ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 35

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

ഉമ്മറത്ത് തന്നെ ഇരിക്കുകയായിരുന്നു അനന്തൻ... അയാളുടെ മനസ്സിന് അന്നേവരെ തോന്നിയിട്ടിലാത്ത ഒരു അസ്വസ്ഥത തോന്നി... ജഗന്റെ വാക്കുകൾ അയാളിൽ പിരിമുറുക്കം സൃഷ്ടിച്ചു.... സിദ്ധുവിന്റെ മുഖം കണ്മുന്നിലേക്ക് കടന്നു വന്നു.... കുഞ്ഞു നാളിൽ കാര്യമില്ലാതെ വഴക്ക് പറയുമ്പോൾ വിതുമ്പി കരയുന്ന കുഞ്ഞുസിദ്ധുവിന്റെ മുന്നിൽ അയാളുടെ ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടാക്കി.... ഓരോന്ന് ആലോചിച്ച് ഇരിക്കവേ വീട്ട് മുറ്റത്ത്‌ വന്നു നിന്നു... അയാൾ അങ്ങോട്ട് നോക്കി... കാറിൽ നിന്ന് ചിരിച്ചു കൊണ്ട് ഇറങ്ങി വരുന്ന സിദ്ധുവിനെ കണ്ടപ്പോൾ അയാൾ എഴുനേറ്റു... "പോട്ടേ ..." കാറിന്റെ ഗ്ലാസ് താഴ്ത്തി കൊണ്ട് ഓം പറഞ്ഞു... "മ്മ്മ്....." പുഞ്ചിരിയോടെ അവൾ തലയാട്ടി... ഓമിന്റെ കാർ ഗേറ്റ് കടന്നു പോകുന്നത് വരെ അവൾ നോക്കി നിന്നു...അവൻ പോയപ്പോൾ ഉള്ളിൽ വല്ലാത്തൊരു സങ്കടം തികട്ടി വന്നു അവൾക്ക്... ഓം പോയതും ചിരിച്ചു കൊണ്ട് വീട്ടിലേക്ക് തിരിഞ്ഞപ്പോൾ അവളെ നോക്കി നിൽക്കുന്ന അനന്തനെ കണ്ടപ്പോൾ അവളുടെ മുഖം മാറി... ചുണ്ടിലെ ചിരി മങ്ങി... മുഖത്തു ഗൗരവം നിറച്ചവൾ അയാളെ മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറി പോയി.... "ആഹ്... നീ വന്നോ.... ഓം പോയോടി...." ഹാളിലെ സെറ്റിയിൽ ഇരുന്ന് ലാപ്പിൽ വർക്ക് ചെയ്തു കൊണ്ടിരിക്കെ ജീവൻ ചോദിച്ചു...

"മ്മ് പോയി...." വാതിൽക്കൽ നിന്ന അനന്തനെ മൈൻഡ് ചെയ്യാതെ അതും പറഞ്ഞവൾ റൂമിലേക്ക് പോയി..  "അമ്മേ ഓമിന് എന്നെക്കാളും രണ്ട് വയസല്ലേ കൂടുതൽ ഒള്ളൂ... എന്നിട്ട് എന്താ എന്റെ കല്യാണം 5 വർഷം കഴിഞ്ഞിട്ട്...." രോഹിണിയുടെ മടിയിൽ കിടന്നു കൊണ്ട് അല്ലു തന്റെ ഉടായിപ്പ് ചോദ്യം ചോദിച്ചു.... രോഹിണി അവന്റെ തലയിൽ തലോടുന്നത് നിർതിയിട്ട് അവനെ നോക്കി കണ്ണുരുട്ടി.... "ഓം നിന്നെ പോലെ അല്ല കാര്യവിവരം ഉണ്ട് എങ്ങനെ പെരുമാറണം എന്ന് അറിയാം.... അത് തന്നെ മാത്രമല്ല അവന് ഓഫിസിൽ ജോലി ഉണ്ട്... നിനക്കോ...കെട്ടി കൊടുന്ന പെണ്ണിനെ ആര് നോക്കും എന്നാ...." രോഹിണി അവന്റെ കവിളിൽ കുത്തി കൊണ്ട് ചോദിച്ചു.. "ആഹ്... ഈ അമ്മ...." അവൻ വേദനയോടെ കവിൾ ഉഴിഞ്ഞു... "എന്റെ ഭാര്യ എന്ന് പറയുന്നത് ഓമിന്റെയും ഏട്ടന്റെയും അനിയത്തി അല്ലേ...അമ്മയുടെ മകൾ അല്ലേ... അപ്പൊ ഞങ്ങളെ നിങ്ങള് നോക്കണം....." അവൻ പുരികം ഉയർത്തി പറഞ്ഞു കൊണ്ട് എഴുനേറ്റു ഇരുന്നു... "അയ്യടാ...അവന്റെ ഒരു പൂതി...മോനിപ്പോ ഒന്നുകിൽനിർത്തി വെച്ച പഠിത്തം തുടരൂ അല്ലേൽ വല്ല ജോലിക്കും പോ...എല്ലാം റെഡി ആവുമ്പോഴേക്കും ഒരു അഞ്ചാറു വർഷം എടുക്കും..." 'അഞ്ചു വർഷോ....!!! അപ്പോഴേക്കും കെട്ടുപ്രായം ആയി നിൽക്കുന്ന എന്റെ പെണ്ണിനെ ആരേലും കെട്ടി കൊണ്ട് പോവോലോ..... ' രോഹിണി പറയുന്നത് കേട്ട് അല്ലു ചിന്തിച്ചു... "ഡാ ചെക്കാ എന്താ നീ ആലോചിച്ചു കൂട്ടുന്നത്...." രോഹിണി അവന്റെ തലക്ക് ഒരു കൊട്ട് കൊടുത്തു...

