ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 32

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

"എന്നാ പിന്നെ നമുക്ക് നിശ്ചയം പെട്ടെന്ന് നടത്താം അല്ലേ...ഹരനും ഒരു ആലോചന ശെരിയായിട്ടുണ്ട്...രണ്ടാളുടെയും ഒരുമിച്ച് നടത്താം എന്നാണ് ഞങ്ങൾ വിചാരിക്കുന്നത്....നിങ്ങളുടെ അഭിപ്രായം എന്താ..... " ചായ കുടിച്ചു കൊണ്ട് മഹി ജഗനെ നോക്കി പറഞ്ഞു... "ഞങ്ങൾക്ക് എതിർപ്പില്ല അങ്കിൾ..നിങ്ങളുടെ ഇഷ്ട്ടം പോലെ നടക്കട്ടെ...." ജഗൻ ജീവനെ ഒന്ന് നോക്കിയതിന് ശേഷം തീരുമാനം അറിയിച്ചു.... "അല്ല അനന്തന് വല്ല എതിർപ്പും...?? " മഹി സംശയത്തോടെ ചോദിച്ചു... "ഏയ്‌ അച്ഛന് എതിർപ്പ് ഒന്നുമില്ല...ഇക്കാര്യം ഞങ്ങളെ ആണ് ഏൽപ്പിച്ചിരിക്കുന്നത്...അങ്കിൾ തീരുമാനിച്ചോളൂ....." ജീവൻ ഇടക്ക് കയറി പറഞ്ഞു .. "എങ്കിൽ പിന്നെ നല്ലൊരു ദിവസം നോക്കി ഞാൻ അറിയിക്കാം...." മഹി അതും പറഞ്ഞു എഴുനേറ്റു... "അല്ല മോളേ കണ്ടില്ലല്ലോ..? " രോഹിണി ചുറ്റും കണ്ണോടിച്ചു കൊണ്ട് ചോദിച്ചു... "ആഹ് അവള് റൂമിൽ ഉണ്ട്...ഞാൻ വിളിച്ചിട്ട് വരാം...." യമുന ചിരിച്ചു കൊണ്ട് സ്റ്റയറിനടുത്തേക്ക് നടന്നു.. "അമ്മേ....അമ്മ ഇവിടെ നിൽക്ക്...ഞാൻ പോയി വിളിക്കാം..." ജീവൻ അതും പറഞ്ഞു സ്റ്റയർ ഓടി കയറി.... "രണ്ട് പേരുടെയും നാളുകൾ തമ്മിൽ പൊരുത്തം നോക്കണം....ഓമിന് ചില നാളുകൾ ചേരില്ല....അത് കൊണ്ടാണ്..." രോഹിണി ജഗനോട് പറഞ്ഞു.... "സിദ്ധുനും അങ്ങനെ ആണ്....നാളുകൾ ചേരാതെ ഒരുപാട് ആലോചന മുടങ്ങിയതാണ് .... " യമുന മറുപടി കൊടുത്തു.... ജഗൻ ഒന്ന് തലയാട്ടി.... അപ്പോഴാണ് സ്റ്റയർ ഇറങ്ങി വരുന്ന സിദ്ധുവിനെ കണ്ടത്.....ഡാർക്ക്‌ ബ്ലൂ സാരി ഉടുത്ത അവളെ കണ്ടതും രോഹിണിയുടെ മുഖം വിടർന്നു... സിദ്ധു അവരെ നോക്കി ഒന്ന് ചിരിച്ചു...... രോഹിണി അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ കവിളിൽ തലോടി....

"അന്ന് കണ്ടതാ മോളേ...പിന്നെ ഇപ്പോഴാ കാണുന്നെ....അല്ലു പറഞ്ഞിരുന്നു ഓമിന്റെ കൂടെ മോളേ കണ്ടതിനെ കുറിച്ച്..... " രോഹിണി പറയുന്നത് കേട്ടതും സിദ്ധു ഒരു ചമ്മിയ ചിരി ചിരിച്ചു... "ഏട്ടാ ഓർമയില്ലേ ഞാൻ പറഞ്ഞത്..അല്ലുവുമായി...." രോഹിണി അത്രയും പറഞ്ഞു നിർത്തിയതും മഹി ചെന്ന് സിദ്ധുവിനെ ചേർത്ത് നിർത്തി.... "എനിക്ക് ഓർമയുണ്ട്... ഇടക്ക് അല്ലുവും പറഞ്ഞല്ലോ...അതിനല്ലേ ഓമിന്റെ കയ്യിൽ നിന്ന് അവന് കിട്ടിയത്.... " മഹി ചിരിച്ചു കൊണ്ട് പറഞ്ഞു.... സിദ്ധുന് കാര്യം മനസിലായില്ലേലും അവളും ചിരിച്ചു... "എന്നാ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ...