ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 9

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

"താങ്ക്യൂ......" ആ ചെമ്പക ചെടിയിൽ ഒന്ന് തലോടി കൊണ്ട് അവൻ അവളെ നോക്കി ചിരിച്ചു..... കൗതുകത്തോടെ ആ ചെടിയിൽ നോക്കുന്ന അവനെ കണ്ടപ്പോൾ അവൾക്കും സന്തോഷമായി... "ഒരിക്കലും പ്രതീക്ഷിക്കാത്ത ഗിഫ്റ്റ്....i like it..." പുഞ്ചിരിയോടെ അവൻ പറഞ്ഞതും അവളുടെ കണ്ണുകൾ വിടർന്നു .. "സത്യം....ഇഷ്ടായോ...?? " അവൾ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി... "തീർച്ചയായും...." അവൻ അവളുടെ കവിളിൽ തട്ടി... രണ്ട് പേരും സിമെന്റ് കൊണ്ട് ഉണ്ടാക്കിയാ ഇരിപ്പിടത്തിൽ ഇരുന്നു... അവൻ ആണേൽ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല...അവൾ ആണേൽ എന്ത് പറയണം എന്ന ആലോചനയിൽ... "അധികം സംസാരിക്കാത്ത ആളാണല്ലേ...." നീണ്ട നിശബ്ദതക്ക് ശേഷം അവൾ സംസാരിച്ചു തുടങ്ങി... "എന്താ അങ്ങനെ ചോദിച്ചത്...? " അവൻ അവളോട് ചോദിച്ചു... "അല്ല ഞാൻ ഒന്നും സംസാരിക്കുന്നില്ല...അത് കൊണ്ട് ചോദിച്ചതാ...."

അത് ഓം ചിരിച്ചു... "ഒരുപാട് അങ്ങനെ സംസാരിക്കില്ല...എന്നാലും സംസാരിക്കും... " അവൻ പുറകിലേക്ക് ചാരി ഇരുന്നു... ഒപ്പം അവളും... അവളുടെ നോട്ടം അവനിൽ ആയിരുന്നു... എങ്ങു നിന്നോ വീശിയടിച്ച തണുത്ത അവരെ തഴുകി തലോടി പോയി.... ഇരിപ്പിടത്തിൽ വെച്ച അവന്റെ വലത് കൈകൾക്ക് അടുത്ത് അവൾ കൈ വെച്ചു... വീണ്ടും അവന്റെ മുഖത്തേക്ക് നോക്കി... അവൻ ഫോണിൽ നോക്കി ഇരിക്കുകയായിരുന്നു .. "ഇവിടെ ഇരിക്കാനാണോ പ്ലാൻ...? " ഫോണിൽ നിന്ന് കണ്ണേടുത്തു കൊണ്ട് അവൻ ചോദിച്ചു ....അതുവരെ അവനെ നോക്കി ഇരുന്ന അവൾ പെട്ടെന്ന് തന്നെ നോട്ടം മാറ്റി ശെരിക്ക് ഇരുന്നു.... "ആഹ്.. എന്താ പറഞ്ഞെ...?? " മുഖത്തേക്ക് പാറി വീണ മുടിയിഴകളെ ചെവിക്ക് പുറകിലേക്ക് ഒതുക്കി വെച്ചു കൊണ്ട് അവൾ ചോദിച്ചു... "താനിത് ഏത് ലോകത്താ..." അവൻ ചോദ്യഭാവത്തിൽ അവനെ നോക്കി... """""ഞാൻ നിന്നിൽ തന്നെയാ......"""" അവളുടെ ഹൃദയാന്തരം അവനോട് മന്ത്രിക്കുന്നുണ്ടായിരുന്നു.... "ഞാൻ...ഞാൻ അത് എന്തോ ആലോചിച്ച്..."