"ഏയ്‌ ഒന്നൂല്യ...." അവൻ ഇളിച്ചു കൊണ്ട് പറഞ്ഞു... "അതിരിക്കട്ടെ നീ നിന്റെ ഏട്ടത്തി മാരോട് സംസാരിച്ചോ...??" "മ്മ്... അഞ്ജലി ഏട്ടത്തിയോട് സംസാരിച്ചു... പിന്നെ മറ്റേ ഏട്ടത്തിയെ ഓം വിട്ടിട്ട് വേണ്ടേ രണ്ട് കയ്യും കോർത്തു പിടിച്ചല്ലേ നിന്നിരുന്നത്.... അവക്ക് ഒടുക്കത്തെ ജാഡയാണ് അമ്മേ....." "ആർക്കാ ജാഡ...." ഹാളിലേക്ക് വന്ന ഓമിന്റ് ശബ്ദം കേട്ട് അല്ലു ചാടി എണീറ്റു.... അവന്റെ ഞെട്ടി കൊണ്ട് ഉള്ള നിൽപ്പ് കണ്ടപ്പോൾ ഓം മുഖം ചുളിച്ചു.... "അത് പിന്നെ അഞ്ജലി... അല്ല അഞ്ജലി ഏട്ടത്തിക്ക് ജാഡയില്ലേ എന്നൊരു ഡൌട്ട്... ഏട്ടനോട് പറയല്ലെട്ടോ...." ഓമിനെയും രോഹിണി നോക്കി മാറി മാറി ഇളിച്ചു കൊണ്ട് അവൻ പറഞ്ഞു... "ഏയ്‌....ജാഡയോ...എനിക്ക് തോന്നിയില്ല... ഞാൻ സംസാരിച്ചതാണല്ലോ.. നല്ല character ആണ്...പാവം..." ഓം അതും പറഞ്ഞു ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി.. അല്ലു നെഞ്ചത്ത് കൈ വെച്ച് നിശ്വാസിച്ചു... "ഓം അങ്ങനെ എല്ലാവരെയും കുറിച്ച് അങ്ങനെ പറയാറില്ല... ഏട്ടത്തിയെ അവനും ഇഷ്ടായിട്ടുണ്ട് അല്ലേ അമ്മേ..." അല്ലു രോഹിണിക്ക് നേരെ തിരിഞ്ഞു.. "മ്മ്.. ഉവ്വ്.ഉവ്വേ.." അവനെ ഒന്ന് ആക്കി കൊണ്ട് രോഹിണി കിച്ചണിലേക്ക് പോയി.... _____________ ചൂട് ചായയും മുത്തി കുടിച്ചു കൊണ്ട് ബാൽക്കണിയിൽ നിൽക്കുകയായിരുന്നു സിദ്ധു...

ഇന്നലെ ഓമിനോടൊപ്പം ചിലവഴിച്ച നിമിഷങ്ങളായിരുന്നു അവളുടെ ഉള്ള് നിറയെ... ഓർമയിലെ ദീർഘമേറിയ ചുംബനം അവളെ നാണവിവശയാക്കി... അവൻ ചുംബിച്ചു ചുവപ്പിച്ച ചുണ്ടുകളിൽ വിരൽ കൊണ്ട് തലോടി.... അവനോടൊപ്പമുള്ള നിമിഷങ്ങളെ ഓരോന്നും കോർത്തിണക്കി അവൾ മറ്റൊരു ലോകത്തേക്ക് ചേക്കേറിയിരുന്നു... ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി മായ്ക്കാതെ അവൾ റൂമിനകത്തേക്ക് കയറി....ടേബിളിൽ ഇരുന്ന ചെമ്പകപൂവിനെ കയ്യിൽ എടുത്തു... അവയുടെ ഗന്ധം ഉള്ളിലേക്ക് ആവാഹിച്ചു... പൂർവകാല ജന്മത്തിന്റെ ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ചു കൊണ്ട് അവളെ തഴുകി പോയാ ചെമ്പക ഗന്ധമുള്ള മന്ദമാരുതാനിൽ പ്രിയപ്പെട്ടവന്റെ സാമിപ്യം അവൾ അറിഞ്ഞു.... ഫോൺ എടുത്തു അവനെ വിളിച്ചു..... അൽപ്പനേരം റിങ് ചെയ്ത ശേഷം ഓം കാൾ എടുത്തു... "ഹേയ്......" അവന്റെ ശബ്ദത്തിനൊപ്പം ചുടുശ്വാസം അവളുടെ കാതിൽ തട്ടിയത് പോലെ അവളൊന്നു തല വെട്ടിച്ചു..., "Mr cool...ഫ്രീയാണോ.??" ബെഡിലേക്ക് ചാരി ഇരുന്നു കൊണ്ട് അവൾ ചോദിച്ചു.... "No......" അവന്റെ മറുപടി കേട്ട് അവളുടെ മുഖം വല്ലാതെ ആയി.. "എന്താ ഇത്ര തിരക്ക്...മ്മ്.." പരിഭവത്തോടെ അവൾ ചോദിച്ചു.. "വെയിറ്റ്... ഞാൻ video call ചെയ്യാം..." അതും പറഞ്ഞവൻ കാൾ കട്ടാക്കി.... സിദ്ധു സ്ക്രീനിലേക്ക് നോക്കി പ്രതീക്ഷയോടെ ഇരുന്നു... പ്രതീക്ഷിച്ച പോലെ അവന്റെ കാൾ അവളെ തേടിയെത്തി.... കാൾ അറ്റൻഡ് ചെയ്ത് കണ്ണുകൾ വിടർത്തി അവനെ നോക്കി....

