ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 5

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

ഇല്ലന്നോ....?? അവൻ പോകുന്നത് നോക്കി നിന്നു കൊണ്ട് സിദ്ധു പിറു പിറുത്തു... അതെന്താ എന്നെ വരച്ചാൽ...? "ഏയ്‌....ഓം... " നടന്നകന്ന ഓമിനെ എന്തോ ഓർത്ത പോലെ അവൾ വിളിച്ചു... അവൻ തിരിഞ്ഞു നോക്കാതെ അവൻ നിന്നു... "അങ്ങനെ വിട്ടാ പറ്റൂലല്ലോ.?? " ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾ അവനടുത്തേക്ക് ഓടി... "മ്മ്മ്..എന്താ....? " കിതച്ചു കൊണ്ട് മുന്നിൽ വന്നു നിന്ന അവളെ നോക്കി അവൻ ചോദിച്ചു .. "അതെന്താ എന്നെ വരയ്ക്കാത്തത്...?? " അരയിൽ കൈ കുത്തി നിന്ന് കൊണ്ട് അവൾ ചോദിച്ചു... അവൻ മറ്റെങ്ങോ നോക്കി നിന്ന് ചിരിച്ചു... "ഒരു ചിത്രം വരച്ചു തരുവോ എന്നല്ലേ ചോദിച്ചെ..." "ആരെങ്കിലും പറഞ്ഞാൽ ഒന്നും ഞാൻ വരയ്ക്കില്ല...എനിക്ക് തോന്നണം..." പുഞ്ചിരിയോടെ അവൻ പറഞ്ഞു... "എന്നാ ഇപ്പൊ തോന്നിയില്ലേ..?? " അവളുടെ ചോദ്യത്തിന് മറുപടിയായി അവൻ ചിരിച്ചു....അവന്റെ ചിരിയിൽ എന്തോ ഒളിഞ്ഞിരിക്കുന്ന പോലെ അവൾക്ക് തോന്നി... അവൾ പോലും അറിയാതെ അവന്റെ കണ്ണുകൾ അവളെ അവനിലേക്ക് വലിച്ചടുപ്പിക്കുന്ന പോലെ...

സിദ്ധു അവന്റെ മുഖത്തെക്ക് തന്നെ നോക്കി നിന്നു... അവന്റെ കണ്ണുകളും അവളുടെ മുഖമാകെ ഓടി നടക്കുന്നുണ്ടായിരുന്നു.. കണ്മഷിയുടെ വേലിയില്ലാത്ത അവളുടെ കണ്ണുകളുകൾക്ക് വല്ലാത്തൊരു ഭാവമായിരുന്നു.... അവൻ പോലും അറിയാതെ കൈകൾ അവളുടെ കവിളിൽ തലോടി... അവളുടെ കണ്ണുകൾ മിഴിഞ്ഞു.... ഓം അവന്റെ വിരൽ കൊണ്ട് അവളുടെ മൂക്കിൻ തുമ്പിൽ പതിയെ തട്ടി... അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളിൽ തറഞ്ഞു നിന്നു... അവളിൽ ഉടലെടുത്ത വികാരം എന്ന് അറിയുകയില്ല... അരയന്മാരുടെ ലേലം വിളികൾ കേട്ട് അവൾ ഞെട്ടി തരിച്ചു കൊണ്ട് പുറകോട്ട് നീങ്ങി... അവനെ നോക്കാൻ കഴിയാതെ വിറക്കുന്ന ഉടലോടെ അവൾ നിന്നു.... പരിഭ്രമത്തോടെ മുഖത്തേക്ക് വീണ മുടിയിഴകളെ മാടി ഒതുക്കി കൊണ്ട് അവൾ ഒളി കണ്ണിട്ട് അവനെ നോക്കി.... "ഒരു ചെമ്പകം പോലെ...." അവൻ പുഞ്ചിരിയോടെ ഉരുവിട്ടു.... "എന്താ....? " അവൾ ചോദ്യഭവത്തിൽ അവനെ നോക്കി... "Nothing.... " പറയുമ്പോഴും ചുണ്ടിൽ ഊറിയ പുഞ്ചിരി അങ്ങനെ തന്നെ ഉണ്ടായിരുന്നു....

