ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 34

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

ഫങ്ക്ഷൻ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോകാൻ തുടങ്ങി.... മൂന്ന് ഫാമിലി മാത്രമായി അവശേഷിച്ചു.... വിവാഹം അടുത്ത മാസം ആദ്യ വാരം നടത്താൻ തീരുമാനമായി..... എല്ലാവരും കൂടിയുള്ള ചർച്ചയിൽ അനന്തൻ മൗനമായി ഇരുന്നു.... എല്ലാ കാര്യങ്ങൾക്കും മുൻകൈ എടുത്തത് ജീവനും ജഗനുമാണ്... ഓമിന്റെയും സിദ്ധുവിന്റെയും കണ്ണുകൾ പരസ്പരം പ്രണയം കൈമാറി കൊണ്ടിരുന്നു... കൈ തമ്മിൽ കോർത്തു പിടിച്ചു.... ഹരനും അഞ്ജലി സംസാരത്തിലാണ്... അല്ലു ഹാളിന്റെ ഒരു മൂലക്കൽ ഇരുന്ന് വാട്സ്ആപ്പിൽ അനുവിനെ വെറുപ്പിച്ചു കൊണ്ടിരിക്കുന്നു.... "എന്നാ ഞങ്ങൾ ഇറങ്ങട്ടെ....." ജഗൻ ഇരുന്നിടത്ത് എഴുനേറ്റ് കൊണ്ട് പറഞ്ഞു... ശെരി വെച്ച് കൊണ്ട് ജീവനും യമുനയും എഴുനേറ്റു.. "പോട്ടേ....." തന്നെ നോക്കി നിൽക്കുന്ന ഓമിനോട് നേർത്ത ശബ്ദത്തിൽ അവൾ ചോദിച്ചു.... "മ്മ്ഹ്ഹ്... പോണ്ട.." ചെറു ചിരിയോടെ അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു... മുഖം ചുളിച്ചവൾ അവനെ നോക്കി... "സിദ്ധു.... വാ..." ജീവൻ ഹാളിന് പുറത്ത് നിന്ന് വിളിച്ചു... ഓം അവളുടെ കയ്യിൽ പിടിച്ച് പുറത്തേക്ക് ചെന്നു... എല്ലാവരും കാറിനടുത്തേക്ക് പോയിരുന്നു.... ഓമിനെ ഒന്ന് നോക്കിയ ശേഷം കാറിനടുത്തേക്ക് പോകാൻ നിന്ന സിദ്ധുവിനെ ഓം പിടിച്ചു വെച്ചു....

എല്ലാവരും വരെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. എങ്കിലും ഓം അവളുടെ കൈ വീട്ടിരുന്നില്ല.... "ഓം.... അവളെ വിട്.... വീട്ടിൽ പൊക്കോട്ടെ.." ആക്കിയ അല്ലുവിന്റെ സംസാരം ഓമിനെ ചൊടിപ്പിച്ചു... അവൻ ഒന്ന് തുറിച്ചു നോക്കിയതും അല്ലു പതിയെ രോഹിണിയുടെ പുറകിലേക്ക് വലിഞ്ഞു.... "ജഗൻ നിങ്ങൾ പൊക്കോളൂ... ശ്രീയെ ഞാൻ ഡ്രോപ്പ് ചെയ്തോളാം...." സൗമ്യമായ ഭാഷയിൽ അവൻ പറഞ്ഞു... "ഓം......" ശകാരം നിറഞ്ഞ മഹിയുടെ വിളി അവൻ പാടെ അവഗണിച്ചു.... "രാത്രി ഒരുപാട് വൈകിക്കാതെ ഞാൻ തിരികെ കൊണ്ട് വിടാം..." ഓം ജഗനോടായി പറഞ്ഞു.. "ഓം ഇനി പഴയ പോലെ ഒരുമിച്ചുള്ള കറക്കം ഒക്കെ കുറക്കണം... കല്യാണം ഒക്കെ കഴിയട്ടെ..." രോഹിണി അവന്റെ അടുത്ത് വന്നു പറഞ്ഞതും ഓം അവരെ നെറ്റി ചുളിച്ചു കൊണ്ട് നോക്കി.... "എനിക്ക് കല്യാണം കഴിഞ്ഞാലും കഴിഞ്ഞില്ലേലും ഒരുപോലെയാണ്...ഞാൻ ഒരു പുതുമയും കാണുന്നില്ല....and ഞാൻ നിങ്ങളോട് പറഞ്ഞന്നേ ഒള്ളൂ.... വാ ശ്രീ...." അത്രയും പറഞ്ഞു കൊണ്ട് ഓം സിദ്ധുവിന്റെ കയ്യും പിടിച്ച് ഓം പാർക്കിങ്ങിലേക്ക് നടന്നു... സിദ്ധു തിരിഞ്ഞു ജഗനെയും ജീവനെയും നോക്കി...അവർ ചിരിച്ചു പോയിട്ട് വാ എന്ന് പറഞ്ഞു.... "ഒന്നും തോന്നരുത്... അവന് അങ്ങനെ ഒരു സ്വഭാവാ.."