വിശാലമായ ബാൽക്കാണിയിലായിരുന്നു ഓം നിന്നിരുന്നത്...കൈവരിയോട് ചേർന്ന് കാൻവാസ് വെച്ചിരിക്കുന്നു.... മുന്നിലുള്ള ക്യാമറ സ്റ്റാൻഡിൽ ഫോൺ വെച്ചു കൊണ്ട് അവൻ അതിലൂടെ തന്നെ നോക്കുന്ന സിദ്ധുനെ നോക്കി കണ്ണ് ചിമ്മി.... സന്ധ്യ നേരത്തുള്ള ഇളം കാറ്റിൽ പാറി പറക്കുന്ന അവന്റെ മുടിയിഴകളെ അവൾ കൗതുകത്തോടെ നോക്കി... അവന് പുറകിൽ ഉള്ള കാൻവാസിൽ അവളുടെ കണ്ണ് ഉടക്കി.... ഒരു സായാഹ്നത്തെ അതിമനോഹരമാക്കി അവൻ വരച്ചു വെച്ചിട്ടുണ്ടായിരുന്നു... "ഓഹോ അപ്പൊ ഇതാണോ ബിസി എന്ന് പറഞ്ഞത്...." പുരികം ഉയർത്തി കൊണ്ട് അവൾ ചോദിച്ചു... "ആഹ്..." അവൻ ചിരിച്ചു കൊണ്ട് തലയാട്ടി.... അവളുടെ കണ്ണുകൾ അവൻ നിന്നിരുന്ന ഇടം മുഴുവൻ നോക്കുണ്ട്....നിറയെ ചുവന്ന റോസാ ചെടികൾ മനോഹരമായി പലയിടത്തായി വെച്ചിട്ടുണ്ടായിരുന്നു... "ഓം.... ചെടികളെ ഇഷ്ടമാണോ നിനക്ക് ..." കൗതുകത്തോടെ ചോദിച്ചു...മറുപടി അവളെ നോക്കി അവനൊന്നു ചിരിച്ചു.. "ചെടികളെയും പൂക്കളെയും ഇഷ്ടമില്ലാത്തവർ ആരാണ് ശ്രീ...എനിക്കും ഇഷ്ടമാണ്‌... "റോസാപൂക്കളെയാണോ കൂടുതൽ ഇഷ്ടം...." "മ്മ്ഹ്ഹ്... അല്ല ചെമ്പകപൂവിനെയാ...അത് വളരുന്നത് എന്റെ ഹൃദയത്തിലാണ്...." പുഞ്ചിരിയോടെ അവൻ പറയുന്നത് കൗതുകത്തോടെ അവൾ കേട്ടു.... "മ്മ്..എന്തെ നോക്കുന്നെ...." അവളുടെ നോട്ടം കണ്ട് അവൻ ചോദിച്ചു... "ചെമ്പക പൂവിന് ഇത്രയും പ്രണയത്തെ സ്വാധീനിക്കാൻ കഴിയുമെന്ന് മനസിലായത് നിന്റെ വാക്കുകളിൽ നിന്നാണ്...