ഞാൻ വിളിക്കാം.... " ഉമ്മറത്തേക്ക് നടന്ന് കൊണ്ട് മഹി പറഞ്ഞു... "ശെരി അങ്കിൾ.... " ജഗനും അയാളോടൊപ്പം ചെന്ന് കൊണ്ട് പറഞ്ഞു... ഹരനും അവരോട് യാത്ര പറഞ്ഞു... "പോയിട്ട് വരാം...." രോഹിണി സിദ്ധുവിന്റെ നെറ്റിയിൽ ഉമ്മ വെച്ചു... യമുനയോട് യാത്ര പറഞ്ഞിറങ്ങി..... അവരുടെ കാർ ഗേറ്റ് കടന്നു പോയതിന് ശേഷമാണ് സിദ്ധു അകത്തേക്ക് പോയത്..... "അങ്ങനെ നമ്മുടെ ദേഷ്യക്കാരിപെണ്ണിനും കല്യാണം..... " സ്റ്റയർ കയറാൻ പോയാ സിദ്ധുവിനെ പുറകിലൂടെ ചെന്ന് പൊക്കി എടുത്തു കൊണ്ട് ജീവൻ പറഞ്ഞു.... പെട്ടെന്ന് ആയത് കൊണ്ട് സിദ്ധു ഒന്ന് ഞെട്ടി... "ആഹ്..ഏട്ടാ..... " ചിണുങ്ങി കൊണ്ട് അവൾ കുതറി.... ജീവൻ അവളെ എടുത്തു കറക്കി കൊണ്ടിരുന്നു... അത് കണ്ട ജഗനും യമുനയും ചിരിക്കുന്നുണ്ട്.....സിദ്ധുവും പൊട്ടിച്ചിരിച്ചു....  "ഓം....ഞാൻ അകത്തേക്ക് വന്നോട്ടെ..... "

വരച്ചു വെച്ച ചിത്രങ്ങളേ എല്ലാം നോക്കി നിൽക്കുകയായിരുന്നു ഓം....വാതിൽ മുട്ടി അല്ലു വിളിച്ചതും അവൻ തിരിഞ്ഞു നോക്കി ... പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു .. "Yaa come...." 'മ്മ് ചിരിക്കുന്നുണ്ട്....നല്ല മൂഡിൽ ആണെന്ന് തോന്നുന്നു.. ' മനസിൽ പറഞ്ഞു കൊണ്ട് അല്ലു അകത്തേക്ക് കടന്നു.. ഓം ചുമരിൽ ഹാങ്ങ്‌ ചെയ്ത ചിത്രങ്ങളിലേക്ക് നോട്ടം മാറ്റി..... "ആഹാ....എല്ലാം നിരത്തി വെച്ചിട്ടുണ്ടല്ലോ... " കണ്ണുകൾ വിടർത്തി ആവേശത്തോടെ പറഞ്ഞു കൊണ്ട് അവൻ പോക്കറ്റിൽ നിന്ന് ഫോൺ എടുക്കാൻ നിന്നതും എന്തോ ഓർത്ത പോലെ ഫോൺ അവിടെ തന്നെ വെച്ചു.... ഓമിനെ ഇടം കണ്ണിട്ട് ഒന്ന് നോക്കിയിട്ട് വീണ്ടും ചിത്രത്തിലേക്ക് നോക്കി.... "എന്ത്‌ രസാ ഓം ഇതൊക്കെ...നമുക്ക് ഇതൊക്കെ പ്രദർശനത്തിന് വെച്ചൂടെ...നിന്റെ കഴിവ് എല്ലാവരും അറിയട്ടെന്നേ.... " അല്ലു പറയുന്നത് കേട്ട് ഓം ചിരിയോടെ അവനെ നോക്കി.... "എനിക്ക് താല്പര്യമില്ല.... " "അല്ല ഞാനൊരു നല്ല കാര്യം..." "None of your business's...." ഇത്തവണ ഓമിന്റെ ശബ്ദം ഉയർന്നു.. 'അമ്മയും ഏട്ടനും ഇല്ലാത്തതാ ഇവനെ പിടിച്ചു മാറ്റാൻ ആരുമില്ല...സൊ നിന്റെ കാര്യം മാത്രം നോക്ക് അലോക്.... ' അല്ലു സ്വയം പറഞ്ഞു പഠിപ്പിച്ചു... "ഇതെന്താ ഓം ഈ ക്യാൻവാസിൽ ഉള്ള പിക് മാത്രം മൂടിയിട്ടിരിക്കുന്നത്....?? " അല്ലു സംശയത്തോടെ ചോദിച്ചു... "ആരും കാണുന്നത് എനിക്കിഷ്ടമല്ലാത്തത് കൊണ്ട്...." "അപ്പൊ ആ പെണ്ണ് വന്നാൽ നീ കാണിച്ചു കൊടുക്കുമോ...? " അല്ലു പറയുന്നത് കേട്ട് ഓം അവനെ തുറിച്ചു നോക്കി... അല്ലു ഒന്ന് പുറകിലേക്ക് നീങ്ങി നിന്നു... "നീ ഇപ്പൊ പറഞ്ഞത് ആരെ കുറിച്ച് ആണെന്ന് എനിക്ക് മനസിലായി...ആ പെണ്ണ് എന്റെ ഭാര്യ ആകേണ്ടവൾ ആണ് അല്ലു...പ്രായം കൊണ്ടു അല്ലേലും നിന്റെ അമ്മയുടെ സ്ഥാനം ആണ് അവൾക്ക്...so You have to respect her. മനസിലായോ നിനക്ക്....." "മ്മ്മ്......" അവൻ അവൻ അലസമായി മൂളി... "എന്നാ പുറത്ത് പോ......"

