💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 20

രചന: ഷഹല ഷാലു

ദഫ്മുട്ടമായി വളരെ ആരവത്തോടെ വേദിയിലേക്ക് കൊണ്ട് വരുന്ന ആസിക്കാനെ കണ്ടതും എന്തോ മനസ്സിന് ഒരു സന്തോഷം....... അവൻ എനിക്ക് അരികിലായി വന്ന് നിന്നു........അവന് അഭിമുഗമായി എന്നെ നിർത്തി കൊണ്ട് എനിക്ക് മഹറണിയിക്കാൻ നിന്നതും.... നോ................ 😳 നോ......... ഉറക്കിൽ നിന്ന് ഞെട്ടി കൊണ്ട് എണീറ്റു.... തപ്പി പിടിച്ച് കൊണ്ട് ലേറ്റ് ഓൺ ചെയ്തു... ദേഹം ഒട്ടാകെ വിയർത്തു കുളിച്.... ചുറ്റും ഒന്ന് നോക്കി....... സമയം നോക്കുമ്പോൾപുലർച്ചെ 3:00മണി..... ശരീരം മൊത്തം ഒരു വിറയൽ പോലെ....... ഞാൻ സ്വപ്നം കണ്ടാതാണോ..... എനിക്ക് ഇത് എന്ത് പറ്റിറബ്ബേ..... എന്റെ മിച്ചുക്കാ.....

പെട്ടെന്ന് തന്നെ ഫോൺ എടുത്ത് ഇക്കാന്റെ ഫോട്ടോ നോക്കി, മിച്ചുക്കാ.... ഇല്ല... ഈ ഇഷ ഒരിക്കലും ഇക്കാനെ മറക്കില്ല... എവിടെയാണെങ്കിലും ഒരു തവണ ഒരേഒരു തവണ എന്റെ മുന്നിൽഒന്ന് വന്നൂടെ...... എന്നെ സ്നേഹിക്കണം എന്ന് ഞാൻ പറയുന്നില്ല, ഇക്കാനെ സ്നേഹിക്കുന്നവർക്ക് വേണ്ടിഎങ്കിലും ഒന്ന് വന്നൂടെ..... ഫോൺ ബെഡിലേക്ക് യെറിഞ്ഞു മുഖമൊക്കെ ഒന്ന് കഴുകിവന്ന് എന്റെ ഡ്രസ്സ്‌എല്ലാം എടുത്ത് പാക്ക് ചെയ്തു.....

ഇനി ഇവിടെനിന്നാൽ ശെരിയാവില്ല, എനിക്ക് ഉടനെതന്നെ വീട്ടിലേക് പോണം..... പായിപ്പാനേം ചാലുമ്മാനേം കാണാൻ തോന്നുന്നു..... അവിടുന്നും കോളേജിലേക്ക് വരാലോ...... വേം ഡ്രസ്സ്‌ മാറി ബാഗും എടുത്ത് താഴേക്ക് പോയി..... എല്ലാവരും നല്ല ഉറക്കിൽആണ്.... ഞാൻ മാമിടെ റൂമിന്റെ ഡോറിൽ ചെന്ന് മുട്ടി, കുറെ തവണ മുട്ടിയപ്പോൾ ഉറക്കചവയോടെ മാമി ഡോർ തുറന്നു..... എന്റെ വേഷം കണ്ട് മാമി കണ്ണൊന്നു തിരുമ്മികൊണ്ട് ഇഷാ എന്ന് പറഞ്ഞ് എന്റെടുത്തേക്ക് വന്ന്... ഇഷാ.....

നീ... നീ ഇതെവിടെക്കാ പോവുന്നെ..... എന്താ ഈ നേരത്ത്... മാമിയോട് ഒന്നും പറയാൻ കഴിഞ്ഞില്ല.... മാമിയെ കെട്ടിപിടിച്ചുകരഞ്ഞു, എന്താ ഇഷ.... ന്താ പറ്റിയത്.... എന്നെ തട്ടികൊണ്ട് മാമി ചോദിച്ചു.... അപ്പോഴേക്കും മാമൻ ഉണർന്നു എന്റെടുത്തേക്ക് വന്നു.... മാമി... ഇക്ക് ഇവിടെ നിക്കണ്ട... ഇക്ക് ഉമ്മാനേം ഉപ്പാനേം ഇപ്പൊത്തന്നെ കാണണം എനിക്ക് എന്റെ വീട്ടിലേക്ക് പോണം.... മാമി പ്ലീസ്... എന്നെ വീട്ടിലേക് ആക്കിതായോ........

ഇഷാ..... എന്താ ഇത് കൊച്ചു കുട്ടികളെ പോലെ..... നീ വല്ല സ്വപ്‍നവും കണ്ടോ....... എന്തായാലും നേരം വെളുക്കട്ടെ എന്നിട്ട് പോകാം.... അവർ എന്തൊക്കെ പറഞ്ഞിട്ടും ഞാൻ എനിക്ക് ഇപ്പൊതന്നെ പോണം എന്ന് പറഞ്ഞ് കരയാൻ തുടങ്ങി.... അപ്പോഴേക്കും ആസിക്കയും, ചാന്തും, അജിയും എല്ലാവരും എണീറ്റു വന്ന്.... അവർ കുറെ പോണ്ടാന്നൊക്കെ പറഞ്ഞ്..... അവസാനം ആസിക്ക എല്ലാവരോടുമായി പറഞ്ഞ്.... ആരും ഇനി അവളെ പോക്ക് തടയണ്ടാ..... എന്റെ കൈ പിടിച്ച് വലിച്ച് കൊണ്ട് പോർച്ചിലേക്ക് നടന്ന്... ഇക്ക വണ്ടി സ്റ്റാർട്ട്‌ ആക്കി കയറാൻ പറഞ്ഞ്...... ഓന്റെ കൂടെപോവാൻ മടിയൊക്കെ ഉണ്ട്... ആ സ്വപ്നം ഓർക്കും തോറും ഞാൻ അവനിൽന്ന് നീങ്ങി ഇരിക്കാൻ തുടങ്ങി....

