ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 7

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

വീട്ടിൽ എത്തിയ ഓം മുത്തശ്ശിയെ നോക്കാതെ കോണി പടികൾ ഓടി കയറി റൂമിൽ എത്തി.... കിതച്ചു കൊണ്ട് അവൻ ബെഡിൽ മുഴുവൻ തപ്പാൻ തുടങ്ങി.... താൻ വെച്ചിരുന്ന പേപ്പറുകളും ക്യാൻവാസും പെയിന്റുകളും ഒന്നും തന്നെ വെച്ചിടത്ത് അവൻ കണ്ടിരുന്നില്ല.... അവന് എന്തെന്ന് ഇല്ലാതെ ദേഷ്യം വന്നു... "മുത്തശ്ശി.....!!!" അവൻ ദേഷ്യത്തോടെ വിളിച്ചു... "മുത്തശ്ശി.... " വിളിക്കുന്നതിനോടൊപ്പം അവൻ ബെഡിൽ നിന്ന് മടക്കി വെച്ച പില്ലോയും പുതപ്പും എല്ലാം നിലത്തേക്ക് എറിഞ്ഞു.... "എന്താടാ..... " ഊരക്ക് കയ്യും കൊടുത്തു കൊണ്ട് റൂമിലേക്ക് വന്ന മുത്തശ്ശി roo മുഴുവൻ കണ്ണോടിച്ചു കൊണ്ട് ചോദിച്ചു... "എന്റെ drawings എല്ലാം എവിടെ...ആരാ ഈ റൂമിൽ കയറിയത്.... " ചുവന്ന കണ്ണുകളോടെ അവൻ ചോദിച്ചു.. "ഞാനാ...ഏതാണ്ട് കടലാസ് ഒക്കെ ബെഡിൽ പരന്നു കിടക്കുന്നത് കണ്ടപ്പോൾ അതെല്ലാം എടുത്തു ആ അലമാരക്ക് അകത്ത് വെച്ചിട്ടുണ്ട്... " അത് കേൾക്കേണ്ട താമസം ഓം അലമാരക്കടുത്തേക്ക് നടന്നു... അത് വലിച്ചു തുറന്നു.. "എന്റെ സാധനങ്ങൾ ഒക്കെ ഞാൻ വെച്ചിടത്ത് തന്നെ വേണം ആരും അത് തൊടാൻ വരണ്ട....എനിക്കിഷ്ടമല്ല... " തന്റെ drawings മുഴവൻ എടുത്തു ബെഡിൽ ഇട്ടു കൊണ്ട് അവൻ ഗൗരവത്തോടെ പറഞ്ഞു... മുത്തശ്ശി വേഗം റൂമിൽ നിന്ന് ഇറങ്ങി....

ഓം ഫോൺ എടുത്തു അമ്മയെ വിളിച്ചു.. വൈകുന്നേരമുള്ള അല്ലുവിന്റെയും ഹരന്റെയും പതിവ് ചായ ഉണ്ടാക്കി കൊടുക്കുന്ന തിരക്കിൽ ആയിരുന്നു രോഹിണി... "ഇന്നിനി എന്റെ രണ്ടാമത്തെ പുത്രൻ തറവാട്ടിൽ തന്നെ നിൽക്കുമോ അതോ ഇങ്ങോട്ട് വരുമോ ആവോ... " തിളച്ചു വന്ന വെള്ളത്തിലേക്കും ചായ പൊടി ഇട്ടു കൊണ്ട് രോഹിണി പിറു പിറുക്കുന്നുണ്ടായിരുന്നു...പെട്ടന്നാണ് അവരുടെ ഫോൺ റിങ് ചെയ്തത്... ഓം ആണല്ലോ..?? ! രോഹിണി വേഗം ഫോൺ എടുത്തു ചെവിയോട് ചേർത്ത് വെച്ചു... "അമ്മേ ഞാനിന്ന് അങ്ങോട്ട് വരില്ല... " ആദ്യം തന്നെ അതായിരുന്നു കേട്ടത്... "എടാ നിന്റെ അച്ഛൻ വഴക്ക് പറയും... " രോഹിണി അവനോടായി പറഞ്ഞു.. അവൻ ചിരിക്കുന്നത് കേൾക്കാം.. "ഞാൻ അതിന് വേറെ എവിടെയും അല്ലാലോ അച്ഛന്റെ തറവാട്ടിൽ തന്നെയല്ലേ...പിന്നെ എന്താ.. " അവൻ പറഞ്ഞു തീർന്നതും ഫോൺ കട്ടാക്കിയതും ഒരുമിച്ചായിരുന്നു.... ഫോൺ ബെഡിലേക്ക് ഇട്ട് ഓം ക്യാൻവാസിനടുത്തേക്ക് നടന്നു....കുറച്ചു നേരം അതിലേക്കും ജാലകത്തിനപ്പുറത്തെ ചെമ്പകമരത്തിലേക്കും നോക്കി.... ആ ചെമ്പകമരത്തിനപ്പുറം മനസിലേക്ക് ഓടിയെത്തിയത് വെള്ളിനക്ഷത്രങ്ങളെക്കാൾ തിളക്കമുള്ള വൈരക്കൽ മൂക്കുത്തിയാണ്....

