ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 27

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

അവന്റെ കൈകൾ അയാളുടെ കഴുത്തിൽ മുറുകി കൊണ്ടിരുന്നു..... "ഓം....എന്താ ഇത് ...വിട്.... " അനന്തനിൽ നിന്ന് പിടി വിടാതെ നിൽക്കുന്ന ഓമിനെ മഹി ചെന്ന് പിടിച്ചു മാറ്റാൻ നോക്കി.... ഓം പിടി വിട്ടില്ല....അനന്തൻ അവന്റെ കൈക്കുള്ളിൽ കിടന്ന് ശ്വാസത്തിന് വേണ്ടി പിടഞ്ഞു... "ഓം...നിന്നോട് വിടാനല്ലേ...പറഞ്ഞേ...? " മഹി ശബ്ദമുയർത്തി...അവൻ അത് കെട്ടിരുന്നില്ല....മനസിനെ ക്രോധം എന്ന വികാരം വല്ലാതെ വരിഞ്ഞു മുറുക്കിയിരുന്നു.... പുറത്തുള്ള ശബ്ദം കേട്ട് ജഗനും ജീവനും ഓടിയെത്തിയിരുന്നു..... ജീവൻ ഓടി ചെന്ന് അവനെ പിടിച്ചു മാറ്റാൻ നോക്കി..... "താൻ ഇനി എന്തൊക്കെ പറഞ്ഞാലും അവളെ ഞാൻ തന്നെ കൊണ്ട് പോകും...കാരണം അവളെന്റെയാ..... " ചുവന്നു കലങ്ങിയ കണ്ണുകൾ അനന്തന്റെ കണ്ണുകളിലേക്ക് തീഷ്ണതയോടെ നോക്കി.... പേടി കൊണ്ട് അനന്ദന്റെ കണ്ണുകൾ നിറഞ്ഞു....ജീവൻ പോകും എന്ന് തോന്നി പോയാ നിമിഷം.... നാഡീ ഞരമ്പുകൾ തളർന്നു തുടങ്ങി..... "ഓം.... !!!!!!!" അവിടം ആകെ പ്രതിധ്വനിക്കും വിധം സിദ്ധുവിന്റെ ശബ്ദം മുഴങ്ങി കേട്ടു..... ആ ശബ്ദം അവന്റെ കാതിൽ വന്ന് അലയടിച്ചു... "വിട്ടേക്ക് ഓം പ്ലീസ്......അതെന്റെ അച്ഛനാണ്...!!!" അവന്റെ തോളിൽ കൈ വെച്ച് ദയനീയ മായി അവൾ പറഞ്ഞു... ആ വാക്കുകൾ ഹൃദയത്തിനുള്ളിൽ പിടി വലി നടത്തി തുടങ്ങി....ശാന്തതയും ക്രോധവും തമ്മിൽ ഏറ്റു മുട്ടി.....ക്രോധത്തിന് മേൽ സിദ്ധുവിന്റെ മുഖം നിറഞ്ഞു നിന്നു... "ഓം....." വീണ്ടും അവളുടെ വാക്കുകളിൽ ദനീയത.... പതിയെ അവന്റെ കൈകൾ അയഞ്ഞു.... ശ്വാസം കിട്ടാതെ പിടഞ്ഞു കൊണ്ട് അനന്തൻ ചുമരിലൂടെ ഊർന്നിറങ്ങി നിലത്ത് വീണു...ശ്വാസം ആഞ്ഞു വലിച്ചു....

