💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 19

രചന: ഷഹല ഷാലു

ട്ടവൽ മാത്രം ഇട്ട് കൊണ്ട് എന്റെ മുന്നിൽ നിൽക്കുന്ന അവനെ നോക്കാൻ എനിക്ക് കഴിഞ്ഞില്ല, ഞാൻ വേഗം താഴേക്ക് നോക്കി, അവനെ ഉന്തി മാറ്റികൊണ്ട് പോവാൻ നിന്നതും അവൻ എന്നെപിടിച്ച് വലിച്ചു അവന്റെ അടുത്തേക് നിർത്തി, ഒരുമാതിരി അവിഞ്ഞ ചിരിയൊക്കെ ചിരിച് അവൻ ഒന്നൂടെ എന്റെടുത്തേക്ക് നീങ്ങി നിന്നു........ എന്താ..... എന്താവേണടെ.... മ്മള് പുരികം പൊക്കി കൊണ്ട് ചോദിച്ചു....... അപ്പൊ അവൻ താടിയിൽ തലോടി കൊണ്ട് മീശപിരിച്ച്, ഷർട്ട്‌ന്റെ കൈയൊക്കെ കയറ്റി വെച്ച് എന്റെ അടുത്തേക് ഒന്നൂടെ നീങ്ങി നിന്നു..... ഇവൻ ഇത് എന്തിനുള്ള പുറപ്പാട പടച്ചോനെ...... ഇവനെ കാണുമ്പോ അറിയാതെ എന്റെ മിച്ചുക്കയാണെന്ന് തോന്നിപോവുകയ.......

നോ... എങ്ങനെഎങ്കിലും എസ്‌കേപ്പ് ആയെപറ്റൂ.... അവിടുന്ന് എസ്‌കേപ്പ് ആവാനുള്ള വഴി നോക്കിനില്കുമ്പോഴാണ് അവൻ മ്മളെ കാത് പൊട്ടും വിധം ഉച്ചത്തിൽ... ഡീീ.... എന്നലറിയത് ഞെട്ടിതരിച്ച് ഓനെ നോക്കിയപ്പോൾ ന്റെ നല്ലജീവൻഅങ്ങ് പോയി.... ശെരിക്കും ഡ്രാക്കുള...... അവൻ ഉണ്ട് എന്നെയും നോക്കി പല്ലിറുമ്പി നിക്കുന്ന്.......... ഞാൻ അവിടുന്ന് പോവാൻ വേണ്ടി നിന്നപ്പോഴേക്കും അവൻ എന്റെ മുടികുത്തിൽ പിടിച്ച് പുറത്തേക്ക് ഒറ്റതള്ള്........

അവൻ തള്ളിയതിന്റെ ആകാതത്തിൽ മ്മളെ തല കട്ടിലിൽ വെച്ച് കുത്തി........ .... മ്മള് അവിടെ വേദനകൊണ്ട് തിത്തെയ്യ് കളിക്കുന്നത് കണ്ടിട്ടും ഒന്ന് മൈൻഡ് ആക പോലും ചെയ്യാതെ ഓൻ ബാത്‌റൂമിന്റെ ഡോർ ഉച്ചത്തിൽ അടച്ചു..... തെണ്ടി പെർക്കി..... മനുഷ്യത്തം ഇല്ലാത്ത ഡ്രാക്കുള...... 😡 മ്മള് തല ഉഴിഞ്ഞുകൊണ്ട് കട്ടിലിലിന്റെ ഒരു സൈഡിൽ പോയി ഇരുന്നു...... വെറുതെഅല്ലമ്മളെ ചാന്തിനും അജിക്കും ഇവനെ കണ്ണിൽപിടിക്കാത്തത്........ ഇവനെയൊക്കെ കെട്ട്ന്നോളെ കഷ്ടകാലം...... ഓരോന്നും പിറുപിറുത്ത് ഇരിക്കുമ്പോഴാണ് ആ ഡ്രാക്കുള കുളി കഴിഞ്ഞ് ഇറങ്ങിവരുന്ന്....

