നോക്കി.... "ഇതുപോലെ എന്നെ ആരും സ്നേഹിച്ചിട്ടില്ല...ഞാൻ എന്തേലും പറഞ്ഞു ദേഷ്യപെട്ടാൽ അമ്മയായാലും ഏട്ടന്മാരായാലും എന്നോട് പിന്നെ ഒന്നും സംസാരിക്കില്ല....പക്ഷേ അവരിൽ നിന്നെല്ലാം വത്യസ്തമായാണ് എന്നെ സ്നേഹിക്കുന്നത് കൂടെ നിൽക്കുന്നത്..എങ്ങനെയാ നിനക്ക് അതിന് കഴിയുന്നത്...??" അവൾ ഓരോ വാക്കുകൾ പറയുമ്പോഴും അവന്റെ കണ്ണുകൾ അവളുടെ കഥപറയുന്ന കരിമിഴികളിലായിരുന്നു... അവൻ ചിരിച്ചു കൊണ്ട് തന്റെ കവിളുകളിൽ വെച്ചിരുന്ന സിദ്ധുവിന്റെ കൈകൾക്ക് മേൽ കൈ വെച്ചു... "Because you are my everything..." അവളുടെ കണ്ണുകളിൽ നോക്കി അവൻ പറഞ്ഞു.... അവൾ പുഞ്ചിച്ചു.... "നീ എന്ന് പറയുമ്പോൾ ചെറുതായി തോന്നാം..but it's means the world to me...." ഓം അവളുടെ കൈ ചുണ്ടോട് ചേർത്തു... അവൾ ഒരു പുഞ്ചിരിയോടെ അവന്റെ താടിരോമങ്ങൾ നിറഞ്ഞ കവിളിൽ തലോടി....ചിലകാര്യങ്ങൾ മനസിലേക്ക് ഓടി വന്നു.... "വീട്ടിൽ ചെന്ന് അച്ഛനോടും അമ്മയോടും അല്ലുവിനോടും ഹരൻചേട്ടനോടും എല്ലാം സംസാരിക്കണം കുറച്ചു ടൈം ഫാമിലിയുമായി സ്പെൻഡ്‌ ചെയ്യണം...അവരും നിന്റെ കൂടെ ഇത്തിരി ആഗ്രഹിക്കുന്നുണ്ടാവും ഓം..." ഓമിന്റെ ഇരു കവിളും കൈ ചേർത്ത് വെച്ചു കൊണ്ട് അവൾ പറഞ്ഞു ... ഒരു കൊച്ചുകുട്ടിയേ പോലെ അനുസരണയോടെ അവൻ തലയാട്ടി..... "എന്നാ പോട്ടെ...." സിദ്ധു ചിണുങ്ങി കൊണ്ട് ചോദിച്ചു...

"മ്മ്...ബൈ.... " അവൻ ചിരിച്ചു കൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ആക്കി... __________ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ഓമിന്റെ ബൈക്ക് മുന്നോട്ട് കുറിച്ച്....നേരം ഇരുട്ടി തുടങ്ങിയിരുന്നു.... മുന്നോട്ട് കുതിക്കവേ മനസ്സ് മുഴുവൻ സിദ്ധുവുമായ് ചിലവഴിച്ച നിമിഷങ്ങളായിരുന്നു.... വീശിയടിച്ച തണുത്ത കാറ്റിൽ ശരീരം കുളിരു കോരിയെങ്കിലും മനസ്സ് പ്രണയചൂടിലായിരുന്നു.... സിദ്ധുവിനെ ഓർക്കവേ അവന്റെ ഹൃദയം അവളോടുള്ള പ്രണയം ചൊല്ലി മിഡിക്കുന്നുണ്ടായിരുന്നു.... വീട്ടിൽ എത്തിയപ്പോൾ ഉമ്മറത്ത്‌ അവനെയും കാത്ത് രോഹിണി ഇരിപ്പുണ്ടായിരുന്നു.... "ഈശ്വരാ നനഞ്ഞാണല്ലോ വരവ്... " പോർച്ചിൽ ബൈക്ക് ഒതുക്കി നനഞ്ഞ മുടി കുടഞ്ഞു കൊണ്ട് ഉമ്മറത്തേക്ക് ഓടി കയറിയ ഓമിനെ കണ്ട് രോഹിണി പറഞ്ഞു... "ഇന്ന് എന്താ ഓം ലേറ്റ് ആയത്....സാധാരണ നീ ഇത്രയും വൈകാറില്ലല്ലോ...? " "ഞാൻ നമ്മുടെയാ പഴയ വീട്ടിൽ ആയിരുന്നു...