ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 4

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

കാലങ്ങൾക്കപ്പുറം ആഗ്രഹിച്ച സാമിപ്യം ഇന്ന് തന്റെ തൊട്ട് അടുത്ത് എത്തിയത് പോലെ ആ ചെമ്പകമൊന്നു ആടി ഉലഞ്ഞു... ഓം ആ മരത്തിന്റെ ചുവട്ടിൽ വന്നു നിന്നു...അടുത്തുള്ള മലനിരകളെ തഴുകി തലോടി വന്ന മന്ദമാരുതൻ അവനെ വന്നു തഴുകി പോയി...ആ നിമിഷം അവൻ അറിഞ്ഞത് പ്രിയപ്പെട്ട ആരുടെയോ സാമിപ്യമായിരുന്നു...മനസിന്റെ ഉള്ളറകളിൽ പ്രണയത്തിന്റെ ഒരുറവ പൊട്ടി ഒഴുകാൻ തുടങ്ങിയിരുന്നു....അവൻ കൈകൾ നീട്ടി ആ മരത്തിൽ ഒന്ന് തൊട്ടു...എവിടെയോ നഷ്ട പെട്ടു ജീവൻ തിരിച്ചു കിട്ടിയ പോലെ അവന് തോന്നി.... ചെമ്പകം മരം ഇളം കാറ്റിൽ ഇലകൾ പൊഴിച്ചു....അതിൽ ഒന്ന് അവന്റെ തോളിൽ പതിഞ്ഞു....ഓം ആ മരത്തിനെയും തോളിൽ അടർന്നു വീണ ഇലയെയും മാറി മാറി നോക്കി.... പിന്നെ ഒരു പുഞ്ചിരിയോടെ ആ ഇല കയ്യിൽ എടുത്തു.... "ഈ ഇലക്ക് പകരം എന്നാണ് ഒരു പുഷ്പം നീയെനിക്ക് സമ്മാനിക്കുക.... " പുഞ്ചിരിയോടെ ആ മരത്തെ തഴുകി അവൻ ചോദിച്ചു... അവൻ സ്വയം ചിരിച്ചു....

"ഓം..... " മതിലിനപ്പുറത്ത് നിന്നുള്ള മുത്തശ്ശിയുടെ വിളികേട്ടാണ് അവൻ തിരിഞ്ഞു നോക്കിയത്.... മരത്തെ ഒരിക്കൽ കൂടെ നോക്കിയ ശേഷം അവൻ മതിൽ ചാടി കടന്ന് വീട്ടിലേക് ചെന്നു... "നിന്നോട് പറഞ്ഞതല്ലേ ഓം അങ്ങോട്ട് പോകരുത് എന്ന്.... " മതിലിൽ ചാടി ഇറങ്ങിയ അവനെ നോക്കി മുത്തശ്ശി ചോദിച്ചു... "എന്ത് കൊണ്ട് പൊയ്ക്കൂടാ....?? " ഒട്ടും അമാന്തിക്കാതെ അവൻ മറു ചോദ്യം എറിഞ്ഞു.... "പഴയ വീടാ....വർഷങ്ങളോളം പഴക്കമുണ്ട്...വല്ല ഇഴ ജന്തുക്കളും ഉണ്ടാകും...ഒരിക്കെ പുല്ല് വെട്ടാൻ പോയാ രാഘവനെ കൊത്തിയത അതും മൂർഖൻ.... " ഓം അത് കേട്ട് ചിരിച്ചു... "ശ്രദ്ധിച്ചാൽ ഒരു കുഴപ്പവുമില്ല... " നീളൻ മുടികളെ പുറകിലേക്ക് കെട്ടി വെച്ച് കൊണ്ട് അവൻ അകത്തേക്ക് കയറി.... "നിന്റെ കയ്യിൽ എന്താ... " അവന്റെ കയ്യിലേക്ക് നോക്കി മുത്തശ്ശി ചോദിച്ചു... "ഓഹ് ഇതോ....ഇത് ഒരില..." കയ്യിൽ കരുതിയാ ഇല അവൻ അവർക്ക് നേരെ നീട്ടി... "ഇത് ചെമ്പകത്തിന്റെ ഇലയാണല്ലോ...?? അതും തളിർത്തു തുടങ്ങിയ ഇല...." അവന്റെ കയ്യിൽ നിന്ന് ആ ഇല വാങ്ങി കൊണ്ട് മുത്തശ്ശി പറഞ്ഞു... "ഇത് നിനക്കെങ്ങനെ കിട്ടി ഓം... " "കാറ്റ് വീശിയപ്പോൾ വീണതാ...u know മുത്തശ്ശി ആ ചെമ്പകമരം തളിർത്തു വന്നിട്ടുണ്ട് ഇനി വൈകാതെ അത് പൂവിടും...."