എന്തോ ഓർത്തപോലെ ഓം പുറകിലേക്ക് മാറി നിന്നു... വിയർപ്പ് പൊടിഞ്ഞ നെറ്റിയിൽ വിരൽ വെച്ച് ഉഴിഞ്ഞു കൊണ്ട് അവൻ കണ്ണുകൾ ഇറുക്കി അടച്ചു.... അനന്തനെ ജീവനും യമുനയും കൂടെ താങ്ങി പിടിച്ചു അകത്തേക്ക് കൊണ്ട് പോയി.... "ഓം..... " കണ്ണുകൾ ഇറുക്കി അടച്ച് നിന്ന ഓമിന്റെ തോളിൽ കൈ വെക്കാൻ മഹി കൈകൾ ഉയർത്തിയതും അവൻ മുന്നോട്ട് നടന്നിരുന്നു..... ആരെയും വകവെക്കാതെ കാറിൽ കയറി ഒരു പോക്ക് ആയിരുന്നു.... പെട്ടുന്നുണ്ടായ അവനിലെ മാറ്റം കണ്ട് അത്ഭുതത്തോടെ അവൻ പോകുന്നത് നോക്കി നിൽക്കുകയായിരുന്നു സിദ്ധു.... "ഏട്ടൻ എന്താ നോക്കി നിൽന്നത്...അവൻ നമ്മുടെ അച്ഛനെ....." അനന്തനെ സോഫയിലേക്ക് ചാരി ഇരുത്തി ജീവൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങി... ജഗൻ അവന്റെ കയ്യിൽ പിടിച്ചു നിർത്തി... "വേണ്ട ജീവ...." ശാസനയോടെ ജഗൻ പറഞ്ഞു... പിന്നെ ജഗൻ പുറത്തേക്ക് ഇറങ്ങി.... മഹി ആരെയോ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു... ജഗൻ അയാളുടെ അടുത്തേക്ക് ചെന്നു... "അങ്കിൾ....." അവന്റെ വിളി കേട്ട് മഹി തിരിഞ്ഞു നോക്കി... "എന്റെ മോൻ അങ്ങനെ പെരുമാറിയതിന് ഞാൻ മാപ്പ് ചോദിക്കുന്നു....റിയലി സോറി..." ജഗന്റെ തോളിൽ തട്ടി കൊണ്ട് മഹി പറഞ്ഞു... ജഗൻ ഒന്ന് ചിരിച്ചു... "അച്ഛൻ അങ്ങനെ പറഞ്ഞതിൽ ഞാൻ ക്ഷമ ചോദിക്കാ... " അവൻ പറഞ്ഞു തീരും മുന്നേ...സിദ്ധുവിന്റെ കാർ ഗേറ്റ് കടന്ന് പുറത്തേക്ക് പാഞ്ഞു... അത് അവൻ നെടുവീർപ്പോടെ മഹിയെ നോക്കി... "ആക്ച്വലി അവനെ ഇന്ന് ഇങ്ങോട്ട് വരാൻ നിർബന്ധിച്ചത് ഞാനായിരുന്നു....ഓമിന്റെ ഭാഗത്ത്‌ നിന്ന് അങ്ങനെ ഒരു നീക്കം ഞാൻ പ്രതീക്ഷിച്ചതല്ലേ..."

അയാൾ ദയനീയമായി അവനെ നോക്കി പറഞ്ഞു.... ജഗൻ കേട്ട് നിന്നതെ ഒള്ളൂ.... "ഞാൻ വീട്ടിൽ നിന്ന് കാർ കൊണ്ട് വരാൻ പറഞ്ഞിട്ടുണ്ട്...അത് വെയിറ്റ് ചെയ്തു നിക്കുവാ... " "എന്നാ അകത്തേക്ക് വാ അങ്കിൾ..." ജഗൻ അകത്തേക്ക് ക്ഷണിച്ചു... "വേണ്ട മോനെ...നിന്റെ അച്ഛന് വീണ്ടും പ്രഷർ കൂടാൻ അത് മതി... ഇപ്പോ തന്നെ എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും... " മഹി അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു... _________ സിദ്ധുവിന്റെ കാർ തിരക്കേറിയ റോഡിലൂടെ മുന്നോട്ട് പാഞ്ഞു.... ഡ്രൈവിങ്ങിന്റെ ഇടയിലും കണ്ണുകൾ ഓമിനെ തിരിഞ്ഞു കൊണ്ടിരുന്നു..... കാർ എത്തി നിന്നത് ബീച്ച് സൈഡിലെ പാർക്കിങ് ഏരിയയിൽ ആണ്.... കാറിൽ നിന്ന് ഇറങ്ങി വേഗതയിൽ അവൾ മുന്നോട്ട് നടന്നു...