കോമ്പൗണ്ട് കടന്ന് ഓമിന്റെ കാർ പോകുന്നത് നോക്കി നിന്ന ജഗന്റെ തോളിൽ കൈ വെച്ച് കൊണ്ട് ഹരൻ പറഞ്ഞു... "ഏയ്‌ അത് സാരമില്ല...സിദ്ധു അവന്റെ തന്നെയല്ലേ...രണ്ട് പേരെയും എനിക്ക് വിശ്വാസമാണ്....." ജഗൻ ഒരു പുഞ്ചിരിയാലെ മറുപടി കൊടുത്തു...."എങ്ങോട്ടാ ഓം പോകുന്നത്..." ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചിരിക്കുന്ന ഓമിന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് സിദ്ധു ചോദിച്ചു.... ഓം ഒന്നും മിണ്ടയില്ല ഒരു പുഞ്ചിരിയാലെ അവളുടെ നെറ്റിയിൽ ചുംബിച്ചു... ചിരിച്ചു കൊണ്ട് അവൾ അവന്റെ തോളിലേക്ക് ചാരി ഇരുന്നു..... അവന്റെ ഇടം കയ്യിലെ മോതിരത്തിൽ തഴുകി കൊണ്ടിരുന്നു.... കാർ വന്നെത്തിയ ശ്രീ മംഗലം തറവാടിന് മുന്നിലാണ്.... സന്ധ്യ നേരം ആയി തുടങ്ങിയിരുന്നു.... ചുവപ്പ് പടർന്ന മാനത്ത് പറവകൾ വട്ടമിട്ട് പറക്കുന്നത് കാണാം..... ഓം ശ്രീയുടെ കയ്യും പിടിച്ചു ഗേറ്റിനു മുന്നിൽ എത്തി.... വിടരൻ കൊതി പൂണ്ടു നിന്ന ചെമ്പകപൂക്കൾ സുഗന്ധം പരത്തി വിടർന്നു..... അവർക്ക് ചുറ്റും വശ്യാമായ ആ ഗന്ധം പരന്നു.... ഓം മുന്നിലെ ഗേറ്റ് തള്ളി തുറന്നു...മുന്നോട്ട് കാലെടുത്തു വെച്ച സിദ്ധു ഒരു നിമിഷം പകച്ചു നിന്നു.... വിറപൂണ്ട അവളുടെ കൈകൾ ഓമിന്റെ കൈകളിൽ മുറുകി...