നേരം പോയത് അറിഞ്ഞില്ല... " ഭാവവത്യാസമില്ലാതെ അതും പറഞ്ഞു കൊണ്ട് അവൻ അമ്മയുടെ തോളിൽ കിടന്ന ടവൽ എടുത്തു തലതുവർത്തി അകത്തേക്ക് കയറി പോയി.... "ഓം വന്നോ അമ്മേ...? " ഓം കയറിപോയ വഴിയേ നോക്കി നിൽക്കുന്ന രോഹിണിയേ നോക്കി ലാപ്പുമായി ഹാളിലേക്ക് വന്ന ഹരൻ ചോദിച്ചു.... "മ്മ്... വന്നു....റൂമിലേക്ക് കയറി പോയിട്ടുണ്ട്.... " അവർ ഒരു നെടുവീർപ്പോടെ പറഞ്ഞു കൊണ്ട് കിച്ചണിലേക്ക് പോയി.... റൂമിൽ കയറി ഡോർ അടച്ച ഓം ടവൽ വാഷ് റൂമിലേ ഹാങ്ങറിൽ കൊണ്ട് പോയി ഇട്ടു... ടാപ് തുറന്ന് മുഖം കഴുകി കൊണ്ട് മുന്നിലുള്ള മിററിലേക്ക് നോക്കി.... പക്ഷേ മുന്നിൽ തെളിഞ്ഞു നിന്നത് സിദ്ധുവിന്റെ മുഖമാണെന്നത് അവനെ അത്ഭുതപെടുത്തി...

അതിശയത്തോടെ കൈകൾ ഉയർത്തി കണ്ണാടിയിൽ തൊട്ടതും സിദ്ധുവിന്റെ മുഖം മാഞ്ഞു പോയിരുന്നു....അവൻ കൈകൾ പിൻവലിച്ചു... "വൈശാലി......"" അവന്റെ ചുണ്ടുകൾ മന്ത്രിച്ചു....കണ്ണുകൾ ഇറുക്കി അടച്ചു.... പിന്നെ പുറത്തേക്ക് ഇറങ്ങി ക്യാൻവാസിലേ വൈശാലിയുടെ രൂപത്തെ നോക്കി നിന്നു... തന്നെ മാത്രം ഉറ്റു നോക്കുന്ന ആ കണ്ണുകളിൽ അവൻ തൊടുവിരലാൽ തലോടി.... "എന്റെ വിരലിനാൽ നീ പൂർണമായെങ്കിൽ എന്റെ പ്രണയത്താൽ നീ വീണ്ടും എന്നിൽ പുനർജനിക്കും വൈശാലി..... " ഹൃദയം ഉരുവിട്ടത് ചുണ്ടുകളാൽ അവൻ മന്ത്രിച്ചു... "അല്ല പുനർജനിച്ചു കഴിഞ്ഞു....എന്റെ ശ്രീ..." അവന്റെ ഉള്ളം തുടിക്കൊട്ടി....ചെമ്പകപൂവിന്റെ ഗന്ധം നാസികയിലേക്ക് ഇരച്ചു കയറി.... എന്തോ ഓർത്തപോലെ അവൻ ഇട്ടിരുന്ന ഷർട്ട്‌ അഴിച്ച് മുഖത്തോട് ചേർത്ത് വെച്ചു...അതിൽ നിന്നും വമിക്കുന്ന ചെമ്പകപൂവിന്റെ ഗന്ധം അവനെ സിദ്ധുവുമായുള്ള നല്ല നിമിഷങ്ങളിലേക്ക് കൊണ്ട് പോയി ... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.... താഴെ ഹാളിൽ നിന്ന് എന്തൊക്കെയോ ബഹളം കേൾക്കുന്നുണ്ട്.. അവൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് റബ്ബർ ബാൻഡ് കൊണ്ട് മുടി വാരി കെട്ടി ഹാളിലേക്ക് വെച്ച് പിടിച്ചു... ഹാളിൽ മഹിയും രോഹിണിയും ഹരനും അല്ലുവും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്....ഓം കുറച്ചു നേരം അവരെ നോക്കി നിന്നു... പിന്നെ ഡെയിനിങ് ഏരിയയിൽ ചെന്ന് വെള്ളം എടുത്തു കുടിച്ചു.... ഹാളിൽ അപ്പോഴും അവരൊക്കെ ഇരുന്നു സംസാരിക്കുന്നുണ്ട്....ഓം കണ്ണൊന്നു ഇറുക്കി അടച്ചു...പിന്നെ പുഞ്ചിരിച്ചു കൊണ്ട് രോഹിണിയുടെ അടുത്ത് സോഫയിൽ ചെന്നിരുന്നു.... അവൻ വന്നിരുന്നപ്പോൾ തന്നെ എല്ലാവരുടെയും കണ്ണ് മിഴിഞ്ഞു.....

