ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 6

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

"എ....എന്താ...." അവന്റെ നോട്ടം നേരിടാനാകാതെ അവൾ ചോദിച്ചു... അവന്റെ കണ്ണുകൾ പോലും പുഞ്ചിരിക്കുന്നുണ്ടായിരുന്നു... "പറയട്ടെ...മ്മ്മ്... " ചിരിയോടെ അവൻ ചോദിച്ചു.. "മ്മ്മ്...പറ... " അവളിൽ ആകാംഷയേറി... """mi alma se siente renacer cada vez que te veo"""" അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ പറഞ്ഞു... "ന്ത്‌..... " അവൻ പറഞ്ഞത് മനസിലാകാതെ അവൾ മുഖം ചുളിച്ചു... അവളുടെ ഭാവം കണ്ട് അവന് ചിരി വന്നു... "മനസിലായില്ലേ,..." ചിരിയോടെ അവൻ ചോദിച്ചു.. "ഇല്ല....ഇതേത് ഭാഷ...എനിക്ക് ഒന്നും മനസിലായില്ല..." തല ചൊറിഞ്ഞു കൊണ്ട് അവൾ പറയുന്നത് കേട്ട് അവൻ ചിരിച്ചതല്ലാതെ മറുപടി കൊടുത്തില്ല..... "പ്ലീസ് ഓം...പറ എന്താ അതിനർത്ഥം.... " അവൻ ചിരിയോടെ ഇല്ലെന്ന് തലയാട്ടി... "ശെരി വേണ്ട....പറയണ്ട...ഞാൻ കണ്ട് പിടിച്ചോളാം..." ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു.. "ഓക്കേ..." അവൻ അവളുടെ കവിളിൽ തട്ടി... അവൾ അപ്പോഴും അവൻ പറഞ്ഞതിനർത്ഥം ആലോചിച്ച് ഇരിക്കുകയായിരുന്നു... അവന് അത് കണ്ട് ചിരി വരുന്നുണ്ടായിരുന്നു...

"അല്ല എന്റെ പിക് വരച്ചോ...?? ഒന്നും പറഞ്ഞില്ല.... " ഏറെ നേരത്തെ ആലോചനക്ക് ശേഷം അവൾ അവനോട് ചോദിച്ചു.. അവൻ ഫോണിൽ നിന്ന് കണ്ണ് എടുത്തതെ ഇല്ല... "എന്താ ഒന്നും പറയാത്തത്.?? " "പറയാൻ ഒന്നും ഇല്ലാത്തത് കൊണ്ട്... " "എന്റെ പിക് വരയ്ക്കാൻ ഇഷ്ടമില്ല അല്ലെ..." അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ട് അവൾ ചോദിച്ചു... അവൻ ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ അവൾക്ക് ദേഷ്യം വന്നു... കൈ ചുരുട്ടി ഇരുപ്പിടത്തിൽ ആഞ്ഞടിക്കാൻ ഉയർത്തും മുന്നേ ഓം ആ കൈകളിൽ പിടുത്തമിട്ടു... ദേഷ്യം കൊണ്ട് അവളുടെ മുഖം ചുവന്നരുന്നു...അവന്റെ മുഖത്തു ഒരു ചിരി ഉണ്ടായിരുന്നു.... പതിയെ ചൂണ്ടു വിരൽ കൊണ്ട് അവളുടെ മൂക്കിൻ തുമ്പിൽ തട്ടി..... "നിനക്കൊരു മൂക്കുത്തി വേണം...വെള്ള കല്ല് പതിച്ച കുഞ്ഞു മൂക്കുത്തി..." പുഞ്ചിരിയോടെ അവൻ അത് പറയുമ്പോൾ അവളുടെ മുഖത്തെ ദേഷ്യം പതിയെ മാഞ്ഞു തുടങ്ങി... അവൻ അവളുടെ കൈകളെ മോചിപ്പിച്ചു....അവൾ അവനെ തന്നെ നോക്കി ഇരുന്നു... "ഓക്കേ ശ്രീ നമുക്ക് പിന്നെ കാണാം...ബൈ... " തന്നെ കണ്ണ് എടുക്കാതെ നോക്കി ഇരുന്ന സിദ്ധുവിന്റെ കവിളിൽ ഒന്ന് തട്ടി കൊണ്ട് അവൻ എഴുനേറ്റു... നടക്കുമ്പോൾ അവനൊന്നു തിരിഞ്ഞു നോക്കിയത് പോലുമില്ല....