സ്വപ്നങ്ങളിൽ എപ്പോഴും ഓടിയെത്താറുള്ള ആ പഴയ തറവാട് അതിന്റെ ഭംഗിയിലും രൂപത്തിലും മാറ്റമില്ലാതെ അതാ തന്റെ മുന്നിൽ.... സിദ്ധുവിന്റെ കണ്ണുകൾ വികസിച്ചു.... അവസാനമായി കാണുമ്പോൾ പഴയ മേൽക്കൂര തകർന്ന ആ തറവാട്..... സിദ്ധു ഓമിനെ ഒന്ന് നോക്കി.... അവൻ പുഞ്ചിരിച്ചു അവളുട കവിളിൽ തട്ടി... "വാ...." പറയുന്നതിനൊപ്പം രണ്ട് പേരും ഒരുമിച്ചാ മുറ്റത്തേക്ക് കാലെടുത്തു വെച്ചു.... സിദ്ധു ആകാമാനം ഒന്ന് കണ്ണോടിച്ചു... ആളിനോപ്പം വളർന്നു വന്ന പുല്ലുകൾ എല്ലാം വെട്ടിയിരിക്കുന്നു.... തകർന്നു വീണ തുളസി തറ പുതുക്കി പാതിരിക്കുന്നു... അസ്തമയ സൂര്യന്റെ ചുവപ്പ് ആ തറവാടിന് മുകളിൽ പരുന്നു... ഹൃദയത്തിനുള്ളിൽ ഒതുങ്ങി കൂടിയ ഓർമ്മകളും വിചാരങ്ങളും വീണ്ടും അവളിൽ തല പൊക്കി തുടങ്ങി.... ഇടക്ക് എപ്പോഴോ... തന്റെ ശ്രദ്ധ നേടാൻ എന്നപോലെ മൂക്കിലേക്ക് ഇരച്ചു കയറിയ ചെമ്പകപൂവിന്റെ ഗന്ധം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു.... അവളുടെ ചുണ്ടിലേ ആ ചിരി കണ്ടിട്ട് ആവണം ഓം അവളെ ചേർത്ത് പിടിച്ചു ചെമ്പകമരത്തിനടുത്തേക്ക് നടന്നു..... പൂത്തു നിന്ന ചെമ്പകം മരം അവരെ ആശിർവാധിക്കാൻ എന്നാ പോൽ അവർക്ക് മേൽ പുഷ്പങ്ങൾ പൊഴിച്ചു.... "നമ്മുടെ പ്രണത്താൽ മാത്രം പൂവണിയുന്ന നമ്മുടെ ഒത്തിച്ചേരലിൽ പൂക്കൾ പൊഴിക്കുന്ന പ്രണയമരം..."

തന്റെ നെറ്റിയെ ചുംബിച്ചു വീണ ചെമ്പകപൂവിനെ സിദ്ധുവിന്റെ തലമുടിയിൽ വെച്ച് കൊണ്ട് അവൻ പറഞ്ഞു... ഒപ്പം അവളുടെ ചെവിക്കരുകിൽ ചുംബിച്ചു.... അവളുടെ ശരീരം വിറപ്പൂണ്ടു... കഴുത്തനക്കി കൊണ്ട് അവൾ അവന് നേരെ തിരിഞ്ഞു... "കാലം തെറ്റി പൂത്ത ചെമ്പകമരത്തിന്റെ ഈ വസന്തകാലം നമ്മൾ മരിച്ചാൽ ഇല്ലാതെ ആകുമോ ഓം...." ആകാംഷയോടെ അവൾ ചോദിച്ചു.... അവന്റെ മറുപടി കേൾക്കാനായി അവളുടെ കാതുകൾ കൊതി പൂണ്ടു.... ഓം അവളെ ആ മരത്തിനോട് ചേർത്ത് നിർത്തി.... അവളുടെ ഇരു കവിളിലും അമർത്തി ചുംബിച്ചു.... സിദ്ധു ഒരു പുഞ്ചിരിയോടെ കണ്ണുകൾ ഇറുക്കിയടച്ചു... ഹൃദയം ഇണയെ കണ്ടെത്തിയത് പോലെ വേഗത്തിൽ മിടിച്ചു...… അവന്റെ നിശ്വാസം അവളുടെ വലം കാതിൽ വന്നു തട്ടി.... "നമ്മൾ ഇല്ലാതായാലും നമ്മുടെ പ്രണയം മരിക്കുന്നില്ലല്ലോ ശ്രീ...." അവന്റെ വാക്കുകൾ അവന്റെ ഹൃദയത്തിൽ എത്തി നിന്നു... കാതുകളിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു...... ____________ ഫങ്ക്ഷൻ കഴിഞ്ഞു വന്ന് ഉമ്മറത്തെ സെറ്റിയിൽ ഇരിക്കുകയായിരുന്നു അനന്തൻ....മനസ്സിൽ മുഴുവൻ സിദ്ധുവും ഓമും ആണ്..... "അച്ഛാ..........." ജഗന്റെ വിളി കേട്ട് അയാൾ ഒന്ന് ഞെട്ടി... "എന്താ....." ഗൗരവത്തോടെ ചോദിച്ചു... ജഗൻ ഒന്ന് നിശ്വാസിച്ചു കൊണ്ട് അയാളുടെ അടുത്ത് ഇരുന്നു....