അല്ലു വായും പൊളിച്ച് ഓമിനെ നോക്കി... "What...!!!" ഓം എല്ലാവരോടുമായി ചോദിച്ചു... മറുപടിയായി എല്ലാവരും ഒരുപോലെ ചുമലനക്കി.... "മ്മ്..... " ഓം ഒന്ന് അമർത്തി മൂളി കൊണ്ട് രോഹിണിയുടെ മടിയിലേക്ക് തലച്ചായ്ച്ചു... ഒരുനിമിഷം നിശബ്ദത പടർന്നു.... ഓം ഒരു പുഞ്ചിരിയോടെ കണ്ണുകൾ അടച്ചു കിടന്നു.... രോഹിണി അവന്റെ നെറുകയിൽ തലോടി കൊടുത്തു.... രോഹിണി വീണ്ടും സംസാരത്തിന് തുടക്കമിട്ടു...അവർ സംസാരിക്കുന്നത് കേട്ട് ഓം കിടന്നു....  🎶""ജന്മങ്ങളായ് പുണ്യോദയങ്ങളായ് കൈവന്ന നാളുകൾ കണ്ണീരുമായ് കാണാക്കിനാക്കളായ് നീ തന്നൊരാശകൾ തിരതല്ലുമേതു കടലായ് ഞാൻ തിരയുന്നതേതു ചിറകായ് ഞാൻ പ്രാണന്റെ നോവിൽ..വിടപറയും കിളിമകളായ്..എങ്ങു പോയി നീ.. (ഓ പ്രിയേ....) വർണ്ണങ്ങളായ് പുഷ്പോത്സവങ്ങളായ് നീ എന്റെ വാടിയിൽ സംഗീതമായ് സ്വപ്നാടനങ്ങളിൽ നീ എന്റെ ജീവനിൽ അലയുന്നതേതു മുകിലായ് ഞാൻ അണയുന്നതേതു തിരിയായ് ഞാൻ ഏകാന്തരാവിൽ കനലെരിയും കഥ തുടരാൻ എങ്ങുപോയി നീ...."""🎶 ടേബിളിലേക്ക് തലച്ചായ്ച്ച് ഇരുന്നു കയ്യിലെ മോതിരത്തിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു അവൾ.... ഫോണിലൂടെ ഒഴുകി വന്ന ഗാനം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു... എന്തോ ഓർത്തപോലെ അവൾ ആ റിങ്ങിൽ ചുണ്ട് അമർത്തി....ടേബിളിൽ നിരന്നു കിടന്ന കുപ്പി വളകളിലൂടെ അവൾ തഴുകി... ഫോണിൽ നിന്ന് മെസ്സേജ് ടോൺ കേട്ടപ്പോൾ വേഗം ഫോൺ എടുത്തു നോക്കി.... ഓമിന്റെ മെസ്സേജ് ആണെന്ന് അവൾ അറിയാമായിരുന്നു.... അവൻ അത് ഓപ്പൺ ചെയ്തു....അതൊരു പിക് ആയിരുന്നു.. ജനലഴികൾക്കിടയിലൂടെ നോക്കുന്ന രണ്ട് കരിമിഴികൾ .. അതായിരുന്നു മെസ്സേജ്... അവൾ കുറച്ചു നേരം അതിലേക്ക് തന്നെ നോക്കി ഇരുന്നു.... ഒരുപാട് നേരം നോക്കി ഇരുന്ന് എന്തോ ഓർത്തപോലെ മുന്നിലെ കണ്ണാടിയിലേക്ക് നോക്കി.... തൊടുവിരലിൽ കണ്മഷി എടുത്ത് ഒരു കണ്ണിലും കട്ടിയിൽ എഴുതി.... കണ്ണുകൾ മാത്രമായ് ഫോട്ടോ ക്യാമറയിൽ പകർത്തി അവന് അയച്ചു കൊടുത്തു...

