ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 3

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി 

"ഓം....!!!!" കാർത്തിയുടെ വിളിയാണ് അവനെ സ്വബോധത്തിൽ എത്തിച്ചത്.... അവളുടെ ഇടുപ്പിൽ അമർന്ന കൈകൾ വേഗത്തിൽ പിൻവലിച്ചു കൊണ്ട് അവൻ പുറകിലേക്ക് മാറി നിന്നു... "I am so... sorry.... " അവളുടെ മുഖത്തേക്ക് ചെറു ചിരിയോടെ ക്ഷമാപണം എന്നോണം അവൻ പറഞ്ഞു.... ഒരു സ്വപ്നലോകത്ത് ആയിരുന്നു അവൾ.... അവന്റെ കണ്ണുകളിൽ ഉടക്കി അവളുടെ മിഴികളെ പിൻവലിക്കാനാകാതെ അവൾ നിന്നു.. എവിടെയോ മൂകതയിൽ നഷ്ടപെട്ടു പോയാ ആരെയോ തേടി അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളിൽ അലഞ്ഞു നടന്നു.... "ഓം...സോറി പറഞ്ഞില്ലേ...ഇനി വാ... " ഹാഷി അവന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് മുന്നോട്ട് നടന്നു.... അവനിൽ ഉടക്കിയ കണ്ണുകളെ അവൾക്ക് തടുക്കാൻ കഴിഞ്ഞില്ല...കണ്ണിൽ നിന്ന് മായും വരെ അവൾ നോക്കി നിന്നു.... ഹൃദയത്തിന്റെ അടി തട്ടിൽ നിന്ന് അതുവരെ അനുഭവിക്കാത്ത ഒരു വികാരം അവളുടെ മനസിനെ ചുറ്റി വരിഞ്ഞു... "സിദ്ധു.......ഡീീ...." ആരോ തോളിൽ വിളിച്ചപ്പോഴാണ് അവൾ ഞെട്ടി തിരിഞ്ഞു നോക്കിയത്.... "ആ...നീ വന്നോ..?? " തന്റെ മുന്നിൽ വന്നു നിന്ന അനുപമ എന്ന അനുവിനെ നോക്കി അവൾ ചോദിച്ചു.. "ഞാൻ വന്നിട്ട് കുറച്ചു നേരമായി..നീ അറിഞ്ഞില്ല എന്ന് മാത്രം... " അവളെ ഒന്ന് ഉഴിഞ്ഞു നോക്കി കൊണ്ട് അനു പറഞ്ഞു... "അതല്ലടി....ആ പോയ..അവൻ ഇല്ലേ...?? " ഓം പോയാ വഴിയെ ചൂണ്ടി അവൾ പറഞ്ഞു... "അവനോ...?? ആര്... " "നീ..നീ കണ്ട് കാണില്ല..." പറയുമ്പോഴും അവളുടെ കണ്ണുകൾ നീണ്ടു കിടന്ന ആ വഴിയിലേക്ക് ആയിരുന്നു...