വാക്കുകൾ കിട്ടാതെ അവൾ പറഞ്ഞു നിർത്തി.. "മ്മ്മ്......" അവനൊന്ന് അമർത്തി മൂളി.... അവൾ ചമ്മി കൊണ്ട് മറ്റെങ്ങോ നോക്കി ഇരുന്നു... "ഇവിടെ അടുത്തൊരു പെയിന്റിംഗ് എക്സിബിഷൻ നടക്കുന്നുണ്ട്...നമുക്ക് പോയാലോ...?" മുഖം ചെരിച്ചു കൊണ്ട് അവൻ അവളെ നോക്കി... "ആ പോകാം... " ആവേശത്തോടെ അവൾ പറഞ്ഞു... "Then come...." അവൻ എണീറ്റു... ഒപ്പം അവളും... ചെമ്പകതൈ കയ്യിൽ എടുത്തു കൊണ്ട് അവൻ മുന്നിൽ നടന്നു...അത് കണ്ട് ചിരിച്ചു കൊണ്ട് അവളും നടന്നു... ബൈക്കിന് മുന്നിൽ എത്തിയതും അവൻ അവൾക്ക് നേരെ തിരിഞ്ഞു... "എന്റെ കൂടെ ബൈക്കിൽ വരുന്നത് കൊണ്ട് കുഴപ്പമുണ്ടോ..?? ഉണ്ടെങ്കിൽ നമുക്ക് ബസ്സിൽ പോകാം.... " അവൻ ചോദിച്ചപ്പോൾ അവൾ ഒന്ന് ആലോചിച്ചു.... ബൈക്കിൽ പോയാൽ ഏട്ടന്മാർ കണ്ടാലോ..? എങ്ങാനും കണ്ടാൽ എന്റെ ഉള്ളിൽ ഉള്ളത് ഒക്കെ ചികഞ്ഞെടുക്കും..അവരോട് കാര്യങ്ങൾ ഒക്കെ പതുക്കെ പറയാം.....ഇപ്പോ ബസ്സിൽ പോകാം അതാ നല്ലത്... മനസ്സിൽ കണക്ക് കൂട്ടി കൊണ്ട് അവൾ അവനെ നോക്കി...

"അല്ല ബസ്സിൽ പോകുന്നത് തനിക്ക് ബുദ്ധിമുട്ട് ആവുമോ.?? ഉണ്ടേൽ താൻ ബൈക്കിൽ വന്നോ...ഞാൻ ബസ്സിൽ വരാം..." അവൾ ചെറു ചിരിയോടെ അവനോട് പറഞ്ഞു... "അത് വേണ്ട ഞാനും ബസ്സിൽ വരാം...ബസ്സിൽ ഉള്ള യാത്ര എനിക്കിഷ്ടമാണ്... " അവൻ അവളുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു.. അവൾ ഒന്ന് തലയാട്ടി...ബൈക്ക് പാർക്കിലെ പാർക്കിംഗ് ഏരിയയിൽ കൊണ്ട് നിർത്തി.. ചെമ്പകതൈ ആരും ശ്രദ്ധിക്കാത്ത രീതിയിൽ സുരക്ഷിതമായി അവൻ വെച്ചു... "പോകാം...." നീളൻ മുടികൾ ഒരു കൈ കൊണ്ട് പുറകിലേക്ക് ഒതുക്കി കൊണ്ട് അവൻ അവളോട് ചോദിച്ചു... "മ്മ്..." അവൾ മൂളി.. രണ്ട് പേരും ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു... ബസ്സ് കാത്തു അങ്ങനെ നിൽക്കുമ്പോഴാണ് അവരുടെ മുന്നിൽ ഒരു ബൈക്ക് വന്നു നിന്നത്.... ഓം ഫോണിൽ നിന്ന് മുഖം ഉയർത്തി ഒന്ന് നോക്കി.... "അല്ലു.... !!!" ഇരു കയ്യും മാറിൽ കെട്ടി ബൈക്കിൽ ഇരുന്ന് അവരെ രണ്ട് പേരെയും മാറി മാറി നോക്കുന്ന അല്ലുവിനെ കണ്ടപ്പോൾ ഓം അവന്റെ അടുത്തേക്ക് ചെന്നു... അല്ലു സിദ്ധുവിനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു...