അവളുടെ മുഖം ഒരിക്കൽ കൂടെ നോക്കി കൊണ്ട് അവൻ തിരിഞ്ഞു നടന്നു.... "എന്നെ വരക്കുമോ...?? " അവൾ വിളിച്ചു ചോദിച്ചു.... അവൻ മറുപടി പറയാതെ നടന്നു നീങ്ങി... "ഞാനും ഉണ്ട്.. " അവനോടൊപ്പം നടന്നു കൊണ്ട് അവൾ പറഞ്ഞു... രണ്ട് പേരും ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു.... നടക്കുന്നതിനിടയിൽ അവൾ ഇടക് അവനെ നോക്കി കൊണ്ടിരുന്നു...ഓം മറ്റു കാഴ്ച്ചകളിൽ മുഴുകി കൊണ്ടിരുന്നു... "സോഷ്യൽ മീഡിയയിൽ ഞാനൊരു തന്റെ ഒരു റിവ്യൂ കണ്ടു...!!" നടത്തത്തിനിടയിൽ അവൾ പറഞ്ഞു.. അവൻ മുഖം ചെരിച്ചവനെ നോക്കി... "ഒരു മിഥുന എന്ന് സ്ത്രീയുടെ.. " അവന്റെ നോട്ടത്തിനർത്ഥം മനസിലായ പോലെ അവൾ പറഞ്ഞു നിർത്തി... "അതോ....അത് ഒരു കാലിന് വയ്യാത്ത ഒരു പെൺകുട്ടിയാണ്...കുറേ നാളായി അവളുടെ ബുക്കിന് ഒരു റിവ്യൂ എഴുതി കൊടുക്കാൻ പറയുന്നു...അങ്ങനെ എഴുതിയതാ... " മുന്നോട്ട് നടക്കവേ അവൻ മറുപടി കൊടുത്തു... "എന്നും ഇവിടെ വരുമോ...?? " "ഇടക്ക് ഒക്കെ..." അവൻ പറഞ്ഞു.. സിദ്ധുന് എന്തൊക്കെയോ ചോദിക്കണം എന്നുണ്ട് പക്ഷെ എന്ത്...?? അവളുടെ ഉള്ളിൽ ചോദ്യം ഉണർന്നു.... ബൈക്കിനടുത്ത് എത്തിയപ്പോൾ ഓം അവൾക്ക് നേരെ തിരിഞ്ഞു... "എന്നാ ശെരി സൃഷ്ടി....പിന്നെ എപ്പോഴെങ്കിലും കാണാം...

" പുഞ്ചിരിയോടെ അതും പറഞ്ഞവൻ ബൈക്കിൽ കയറി... "പിന്നെ..ഓം..." അവൾ വിളിച്ചു... "മ്മ്മ്...... " പുരികം ഉയർത്തി അവൻ അവളെ നോക്കി... "നമ്മൾ ഇപ്പോ ഫ്രണ്ട്‌സ് ആയില്ലേ...സൊ..? " അവൻ നിന്ന് പരുങ്ങി... "സോ...?? " "സോ...എല്ലാവരും എന്നെ സിദ്ധു എന്നാ വിളിക്കാ.. അങ്ങനെ വിളിക്കുന്നതാ എനിക്കും ഇഷ്ടം...ഓം എന്നെ അങ്ങനെ വിളിച്ചാൽ വിളിച്ചാൽ മതി... " ചെറു ചമ്മലോടെ അവൾ പറഞ്ഞു നിർത്തി... അവന്റെ മുഖത്തു വല്ല്യേ ഭാവവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല... "ഓക്കേ ബൈ... ശ്രീ... !!" അവൻ അവൾക്ക് നേരെ കൈ നീട്ടി... അവൾ മുഖം ചുളിച്ചു കൊണ്ട് അവന്റെ കയ്യിലേക്ക് നോക്കി... "ഹലോ.... " അവൻ അവളുടെ മുഖത്തിന് നേരെ കൈ വീശി... അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി ഒന്ന് ചിരിച്ചു പിന്നെ അവന്റെ കൈകളിൽ കൈ ചേർത്ത് കുലുക്കി.... "ബൈ... " അവൾ പറഞ്ഞു.. അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ട് എടുത്തു.... "ശ്രീ..... !!!!" അവന്റെ വിരലുകൾ അമർന്ന കവിളിലും മൂക്കിൻ തുമ്പിലും അവളുടെ തലോടി കൊണ്ട് മന്ത്രിച്ചു... __