"ഹര....ഞാൻ ആ പ്ലോട്ട് പോയി കണ്ടു...?? " ഷൂ ഊരി മാറ്റി ഉമ്മറത്തേക്ക് കയറി കൊണ്ട് ഓം ഫോണിലൂടെ പറഞ്ഞു... "നീ കണ്ടോ...എങ്ങനെ ഉണ്ട് ആ ഇടം..നല്ല വ്യൂ ഇല്ലേ...നമ്മുടെ പുതിയ കമ്പനി അവിടെ തുടങ്ങാൻ ആണ് പ്ലാൻ.." ഹരൻ ആവേശത്തോടെ പറഞ്ഞു.. "കൊള്ളാം ...ബട്ട്‌ അത് വേണ്ട... " "What...വേണ്ട എന്നോ....നീ എന്താ ഓം പറയുന്നത്..." "ഹര...നമ്മുടെ ബിൽഡിംഗ്‌ അവിടെ വന്നാൽ അടുത്തുള്ള ഒരുപാട് ആളുകൾ അവിടം വിട്ടു പോകേണ്ടി വരും...അടുത്ത് ഒരു പ്ലേ സ്കൂൾ ഉണ്ട് അതിനോട് ചേർന്ന് ഒരു orphanage ഉണ്ട്...എന്തയാലും നമുക്ക് അവിടെ ബിൽഡിംഗ്‌ കെട്ടി ഉണ്ടാക്കണമെങ്കിൽ ഉറപ്പായും അതെല്ലാം അവിടെ നിന്ന് ഒഴിവാക്കേണ്ടി വരും..." "ഒന്ന് നിർത്ത് ഓം...എല്ലാവരുടെയും കാര്യം നോക്കിയാൽ നമ്മൾ എവിടെയും എത്തില്ല..." ഹരന്റെ ശബ്ദം ഉയർന്നു... "എനിക്ക് കേൾക്കാൻ താല്പര്യമില്ല...ഞാൻ പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു...ഈ പ്രൊജക്റ്റിൽ എനിക്ക് താല്പര്യമില്ല.. " ഗൗരവത്തോടെ അവൻ അതും പറഞ്ഞു കാൾ കട്ടാക്കി... "ഓം..." റൂമിലേക്ക് കയറും നേരം രോഹിണി പുറകിൽ നിന്ന് വിളിച്ചു... "എന്താ അമ്മേ... " അവൻ ചോദിച്ചു... "രാവിലേ പോയതാ ഭക്ഷണം കഴിക്കണ്ടേ..? അല്ലു കഴിച്ചിട്ട് പുറത്ത് പോയി...നീ കഴിക്കുന്നില്ലേ.. " "ഞാൻ വിളമ്പി കഴിച്ചോളാം അമ്മേ..." ചിരിയോടെ അതും പറഞ്ഞു കൊണ്ട് അവൻ റൂമിലേക്ക് കയറി...

"ആ ബെസ്റ്റ്...അതിനുള്ളിൽ കയറിയാൽ പുറത്തിറങ്ങാൻ ഇച്ചിരി പാട..." രോഹിണി സ്വയം പിറുപിറുത്തു കൊണ്ട് പോയി... ഓം റൂം ആകെ ഒന്ന് കണ്ണോടിച്ചു...പാതി വരച്ചു വെച്ച ചിത്രത്തിലേക്കും താഴെ വീണു പോയാ ചായം ചാലിച്ച ബ്രഷിലേക്കും അവൻ മാറി മാറി നോക്കി.... മുഖം വരച്ചു പൂർത്തിയാക്കാത്ത ആ സ്ത്രീ രൂപത്തിലൂടെ അവൻ വിരൽ ഓടിച്ചു.... "എനിക്ക് അകത്തേക്ക് വരാമോ..?? " വാതിൽ നിന്ന് അനുവാദം ചോദിക്കുന്ന അല്ലുവിനെ അവൻ നോക്കി... "Come.... " ചിരിയോടെ അവൻ പറഞ്ഞു... "ഓം..നീ ദേഷ്യപെടില്ലെങ്കിൽ ഞാനൊരു കാര്യം ചോദിക്കട്ടെ...." അല്ലു പറയുന്നത് കേട്ട് ഓം മുഖം ചെരിച്ചവനെ നോക്കി.... "ഹ്മ്മ് ചോദിക്ക്... " നിലത്ത് കിടന്ന ബ്രെഷ് എടുത്തു നിറങ്ങൾ ചാലിക്കുമ്പോൾ അവൻ പറഞ്ഞു... "ആരാ ഈ പെൺകുട്ടി.....കുറേ ആയല്ലോ നീ ഇതും നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്..." "അറിയില്ല.... !!" അവന്റെ ഉത്തരം അതിൽ തീർന്നു... അല്ലു പിന്നെ ഒന്നും ചോദിച്ചില്ല...കൂടുതൽ ചികഞ്ഞു ചോദിക്കുന്നത് ഓമിന് ഇഷ്ടമല്ല എന്ന് അവനറിയാമായിരുന്നു... _________ "സിദ്ധു....നീ എന്താ ആലോചിക്കുന്നത്...?? " ഉമ്മറ പടിയിൽ ഇരുന്നു ആകാശത്തേക്ക് നോക്കി ഇരിക്കുന്ന അവളുടെ അടുത്ത് ചെന്നിരുന്നു കൊണ്ട് ജഗൻ ചോദിച്ചു... "Nothing.... " പുഞ്ചിരിയാലേ പറഞ്ഞു കൊണ്ട് അവന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു...അങ്ങനെ പറഞ്ഞെങ്കിലും അവളുടെ മനസ് മറ്റ് എവടെയോ ആയിരുന്നു.... "അങ്ങനെ അല്ലല്ലോ..എന്തോ കാര്യമായ ആലോചനയിൽ ആണല്ലോ..."