കുറച്ചു നേരം അവനൊന്നും മിണ്ടിയില്ല... അൽപനേരം കഴിഞ്ഞ് അവൻ അനന്തനെ മുഖം ഉയർത്തി നോക്കി.... "അച്ഛന് സിദ്ധുനോട്‌ ഒരു തരി പോലും ഇഷ്ടമില്ലേ.....??" ദയനീയ മായ അവന്റെ ചോദ്യം അയാളെ മൌനത്തിൽ ആഴ്ത്തി.... തല കുനിച്ചു... അത് കണ്ട് ജഗന്റെ മുഖത്തു ഒരു പുച്ഛചിരി ഉണ്ടായിരുന്നു... "അച്ഛന്മാർക്ക് എപ്പോഴും പെണ്മക്കളോട് ആവും ഇഷ്ടകൂടുതൽ എന്ന് കേട്ടിട്ടുണ്ട് നേരെ തിരിച്ചും...പക്ഷെ അച്ഛൻ മാത്രം സ്വന്തം മകളെ അടുപ്പിക്കാതെ മുഖം തിരിച്ചു നടക്കുന്നു..." അവന്റെ വാക്കുകളിൽ സങ്കടവും ദേഷ്യവും എല്ലാം ഉണ്ടായിരുന്നു... "നീ ഇപ്പോ ജഗാ..." അയാൾ ഗൗരവത്തോടെ മുഖം തിരിച്ചു.... "ഞാൻ പറഞ്ഞിട്ടേ പോകൂ...കാലം കുറേ ആയി ഇതൊക്കെ കണ്ട് നടക്കാൻ തുടങ്ങിയിട്ട്...എന്നെയും ജീവനെയും പോലെ തന്നെ സിദ്ധുവും അച്ഛന്റെ മകൾ തന്നെ അല്ലേ....അതോ ഇനി എവിടെന്നേലും എടുത്തു വളർത്തിയതാണോ..." പുച്ഛം നിറഞ്ഞ വാക്കുകൾ അയാളുടെ കാതുകളിൽ അലയടിച്ചു... "ജഗാ......." അയാൾ ദേഷ്യത്തോടെ ശബ്ദം ഉയർത്തി... "അലറേണ്ട.... ഇതൊക്കെ കാണുമ്പോൾ ചോദിച്ചു പോകുന്നതാണ്...

അച്ഛന്റെ ചിന്താഗതി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.... അച്ഛന് മുത്തശ്ശന്റെ സ്വഭാവമാണ്... ഭാര്യയേയും പെൺമക്കളെയും കാൽചുവട്ടിൽ ഇട്ട് ഭരിച്ചിരുന്ന മുത്തശ്ശന്റെ സ്വഭാവം...അമ്മയുടെ വയറ്റിൽ സിദ്ധു വളർന്നു തുടങ്ങിയ സമയം അച്ഛൻ അമ്മയോട് പറഞ്ഞത് എനിക്കിപ്പോഴും ഓർമയുണ്ട്...ഈ കുഞ്ഞു വേണ്ടെന്ന്... അച്ഛനെ ധിക്കരിച്ചു പ്രസവിക്കാനാണേൽ അച്ഛൻ തിരിഞ്ഞു പോലും നോക്കില്ലെന്ന്...അതച്ഛൻ ഇപ്പോഴും പാലിക്കുന്നുണ്ട്...." ജഗൻ പറഞ്ഞത് കേട്ട് അനന്തൻ ഞെട്ടലോടെ അവനെ നോക്കി... "എനിക്കും ജീവനും തന്നിരുന്ന സ്നേഹത്തിന്റെ ഒരു തരിപോലും അവൾക്ക് അച്ഛൻ കൊടുത്തിട്ടില്ല... ആവശ്യമുള്ളോതൊക്കെ വാങ്ങി കൊടുക്കാറുണ്ട് പക്ഷേ അവളെ ഒന്ന് മൈൻഡ് ചെയ്യാറ് പോലും ഇല്ല.. എന്തിനും ഏതിനും വഴക്കും ശകാരവും മാത്രം അങ്ങനെ വളർന്ന അവൾക്ക് ഇങ്ങനെ ഒക്കെ ആകാനെ കഴിയൂ...ദേഷ്യത്തിന്റെയും വാശിയുടെയും കാര്യത്തിൽ അവൾക്ക് അച്ഛന്റ്റെ സ്വഭാവമാണ്....." അനന്തൻ മുഖം ഉയർത്തി ജഗനെ ഒന്ന് നോക്കി... അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... "ഒരു മകൾ ആഗ്രഹിക്കുന്ന സ്നേഹവും വാത്സല്യവും ഒന്നും അച്ഛനിൽ നിന്ന് അവൾക്ക് കിട്ടിയിട്ടില്ല...