ഓം അവനെ നോക്കി കൊണ്ട് ഡോറിലേക്ക് വിരൽ ചൂണ്ടി.... അല്ലു ചവിട്ടി തുള്ളി കൊണ്ട് റൂമിൽ നിന്നിറങ്ങി പോയി.... ഓം ഒരു നെടുവീർപ്പോടെ ചെന്ന് ഡോർ ലോക്ക് ചെയ്ത് ക്യാൻവാസിൽ മറച്ചു വെച്ച ചിത്രത്തിനടുത്തേക്ക് ചെന്നു.... അതിന് മുകളിൽ ഇട്ട വെള്ളം തുണി എടുത്തു മാറ്റി.....എന്നോ വരച്ചു വെച്ച പ്രിയപ്പെട്ടവളുടെ രൂപം അവന്റെ മുന്നിൽ നിറഞ്ഞു നിന്നും... വൈശാലിയിൽ നിന്നും സൃഷ്ടിയിൽ എത്തി നിന്ന അവന്റെ പ്രണയം.... ആ ചിത്രത്തിലേക്ക് നോക്കി നിൽക്കെ അവന്റെ ഫോൺ റിങ് ചെയ്തു... ഫോണിൽ തെളിഞ്ഞു വന്ന സിദ്ധുവിന്റെ മുഖം കണ്ട് അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.... കാൾ അറ്റൻഡ് ചെയ്തു... "So...We are going to be engaged ... " പുഞ്ചിരിയോടെ അവൻ പറഞ്ഞു... "Yes.... " അവളുടെ ആ ഒറ്റവാക്കിൽ ഉണ്ടായിരുന്നു അവൾ ഇന്ന് എത്ര ഹാപ്പി ആണെന്ന്.... ഓമിന് അത് മനസിലായിരുന്നു... "ഓം എനിക്ക് നിന്ന ഇപ്പോ കാണണം എന്നുണ്ട്....എനിക്ക് സന്തോഷം കൊണ്ട് എന്ത്‌ ചെയ്യണം എന്ന് അറിയില്ല...iam so happy....." "Mee too.... " അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു... "വൈകീട്ട് പകർക്കിൽ വരാൻ പറ്റുമോ ഓം....? " അവൾ ചോദിച്ചു... " I am so sorry....ഞാനിന്ന് ബിസിയാണ് ശ്രീ...നാളെ മീറ്റ് ചെയ്യാം...." അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..... മറുവശത്തു നിന്ന് മറുപടി ഉണ്ടായിരുന്നില്ല... "ഹലോ....ശ്രീ....." "മ്മ്..... " അവളിൽ നിന്നൊരു നേർത്ത മൂളൽ ഉയർന്നു..... "ഓഫിസ് വർക്ക്‌ ഏല്പിച്ചിട്ടുണ്ട് അച്ഛൻ...വർക്ക്‌ കറക്റ്റ് ടൈമിൽ കംപ്ലീറ്റ് ചെയ്യണം എന്ന് എനിക്ക് നിർബന്ധമുണ്ട് ശ്രീ....നീ കേൾക്കുണ്ടോ..?? " "മ്മ്.. ഉണ്ട്..." അവളുടെ ശബ്ദം നേർത്തു....ഓം ഒന്ന് കണ്ണുകൾ ഇറുക്കി അടച്ചു... "നിനക്ക് കാണണം എന്ന് നിർബന്ധമാണേൽ..നമുക്ക് മീറ്റ് ചെയ്യാം...."