അവൾക്കിപ്പുറത്ത് ഇരുന്നു കൊണ്ട് ജീവനും ചോദിച്ചു.... "ഒന്നൂല്ല്യ എന്റെ ഏട്ടന്മാരെ...." ചിരിച്ചു കൊണ്ട് അവൾ മറുപടി കൊടുത്തു..മനസ്സിൽ ഓം ആയിരുന്നു.. "എന്നാ നമുക്ക് ഒരു റൈഡ് പോയാലോ...?? " ജഗൻ പറഞ്ഞതും അവൾ ചാടി എണീറ്റു.... "പോകുവോ....?? " ആവേശത്തോടെ അവൾ രണ്ട് ഏട്ടന്മാരേയും മാറി മാറി നോക്കി.. ജഗനും ജീവനും പരസ്പരം ഒന്ന് നോക്കി കൊണ്ട് അവളെ തലയാട്ടി കാണിച്ചു.... "ഞാൻ വേഗം പോയി ഡ്രസ്സ്‌ മാറിയിട്ട് വരാം...." അതും പറഞ്ഞവൾ അകത്തേക്ക് ഓടി കയറി..... രാത്രിയിൽ നക്ഷത്രങ്ങൾക്ക് കീഴിൽ ജഗന്റെ ബൈക്കിന് പുറകിൽ ഇരുന്ന് ഇരു കൈകളും വിടർത്തി പിടിച്ചവൾ യാത്ര ആസ്വാദിച്ചു...തൊട്ട് പുറകെ ജീവനും അവന്റെ ബൈക്കിൽ ഉണ്ടായിരുന്നു... "സ്പീഡിൽ പോ ഏട്ടാ... " ഉറക്കെ അവൾ വിളിച്ചു പറഞ്ഞു... ജഗൻ ബൈക്കിന്റെ സ്പീഡ് കൂട്ടി.... "നോക്ക് സിദ്ധു ആ തറവാട്...." വഴിയോര കാഴ്ച്ചകൾ ആസ്വദിച്ച് ഏട്ടന്റെ പുറത്ത് തലവെച്ച് കിടക്കുന്ന അവളോടായി പറഞ്ഞു കൊണ്ട് ജഗൻ കാട്ടുവള്ളികൾ പടർന്ന ഗേറ്റിനപ്പുറമുള്ള പഴയ കെട്ടിടത്തിലേക്ക് ചൂണ്ടി... അവൾ തലയുയർത്തി നോക്കി.... "നമുക്ക് കൂടെ അവകാശപെട്ട വീടാണ്...ഇപ്പൊ അവകാശത്തെ ചൊല്ലി കേസും മറ്റും ആയി അത് ഒഴിഞ്ഞു കിടക്കുവാ..." ആ വീട്ടിലേക്ക് തന്നെ നോക്കി അവൾ നിൽക്കവേ ജഗൻ പറഞ്ഞു... "അപ്പൊ അതൊ...?? " തൊട്ട് അപ്പുറമുള്ള വീട്ടിലേക്ക് അവൾ ചൂണ്ടി അവിടെ ഉമ്മറത്തു വിളക്കുകൾ തെളിഞ്ഞിരുന്നു... "അച്ചന്റെ ഫാമിലി ഒക്കെ ആണ്...എന്തൊക്കെയോ പ്രോബ്ലംസ് ഉണ്ട്.." മറുപടി കൊടുത്തത് ജീവൻ ആയിരുന്നു...അവൾ അങ്ങോട്ട് തന്നെ പ്രതീക്ഷയോടെ നോക്കി... "നമുക്ക് പോയാലോ...ഒരുപാട് വൈകി..." ജഗൻ ബൈക്ക് മുന്നോട്ട് എടുത്തു....ഒരിക്കൽ കൂടെ അവൾ ആ രണ്ട് വീട്ടിലേക്കും മാറി മാറി നോക്കി.. __________ 🎶🎶

മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോലഭാവം.. കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു പുലർമഞ്ഞുകാലത്തെ സ്നേഹതീരം.. പുലർമഞ്ഞുകാലത്തെ സ്നേഹതീരം... അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും നെഞ്ചോടൊതുക്കി കിടന്നിരുന്നു.. കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ കവിളോടുരുമ്മി കിതച്ചിരുന്നു.. പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു..🎶🎶 ഫോണിൽ പാട്ട് വെച്ച് സോഫയിൽ കിടക്കുകയായിരുന്നു ഓം... "നീ എന്ത് പണിയ വിജയ് കാണിച്ചത്....നാളെ ഞാൻ അങ്ങോട്ട് വരാം എന്നിട്ട് തീരുമാനിക്കാം എന്താന്ന് വെച്ചാൽ...നീ ഇങ്ങോട്ട് ഒന്നും പറയണ്ട.. " ഫോണിൽ ശബ്ദം ഉയർത്തി സംസാരിച്ചു കൊണ്ട് അല്ലു അങ്ങോട്ട് വന്നു... ഓം ഒന്ന് കണ്ണുകൾ ഇറുക്കി അടച്ചു... "അല്ലു..ഒന്ന് ശബ്ദം കുറക്ക്... " അവൻ പറഞ്ഞു... അല്ലു ആണേൽ അതൊന്നും മൈൻഡ് ചെയ്യാതെ ആരെയോ ഉറക്കെ വഴക്ക് പറയുന്നുണ്ട്... "I say shut your mouth..... " അവൻ സോഫയിൽ നിന്ന് ചാടി എണീറ്റു... അല്ലു ഒന്ന് പുറകിലേക്ക് മാറി.. "ഒന്ന് പതുക്കെ സംസാരിച്ചാൽ എന്താ നിനക്ക്...ഹേ..എത്ര നേരായി ഞാൻ പറയുന്നു.. " മറുപടിയായി അല്ലുവിന് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു..പക്ഷേ അവന്റെ സ്വഭാവം അറിയുന്നത് കൊണ്ട് അല്ലു അവനെ തുറിച്ചു നോക്കി കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി.... "ഓം അല്ലു എങ്ങോട്ടാ പോയത്... " വീണ്ടും സോഫയിലേക്ക് ചായാൻ ഒരുങ്ങവനെ രോഹിണി അവനോട് ചോദിച്ചു.. "പുറത്തേക്ക് പോയി... " അതും പറഞ്ഞവൻ കണ്ണുകൾ അടച്ചു കിടന്നു... "ചായ എടുക്കട്ടെ നിനക്ക്...?? " "എനിക്ക് ഇപ്പോ വേണ്ട അമ്മേ..വേണേൽ ഞാൻ ഉണ്ടാക്കി കുടിച്ചോളാം...."

ചിരിയോടെ അവൻ പറഞ്ഞു രോഹിണി അവന്റെ തലയിൽ ഒന്ന് തലോടി കൊണ്ട് റൂമിലേക്ക് പോയി..... _________ ഒരിക്കൽ കൂടെ സിദ്ധു ബീച്ച് റോഡിലേ പാർക്കിലേക്ക് ചെന്നു... വീണ്ടും ഒരു കണ്ടുമുട്ടലിനായ്... കാലുകൾ അവനെ ആദ്യമായി കണ്ട ഇടത്തേക്ക് വേഗത്തിൽ ചലിച്ചു... അന്ന് അവൻ ഇരുന്ന അതെ ഇടത്തിൽ അവൾ ഇരിപ്പുറപ്പിച്ചു.... കൈകൾ ഇരിപ്പിടത്തിൽ അമർന്നപ്പോൾ അവൾ കണ്ടു കൈകൾക്കടിയിൽ പെട്ട ഒരു ഇലയെ... മഞ്ഞു കണങ്ങൾ വീണ അവയെ പുഞ്ചിരിയോടെ അവൾ കയ്യിൽ എടുത്തു...അവയെ താലോലിച്ച് കൊണ്ടിരുന്നു... "ഓം....... !!!!" ആരോ ഉറക്കെ വിളിക്കുന്നത് കേട്ട് അവൾ മുഖം ഉയർത്തി നോക്കി... നീണ്ടു കിടന്ന ആ വഴിയിലേക്ക് അവൾ മുഖം ചെരിച്ചു.... മുന്നിലേക്ക് വീണുകിടന്ന നീളൻ മുടിയിഴകളെ കൈ കൊണ്ട് മാടി ഒതുക്കി ഷർട്ടിന്റെ കൈ തെരുത്തു വെച്ചു കൊണ്ട് മുന്നോട്ട് നടന്നു വരുന്ന ആളെ കണ്ടതും അവൾ മിഴിച്ചു നിന്നു... അതെ...അവൻ തന്നെ ഇന്നലെ കണ്ട വശ്യമായ കണ്ണുകൾക്കുടമ... ഓം....!!! അവളുടെ കാലുകൾ അവനിലേക്ക് ചലിച്ചു.... കാർത്തിയെ ലക്ഷ്യമാക്കി നടന്നു വന്ന ഓമിന്റെ മുന്നിൽ അവൾ വന്നു നിന്നു...ഒരു സ്വപ്നലോകത്ത് എന്ന പോലെ തന്നെ നോക്കി നിൽക്കുന്ന സിദ്ധുവിനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ഓം അവളെ മറി കടന്ന് മുന്നോട്ട് നടന്നു... കാർത്തിക്ക് ഒപ്പം കോഫീ ഷോപ്പിൽ ഇരുന്നു കോഫി കുടിക്കുമ്പോഴും ഓം കണ്ടു അവനെ തന്നെ ഉറ്റു നോക്കുന്ന സിദ്ധുവിനെ... ആ നോട്ടം അവന്റെ ഹൃദയത്തിൽ എത്തി നിൽക്കുന്നു....

