💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 18

Choodan with kanthari

രചന: ഷഹല ഷാലു

പെട്ടെന്നാണ് ഗേറ്റിന് അവിടെയായി ആ മുഖം ഞാൻ കണ്ടത്... എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.... കാണുന്നത് സ്വപ്‍നമാണോന്ന് വരെ തോന്നിപോയി..... കണ്ണുകളൊക്കെ സന്തോഷം കൊണ്ട് നിറഞ്ഞ് ഒഴുകാൻ തുടങ്ങി. ഐഷു....... എന്ന് വിളിച്ച് ഞാൻ ആ ഗേറ്റിന് അടുത്തേക്ക് ഓടി...... ഐഷു.....നിച്ചു..... നിങ്ങൾ എന്താ ഇവടെ...... (ഇഷ ) ചോദിച്ചതിന് ഒന്നും മിണ്ടാതെ അവൾമാർ രണ്ടും മ്മളെമൈൻഡ് ആകാതെ വേറെ എവിടേക്കോ നോക്കി നിൽകാ...... പിന്നെ ഒന്നുംനോകീല രണ്ടിന്റയും തലപിടിച്ച് കൂട്ടി മുട്ടിച്ചു... തല ഉഴിഞ്ഞ് കൊണ്ടും രണ്ടും എന്നെനോക്കി ഇളിച്ചു.പെട്ടെന്ന് സ്വിച് ഇട്ടപ്പോലേ അവൾമാർ എന്റെ പുറം പള്ളിപ്പുറമാകി.....

ഇതെല്ലാം കണ്ട്കൊണ്ട് മ്മളെ ചാന്ത്‌പൊട്ടും അജിയുണ്ട് മിഴിച് നോക്കുന്നെ....അവർക്ക് നന്നായൊന്ന് ഇളിച്കാട്ടികൊണ്ട് അവൾമാരെയും കൂട്ടി ക്ലാസിലേക്ക് പോയി..... ടി ഐഷു.... നിങ്ങൾ എന്തിനാടി ഇങ്ങോട്ട് വന്നേ........ അവടെതന്നെ പഠിച്ചമതിയായിരുന്നില്ലേ നിങ്ങൾക്ക്...... (ഇശു ) ഹോഹോ അങ്ങനോക്കെ ആയില്ലേ.... ആയിക്കോട്ടെ..... നിനക്ക് അപ്പൊ ഞങ്ങളില്ലാതെയും ഇവടെ പറ്റുംല്ലേ.......... നിന്നെപോലെ എല്ലാർക്കും കഴിഞ്ഞെന്ന് വരില്ലല്ലോ.......പക്ഷെ ഞങ്ങൾക്ക് നീ ഇല്ലാത്ത കോളേജ് ഉപ്പില്ലാത്ത കഞ്ഞിപോലെയാഡീ...... (ഐഷു ) എന്താ ഇഷാ എന്ത് ചോദ്യ നീ ചോയ്ച്ചേ.....

ഒന്നുല്ലേലും ഐഷു നിന്റെ കൂടെ നേർസറി മുതലുള്ള ഫ്രണ്ട് അല്ലെ, നീ ഈ പറഞ്ഞത് തീരെ ശെരിയായില്ല.... (നിച്ചു ) നിച്ചു വേണ്ടെടി ഓൾക്ക് വേണ്ടേൽ പിന്നെ എന്തിനാ... നമ്മളെ സങ്കടം മ്മക്ക് അല്ലെ അറിയൂ.... വാടി നമ്മക് പോവാന്നും പറഞ്ഞ് കൊണ്ട് ഐഷു നിച്ചുന്റെ കൈപിടിച്ച് തിരിഞ്ഞ് നടക്കാൻ നിന്നു.... അപ്പോഴേക്കും മ്മള് രണ്ടിന്റെയും ഇടയിൽ കയറി കൊണ്ട് രണ്ടിന്റെ കവിളിലും ഒരു നുള്ള് കൊടുത്തു.... അല്ലേടി അപ്പൊ അജി ഒറ്റക് അല്ലെ അവടെ. അവൾ എന്തെ വരാഞ്ഞേ... ടി നിനക്ക് അറിയുന്നതല്ലേ..... ഓൾക്ക് സിദ്ധുസാറിനെ ഒരു നിമിഷം പോലും കാണാതിരിക്കാൻ കഴിയൂല അതോണ്ട് ഓൾ വന്നീല.... (നിച്ചു )