ചിരിയോടെ അതും പറഞ്ഞു കൊണ്ട് അവൻ മുത്തശ്ശിയുടെ കയ്യിൽ നിന്ന് ഇലയും വാങ്ങി റൂമിലേക്ക് നടന്നു..... __________ അനന്തന്റെ കാർ തിരുവോത്ത് കോവിലകത്ത് വന്നു നിന്നു.... അയാൾ കാറിൽ നിന്നിറങ്ങി അകത്തേക്ക് കയറി... "ആരാ...എന്ത് വേണം..?? " പ്രായമുള്ള ഒരാൾ അയാളോട് ചോദിച്ചു.. "ഞാൻ ഇന്നലെ വന്നിരുന്നു....ദത്തൻ തിരുമേനിയെ ഒന്ന് കാണണം....എന്നോട് അദ്ദേഹം ഇന്ന് വരാൻ പറഞ്ഞിരുന്നു..." അനന്തൻ വ്യക്തമായി പറഞ്ഞു.. "ഇങ്ങോട്ട് ഇരുന്നോളൂ....ഞാൻ അദ്ദേഹത്തെ വിളിക്കാം.... " ആ വയസ്സൻ അതും പറഞ്ഞു അകത്തേക്ക് കയറി പോയി.... അനന്തൻ അക്ഷമയോടെ ഇരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ ദത്തൻ തിരുമേനി വന്നു... അയാളെ കണ്ടപ്പോൾ അനന്തൻ എണീറ്റ് നിന്നു... "ആഹാ താൻ വന്നോ...മ്മ്മ്..പൂജമുറിയിലേക്ക് വരൂ.... " തിരുമേനി ഗൗരവത്തോടെ പറഞ്ഞു കൊണ്ട് ആ കോവിലകത്തെ ഇടുങ്ങിയ ഇട നാഴികയിലേക്ക് കയറി... അനന്തൻ അയാളെ പിന്തുടർന്നു... നിറയെ വിളക്കുകൾ തെളിയിച്ച ആ ഇടുങ്ങിയ മുറിയിലെ നിലത്തെ പലകയിൽ അനന്തൻ സ്ഥാനം ഉറപ്പിച്ചു....