ഒപ്പം ചായം പൂശാത്ത അവളുടെ ചൊടികളിലേ വശ്യമായ ആ പുഞ്ചിരിയുമാണ്... അതുവരെ തോന്നാത്ത എന്തൊക്കെയോ വികാരങ്ങൾ അവന്റെ മനസ്സിന്റെ വാതായനങ്ങളിൽ വന്ന്‌ മുട്ടി വിളിക്കാൻ തുടങ്ങിയിരുന്നു... ഉയർന്ന ഹൃദയമിടിപ്പോടെ അവൻ ക്യാൻവാസിലേ രൂപത്തിലേക്ക് നോക്കി... അവന്റെ കൈകൾ നിറയെകൺപീലികലുള്ള വിടർന്ന കണ്ണുകൾ വരയാൻ തുടങ്ങി...കണ്മുന്നിൽ സിദ്ധു നിറഞ്ഞു നിൽപ്പുണ്ടായിരുന്നു... രണ്ട് പുരികകൊടികളും അവയ്ക്ക് ഒത്ത നടുക്കുള്ള വട്ടപൊട്ടും അവന്റെ കൈ കൊണ്ട് വരഞ്ഞു... കുഞ്ഞു മൂക്കും പുഞ്ചിരി തൂകുന്ന അധരങ്ങളും വരച്ചു തീർന്നതും അവന്റെ കണ്ണുകൾ വിടർന്നു... അവളുടെ മൂക്കിൻ തുമ്പിലേ കുഞ്ഞു മൂക്കുത്തി ഓർമ വന്നു...പൂർണ ആത്മ സംതൃപ്തിയോടെ ആ കുഞ്ഞുമൂക്കിൽ ഒരു മൂക്കുത്തി പതിച്ചു കൊണ്ട് വിട്ടു മാറി.... പുഞ്ചിരിയോടെ പുറകിലേക്ക് മാറി നിന്ന് അവൻ ആ ചിത്രത്തെ സസൂഷ്മം നിരീക്ഷിച്ചു.... അരക്കൊപ്പമുള്ള നീളൻ മുടികൾ ഇടത് തോളിലൂടെ മുന്നിലേക്ക് ഇട്ട് വലത് കൈ കൊണ്ട് മുഖത്തേക്ക് പാറി വീണ കുഞ്ഞു മുടിയിഴയെ പുഞ്ചിരിയോടെ മാടി ഒതുക്കുന്ന സിദ്ധുവിന്റെ രൂപം...കാണ്മഷി കൊണ്ട് വാലിട്ട് എഴുതിയാ കണ്ണുകൾ അവനെ ഉറ്റു നോക്കുന്ന പോലെയും ആ ചിത്രം അവനെ നോക്കി പുഞ്ചിരിക്കുന്ന പോലെയും അവന് തോന്നി...