"നന്നായി ജോലി എടുക്കമല്ലോ അല്ലെ...പിന്നെ കുക്കിംഗ്‌ ഒക്കെ അറിയുമല്ലോ അല്ലെ...?? " പുതിയതായി വന്ന ജോലിക്ക് വന്ന സ്ത്രീയോട് കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു രോഹിണി.... "ആഹാ പുതിയ ആള് വന്നോ...?? " ഹാളിലേക്ക് വന്ന ഹരൻ ചോദിച്ചു... "ആഹ് മക്കൾക്ക് തോന്നുന്നില്ല അമ്മക്ക് കൂട്ടായി ഒരാളെ കൊണ്ട് വരണം എന്ന്...ഈ വയസാൻ കാലത്ത് എല്ലാ ജോലിയും കൂടെ എന്നെ കൊണ്ട് വയ്യാ.... " ഹരനെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു... ഹരൻ ചിരിക്കുന്നുണ്ടായിരുന്നു... "എന്താ ഇവിടെ കളിയും ചിരിയും ഒക്കെ...?? " വാതിൽക്കൽ നിന്ന് ഓം പറയുന്നത് കേട്ട് അവർ അങ്ങോട്ട് നോക്കി... "നീ വന്നോ...ചായ വേണോ നിനക്ക്.. " അവനെ കണ്ടപ്പോൾ രോഹിണി ചോദിച്ചു... "വേണ്ട ..." രോഹിണിയുടെ അടുത്ത് നിൽക്കുന്ന സ്ത്രീയെ ഒന്ന് നോക്കിയതിന് ശേഷം അവൻ അകത്തേക്ക് പോയി... "അമ്മേ...പുതിയ ജോലിക്കാരിക്ക് ദേ ആ പോയ മകന്റെ സ്വഭാവത്തെ കുറിച്ച് കൂടെ പറഞ്ഞു കൊടുത്തേക്ക്.... " ഓം പോകുന്നത് നോക്കി നിന്ന രോഹിണിയോടായി ഹരൻ പറഞ്ഞു... "ശെരിയാ...അത് ഞാനും മറന്നു... " രോഹിണി ധൃതിയിൽ ജോലിക്ക് വന്ന സ്ത്രീയുടെ നേരെ തിരിഞ്ഞു... "പിന്നെ മല്ലികെ അത് എൻറെ രണ്ടാമത്തെ മകനാണ് ഓംകാര...

അവന്റെ റൂമിൽ മാത്രം വൃത്തിയാക്കാൻ കയറേണ്ട...അവൻ തന്നെയാണ് അവന്റെ റൂം വൃത്തിയാക്കാറ്...അവന് വേണ്ടത് അവൻ എടുത്തു കഴിച്ചോളും...അവന്റെ കാര്യങ്ങൾ മറ്റാരും ചെയ്യുന്നത് അവന് ഇഷ്ടമല്ല...അക്കാര്യം ഒന്ന് ശ്രദ്ധിക്കണം...." രോഹിണി ആ സ്ത്രീയോട് പറഞ്ഞു... "ഹ്മ്മ്..ശെരി മേഡം..." അവർ തലയാട്ടി.... റൂമിൽ കയറിയാ ഓം ആദ്യം ചെന്നത് ക്യാൻവാസിൽ പൂർത്തിയാക്കാത്ത വരച്ചു വെച്ച ചിത്രത്തിലേക്ക് ആയിരുന്നു.... അരക്ക് കൈ കൊടുത്ത് കുറച്ചു നേരം അവൻ അതിലേക്ക് നോക്കി നിന്നു... ഒരു ദീർഘശ്വാസം എടുത്തു കണ്ണുകൾ തുറന്നു ആ ക്യാൻവാസിൽ തെളിഞ്ഞത് സിദ്ധുവിന്റെ മുഖം ആയിരുന്നു... അവൻ തലയൊന്നു കുടഞ്ഞു...അവളുടെ മുഖം കണ്മുന്നിൽ ഉള്ളത് പോലെ തോന്നി.... അവൻ വേഗം ബെഡിൽ ചെന്നിരുന്നു വൈറ്റ് പേപ്പർ എടുത്തു അതിലേക്ക് നോക്കി...സിദ്ധുവിന്റെ മുഖം മാഞ്ഞതെ ഇല്ല.... അവളുടെ രൂപത്തെ പേപ്പറിൽ പകർത്താൻ അവന്റെ ഉള്ളം വിങ്ങി... വീതി കുറഞ്ഞ കറുത്ത പുരികകൊടിക്കൾ വരക്കുമ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...ആ കുഞ്ഞു മൂക്ക് പേപ്പറിൽ പകർത്തുമ്പോൾ ആ മൂക്കിൻ സ്പർശിച്ചത് ഓർമ വന്നു....ഒരു വേള വര നിർത്തി അവൻ അവന്റെ കൈകളിൽ ഒന്ന് നോക്കി...