സിദ്ധു ഒട്ടും മോശമല്ലായിരുന്നു...ദേഷ്യത്താൽ അവളുടെ മുഖം ചുവന്നു.... ഓം അല്ലുവിന്റെ തോളിൽ തട്ടി...അപ്പോഴാണ് അവൻ സിദ്ധുവിൽ നിന്ന് നോട്ടം പിൻവലിച്ചത്... "നീ എന്താ ഓം ഇവിടെ..? നിന്റെ ബൈക്ക് എവിടെ...ഇവൾ എന്താ നിന്റെ കൂടെ.. " അല്ലു കുറച്ചു ഗൗരവത്തിൽ ചോദിച്ചു..നോട്ടം സിദ്ധുവിലേക്ക് പാഞ്ഞു... സിദ്ധു കൈ ചുരുട്ടി പിടിച്ചു ദേഷ്യത്തോടെ നിൽക്കുകയായിരുന്നു.... "ശ്രീ..... " ഓം സിദ്ധുവിന് നേരെ തിരിഞ്ഞു...സിദ്ധു ഒന്ന് ചിരിക്കാൻ ശ്രമിച്ചു... ഓം അവളെ അടുത്തേക്ക് വിളിച്ചു... "അല്ലു...ഇത് സൃഷ്ടി...എന്റെ ഫ്രണ്ട് ആണ്..." ഓം ചിരിച്ചു കൊണ്ട് അവളെ നോക്കി പറഞ്ഞു.. "ശ്രീ... മീറ്റ് മൈ ബ്രോ അലോക്..." സിദ്ധു അല്ലുവിനെ നോക്കി ഒന്ന് ചിരിച്ചു.. അവൻ ആണേൽ മുഖത്തു നിറയെ പുച്ഛവും.. സിദ്ധുവിന്റെ മുഖം വീർത്തു...അവൾ മുഖം തിരിച്ചു... "നിങ്ങൾ തമ്മിൽ മുൻപരിജയം ഉണ്ടോ...? " ഓം അവരെ രണ്ട് പേരെയും നോക്കി കൊണ്ട് ചോദിച്ചു.. അല്ലു അവളെ ഒന്ന് തുറിച്ചു നോക്കി... "നീ എന്താടാ ഇങ്ങനെ നോക്കുന്നത്..." സിദ്ധു ദേഷ്യം അടക്കി കൊണ്ട് ചോദിച്ചു...

"എന്താടി എന്റെ കണ്ണല്ലേ...ഞാൻ നോക്കും... " അല്ലുവും വിട്ടു കൊടുത്തില്ല... "എന്നാ നിന്റെ കണ്ണ് ഞാൻ അങ്ങ് കുത്തി പൊട്ടിക്കും..അവന്റെ ഒരു നോട്ടം...എന്റെ കാർ ഇടിച്ചു നശിപ്പിച്ചതും പോരാ... " സിദ്ധു ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് ചെല്ലാൻ നിന്നതും...ഓം അവളുടെ കയ്യിൽ പിടിച്ചു നിർത്തി... അവളുടെ കാലുകൾ നിശ്ചലമായി...അവന്റെ ഉള്ളം കയ്യുടെ ചൂട് ശരീരം മുഴുവൻ പടർന്ന പോലെ... അവൾ മുഖം ഉയർത്തി അവനെ നോക്കി... ദേഷ്യം ഒക്കെ എങ്ങോ പോയ്‌... "നിങ്ങൾ തമ്മിൽ എന്താ പ്രശ്നം എന്ന് എനിക്കറിയില്ല...എനിക്ക് അറിയാനും താല്പര്യമില്ല... so please stop it.... " ഓം രണ്ട് പേരോടുമായി പറഞ്ഞു...സിദ്ധു അപ്പോഴും അവൻ മുറുകെ പിടിച്ച തന്റെ കൈകളിൽ നോക്കി നിൽക്കുകയായിരുന്നു... "ഓം...ഇവള്.... " അല്ലു എന്തോ പറയാൻ വന്നതും അവൻ തടഞ്ഞു... "നീ പോ അല്ലു... " ഗൗരവത്തോടെ ഉള്ള അവന്റെ വാക്കുകളെ അവഗണിക്കാതെ അല്ലു ബൈക്ക് എടുത്തു പോയി.... ഓം സിദ്ധുവിന് നേരെ തിരിഞ്ഞു...അവളുടെ നോട്ടം കണ്ടപ്പോഴാണ് അവന് മനസിലായത് താനിപ്പോഴും അവളുടെ കയ്യിൽ പിടിച്ചിരിക്കുവാണെന്ന്.... "ഓഹ്... സോറി... " അതും പറഞ്ഞവൻ അവളുടെ കൈകളിൽ നിന്ന് പിടി വിട്ടു....