ഓം സ്ഥിരം ഇരിക്കാറുള്ള ഇരിപ്പിടത്തിൽ അവനെ കണ്ടില്ല.... ഉയർന്ന ഹൃദയമിടിപ്പോടെ ചുറ്റും നോക്കി... "എവിടെയാ ഓം....?? " അവനെ കാണാൻ ഉള്ളം തുടിക്കുന്നുണ്ടായിരുന്നു... മുന്നോട്ട് നടന്ന് പാറക്കൂട്ടങ്ങകൂടെ അടുത്ത് എത്തി...അവിടെയും അവനെ കണ്ടില്ല.... എല്ലായിടവും കണ്ണോടിക്കുന്നതിനിടെ ഒരു പാറയുടെ മേൽ കണ്ണുകൾ ഉടക്കി... അതിലേക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് അവൾ അടുത്തേക്ക് ചെന്നു.... ഒരു sad സ്മൈലി വരച്ച് അതിനടുത്ത് വലുതാക്കി *SORRY* എന്നെഴുതിയിരിക്കുന്നു... അവൾ അതിലൂടെ വിരലോടിച്ചു....പെട്ടന്നാണ് കഴുത്തിൽ ചുടു നിശ്വാസം പതിഞ്ഞത്....അരായിലൂടെ രണ്ട് കൈ ഇഴഞ്ഞു വന്നു... "സോറി....!!!" കാതിൽ ആർദ്രമായി അവൻ പറഞ്ഞു... "ഓം.... " അവളുടെ അരയിൽ പതിഞ്ഞ അവന്റെ കൈകൾക്ക് മേൽ കൈ വെച്ചു കൊണ്ട് അവൾ വിളിച്ചു... അവന്റെ കൈക്കുള്ളിൽ ഒതുങ്ങി നിന്ന് കൊണ്ട് അവൾ അവന് നേരെ തിരിഞ്ഞു....

ആ കണ്ണുകൾ ശാന്തമാണ്‌....ചുണ്ടിൽ നിറഞ്ഞ ചിരിയുണ്ട്.... സിദ്ധു അവന്റെ കവിളിൽ പതിയെ തലോടി.... ഓം ചിരിയോടെ തന്റെ കവിളിൽ ഇരുന്ന അവളുടെ കയ്യിൽ പിടിച്ചു....അവ ചുണ്ടോട് ചേർത്ത് അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.... "സോറി ശ്രീ....." ദയനീയ ഭാവത്തോടെ അവളോട് അവൻ പറഞ്ഞു... സിദ്ധു നിറ കണ്ണുകളാൽ അരുത് എന്ന് തലയാട്ടി....മറു കൈകൂടെ അവന്റെ കവിളിൽ ചേർത്ത് വെച്ചു... "എന്നോടെന്തിനാ സോറി പറയുന്നത്...മ്മ്.." "ഞാൻ നിന്റെ വീട്ടിൽ വന്നിട്ട് അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു... So sorry...." മറുപടിയായി അവൾ അവനെ വാരി പുണർന്നു... "സോറി ഒന്നും വേണ്ട ഓം...." അവന്റെ തലക്ക് പിന്നിൽ തലോടി കൊണ്ട് അവൾ പറഞ്ഞു... "വേണം...ഞാൻ അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു....മനസ്സ് കൈ വിട്ടു പോയി ആ നേരം....അത് നിന്റെ വീടാണെന്നോ..നിന്റെ അച്ഛനാണെന്നോ ഒന്നും ഞാൻ ഓർത്തില്ല...നീ മാത്രമേ ഉണ്ടായിരുന്നുള്ളൂ... " അവളിൽ നിന്ന് അടർന്നു മാറി അവൻ അവളുടെ മുഖം കയ്യിൽ എടുത്തു... നെറ്റിയിൽ ചുംബിച്ചു... "മനസ്സ് ആകെ കൈ വിട്ടു പോയിരുന്നു....നിന്റെ അച്ഛൻ എന്റെ അച്ഛനെ ഓരോന്ന് പരിഹസിക്കുമ്പോഴും ദേഷ്യപെടാതെ പിടിച്ചു നിൽക്കുകയായിരുന്നു...ബട്ട്‌ നിന്റെ പേര് കേട്ടപ്പോൾ..എനിക്ക് എന്താ പറ്റിയത് എന്ന് അറിയില്ല..." "സാരമില്ല....