വീണ്ടും വീണ്ടും അവളുടെ മുഖം മിന്നി മായ്ഞ്ഞു കൊണ്ടിരുന്നു.... നിറയെ പീലികൾ ഉള്ള വിടർന്ന കണ്ണുകൾ വരക്കുമ്പോൾ ആ കണ്ണുകളിൽ താൻ നിറഞ്ഞു നിൽക്കുന്നത് പോലെ അവന് തോന്നി... വശ്യമായ പുഞ്ചിരിയുള്ള അവളുടെ മുഖം വരച്ചു തീർന്നപ്പോൾ അവന് എന്ത് കൊണ്ടോ സംതൃപ്തി തോന്നിയില്ല.... കുറേ നേരം അവൻ അതിലേക്ക് നോക്കി ഇരുന്നു..... അവൻ പൂർത്തിയാക്കാത്ത ചിത്രത്തിനരുകിലേക്ക് ചെന്നു... രണ്ട് ചിത്രങ്ങളിലേക്കും മാറി മാറി നോക്കി... "ഓം....നിന്നെ അച്ഛൻ വിളിക്കുന്നു..." വാതിലിൽ മുട്ടി അല്ലു വിളിച്ചപ്പോഴാണ് അവൻ നോട്ടം മാറ്റിയത്... "ഞാൻ വന്നോളാം..." ഗൗരവത്തോടെ അവൻ മറുപടി കൊടുത്തു... അല്ലു പതിയെ റൂമിലേക്ക് കയറി... "നീ ഇത് ഇതുവരെ കംപ്ലീറ്റ് ചെയ്തില്ലേ ഓം..." പൂർത്തിയാക്കാതെ വെച്ച സ്ത്രീ രൂപത്തെ നോക്കി അല്ലു ചോദിച്ചു... "ഇല്ല... " ചിത്രത്തിൽ നിന്ന് കണ്ണ് എടുക്കാതെ അവൻ പറഞ്ഞു... "ശെരിക്കും ഇതാരാ...?? നീ അറിയില്ല പറഞ്ഞത് വെറുതെ.." ഓമിനെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് അല്ലു ചോദിച്ചു... "ഇതാരാ എന്ന് എനിക്കും അറിയില്ല അല്ലു...ഇടക്ക് എപ്പോഴോ സ്വപ്‌നത്തിൽ വന്നു...മുഖം വ്യക്തമല്ല...പൂർത്തിയാക്കാൻ എന്നെങ്കിലും കഴിയും എന്നൊരു വിശ്വാസം..." സൗമ്യമായ ഭാഷയിൽ ഓം പറഞ്ഞു നിർത്തി...