സിദ്ധു അവളുടെ കവിളിൽ തലോടി കൊണ്ട് അവൻ പോകുന്നത് നോക്കി ഇരുന്നു.... എന്തോ ഓർത്തപോലെ മൂക്കിന്റെ തുമ്പിൽ ഒന്ന് തൊട്ട്...പിന്നെ പുഞ്ചിരിച്ചു.... അവൾക്ക് അവന്റ character മനസ്സിലാവുന്നുണ്ടായിരുന്നില്ല... ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു അവൾക്ക്.... വീട്ടിൽ എത്തും വരെയും അവളുടെ മനസ്സിൽ ഓമിന്റെ വാക്കുകൾ ആയിരുന്നു.... റൂമിൽ കയറി കണ്ണാടിക്ക് മുന്നിൽ നിന്ന് അവൾ സ്വയം ഒന്ന് നോക്കി.... മൂക്കുത്തിയോ..??? മൂക്കുത്തി ഇട്ടാൽ എന്നെ കാണാൻ കൊള്ളാവോ..?? സംശയം തീർക്കാനായി അവൾ നെറ്റിയിലെ പൊട്ട് എടുത്തു മൂക്കിൽ ഒട്ടിച്ചു വെച്ചു.... തിരിഞ്ഞും മറിഞ്ഞും നോക്കി... "നീ എന്താ സിദ്ധു ചെയ്യുന്നത്...?? " വാതിൽ തുറന്നു വന്ന ജഗൻ ചോദിച്ചു .. അവൾ വേഗം അവന് നേരെ തിരിഞ്ഞു... "ഞാൻ മൂക്ക് കുത്തിയാൽ എങ്ങനെ ഇരിക്കും ഏട്ടാ...." അവൾ ചോദിച്ചു.. "മൂക്ക് കുത്തുകയോ... " ജഗൻ മുഖം ചുളിച്ചു... "ആഹ്.. " അവൾ കണ്ണുകൾ വിടർത്തി തലയാട്ടി... "ഇപ്പോ നിന്നെ കാണാൻ കൊള്ളാം...ഇനി എന്തിനാ മൂക്ക് കുത്തുന്നത്.. " ചിരിച്ചു കൊണ്ട് അവൻ ചോദിച്ചു.. "എനിക്ക് മൂക്ക് കുത്തണം..ഇപ്പൊ തന്നെ.. " വാശിയോടെ അവൾ പറഞ്ഞു... "നിനക്ക് എന്താടി വട്ടാണോ...എന്നെ കൊണ്ട് വയ്യാ... "

"ഏട്ടൻ എന്നെ കൊണ്ട് പോവണം...എനിക്ക് മൂക്ക് കുത്തണം... ".. അവൾ ജഗന്റെ കയ്യിൽ തൂങ്ങി കൊണ്ട് പറഞ്ഞു . "എന്റെ മോളെ അത് വേണോടി..നല്ല വേദന ആയിരിക്കും... ". "അല്ല...ചെറിയ വേദനയെ ഒള്ളൂ... വാ ഏട്ട..." ജഗന്റെ മനസ്സ് മാറും മുന്നെ അവൾ അവനെ പിടിച്ചു വലിച്ചു പുറത്തേക്ക് ഇറങ്ങി... __________ "എപ്പോ വന്നാലും ഈ ജനലും തുറന്നിട്ട്‌ ആ മരവും വരച്ചിരിക്കും..." ക്യാൻവാസിൽ ചിത്രം വരച്ചു കൊണ്ടിരിക്കുന്ന ഓമിനെ നോക്കി മുത്തശ്ശി ചോദിച്ചു... അവൻ ചിരിച്ചതെ ഒള്ളൂ.... "എന്റെ മുത്തശ്ശി ആ ചെമ്പകം എന്റെ ക്യാൻവാസിലെങ്കിലും വസന്തം വിടർത്തട്ടെ..." ചുണ്ടിൽ ഊറിയ പുഞ്ചിരി മായ്ക്കാതെ അവൻ പറഞ്ഞു... മുത്തശ്ശി അവന്റെ നെറുകയിൽ തലോടി... അവൻ വീണ്ടും വര തുടങ്ങി... "അല്ല ഇതെന്താ.....?? " ടേബിളിൽ റോൾ ചെയ്തു വെച്ചിരിക്കുന്ന വല്യ പേപ്പർ ചൂണ്ടി കൊണ്ട് മുത്തശ്ശി ചോദിച്ചു... "അതോ...അത് ഇനിയും പൂർത്തിയാക്കാത്ത മറ്റൊരു വസന്തം.... " അവൻ പറഞ്ഞതും മുത്തശ്ശി അത് തുറന്നു നോക്കി... പാതി വരച്ചു വെച്ച ഒരു പെൺകുട്ടിയുടെ രൂപം.... "ആഹാ നന്നായിട്ടുണ്ടല്ലോ...നീ എന്താടാ മുഖം വരയ്ക്കാത്തത്...? " "സമയം ആവട്ടെ വരക്കാം... " അവൻ മുത്തശിയുടെ കവിളിൽ ഒന്ന് അമർത്തി മുത്തി... "ഇന്ന് വല്ല്യച്ചനും വല്ല്യമ്മയും വരില്ലേ....??