അവൻ പറയുന്നത് കേട്ട് സിദ്ധു ഒന്ന് ചിരിച്ചു... "വേണ്ട ഓം....നാളെ കാണാം..എനിക്ക് മനസിലാകും..." ചുണ്ടിലെ പുഞ്ചിരിമായ്ക്കാതെ അവൾ പറഞ്ഞു.. "Are you sure...? " അവൻ മുഖം ചുളിച്ചു.... "ആഹ് ഓം...sure..." അവൾ നിറഞ്ഞ മനസോടെ പറഞ്ഞതെണെന്ന് ആ വാക്കുകളിൽ നിന്ന് അവൻ മനസിലാക്കി.... "ഓക്കേ...... " "മ്മ്..എന്നാ ബൈ ..പിന്നെ വിളിക്കാം... " "ശ്രീ...... " കാൾ കട്ടാക്കാൻ ഒരുങ്ങും മുന്നേ അവൻ വിളിച്ചു.... "എന്താ ഓം...?? " "Luv you....." ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു ...അവളുടെ ചുണ്ടിൽ നാണം കലർന്ന ഒരു പുഞ്ചിരി വിരിഞ്ഞു.... "Luv u too ഓം.... " അതും പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ടാക്കി...  "ഇന്ന് അവർ വന്നിരുന്നു...." രാത്രി കിടക്കാൻ നേരം അനന്ദനോട്‌ യമുന പറഞ്ഞു.... "മ്മ്...." അയാളൊന്ന് മൂളിയതെ ഒള്ളൂ.... "എത്രയും പെട്ടെന്ന് നിശ്ചയം നടത്തണം എന്ന് അവര് പറയുന്നേ....? " "മ്മ്മ്....ജഗൻ എന്ത്‌ തീരുമാനിച്ചു... " അയാൾ യമുനയുടെ മുഖത്തേക്ക് നോക്കി... "അവൻ എതിർപ്പ് ഒന്നും പറഞ്ഞില്ല....ആ പയ്യന്റെ നാളും ജാതകവും എല്ലാം എന്റെൽ ഏല്പിച്ചിട്ടുണ്ട്....രണ്ട് ജാതകവും കൂടെ ഒത്തു നോക്കാൻ.....നിങ്ങൾക്ക് ആ ദത്തൻ തിരുമേനിയുമായി അടുപ്പം ഉള്ളതല്ലേ.." യമുന പ്രതീക്ഷയോടെ അയാളെ നോക്കി... "മ്മ്....ഞാൻ അയാളെ കാണാം....പിന്നെ ജാതകങ്ങൾ തമ്മിൽ ചേർന്നില്ലേൽ ഞാനൊരിക്കലും ഈ കല്യാണത്തിന് സമ്മതിക്കില്ല..... " അനന്തന്റെ ശബ്ദം കൂർത്തു.... യമുന ഒന്നും പറഞ്ഞില്ല.... അയാൾ ബെഡിലേക്ക് കിടന്നു കണ്ണുകൾ അടച്ചു...... "എന്തായാലും ഇന്ന് നിങ്ങൾ ഇല്ലാതെ ഇരുന്നത് മോശമായി പോയി...നമുക്ക് ആകെ ഒരു മോളല്ലേ ഒള്ളൂ..." യമുന പറഞ്ഞു തീരും അയാൾ തിരിഞ്ഞു കിടന്നു....

രാത്രിയിൽ അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല... നാളുകൾക്ക് ശേഷം വീണ്ടും കണ്മുന്നിൽ ആ ചെമ്പകരവും തറവാടും ചിലങ്കയുടെ ശബ്ദവും അവളുടെ ഉറക്കത്തെ കവർന്നെടുത്തു..... തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കം വരാതെ അവൾ എഴുനേറ്റു ബാൽക്കണിയിൽ ചെന്ന് നിന്നു.... ആകാശത്തെ പൂർണചന്ദ്രനെ നോക്കി മറ്റൊരു ലോകത്ത് എന്നപോലെ നിന്നു... വ്യാസും വൈശാലിയും അവളുടെ മനസിലൂടെ ഒരു കുളിർ തെന്നലായ് കടന്നു പോയി.....സിദ്ധു കണ്ണുകൾ ഇറുക്കി അടച്ചു... ഇതേ സമയം ഓം അവളുടെ ചിത്രത്തിലേക്ക് നോക്കി നിൽക്കുകയായിരുന്നു... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.... "എനിക്കറിയാം നീയും ഉറങ്ങി കാണില്ലെന്ന് ശ്രീ....." അവൻ ആ ചിത്രത്തിലൂടെ വിരലോടിച്ചു.... _____________ പിറ്റേന്ന് രാവിലേ അനന്തന്റെ കാർ ദത്തന്റെ കോവിലകത്ത് വന്ന് നിന്നു..... "ദത്തൻ തിരുമേനിയെ ഒന്ന് കാണണം.... " ഉമ്മറത്ത് ഉണ്ടായിരുന്ന വൃദ്ധനെ നോക്കി അയാൾ താഴ്മയായി പറഞ്ഞു.... "ഇരിക്കൂ...