"ഇനി പറയാ എന്താ പ്രശ്നം.... " മുന്നിലെ വേദന പുസ്തകങ്ങളെ തൊട്ടു വണങ്ങി കൊണ്ട് തിരുമേനി അനന്ദനോട്‌ ചോദിച്ചു... "ഒരിക്കൽ ഞാൻ വന്നിരുന്നു തിരുമേനിയെ കാണാൻ..എന്റെ മോൾക്ക് ഒരു വിവാഹലോചന വന്നപ്പോൾ..." "ആ വിവാഹം നടക്കില്ലെന്ന് ഞാൻ അന്നേ പറഞ്ഞതല്ലേ...?? " അനന്തൻ പറഞ്ഞു മുഴുവനാക്കും മുന്നേ തിരുമേനി പറഞ്ഞു.. "ശെരിയാണ് പറഞ്ഞിരുന്നു...പക്ഷേ ഞാൻ ആ പ്രൊപോസൽ മുന്നോട്ട് കൊണ്ട് പോയി..ബട്ട്‌ അത് അങ്ങ് പറഞ്ഞപോലെ അത് നടന്നില്ല....കാരണം..?? " "മകൾ തന്നെ അല്ലെ..." ചിരിയോടെ അയാൾ അനന്തനോട്‌ ചോദിച്ചു.. "അതെ.." "ഞാൻ പറഞ്ഞില്ലേ...അവൾക്ക് വേണ്ടി ഒരാൾ വരും എന്ന്...അല്ല അവൾ കണ്ടെത്തും...അവളുടെ കോപത്തെ പോലും ഇടനെഞ്ചിൽ സ്വീകരിക്കാൻ കഴിയുന്ന ഒരാൾ...അത് അങ്ങനെ വരൂ...താൻ ഇനി ഏത് വലിയ ആലോചന കൊണ്ട് വന്നാലും അതൊന്നും നടക്കാൻ പോണില്ല...ഞാൻ വെറും വാക്ക് പറഞ്ഞതല്ല..." തിരുമേനിയുടെ ഗൗരവം നിറഞ്ഞ വാക്കുകൾ കേട്ട് അനന്തൻ ഒന്നും മനസിലാകാതെ ഇരുന്നു...

"മുൻജന്മ പ്രണയത്തിന്റെ സാക്ഷാൽകാരത്തിനായി ജന്മമെടുത്തവളാണ് അവൾ...താൻ എങ്ങനെ തടയാൻ നോക്കിയാലും അവരുടെ കണ്ട് മുട്ടൽ തടയാൻ കഴിയില്ല....ഞാൻ പറഞ്ഞത് വിശ്വസിക്കാം ഇല്ലേൽ തള്ളി കളയാം... പക്ഷേ സത്യം അതാണ്...തന്റെ മകളുടെ ജാതകം എഴുതിയത് ഞാൻ ആണല്ലോ..." അനന്തൻ മിണ്ടാതെ അത് കേട്ടിരുന്നു...പോക്കറ്റിൽ നിന്ന് തിരുമേനിക്കുള്ള ദക്ഷിണ എടുത്തു നീട്ടിയപ്പോൾ അയാൾ അത് നിഷേധിച്ചു.... "വേണ്ട...ഞാനൊന്നും ഗണിച്ച് പറഞ്ഞതല്ല...മുന്നേ പറഞ്ഞതിന്റെ ആവർത്തനം മാത്രം.... " തിരുമേനി പറഞ്ഞു നിർത്തിയതും അനന്തൻ ആ മുറിയിൽ നിന്ന് എണീറ്റ് പുറത്തേക്ക് വന്നു.... __________ "ഓം.....ഓംകാരം മഹേശ്വർ..... " ഫോണിൽ ടൈപ്പ് ചെയ്യുന്നതിനൊപ്പം അവളുടെ ചുണ്ടുകൾ മന്ത്രിച്ചു....പുഞ്ചിരിയോടെ സെർച്ച്‌ ബട്ടണിൽ വിരൽ അമർത്തി... ആദ്യം തന്നെ കണ്ണിൽ പതിഞ്ഞത് ഓമിന്റെ പ്രൊഫൈൽ ആണ്....അവൾ അത് ഓപ്പൺ ചെയ്തു.... ഹിപ്പി ഹെയർ വാരി കെട്ടി പുഞ്ചിരിച്ച് നിൽക്കുന്ന ഓമിന്റെ ഫോട്ടോയിലൂടെ അവൾ വിരൽ ഓടിച്ചു.... മുകളിലേക്ക് scroll ചെയ്തു പോയപ്പോൾ കണ്ടു ഒരുപാട് ഫോട്ടോസ്....വത്യസ്ഥ തരത്തിലുള്ള പെയിന്റിംഗ്സ്...