അവളൊന്നു ചിരിച്ചു....അവൻ പിന്നെ അല്ലുവും അവളും തമ്മിൽ ഉള്ള പ്രശ്നത്തെ കുറിച്ച് ചോദിച്ചിരുന്നില്ല... സ്റ്റോപ്പിൽ ബസ്സ് വന്നു നിന്നപ്പോൾ അവർ രണ്ട് പേരും കയറി... ഒഴിഞ്ഞു കിടന്ന ഒരു സീറ്റിൽ അവൻ ചെന്നിരുന്നു.... "എന്റെ അടുത്ത് ഇരിക്കുന്നത് കൊണ്ട് എനിക്ക് പ്രോബ്ലം ഒന്നുമില്ലാട്ടോ... " കമ്പിയിൽ പിടിച്ചു തൂങ്ങി നിൽക്കുന്ന സിദ്ധുനോക്കി അവൻ പറഞ്ഞു... അവളൊന്നു ഇളിച്ചു കൊടുത്തു... പിന്നെ അവന്റെ അടുത്ത് ചെന്നിരുന്നു... അവൻ ചിരിച്ചു കൊണ്ട് പുറത്തേക്ക് നോക്കി ഇരുന്നു.... 🎶 എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു... അത്രമേ..ലിഷ്ടമാ..യ് നിന്നെയെൻ പുണ്യമേ.. ദൂരെ തീ..രങ്ങളും മൂകതാ..രങ്ങളും സാക്ഷികൾ.... എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു... എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു.. ഉം.. ഉം.. ഉം.. ഉം.. അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ.. ഉം.. ഉം.. ആ.. ആ.. ദൂരെ തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ... ഉം.. ഉം.. ഉം.. ഉം.. എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു.. ഉം.. ഉം.. ഉം.. ഉം..🎶 ബസ്സിൽ ആ മനോഹരഗാനം മുഴങ്ങി കേട്ടു... അവളുടെ ചുണ്ട് പുഞ്ചിരി വിടർന്നു...തല ചെരിച്ച് അവനെ നോക്കി....ഓം ആ പാട്ടിൽ മുഴുകി ഇരിക്കുകയായിരുന്നു...അവന്റെ മുടിയിഴകൾ കാറ്റിൽ പാറി പറക്കുന്നുണ്ട്....

അവനൊപ്പമുള്ള നിമിഷങ്ങളിൽ അവൾ സ്വയം മറന്നു പോകുന്നുണ്ടായിരുന്നു... തനിക്ക് എങ്ങനെ ഒരു അപരിചിത്വവും കൂടാതെ അവനോട് സംസാരിക്കാൻ കഴിയുന്നു എന്നത് അവൾക്ക് തന്നെ അതിശയമായിരുന്നു... ബസ്സ് ഇറങ്ങി എക്സിബിഷൻ ഹാളിലേക്ക് നടക്കുമ്പോൾ കൂടി വന്ന തിരക്കിനിടയിൽ എപ്പോഴോ അവന്റെ കൈകളിൽ അവൾ കൈ കോർത്തു പിടിച്ചിരുന്നു....അവൻ എതിർത്തില്ല.... രണ്ട് പേരും കൂടെ ഹാളിനകത്തെക്ക് കയറി.. "Wow....!!!" ഹാളിൽ പലയിടത്തും നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു.... ഒരുപാട് ആളുകൾ കാണാനായി വന്നിട്ടുണ്ട്...അവർ രണ്ട് പേരും ഓരോന്നും നോക്കി കൊണ്ട് നടന്നു... ഓം പല ചിത്രങ്ങളെ കുറിച്ചും അത് വരച്ചവരെ പറ്റിയും അവളോട് പറയുന്നുണ്ടായിരുന്നു... കുറേ നേരം അതിനകത്ത് സ്പെൻഡ്‌ ചെയ്തിട്ടാണ് അവർ അവിടെ നിന്ന് ഇറങ്ങിയത്... "എന്നാ പിന്നെ പോകുവല്ലേ... " പാർക്കിൽ തിരിച്ചെത്തി ബൈക്കിനടുത്തേക്ക് നടക്കുന്നതിനടയിൽ അവൻ ചോദിച്ചു.. "ആഹ്... " അവളൊന്നു തലയാട്ടി.. "എങ്ങനാ പോകുന്നത്...?