അല്ലു അവനെ നോക്കി നിന്നു... "നിനക്ക് വട്ടാണ് ഒരു സ്വപ്നവും ചിത്രവും..അല്ല പിന്നെ.. " മനസ്സിൽ ഉള്ളത് വെട്ടി തുറന്ന് പറഞ്ഞു കൊണ്ട് അല്ലു അവനെ നോക്കി... ഓമിന്റെ മുഖം മാറി...അവൻ എന്തേലും പറയും മുന്നേ അല്ലു പുറത്തേക്ക് ഇറങ്ങി... __________ "എന്താണ് ഇന്ന് വലിയ സന്തോഷത്തിൽ ആണല്ലോ...മ്മ്മ്... " തന്റെ മടിയിൽ വന്നു കിടന്ന സിന്ധുവിന്റെ നെറുകയിൽ തലോടി കൊണ്ട് ജീവൻ ചോദിച്ചു... "മ്മ്ഹ്ഹ്... " കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് അവൾ അവനെ നോക്കി... "അങ്ങനെ അല്ലല്ലോ...പതിവില്ലാത്ത ചിരിയും കളിയും..." ജീവൻ ഒരിക്കൽ കൂടെ ചോദിച്ചു നോക്കി... "ഒന്നുമില്ലെന്ന് പറഞ്ഞില്ലേ കുഞ്ഞേട്ടാ..." അവൾ ച്ചിണുങ്ങി... ജീവൻ ചിരിച്ചു... വീട്ടു മുറ്റത്ത്‌ അനന്തന്റെ കാർ വന്നു നിന്നു... "അച്ഛൻ വന്നല്ലോ..." വാതിൽക്കലേക്ക് നോക്കി കൊണ്ട് ജീവൻ പറഞ്ഞു... സിദ്ധു വേഗം അവന്റെ മടിയിൽ നിന്ന് എഴുനേറ്റു... "അച്ഛൻ വന്നതിന് നീ എന്തിനാ സിദ്ധു പോകുന്നത്... " ജീവൻ അവളോട് ചോദിച്ചു... അവൾ മറുപടി കൊടുക്കാതെ റൂമിലേക്ക് പോയി... അവൾ വാതിൽ കൊട്ടി അടക്കുന്ന ശബ്ദം ഹാളിലേക്ക് കേൾക്കാമായിരുന്നു.. "കുഞ്ഞു നാള് മുതൽ തുടങ്ങിയത പെണ്ണിന്റെ ഈ സ്വഭാവം...ആരേലും എന്തേലും ചോദിച്ചാൽ കടിച്ചു കീറാൻ നിൽക്കുന്ന ഒരു നിൽപ്പും ഇഷ്ട്ടമല്ല എന്നൊരു ഡയലോഗും...

അവളുടെ ഈ സ്വഭാവം കണ്ട് പേടിയാവുന്നുണ്ട് എനിക്ക്... " നെഞ്ചിൽ കൈ വെച്ച് കൊണ്ട് യമുന പറഞ്ഞു... അനന്തൻ ഒന്നും മിണ്ടാതെ റൂമിലേക്ക് നടന്നു... ജീവൻ യമുനയെ ചേർത്ത് പിടിച്ചു... "അമ്മ വിഷമിക്കണ്ട എല്ലാം ശെരിയാവും...നമ്മുടെ കലിപ്പത്തിയെ പൊന്ന് പോലെ നോക്കാൻ അവൾക്ക് പറ്റിയ ചൊങ്കൻ ചെക്കനെ തന്നെ കിട്ടും അക്കാര്യത്തിൽ അമ്മ വിഷമിക്കണ്ട..." ചിരിയോടെ ജീവൻ പറഞ്ഞത് കേട്ട് യമുന അവന്റെ കവിളിൽ തലോടി... ബെഡിൽ കിടന്ന് ഓമിന്റെ ഫോട്ടോയിലേക്ക് നോക്കി കിടക്കുകയായിരുന്നു സിദ്ധു...അവൾ അവന്റെ ഫോട്ടോ സൂം ചെയ്തു കണ്ണുകൾ മാത്രമായി നോക്കി...ആ കണ്ണുകൾ തന്നെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നത് പോലെ.. ഹൃദയത്തിന്റെ ഉള്ളറകളിൽ എത്തി നിൽക്കുന്നു അവന്റെ ഓരോ നോട്ടവും...ആ നോട്ടം ആഴ്ന്നിറങ്ങി ആത്മവിന്റെ ഭൂതകാലം ചികയുന്ന പോലെ...പ്രിയപ്പെട്ട എന്തൊക്കെയോ തിരികെ കിട്ടിയാ ഒരു സംതൃപ്തി അവൾക്കുണ്ടായിരുന്നു... ഹൃദയത്തിൽ ഒളിച്ചു വെച്ച മരണമില്ലാത്ത പ്രണയം പൊടി തട്ടി എടുക്കാൻ അവളുടെ ഹൃദയം തുടി കൊട്ടും പോലെ... അവൾ അവന്റെ കണ്ണുകളിലൂടെ വിരൽ ഓടിച്ചു... എന്ത് കൊണ്ടോ നെഞ്ച് വല്ലാതെ മിഡിക്കുന്നു... __