" അരികിൽ കിടന്ന തലയിണ എടുത്തു മടിയിൽ വെച്ചു കൊണ്ട് അവനോട് പറഞ്ഞു.... "എല്ലാ പ്രണയങ്ങൾക്കും അങ്ങനെ ആവണമെന്നില്ല ശ്രീ.....ചില പ്രണയങ്ങൾ വാകപൂക്കളെ പോലെയാണ് വീണു കൊഴിയും തോറും വാശിയോടെ പൂക്കും..ചിലത് ചെമ്പരത്തിയെ പോലെയാണ് അത്രയും ഭ്രാന്തമായിരിക്കും...ചിലപ്പോൾ റോസാപ്പൂവിനെ പോലെ മുള്ള് കൊണ്ട് കുത്തി നോവിക്കും.... അങ്ങനെ അങ്ങനെ ...." ചിരിച്ചു കൊണ്ട് അവൻ കൈവരിയിൽ വെച്ചിരുന്ന ബ്രഷ് എടുത്ത് കാൻവാസിലേക്ക് നോക്കി.... "നമ്മുടെ പ്രണയം അങ്ങനെ ആണ് ഓം..." കുസൃതിയോടെ അവൾ ചോദിച്ചു.... "നമ്മുടെ പ്രണയം.....ഒരു പ്രണയത്തിന് തുടക്കം കുറിച്ച് തന്നെ നെഞ്ചോട് ചേർത്തവനെ സ്നേഹിച്ച് അവന്റെ പ്രണയം നഷ്ടപ്പെട്ടപ്പോൾ തനിക്കൊരു വസന്തമില്ലെന്ന് വാശി പിടിച്ച ആ തറവാടിന്റെ തൊടിയിലെ വാശിക്കാരി ചെമ്പകചെടിയെ പോലെയാണ് നമ്മുടെ പ്രണയം..... വിരിഞ്ഞ നാൾ മുതൽ സുഗന്ധം പരത്തുന്ന ചെമ്പകപൂവിനെ പോലെ......" പറയുമ്പോൾ അവന്റെ കണ്ണുകൾ അറ്റമില്ലാതെ കിടക്കുന്ന ആകാശത്ത് ആയിരുന്നു..... പിന്നെ തിരിഞ്ഞു നോക്കിയപ്പോൾ സിദ്ധു അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.... "ഇപ്പോ നേരിട്ട് ഒന്ന് കാണാൻ തോന്നുണ്ടല്ലേ ശ്രീ....." അവളുടെ നോട്ടം കണ്ട് കള്ളചിരിയോടെ അവൻ ചോദിച്ചു..,

"മ്മ്മ്....." അവനെ തന്നെ നോക്കി ഇരുന്നവൾ മൂളി... അവനൊന്നു ചിരിച്ചു... "ഇന്ന് നമ്മൾ കണ്ടതെ ഇല്ലല്ലോ... സാധാരണ എല്ലാ ദിവസവും ഈ ടൈമിൽ ബീച്ചിൽ വെച്ച് കാണുന്നതല്ലേ..." പരിഭവത്തോടെ അവൾ പറഞ്ഞു .. "കാണണോ... മ്മ്..." , "വേണ്ട ഓം...നിന്റെ മുഖം ഇങ്ങനെ കണ്ടാലും മതി....ഇനിയിപ്പോ ദൃതി പിടിച്ചു വരണ്ട..." പുഞ്ചിരിയോടെ അവൾ നോക്കി... അവൻ ഒന്ന് തലയാട്ടി....  "ഇനി ഒരാഴ്ച്ചയല്ലേ ഒള്ളൂ....വിവാഹത്തിന് വേണ്ടിയുള്ള purchase നടത്തണ്ടേ....?" ഭക്ഷണം കഴിക്കുന്നതിനിടയിൽ അനന്തൻ പറയുന്നത് കേട്ട് വിശ്വസിക്കാനാവാതെ ജഗനും ജീവനും പരസ്പരം നോക്കി... അയാൾ അത് മൈൻഡ് ചെയ്യാതെ ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധ കൊടുത്തു.... "ആഹ് ഗംഗാധരന്റെ ഷോപ്പിൽ നിന്നെടുത്താൽ മതി... ഞാൻ അയാളോട് പറയാം....." അനന്തൻ രണ്ട് പേരോടുമായി പറഞ്ഞു ..... ജഗൻ ഒന്ന് തലയാട്ടി.... "രണ്ട് വിവാഹവും ഒരുമിച്ചല്ലേ ഇത്തവണ നമ്മുടെ ഓഡിറ്റോറിയത്തിൽ വെച്ച് നടത്താം എന്ന് മഹേശ്വറിനോട്‌ നീ പറഞ്ഞേക്ക്..." സംസാരത്തിൽ ഇപ്പോ ഗൗരവമുണ്ട്... ഇടക്ക് അയാളുടെ കണ്ണുകൾ സോഫയിൽ ഇരുന്നു ടീവി കണ്ട് കൊണ്ട് ഭക്ഷണം കഴിക്കുന്ന സിദ്ധുവിലേക്ക് പാഞ്ഞു... അവൾ ഒന്നും ശ്രദ്ധിച്ചിരുന്നില്ല... ജഗനും ജീവനും അത് കാണുന്നുണ്ടായിരുന്നു...