" അവൻ ഇടക്ക് ചോദിച്ചു.... "ഈ നേരത്തോ...പാതിര ആവാറായി..പോരാത്തതിന് നല്ല മഴക്കോളും ഉണ്ട്...അവര് ഇങ്ങോട്ട് വരാൻ നിന്നതാ...ഞാൻ ഇന്ന് വരണ്ട നാളെ വന്നാൽ മതി എന്ന് പറഞ്ഞു....ഇന്നിനി നീ വീട്ടിൽ പോകുന്നുണ്ടോ..?? " "ഇല്ല....." അവൻ മറുപടി കൊടുത്തു.. അപ്പോഴേക്കും ഇടി വെട്ടി മഴ പെയ്തു....ഓം ജനാലയിലൂടെ പുറത്തേക്ക് നോക്കി... പുതു മണ്ണിൻ ഗന്ധം അവിടെ ആകെ പരന്നു... അവന്റെ കണ്ണുകൾ ചെമ്പകമരത്തിലേക്ക് നീണ്ടു...കാറ്റിൽ ആടി ഉലയുന്ന മരം പുതുമഴ യിൽ ആഹ്ലാദിക്കുകയായിരുന്നു... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.... "ഹ്മ്മ് ഇനി അധികം നോക്കി ഇരിക്കാനൊന്നും പറ്റില്ല.... " മുത്തശ്ശിയുടെ വാക്കുകൾ കേട്ട് അവൻ തിരിഞ്ഞു നോക്കി... "അതെന്താ മുത്തശ്ശി അങ്ങനെ പറഞ്ഞെ...??" അവൻ നെറ്റി ചുളിച്ചു.... "തറവാട് ലേലത്തിന് വെക്കുകയാണത്രേ..നിന്റെ വല്ല്യച്ഛനും അച്ഛനും ഒന്നും ആ പഴയ വീടിനോട്‌ ഒരു താല്പര്യമില്ല...കൃഷ്ണൻ (മുത്തശ്ശിയുടെ മൂത്തമകൻ ) തന്നെ പറഞ്ഞു വീട് ലേലത്തിന് വെച്ചോളാൻ...ആരാ ആ വീട് എടുക്കുന്നത് എന്ന് അറിയില്ല...

എടുത്തു കഴിഞ്ഞാൽ ചെമ്പകവും തറവാടും എല്ലാം ഇടിച്ചു നിരത്തും...ശ്രീമംഗലത്തെ അനന്ദനും തറവാടിന് മേൽ ഒരു കണ്ണുള്ളതാ... " സങ്കടത്തോടെ മുത്തശ്ശി പറഞ്ഞു.... ഓമിന്റെ ഉള്ളിൽ കനൽ എരിഞ്ഞു... "അനന്ദനോ...?? അതാരാ..?? " "എടാ അനന്ദൻ വർമ്മ..അറിയില്ലേ നിനക്ക് നിന്റെ അച്ഛാച്ചന്റെ പെങ്ങളുടെ മകനാണ്....അവർക്കും കൂടെ അവകാശം ഉണ്ട് ഈ വീട്ടിൽ അന്നത്തെ കാലത്ത് ഭാഗം വെപ്പ് ഒന്നും നടക്കാത്തത് കാരണം ആ വീട് ഇങ്ങനെ ഒഴിഞ്ഞു കിടന്നു...ഇടക്ക് അവകാശ തർക്കം വന്നപ്പോഴാണ് നിന്റെ വല്ല്യച്ചൻ കേസ് കൊടുത്തത്...ഇപ്പൊ താ ആ കേസിന് വിധി വന്നു ലേലം വെക്കണം എന്ന്... " ഓം എല്ലം കേട്ടു നിൽക്കുകയായിരുന്നു....മഴയുടെ കുളിരിൽ ഓർമ്മകൾ പെയ്യിച്ചു കൊണ്ട് ആ ചെമ്പകമരം അവനെ കൈ മാടി വിളിക്കുന്നത് പോലെ അവന് തോന്നി... _________ "ആ അമ്മേ നീറുന്നു.... " രാത്രി മഴയിലേക്ക് നോക്കി ഇരിക്കവേ കാറ്റിന്റെ കുസൃതിയിൽ മൂക്കിൻ തുമ്പിലേക്ക് മഴ തുള്ളി വീണപ്പോൾ വേദന കൊണ്ട് സിദ്ധു പറഞ്ഞു. "നിനക്ക് അത് വേണം..അല്ലേൽ ഇപ്പോ ഒരു മൂക്കുത്തി മോഹവും കൊണ്ട് വരില്ലല്ലോ..." ജീവൻ അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്തു.... സിദ്ധു അവനെ തുറിച്ചു നോക്കി... "എന്തായലും മൂക്ക് കുത്തിയപ്പോൾ എന്നെ കാണാൻ കൂടുതൽ ഗ്ലാമർ ആയി അല്ലെ... "