പെട്ടെന്ന് ഓൻ ബ്രേക്ക്‌ ഇട്ടതും മ്മള് ഓന്റെടുത്ത് തന്നെ എത്തി...... കുറെ ദൂരം പോയപ്പോൾ, ഒരാൾ വണ്ടിക്ക് കൈ കാണിച്ചു..... പെട്ടെന്ന് അയാൾ തിരിഞ്ഞ് നിന്നു..... മ്മള് തിരിഞ്ഞ് നോക്കിയപ്പോൾ ആളെ അവിടെ കാണാൻ ഇല്ല... പരിചിതമായ ഒരു രൂപം പോലെ തോന്നി...... എന്നാലും അയാൾ എന്തിനാ മാറി നിന്നത്, മനസ്സിൽ ആയിരം ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി...... അങ്ങനെ വീട്ടിൽ എത്തി...... ആസിക്ക എന്നെ വീട്ടിൽ ഇറക്കികൊണ്ട് പോയി... മൂപ്പർ പോവുമ്പോ കൂടെ കൂടെ തിരിഞ്ഞ് നോകിയാണ് പോകുന്നത്....... ഉമ്മിനോട്‌ മാമി വിളിച്ചുപറഞ്ഞിക്ക്ന് തോന്നുന്നു, എന്നോട് ഒന്നും ചോദിച്ചില്ല, എന്നെ അകത്തേക്ക് കയറ്റി..... അവരോട് കുറെ കത്തി അടിച്ചു മ്മള് റൂമിലേക്പോയി.....

എന്നാലും മനസ്സിൽ മൊത്തം വണ്ടിക്ക് കൈ കാണിച്ചആൾ ആരായിരിക്കും എന്ന ചിന്ത മാത്രമായിരുന്നു....... 💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗 [മിഷാൽ ] " AFTER 2 years" ഇന്ന് ഞാൻ തിരിച്ചു എന്റെ വീട്ടിലേക്ക് പോകുന്നു.... പോകുന്നവഴിയിൽ എല്ലാം രണ്ട് വർഷം മുന്നേ നടന്ന കാര്യങ്ങൾ എല്ലാം ഓർമയിലേക്ക് ഓടിഎത്തി....... ട്രെയിൻ ഇറങ്ങി സ്റ്റേഷനിൽ നിന്ന് നടന്ന് വരുന്നവഴി ദൂരെ നിന്ന് ഒരു ബൈക്ക് വരുന്നത് കണ്ടു..... ടാക്സി സ്റ്റാൻഡിലേക്ക് ഒരുപാട് ദൂരം ഉണ്ട് നടക്കാൻ വയ്യാ അതോണ്ടാ വണ്ടിക്ക് കൈ കാണിച്ചേ...... ബൈക്ക് അടുത്ത് എത്തിയപ്പോൾ അതിൽഇരിക്കുന്ന ആളെ ഒരു മിന്നിയ പ്രകാഷത്തിൽ ഞാൻ കണ്ടു..അതെ ഇഷ "ഇഷാ മെഹറിൻ" ഞാൻ പെട്ടെന്ന് തന്നെ മറഞ്ഞു നിന്നു.......

അവൾ ഇത് ഇങ്ങോട്ട ഈ നേരത്ത്.... കറങ്ങി നടക്കുവായിരിക്കും, ഏതാണാവോ ആ പയ്യൻ..... ആ എന്തേലും ആവട്ടെ.... ഇഷ അവൾ ഒറ്റഒരുത്തി കാരണമാ ഞാൻ രണ്ട് വർഷം ആരും ഇല്ലാത്തവനെ പോലെ കഴിയെണ്ടി വന്നത്...... അവളെ ഞാൻ സ്നേഹിച് പോയതിൽ ഞാൻ എന്നെതന്നെയ വെറുക്കുന്നത്..... ടാക്സി പിടിച്ച് എങ്ങനെയൊക്കെയോ വീട്ടിൽ എത്തി........ വാദിൽ മുട്ടിയപ്പോൾ ഉമ്മയാണ് ഡോർ തുറന്നത്... സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിയാത്തത് കൊണ്ടാണെന്ന് തോന്നുന്നു ഉമ്മ എന്നെ ഇങ്ങനെ നോക്കുന്നത്, കണ്ടാൽ മനസ്സിലാവില്ല ചെറിയ ഒരു പ്രാന്തൻ ലുക്ക്‌ഒക്കെ ഉണ്ട്..... താടിയും മുടിയും വെട്ടാതെ...... ഉമ്മാ ഇത് ഞാൻ തന്നെയാ..... മിച്ചു.. ഉമ്മാന്റെ മുച്ചുതന്നെയാ ഇത് (മിച്ചു ) പെട്ടെന്ന് ഉമ്മ എന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു...............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story