"ഓം ഇന്ന് ഉച്ചക്ക് ഒരു കോൺഫറൻസ് ഉണ്ട് നീ ആ ബിൽഡിംഗ്‌ങ്ങിന്റെ drawings അവിടെ present ചെയ്യണം...." ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ മഹേശ്വർ പറഞ്ഞു... "മ്മ്മ്.. ശെരി..." തലയാട്ടി കൊണ്ട് കഴിച്ച പ്ലേറ്റ് എടുത്തു കിച്ചണിലേക്ക് പോയി... "നീ ഇപ്പൊ എങ്ങോട്ടാ... " ഷർട്ടിന്റെ കൈ മടക്കി കൊണ്ട് പുറത്തേക്ക് പോകാൻ നിന്ന അവനോട് അയാൾ ചോദിച്ചു... "Conference ഹാളിൽ കറക്റ്റ് ടൈമിൽ ഞാൻ ഉണ്ടാകും... " അത്ര മാത്രം പറഞ്ഞു കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി പോയി... "അച്ഛൻ ടെൻഷൻ ആവണ്ട..കോൺഫറൻസ് ഹാളിൽ ടൈമിന് അവൻ എന്തായലും ഉണ്ടാകും...അച്ഛൻ കറക്റ്റ് ആയി എത്തിയാൽ മതി... " മഹേശ്വറിനെ നോക്കി ഹരൻ ചിരിച്ചു കൊണ്ട് പറഞ്ഞു... "ഓയ്.... " പാർക്കിലൂടെ ഫോണിൽ നോക്കി നടന്ന ഓം ആ വിളി കേട്ട് തിരിഞ്ഞു നോക്കി... കൈ വീശി കാണിച്ച് ഓടി വരുന്ന സിദ്ധുവിനെ കണ്ടപ്പോൾ അവൻ അവിടെ നിന്നു... "താൻ എല്ലായിടത്തും ഉണ്ടല്ലോ...?? " കിതച്ച് കൊണ്ട് മുന്നിൽ വന്നു നിന്ന സിദ്ധുവിനോട്‌ അവൻ ചോദിച്ചു.. "അതെങ്ങനാ ഞാനാണ് ഇവിടെ ആദ്യം വന്നത്..." ഇരു കയ്യും മാറിൽ കെട്ടി നിന്ന് അവൾ പറഞ്ഞു... "ഓഹ്...അങ്ങനെ ആണോ...then ok .. " ചിരിച്ചു കൊണ്ട് അവൻ മുന്നോട്ട് നടന്നു...ഒപ്പം അവളും... "എന്റെ പിക് വരച്ചോ...??

" ആകാംഷയോടെ അവൾ ചോദിച്ചു ..അവൻ മറുപടി കൊടുത്തില്ല... അടുത്തുള്ള ഇരിപ്പിടത്തിൽ അവൻ ഇരുന്നു ഒപ്പം അവളും... "ഈ ചെമ്പകമരത്തിനോട്‌ എന്താ ഇത്ര ഇഷ്ട്ടം... " ഏറെ നിശബ്ദതക്ക് ശേഷമാണ്...അവൾ ചോദിച്ചത്.. ഓം ഫോണിൽ നിന്ന് മുഖം ഉയർത്തി അവളെ നോക്കി... "അല്ല...ഞാൻ കുറേ ഫോട്ടോസ് കണ്ടു പിന്നെ കുറേ അടിക്കുറിപ്പുകളും വായിച്ചു...എല്ലാത്തിലും ചെമ്പകമരം നിറഞ്ഞു നിൽപ്പുണ്ട് അതുകൊണ്ട് ചോദിച്ചതാ...വല്ലാത്തൊരു ആത്മ ബന്ധം ഉണ്ടെന്ന് തോന്നുന്നു ആ മരത്തിനോട്‌..." അവൾ ചോദിക്കുന്നത് കേട്ട് അവൻ ചിരിച്ചു.. "ഉണ്ടെന്ന് കൂട്ടിക്കൊ... " "അതെന്താ അങ്ങനെ...?? " "എന്താ അങ്ങനെ എന്ന് ചോദിച്ചാൽ അറിയില്ല...ഒരുപക്ഷെ കഴിഞ്ഞ ജന്മത്തിലെ എന്റെ പ്രണയമായിരിക്കാം..." അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു... അവൾ അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു... "If you don't mind ഞാൻ ഒരു കാര്യം പറയട്ടെ... " പെട്ടെന്ന് അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് അവൻ ചോദിച്ചു...അവനിൽ തന്നെ മുഴുകി ഇരുന്ന അവൾ ഒന്ന് ഞെട്ടി... "എ...എന്താ..?? " ........ തുടരും...........

ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 4

Share this story