അടുത്ത് ഇരുന്നു ചെറിയ കണ്ണാടിയിലൂടെ അവൾ മൂക്കിൻ തുമ്പിലെ വൈരക്കൽ മൂക്കുത്തിയിലേക്ക് നോക്കി...ഒന്ന് പുഞ്ചിരിച്ചു അത് വെട്ടി തിളങ്ങുന്നുണ്ടായിരുന്നു...മനസ്സിലേക്ക് ഓമിന്റെ മുഖം ഓടിയെത്തി...അവൾ അറിയാതെ പുഞ്ചിരിച്ചു പോയി... "സിദ്ധു നാളെ വൈകീട്ട് നമുക്ക് അമ്പലത്തിൽ പോണം..അവിടുത്തെ പ്രതിഷ്ഠ ദിനം ആണ്... " മടിയിൽ കിടക്കുന്ന ജഗന്റെ മുടിയിൽ തലോടി കൊണ്ട് യമുന പറഞ്ഞു.. സിദ്ധു ആവേശത്തോടെ തലയാട്ടി.... "ഉറപ്പായും പോകാം...കുറേ നാളായി അങ്ങോട്ട് ഒക്കെ പോയിട്ട്...കഴിഞ്ഞ വെക്കേഷന് വന്നപ്പോൾ പോലും പോകാൻ പറ്റിയില്ല....." അവൾ പറഞ്ഞു.. "അമ്മേ...ഇനി എന്റെ തല മസ്സാജ് ചെയ്തു താ.... " ചിണുങ്ങി കൊണ്ട് ജീവൻ പറഞ്ഞു.. "പറ്റില്ല...കുറച്ചു നേരം കൂടെ അമ്മേ....ഓഫിസിൽ ഇന്ന് പിടിപ്പത് ജോലി ഉണ്ടായിരുന്നു....ഇവൻ വെറുതെ കമ്പ്യൂട്ടറിൽ നോക്കി ഇരിക്കുക മാത്രം ചെയ്യും...

വേറെ ഒരു വർക്ക് പോലും ശെരിക്ക് ചെയ്യില്ല... " അമ്മയുടെ അരയിലൂടെ ചുറ്റി പിടിച്ചു കൊണ്ട് ജഗൻ പറഞ്ഞു... "ദേ നിന്റെ അനിയത്തി വെറുതെ ഇരിക്കുന്നു അവളോട് പറയടാ... " മഴയിലേക്ക് നോക്കി ഇരിക്കുന്ന സിദ്ധുവിനെ ചൂണ്ടി യമുന പറഞ്ഞു.... ജീവൻ വേഗം ചാരു പടിയിൽ കയറി ഇരുന്ന് സിദ്ധുവിന്റെ മടിയിൽ കിടന്നു. "മ്മ്മ്... ന്തെ.... " അവനെ കണ്ടപ്പോൾ പുരികം ഉയർത്തി അവൾ ചോദിച്ചു.. "നല്ല മോളല്ലേടി ഏട്ടന്റെ തലയൊന്ന മസ്സാജ് ചെയ്തു താ.. " അവൾ ചിരിച്ചു കൊണ്ട് അവന്റെ മുടിയിഴകളിലൂടെ വിരലോടിക്കാൻ തുടങ്ങി.... "കുഞ്ഞേട്ടാ....ഞാനൊരു വാക്ക് പറഞ്ഞാൽ എനിക്ക് അതിന്റെ അർത്ഥം പറഞ്ഞു തരാവോ...?? " അവൾ ചോദിച്ചു.. "നീ ചോദിക്കടി നിന്റെ ഏട്ടൻ പറഞ്ഞു തിരില്ലേ... " ജീവൻ ഗമയിൽ പറഞ്ഞു... യമുനയും ജഗനും സിദ്ധു പറയുന്നത് കേൾക്കാൻ കാത്തിരുന്നു. "ഒരു മിനിറ്റ് ഞാനിപ്പോ പറയാം... " അവൾ അതും പറഞ്ഞു റൂമിലേക്ക് പോയി.... കുറച്ചു കഴിഞ്ഞ് ഒരു ബുക്കും എടുത്തു വന്നു... """mi.....alma..... se... siente.... renacer.... cada..... vez... que.... te... veo"""" ബുക്കിൽ നോക്കി ഓരോ വാക്കുകളും അവൾ ശ്രദ്ധയോടെ വായിച്ചു... ജീവന്റെ കിളികൾ പാറി പറന്നു പോയി...ജഗന്റെയും യമുനയുടെയും അവസ്ഥയും മറിച് ആയിരുന്നില്ല... "ഇതിന്റെ അർത്ഥ എന്താ ഏട്ടാ.. "