അപ്പൊ മോളെ ഐഷു നീ എങ്ങനെ ഇനി ജാസിക്കാനെ കാണാന്ന് മ്മള് ഓളെ കളിയാക്കികൊണ്ട് ചോദിച്ചു... ഇക്ക കോളേജ് കഴിഞ്ഞ് എന്നും കാണാൻ വരും എന്ന് പറഞ്ഞിക്ക്ന്ണ്.......... (ഐഷു ) അമ്പടി കേമി...... അപ്പൊ അങ്ങനൊക്കെ ആണല്ലേ കാര്യങ്ങൾ... നടക്കട്ടെ നടക്കട്ടെ... ഒന്ന് ഇരുത്തി മൂളി കൊടുത്തു.......... (ബെൽ അടിച്ചപ്പോ ഞങ്ങൾ മൂന്നും ക്ലാസിലേക്ക് പോയി..... കുട്ടികളോടെല്ലാം പെട്ടെന്ന് കമ്പനി ആയി.....ഉഴപ്പ് മ്മളെ കൂടെപിറപ്പ് ആയോണ്ട് അതിന് ഒരുമാറ്റവും ഇല്ല........ പിന്നെ ഞങ്ങളെഇടയിലേക്ക് അൽ വൽ ബുജി കുട്ടിആയ ഒരാളും കൂടെ കടന്ന് വന്ന്..... അസ്സൽആയി. ഉഴപ്പികളെ മെരുക്കാൻ ഒരു പഠിപ്പത്തിന്ന് പറയാം കാണാൻ ഒക്കെ മൊഞ്ജ് ആണ്....

പേര് സഫ, അവളോട് ഞങ്ങൾ പെട്ടെന്ന് തന്നെ കൂട്ടായി ക്ലാസ് എടുക്കുമ്പോ മിണ്ടാതെ ഇരിക്കണം, നന്നായി പഠിക്കണം, എന്നിങ്ങനെയുള്ള പുതിയ റൂൾസ്സ് ഒക്കെ കൊണ്ട് വന്ന് മ്മളെ ആയിച്ചു, ദിവസങ്ങൾ അങ്ങനെ കടന്ന് പോയി കൊണ്ടിരുന്നു.....ഉഴപ്പികൾ ആയ ഞങ്ങൾ പഠിക്കാൻ തുടങ്ങി, കോളേജും വീടുമായി ഒരു യന്ത്രത്തേപോലെ കറങ്ങിനടക്കാൻതുടങ്ങി.... ഓരോ ദിവസവും ഓരോരോ പ്രതീക്ഷയോടെ മിച്ചുക്ക വരും എന്ന പ്രതീക്ഷകളോടെതള്ളിനീക്കി കൊണ്ടിരുന്നു..... .... ഇടക്ക് ഇടക്ക് ജാസിക്കയും ആദിക്കയും ഞങ്ങളെ കാണാൻ കോളേജിലേക്ക് വരാറുണ്ട്..... അവരോട് മിച്ചുക്കാനെ പറ്റി അന്വേഷിക്കുമെങ്കിലും ഫലം ഇല്ലായിരുന്നു......

വല്ലപ്പോഴെല്ലാം പായിപ്പയും ചാലുമ്മയും മാമിടോട്ക്ക് മ്മളെ കാണാൻ വരാറുണ്ട്..... കോളേജിലേക്ക് വരലും പോകുംമ്മളെ ആഷിടേം അജിന്റെയും കൂടെയാണ്, അവന്മാർ മ്മളോട് തലങ്ങും വലങ്ങും അഫയ്ർണ്ടോന്ന് ചോദിച്ചിട്ടും മ്മള് കമാ എന്നൊരുഅക്ഷരം മിണ്ടിയില്ല.... ഒരുദിവസം കോളേജ് കഴിഞ്ഞ് ഞങ്ങൾ മൂന്നും മാളിലും ബീച്ചിലും എല്ലാമായി അടിച്ച് പൊളിച്ച്, കണ്ണിൽ കണ്ടാ സകലതും വേടിച്ചുതിന്ന് പള്ള ഫുള്ള് ആകുകയും മ്മളെ ചാന്തിന്റെയും അജിയുടെയുംപോക്കെറ്റ് കാലിയാകുകയും ചെയ്തു..... അങ്ങനെ ഇവിടുത്തെ കലാപരിപാടീസ്സ് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചപ്പോഴേക്കും സമയം 9:00കഴിഞ്ഞു......