എന്നോടുള്ള നിന്റെ പ്രണയമല്ലേ..." അതും പറഞ്ഞു കൊണ്ട് അവൾ കാലുയർത്തി അവന്റെ നെറ്റിയിൽ ചുംബിച്ചു... അവനൊന്നു പുഞ്ചിരിച്ചു.... അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് കുറച്ചു നേരം നിന്നു... "എന്നാലും എന്തൊരു ദേഷ്യമായിരുന്നു...ഹോ കണ്ണും മുഖവും ചുവന്ന്.." അവന്റെ മുഖത്തൂടെ വിരലോടിച്ചു കൊണ്ട് കുറുമ്പോടെ അവൾ പറഞ്ഞു.. അവൻ ചിരിച്ചതെ ഒള്ളൂ... "അപ്പൊ ദേഷ്യപെടാനും അറിയാലേ...." അവനെ ചുറ്റി പുതിയ കൊണ്ട് അവൾ ചോദിച്ചു..

"എന്തായാലും നിന്നെ പോലെ തൊട്ടതിനും പിടിച്ചതിനും എനിക്ക് ദേഷ്യം വരില്ല...കേട്ടോ angry young women..." അവളുടെ മൂക്കുത്തിയിൽ പതിയെ ചൂണ്ട് വിരൽ കൊണ്ട് തട്ടി കൊണ്ട് ഓം പറഞ്ഞു.... "ഓഹ്....അപ്പൊ എപ്പോഴാ ദേഷ്യം വരാ..മ്മ്." "ഹ്മ്മ്...ദേഷ്യം വരാതെ ഇരിക്കാൻ ശ്രമിക്കും....ബട്ട്‌ നിന്റെ കാര്യത്തിൽ മാത്രം i completely loss my self...coz...." അവളുടെ നെറുകയിൽ ഒരിക്കൽ കൂടെ അവൻ ചുംബിച്ചു.... "Because..." അവൾ സംശയത്തോടെ അവനെ നോക്കി... "Because you are my luv dam it.... you are special to me... you are the one I'm afraid to lossing and the one i want to keep in my life...." പുഞ്ചിരിയോടെ അവൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.അവളുടെ വലത് കൈ അവന്റെ ഇട നെഞ്ചിൽ ചേർത്ത് വെച്ചു...അവന്റെ വാക്കുകളിൽ സിദ്ധുവിന്റെ കണ്ണുകൾ വിടർന്നു....ഭ്രാന്തമായ പ്രണയം അവളിൽ ഉടലെടുത്തു.... "നിന്നെ ഈ ജന്മം എനിക്ക് നഷ്ടപെടുത്താൻ ആകില്ല ശ്രീ..." അവളുടെ മുഖം അവൻ നെഞ്ചോട് അമർത്തി വെച്ചു.... "Luv you too ..man of cool.." കുസൃതിയോടെ പറഞ്ഞു കൊണ്ട് അവൾ അവനെ വലിഞ്ഞു മുറുക്കി.. രണ്ട് പേരും ചിരിച്ചു.... പിന്നെ അകന്നു മാറി പുറകിലേ പാറയിലേക്ക് അവൻ ചാരി നിന്നു. "ഇനി ഇതിന്റെ പേരിൽ എന്തൊക്കെ ഉണ്ടാകുമോ ആവോ...?? " പാറി പറക്കുന്ന മുടിയിഴകളെ വാരി ഒതുക്കി കൊണ്ട് അവൾ അവനോട് ചേർന്ന് നിന്നു.. "എന്ത് ആവാൻ...നീ എനിക്കുള്ളതാണ്...അത് അങ്ങനെയെ വരൂ....." അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് നിർത്തി കൊണ്ട് അവൻ പറഞ്ഞു... "എന്റെ അച്ഛന്റെ സ്വഭാവം നിനക്ക് ശെരിക്ക് അറിയാത്തത് കൊണ്ടാ ഓം..." സിദ്ധു പറയുന്നത് കേട്ട് ഓം ചിരിച്ചു... "I dont care.." ചുണ്ടിലെ ചിരി മായ്ക്കാതെ അവൻ പറഞ്ഞു....  "അച്ഛനെന്താ കാർ അയക്കാൻ പറഞ്ഞത്...മറ്റേ കാർ എന്ത്യേ...ഓം എവിടെ ...?? " അകത്തേക്ക് കയറി വന്ന മഹിയെ കണ്ടപ്പോൾ ഹരൻ കാര്യം അന്വേഷിച്ചു....