അവൾ മൂന്ന് പേരെയും മാറി മാറി നോക്കി... "അതിന് ഇതേതാ ഭാഷ... "തല കുടഞ്ഞു കൊണ്ട് ജീവൻ ചോദിച്ചു.. "അതെനിക്ക് അറിയില്ല.. " അവൾ ചുണ്ട് ചുളുക്കി... "വല്യേട്ടനറിയോ..?? " അവൾ ജഗന് നേരെ തിരിഞ്ഞു.. "ഇത് ഇംഗ്ലീഷ് ഒന്നും അല്ല വേറെ ഏതോ ഭാഷയാണ്.. " "അപ്പൊ നിങ്ങൾക്കും അറിയില്ല അല്ലെ.. " "എനിക്ക് തോന്നുന്നത് നിന്നെ ആരോ തെറി വിളിച്ചതാന്നാ... " ചിരിച്ചു കൊണ്ട് ജഗൻ പറഞ്ഞു... "ഒന്ന് പോ ഏട്ടാ..." അവന്റെ കൈക്ക് ഒരടി കൊടുത്തു കൊണ്ട് അവൾ റൂമിലേക്ക് കയറി പോയി... റൂമിലെ ബാൽക്കണിയിൽ നിന്ന് അവൾ ആകാശത്തേക്ക് നോക്കി....മഴ പെയ്തു തീർന്നപ്പോഴേക്കും ചന്ദ്രബിംബം നിലാവിൽ മുങ്ങി കുളിച്ചു നിൽക്കുന്നു.... പെയ്യുന്ന മഴയും വീശുന്ന കാറ്റിലും വിരിയുന്ന പൂക്കളിലും അവൾക്ക് ഓമിന്റെ മുഖം മാത്രമേ കാണാൻ കഴിഞ്ഞോള്ളൂ.... പെയ്തിറങ്ങുന്ന മഴയിലും അവളുടെ കവിളിൽ ഒരു ചുണ്ടു ചുംബനം അവൻ നൽകിയ പോലെ അവൾ ഒരു കൈ കൊണ്ട് കവിൾ പൊത്തി... എന്തിനാണ് എന്നെ അവനിലേക്ക് വലിച്ചടുപ്പിക്കുന്നത്....?? ശെരിക്കും അവനാരാണ്...

എനിക്ക് മാത്രമായ് പിറവിയെടുത്തവനോ...??? അവൾ സ്വയം ചോദിച്ചു കൊണ്ടിരുന്നു.... അവനെ കാണാത്ത നേരങ്ങളിൽ ഞാൻ തിരിഞ്ഞു കൊണ്ടിരിക്കുന്നത് എന്നെയാണ്... അവളുടെ അധരങ്ങൾ മന്ത്രിച്ചു കൊണ്ടിരുന്നു.. _________ "ഹര...ഓം വിളിച്ചിരുന്നോ നിന്നെ...?? " ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടെ മഹേശ്വർ ചോദിച്ചു.. "ഇല്ല അച്ഛാ...ഇന്നലെ മീറ്റിംഗ് കഴിഞ്ഞതിന് ശേഷം അവനെ കണ്ടിട്ടില്ല...മുത്തശ്ശിയുടെ അടുത്ത് കാണും...വല്ല്യച്ചനും വല്യമ്മയും ആരുടെയോ കല്യാണത്തിന് പോയിട്ട് വന്നിട്ടില്ലല്ലോ...?? " ഭക്ഷണം വായിലേക്ക് വെച്ച് കൊണ്ട് ഹരൻ പറഞ്ഞു നിർത്തി... അപ്പോഴേക്കും കാളിങ് ബെൽ മുഴങ്ങി... "അത് ഓം തന്നെ..." അല്ലു പറഞ്ഞു... രോഹിണി പോയി ഡോർ തുറന്നു... അല്ലുവിന് തെറ്റിയില്ല അത് ഓം തന്നെയായിരുന്നു.... "ഗുഡ് മോർണിംഗ്... " എല്ലാവരെയും നോക്കി അവൻ പറഞ്ഞു.. Dining ടേബിളിൽ ചെന്നിരുന്നു.. അവൻ സ്വയം ഭക്ഷണം വിളമ്പി കഴിച്ചു... "ഓം...ഇന്നലത്തെ നിന്റെ പ്രസന്റേഷൻ it's outstanding...." അവനെ നോക്കി മഹേശ്വർ പറഞ്ഞു... "താങ്ക്സ് അച്ഛാ...." അവൻ ചിരിച്ചു കൊണ്ട് വീണ്ടും കഴിക്കാൻ തുടങ്ങി...