കഴിഞ്ഞോ നീരാട്ട് ന്ന് ചോദിക്കാൻ വേണ്ടി വാ തുറന്നതും ഓന്റെ മോന്ത കണ്ട് മ്മള് വായമെല്ലെ അങ്ങ് അടച്ച്.......... ഓൻ ഇന്നേയും ബെഡിലേക്കും മാറി മാറി നോക്കാണ്..... പെട്ടെന്ന് തന്നെ എന്നെനോക്കി പല്ലിറുമ്പിക്കൊണ്ട്... ആരോട് ചോദിച്ചിട്ടാടി നീ എന്റെ മുറിയിൽ വന്നേ....സഞ്ചിയും ചാകൊക്കേ എടുത്ത് ഇപ്പൊ ഇറങ്ങിക്കോണം എന്റെ മുറിയിൽനിന്ന്...... നിനക്കൊക്കെ കയറിനിരങ്ങാനുള്ളതല്ല എന്റെ റൂം....... അന്തം വിട്ട് ഇരിക്കാതെ പോവാൻ നോക്കടി പുന്നാര മോളെ... ഓന്റെ കൊര സഹിക്കാൻ വയ്യാതെ ആയപ്പോ മ്മള് മെല്ലെ ഇരിക്കുന്നോട്ത്ത്ന്ന് എണീറ്റു ഓനെ രൂക്ഷമായൊന്ന് നോക്കി....

ഒരുലോഡ് പുച്ഛം വാരി വിതറികൊണ്ട് ബെഡിൽ പോയി കിടന്ന് ഓന്ക്ക് കൊഞ്ഞനം കുത്തി കാണിച്ചു...... അല്ല പിന്നെ ഈ ഇഷ ആരാന്ന് ഓന്ക്ക് ശെരിക്ക് അറീല.... ഓൻ എന്നോടുള്ള ദേഷ്യമെല്ലാം കൈ മുറുക്കി കൊണ്ട് തീർക്കുന്നു.... .ഷർട്ടിന്റെ കൈ കീറുന്ന സൗണ്ട് മ്മളെ അപ്പോഴാണ് മ്മള് ഓനെ അടിമുടി ഒന്ന് നോക്കിയത്........ എന്ത് മസിൽ ആണ് ഈ തെണ്ടിക്ക്...... ഇവന്റെ കൈന്ന് ഒന്ന് കിട്ടിയ ചൂട് വെള്ളം പിടിക്കേണ്ടി വരും....

ചെറിയ ഒരു പേടി ഇല്ലാതില്ലാതില്ല.... എന്നാലും അതൊന്നുംപുറത്ത് കാണിക്കാതെ ഓനെ മൈൻഡ് ആകാതെ തിരിഞ്ഞ് കിടന്നു................. പെട്ടന്ന് ഓൻ ഷെൽഫ് തുറന്ന് അതിലുള്ള എന്റെ ഡ്രസ്സ്‌ എല്ലാം പെറുക്കി തിരഞ്ഞ്കൊണ്ട് പുറത്തേക് എറിഞ്ഞു....... മ്മള് അത് കണ്ടില്ല എന്നമട്ടിൽ അവടെതന്നെ കിടന്ന് ഓന്ക്ക് ഒന്ന് ഇളിച്ചു കൊടുത്തു......... ഒരു ആക്കിയ ചിരി പാസാകികൊണ്ട് ഓൻ ഡോർ ലോക്ക് ആക്കികൊണ്ട് എന്റെ മേലേക്ക് വന്ന് വീണു...... വീണുന്ന് മാത്രം അല്ല ആ തെണ്ടിയുണ്ട് മ്മളെ കെട്ടിപ്പിടിക്കുന്നു ........ ഡാ...... ടാ പട്ടി എണീറ്റുപോടാ..... വിടാടാ തെണ്ടി........ എന്ന് പറഞ്ഞ് മ്മള് ഓനെ പിച്ചാനും മന്താനും തുടങ്ങി.......