"ശ്രീ.....!!!!" അവന്റെ ചുണ്ടുകൾ മന്ത്രിച്ചു... _________ "ഓം..... !!" മൂക്കുത്തിയിലൂടെ വിരൽ ഓടിച്ചു കൊണ്ട് അവളുടെ അധരങ്ങൾ ഉരുവിട്ടു കൊണ്ടിരുന്നു... തുറന്നിട്ട ജാലകവാതിലൂടെ തെളിഞ്ഞു കാണുന്ന ആകാശത്തിലേക്ക് അവളുടെ കണ്ണുകൾ പാഞ്ഞു..... കണ്ണൊന്നടച്ചാൽ ഓമിന്റെ മുഖം മുന്നിലേക്ക് ഓടി എത്തുന്നുണ്ട്.... അവനെ എങ്ങനെയെങ്കിലും ഒന്ന് കണ്ടാൽ മതി എന്നായിരുന്നു അവൾക്ക്.... അവനെ കാണുന്ന ഓരോ നിമിഷം താൻ സ്വയം മറന്നു പോകുന്നു എന്നവൾ മനസിലാക്കിയിരുന്നു.... ഇത്രയും നാൾ ഞാൻ കാത്തിരുന്നത് അവനെയായിരുന്നോ...??? തലയിണയിൽ മുഖം അമർത്തി കൊണ്ട് അവൾ ഓർത്തു.... തനിക്ക് ഇത് എന്ത് പറ്റി....? മനസ്സിൽ ഇപ്പോൾ അവൻ മാത്രമായിരുന്നു.... അവനെ മാത്രം ഓർത്തിരുന്നു സമയം കളയുന്നു...അവൻ അരികിൽ എത്തുമ്പോൾ ഹൃദയം വല്ലാതെ തുടിക്കുന്നുണ്ട് എന്തിനോ വേണ്ടി.... ! അവനെ കാണാത്ത നേരങ്ങളിലും കണ്മുന്നിൽ അവൻ മാത്രമാണ്... അവൾ അവളോട് തന്നെ പറഞ്ഞു കൊണ്ടിരുന്നു..... ഇതാണോ പ്രണയം..!!

അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.. ആ രാവൊന്ന് പുലർന്നിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോയ നിമിഷങ്ങൾ..... __________ രാവിലെ 8 മണി ആയപ്പോൾ തന്നെ ഓം ഉറക്കമുണർന്നു.... ആദ്യം തന്നെ നോക്കിയത് ക്യാൻവാസിൽ വരച്ച ചിത്രത്തിലേക്ക് നോക്കി ... പുറകിൽ തുറന്നിട്ട ജനാലയിലൂടെ അകത്തേക്ക് വന്ന വെയിൽ അവന്റെ കണ്ണുകളെ പുളിപ്പിച്ചു കൊണ്ട് കാഴ്ച്ച മറച്ചു... മുഖം വെട്ടിച്ചു കൊണ്ട് എണീറ്റ് അതിനടുത്തേക്ക് ചെന്നു... ആ മുഖത്ത്‌ ഒന്ന് തലോടിയ ശേഷം പുറത്തെ ചെമ്പക മരത്തിലേക്ക് ഒന്ന് നോക്കി...ഉണങ്ങി തുടങ്ങിയ ചില്ലകളിൽ പോലും പുതുനാമ്പുകൾ തളിർത്തു തുടങ്ങിയിരുന്നു.... ഞാൻ കാത്തിരിക്കുകയാണ് നിന്നിലേ വസന്തത്തിനായ്... ❤️ ജനൽ കമ്പികളിൽ മുറുകെ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു.... വേഗം ഫ്രഷ് ആയി താഴേക്ക് ചെന്നു... താഴെമുത്തശ്ശിയും വല്ല്യച്ചനും ഉണ്ടായിരുന്നു... "ഇന്നലെ രാത്രി നീ എന്താ ഭക്ഷണം കഴിക്കാൻ വരാഞ്ഞേ...?? " മുത്തശ്ശി അവനോട് ചോദിച്ചു.... "എനിക്ക് വേണ്ടായിരുന്നു അതാ വരാഞ്ഞേ...പിന്നെ ഞാൻ വീട്ടിൽ പോകുവാ... " വരച്ചു വെച്ച ചിത്രം റോൾ ചെയ്തു ഭദ്രമാക്കി കൊണ്ട് പറഞ്ഞു... "എന്തേലും കഴിച്ചിട്ട് പോടാ... " അവന്റെ നെറുകയിൽ തലോടി കൊണ്ട് മുത്തശ്ശി പറഞ്ഞു...