"പിന്നെ ഓം നീ പറഞ്ഞപോലെ നമ്മൾ വാങ്ങിയ പ്ലോട്ട് ഞാൻ ആ orphanage ന് തിരികെ കൊടുത്തു.."കഴിക്കുന്നതിനിടെ ഹരൻ പറഞ്ഞത് കേട്ട് ഓം പുഞ്ചിരിച്ച് കൊണ്ട് അവനെ നോക്കി. "ഓം...ഇന്നലെ... നീ പാർക്കിൽ പോയിരുന്നോ..?? " അല്ലു ചോദിച്ചു... "മ്മ്മ് പോയിരുന്നു... "ഭാവവത്യാസം ഇല്ലാതെ പറഞ്ഞു കൊണ്ട് അവൻ ചായ മുത്തി കുടിച്ചു... "നിന്റെ കൂടെ ഒരു പെണ്ണിനെ ഞാൻ കണ്ടല്ലോ.." അല്ലു അതും പറഞ്ഞ് ഇടം കണ്ണിട്ട് അവനെ നോക്കി... "അതിനെന്താ...പെണ്ണല്ലേ ഭൂതമൊന്നുമല്ലല്ലോ... " ഓം കഴിച്ചു കഴിഞ്ഞ് പ്ലേറ്റ് എടുത്തു കിച്ചണിലേക്ക് പോയി... "അവന്റെ കൂടെ ഒരു പെണ്ണുണ്ടായിരുന്നു...ഞാൻ മുഖം കണ്ടില്ല...അവൻ അവളോട് സംസാരിക്കുന്നുണ്ടായിരുന്നു... " ഓം പോയി കഴിഞ്ഞപ്പോൾ അല്ലു എല്ലാവരോടുമായി പറഞ്ഞു... "അതിനിപ്പോ എന്താടാ..അവനൊരുപാട് ഫ്രണ്ട്‌സ് ഉള്ളതല്ലേ..." ഹരൻ അവനോടായി പറഞ്ഞു.. "ഓ...എന്റെ ഏട്ടാ കാർത്തിയോടും ഹാഷിയോടും അല്ലാതെ ഓം സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല..ബട്ട്‌ ഇന്നലെ ആ പെണ്ണിനോട്‌ അവൻ സംസാരിക്കുന്നുണ്ടായിരുന്നു...

ഞാൻ അവരുടെ അടുത്തേക്ക് പോകാൻ വിചാരിച്ചതാ.. പിന്നെ അവനത് ഇഷ്ടമായില്ലെങ്കിലോ എന്ന് കരുതി പോയില്ല..... " അല്ലു അതും പറഞ്ഞു കൈ കഴുകാനായി എണീറ്റു... ഹരൻ രോഹിണിയെയും മഹേശ്വറിനെയും ഒന്ന് നോക്കി... "അതവന്റെ ഫ്രണ്ട് ആവും..." മഹേശ്വർ ചിരിച്ചു കൊണ്ട് എണീറ്റു... "അച്ഛാ...ഇന്ന് വൈകീട്ട് ഞാൻ മുത്തശ്ശിയുടെ കൂടെ അമ്പലത്തിൽ പോകണം...." റൂമിലേക്ക് പോകും മുന്നേ ഓം പറഞ്ഞു... "അപ്പൊ ഇന്നും രാത്രി നീ ഇവിടെ ഉണ്ടാവില്ലേ.. "അല്പം ദേഷ്യം കലർന്നിരുന്നു അച്ചന്റെ ശബ്ദത്തിൽ... "പറയാൻ പറ്റില്ല...." ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി.. ________ "ഏട്ടാന്മാരെ..ഈ സാരി എങ്ങനെ ഉണ്ട് കൊള്ളാവോ...??" സാരി വിടർത്തിയിട്ട് ജഗന്റെയും ജീവന്റെയും മുന്നിൽ തിരിഞ്ഞും മറിഞ്ഞും നിൽക്കുന്നുണ്ട് സിദ്ധു... "മ്മ്മ്..കൊള്ളാം..." അവർ രണ്ട് പേരും ഒരേ സ്വരത്തിൽ പറഞ്ഞു... "ഞാനിന്ന് എങ്ങനെയാ മുടി കെട്ടേണ്ടത്..." "നീ അമ്മ കെട്ടുന്നത് പോലെ കെട്ടിയാൽ മതി...അത് നിനക്ക് ചേരും.. " ജീവൻ അവളോടായി പറഞ്ഞു.. "Done..... " ചിരിച്ചു കൊണ്ട് അവൾ റൂമിലേക്ക് പോയി... കണ്ണാടിയുടെ മുന്നിൽ സാരിയും ചുറ്റി മുടി കെട്ടി വെച്ച് അവൾ സ്വയം ഒന്ന് നോക്കി... "ആഹാ ഈ കോലത്തിൽ നിന്നെ കാണാൻ കഴിയും എന്ന് വിചാരിച്ചതല്ല.." വാതിൽക്കൽ വന്നു നിന്ന യമുന അവളെ നോക്കി പറഞ്ഞു.. അവളൊന്ന് ഇളിച്ചു കൊടുത്തു.... ഒരുക്കം ഒക്കെ കഴിഞ്ഞ് രണ്ട് പേരും കൂടെ അമ്പലത്തിലേക്ക് ഇറങ്ങി....