എപ്പോഴും അവഗണന മാത്രം..അച്ഛനോട് അവൾക്ക് വെറുപ്പായി തുടങ്ങി ദേഷ്യമായി അത് അവളോടൊപ്പം വളർന്നു... അവളെ ഞാനൊരിക്കലും കുറ്റം പറയില്ല... കുഞ്ഞു നാളിൽ അവൾ പറയുമായിരുന്നു ഇത് അവളുടെ അച്ഛനല്ല ഏട്ടന്മാരുടെ അച്ഛനാണെന്ന്.... ഇപ്പോഴും ഇടക്കെങ്കിലും ദേഷ്യം വരുമ്പോൾ അവൾ അങ്ങനെ പറയാറുണ്ട്....പക്ഷെ ഒന്നുണ്ട്...." ജഗൻ പറഞ്ഞു നിർത്തിയപ്പോൾ അനന്തൻ എന്തെന്ന ഭാവത്തിൽ അവനെ നോക്കി.... "അച്ഛനോട് എത്ര ദേഷ്യം ഉണ്ടെന്ന് പറഞ്ഞാലും ഉള്ളിൽ അവൾക്ക് നല്ല സങ്കടം ഉണ്ട് അച്ഛനെ കുറിച്ച് ഓർത്ത്.... അച്ഛന് അതൊന്നും മനസിലാവാത്തതാണോ അതോ കണ്ടില്ലെന്ന് നടിക്കുന്നതോ...എന്തിന് വേണ്ടിയാ ഇനിയും ഇങ്ങനെ നിർത്തിക്കൂടെ...….." അവസാനം അവന്റെ ശബ്ദം ഇടറി.... "ഇനി എന്നാ അച്ഛാ ഇതൊക്കെ മനസിലാക്കുക.... ഇതൊക്കെ അച്ഛനോട് പറയേണ്ടി വന്നതിൽ സങ്കടം ഉണ്ട്...അനിയത്തിയെ സ്നേഹിക്കണം..മനസിലാക്കണം..എന്നൊക്കെ ഞാൻ തന്നെ അച്ഛനോട് പറയേണ്ടി വന്നല്ലോ എന്ന് ഓർത്ത്...." അത്രയും പറഞ്ഞു കണ്ണ് തുടച്ചു കൊണ്ട് അവൻ എഴുനേറ്റു പോയി... അനന്തന്റെ തലതാണു...നിരാശയും കുറ്റബോധവും മനസിനെ ചുറ്റി വരിഞ്ഞു.... ചെമ്പകഗന്ധമുള്ള തണുത്ത കാറ്റ് ആഞ്ഞു വീശുന്നുണ്ട്...ആ മാധകഗന്ധം ആസ്വദിച്ച് തടവാടിന്റെ ഉമ്മറത്ത് ഓമിന്റെ നെഞ്ചിൽ ചാരി ഇരിക്കുകയായിരുന്നു സിദ്ധു....