അവന്റെ മറുപടിക്കായ് കാത്തിരുന്നു.... ഫോൺ കയ്യിൽ നിന്ന് വൈബ്രേറ്റ് ആയപ്പോൾ അവൾ ആവേശത്തിൽ മെസ്സേജ് ഓപ്പൺ ചെയ്തു.... "Your eyes are amazing...do you know that....?? " അവന്റെ റിപ്ലൈ കണ്ടപ്പോൾ അവൾ അറിയാതെ പുഞ്ചിരിച്ചു.... ഫോൺ ബെഡിലേക്ക് ഇട്ട് ബാൽക്കണിയിൽ ചെന്ന് നിന്നു... മേലാകാശത്തേക്ക് നോക്കവേ അവൾ കയ്യിൽ കരുതിയ കടലാസ് കഷ്ണവും ചെമ്പകപൂവും മുറുകെ പിടിച്ചു.... *നിനക്കായ് ഞാൻ കാത്തിരിക്കുന്നു വൈശാലി...നീ എന്നിലേക്ക് തിരികെ വരുന്നതും കാത്ത് ഞാനും ആ ചെമ്പകമരവും എന്റെ പ്രണയവും അക്ഷമരാണ്...* ചെമ്പകപൂവിന്റെ ഗന്ധം പേറി അവളുടെ കൈക്കുള്ളിൽ അമർന്ന ആ കുഞ്ഞു കടലാസ് കഷ്ണം ഒരിക്കൽ കൂടെ അവൾ വായിച്ചു.. അവളുടെ ഹൃദയമിടിപ്പ് ഉയർന്നു...കണ്ണുകൾ ഇറുക്കി അടച്ചവൾ ഹൃദയത്തിനുള്ളിലേക്കൊരു സന്ദർശനം നടത്തി....പൊടി പിടിച്ചു കിടക്കുന്ന കുറേയേറെ ഓർമ്മകൾ അവിടെ അവൾ കണ്ടു.. അവയിൽ ഏറ്റവും പ്രിയപ്പെട്ടവയെ അവൾ അക കണ്ണുകൊണ്ട് തിരിഞ്ഞു നടന്നു....ഉള്ളറകളിലേക്ക് അവൾ ഇറങ്ങി ചെന്നു....അവിടെ ഉണ്ടായിരുന്നു അവളുടെ മരണമില്ലാത്ത പ്രണയം.... തറവാടിന്റെ മുറ്റത്തേക്ക് മഴയിൽ ഓടി കയറിയ ദാവണികാരിയും...ജാലകത്തിലൂടെ അവളെ നോക്കുന്ന ചെറുപ്പക്കാരനെയും അവൾ വീണ്ടും വീണ്ടും കണ്ട് കൊണ്ടിരുന്നു... കൈകൾ തമ്മിൽ ഉരസി ചെമ്പകതൈ കൈ മാറിയ രംഗം അവൾ കണ്ണുകൾ വലിച്ചു തുറന്നു....ശരീരം വിയർക്കുന്നുണ്ടായിരുന്നു...കിതച്ചു കൊണ്ട് നെഞ്ചിൽ കൈ വെച്ചു.... അവളുടെ ഹൃദയം "...വ്യാസ്..." എന്ന് മന്ത്രിച്ചു കൊണ്ടിരുന്നു... മനസ്സ് നിറയെ വ്യാസും വൈശാലിയും മാത്രമായിരുന്നു.... ബെഡിൽ ചെന്ന് കമിഴ്ന്നു കിടന്ന് തലയിണയിൽ മുഖം പൂഴ്ത്തിയപ്പോൾ നോട്ടിഫിക്കേഷൻ ടോൺ കേട്ടു.. തുറന്ന നോക്കിയപ്പോൾ ഓം സോഷ്യൽ മീഡിയയിൽ ഇട്ട ഒരു പോസ്റ്റ്‌ ആണ്.... അവൾ അതിലൂടെ കണ്ണോടിച്ചു... """"