അതൊന്നും യേറ്റില്ല.... പിന്നെ ഒന്നും നോകീല.... കൈയ്ക്ക് ഒരു കടി കൊടുത്തു...... പെട്ടെന്ന് തന്നെ അവൻ എന്റെ മേൽന്ന് എണീറ്റ് കൊണ്ട് കടികിട്ടിയ ഭാഗം ഉഴിയുന്ന്... മ്മള് വേംനിലത്ത് പരന്ന്കിടന്ന ന്റെ ഡ്രെസ്സും ബുക്കും എല്ലാം പെറുക്കി ഡോർ തുറന്ന് ഓടാൻ നിന്നതും ഓൻ മ്മളെ കൈ പിടിച്ച് വലിച്ചു..... മ്മള് ആരാ മോൾ കാൽമുട്ട് കൊണ്ട് ഓന്റെ പള്ളക്ക്ഇട്ട് ഒന്ന് കൊടുത്ത്കൊണ്ട് വേം അവിടുന്ന് ഓടികൊണ്ട് തൊട്ടപ്പുറത്തെ മുറിയിലേക്ക് കയറാൻ വേണ്ടി നിന്നപ്പോഴാണ് ആ ഡ്രാക്കുള ന്റെ പുറകെ വരുന്നത് കണ്ടത്.... പടച്ചോനെ എവിടേക് ഓടും.... പിറകോട്ട് ആണേൽ ഓടാൻ കഴിയില്ല....... സ്റ്റയർ ആണ്..... അള്ളോഹ് പെട്ട്.........

ഓൻ ഓടികൊണ്ട് എന്റെ അടുത്തേക്ക് വന്നതും മ്മള് ഒരടി പിറകോട്ട് വെച്ചതും മ്മള് കാൽ തെന്നിപോയതും...... അപ്പോഴേക്കും അവൻ വന്ന് മ്മളെ കൈ പിടിച്ചു... ഓന്റെ പിടി വിട്ടാൽ മ്മള് ഇപ്പൊ താഴെ എത്തും..... ഓനെ മ്മള് ദയനീയമായൊന്ന് നോക്കി........അവൻ ആണേലോ ഭയങ്കര കിണിയും.....ഇവൻ ഇനി എന്നോടുള്ള ദേഷ്യത്തിന് കയ്യിലെ പിടി എങ്ങാനും വീടോ....... പടച്ചോനെ ഓന്റെ മനസ്സിൽ എന്നോട് കുറച്ച് ദയ തോന്നാൻ തോന്നിക്കണേ........... ഓൻ കയ്യിലെ പിടി ലൂസ് ആകാൻ തുടങ്ങി.... അള്ളോഹ് ഞാൻ ഇപ്പൊ നിലത്തെത്തും..... പെട്ടെന്ന് എന്റെ കാൽ സ്ലിപ് ആയി വീഴാൻ പോയതും അവൻ എന്നെ പിടിച്ച് ഒറ്റവലിയായിരുന്നു.....

വലിച്ചതിന്റെ ഊക്കിൽ മ്മള് ഓന്റെ നെഞ്ചത്തെക്ക് പോയി വീണു വീണുന്ന് മാത്രം അല്ല മ്മളെ ആദരങ്ങൾ അവന്റെ കവിളിൽ പതിയുകയും ചെയ്തു......... കിസ്സ് കിട്ടിയഷോക്കിൽ ആണെന്ന് തോന്നുന്നു അവൻ വാപൊളിച്ച് നിക്ക്ണ്ട്..... മ്മള് ആണേൽ ഓനെകാളും കിളിപോയ അവസ്ഥയില........... പെട്ടെന്നാണ് ഒരു കൈയടി കേട്ടത്.... അവനിൽ നിന്ന് വിട്ട് നിന്ന് തിരിഞ്ഞ് നോക്കിയതും....അവിടെ നിൽക്കുന്നവരെ കണ്ട് താഴേക്ക് അങ്ങ് വീണാമതിയായിരുന്നുന്ന് വരെ തോന്നിപോയി....... മ്മളെ അജിയും, ചാന്തും ഉണ്ട് കയ്യുംകെട്ടി എന്നെ നോക്കി ഒരാകിയ ചിരിയൊക്കെ ചിരിച് നിൽക്കുന്ന്...... ആകെ ചമ്മി നാറിന്ന് പറയ.....