ഓമിന്റെ ചുണ്ടുകൾ അവന്റെ തലമുടിയിൽ അമർന്നു..... "നിന്റെ മുടിക്ക് പോലും ഇപ്പോ ചെമ്പകപൂവിന്റെ ഗന്ധമാണ്....." അവളുടെ കൈവിരലുകളെ തലോടി കൊണ്ട് അവൻ ആർദ്രമായി പറഞ്ഞു... അവൾ ഒന്ന് ചിരിച്ചു..അവന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു.... "ഓം......" ഇടക്ക് അവൾ വിളിച്ചു … , "മ്മ്....." അവനൊന്നു മൂളിയതെ ഒള്ളൂ... "അന്ന് നീ പറഞ്ഞ പോലെ ഈ ഉമ്മറത്തേക്ക് അല്ലേ ഒരു മഴയത്ത് വൈശാലി ഓടി കയറി വന്നത്... ഇവിടെ വെച്ചല്ലേ അവൾ ആദ്യാമായ് അവളുടെ വ്യാസിനെ കണ്ടത്... അവളിൽ പ്രണയം മൊട്ടിട്ടു തുടങ്ങിയത്...ഇവിടെ വെച്ച് തന്നെ അല്ലേ അവളുടെ ജീവനും ഇല്ലാതെ ആയത്...ആ പ്രണയം അവസാനിച്ചത്.." അവന്റെ നെഞ്ചിൽ പതിഞ്ഞു കിടന്നു കൊണ്ട് അവൾ പറഞ്ഞു നിർത്തി...പേരറിയാത്ത ഒരു നോവിൽ അവളുടെ കണ്ണിൽ നിന്ന് കണ്ണീർ അടർന്നു വീണു.... ഓമിന്റെ കൈകൾ അവളെ വരിഞ്ഞു മുറുക്കി.... "ആ പ്രണയം അവസാനിച്ചത് നമ്മിൽ നിന്ന് തുടങ്ങാനല്ലേ.... വ്യാസിലും വൈശാലിയിലും അവസാനിച്ച പ്രണയം നമ്മളിൽ പുനർജനിച്ച പ്രണയം.... അവസാനത്തോടെ ആരംഭിച്ച നമ്മുടെ കഥ...." അവൻ പറഞ്ഞു തീർന്നതും സിദ്ധു മുഖം ഉയർത്തി അവനെ നോക്കി... "പ്രണയം.... നിന്റെ പ്രണയം എനിക്ക് ഇപ്പോഴും നിർവചിക്കാൻ കഴിയാത്തൊരു അനുഭൂതിയാണ്..." അവൾ പറയുന്നത് കേട്ട് ഓം ഒന്ന് പുഞ്ചിച്ചു.... ഇരുവരും മൗനത്തെ കൂട്ട് പിടിച്ച നിമിഷങ്ങൾ...ആ മൗനം മൊഴിയുന്നത് പ്രണയമാണ്.... ആ ചെമ്പകപൂവിനോപ്പം വിരിഞ്ഞതും പ്രണയമാണ്....

ഇരുവരുടെയും ഹൃദയങ്ങൾ വാജലരായ നിമിഷം... സിദ്ധു അവനിൽ നിന്ന് അകനിരിന്നു... അവന്റെ കണ്ണുകളിലേക്ക് നോക്കി... ഓം എന്തെന്ന ഭാവത്തിൽ അവനെ നോക്കി.... മറുപടിയായി ഒരു ചിരിയോടെ അവൾ അവന്റെ കണ്ണുകളിൽ മുത്തി...... അവന്റെ ചിരിയോടെ ഇരുന്നു... "നിന്റെ കണ്ണുകൾ പോലും എന്നെ നോക്കി പുഞ്ചിരിക്കുന്ന പോലെ തോന്നുന്നു ഓം..നോക്കി ഇരിക്കാൻ തോന്നും....you should never shut them... Not even at night....നിന്റെ കണ്ണുകളോടും എനിക്ക് അടങ്ങാത്ത പ്രണയമാണ്...." ഓം അവളോട് ഒന്നും പറഞില്ല... അവളുടെ കവിളിൽ പതിയെ തഴുകി....