കുറച്ചു നാളുകളായി അനന്തനിൽ ഉള്ള മാറ്റം അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.... സിദ്ധുവിനെ കാണുമ്പോൾ ഗൗരവം മാത്രം ഉണ്ടായിരുന്ന മുഖത്തു ഇപ്പോൾ സങ്കടം ഉണ്ടാവാറുണ്ട്.... സിദ്ധു അവഗണിക്കുന്നതും ദേഷ്യപെടുന്നതിനും ഒന്നും ഇപ്പോൾ പ്രതികരിക്കാറില്ല... "അച്ഛാ..... മഹിഅങ്കിളിനോട്‌ അച്ഛൻ തന്നേ കാര്യങ്ങൾ പറയുന്നതാവും നല്ലത്..." ജഗൻ പറഞ്ഞപ്പോൾ അയാൾ അവനെ തുറിച്ചു നോക്കി... "അതൊന്നും വേണ്ട നീ തന്നെ പറഞ്ഞാൽ മതി....." അതും പറഞ്ഞയാൾ കഴിപ്പ് നിർത്തി എണീറ്റ് പോയി.... അനന്തൻ എണീറ്റ് പോയതും സിദ്ധു പ്ലേറ്റും എടുത്തു ജഗന്റെ അടുത്ത് വന്നിരുന്നു.... "നിനക്ക് ഞങ്ങളുടെ ഒപ്പം ഇവിടെ വന്നിരുന്നു കഴിച്ചൂടെടി..ചോറും പിടിച്ചു ഇങ്ങനെ നടക്കണോ...." ജഗൻ അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്തു... "എന്നെ കണ്ണിൽ കണ്ടൂടാത്തോരൊക്കെ ഭക്ഷണം കഴിക്കുമ്പോൾ ഞാൻ എങ്ങനാ ഇവിടെ വന്നിരിക്കുന്നെ ഏട്ടാ... ഞാൻ ഒപ്പം ഇരുന്നാൽ ഭക്ഷണം തൊണ്ടയിൽ നിന്നിറങ്ങാത്തവരുണ്ടല്ലോ....." ദേഷ്യത്തോടെയുള്ള അവളുടെ വാക്കുകൾ റൂമിലേക്ക് പോകുന്ന ആനന്ദന്റെ ചെവിയിൽ തുളഞ്ഞു കയറി... ജഗൻ അവളുടെ കൈക്ക് ഒരു നുള്ള് കൊടുത്തു... "അച്ഛനിപ്പോ നല്ല മാറ്റമുണ്ട്...നിനക്കൊന്ന് അയഞ്ഞു കൊടുത്താൽ എന്താ...

നീ ഇങ്ങനെ മസിലു പിടിച്ചു നിൽക്കുന്നത് കൊണ്ടാ അച്ഛൻ നിന്നോട് സംസാരിക്കാൻ വരാത്തത്..." "ഞാൻ ഇങ്ങനെയാ.... ഇഷ്ടമുള്ളവർ സംസാരിച്ചാൽ മതി.." അവൻ ഭക്ഷണം നുള്ളി പെറുക്കി കൊണ്ട് പറഞ്ഞു... "ഈ ഇടയായി നീ അച്ഛനെ ഒരുപാട് ഇൻസൾട്ട് ചെയ്യുന്നുണ്ട് സിദ്ധു... ഒന്നും പറയാതെ നിന്റെ മുന്നിൽ നിന്ന് തരുമ്പോൾ സഹതാപം പോലും തോന്നുന്നില്ലേ നിനക്ക്..." ജഗൻ അവളോട് ചോദിച്ചു.. "മുൻപ് അച്ഛന് എന്ന് പറയുന്ന ആൾക്ക് എന്നോട് ഇതൊന്നും തോന്നിയിട്ടല്ലോ... ദേഷ്യവും വെറുപ്പും മാത്രമേ എന്നിൽ അവശേഷിക്കുന്നുള്ളൂ..." കലിയോടെ അതും പറഞ്ഞവൾ എണീറ്റ് പോയി..... "ഇവളെ ഇനി എങ്ങനാ പറഞ്ഞു മനസിലാക്കുക...." ജഗൻ നെടുവീർപ്പോടെ ജീവനെ നോക്കി... "ഏട്ടാ അവള് മനസിലാക്കും അനുസരിക്കുകയും ചെയ്യും ഓംകാര പറഞ്ഞാൽ....." ജീവൻ കണ്ണിറുക്കി കൊണ്ട് പറഞ്ഞു....  നിശബ്ദത പടർന്ന പാർക്കിലെ പ്രണയ താഴ്‌വാരത്തിലൂടെ ഓമിന്റെ കയ്യും പിടിച്ചു നടക്കുകയായിരുന്നു അവൾ.... "Just five days for our wedding...!!!" നടക്കുന്നതിടയിൽ പുഞ്ചിരിയോടെ അവൾ പറഞ്ഞു... ഓം അവളുടെ കവിളിൽ പതിയെ തട്ടി... "നമുക്ക് ഇവിടെ ഇരിക്കാം ഓം...നടക്കാൻ വയ്യാ...." അവന്റെ കയ്യിൽ തൂങ്ങി അവൾ കെഞ്ചി... "ഓക്കേ...."