എന്താണ് ചട്ടമ്പി..... എന്താപ്പോത്.... ഇമ്മാതിരി ലീലവിലാസങ്ങൾ ഒക്കേയുണ്ടോ നിന്റെ പക്കൽ.... അങ്ങനെ ഓരോന്നും പറഞ്ഞ് അവന്മാർ മ്മളെ ആകാൻ തുടങ്ങി..... പെട്ടെന്ന് ഡ്രാക്കുള രണ്ടിനെയും ഒന്ന് നോക്കിയപ്പോൾ രണ്ടും എസ്‌കേപ്പ് ആയി...... --------------------------------- അത്..... ആസിക്കാ.... അറിയാതെ.... അവനോട് സോറി പറയാൻ നിന്നപോഴേക്കും അവൻ .. ശ്... ശ് എന്ന് പറഞ്ഞ് എന്റെ ചുണ്ടുകളിൽ വിരൽ വെച്ചു....... അവന്റെ കൈ തട്ടി മാറ്റികൊണ്ട് ഞാൻ റൂമിലേക്ക് പോയി...... ചെ....... ഞാൻ എന്താ ചെയ്തേ.... അറിയാതെ ആണേലും ഞാൻ അവനെ.... ചെ.... ആലോചിക്കാനെ വയ്യ...... പെട്ടെന്നു മിച്ചുക്കാനെ ഓർമ്മ വന്നു.. കണ്ണുകൾ എന്തെന്നില്ലാതെ നിറഞ്ഞ്ഒഴുകുന്നു....

ഫോൺ എടുത്ത് മിച്ചുക്കന്റെ ഫോട്ടോ നോക്കി കൊണ്ട്.... ഞാൻ എന്നെ തന്നെ സ്വയം പഴിപറഞ്ഞു.... ഇക്കാ..... എനിക്ക് ഒരു തെറ്റ് പറ്റി.... അറിയാതെ പറ്റിയതാ ഇക്കാ.... സോറി.......ഞാൻ ഇക്കാനെ മറന്ന് ആ ആസിനെ..... സോറി ഇക്ക....... ആരൊക്കെ വന്നാലും എന്റെ മിച്ചുക്കാന്റെ സ്ഥാനം ഞാൻ ആർക്കും കൊടുക്കില്ല.... മിച്ചുക്കയാണ് എന്റെ ലോകം.... എന്റെ ചൂടൻ..... ഇഷ വിത്ത്‌ മിച്ചു.... ഏയ് അതൊരു മാച്ച് ഇല്ല..... (💞...........ചൂടൻ WITH.........? 💞) ഇക്കാന്റെ ഫോട്ടോയും നോക്കി എപ്പോഴോ ഉറങ്ങിപോയി.... --------------------------------- രാവിലെ എണീറ്റപ്പോഴാണ് ആ നക്ന സത്യം ഞാൻ അറിയുന്നത് ഇന്ന് മ്മളെ കോളേജിൽ ആർട്സ് ആണെന്ന്...... വേംഐഷുന് വിളിച്പോവുന്നുണ്ടോന്ന് ചോയ്ച്ചു,

അവൾ വരുന്നുണ്ട് എന്നോടും വരാൻ പറഞ്ഞ്.. പിന്നെ എല്ലാവരും കളർ സാരിയാണ് അപ്പൊ എന്നോടും അത് ഇടാൻ പറഞ്ഞ്...... സാരിയൊക്കെ മാമി സെറ്റ് ആക്കി തന്നു..... പോവാൻ വേണ്ടി മ്മള് അജിനെയും ചാന്തിനെയും തിരിയിട്ട് തിരഞ്ഞിട്ടും കാണാൻ ഇല്ല.. അവരെ തിരഞ്ഞു നടക്കുമ്പോഴാണ് മാമി പറഞ്ഞത് അവർ നേരത്തെ പോയെന്ന്.... എന്ത്..... പോയീന്നോ....... അപ്പൊ ഞാൻ എങ്ങനെ പോവും മാമി... അതോർത്തു നീ പേടിക്കണ്ട... ആസി കൊണ്ടാക്കി തരാന്ന് പറഞ്ഞിട്ടുണ്ട്........ ആ എന്നിട്ട് അവൻ എവടെ പോവാൻ നേരായിന്ന് പറഞ്ഞ് തിരിഞ്ഞതും ചെക്കൻ ഉണ്ട് കീയും കറക്കി കൊണ്ട് സ്റ്റയർ ഇറങ്ങി വരുന്നു.......