"കാർത്തി...15 minute.. " എന്നും പറഞ്ഞു ഓം എണീറ്റ് സിദ്ധുവിന്റെ അടുത്തേക്ക് ചെന്നു...അവൾ ഇരുന്ന ടേബിളിനപ്പുറം അവളുടെ മുഖത്തിന് നേരെ അവൻ ഇരുന്നു... പെട്ടെന്ന് ആയത് കൊണ്ട് സിദ്ധു ഒന്ന് പരുങ്ങി...അവൾ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. "എന്താ ഫോളോ ചെയ്യുവാണോ...?? " തന്റെ മുന്നിൽ ഇരുന്നു പരുങ്ങുന്ന സിദ്ധുവിനെ നോക്കി അവൻ ചോദിച്ചു.... അവൾ എന്ത് പറയണം എന്ന് അറിയാതെ ഇരുന്നു.. കൈകൾ കോഫികപ്പിൽ പിടി മുറുക്കി.... "അത് കൊള്ളാലോ എന്റെ അടുത്ത് താൻ അല്ലെ വന്നിരുന്നത്...എന്നിട്ട് ഞാൻ ഫോളോ ചെയ്യുന്നുവെന്നോ... " ഉള്ള ധൈര്യത്തിൽ പതറാതെ അവൾ പറഞ്ഞു ഒപ്പിച്ചു... ഓം ചിരിച്ചു... "നിന്റെ കൈ വിറക്കുന്നു...കോഫി താഴെ പോവുമല്ലോ... " വിറക്കുന്ന അവളുടെ കൈകളിലേക്ക് നോട്ടമിട്ടു കൊണ്ട് അവൻ പറഞ്ഞു... സിദ്ധു ഇത്തവണ ചമ്മി...മുഖത്തേക്ക് പാറി വീണ ചെമ്പൻ മുടികളെ ചെവിക്ക് പുറകിലേക്ക് മാടി ഒതുക്കി കൊണ്ട് അവൾ അവനെ നോക്കി ഇളിച്ചു.... "ഓംകാര മഹേശ്വർ.... " ചിരിയോടെ അവൻ അവൾക്ക് നേരെ കൈകൾ നീട്ടി... അവൾ അവനെയും കൈയിലേക്കും മാറി മാറി നോക്കി...പിന്നെ ആ കൈകളിൽ ഒന്ന് തൊടാൻ കൊതിച്ചപോലെ അവളുടെ കൈ അവളുടെ ഉള്ളം കയ്യിൽ ഉരസി.... "സൃഷ്ടി....സൃഷ്ടി സിദ്ധ.... " ആ കൈകളിൽ പിടിച്ചു കുലുക്കി കൊണ്ട് അവൾ പറഞ്ഞു.. "നൈസ്...സൃഷ്ടി...creation..." അവൻ പുഞ്ചിരിച്ചു... "By the by സൃഷ്ടി.....എന്തിനാ എന്റെ പിന്നാലെ വന്നത്... " പുരികം ഉയർത്തി അവൻ ചോദിച്ചു... "ഇന്നലെ ഇങ്ങോട്ട് വന്ന് ഇടിച്ച ആളല്ലേ പരിജയപെടണം എന്ന് തോന്നി.. സൊ.... " ഇടം കണ്ണിട്ട് അവനെ നോക്കി അവൾ പറഞ്ഞു നിർത്തി.. "സൊ....!!!!" "സൊ...വന്നു..." അവൾ ചിരിച്ചു..