അവളുടെ കയ്യും പിടിച്ചവൻ അടുത്തുള്ള മരച്ചുവട്ടിൽ ചെന്നിരുന്നു.... സിദ്ധു അവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു... "എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ഓം... നമ്മൾ വിവാഹം കഴിക്കാൻ പോകുന്നു... എന്ന്..ഇത്തിരി ദിവസം ഒരുപാട് ആഗ്രഹങ്ങൾ ഞാൻ നെയ്തു കൂട്ടിയിട്ടുണ്ട്..." അവൾ പറയുന്നത് അവൻ കേട്ടിരുന്നു... "നിനക്ക് LA യിൽ പോയി MBA ചെയ്യാൻ പ്ലാനുണ്ടായിരുന്നു എന്ന് ജഗൻ പറഞ്ഞു...." ഒരു കൈകൊണ്ട് അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ ചോദിച്ചു.... "മ്മ്... ഉണ്ടായിരുന്നു... ഇപ്പോ ഇല്ല... എനിക്ക് നിന്റെ കൂടെ നാട്ടിൽ ജീവിച്ചാൽ മതി... നിന്റെ കാര്യങ്ങൾ ഒക്കെ നോക്കി ഒരു ഹൗസ് വൈഫ് ആയിട്ട്...." അവനോട് അവൾ ഒന്ന് കൂടെ ചേർന്നിരുന്നു... "What...എന്റെ കാര്യമോ..?? കാര്യം നോക്കാൻ എനിക്കറിയാം ശ്രീ... അതിൽ അങ്ങനെ ആരും ഇടപെടുന്നത് എനിക്കിഷ്ടമല്ല...അതിന് വേണ്ടി നീ വീട്ടിൽ ഇരിക്കണം എന്നില്ല....." അത് കേട്ട് സിദ്ധു മുഖം ഉയർത്തി അവനെ നോക്കി... അവൻ അപ്പോഴും ചിരിക്കുന്നുണ്ട്... "അമ്മയെ പോലും ഞാൻ എന്റെ കാര്യങ്ങളിൽ ഇടപെടാൻ സമ്മതിക്കാറില്ല ശ്രീ...എനിക്ക് വേണ്ട ഭക്ഷണം ഒറ്റക്ക് എടുത്തു കഴിക്കാൻ എനിക്കറിയാം...ചായ എടുത്തു കുടിക്കാൻ പറ്റും എന്റെ ഡ്രസ്സ്‌ വാഷ് ചെയ്യാൻ എന്നെ കൊണ്ട് പറ്റും... അതൊക്കെ ഒറ്റക് ചെയ്യുന്നതാ എനിക്കിഷ്ടം... അത് കൊണ്ടൊക്കെ തന്നെ വീടും തറവാടും വിട്ട് ഞാൻ മറ്റെവിടെയും പോലും നിൽക്കാറില്ല...."

പറഞ്ഞു തീർന്നതും അവൻ അവളെ നോക്കി ചിരിയോടെ കണ്ണ് ചിമ്മി... സിദ്ധു കണ്ണിമ വെട്ടാതെ അവനെ നോക്കി ഇരിക്കുകയായിരുന്നു... "എന്തെ...." അവൻ അവളുടെ കവിളിൽ തട്ടി കൊണ്ട് ചോദിച്ചു.... "എത്ര വയസ്സ് മുതലാ ഈ ശീലം..." അവൾ അവന്റെ കവിളിൽ തലോടി.. "From the age of eight...എന്നെ കൊണ്ട് പറ്റുന്നത് ഒക്കെ ഞാൻ തന്നെ ആയിരുന്നു ചെയ്തിരുന്നത്..അല്ലുന് എപ്പോഴും അമ്മകൂടെ വേണമായിരുന്നു ഫുഡ്‌ കഴിക്കാനും തലത്തുവർത്താനും ഡ്രസ്സ്‌ ഇടാനും എല്ലാം.. ഹരനും അങ്ങനെ തന്നെ ആയിരുന്നു... എനിക്ക് ആദ്യം അങ്ങനെ ഒക്കെ വാശി ഉണ്ടായിരുന്നു പിന്നെ പതിയെ പതിയെ ഞാൻ മാറി...." അവൻ പറഞ്ഞു നിർത്തി.... "എട്ട് വയസ്സ് മുതലോ...എനിക്ക് ഇപ്പോഴും എന്റെ അമ്മയ ഫുഡ്‌ എടുത്തു തരിക... " അവൾ കണ്ണ് മിഴിച്ചു കൊണ്ട് പറഞ്ഞു.. അവൻ ചിരിച്ചു... "ഞാൻ ഇങ്ങനെ ആണ്...." അവന്റെ ചുണ്ടിലെ ചെറു ചിരിക്ക് പോലും വല്ലാത്തൊരു വശ്യതയാണെന്ന് അവൾക്ക് തോന്നി.... "ഇങ്ങനെ മതി...." അവന്റെ മുഖം കയ്യിൽ എടുത്ത് ആ കവിളിൽ ചുംബിക്കുമ്പോൾ ഓമിന്റെ കാതിൽ അവൾ മന്ത്രിച്ചു... ഓം അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ മുത്തി.... "വേഗം ഈ അഞ്ച് ദിവസം കഴിഞ്ഞു പോയിരുന്നുവെങ്കിൽ..അഞ്ച് ദിവസം അഞ്ച് വർഷം പോലെ തോന്നുന്നു...." ചിണുങ്ങി കൊണ്ടുവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി... അവന്റെ ഹൃദയതാളം കേട്ടവൾ കണ്ണുകൾ ഇറുക്കി അടച്ചു.... "ഇനി നമ്മൾ കല്യാണത്തിന്റെ അന്നേ കാണൂ അല്ലേ ഓം...."