എന്നെ ഒന്ന് നോക്കി ഒരവിഞ ചിരി ചിരിച് ഫുഡ് കഴിക്കാൻ വേണ്ടി ഇരുന്ന്..... ഇശു....... നീ എന്താ നില്കുന്നെ... നീ കഴിച്ചില്ലല്ലോ..... ഇരുന്ന് കഴിക്കാൻ നോക്ക്... (മാമി ) അത് മാമി..... എനിക്ക് വേണ്ട.... അതൊന്നും പറഞ്ഞ പറ്റൂല കഴിച്ചിട്ട് പോയമതീന്നും പറഞ്ഞ് മാമി എന്നെ പിടിച്ചിരുത്തി..... (വേണ്ടഞ്ഞിട്ട് ഒന്നും അല്ല....ഈ ഡ്രാക്കുള ഉള്ളോണ്ട് ആണ് ഇരിക്കാൻ ഒരു മടി ഇന്നലത്തെ ആലോചിക്കുമ്പോൾ ഒരു ചമ്മൽ....) ആസി..... ഞാൻ അപ്പുറത്തെ വീട്ടിൽ ഒന്ന് പോയിട്ട് വര നിങ്ങൾ പോവുമ്പോ ഡോർ അടക്കണട്ടാ..... (മാമി ) --------------------------------------------- മ്മള് ഓന്റെ മുഖത്ത്ക്ക് നോക്കാതെ ഫുഡിൽ കോൺസെൻട്രേഷൻ ചെയ്ത് ഇരുന്ന്.....

കഴിച്ചോണ്ട് ഇരിക്കുമ്പോഴാണ് അവൻ എന്റെ പ്ലേറ്റിലേക്ക് കുറച്ച് അപ്പം ഇട്ടത്...... അതിന്റെ മേലെ കറിയും ഒഴിച്... ഉള്ളത് തന്നെ തിന്നാൻ വയ്യ അപ്പോഴാ അവന്റെ... #&& അവൻ കറിഒഴിച്ചപ്പോൾ ഒരു തുള്ളി കണ്ണിലേക്ക് തെറിച്ചു...... പിന്നെ പറയണോ പൂരം....... കണ്ണെഴുതിയ കരിയും, മാമിടെ കാന്താരി മുളകിന്റെ എഫക്ട് എല്ലാം കൂടി മ്മളെ കണ്ണ് എരിഞ്ഞു നീറാൻ തുടങ്ങി...... മ്മള് വേം വാഷ്റൂമിലേക്ക് ഓടി... കണ്ണ് വെള്ളം തെളിച്ച് കഴുകി, എന്നിട്ടൊന്നും നീറ്റൽ നില്കുന്നില്ല..... മ്മള് കണ്ണ് തിരുമ്മി പൊട്ടിക്കാൻ തുടങ്ങി..... അപ്പോഴാണ് ആരോ എന്റെ ഷോൾഡറിൽ കൈ വെച്ചത്..... തിരിഞ്ഞ് നോക്കിയപ്പോൾ ആ ഡ്രാക്കുളയായിരുന്നു.......

അവൻ എന്നെ പിടിച്ച് ചെയറിൽ കൊണ്ടോയി ഇരുത്തി....... എന്നിട്ട് എന്റെ കണ്ണിലേക്ക് ഊതി തന്നു...............അവൻ എന്തോ ഇമവെട്ടാതെ എന്നെ നോക്കിനിന്നു...... ഒരുനിമിഷം എല്ലാം മറന്നുകൊണ്ട് ഇക്കാടെ നോട്ടത്തിൽ ഫ്ലാറ്റ് ആയി അങ്ങനെ നിന്ന്....... ഈ പഹയന് ഒടുക്കത്തെ മൊഞ്ജ് ആണല്ലോ...... പെട്ടെന്ന് മിച്ചുക്കാനെ ഓർമ്മ വന്നപ്പോൾ അവനിൽ നോട്ടം തെറ്റിച്ചു.. എന്നിട്ട് മുറിയിലേക്ക് പോയി മുഖമൊക്കെ ഒന്ന് നന്നാക്കികൊണ്ട് വന്ന്..... --------------------------------- ടി...... ഒന്ന് വേം വാ...... നിന്നെ കൊണ്ടാക്കിയിട്ട് വേണം എനിക്ക് എന്റേത്ആയ പണികൾക്ക് പോകാൻ....... ഒന്ന് വേം വാടി..... എന്ന് പറഞ്ഞ് ഓൻ ഹോൺ അടിച്ചു ചെവി പൊട്ടിക്കാണ്......