അവൾ എല്ലാം കൗതുകത്തോടെ നോക്കി... അപ്പോഴാണ് ഫ്രഷ് ആയ ഒരു പോസ്റ്റ്‌ അവളുടെ കണ്ണിൽ പെട്ടത്....അതൊരു റിവ്യൂ ആയിരുന്നു..അവൾ അത് വായിച്ചു നോക്കി മിഥുന എന്നൊരു സ്ത്രീയുടെ കഥയെ കുറിച്ച് ആയിരുന്നു ആ എഴുത്ത്... വളരെ വാജാലമായി എഴുതിയിരിക്കുന്നു..ആർക്ക് ആയാലും ആ കഥ വായിച്ചു നോക്കാൻ തോന്നും അത്രക്ക് മനോഹരമായിരുന്നു ആ റിവ്യൂ..... വായിക്കുമ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു.... വീണ്ടും ഓരോ പോസ്റ്റുകളും നോക്കി അവൾ കിടന്നു.... ഇടക്ക് അവളുടെ കണ്ണുകൾ അവൻ വരച്ച ഒരു പെയിന്റിംഗ്ൽ പതിഞ്ഞു... ഒരു ഇടിഞ്ഞു പൊളിഞ്ഞ തറവാടിന് സൈഡിലേ മരവും അതിൽ നിന്ന് പൊഴിഞ്ഞു വീഴുന്ന പൂക്കളും...മനോഹരമായിരുന്നു ആ ചിത്രം ജീവനുള്ളത് പോലെ അതിലെ മരത്തിൽ നിന്ന് പൊഴിഞ്ഞു വീഴുന്ന പൂക്കൾ കണ്മുന്നിൽ കാണുന്നത് പോലെ അവൾക്ക് തോന്നി... അതിനു മുകളിൽ എഴുതിയ വരികളിൽ കണ്ണുകൾ ഉടക്കി... "പൂത്തതുമില്ല കൊഴിഞ്ഞതുമില്ല.. എങ്കിലും നിന്റെ സുഗന്ധം എന്നിൽ നിറഞ്ഞു നിൽക്കുന്നു..." വാക്കുകൾ വായിച്ചപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു... "സിദ്ധു.....!!!"

വാതിലിൽ മുട്ടി രോഹിണി വിളിച്ചപ്പോഴാണ് അവൾ ഫോണിൽ നിന്ന് നോട്ടം മാറ്റിയത്.. ഫോൺ ഓഫ്‌ ആക്കി പോയി ഡോർ തുറന്നു. "എന്താ അമ്മേ..?? " മുന്നിൽ നിൽക്കുന്ന ജഗനെ നോക്കി അവൾ ചോദിച്ചു.. "ഭക്ഷണം കഴിക്കാൻ വിളിച്ചതാണ്..കുറേ നേരം ആയല്ലോ റൂമിൽ കയറി വാതിൽ അടച്ചിട്ട് അത് കൊണ്ട് വിളിച്ചതാ...." "മ്മ്മ്...ഞാൻ വന്നോളാം... " "എല്ലാവർക്കും ഒരുമിച്ചു കഴിച്ചുടെ സിദ്ധു...ദേ അച്ഛൻ ഓഫീസിൽ നിന്ന് ഭക്ഷണം കഴിക്കാൻ വന്നിട്ടുണ്ട്...നീ വാ... " "ഞാനില്ലെന്ന് പറഞ്ഞില്ലേ...പിന്നെ എന്താ അമ്മേ...ഒന്ന് ശല്യം ചെയ്യാതെ പോ.. " ദേഷ്യത്തോടെ ഉറക്കെ പറഞ്ഞു കൊണ്ട് അവൾ വാതിൽ കൊട്ടി അടച്ചു.... _________ "ഉറക്കെ സംസാരിക്കുന്നത് എനിക്കിഷ്ടമല്ല...it's irritating...." ഫോണിൽ സംസാരിക്കുന്ന അല്ലുവിനെ നോക്കി ഓം പറഞ്ഞു... "ഇതെന്തൊരു കഷ്ടമാ...എനിക്ക് സംസാരിക്കണ്ടെ.....?? " അല്ലു ദേഷ്യത്തോടെ ചോദിച്ചു... "സംസാരിക്കാം പക്ഷേ അത് മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു കൊണ്ട് ആകരുത് അല്ലു..." അല്ലു ദേഷ്യത്തിൽ ടേബിളിൽ അടിച്ചു...ഓം അവനെ ഒന്ന് തുറിച്ചു നോക്കിയ ശേഷം ചോറ് കഴിച്ച പ്ലേറ്റ് എടുത്തു കിച്ചണിലേക്ക് പോയി... "ഇത് കഷ്ടമാണ് അച്ഛാ...എനിക്ക് ആരോടും ഫോണിൽ സംസാരിക്കാൻ പറ്റാതെ ആയോ ഇവിടെ... "