മുഖം ഉയർത്തി അവൾ ചോദിച്ചു... "ആഹ്... അതിനെന്താ...?" "എന്നെ കാണാൻ തോന്നില്ലേ നിനക്ക്..." കുറുമ്പോടെ ഉള്ള അവളുടെ ചോദിച്ചു അവനിൽ ചിരി ഉണർത്തി ... "കണ്ടില്ലേലും എന്താ ശ്രീ...നീ എന്നിൽ അല്ലേ.. എന്റെ വിരൽ തുമ്പിൽ.. ഹൃദയത്തിൽ....എല്ലാം നീയാണ്..." അവന്റെ വാക്കുകളിൽ നിറഞ്ഞു നിന്ന പ്രണയലഹരിയിൽ മതി മറന്നവൾ അവനെ ചുംബിക്കുമ്പോൾ പരിശുദ്ധമായ ആ പ്രണയം പുതിയ സ്വപ്‌നങ്ങൾ നെയ്ത് കൂട്ടുകയായിരുന്നു.....  ഇന്നാണ് ആ കല്യാണം.... സ്വർവാഭരണ വിഭൂഷികയായി സിദ്ധു ഏട്ടന്മാരുടെ കയ്യും പിടിച്ചു മണ്ഡപത്തിലേക്ക് കയറി എല്ലാവരെയും പുഞ്ചിരിയോടെ വണങ്ങി.... പിന്നെ തന്നെ നോക്കി ഇരിക്കുന്ന ഓമിന്റെ അടുത്ത് അവൾ ഇരുന്നു.... അവനെ നോക്കി അവൾ ചിരിച്ചു....ഓമും അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു... പതിവില്ലാത്ത നെറ്റിയിലെ ചന്ദനകുറി അവന്റെ ഭംഗി കൂട്ടി..... ഹരനും അഞ്ജലിയും കുറച്ച് മാറി സ്ഥാനം ഉറപ്പിച്ചു... "താലി കെട്ടിക്കോളൂ....." പൂജാരി മന്ത്രോച്ഛാരണത്തിനിടയിൽ പറഞ്ഞു... ഓം താലി എടുത്തു സിദ്ധുവിന് നേരെ ഉയർത്തി...

അവളുടെ ഹൃദയം വേഗത്തിൽ മിടിച്ചു....അവർക്കായ് വീശിയടിച്ച ചെമ്പകപൂവിന്റെ ഗന്ധമുള്ള കാറ്റിൽ മതിമറന്നവൾ കണ്ണുകൾ അടച്ചു... കാലങ്ങളായി കാത്തിരുന്ന പ്രണയത്തിലേക്ക് പുതിയ കാൽവെപ്പ്...അവളുടെ ഉള്ളിൽ സന്തോഷം കൊണ്ട് വീർപ്പുട്ടുന്ന ഒരു ഹൃദയം മുണ്ടായിരുന്നു.... പൂർവ്വജന്മത്തിൽ കൈവരിക്കാൻ കഴിയാതെ പോയ പ്രണയത്തെ പൂർണതയിൽ എത്തിച്ചു കൊണ്ട് ഓമിന്റെ പേര് പതിഞ്ഞ താലി അവളുടെ ഹൃദയത്തോട് അവൻ ചേർത്ത് വെച്ചു ... അണിവിരലാൽ തൊട്ടെടുത്ത കുങ്കുമചുവപ്പിനെ ഓം സിദ്ധുവിന്റെ നെറുകയിൽ ചാർത്തി അവളെ സുമംഗലിയാക്കി.... ഇതേ സമയം...തന്റെ പ്രിയപ്പെട്ടവരുടെ പ്രണയം അതിന്റെ പൂർണയിൽ എത്തിയ നിമിഷം അറിഞ്ഞ പോലെ ചെമ്പകമരം ന്ന് ആടി ഉലഞ്ഞു... പൂക്കൾ അപ്പോഴും വിരിയുന്നുണ്ടായിരുന്നു അവർക്ക് മേൽ വാർഷിക്കാൻ വേണ്ടി കാത്തു വെച്ചു കൊണ്ട്.... """ഇനി നിലക്കില്ല എന്നിലെ വസന്തകാലം നിങ്ങളുടെ പ്രണയം പോൽ ഓരോ നിമിഷവും ഞാൻ പൂത്തുകൊണ്ടിരിക്കും.....''"'' അതൊരു വാക്കായിരുന്നു... കാലങ്ങൾ കാത്തിരുന്നു കൈ വന്ന പ്രണയത്തിലൂടെ വീണ്ടും ഉയിർ കൊണ്ട വ്യാസിനും അവന്റെ വൈശാലിക്കും ചെമ്പക മരത്തിന്റെ വാക്ക്... നിലക്കാത്ത പ്രണയത്തിന്റെ സ്മൃതിക്കായ് അതങ്ങനെ പൂത്തു നിൽക്കും....''