മ്മള് തെ എത്തി എന്ന് പറഞ്ഞ് ഓനെ നോക്കിയപ്പോൾ ചെക്കൻണ്ട് പല്ലിറുമ്പി കൊണ്ട് എന്നെ നോക്കുന്നു...... എന്നിട്ട് ഓന്റെ ഒരു ഡയലോഗും, വേം കയറടി പൂതനെന്ന്....... പൂതൻ ഓന്റെ അമ്മായി അല്ല പിന്നെ......ഓൻ ആരാന്നാ വിചാരം, ഓനും ഓന്റെ ഒരു വണ്ടിയും ടി മൊയെ നിന്ന് പിറുപിറുക്കാതെ വന്ന് കയറാൻ നോക്ക്.... അല്ലേൽ ഞാൻ എന്റെ പാട്ടിന് പോവും, പിന്നെ പൊന്ന് മോൾ അങ്ങ് ബസ്സ് പിടിച്ച് പോണ്ടിവരും.... (ഡ്രാക്കുള ) മ്മളെ ഭാഗ് എടുത്ത് സെന്റിൽ വെച്ച്, ബൈക്കിൽ ആയോണ്ട് മ്മക്ക് ഒരു ചെറിയ ചടപ്പ് സാരിയായോണ്ട് നല്ലപോലെ ഇരിക്കാനും വയ്യാ.... എങ്ങനെയൊക്കെ ഇരുന്ന് ഒപ്പിച്ചു...

അങ്ങനെ കോളേജിൽ എത്തി, ഗേറ്റിന്റെ മുന്നിൽതന്നെയുണ്ട് ആഷിയും അജിയും, കുറച്ച് അപ്പുറത്തായി ഐഷുവും നിച്ചുവും എന്നെനോക്കി കിണിക്കുന്ന്....... വേം വണ്ടിയിൽ നിന്ന് ഇറങ്ങി അജിയെയും ചാന്തിനെയും നോക്കി മുഖം കോട്ടികൊണ്ട് ഐഷുന്റെഅടുത്തേക്ക് പോയി...... അവർ എന്നെയൊന്നും അല്ല നോക്കുന്നത്, ആ ഡ്രാക്കുള ഇല്ലേ ഓനെ ചിറിനോക്കി നിക്ക...... കൈകൊണ്ട് വീശികൊണ്ട് രണ്ടിന്റെയും നോട്ടം തെറ്റിച്ചു..... ആ ഇശു....... ഏതാടി ആ ചെക്കൻ അടാർ ഐറ്റം.....ആരാ നിന്റെ.... (ഐഷു ) അതോ അത് ആ നിൽക്കുന്ന രണ്ട് ഷാ മാർ ഇല്ലേ അവരെ ഏട്ടൻ ഷാ ആസിൽ ഷാ....... ന്റെ ഇശു......എന്തൊരു മസിൽ ആടി ഓന്ക്ക്......

ശോ എന്റെയാണെൽ എൻഗേജ്മെന്റും കഴിഞ്ഞ് അല്ലേൽ ഒരു കൈ നോകാമായിരുന്നു.. (നിച്ചു ) ടി ഇശാ.... നീ ഇവനെ നോക്കിക്കെടി.. മിച്ചുക്കാനെ കടത്തി വെട്ടും, ലുക്കിന് ലുക്ക്‌, എല്ലാം കൊണ്ടും പെർഫെക്ട് അല്ലെ...... മിച്ചുനെകാളും നിനക്ക് ചേർച്ച ഇവന......... (ഐഷു ) (അവർ അങ്ങനെ പറഞ്ഞപ്പോ എന്തോ മനസ്സിന് വല്ലാത്ത വേദന.... ആര് എന്തൊക്കെ പറഞ്ഞാലും മിച്ചുക്കയാണ് എന്റെ പ്രാണൻ.... ) തെ ഇശു..... നിന്റ കണ്ണ് നിറയാതിരിക്കാന ഞങ്ങൾ ഇങ്ങോട്ട് വന്നത്..... എടി പൊട്ടിയെ.... നീ നാഴികക്ക് നാൽപത് വട്ടം മിച്ചുക്കാനെ ഓർക്കുന്നുണ്ടെങ്കിലും ഒരു തവണ പോലും മിച്ചുക്ക നിന്നെ ഓർക്കുന്നില്ലഎന്നതാണ് സത്യം....