ഓം പോയി കഴിഞ്ഞപ്പോൾ മഹേശ്വരനെ നോക്കി അല്ലു ചോദിച്ചു... "അവൻ പറഞ്ഞതിൽ എന്താ തെറ്റ്...നീ ദേഷ്യപെടുമ്പോൾ എന്ത് ഉറക്കെ ആണ് സംസാരിക്കുന്നത്..." ഹരൻ കഴിക്കുന്നതിനിടയിൽ പറഞ്ഞു.. "ഓ നിങ്ങൾ ഒറ്റ കെട്ട് ഞാൻ പുറത്ത്... " അല്ലു എല്ലാവരെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു... അവർ മൂന്ന് പേരും പരസ്പരം നോക്കി പൊട്ടിചിരിച്ചു...കിച്ചണിൽ നിന്ന് ഓം വന്നപ്പോൾ എല്ലാവരും ചിരി നിർത്തി കഴിക്കുന്നതിൽ ശ്രദ്ധ കൊടുത്തു.... "അമ്മേ ഞാൻ ഒന്ന് പുറത്ത് പോകുവാ... " മുഖത്തേക്ക് വീണ മുടിയിഴകളെ വരി ഒതുക്കി അവൻ രോഹിണിയോട് പറഞ്ഞു.. "ഓം...നീ ഒന്ന് നിന്നെ... " പുറത്തേക്ക് ഇറങ്ങാൻ നിൽക്കവേ മഹേശ്വർ അവനെ വിളിച്ചു.. "എന്താ അച്ഛാ...?? " "ഇന്ന് നീ ഇങ്ങോട്ട് വരണം...തറവാട്ടിൽ പോകണ്ട... " "ഞാൻ ശ്രമിക്കാം അച്ഛാ.. " ചിരിയോടെ മറുപടി പറഞ്ഞു കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി പോയി.... _________ "ഡീ ഇവിടെ കറങ്ങി നടക്കാതെ നേരെ വീട്ടിലേക്ക് പോയേക്കണം.... " ബീച്ചിൽ സിദ്ധുവിനെ ഡ്രോപ്പ് ചെയ്തു കൊണ്ട് ജീവൻ പറഞ്ഞു.. "ശെരി....കുഞ്ഞേട്ടാ.... "