സിദ്ധു അപ്പോഴും കണ്ണ് തുറന്നിരുന്നില്ല...ചുണ്ടിലെ പുഞ്ചിരിയും കൺകോണിൽ നിന്ന് ഒഴുകി ഇറങ്ങുന്ന കണ്ണ് നീരും അവളോടുള്ള അവന്റെ പ്രണയം കൂട്ടി ... കന്യാധാനം നടത്താൻ അനന്ദനെ യമുന വിളിച്ചപ്പോൾ ഒരു പുഞ്ചിരിയോടെ അയാൾ ജഗനെ നോക്കി.... "എന്നേക്കാൾ നിങ്ങൾക്കാണ് അതിന് യോഗ്യത... ചെല്ല് രണ്ട് പേരും കൂടെ ചെന്ന് കൈപിടിച്ച് കൊടുക്ക്....." ജഗനേയും ജീവനെയും ചേർത്ത് പിടിച്ചു കൊണ്ട് അനന്തൻ അത് പറഞ്ഞപ്പോൾ സിദ്ധുവിന്റെ കണ്ണുകളിൽ അയാളിലായിരുന്നു... ജഗനും ജീവനും അച്ഛനെ നോക്കി ചിരിച്ചു കൊണ്ട് മണ്ഡപത്തിലേക്ക് കയറി ചെന്നു... രണ്ട് പേരും കൂടെ അവരുടെ കുഞ്ഞു പെങ്ങളെ ഓമിന്റെ കയ്യിൽ ഏല്പിച്ചു..... സിദ്ധുവിന്സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ എന്നറിയില്ല കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു... അവന്റെ കയ് പിടിച്ചു അഗ്നിയെ വലം വെക്കുമ്പോൾ മനസ്സിൽ പ്രാർത്ഥനാഞ്ജലികൾ നേരുകയായിരുന്നു അവൾ.... ഒരു നിമിഷത്തേക്ക് പോലും പിരിക്കരുതേ എന്ന പ്രാർത്ഥന..... ചടങ്ങുകൾ കഴിഞ്ഞ് ചെറിയ രീതിയിൽ ഫോട്ടോ സെക്ഷൻ കൂടെ ആയപ്പോൾ ഓമിന് വല്ലാത്ത അസ്വസ്ഥത തോന്നി തുടങ്ങിയിരുന്നു....രണ്ട് പേർക്കും പരസ്പരം ഒന്ന് സംസാരിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല... റിലേറ്റീവ്സ് വന്നപ്പോൾ സിദ്ധുവും അഞ്ജലിയും അവരുമായി സംസാരിക്കാൻ നിന്നു... ഓം എല്ലാരിൽ നിന്ന് മാറി ഒരു ഭാഗത്ത്‌ നിന്ന് ഫോണിൽ നോക്കാൻ തുടങ്ങിയിരുന്നു...

ഇടക്ക് മിഴികൾ സിദ്ധുവിനെ തേടി പോയി... എല്ലാവരോടും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന അവളുടെ അവൻ നോക്കി നിന്ന് പോയി.... അവളെ ഒന്ന് അടുത്ത് കിട്ടിയിരുന്നെങ്കിൽ.. എന്നവൻ കൊതിച്ച് പോയ നിമിഷം.... കാറ്റിൽ അവന്റെ കാലിനടുത്തേക്ക് പാറി വന്ന കടലാസ് കഷ്ണത്തിൽ എന്തോ കുത്തി കുറിച്ച് കൊണ്ട് അവൻ അവൾക്കടുത്തേക്ക് ചെന്നു.... എല്ലാവരോടും സംസാരിച്ചു കൊണ്ടിരുന്ന സിദ്ധുവിന്റെ വലത് കയ്യിൽ ആ പേപ്പർ ചേർത്ത് വെച്ചവൻ നടന്നു പോയി... അവൻ കയ്യിൽ തൊട്ടപ്പോഴാണ് സിദ്ധു കയ്യിലേക്ക് നോക്കിയത്.... കയ്യിലേക്ക് പേപ്പർ മുറുകെ പിടിച്ചു കൊണ്ട് അവൾ ഓം പോയാ വഴിയേ നോക്കി... പിന്നെ പുഞ്ചിരിയോടെ അത് തുറന്നു നോക്കി.... ചിരിക്കുന്ന അവളുടെ മുഖം അവൻ അതിൽ വരച്ചു വച്ചിരുന്നു...അതിന് താഴെ എഴുതിയതിൽ കണ്ണോടിച്ചു... "Hey angry young women.....you look so beautiful....." വായിച്ചപ്പോൾ അറിയാതൊരു പുഞ്ചിരി അവളുടെ ചുണ്ടിൽ സ്ഥാനം പിടിച്ചു.... കണ്ണുകൾ ചുറ്റും അവനെ തിരയുന്നതിനൊപ്പം ആ കടലാസ് അവൾ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story