ഞാൻ പറയാം.... " അനന്തനെ ഒന്ന് ഉഴിഞ്ഞു നോക്കി കൊണ്ട് അയാൾ അകത്തേക്ക് കയറിപോയി.... "അകത്തേക്ക് ചെല്ലാൻ പറഞ്ഞൂട്ടോ...." കുറച്ചു നേരത്തിന് ശേഷം ആ വൃദ്ധൻ പറഞ്ഞതും അനന്തൻ തിണ്ണയിൽ നിന്ന് എഴുനേറ്റ് അകത്തേക്ക് നടന്നു.. പൂജമുറിയിൽ ഏതോ ഗ്രന്ഥം വായിച്ചു കൊണ്ടിരുന്ന ദത്തന്റെ മുന്നിൽ അനന്തൻ വന്നു നിന്നു....അയാൾ ദത്തനെ ഒന്ന് നോക്കിയിട്ട് അവിടെ ഉള്ള പലകയിൽ ഇരുന്നു.... ദത്തൻ എന്തെന്ന ഭാവത്തിൽ അയാളെ നോക്കി.... "ഇത്തവണയും മോളുടെ വിവാഹത്തെ പറ്റിയാണോ പറയാൻ ഉള്ളത്..." ദത്തൻ പരിഹാസത്തോടെ ചോദിച്ചു... "അതെ....." "എടോ ഞാൻ പറഞ്ഞില്ലേ..അവളുടെ വിവാഹം നടക്കേണ്ട സമയം ആയാൽ നടക്കും.... " "ദത്തൻ...എനിക്ക് മനസിലാവും...ഇപ്പോ അവൾക്ക് ആലോചന വന്നിട്ടുണ്ട്.. ഒന്ന് നോക്കി പറ..... "

അനന്തൻ കയ്യിൽ ഉള്ള ജാതകങ്ങൾ ദത്തന് കൈ മാറി... അയാൾ അത് വാങ്ങി നോക്കി..... അനന്തൻ അയാൾ എന്താ പറയാൻ പോകുന്നത് എന്നുള്ള ആകാംഷയിലായിരുന്നു..... ദത്തൻ മുഖം ഉയർത്തി അനന്തനെ നോക്കി... "ഇത്രയും പൊരുത്തമുള്ള രണ്ട് ജാതകങ്ങൾ ഞാനീ അടുത്തൊന്നും കണ്ടിട്ടില്ല...തന്റെ മകൾക്ക് വേണ്ടി ജനിച്ചവാണെന്ന് വേണേൽ പറയാം.... " ചിരിയോടെ ദത്തൻ പറയുന്നത് കേട്ടതും അനന്തൻ മുഖം ചുളിച്ചു... "ഒരിക്കൽ ഞാൻ പറഞ്ഞത് ഓർമയില്ലേ...??" "പുനർജന്മം.....?? " അയാൾ വിശ്വാസം വരാത്ത പോലെ ദത്തനെ നോക്കി.... "അതെ....രണ്ട് പേരുടെയും...." "എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല...ഇക്കാലത്തു ഇതൊക്കെ ആരേലും...." "എന്ത്‌ കൊണ്ട് വിശ്വസിച്ചു കൂടാ....അതിനുള്ള ഉദാഹരണം തന്റെ മുന്നിലുണ്ട് ..തന്റെ മകൾ സൃഷ്ടി....ഇനീപ്പോതാൻ വിശ്വസിക്കണം എന്ന് എനിക്ക് നിർബന്ധം ഇല്ല...പുനർജ്ജന്മം അതൊരു വിശ്വാസം ആണ്... ആ വിശ്വാസം വേദങ്ങളിലും, ഉപനിഷത്തുക്കളിലും, ബ്രഹ്മസൂത്രത്തിലും ഭഗവദ്ഗീതയിലും എന്തിന് ജ്ഞാനപ്പാനയില്‍പ്പോലും കാണാം..." അനന്തൻ അയാൾ പറഞ്ഞത് കേട്ടിരുന്നു.... "നോക്കൂ. ‘അജം ചത്തു ഗജമായി പിറക്കുന്നു ഗജം ചത്തങ്ങജവുമായീടുന്നു നരി ചത്തു നരനായി പിറക്കുന്നു നാരി ചത്തുടനോരിയായി പോകുന്നു. കൃപകൂടാതെ പീഡിപ്പിച്ചീടുന്ന നൃപന്‍ ചത്തു കൃമിയായി പിറക്കുന്നു. ഈച്ചചത്തൊരു പൂച്ചയായീടുന്നു. ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.’ അപ്പോള്‍ സനാതനധര്‍മ്മം ഉറച്ച് വിശ്വസിക്കുന്ന ഒരു കാര്യം ഞാനും നമ്മുടെ പിതൃക്കളുമെല്ലാം തുടര്‍ച്ചയായി ജനിമൃതികളെ പുല്‍കുന്നുവെന്നതാണ്. അതായത് നമ്മുടെ പിതൃക്കള്‍ മരിക്കുകയും അവര്‍ വീണ്ടും കര്‍മ്മഫലമനുസരിച്ച് ജന്മമെടുക്കുകയും ചെയ്യുന്നൂവെന്നര്‍ത്ഥം..." ദത്തൻ പറഞ്ഞു നിർത്തി...