ആകാശത്തിന്റെ ഒരു കോണിൽ നിന്ന് സൂര്യൻ വിട വാങ്ങാൻ വെമ്പി നിൽക്കുന്നുണ്ട്....അമ്പലത്തിൽ നിന്ന് സന്ധ്യ നാമം മുഴങ്ങി കേൾക്കുന്നുണ്ട്... അമ്പലത്തിന് ഇരു പുറവുമുള്ള കുളങ്ങളിലേക്കും എത്തി നോക്കി കൊണ്ട് സിദ്ധു കൽപടവുകൾ കയറി....കൊട്ടും മേളവും കേൾക്കുന്നുണ്ട്...ഒരുപാട് ആളുകളും ഉണ്ടായിരുന്നു.. തൊഴുതിറങ്ങിയപ്പോൾ അയ്യപ്പ സ്വാമിയുടെ പ്രതിഷ്ഠക്ക് മുന്നിൽ എന്തൊക്കെയോ പൂജകളും കർമങ്ങളും നടക്കുന്നുണ്ട് സിദ്ധുവും യമുനയും അവയെല്ലാം കാണാനായി നിന്നു.... "അമ്മേ....ഞാൻ അവിടെ ഒക്കെ കണ്ടിട്ട് വരാം... " യമുനയുടെ ചെവിയിൽ സ്വകാര്യമായി അവൾ പറഞ്ഞു... "അത് വേണ്ട തിരക്ക് ഉണ്ട്...." പറഞ്ഞു തീരും മുന്നേ അവൾ മുന്നോട്ട് നടന്നു നീങ്ങി യിരുന്നു.... പടവുകൾ ഇറങ്ങി അമ്പലത്തിന് മുന്നിലെ കച്ചവടക്കാർക്ക് ഇടയിലൂടെ അവൾ നടന്നു.. അവിടെ ഉള്ള ഓരോ കാഴ്ച്ചകളും അവൾ ഫോണിൽ പകർത്തി കൊണ്ടിരുന്നു... ഫോണിൽ നോക്കി നടന്നു നടന്ന് ആരുടെയോ നെഞ്ചിൽ തട്ടി നിന്നു... പെട്ടെന്ന് ആയത് കൊണ്ട് അവളുടെ കയ്യിൽ ഉള്ള ഫോൺ താഴെ വീണു....പുറകിലേക്കും വീഴാൻ പോയാ അവളെ അവൻ തന്റെ കൈകളിൽ സുരക്ഷിതയാക്കി.... പ്രിയപ്പെട്ട ആരുടെയോ സാമിപ്യം അറിഞ്ഞപോലെ ഇറുക്കി അടച്ച കണ്ണുകൾ അവൾ തുറന്നു.... "ഓം.....!!!!!" തന്നെ ഉറ്റു നോക്കുന്ന ആ കണ്ണുകളെ അവൾ തിരിച്ചറിഞ്ഞു.... ഓം മറ്റേതോ ലോകത്ത് ആയിരുന്നു...