കാലങ്ങൾക്ക് മുന്നേ നീ എന്നിൽ ഉള്ളത് കൊണ്ടാവാം...ഇന്ന് നിന്നെ കാണുമ്പോൾ എന്റെ ഹൃദയം വല്ലാതെ തുടിക്കുന്നത്...""""" വാക്കുകൾ വായിക്കവേ അവളുടെ ഉള്ളം കുളിര് കോരി...നെഞ്ചിടിപ്പ് വല്ലാതെ ഉയർന്നു.... വാക്കുകൾ മാത്രമല്ല അവന്റെ നോട്ടം പോലും തന്നെ തരാളിതയാക്കുന്നുവെന്നവൾ ഓർത്തു.... "വ്യാസും വൈശാലിയും നമ്മൾ തന്നെയാണ് ശ്രീ...എന്റെ മനസ്സ് എന്നോട് പറയുന്നു.... " കണ്ണടച്ചു കിടക്കവേ ഓം അവളോടായി പറഞ്ഞത് ആ കാതിൽ മുഴങ്ങി കൊണ്ടിരുന്നു....  "ആഹാ....ഇന്നലെ നിന്നെ ഇങ്ങോട്ട് കണ്ടതെ ഇല്ലല്ലോ ഓം..." പടിപ്പുര കടന്ന് വരുന്ന ഓമിനെ കണ്ട് വല്യമ്മ ചോദിച്ചു... "മുത്തശ്ശി എവിടെ വല്യമ്മേ... " അവരുടെ ചോദ്യത്തെ വകവെക്കാതെ അവൻ ചോദിച്ചു... "അമ്മ റൂമിൽ ഉണ്ട്..... " അത് കേൾക്കേണ്ട താമസം കയ്യിൽ ഉള്ള പേപ്പേഴ്സ് ഭദ്രമായി പിടിച്ചു കൊണ്ട് അവൻ മുത്തശ്ശിയുടെ റൂമിലേക്ക് നടന്നു.... "രാമ... രാമ.. രാമ...." നേരിയ വിറക്കുന്ന ശബ്ദത്തിൽ രാമനാമം ചൊല്ലി കൊണ്ട് ഭഗവാന് മാല കെട്ടുന്ന തിരിക്കിലായിരുന്നു മുത്തശ്ശി ... "മുത്തശ്ശി....എനിക്ക് അകത്തേക്ക് വരാമോ...?? " വാതിൽക്കൽ നിന്ന് കൊണ്ട് ഓം ചോദിച്ചു... "ആഹാ ഇന്ന് രാവിലെ തന്നെ എത്തിയോ..അവിടെ നിന്ന് ചോദിക്കാതെ കയറി വാടാ ഇങ്ങോട്ട്... " മുത്തശ്ശി അവനെ കൈമാടി വിളിച്ചു... അവൻ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി വന്നു... മുത്തശ്ശിയുടെ അടുത്ത് ആ ചെറിയ കട്ടിലിൽ സ്ഥാനം ഉറപ്പിച്ചു.... "എന്തെ ഇന്നലെ വരാഞ്ഞേ....നീ വരുമെന്ന് വിചാരിച്ച് ഞാൻ പാല്പായസം എടുത്തു വെച്ചു...നിന്റെ വല്യച്ചൻ ഇന്നലെ ഗുരുവായൂർ പോയി വന്നപ്പോ കൊണ്ടൊന്നതാ...." മുത്തശ്ശി അവന്റെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു .... "അല്ല എന്താ നിന്റെ കയ്യില്.... " കെട്ടി കൊണ്ടിരുന്ന തുളസിമാല മാറ്റി വെച്ചു കൊണ്ട് അവർ ചോദിച്ചു ..