"രോഹിണി... നീ കുടിക്കാൻ കുറച്ചു വെള്ളം എടുക്ക്.... " കോട്ട് ഊരി രോഹിണിയുടെ കയ്യിൽ കൊടുത്തു കൊണ്ട് അയാൾ സോഫയിൽ ചെന്നിരുന്നു... "എന്താ അച്ഛാ....അവിടെ പോയിട്ട് എന്തായി.... " അല്ലുവും ഹരനും അച്ഛന് ഇരുപുറവും ഇരുന്നു കൊണ്ട് ചോദിച്ചു... അപ്പോഴേക്കും രോഹിണിയും വന്നു... മഹി നടന്നതെല്ലാം പറഞ്ഞു.... "ഓം അങ്ങനെ ചെയ്‌തെന്നോ...ഞാൻ വിശ്വസിക്കില്ല...എന്റെ മോൻ അങ്ങനെ ചെയ്യില്ല.... " എല്ലാം കേട്ട് കഴിഞ്ഞപ്പോൾ രോഹിണി എടുത്തടിച്ച പോലെ പറഞ്ഞു... അല്ലു ഒന്ന് ആലോചിച്ചു...പിന്നെ എന്തോ ഓർത്തപോലെ കഴുത്ത് ഒന്ന് ഉഴിഞ്ഞു... "അവൻ അങ്ങനെ ചെയ്തില്ലെങ്കിലേ ഒള്ളൂ...ആ പെണ്ണ് ശെരിയല്ല എന്ന് പറഞ്ഞതിന് എന്നെ കൊല്ലാൻ നോക്കിയവനാ....മറക്കില്ല ഞാൻ..... " കഴുത്തിൽ നിന്ന് കയ്യെടുക്കാതെ അല്ലു എല്ലാവരോടുമായി പറഞ്ഞു... "അവന്റെ റൂമിൽ ചോദിക്കാതെ കയറിയാൽ അല്ലേൽ ആ പെണ്ണിനെ പറ്റി എന്തേലും പറഞ്ഞാൽ... ഈ രണ്ട് കാര്യത്തിലാണ് അവൻ violent ആയിട്ട് ഞാൻ കണ്ടിട്ടുള്ളത്...." "അനുഭവം ഗുരു അല്ലേ.... " അല്ലുന്റെ സംസാരം കേട്ട് ഹരൻ ചോദിച്ചു . "Ofcourse...എന്നാലും ആ രംഗം എനിക്ക് കാണാൻ പറ്റിയില്ലലോ....അപ്പോഴേ ഞാൻ പറഞ്ഞതാ എന്നെ കൂടെ കൊണ്ട് പോ എന്ന്...അല്ല അച്ഛാ അയാൾക്ക് എന്തേലും പറ്റിയോ...? " അല്ലു ചോദിച്ചു.. "കുഴപ്പമില്ല എന്ന് തോന്നുന്നു....കുറച്ചു കൂടെ കഴിഞ്ഞിരുന്നേൽ എന്റെ രണ്ടാമത്തെ പുത്രൻ ജയിലിൽ പോയേനെ..." അതും പറഞ്ഞു നാവ് എടുത്തില്ല പുറത്ത് കാർ വന്ന് നിന്ന ശബ്ദം കേട്ടു.... "ആ ഇതവൻ ആണ്...മിണ്ടാതെ ഇരുന്നോ...അവന്റെ മൂഡ് എങ്ങനെയാണെന്ന് പറയാൻ പറ്റില്ല... " അതും പറഞ്ഞ് അല്ലു മഹിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു....