ഇനിപ്പോ വീട്ടിൽ എത്തിയ ഇന്നത്തെ കാര്യം സ്വാഹാ.... മ്മളെ ചാന്ത്‌ പൊട്ട് ഇപ്പോഴേ കണ്ണും മൂക്കും ഒലിപ്പിക്കാൻ തുടങ്ങി അയ്യയ്യേ വഷളൻ, അയിന്ഒക്കെ മ്മളെ അജിക്കാ... പേടിണ്ടേലും പുറത്ത് കാണിക്കാതെ വണ്ടി പറപ്പിച്ചു വിടാണ്..... ഞാൻ രണ്ടിന്റെയുംഇടയിൽ ഇരുന്ന് ബാക്കിയുള്ള ഉപ്പിലിട്ട ഐറ്റംസ് തിന്ന് തീർക്കാണ്, അതിനിടക് മ്മളെ ചാന്ത്‌ കണ്ണീർ തുടക്കുകയും ന്റെയ്ൽന്ന് എടുത്ത് തിന്നുന്നും ഉണ്ട്, ഓന്റെ കാട്ടികൂട്ടൽ കണ്ട് മ്മള് ചിരിച് ഒരു വഴിക്കായി..... ചിരി ഓവർ ആയപ്പോൾ അജിക്ക മ്മളെ തലക്ക് ഒരു കൊട്ട് തന്ന്കൊണ്ട് ഒരു ഡയലോഗും.... ടി ഇരുന്ന് കിണിക്കാതെഉമ്മിടെട്ത്ത്ന്ന് ചീത്ത കേൾക്കാതിരിക്കാൻ പത്ത് സ്വലാത്ത് ചൊല്ലടി...... (അജി )

ഇത് കേട്ടതും ഞാനും ചാന്തും ഉറക്കെ സ്വലാത്ത് ചൊല്ലാൻ തുടങ്ങി......... 😂😂 എങ്ങനെയൊക്കെയോ തട്ടി മുട്ടി വീട്ടിൽ എത്തി..... വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോ തന്നെ മ്മളെ ചാന്ത്‌ണ്ട് സ്സ്.....ശ്.... എന്ന് പറഞ്ഞ് എരിവ് വലിക്കുന്നെ, അതെ സ്പോട്ടിൽ മ്മളെ അജിയുംണ്ട് അത്പോലെ വലിക്കുന്നു..... ഒരേ രണ്ടാളേം നോക്കിയപ്പോ രണ്ടും ഉണ്ട് കാറിമ്മേൽക്ക് നോക്കി നിക്കുന്നു... രണ്ടിന്റേം തലക്ക് ഒന്ന് കൊടുത്തപ്പോ അവർ എന്നെനോക്കി വിശാദ ബാവത്തിൽ പതുങ്ങിയ സ്വരത്തിൽ പറഞ്ഞു" ഡ്രാക്കുള"ന്ന്.... ഒന്നും മനസ്സിലാവാതെ അവരെതന്നെ നോക്കിയപ്പോണ്ട് അവർ എന്നെനോക്കി പല്ലിറുമ്പുന്ന്..... നിന്നെ പറഞ്ഞ മതി, നീ പറഞ്ഞിട്ടല്ലേ ഇന്ന് മ്മള് പുറത്തൊക്കെ പോയി അടിച്ചു പൊളിച്ചേ,

ഇന്നാണ്എങ്കിൽ ആ ഡ്രാക്കുളയും ലാൻഡ് ആയിട്ടുണ്ട് ഇന്നത്തെ കാര്യം കണക്കായി...... (അജി ) അജി ഇക്ക് പേടിയാട്ടാ നീ മുന്നിൽ നടക്ക് ഞാൻ പിന്നിൽ വരാം..... (ചാന്ത്‌ ) കാര്യം എന്തൊക്കെ പറഞ്ഞാലും മ്മളെ അജിക്ക് ആണ് കുറച്ചൊക്കെ ധൈര്യം, ചാന്ത്‌ വെറും ലോലനാ 😂 അകത്തേക്ക് കയറിയപ്പോതന്നെയുണ്ട് ട്ടവലും കറക്കി ഫോണിലും കുത്തികൊണ്ട് ഇരിക്കുന്നു ആസിക്കാ.... സാക്ഷാൽ ഇവർ പറയുന്ന ആ ഡ്രാക്കുള..... ആസിക്ക ആഗെ മാറിപോയല്ലോ...