"എനിക്ക് വേണ്ട മുത്തശ്ശി....വീട്ടിൽ പോയി കഴിച്ചോളാം.. " മുത്തശ്ശി ചേർത്ത് പിടിച്ച് ആ കവിളിൽ ഒരുമ്മ കൊടുത്തു.. "സോറി മുത്തശ്ശി.... " "എന്തിനാടാ...?? " മുത്തശ്ശി അവന്റെ നീളൻ മുടികളിൽ തലോടി.. "ഇന്നലെ ഞാൻ മുത്തശ്ശിയോട് ദേഷ്യപെട്ടില്ലേ....ഞാൻ അപ്പോഴത്തെ ഒരു മൂഡിൽ...." "അത് സാരമില്ലടാ...നിന്നെ എനിക്ക് അറിഞ്ഞൂടെ... "മുത്തശ്ശി ചിരിച്ചു ഒപ്പം അവനും... "ഇന്നിനി ഇങ്ങോട്ട് വരുവോടാ... " പഠിപ്പുര വാതിൽ ഇറങ്ങാൻ നിന്ന അവനോട് മുത്തശ്ശി വിളിച്ചു ചോദിച്ചു.... അവൻ ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.... __________ വെയിൽ മങ്ങിയ നേരം കടൽ തീരത്തെ ഇളം ചൂടുള്ള മണൽ തരികളിൽ കാലുകൾ അമർത്തി അവൻ നടന്നു നീങ്ങി.... അവൻ പോലും അറിയാതെ കണ്ണുകൾ ആർക്കോ വേണ്ടി തിരയും പോലേ അവിടമാകെ ഓടി നടന്നു.... "ഓം........" ദൂരെ നിന്ന് കേട്ട ആ ശബ്ദം ആ തീരമാകെ പ്രതിധ്വനിച്ചു.... അവൻ തിരിഞ്ഞു നോക്കി....അവന്റെ അടുത്തേക്ക് ഓടി വരുന്ന സിദ്ധുവിനെ കണ്ടപ്പോൾ ചിരിച്ചു കൊണ്ട് അവൻ അവൾക്കായ് കാത്തു.... കാറ്റിൽ പാറി പറക്കുന്ന സാരിയെ അടക്കി പിടിച്ചു കൊണ്ട് അവൾ അവന്റെ അടുത്ത് എത്തി കിതച്ച് കൊണ്ട് നിന്നു... ഇളം നീല നിറമുള്ള സാരിയിൽ അവൾ കൂടുതൽ സുന്ദരിയായിരുന്നു...