കാറിന്റെ കീയും വിരലിലിട്ട് കറക്കി അകത്തേക്ക് വന്ന ഓം കണ്ടത് സോഫയിൽ നിറന്നിരിക്കുന്ന ഫാമിലിയെ ആണ്.... അവൻ അവരെ നോക്കി ചിരിച്ചു... "വല്ല്യേ കുഴപ്പം ഒന്നുമില്ല...അച്ഛൻ ചോദിക്ക് എന്തിനായിരുന്നു അവിടുത്തെ പ്രഹസനം എന്ന്..." മഹിയുടെ ചെവിയിൽ സ്വകാര്യമായി അല്ലു പറഞ്ഞു... "What....?? " എല്ലാവരുടെയും നോട്ടം കണ്ട് ഓം ചോദിച്ചു.... "എനിക്ക് നിന്നോട് സംസാരിക്കാനുണ്ട് ഓം...." മഹിയുടെ വാക്കുകളിൽ ഗൗരവം ഏറി.. അവൻ ഒന്നും മിണ്ടാതെ അയൽക്കരുകിൽ ചെന്ന് നിന്നു... "എന്തായായിരുന്നു നീ ആ അനന്തന്റെ വീട്ടിൽ വെച്ച് കാട്ടി കൂട്ടിയത്....അയാൾക്ക് എന്തേലും പറ്റിയിരുന്നെങ്കിലോ..നീ എന്തിനാ അങ്ങനെ ചെയ്തത് കാരണം എന്താ..." അയാൾ പറയുന്നത് കേട്ട് ഓം ചിരിച്ചു... "അയാൾ പറഞ്ഞത് എനിക്കിഷ്ടപെട്ടില്ല...സൊ ഞാൻ പ്രതികരിച്ചു.... " അവൻ കൂൾ ആയി പറഞ്ഞു.. "ഇനി ആ അനന്തൻ അവന്റെ മോളേ നിനക്ക് തരും എന്ന് തോന്നുണ്ടോ.? " "തരേണ്ട....അവൾ എന്റെ കൂടെ വന്നോളും.." അത്രയും പറഞ്ഞവൻ അകത്തേക്ക് കയറി പോയി.. "ഇക്കാര്യം പറഞ്ഞ് നിങ്ങൾ എന്റെ മുന്നിൽ വന്ന് പോകരുത്...എന്റെ കാര്യത്തിൽ ഇതുവരെ ഇടപെടാത്ത നിങ്ങൾ ഇക്കാര്യത്തിലും ഇടപെടേണ്ട....എനിക്ക് ഇഷ്ടമല്ല നിങ്ങളെ.... i hate you.... " ദേഷ്യത്തോടെ അതും പറഞ്ഞു കൊണ്ട് സിദ്ധു ടേബിളിൽ ഇരുന്ന ഫ്ലവർ വൈസ് നിലത്തേക്ക് എറിഞ്ഞു... "സി..." യമുന അവളെ വിളിക്കാൻ ആയി മുന്നോട്ട് വന്നതും ജഗൻ പിടിച്ചു വെച്ചു... അവർ സംശയത്തോടെ അവനെ നോക്കിയപ്പോൾ അവൻ വേണ്ടെന്ന് തലയാട്ടി... സിദ്ധു അനന്ദന് മുന്നിൽ വന്നു നിന്നു... "മഹി അങ്കിളിന്റെ മകനെ ഞാൻ സ്നേഹിച്ചു എന്നത് കൊണ്ട് മാത്രം നിങ്ങൾ ഇപ്പോ എന്റെ ഭാവിയെ കുറിച്ച് ചിന്തിക്കുന്നു...ഇത്ര കാലവും എന്റെ ഭാവിയെ കുറിച്ച് നിങ്ങൾക്ക് ഒരു ടെൻഷനും ഇല്ലായിരുന്നല്ലോ....ഇനിയും അങ്ങനെ മതി..ഓമിന്റെ കൂടെ ജീവിച്ചാൽ എന്റെ ഭാവി നശിക്കുമെങ്കിൽ നശിച്ചു പൊക്കോട്ടെ....