" അവൻ ചോദിച്ചപ്പോൾ അവൾ കയ്യിലേ വാച്ചിൽ ഒന്ന് നോക്കി.... "എന്റെ ഏട്ടൻ പിക് ചെയ്യാൻ വരും.. ഓം പൊക്കോ..." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. "ഓക്കേ....ബൈ.. " അവൻ തലയാട്ടി കൊണ്ട് ബൈക്കിൽ കയറി... "ഓം.....!!" ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുത്ത അവനെ അവൾ വിളിച്ചു... അവൻ തിരിഞ്ഞു നോക്കി... """mi alma se siente renacer cada vez que te veo"""...കാണാതെ പഠിച്ചുട്ടോ....ഇനി അർത്ഥം എന്ന് പറയും..."" അവൾ വിളിച്ചു ചോദിച്ചു...അവൻ ചിരിച്ചു ബൈക്ക് മുന്നോട്ട് എടുത്തു... "മ്മ്...നിന്റെ നാവിൽ നിന്ന് തന്നെ അറിയണം എനിക്ക് ആ വാക്കിന്റെ അർത്ഥം... " അവൻ പോകുന്നത് നോക്കി നിന്ന് കൊണ്ട് അവൾ സ്വയം പറഞ്ഞു... രണ്ട് ദിവസത്തിന് ശേഷം ഒരു സന്ധ്യനേരം... മഹേശ്വറിന്റെ കാർ വീട്ടു മുറ്റത്ത്‌ പാഞ്ഞു വന്നു നിന്നു... """ഓം.....""" മഹേശ്വറിന്റെ ശബ്ദം വീടിനുള്ളിൽ മുഴങ്ങി കേട്ടു.... അടുക്കളയിൽ നിന്ന് രോഹിണി ഓടി വന്നു... "എന്താ...എന്താ ഏട്ടാ .... " വെപ്രാളത്തോടെ അവർ ചോദിച്ചു... അയാൾ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.... "ഓംകാര എവിടെ...?? " ഗൗരവത്തോടെ അയാൾ ചോദിച്ചു.. "അവൻ റൂമിൽ ഉണ്ടാകും...എന്താ ഏട്ടാ പ്രശ്നം...?? " രോഹിണി ആവലാതിയോടെ ചോദിച്ചു... "അവനെ വിളിക്ക്.... "

അയാൾ ചെന്ന് അക്ഷമയോടെ സോഫയിൽ ഇരുന്നു... രോഹിണി വേഗം ഓമിന്റെ റൂമിലേക്ക് ചെന്നു... അൽപ്പനേരത്തിന് ശേഷം രോഹിണി ഓമിനെയും കൂട്ടി താഴേക്ക് വന്നു.. മഹേശ്വർ അവനെ പിടിച്ചു മുന്നിൽ നിർത്തി.... "സോറി അച്ഛാ...എനിക്ക് അത് വിട്ടു കൊടുക്കാൻ തോന്നിയില്ല...." തലതാഴ്ത്തി നിന്ന് അവൻ പറഞ്ഞു തീർന്നതും അയാളുടെ കൈകൾ അവന്റെ കവിളിൽ ആഞ്ഞു പതിഞ്ഞു.... "ഏട്ടാ..എന്തിനാ മോനെ അടിച്ചത്..." അയാളെ പിടിച്ചു മാറ്റി കൊണ്ട് രോഹിണി ചോദിച്ചു.. "നിന്നോട് ഞാൻ പറഞ്ഞതല്ലേ...ആ തറവാടും സ്ഥലവും നമുക്ക് വേണ്ട എന്ന്...പിന്നെ നീ എന്തിനാ ആ തറവാട് വാങ്ങിയത്..അതും 5 കോടി കൊടുത്തു കൊണ്ട്...." അയാൾ അവന് നേരെ പൊട്ടി തെറിച്ചു... ഓം ഒന്നും മിണ്ടാതെ നിന്നു...ശെരിയാണ് ലേലത്തിൽ ഓരോരുത്തരും വിളിച്ചു പറഞ്ഞ തുകയെക്കാൾ ഇരട്ടിയുടെ ഇരട്ടി വില കൊടുത്താണ് അവൻ ആ തറവാട് വാങ്ങിയത്.... "ഞാൻ പറഞ്ഞില്ലേ ആ വീടും സ്ഥലവും എനിക്ക് വേണമെന്ന്..." "എന്തിനാ നിനക്ക് അത് കണ്ട് കൊണ്ടിരിക്കാനോ...ഹേ...." അയാൾ അവനെ പുറകിലേക്ക് തള്ളി... "അതെ...കണ്ട് കൊണ്ടിരിക്കാൻ തന്നെയാണ്... " അതും പറഞ്ഞു അയാളെ ഒന്ന് തുറിച്ചു നോക്കി അവൻ റൂമിലേക്ക് പോയി...