"ഭഗവദ് ഗീതയിൽ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറയുന്നുണ്ട് ജാതസ്യ ഹി ധ്രുവോ മൃത്യുര്‍ ധ്രുവം ജന്മ മൃതസ്യ ച തസ്മാതപരിഹാര്യേളര്‍ത്ഥേ ന ത്വം ശോചിതുമര്‍ഹസി ‘ (സാംഖ്യയോഗം 27) എന്തെന്നാല്‍ ജനിച്ചവന് മരണം സുനിശ്ചിതമാണ്. മരിച്ചവന് ജനനവും സുനിശ്ചിതമാണ്. അതിനാല്‍ പരിഹരിക്കാന്‍ സാധിക്കാത്ത കാര്യത്തെക്കുറിച്ച് നീ എന്തിന് ദുഃഖിക്കണം?.....ഇനിയും ഒരുപാട് ഉണ്ട്." അത്രയും പറഞ് അയാൾ അനന്തനെ നോക്കി....അനന്തൻ അതെല്ലാം കെട്ടിരിക്കുകയായിരുന്നു... "ആധുനിക ശാസ്ത്രജ്ഞന്മാരില്‍ ചിലരെങ്കിലും പുനര്‍ജന്മത്തെ അംഗീകരിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രശസ്തന്‍ ലോകത്തിലെ അറിയപ്പെടുന്ന മനഃശാസ്ത്രജ്ഞന്‍ കാള്‍ ഗുസ്റ്റാഫ് യുങ്ങ് ആണ്. അദ്ദേഹം ‘പുനര്‍ജന്മത്തെപ്പറ്റി’ എന്നൊരു ലേഖനം തന്നെ എഴുതിയിട്ടുണ്ട്. ‘നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്ന ഒരു പ്രക്രിയയല്ല പുനര്‍ജന്മം. നമുക്കതിനെ അളക്കുവാനോ തൂക്കുവാനോ അതിന്റെ പടമെടുക്കുവാനോ സാധ്യമല്ല. അത് ഇന്ദ്രിയ സംവേദനത്തിന് തികച്ചും അതീതമാണ്. പുനര്‍ജന്മത്തെപ്പോലെ ഇത്രയും ശാസ്ത്രയുക്തമായ ഒന്നിനെ അശാസ്ത്രീയമെന്ന് തള്ളിക്കളയുന്നത് തീരെ ചിന്തയില്ലായ്മയാണ്...... ഞാനിത്രയും പറഞ്ഞത്...തന്റെ ചിന്തഗതി മാറാൻ വേണ്ടിയാണ്...ഞാനന്ന് പറഞ്ഞു തന്റെ മകൾക്ക് ഒരാൾ വരും എന്ന് അവളുടെ ജന്മം പോലും അവളുടെ പ്രണയത്തിന് വേണ്ടിയാണ്....പക്ഷേ ഞാൻ എത്ര പറഞ്ഞിട്ടും താൻ വീണ്ടും വീണ്ടും മകളുടെ വിവാഹം നടത്താൻ ഒരുങ്ങി....അത് കൊണ്ടാണ് ഞാൻ പറഞ്ഞത്... സൃഷ്ടി ജന്മമെടുത്തത് ഓംകാരക്ക് വേണ്ടിയാണ്...അവൾക്കായ് പ്രണയവും പ്രപഞ്ചവും വെച്ചു നീട്ടുന്നവനാണ് അവൻ..." അത്രയും കേട്ടതും അനന്തൻ ഒന്ന് നിശ്വസിച്ചു..... __________ "ഹാപ്പി......!!!!" കാറിൽ ഇറങ്ങി ഓടി വന്ന് തന്നെ വാരി പുണർന്ന സിദ്ധുനെ വരിഞ്ഞു മുറുക്കി കൊണ്ട് അവളുടെ കാതിലായ് അവൻ ചോദിച്ചു... "മ്മ്....."

അവൾ പുഞ്ചിരിയോടെ തലയാട്ടി....പിന്നെ അവന്റെ നീണ്ട മുടിയിഴകളെ മാടി ഒതുക്കി ആ നെറ്റിയിൽ അമർത്തി ചുംബിച്ചു.... ഓം അവളെ അടർത്തി മാറ്റി അവളുടെ മൂക്കുത്തിയിൽ പതിയെ തട്ടി.... "ഇന്നലെ ഞാൻ വല്ലാതെ മിസ്സ്‌ ചെയ്തു...നിന്നെ..." വീണ്ടും അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു കൊണ്ട് അവൾ പറഞ്ഞു... അവനൊന്നും മിണ്ടയില്ല.... പിന്നെ രണ്ട് പേരും റോഡിനരുകിലൂടെ നടന്നു.... പകൽ സമയം ആയത് കൊണ്ട് വാഹങ്ങൾ ചീറി പാഞ്ഞു പോകുന്നുണ്ട്.... രണ്ട് പേരും മൗനമായി മുന്നോട്ട് നടന്നു.... നടക്കുന്നതിടയിൽ അവൾ ആ കൈകളിൽ മുറുകെ പിടിച്ചു..... "എന്തെ....." അവൻ ചോദിച്ചു.. അവൾ ചെറു ചിരിയോടെ ഇല്ലെന്ന ഭാവത്തിൽ തലയാട്ടി.. പെട്ടെന്ന് ഓമിന്റെ ഫോൺ റിങ് ചെയ്തു... "Just a second..." ഓം അവളോട് പറഞ്ഞു കൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു... സിദ്ധു തലയാട്ടി കൊണ്ട് റോഡിലേക്ക് നോക്കി അങ്ങനെ നിന്നു.... കാറ്റിൽ പാറി പറക്കുന്ന മുടിയിഴകളെ മാടി ഒതുക്കി നിൽക്കുമ്പോഴാണ് മുന്നിൽ ഒരു കാർ വന്നത് ആണ്.... ആ കാർ കണ്ടത് സിദ്ധുവിന്റെ മുഖം മാറി.... ഡ്രൈവിംഗ് സീറ്റിൻറെ ഗ്ലാസ്‌ താഴ്ന്നു വന്നതും സിദ്ധു ദേഷ്യത്തോടെ മുഖം തിരിച്ചു.... അനന്തൻ അവളെ നോക്കി... "നീ എന്താ സിദ്ധു ഇവിടെ....." സിദ്ധു മറുപടി പറയാതെ അങ്ങനെ നിന്നു.... "കാറിന് എന്തേലും പ്രോബ്ലം ആണോ....വന്ന് കാറിൽ കേറ്.... " ഗൗരവത്തിൽ അയാൾ പറഞ്ഞു....സിദ്ധു അത് മൈൻഡ് ചെയ്യാതെ നിന്നു..... "ശ്രീ....... " ഓം അങ്ങോട്ട് വന്നതും അനന്തൻ കാറിൽ ഇരുന്ന് അവനെ നോക്കി.... സിദ്ധു ദേഷ്യത്തോടെ നിൽക്കുകയായിരുന്നു.... ഓം അനന്ദന്റെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു....