നിങ്ങൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ...." പൊട്ടി തെറിച്ചു കൊണ്ട് അവൾ പറഞ്ഞു നിർത്തി... "ഇത്ര നാളും ഇല്ലാത്ത എന്റെ ഭാവി ഇപ്പോ എങ്ങനെ നിങ്ങൾക്ക് ഓർമ വന്നു...ശത്രുവിന്റെ മകനേ ഞാൻ വിവാഹം കഴിച്ചാൽ നിങ്ങൾ അയാളുടെ മുന്നിൽ ചെറുതായി പോകും എന്ന് ചീപ് ഈഗോയാണ് ഇതുവരെ ആലോചിക്കാത്ത എന്റെ ഭാവിയെ കുറിച്ച് ഇപ്പോ നിങ്ങൾ പറയാൻ കാരണം... " പുച്ഛത്തോടെ അവൾ അയാളെ നോക്കി...അനന്തൻ ദേഷ്യത്തോടെ അവളെയും യമുനയേയും മാറി മാറി നോക്കി... "നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഓമിനെ ഞാൻ കാണും സംസാരിക്കും...അവനെ തന്നെ വിവാഹവും കഴിക്കും...എന്നെ തടയാൻ നിങ്ങൾക്ക് ഒരു അവകാശവുമില്ല...so pleas...ഇനി ഇക്കാര്യവും പറഞ്ഞു എന്റെ മുന്നിലേക്ക് വന്നു പോകരുത്....എനിക്ക് നിങ്ങളോട് സംസാരിക്കാൻ താല്പര്യമില്ല...." അത്രയും പറഞ്ഞു കൊണ്ട് അയാളെ തുറിച്ചു നോക്കിയവൾ റൂമിലേക്ക് ഓടി പോയി.... അനന്ദന് എന്തെന്നില്ലാതെ ദേഷ്യം വരാൻ തുടങ്ങി.... "നിങ്ങൾ അമ്മയും ഏട്ടന്മാരും കൂടെ വളർത്തി വഷളാക്കിയതാ അവളെ എന്നോട് പറഞ്ഞത് കേട്ടില്ലേ...അവൾ...എനിക്ക് അവളിൽ ഒരു അവകാശവുമില്ല എന്ന്.... " " അങ്ങനെ ആക്കി തീർത്തത് അച്ഛൻ തന്നെ അല്ലേ...?? അല്ലെന്ന് പറയാൻ പറ്റുമോ അച്ഛന്...മുന്നേ ഒന്നും അച്ഛന്റെ അവകാശം കാണിച്ചിട്ടില്ല... അവൾ അങ്ങനെ പറഞ്ഞില്ലെങ്കിലേ ഒള്ളൂ....." കൂർത്ത നോട്ടത്തോടെ മറുപടി കൊടുത്തത് ജഗനായിരുന്നു.. അവൻ അതും പറഞ്ഞു റൂമിലേക്ക് പോയി...  "ഓം എനിക്ക് നിന്നോട് സംസാരിക്കണം...എന്നോട് എന്തേലും പറ..." റൂമിലെ ഡ്രസിങ് ടേബിളിൽ കൈ കൊണ്ട് ശക്തിയിൽ അടിച്ച് കൊണ്ട് അവനോട് പറഞ്ഞു... "കൂൾ ശ്രീ....are you ok... " "No....I'm, not ok..." "നീ വെയിറ്റ് ചെയ്യ് ഞാൻ ഇപ്പോ ബിസിയാണ്‌... i will call you later... " "പറ്റില്ല....എനിക്ക് ഇപ്പോ സംസാരിക്കണം..." "ശ്രീ....എന്താ പ്രശ്നം...." അവൻ സമാധാനത്തോടെ ചോദിച്ചു... അവൾക്ക് എന്തിനെന്നില്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു....