"ഇതോ...ഇത് കുറച്ചു പേപ്പർ... " അവൻ ചിരിച്ചു കൊണ്ട് മുത്തശ്ശിക്ക് കാണിച്ചു കൊടുത്തു... "ഇതെന്തിനാ നിനക്ക് കുട്ടാ... " "എനിക്ക് ഒരിക്കൽ കൂടെ ആ കഥ മുത്തശ്ശിയുടെ നാവിൽ നിന്ന് കേൾക്കണം... " അതും പറഞ്ഞവൻ മുത്തശ്ശിയുടെ മടിയിലേക്ക് കിടന്നു.... "എന്താടാ ഇപ്പോ അങ്ങനെ...കേട്ട് മതിയായില്ലേ നിനക്ക്...." "മ്മ്ഹ്ഹ്...ഇല്ല....പറ മുത്തശ്ശി... " അത് കേട്ട് മുത്തശ്ശി ചിരിച്ചു.. "മ്മ്.. പറയാം.... " മുത്തശ്ശി പറയാൻ തുടങ്ങി... ഓം കാതോർത്ത് ഇരുന്നു .. പറയാതെ പരസ്പരം പ്രണയിച്ച അവരുടെ കഥ അവൻ ആവോളം ആസ്വദിച്ചു....കണ്ടനാൾ മുതൽ സിദ്ധുവിന് തന്നോടുള്ള അടുപ്പവും ഒളി കണ്ണിട്ടുള്ള അവളുടെ നോട്ടവും എല്ലാം അവന്റെ മനസിലൂടെ മിന്നി മാഞ്ഞു..ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു.... പിറന്നാളിന് ചെമ്പകതൈ സമ്മാനമായി തന്നതും എല്ലാം ഓർക്കാൻ വല്ലാത്തൊരു സുഗമായിരുന്നു... അവൻ എണീറ്റ് ഇരുന്ന് പപ്പറിൽ പെൻസിൽ കൊണ്ട് വരയാൻ തുടങ്ങി... വ്യാസിന് ചെമ്പകതൈ നൽകുന്ന വൈശാലിയും ചിത്രം ....മുത്തശ്ശി അവൻ വരക്കുന്നത് നോക്കി ഇരുന്നു... അത് മാത്രമല്ല കേട്ടറിഞ്ഞ കഥയിലെ പല രംഗങ്ങളും അവൻ വരച്ചിട്ടു.... മഴയിൽ നനഞ്ഞ് അച്ഛന്റെ കയ്യും പിടിച്ചു ഓടി വരുന്ന വൈശാലി....അവളെ ജാലകത്തിലൂടെ നോക്കി ഇരിക്കുന്ന വ്യാസ്... വെട്ടിയ വാഴയില ചൂടി മഴയത്ത് ഇറങ്ങി നടക്കവേ വൈശാലി വ്യാസിനെ തിരിഞ്ഞു നോക്കിയ ആ നോട്ടം...ഓമിന് ഫീൽ ചെയ്തു... അത് വരക്കവേ അവന്റെ ചുണ്ടിലേ പുഞ്ചിരി മായ്ഞ്ഞതെ ഇല്ല.... നൃത്തപ്പുരയിലേക്ക് നടക്കവേ വ്യാസിനെ ഒളി കണ്ണിട്ടു നോക്കുന്ന വൈശാലി ഓമിന്റെ ഉള്ളിൽ ശ്രീ ആയി രൂപം കൊണ്ട് കഴിഞ്ഞിരുന്നു... എല്ലാം വരച്ചു തീർന്ന് അവൻ അതിലേക്ക് നോക്കി കുറച്ചു നേരം ഇരുന്നു.... "ഞാനൊരു കാര്യം ചോദിക്കട്ടെ മുത്തശ്ശി....?? " മുഖം ഉയർത്തി അവൻ ചോദിച്ചു... "എന്താടാ....?? " മുത്തശ്ശി അവന്റെ നേരുകയിൽ തലോടി... "ഞാനല്ലേ മുത്തശ്ശി വ്യാസ്....??? "....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story