സൂര്യന്റെ ഇളം വെയിലിൽ പോലും അവളുടെ മൂക്കിൻതുമ്പിലേ വൈരക്കൽ മൂക്കുത്തി അവനെ നോക്കി കണ്ണ് ചിമ്മുന്നുണ്ടായിരുന്നു...കയ്യിലെ കുപ്പി വളകൾ കാറ്റിനൊപ്പം കിലുങ്ങി ചിരിച്ചു... "മ്മ്മ്...എന്തെ... " തന്നെ നോക്കി നിന്ന അവളോട് അവൻ ചോദിച്ചു... "ചുമ്മാ..നീ ഇവിടെ ഉണ്ടാകും എന്ന് എനിക്ക് തോന്നിയിരുന്നു." തോളനക്കി കൊണ്ട് അവൾ പറഞ്ഞു.... പെട്ടന്ന് അവളുടെ ഫോൺ റിങ് ചെയ്തു...സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ അവൾ ദേഷ്യത്തിൽ കാൾ കട്ടാക്കി..... ദേഷ്യം കൊണ്ട് അവളുടെ മുഖവും മൂക്കും ചുവക്കുന്നത് അവൻ കാണുന്നുണ്ടായിരുന്നു.... വീണ്ടും വീണ്ടും ഫോൺ റിങ് ചെയ്തു.... "എന്തൊരു കഷ്ടമാണ്.. " ദേഷ്യത്തിൽ പിറു പിറുത്തു കൊണ്ട് അവൾ ഫോൺ ഓഫ്‌ ആക്കി മുറുകെ പിടിച്ചു.... ഓം അവളെയും അവളുടെ കയ്യിലേക്കും മാറി മാറി നോക്കി... "ദേഷ്യം കുറച്ചു കൂടുതലാണല്ലേ...? " കളിയാലേ അവൻ ചോദിച്ചു.... ദേഷ്യം വന്നപ്പോഴും അവൾ അവനെ നോക്കി പുഞ്ചിരിച്ചു.... അവൻ മുന്നോട്ട് നടന്നു....അവൾ അവിടെ തന്നെ നിന്നു... "എന്തെ വരുന്നില്ലേ... " അവളെ നോക്കി അവൻ ചോദിച്ചു... "മ്മ്മ്.... "ഒന്ന് അമർത്തി മൂളി കൊണ്ട് അവൾ അവനൊപ്പം നടന്നു .. "എന്താ ദേഷ്യത്തിന് കാരണം..?? " നടക്കുന്നതിനിടയിൽ അവൻ ചോദിച്ചു..

"ഒരു വിവാഹാലോചന...അതിന്റെ പേരിൽ വഴക്ക് ഉണ്ടാക്കി ഇറങ്ങി പോന്നത.... " മണൽ തരിയിൽ കാൽ വിരൽ പൂഴ്ത്തി അവൾ നടന്നു.. "എന്തിനാ വഴക്ക് ഉണ്ടാക്കുന്നത്...നല്ലത് ആണേൽ അങ്ങ് സമ്മതിച്ചു കൂടെ...വീട്ടുകാർ എന്തായാലും നല്ല.... " "ഒന്ന് നിർത്തുന്നുണ്ടോ..." ഓം പറഞ്ഞു പൂർത്തിയാക്കും മുന്നേ അവൾ ശബ്ദമുയർത്തി... "എനിക്ക് അറിയാം എന്ത് ചെയ്യണം എന്ന്...സമ്മതിക്കണോ വേണ്ടയോ എന്നൊക്കെ ഞാൻ തീരുമാനിക്കും...അതിൽ ആരും ഇടപെടണ്ട... " പൊട്ടി തെറിച്ചു കൊണ്ട് അവൾ ദേഷ്യത്തോടെ പറഞ്ഞു...അപ്പോഴും ആ മൂക്കുത്തി തിളങ്ങുന്നതിൽ ആയിരുന്നു അവന്റെ നോട്ടം.... "ശ്രീ.....are u ok... " ദേഷ്യം കൊണ്ട് വിറച്ച അവളുടെ അവളുടെ തോളിൽ പതിയെ തട്ടി കൊണ്ട് അവൻ ചോദിച്ചു... അവൾ പെട്ടെന്ന് നിശബ്ദയായി....തന്റെ തോളിൽ അമർന്ന അവന്റെ കൈയ്യിലേക്ക് അവളൊന്നു നോക്കി...പിന്നെ അവന്റെ മുഖത്തേക്കും... അവന്റെ മുഖത്തു ഭാവ വത്യാസം ഒന്നുമുണ്ടായിരുന്നില്ല.... "I am സോറി ഓം... " പറയുമ്പോൾ അവൾക്ക് അവന്റെ മുഖത്തു നോക്കാൻ കഴിഞ്ഞില്ല... "It's ok....എനിക്ക് മനസിലാകും... " പുഞ്ചിരിയോടെ അവൻ അവളുടെ കവിളിൽ തട്ടി.... ബീച്ചിലൂടെ നടന്ന് ഒരു ഭാഗത്തെ പാറ കൂട്ടങ്ങളിൽ അവർ ഇരുന്നു....