"അവനെ അടിക്കേണ്ടായിരുന്നു..." ഓം പോകുന്നത് നോക്കി നിന്ന് കൊണ്ട് രോഹിണി പറഞ്ഞു... "പിന്നെ എന്താ വേണ്ടേ....ഇത് അറിഞ്ഞപ്പോൾ ഇറങ്ങിയതാ ഞാൻ ഓഫിസിൽ നിന്ന്...അവന് എന്തിനാ ഇപ്പൊ അത് വാങ്ങിയത്..നമുക്ക് അതിന്റെ ഒരു ആവശ്യമില്ല..അവന് പറഞ്ഞാൽ മനസിലാവണ്ടെ... " "അത് പോട്ടെ ഏട്ടാ..അവന്റെ സ്വഭാവം അറിയില്ലേ...ചെറുപ്പം മുതലേ അവനു ആ വീടിനോടും ചെമ്പകമരത്തോടും വല്ലാത്തൊരു അടുപ്പമാണ്...അത് കൊണ്ടാവും അങ്ങനെ ചെയ്തത്... " രോഹിണി മകന്റെ ഭാഗം പറഞ്ഞു... മഹേശ്വർ അവരെ ഒന്ന് നോക്കി പേടിപ്പിച്ചു കൊണ്ട് സ്റ്റയർ കയറി പോയി... "എന്ത് പറ്റി അച്ഛാ...ഇന്ന് വരാൻ വൈകിയല്ലോ...ആ തറവാടിന്റെ കാര്യം എന്തായി... " സോഫയിൽ മുഖം താഴ്ത്തി ഇരിക്കുന്ന അനന്ദന്റെ അടുത്ത് ചെന്നിരുന്നു കൊണ്ട് ജഗൻ ചോദിച്ചു . "അത് നമ്മുടെ കയ്യിൽ നിന്ന് പോയി...ആ മഹേശ്വറിന്റെ മകൻ നമ്മൾ പറഞ്ഞതിനേക്കാൾ രണ്ടിരട്ടി തുക കൊടുത്തു വാങ്ങി...." "ആര് ഹരനോ..??? "ജഗൻ സംശയത്തോടെ ചോദിച്ചു.. "അല്ല ഓംകാര.... "

അനന്തൻ ദേഷ്യത്തോടെ പറഞ്ഞു... "നമ്മുടെ പുതിയ പ്രൊജക്റ്റ്‌ അവിടെ തുടങ്ങാനായിരുന്നു എന്റെ പ്ലാൻ... എല്ലാം വെള്ളത്തിലായി ആ ചെറുക്കൻ കാരണം....ഞാൻ ഒട്ടും വിചാരിച്ചില്ല ആ വീടും സ്ഥലവും നമ്മുടെ കയ്യിൽ നിന്ന് പോകും എന്ന്... " അയാൾ നെടുവീർപ്പോടെ സോഫയിലേക്ക് ചാരി ഇരുന്നു... ജഗൻ ഒന്നും മിണ്ടാൻ പോയില്ല....അവൻ എണീറ്റ് റൂമിലേക്ക് പോയി... അവിടെ ജീവന്റെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്നു സിദ്ധു... രണ്ട് പേരും എന്തോ കാര്യമായാ സംസാരത്തിലാണ്... ജഗൻ ചെന്ന് സിദ്ധുവിന്റെ അടുത്ത് കിടന്നു... "എന്താണ് രണ്ടും കൂടെ ഒരു ഗൂഡാലോചന.. മ്മ്. " അവൻ ചോദിച്ചു.. "അത് പിന്നെ ഞങ്ങൾ രണ്ട് പേരും കൂടെ നിന്റെ കല്യാണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു...നിന്റെ കഴിഞ്ഞിട്ട് വേണം എനിക്കും ഇവൾക്കും ഓരോരുത്തരെ കെട്ടി സെറ്റിൽ ആവാൻ അല്ലെ മോളേ... " ജീവൻ സിദ്ധുവിന്റെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു.. "അതെ അതെ...കുഞ്ഞേട്ടൻ ഒരാളെ കണ്ട് വെച്ചിട്ടുണ്ട്..."