"മുൻപ് എവിടെയോ കണ്ടത് പോലെ.. " അവന്റെ കണ്ണുകളിൽ നോക്കി അവൾ പറഞ്ഞു... "ഞാനിവിടെ ഒക്കെ ഉള്ളതല്ലെ കണ്ട് കാണും..." "കോഫി.. " അവൾ അവനോട് ചോദിച്ചു.. "നോ താങ്ക്സ്...ഓക്കേ ബൈ..വീണ്ടും കാണാം.... " ചിരിയോടെ സൗമ്യമായി പറഞ്ഞു കൊണ്ട് അവൻ എണീറ്റു... കാർത്തിയോടൊപ്പം തിരികെ നടക്കവേ അവൻ ഒരിക്കൽ കൂടെ അവളെ തിരിഞ്ഞു നോക്കി.... അവളുടെ നോട്ടം തന്നെ വല്ലാതെ പിടിച്ചുലക്കുന്നു എന്ന് അവനു തോന്നി... "എന്താണ് മോനെ luv at first sight ആണോ.. " അവന്റെ തോളിൽ തട്ടി കാർത്തി ചോദിച്ചു.. ഓം അവന്റെ കൈ തട്ടി മാറ്റി ഷർട്ട്‌ റെഡി ആക്കി മുന്നോട്ട് നടന്നു.. _________ "അച്ഛാ ഞാനിന്ന് മുത്തശ്ശിയുടെ അടുത്ത് നിൽക്കുവാ...ഇവിടെ മുത്തശ്ശി ഒറ്റക്കാ... " "നീ ഇങ്ങോട്ട് വരാതെ എങ്ങനാ ഓം ഇന്ന് കംപ്ലീറ്റ് ചെയ്യേണ്ട വർക്ക് ഉണ്ട് ആ drawings വരയ്ക്കണ്ടെ.. " അല്പം ദേഷ്യത്തോടെ ചോദിച്ചു.. "Its ok അച്ഛാ...കറക്റ്റ് ടൈമിൽ ഞാൻ അത് സെന്റ് ചെയ്തോളാം...ഡോണ്ട് വറി..." അതും പറഞ്ഞവൻ കാൾ കട്ടാക്കി... മഹേശ്വർ ദേഷ്യത്തിൽ ഫോൺ ബെഡിലേക്ക് ഇട്ടു... "എന്താ... എന്താ അവൻ പറഞ്ഞത്...?? " രോഹിണി കാര്യം അന്വേഷിച്ചു.. "അവൻ ഇന്ന് അവിടെ നിൽക്കുവാണെന്ന്.... അമ്മ അവിടെ ഒറ്റക് ആണത്രേ...അവനെ ഒന്ന് കാണാൻ കിട്ടുന്നില്ല...എല്ലാത്തിനും അവന്റെതായ ന്യായങ്ങൾ ഉണ്ട്...എങ്കിലോ അവൻ സൗമ്യമായി പറയുന്നത് കൊണ്ട് ദേഷ്യത്തിൽ ഇങ്ങോട്ട് വിളിച്ചു വരുത്താനും പറ്റുന്നില്ല..." ദേഷ്യത്തോടെ അയാൾ പറയുന്നത് കേട്ട് രോഹിണി വാ പൊത്തി ചിരിച്ചു... "അവനെ നിങ്ങൾക്ക് അറിയില്ലേ.. എന്തയാലും നാളെ ഇങ്ങോട്ട് വരുമല്ലോ... " രോഹിണി അയാളെ സമധാനിപ്പിച്ചു....