"എന്താ എപ്പോഴും ഒറ്റക്ക് വരുന്നത്...ഫ്രണ്ട്‌സ് കൂടെ വരില്ലേ... " ദൂരെക്ക് നോക്കി ഇരിക്കുന്ന അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു... "ഒറ്റക്ക് നടക്കാൻ ഇഷ്ടമുള്ളത് കൊണ്ടാ... " അവൻ മറുപടി കൊടുത്തു.. "ഓഹ്...അപ്പൊ ഞാൻ വന്നത് ഡിസ്റ്റർബൻസ് ആയോ.. " പുരികം ഉയർത്തി അവൾ അവനെ നോക്കി... "ഓഫ്‌കോഴ്സ്... " ഉടനെ തന്നെ അവൻ മറുപടി കൊടുത്തു... ചിരിച്ചു കൊണ്ടിരുന്ന അവളുടെ മുഖം മാറി... "പിന്നെ എന്തിനാ വരുന്നോ എന്ന് ചോദിച്ചു എന്നെ വിളിച്ചത് ഞാൻ അവിടെ നിൽക്കുമായിരുന്നല്ലോ...? " അല്പം ദേഷ്യം കലർന്നിരുന്നു അവളുടെ സ്വരത്തിൽ... "എനിക്ക് തന്നെ ഹേർട്ട് ചെയ്യാൻ തോന്നിയില്ല..." ചിരിച്ചു കൊണ്ട് അവൻ മറുപടി കൊടുത്തപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... കുറച്ചു നേരം രണ്ട് പേരും മിണ്ടാതെ ഇരുന്നു.... "ഇന്നത്തെ ലൂക്ക് നന്നായിട്ടുണ്ട്...." മൌനത്തെ ബേധിച്ചു കൊണ്ട് അവൻ പറഞ്ഞു... അവളുടെ മുഖം വിടർന്നു...അവളുടെ കണ്ണുകൾ ഒരായിരം പ്രണയനക്ഷത്രങ്ങൾ തിളങ്ങി.... "അന്ന് പറഞ്ഞ വാക്കിന്റെ അർത്ഥം പറയാമോ..? " കാറ്റിൽ പാറി പറന്ന മുടിയിഴകളെ മാടി ഒതുക്കി കൊണ്ട് അവൾ ചോദിച്ചു.. അവൻ പൊട്ടി ചിരിച്ചു... "ഇതുവരെ കണ്ട് പിടിച്ചില്ലേ..?? കണ്ട് പിടിക്കും എന്നൊക്കെ പറഞ്ഞിട്ട്.. " ചിരിയോടെ അവൻ ചോദിച്ചു... "മ്മ്മ്....കണ്ട് പിടിക്കാമായിരുന്നു പക്ഷേ നീ തന്നെ പറഞ്ഞു കേൾക്കണം എന്ന് തോന്നി..."