വാ പൊത്തി ചിരിച്ചു കൊണ്ട് സിദ്ധു ജീവനെ നോക്കി... "ഹേ..ഇവനോ... സത്യമാണോടാ...? " ജഗൻ ചാടി എണീറ്റു കൊണ്ട് ചോദിച്ചു.. "ഒന്നു പോയെ ഏട്ടാ...എനിക്ക് എന്റെ അമ്മ കണ്ടെത്തി തരും ഒരു പെണ്ണിനെ... " ചുണ്ട് കോട്ടി കൊണ്ട് ജീവൻ മറുപടി കൊടുത്തു.. "മ്മ് മ്മ്... ഞാൻ വിശ്വസിച്ച്... " ജഗൻ അവനെ ഒന്ന് ഇരുത്തി നോക്കി.. "അല്ല തമ്പുരാട്ടി നേരം ഒരുപാട് ആയല്ലോ..ഉറക്കം ഒന്നുമില്ലേ... " സിദ്ധുവിന്റെ ഇരു കവിളിലും പിടിച്ചു വലിച്ചു കൊണ്ട് ജഗൻ ചോദിച്ചു... "എന്നെ പറഞ്ഞു വിടാഞ്ഞിട്ട് എന്താ ഇത്ര തിരക്ക്...നമുക്ക് എന്തേലും ഒക്കെ സംസാരിച്ച് ഇരിക്കാമന്നെ..." തലയിണയും കെട്ടിപിടിച്ചു കിടന്നു കൊണ്ട് അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു... പിന്നെ മൂന്ന് പേരും കൂടെ കളിയും ചിരിയുമായി നേരം അങ്ങനെ പോയി... "ആഹാ മൂന്നിനും ഉറങ്ങാനായില്ലേ... " ശബ്ദം കേട്ട് വാതിൽ തുറന്നു വന്ന യമുന അവരോട് ചോദിച്ചു.. "കുറച്ചുടെ കഴിയും ഞങ്ങൾ കിടക്കാൻ.. " ജഗൻ എണീറ്റ് ഇരുന്നു കൊണ്ട് പറഞ്ഞു... "ആഹ്...പിന്നെ സിദ്ധു...നാളെ വൈകീട്ട് നമുക്ക് എന്റെ വീട് വരെ പോകാം...." വാതിൽ തുറന്നു പോകാൻ നിന്ന യമുന എന്തോ ഓർത്ത പോലെ അവളോട് പറഞ്ഞു ... "ഞാനെങ്ങും ഇല്ല... " സിദ്ധു അതും പറഞ്ഞു മുഖം തിരിച്ചു..

"അതെന്താ... രണ്ട് ദിവസം കഴിഞ്ഞാൽ എന്റെ ഏട്ടന്റെ മകളുടെ കല്യാണമാണ്...ഞാനും നീയും നാളെ പോകുന്നു....കല്യാണം കഴിഞ്ഞിട്ട് തിരികെ വരാം... " യമുന ഉറപ്പിച്ചു പറഞ്ഞു കൊണ്ട് വാതിൽ തുറന്നു പുറത്തേക്ക് പോയി... "ഞാൻ പോവൂല..." മുഖം വീർപ്പിച്ചു കിന്ഡ സിദ്ധു ബെഡിൽ കമിഴ്ന്നു കിടന്നു... ജഗനും ജീവനും പരസ്പരം നോക്കി ചിരിച്ചു കൊണ്ട് അവളുടെ ഇരു സൈഡിലും കിടന്നു... "ആഹാ നീ വന്നത് ഈ ചെടി നടാനാണോ ഓം... " ആ പഴയ തറവാടിന്റെ ചെമ്പക മരത്തിനോട്‌ അടുത്ത് സിദ്ധു നൽകിയ ചെമ്പക തൈ നടുന്നതിനിടയിൽ അവനോട് മുത്തശ്ശി ചോദിച്ചു... ഓം ഒന്ന് ചിരിച്ചു കൊടുത്തു.. "ഇനി ഈ വീടിനും മരത്തിനും എല്ലാം ഞാൻ ആണ് അവകാശി...ഈ ചെടി ഇവിടെ വളരട്ടേ... " ചിരിയോടെ നട്ട ചെടിക്ക് വെള്ളം ഒഴിച്ച് കൊണ്ട് പറഞ്ഞു... "ഇന്നലെ അവൻ നിന്നോട് അടിച്ചല്ലേ...രോഹിണി എന്നോട് പറഞ്ഞു..." മുത്തശ്ശി അവന്റെ നെറുകയിൽ തലോടി.. "അതിനെന്താ മുത്തശ്ശി..അച്ഛൻ വേണ്ട എന്ന് പറഞ്ഞത് ഞാൻ ചെയ്തു...അതിന് ഒരടി കിട്ടി..അത് എനിക്ക് അവിടെ തീർന്നു.. '"