"ഇനി പറ മുത്തശ്ശി എന്താ ആ കഥ.... " ചിരിയോടെ ഫോൺ ടേബിളിൽ വെച്ച് കൊണ്ട് ഓം മുത്തശ്ശിയുടെ മടിയിലേക്ക് ചാഞ്ഞു... "എന്ത് കഥയാട...." "ഒരിക്കൽ പറഞ്ഞിട്ടില്ലേ ഒരു പെൺകുട്ടിയുടെ കഥ ഒരാളെ ജീവനോളം പ്രണയിച്ച് അവനോട് പറയാൻ കഴിയാതെ പോയ അവളുടെ നഷ്ട പ്രണയത്തിന്റെ കഥ..." കൗതുകത്തോടെ അവൻ ചോദിച്ചു... "അത് അത്ര തന്നെ ഒള്ളൂ...ആ പ്രണയം അവിടെ അവസാനിച്ചു..." "ഒറ്റ വക്കിൽ എങ്ങനാ മുത്തശ്ശി പ്രണയം അവസാനിക്കുന്നത്..." അവൻ പറയുന്നത് കേട്ട് മുത്തശ്ശി ചിരിച്ചു... "നിന്നോട് സംസാരിച്ചു മത്സരിക്കാൻ ഞാനില്ല...ഒരിക്കൽ ഞാൻ പറയാം ആ കഥ.. " ചിരിയോടെ അവർ അവന്റെ നീളൻ മുടികളെ താലോലിച്ചു...അവൻ പതിയെ കണ്ണുകൾ അടച്ചു.... """നിനക്കായ് മേലാകാശങ്ങളിൽ നിന്ന് മിന്നൽ പ്രവാഹത്തിനൊപ്പം ഒരിക്കൽ ഞാൻ വരും.... അന്ന് നിനക്കായ്‌ ഞാൻ പൊഴിച്ച കണ്ണ് നീരുകളും നേർന്ന പ്രാർത്ഥനാഞ്ജലികളും എനിക്കായ് നിന്നോട് സംസാരിക്കും... നീ എന്റെ പ്രണയം മനസ്സിലാക്കും...എനിക്കായ് കാത്തിരിക്കും....""""" മധുരമൂറുന്ന ആ ശബ്ദം ഓമിന്റെ കാതുകളിൽ അലയടിച്ചു... ഉറക്കത്തിൽ നിന്ന് അവൻ ഞെട്ടി ഉണർന്നു...കിതച്ച് കൊണ്ട് ചുറ്റും നോക്കി..റൂമിൽ തന്നെയാണ്...ചെന്നിയിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പു തുടച്ചു കൊണ്ട് അവൻ ക്ലോക്കിലേക്ക് നോക്കി.. സമയം പുലർച്ചെ 5 മണി...

ഓം ഒന്ന് ശ്വാസം വലിച്ചു വിട്ടു.... എഴുനേറ്റു ജനലിനടുത്തേക്ക് ചെന്നു..ജനവാതിൽ തുറന്നിട്ടു...പഴയ തറവാടിന്റെ ഒരു അരുക് കാണാം... അവൻ പതിയെ ശബ്ദമുണ്ടാക്കാതെ റൂമിൽ നിന്നിറങ്ങി... ഇടനാഴിയിലെ ജനാലയിലൂടെ ആ ചെമ്പക മരത്തെ നോക്കി.... മരത്തിൽ തളിർത്തു വന്ന ഇലകൾ കണ്ടപ്പോൾ അവന്റെ കണ്ണുകൾ വിടർന്നു.... വിശ്വാസം വരാതെ അവൻ ഒരിക്കൽ കൂടെ നോക്കി.... അരുത് എന്ന് വിലക്കിയിട്ടും നിൽക്കാതെ അവന്റെ കാലുകൾ ആ ചെമ്പകത്തിനടുത്തേക്ക് ആരോ വലിച്ചടുപ്പിക്കും പോലെ... അങ്ങോട്ട് പോകരുത് എന്ന് പല തവണ മുത്തശ്ശി വിലക്കിയിട്ടുണ്ട്..ഇത്തവണ അവൻ നിന്നില്ല വർദ്ധിച്ച ആവേശത്തോടെ അവൻ ആ മരത്തിനടുത്തേക്ക് നടന്നു... ആ പഴയ മതിൽ ചാടി കടന്ന് മരത്തിനടുത്ത്‌ അവന്റെ കാലുകൾ തറഞ്ഞു നിന്നപ്പോൾ.. ആടി ഉലഞ്ഞ ആ ചെമ്പകം മരം അവനോട് മന്ത്രിക്കുന്നതായ് അവനു തോന്നി... "എന്തെ നീയിത്ര വൈകി... !!!!"

ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 2

Share this story