ഇശു മതിയാക്ക്.... ഇനിഎങ്കിലും അവനെ മറന്ന് നല്ലൊരു ജീവിതം തുടങ്..... ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാത്ത ഒരാൾക്ക് വേണ്ടി നീ ഇനി...... (ഐഷു ) (അവളെ പറഞ്ഞ് മുഴുവനാകാൻ സമ്മതിക്കാതെ ഇശ ഉറക്കെ അലറി ) ഐഷു....................... ഇനി എന്റെ ഇക്കാനെ കുറിച്ച് ഒരുവാക്ക് പറഞ്ഞാൽ ഈ ഇഷയെ പിന്നെ നിങ്ങൾ കാണില്ല... ഒരിക്കലും കാണില്ല... ഇഷ.... കൂൾ കൂൾ..... നിന്റെ മിച്ചുക്ക വരും, പടച്ചോൻ നിങ്ങളെ ഒന്നിപ്പിക്കാൻ വിധിച്ചിട്ടുണ്ടേൽ ഒന്നാവുക തന്നെ ചെയ്യും.... എന്ന് പറഞ്ഞ് ഐഷുവും നിച്ചുവും അവളെ സമാധാനിപ്പിച്ചു....... --------------------------------- ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നുപോയി കൊണ്ടിരുന്നു........

മിച്ചുക്കാനെ കണ്ടിട്ട് രണ്ട് കൊല്ലം ആയി..... തിരിച്ചു വരോ എന്തോ.... സെം എക്സാംമും, ആർട്സ്, ഫെസ്റ്റിവൽസ് എന്നിങ്ങനെയായി കോളേജ് അടിച്ചുപൊളിച്ചു പോവുന്നു..... അജിയുടെയും, ചാന്തിന്റെയും കാര്യം യേകദേഷം സെറ്റ് ആയി, ഇനി ആ ഡ്രാക്കുളയാണ് ഉള്ളത്, അവനെ എനിക്ക് കെട്ടിച് തരാൻആണ് എല്ലാവരെയും പ്ലാൻ... അവന്റെ ഇടക്കുള്ള സ്വഭാവം കാണുമ്പോൾ അവന്ക് കല്ലിയാണം കഴിക്കാൻ യാതൊരു എതിർപ്പും ഇല്ല...... ബട്ട്‌ മ്മക്ക് ആണേൽ മ്മളെ മിച്ചുക്കയാണ് ലോകം..... അവനെ ഓർത്ത് ഇരിക്കാനെ എനിക്ക് വിധിയുണ്ടാവുകയൊള്ളു.......... ഡ്രാക്കുള ഇപ്പൊ ഇവിടെ ഇല്ല ഇന്ന് വരും എന്നാ മാമി പറഞ്ഞെ.....

മാക്സിമം അവനിൽനിന്ന് അകന്ന് നടക്കണം......... (ഒരു മാസത്തിന് ശേഷം.... ) കല്ലിയാണ പന്തലിലേക്ക് പുതുപെണ്ണിന്റെ വേഷത്തിൽ വരുന്ന ഞാൻ.... ......... ചുറ്റും പാട്ടും,കൂതും, ആർപാടമായി നടക്കുന്ന കല്ലിയാണം....... എന്റെ കൈ പിടിച്ച് കൊണ്ട് ഉമ്മയും ഉപ്പയും (ആയ ഫായി, ശാലു) വേദിയിലേക്ക് കയറ്റുന്നു....... എന്റെ കണ്ണിൽ നിന്നും ആനന്ത കണ്ണീർ പൊഴിഞ്ഞു......... ഞാൻ ആഗ്രഹിച്ച ആളെ കിട്ടിയില്ല.... എങ്കിലും ഇനിയും അവനുവേണ്ടി കാത്തിരിക്കുന്നതിൽ അർത്ഥമില്ല.... കണ്ണടയുന്ന നാൾ വരെ ആസിക്കയുടെ സന്തോഷമായി ജീവിക്കണം എന്നൊരു ആഗ്രഹം മാത്രം ഇനി ഈ ഇഷക്ക് ഒള്ളു....... ദഫ്മുട്ടമായി വളരെ ആരവത്തോടെ വേദിയിലേക്ക് കൊണ്ട് വരുന്ന ആസിക്കാനെ കണ്ടതും എന്തോ മനസ്സിന് ഒരു സന്തോഷം....... അവൻ എനിക്ക് അരികിലായി വന്ന് നിന്നു........അവന് അഭിമുഗമായി എന്നെ നിർത്തി കൊണ്ട് എനിക്ക് മഹറണിയിക്കാൻ നിന്നതും.... നോ................ 😳 .........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story