പുഞ്ചിരിയോടെ ആയിരുന്നു അവന്റെ മറുപടി... "അതെനിക്ക് അറിയാലോ...നിന്റെ ഭാഗത്ത്‌ മുഴുവനായും ശെരിയുണ്ടെങ്കിൽ ഒരിക്കലും നീ അവന് അടിക്കാനായി നിന്ന് കൊടുക്കില്ലല്ലോ... " മുത്തശ്ശി അവന്റെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു.. അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്.. സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും ചിരിച്ചു കൊണ്ട് അവൻ കാൾ അറ്റൻഡ് ചെയ്തു... "ഹലോ ശ്രീ.... " "ഓം...വീട്ടിലാണോ..? " "മ്മ്..അതെ... " "പുറത്തേക്ക് പോകുന്നുണ്ടോ..?? " "ആഹ്...കുറച്ചു കഴിഞ്ഞാൽ പോകും...എന്താ... " "പോകുമ്പോൾ എന്നെയും വിളിക്കണേ...എനിക്കും വരാനാ.. " അവളുടെ മറുപടി കേട്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. "മ്മ്.. ശെരി...ഞാനിപ്പോ ഇറങ്ങും.. " "ഓഹ്...ഞാൻ ബീച്ച് റോഡിൽ ഉണ്ടാകും... " "മ്മ്... ബൈ... " അവൻ ചിരിച്ചു കൊണ്ട് കാൾ കട്ടാക്കി... നേരം സന്ധ്യയായി തുടങ്ങിയിരുന്നു...ബീച്ച് റോഡിലേ ഫുട് പാത്തിലൂടെ അവർ രണ്ട് പേരും നടന്നു നീങ്ങി... അടുത്തുള്ള കടലിൽ നിന്ന് പിറവിയെടുത്ത തണുത്ത കാറ്റ് അവിടമാകെ തണുപ്പിച്ചു വീശി... സിദ്ധു ഇടക്ക് അവനെ ഒളികണ്ണിട്ട് നോക്കി...അവൻ മുന്നോട്ട് നോക്കി നടക്കുകയാണ്... "ഇനി കുറച്ചു ദിവസം ഞാൻ ഇങ്ങനെ കൂടെ വരില്ലാട്ടോ...താൻ ഫ്രീയാകും... " നടക്കുന്നതിനിടയിൽ അവൾ പറഞ്ഞതും അവൻ മുഖം ചുളിച്ചു.. "ഇന്ന് രാത്രി ഞാൻ അമ്മയുടെ വീട്ടിൽ പോകും കസിന്റെ കല്യാണം..മിക്കവാറും ഒരാഴ്ച്ച എന്റെ ശല്യം ഉണ്ടാവില്ല..."

ചിരിയോടെ അവൾ പറഞ്ഞു.. അവനും ചിരിച്ചു... "തനിക്ക് തോന്നിയിട്ടുണ്ടോ എന്ന് അറിയില്ല...പക്ഷേ എനിക്ക് തന്നോട് വല്ലാത്തൊരു അടുപ്പം തോന്നുന്നു...എന്റെ ആരൊക്കെയോ ആണെന്ന തോന്നി പോകുന്നു..." അവൾ നടത്തം നിർത്തി അവനെ നോക്കി...അവനും അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു... "ഇപ്പോ ജീവിച്ചു തീർക്കുന്ന നിമിഷങ്ങൾ നിന്നോടൊപ്പമാകണം എന്ന് ആഗ്രഹിക്കുന്നു... " പറയുന്നതിനൊപ്പം അവളുടെ നോട്ടം മറ്റെങ്ങോ ആയിരുന്നു... "ഒരായിരം വട്ടം കണ്ടെന്നു വെച്ചു പ്രണയം ആവില്ലല്ലോ അല്ലെ..?. ഒറ്റ നിമിഷം കാണാതെ ആവുമ്പോൾ തിരയുന്ന മിഴികളും പിടയുന്ന ഹൃദയവും പറയും എന്താണ് പ്രണയം എന്ന്.. " ചെറു ചിരിയോടെ അവൾ പറഞ്ഞു.... ഒന്നും മനസിലാകാതെ അവളെ നോക്കി നിന്ന ഓമിനെ മുന്നോട്ട് ആഞ്ഞവൾ കെട്ടി പിടിച്ചു...ഹൃദയങ്ങൾ തമ്മിൽ ഒന്ന് ചേർന്ന നിമിഷം....അവന്റെ നെഞ്ചിൽ ചാരി നിന്നപ്പോൾ അവൾ അനുഭവിച്ച സംതൃപ്തി വാക്കുകൾക്കപ്പുറമായിരുന്നു... അവൾ എന്തോ ഓർത്തപോലെ അവനിൽ നിന്ന് വിട്ട് മാറി... ചുറ്റും ഒന്ന് നോക്കിയശേഷം അവനെ തിരിഞ്ഞു നോക്കാതെ അവൾ വേഗത്തിൽ നടന്നു നീങ്ങി..................... തുടരും...........

ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 8

Share this story