അവളുടെ കണ്ണിലെ പ്രണയം അവനെ അവളിലേക്ക് മാടി വിളിച്ചു... അവന്റെ കണ്ണിലും ഒരായിരം പ്രണയനക്ഷത്രങ്ങൾ മിന്നിതിളങ്ങുന്നത് അവൾ കണ്ടു... ആ പ്രണയലഹരിയിൽ ഉന്മത്തനായി അവൻ അവളെ ചുംബിക്കുമ്പോൾ അവരുടെ പ്രണയം പൂർണത കൈവരിച്ചു കൊണ്ടിരുന്നു..... ഒടുവിൽ കിതാപ്പോടെ അകന്ന് മാറുമ്പോൾ നിലാവ് പരന്ന മാനത്ത് കണ്ട് അവരെ നോക്കി കണ്ണ് ചിമ്മി കാണിക്കുന്ന രണ്ട് നക്ഷത്രങ്ങളേ.... സിദ്ധു ചിരിച്ചു കൊണ്ട് അവന്റെ മാറിലേക്ക് ചാഞ്ഞു.... "നിനക്കും ഇപ്പോ ചെമ്പകത്തിന്റ ഗന്ധമാണ്...." കുസൃതിയാലെ മുഖം ഉയർത്തി അവൾ പറഞ്ഞു... ഓം അവളുടെ നെറുകയിൽ മുത്തി.... "അതെന്താന്ന് അറിയോ....മ്മ്.." മൂക്കിൽ മൂക്ക് ഉരസി കൊണ്ട് അവൻ ചോദിച്ചു... അവൾ ഇല്ലന്നെ മട്ടിൽ തലയാട്ടി.... "ഒരു കാലത്ത് നമ്മുടെ പ്രണയം പൂവണിയാൻ കാത്തിരുന്നത് ആ ചെമ്പകമരമായത് കൊണ്ടാണ്... ഇന്നും നമ്മളിൽ അതിന്റെ ഗന്ധം..."

അവന്റെ വാക്കുകൾ കേൾക്കവേ ചുറ്റും പരന്ന ചെമ്പകപ്പൂവിന്റെ ഗന്ധം അവൾ ആസ്വദിച്ചു.... "നേരം ഒരുപാടായി പോകണ്ടേ... മ്മ്..." അവൻ ചോദിച്ചു... "നിന്റെ അടുത്ത് നിന്ന് പോകാൻ തോന്നുന്നില്ല... വീട്ടിൽ പോയാൽ ഇടക്ക് ഇടക്ക് വല്ലാതെ ഒറ്റ പെട്ടപോലെയാ...ഇടക്ക് വല്ലാതെ സങ്കടം വരും എന്തിനെന്നു മാത്രം അറിയില്ല..." അവന്റെ ഡ്രസിൽ പിടി മുറുക്കി കൊണ്ട് അവൾ പറഞ്ഞു... ഓം അവളുടെ മുഖം കയ്യിൽ എടുത്തു... "ഒറ്റക് ആണെന്ന് തോന്നുമ്പോൾ എന്നെ ഒന്ന് വിളിച്ചാൽ മതി.... ഞാൻ വരും ....." അവൻ പറഞ്ഞത് കേട്ട് അവളൊന്നു ചിരിച്ചു കണ്ണിമവെട്ടാതെ അവനെ... "എന്തെ... " അവളുടെ നോട്ടം കണ്ട് അവൻ ചോദിച്ചു... "എങ്ങനെ എന്നെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നു ഓം...." "ഇങ്ങനെയും സ്നേഹിക്കാം... പ്രണയിക്കാം ശ്രീ...ഓംകാരയുടെ പ്രണയം ഇങ്ങനെ ആണ്...." ചിരിയോടെ അതും പറഞ്ഞവൻ എഴുനേറ്റു.. "ശെരിക്കും ഞാൻ അറിഞ്ഞ പ്രണയം..നീയാണ്... നിന്നിലൂടെ ആണ്..." അവൾ പറഞ്ഞു തീരും മുന്നേ അവൻ അവൾക്ക് നേരെ കൈകൾ നീട്ടി... അവൾ ആ കൈകളിൽ പിടിച്ചെഴുനേറ്റു... "നിന്റെ ആയുസിനെ നെറുകയിൽ ഏറ്റു വാങ്ങി... നമ്മുടെ പ്രണയത്തെ പൂർണമാക്കാനാണ് ഇനി എന്റെ കാത്തിരിപ്പ്...."...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story