അവന്റെ താടിയിൽ പിടിച്ചു കൊഞ്ചി കൊണ്ട് അവൾ പറഞ്ഞു... ജീവൻ ചിരിച്ചു... "എന്നാ ശെരി....നിന്റെ ബോറടി മാറുമ്പോൾ വീട്ടിലേക്ക് ചെല്ല്....എനിക്ക് അർജെന്റ് ആയിട്ട് ഒരിടം വരെ പോകാനുണ്ട്... " അവളുടെ കവിളിൽ തട്ടി പറഞ്ഞു കൊണ്ട് അവൻ കാറിൽ കയറി.... ജീവന്റെ കാർ പാഞ്ഞു പോയതും... സിദ്ധു കടൽ തീരത്ത്‌ കൂടെ കൈകൾ പിണച്ചു കെട്ടി കൊണ്ട് നടന്നു.... ആഞ്ഞു വീശുന്ന ഇളം ചൂടുള്ള കാറ്റ് അവളുടെ മുടിയിഴകളെ പാറി പറത്തുന്നുണ്ടായിരുന്നു.... കുറച്ചു മുന്നോട്ട് നടന്നപ്പോൾ അവൾ കണ്ടു തിരമാലകൾ വന്നു തലതല്ലി ചാവുന്ന പാറക്കൂട്ടത്തിന് മുകളിൽ കടലിലേക്ക് നോക്കി ഇരിക്കുന്ന ഓമിനെ.... അവളുടെ കാലുകൾ വേഗത്തിൽ അവന്റെ അടുത്തേക്ക് ചലിച്ചു....കണ്ണുകളിൽ അവൻ മാത്രമായിരുന്നു.... മറ്റൊന്നും ശ്രദ്ധിക്കാതെ എന്തോ ആലോചിച്ചിരിക്കുന്ന ഓം അവൾ അടുത്ത് വന്നത് അറിഞ്ഞതെ ഇല്ല.. അവൾ മുരട് അനക്കി അവന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ നോക്കി... അവൻ ഒരു വൈറ്റ് പേപ്പറിൽ ഇടക്ക് എന്തോ കുത്തി വരച്ചു വെക്കുന്നുണ്ട്....അവൾ ഒരിക്കൽ കൂടെ ശബ്ദമുണ്ടാക്കി... ഇത്തവണ അവൻ തിരിഞ്ഞു നോക്കി..അവന്റെ മുഖത്ത്‌ ഞെട്ടലോ കൗതുകമോ ആകാംഷയോ ഉണ്ടായിരുന്നില്ല.... "സൃഷ്ടി....!!!"

പുഞ്ചിരിയോടെ അവൻ വിളിച്ചു... "അപ്പൊ ഓർമയുണ്ടല്ലെ...??? " ചിരിച്ചു കൊണ്ട് അവൾ അവന്റെ അടുത്ത് ഇരുന്നു... അവൻ ചിരിയോടെ വീണ്ടും അവന്റെ ജോലിയിൽ ഏർപ്പെട്ടു.... "കൊള്ളാലോ..!!" അവൻ വരയ്ക്കുന്ന ചിത്രത്തിലേക്ക് നോക്കി അവൾ പറഞ്ഞു.... "ഹ്മ്മ് .... " അവനൊന്നു മൂളി... "എന്താ ഇവിടെ വന്നിരിക്കുന്നത്...?? " "ഇഷ്ട്ടം ഉള്ളത് കൊണ്ട്...?? " വരയ്ക്കുന്നതിനിടയിൽ അവൻ മറുപടി പറഞ്ഞു... അവള് പിന്നെ ഒന്നും ചോദിച്ചില്ല... കുറച്ചു നേരം അവൻ വരയ്ക്കുന്നത് നോക്കി ഇരുന്നു... അതൊരു സ്ത്രീയുടെ രൂപം ആയിരുന്നു.... സാരി ഉടുത്ത ഒരു ശാലീന സുന്ദരി.... "ഇതാരാ...?? " "എന്റെ അമ്മ.. !!!" ആ ചിത്രത്തിലേക്ക് തന്നെ നോക്കി അവൻ പറഞ്ഞു.. "വരയ്ക്കാൻ ഇഷ്ടമാണല്ലെ..?? " അവൾ ചോദിച്ചു... "വരക്കും...പക്ഷെ അങ്ങനെ എല്ലാം ഒന്നും വരക്കില്ല...ഇഷ്ടമുള്ളത് മാത്രം... " അതും പറഞ്ഞവൻ എഴുനേറ്റു... "പോകുവാണോ...?? " മുഖം ഉയർത്തി അവൾ ചോദിച്ചു.... "അതെ.... " ചിരിയോടെ അവൻ നടന്നു നീങ്ങി... "അതേയ്... ഓം...എന്നെ കൂടെ ഒന്ന് വരക്കുമോ...?? " നടന്നു നീങ്ങുന്ന അവനെ നോക്കി അവൾ വിളിച്ചു ചോദിച്ചു.. ഇല്ലെന്ന മട്ടിൽ തലയാട്ടി കൊണ്ട് അവൻ തിരിഞ്ഞു നടന്നു....... ........ തുടരും...........

ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 3

Share this story