അവന്റെ ചിരിയിൽ മറുപടിയായ് ഒരു ചിരി സമ്മാനിക്കാതിരിക്കാൻ അയാൾക്ക് കഴിഞ്ഞില്ല.... "ഹായ് അങ്കിൾ....ഞാനും ശ്രീയും ഒന്ന് നടക്കാൻ ഇറങ്ങിയതാ...അങ്കിൾ വീട്ടിലേക്ക് ആണോ...??" ചുണ്ടിലെ ചിരി മായ്ക്കാതെ അവൻ ചോദിച്ചു... "ആഹ്....." അയാൾ ഒന്ന് മൂളി.... ഓം സിദ്ധുവിനെ ഒന്ന് നോക്കി...അനന്ദനോട്‌ സംസാരിച്ചത് സിദ്ധുവിന് ഇഷ്ടമായിട്ടില്ല എന്ന് അവന് മനസിലായി... തുറിച്ചു കൊണ്ട് ഉള്ള അവളുടെ നോട്ടം ഒരു പുഞ്ചിരിയാലെ അവഗണിച്ചു കൊണ്ട് അവൻ അനന്ദന് നേരെ തിരിഞ്ഞു... "ഓക്കേ അങ്കിൾ എന്നാ ഞങ്ങൾ അങ്ങോട്ട് പോട്ടേ...പിന്നെ കാണാം...." "മ്മ്മ്....." അയാൾ ഒന്ന് മൂളിയതും ഓം ചിരിച്ചു കൊണ്ട് സിദ്ധുന്റെ കയ്യിൽ പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു... സിദ്ധു ദേഷ്യത്തിൽ അവന്റെ കൈ തട്ടി മാറ്റി... ഓമിന് അത് കണ്ടപ്പോൾ ചിരിയാണ് വന്നത്.... അവൾ വേഗത്തിൽ മുന്നോട്ട് നടന്നു....ഓം അവളുടെ ഒപ്പം നടന്നു.... കുറച്ചു ദൂരം നടന്നതും സിദ്ധു ഓമിന് നേരെ തിരിഞ്ഞു..... "What..??" അവളുടെ നോട്ടം കണ്ട് അവൻ കൈ മലർത്തി കാണിച്ചു.... "നീ അയാളോടുന്നും സംസാരിക്കേണ്ട....എനിക്കിഷ്ടമല്ല ഓം.." സിദ്ധു പറയുന്നത് കേട്ട് കൊണ്ട് ഓം അവളുടെ മുന്നിൽ കൈ കെട്ടി നിന്നു... "നിന്റെ അച്ഛനോട് എനിക്ക് ദേഷ്യപ്പെടണ്ട ആവശ്യമില്ല ശ്രീ...ഞാൻ സംസാരിക്കാതെ ഇരിക്കുന്നത് എന്തിനാ....ഞാൻ ആദ്യമായാണ് നിന്റെ അച്ചനോട് സംസാരിക്കുന്നത്...എനിക്ക് അദ്ദേഹത്തെ ഹേർട്ട് കഴിയില്ല ശ്രീ...it's just a causal talk..." അവൻ അവളോട് പറഞ്ഞു... "എനിക്ക് അയാളെ ഇഷ്ടമല്ല ഓം...ഇഷ്ടമല്ല.... നീ അയാളോട് സംസാരിക്കുന്നതും ചിരിക്കുന്നതും ഒന്നും ഒന്നും എനിക്ക് ഇഷ്ടപ്പെടുന്നില്ല....." ദേഷ്യം കൊണ്ട് അവൾ വിറച്ചു ശബ്ദം ഉയർന്നു...

മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് വീണ്ടും പറയാൻ തുടങ്ങി.... "ശ്രീ...ശബ്ദം കുറച്ചു സംസാരിക്ക്...എന്നോടല്ലേ നീ പറയുന്നത്...പിന്നെ എന്തിനാ ഇങ്ങനെ ഉറക്കെ സംസാരിക്കുന്നത്..." അവന്റെ വാക്കുകളിലും ഗൗരവം നിറഞ്ഞിരുന്നു... അവളുടെ മുഖം ചുവന്നു...കൈ ശക്തിയിൽ ചുരുട്ടി പിടിച്ചു.... അത് കണ്ട് ഓം ആ കയ്യിനെ അവന്റെ കയ്യിൽ പൊതിഞ്ഞു പിടിച്ചു.... "നീ ഓവറായി ദേഷ്യപെടുന്നുണ്ട് ശ്രീ...calm down.....". സൗമ്യമായി അവൻ പറഞ്ഞു.. സിദ്ധു ഒന്ന് കണ്ണു ഇറുക്കി അടച്ചു...ഒന്ന് ശ്വാസം വലിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി.... "Sorry.....". അവനെ ചുറ്റി പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.... അവൻ അവളുടെ മുടിയിഴകളിലൂടെ തലോടി.... "For what...." "ആവശ്യമില്ലാതെ ദേഷ്യപെട്ടതിന്....ഞാൻ മാറാൻ ശ്രമിക്കുന്നുണ്ട്...പക്ഷേ എന്നെ കൊണ്ട് പറ്റുന്നില്ല ഓം...." അവൾ പറയുന്നത് കേട്ട് ഓം ഒന്ന് ചിരിച്ചു... "നീ എന്തിനാ മറന്നുന്നത്...നീ..നീ ആയി ഇരുന്നാൽ മതി.... എനിക്ക് അതാണ് ഇഷ്ടം..and i accept you for the person that you are..." അവൻ ചിരിയോടെ അവളുടെ കവിളിൽ തലോടി... സിദ്ധു മുഖം കുനിച്ചിരുന്നു... "ഹേയ്...ശ്രീ...എന്റെ മുഖത്തേക്ക് നോക്ക് ." അവൻ അവളുടെ മുഖം പിടിച്ചുയർത്തി..ചുറ്റും ഒന്ന് നോക്കി അവൻ അവളുടെ നിറഞ്ഞു വന്ന കണ്ണുകളിൽ മൃദുവായി ചുംബിച്ചു.., "I do not except a perfection from you...അതുപോലെ നീയും എന്നിൽ നിന്ന് അങ്ങനെ പ്രതീക്ഷിക്കണ്ട...i loving you when you are in a bad mood or too tired..."

അവൻ പറയുന്നത് കേട്ടതും അവളൊന്നു പുഞ്ചിരിച്ചു...കാലെത്തി അവന്റെ കവിളിൽ ചുംബിച്ചു....  "ഓക്കേ മിസ്റ്റർ അരവിന്ദൻ...ഇപ്പോ തീരുമാനിച്ചത് നെക്സ്റ്റ് monday നടത്താം എന്നാണ്...നിങ്ങൾക്ക് അത് ഓക്കേ ആണേൽ പിന്നെ അങ്ങനെ അത് തന്നെ ഫിക്സ് ചെയ്യാം... രണ്ട് എൻഗേജ്മെന്റ് കൂടെ ഒരുമിച്ച് നടത്താം എന്നാണ്..ഓക്കേ ഫൈൻ...എന്നാ പിന്നെ അങ്ങനെ ആവട്ടെ..." മഹി കാൾ കട്ടാക്കി അടുത്ത് ഇരിക്കുന്ന രോഹിണിയെ നോക്കി... "അരവിന്ദൻ ആണ് വിളിച്ചത്..ഹരന്റെയും അഞ്ജലിയുടെയും കാര്യം ഞാൻ സംസാരിച്ചു.....നമ്മൾ പറഞ്ഞ ഡേറ്റ് അവർക്ക് ഓക്കേ ആണ്..." അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു...രോഹിണി ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു... "അപ്പൊ ഇനി ആകെ രണ്ട് ദിവസമല്ലേ ഒള്ളൂ...എന്താ ഏട്ടാ ഇത്ര നേരത്തെ..." രോഹിണി സംശയത്തോടെ ചോദിച്ചു... "അത് വേറൊന്നും കൊണ്ടല്ല ഹരന്റെ ഈ alliance ഒരുപാട് നാളായില്ലേ നീട്ടി വെക്കാൻ തുടങ്ങിയിട്ട്...എൻഗേജ്മെന്റ് പോലും നടത്താതെ ഇരിക്കുന്നത് ശെരിയല്ല... അതിന്റെ കൂടെ ഓമിന്റെ കൂടെ നടക്കട്ടെ...." "മ്മ്..അത് ഞാൻ ഓർത്തില്ല.... പെണ്ണ് കാണൽ കഴിഞ്ഞിട്ട് ഒരുഗോയ് ആയി.... എന്നാ പിന്നെ അങ്ങനെ നടക്കട്ടെ..." "റോയൽ പാലസ് ഓഡിറ്റോറിയം ബുക്ക് ചെയ്യാൻ ഹരനോട് പറഞ്ഞിട്ടുണ്ട്...മൂന്ന് കൂട്ടർക്കും അവിടെ ഒത്തു കൂടാമല്ലോ...." അയാൾ അതും പറഞ്ഞു തീരും മുന്നേ ഫോൺ റിങ് ചെയ്തു... "ജഗൻ ആണല്ലോ...?" ...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story