അവന്റെ കണ്ണുകൾ അവളുടെ മൂക്കിൻ തുമ്പിലേ കുഞ്ഞു വൈരക്കൽ മൂക്കുത്തിയിൽ തറഞ്ഞു നിന്നു.... അവന്റെ കണ്ണുകൾ വിടർന്നു വന്നു... അവന്റെ മുഖത്തെ മറച്ചു വീണ നീളൻ മുടികളെ അവൾ ഒരു കൈ കൊണ്ട് മാടി ഒതുക്കാൻ കൈ ഉയർത്തിയതും.... ഠോ.......!!!!!!! പെട്ടെന്ന് കതിന പൊട്ടിയതും രണ്ട് പേരും ഒരുപോലെ ഞെട്ടി... ഓം അവളെ നേരെ നിർത്തി....രണ്ട് പേർക്കും ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല... മൗനം രണ്ട് പേരെയും ഒരുപോലെ വേട്ടയാടി..... മുഖത്തേക്ക് വീണ മുടിയിഴകളെ മാടി ഒതുക്കി കൊണ്ട് ഓം അവളെ നോക്കി ചിരിച്ചു.....അവളും... "ഇവിടെ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല... " മൌനത്തെ കീറി മുറിച്ചു കൊണ്ട് അവൾ പറഞ്ഞു... "ഞാനും.... " ചിരിയോടെ അവൻ പറഞ്ഞു... "ഒറ്റക്ക് ആണോ .?? " "അല്ല ഞാൻ എന്റെ മുത്തശ്ശിയുടെ കൂടെ വന്നതാ... " താഴെ വീണ അവളുടെ ഫോൺ എടുത്തു കൊണ്ട് അവൻ പറഞ്ഞു... അവളെ നോക്കി ചിരിച്ചു കൊണ്ട് അവൻ മുന്നോട്ട് നടന്നു...ഒപ്പം അവളും.. "ആദ്യമായാണോ ഇതൊക്കെ കാണുന്നത്... " ഓരോ കാഴ്ച്ചകളും കൗതുകത്തോടെ നോക്കി കാണുന്ന അവളോട് അവൻ ചോദിച്ചു... "മ്മ്മ്... കുറേ നാളുകൾക്ക് ശേഷം ആണ്...പഠിപ്പൊക്കെ ഇന്ത്യക്ക് പുറത്ത് ആയത് കൊണ്ട് ഇതൊന്നും ശെരിക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല... " നടക്കുന്നതിനടയിൽ അവൻ പറഞ്ഞു....

കടയിൽ നിരത്തി വെച്ച പല നിറത്തിലുള്ള കുപ്പി വളകളിൽ അവളുടെ കണ്ണുകൾ ഉടക്കി.... അവൾ നടത്തം നിർത്തിയപ്പോൾ അവനും നിന്നു.... അവൾ എല്ലാ വളകളിലേക്കും കണ്ണോടിച്ചു...ഒരു കൂട്ടം കരിവളകളിൽ കണ്ണ് എത്തി നിന്നു....അവൾ പതിയെ അവയെ തലോടി... "ഇതിന് എത്രയാ ഏട്ടാ..." കടക്കാരനോട്‌ അവൾ ചോദിച്ചു...ഒപ്പം അവൾ കൈയിലേ പേഴ്‌സ് നോക്കി... കയ്യിൽ ഫോൺ മാത്രമേ ഒള്ളൂ.... അവൾ നിരാശയോടെ നടന്നു നീങ്ങാൻ ഒരുങ്ങവേ ഓം അവളുടെ കൈകളിൽ പിടിച്ചു നിർത്തി... കണ്ണ് മിഴിച്ചു കൊണ്ട് അവൾ അവനെ നോക്കി.... "ഈ കുപ്പിവളകൾ കടയിൽ ഇരിക്കുന്നതിനേക്കാൾ ഭംഗി പെൺകുട്ടികളുടെ കയ്യിൽ കിടക്കുന്നതാണ്..." ചിരിച്ചു കൊണ്ട് അവൻ കടക്കാരൻ നീട്ടിയാ ഒരു കൂട്ടം കുപ്പി വളകൾ അവളുടെ കയ്യിൽ വെച്ച് കൊടുത്തു.... "ഓം..... " പുറകിൽ നിന്ന് തൊഴുതിറങ്ങിയ മുത്തശ്ശി വിളിച്ചു.. "പിന്നെ കാണാം...ശ്രീ...." അവളെ നോക്കാതെ പറഞ്ഞു കൊണ്ട് അവൻ മുത്തശ്ശിയുടെ അടുത്തേക്ക് നടന്നു.... എത്രയും പെട്ടെന്ന് വീട്ടിൽ എത്താൻ അവന്റെ ഉള്ളം കൊതിക്കുന്നുണ്ടായിരുന്നു... പാതി വരച്ച ആ രൂപം തനിന്ന് പൂർണമാക്കാൻ പോകുന്നു എന്ന് അവന്റെ ഉള്ളം അവനോട് തന്നെ മന്ത്രിച്ച് കൊണ്ടിരുന്നു............. തുടരും...........

ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 5

Share this story