സംസാരിച്ചു കൊണ്ടിരുന്ന ഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞു.... എന്തോ ചിന്നി ചിതറുന്ന സൗണ്ട് കേട്ടതും ഫോൺ കട്ടായതും ഒരുമിച്ച് ആയിരുന്നു.... ഓം ഫോൺ ചെവിയിൽ നിന്ന് എടുത്ത് മുഖം ചുളിച്ചു.... പിന്നെ ചിരിച്ചു കൊണ്ട് ഫോൺ ബെഡിലേക്ക് ഇട്ടു.... ബെഡിൽ തലക്ക് കയ്യും കൊടുത്ത് ഇരിക്കുകയായിരുന്നു ശ്രീ...കുറച്ചു നേരത്തിന് ശേഷം മനസൊന്നു relax ആയപ്പോൾ ഓമിനെ വിളിക്കാൻ ഫോൺ നോക്കിയപ്പോഴാണ് നിലത്ത് പൊട്ടി കിടക്കുന്ന ഫോൺ കണ്ടത്.... അവൾ അതിനടുത്തേക്ക് ചെന്ന് പാർട്സുകൾ കയ്യിൽ എടുത്തു... പിന്നെ വീണ്ടും ദേഷ്യത്തിൽ നിലത്ത് ഇട്ടു... പെട്ടെന്ന് ആണ് ആരോ ബാൽക്കണിയുടെ ഡോർ തുറന്ന് അകത്തേക്ക് വന്നത് പേടിച്ചു കൊണ്ട് പുറകിലേക്ക് നീങ്ങി.... മുന്നിൽ നിൽക്കുന്ന ഓമിനെ കണ്ടപ്പോൾ അവൾ അന്തം വിട്ടു....വിശ്വാസം വരാതെ കണ്ണ് തിരുമ്മി കൊണ്ട് അവനെ നോക്കി നിന്നു... അവളുടെ കിളി പോയിട്ടുള്ള നിൽപ്പ് കണ്ട് ചിരിച്ചു കൊണ്ട് ഓം അവളുടെ അടുത്തേക്ക് ചെന്നു....സിദ്ധു അപ്പോഴും അനങ്ങാതെ കണ്ണ് മിഴിച്ച് അവനെ നോക്കി നിൽക്കുകയായിരുന്നു.... ഓം അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ കാതിൽ ചുണ്ട് ചേർത്തു... "ഹേയ്....angry young women...." ആർദ്രമായ് അവൻ വിളിച്ചു....അവൾ ഒന്ന് വിറച്ചു കൊണ്ട് അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു.... "ശ്രീ.....". ഒരിക്കൽ കൂടെ അവൻ വിളിച്ചു....സ്വബോധത്തിലേക്ക് വന്ന സിദ്ധു ഞെട്ടി കൊണ്ട് പുറകിലേക്ക് നീങ്ങി നിന്നു... "ഒ.... ഓം...നീ... നീ.." അവന് നേരെ വിരൽ ചൂണ്ടി അവൾ വിക്കി... ഓം ചിരിച്ചു കൊണ്ട് തലയാട്ടി... "നീ എന്നെ കാണാൻ വരാറില്ലേ....സൊ ഇന്ന് എനിക്ക് നിന്നെ കാണാൻ തോന്നി...and I have brought you something... " അതും പറഞ്ഞ് അവനൊരു ചിരിയോടെ പുറകിലേക്ക് ചേർത്ത് വെച്ച അവന്റെ കൈകൾ അവൾക്ക് നേരെ നീട്ടി....എന്താണെന്നുള്ള ആകാംഷയോടെ അവൾ അവന്റെ കയ്യിലേക്ക് നോക്കി.... "New phone........!!!!!" .................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story