അവന്റെ കണ്ണുകളിൽ നോക്കി അവൾ അത് പറഞ്ഞപ്പോൾ അവൻ ഇല്ലെന്ന് തലയാട്ടി... "എന്നെങ്കിലും ഒരിക്കൽ പറയേണ്ടി വരും... " "അപ്പൊ നോക്കാം... " അതും പറഞ്ഞു കൊണ്ട് അവൻ എണീറ്റു.... "എനിക്ക് നമ്പർ തരാമോ..?? " അവനോടൊപ്പം എണീറ്റു കൊണ്ട് അവൾ ചോദിച്ചു... അവൻ അവളെ മുഖം ചുളിച്ചു നോക്കി.. "എനിക്ക് ഇവിടെ അങ്ങനെ പരിജയമുള്ള ഫ്രണ്ട്‌സ് ഒന്നുമില്ല...ഇപ്പോ നീയുണ്ടല്ലോ...തരാമോ..?? " അവനൊന്നു തലയാട്ടി...പോക്കറ്റിൽ നിന്ന് പെൻ എടുത്ത് അവളുടെ ഉള്ളം കയ്യിൽ അവൻ നമ്പർ എഴുതി കൊടുത്തു... സിദ്ധു മിഴികൾ ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി നിൽക്കുകയായിരുന്നു... "ഇതാ എന്റെ നമ്പർ... " അവൻ അവളുടെ കവിളിൽ തട്ടി പറഞ്ഞപ്പോഴാണ് അതുവരെ അവനിൽ മുഴുകി നിന്നിരുന്ന സിദ്ധു ഞെട്ടി ഉണർന്നത്... "എന്നാ ഞാൻ പോട്ടെ..ബൈ." "മ്മ്മ്...." അവൻ കയ്യിൽ എഴുതി തന്ന നമ്പർ നോക്കി കൊണ്ട് മൂളി... നടന്നു നീങ്ങിയാ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു ഉള്ളം കൈ ചുണ്ട് ചേർത്ത് മുത്തി.... _________ "ഓം...നീ എന്തൊക്കെ പറഞ്ഞാലും ഞാനിതിന് സമ്മതിക്കില്ല.... " മഹേശ്വർ ശബ്ദമുയർത്തി... "അതെ ഓം...നമുക്ക് എന്തിനാ ആ പഴയ തറവാട്...അത് ഒന്ന് തൊട്ടാൽ വീഴും... " സോഫയിൽ ഇരിക്കുന്ന ഓമിന്റെ തോളിൽ കൈ വെച്ച് കൊണ്ട് ഹരൻ പറഞ്ഞു... ഓം അവന്റെ കൈ തട്ടി മാറ്റി ഷർട്ട്‌ നേരെയിട്ടു... "ആ തറവാട് നമുക്ക് വാങ്ങാം എന്നല്ലേ ഞാൻ പറഞ്ഞോള്ളൂ....

ഇങ്ങനെ ശബ്ദമുയർത്തി സംസാരിക്കാൻ മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ... " അവർ ഹരനെയും മഹേശ്വറിനെയും മാറി മാറി നോക്കി.. "ഓം...listen...ആ തറവാട് വാങ്ങിയിട്ട് നമുക്ക് ഒരു ഉപകാരവുമില്ല..നീ അത് മനസിലാക്ക്...." "എനിക്ക് ഉപകാരമുണ്ട്...ആ തറവാടും ചുറ്റുപാടും എനിക്ക് പ്രിയപ്പെട്ടതാണ്..." "ഒന്ന് നിർത്തു ഓം...നിന്റെ കുട്ടികളിക്ക് നിൽക്കാൻ എനിക്ക് സമയമില്ല...." മഹേശ്വർ പറഞ്ഞു തീർന്നതും അവൻ എല്ലാവരെയും ഒന്ന് തുറിച്ചു നോക്കി കൊണ്ട് എണീറ്റ് പോയി.... റൂമിൽ കയറി ദേഷ്യത്തിൽ ഡോർ വലിച്ചടച്ചു.... മുന്നിൽ ഉള്ള ചിത്രത്തിലേക്ക് കണ്ണുകൾ അനുസരണയില്ലാതെ പാഞ്ഞു... ആ മുഖത്തേക്ക് എത്ര നോക്കിയിരുന്നാലും മതിയാകാത്തപോലെ അവന് തോന്നി... ഇതേ സമയം ദത്തൻ തിരുമേനിയുടെ മുന്നിൽ അയാൾ പറയുന്ന കാര്യങ്ങൾ കേട്ടിരിക്കുകയായിരുന്നു അനന്തൻ... "താനിനി പുതിയ ഏതു ബന്ധം കൊണ്ട് വന്നാലും ഇത് തന്നെയാകും അവസ്ഥ...അവളെ നഷ്ടപെട്ടാൽ അവൻ എന്ത് ചെയ്യുമെന്ന് പറയാൻ കഴിയില്ല... കാരണം അവന്റെ പ്രണയവും പ്രപഞ്ചവും എല്ലാം അവളാണ്....കോപം കൊണ്ട് ജ്വലിക്കുന്ന അവളെ ശാന്തമാക്കാൻ പോലും അവന്റെ പ്രണയത്തിനെ സാധിക്കൂ.... അത് ഒരിക്കലും മാറ്റി മറിക്കാൻ കഴിയാത്തൊരു സത്യം.......!!!. " ............. തുടരും...........

ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 6

Share this story