ടോട്ടലി ചേഞ്ച്‌ ആയപോലെ, ഇപ്പൊ കണ്ടാ മ്മളെ ടോവിനോനെ പോലെ തോന്നും, ഒരു നിമിഷം എല്ലാം മറന്ന് ഞാൻ ആസിക്കാനെ വായീനോക്കിനിന്നു,... പെട്ടെന്ന് എന്തോ ബോധം വന്നപോലെ ഞാൻ എന്റെ തലക്ക് തന്നെ ഒരു കൊട്ട് കൊടുത്തു..... ഏയ് ന്റെ മിച്ചുക്കാടെ അത്രക്ക് ഒന്നും ഇല്ല, മ്മളെ ചെക്കനാണ് മൊഞ്ചൻ, ഇവൻ ഇത് ഒരുമാതിരി പടത്ത് കോലം വെച്ചപോലെത്തെ താടിയും മുടിയും, അവിഞ്ഞ ചിരിയും ആവോലി ചപ്പിയപോലെത്തേ മോന്തയും, etc.. ഓനെ കുറച്ച് കുറ്റം പറഞ്ഞപ്പോ ഒരു മനസ്സുകം...... ആ ഡ്രാക്കുള മ്മളെ അജിനെയും, ചാന്തിനെയും ഇട്ട് പൊരിക്കാണ്.....

ഞാൻ അവിടുന്ന് മെല്ലെ എസ്‌കേപ്പ് ആവാൻ നോക്കിയതും ആ ഡ്രാക്കുള മ്മളെ ഷാൾ പിടിച്ചു വലിച്ചു, ഓന്റെ വയറിനിട്ടൊരു കുത്ത് കൊടുത്ത് വേം സ്റ്റയർ കയറി റൂമിലേക്ക് പോയി...... ഇങ്ങള് വിചാരിക്ക്ണ്ടാവും ഞാൻ ഓനെ പേടിച് ഓടിയതാന്ന് ല്ലേ.... എന്നാൽ അങ്ങനെ അല്ലാട്ടോ ഓനെ പേടിച് ഒന്നും രണ്ടും ഇവിടെ പോവും വിചാരിച്ച് ഓടിയതാ 😝 വേം ഡ്രസ്സ്‌ എടുത്ത് ഒന്ന് ഫ്രഷ് ആവാൻ വേണ്ടി ബാത്‌റൂമിലേക്ക് പോയി.....

നല്ല ഏഴി മല പൂജോല പാട്ടൊക്കെ പാടി നന്നായി തേച്ഉരച്ച് കുളിച്ചു കുളി കഴിഞ്ഞ് ലോക്ക് തുറന്ന് ഡോർ തുറക്കാൻ നിന്നതും ആരോ ഡോർ തുറന്ന് അകത്തേക്ക് കയറിയതും ഒരുമിച്ച്, എന്റെ തല അയാളെ തലയിൽ വെച്ച് മുട്ടി തല ഉഴിഞ്ഞു കൊണ്ട് വന്ന ആളെ നോക്കിയപ്പോ, കണ്ണ് രണ്ടും പുറത്തേക്ക് വരും എന്ന അവസ്ഥയിൽ എന്നെ നോക്കുന്ന ഡ്രാക്കുളയെയാണ്...... ട്ടവൽ മാത്രം ഇട്ട് കൊണ്ട് എന്റെ മുന്നിൽ നിൽക്കുന്ന അവനെ നോക്കാൻ എനിക്ക് കഴിഞ്ഞില്ല, ഞാൻ വേഗം താഴേക്ക് നോക്കി, അവനെ ഉന്തി മാറ്റികൊണ്ട് പോവാൻ നിന്നതും അവൻ എന്നെപിടിച്ച് വലിച്ചു അവന്റെ അടുത്തേക് നിർത്തി, ഒരുമാതിരി അവിഞ്ഞ ചിരിയൊക്കെ ചിരിച് അവൻ ഒന്നൂടെ എന്റെടുത്തേക്ക് നീങ്ങി നിന്നു................കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story