💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 21

Choodan with kanthari

രചന: ഷഹല ഷാലു

ഉമ്മാ ഇത് ഞാൻ തന്നെയാ..... മിച്ചു.. ഉമ്മാന്റെ മുച്ചുതന്നെയാ ഇത് (മിച്ചു ) പെട്ടെന്ന് ഉമ്മ എന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു....... ഈ അടി ഞാൻ പ്രതീക്ഷിച്ചതാണ് പെട്ടെന്നുതന്നെഉമ്മിഎന്നെകെട്ടിപിടിച്ചുകൊണ്ട് ഒരുപാട് കരഞ്ഞു...... ഉമ്മാന്റെ കണ്ണീരിന്റെ നനവ് എന്റെ ഷിർട്ടിൽ പതിഞ്ഞു.... ഏയ് എന്താ ഉമ്മി ഇങ്ങള് കരയാണോ...... ഞാൻ വന്നത് ഇഷ്ടായില്ലേ....... പോടാ എന്നുംപറഞ്ഞ്കൊണ്ട് ഉമ്മി ന്റെ നെറ്റിയിൽ ഒരു മുത്തം തന്നു.....

എന്നിട്ട് അകത്തേക്ക് കയറ്റി... എന്ത് കോലമാടാ ഇത്.... ഒന്ന് കുളിച് ഈ താടിയും മുടിയൊക്കെ ഒന്ന് ശെരിയാക്കിവാ..... ഉപ്പ നാട്ടിൽ ഇല്ല റിച്ചുവും, റിനുവും എണീറ്റിട്ടില്ല...(ഉമ്മി ) (ഞാൻ വേഗം റൂമിലേക് പോയി... റൂമിൽ കയറിയപ്പോൾ തന്നെ പഴയമിഷാൽ തിരിച്ചു വന്ന പോലെ ഒരു ഫീൽ... ഞാൻ കണ്ണാടിയിൽ ഒന്ന് നോക്കി... താടി ഒക്കെ ഒന്ന് ഷേവ് ചെയ്യണം.. സമയം ഉണ്ടല്ലോ,.......... ഫോൺ എടുത്ത് അവന്മാർക്ക് മെസ്സേജ് അയച്ചു.... പോകുമ്പോൾ സിം മാറ്റിയഥാ.....

ഇപ്പൊ പുതിയ സിം ആണ്. . ഫോൺ ബെഡിലിട്ട് ഞാൻ കുളിക്കാൻ കയറി..... --------------------------------- [ജാസിം ] ഐഷുനോട്‌ സംസാരിച്ചു ഫോൺ വെച്ചപ്പോഴാണ് ഒരു മെസ്സേജ് കണ്ടത്, അതും unknown നമ്പറിൽനിന്ന്.... മെസ്സേജ് ഓപ്പൺ ആക്കി നോക്കി... വായിച്ചപ്പോൾ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.... ഞാൻ ഒരുതവണ കൂടി ആ മെസ്സേജ് വായിച്ചു........ "ടാ.... ഞാൻ മിച്ചുവാണ്.... ഞാൻ വന്നടാ തെണ്ടി.... വീട്ടിലുണ്ട് വായോ.... "

എന്നായിരുന്നു മെസ്സേജിൽ.... ഞാൻ വേം ആദിക്ക് വിളിച്ചു, അപ്പൊ അവൻകും ഇതെ മെസ്സേജ് വന്നിട്ടുണ്ട്.... ഞാൻ ഡ്രസ്സ്‌ മാറി ആദിയെയും കൂട്ടി മിച്ചുന്റെ വീട്ടിലേക്ക് വിട്ടു.... ഓന്റെ ഉമ്മ ഡോർ തുറന്ന് തന്നപാടെ ഞങ്ങൾ അകത്തേക്ക് ഇടിച്കയറിഅവന്റെമുറിയിലേക്കോടി ...... അപ്പൊ കണ്ടത് ബെഡിൽ കിടന്ന് ഫോണിൽ കുത്തുന്ന ഞങ്ങളെ ചൂടനെയാണ്... ഡാ.... ന്ന് വിളിച്ച് ഞങ്ങൾ അവന്റെ മേലേക്ക് വീണ്.... ചെക്കൻക്ക് ശ്വാസം കിട്ടാത്തോണ്ടാ തോന്നുന്നേ ഓൻ ഞങ്ങളെ രണ്ട്പേരെയും വേം മാറ്റി എണീറ്റുനിന്നു...... തെണ്ടികളെ...... എന്നെ കൊല്ലാൻ വന്നതാണോ രണ്ടും... (മിച്ചു ) അതേടാ.... അതിനേക്കാൾ ചെറിയശിക്ഷ നിനക്ക് വേറെയില്ല.. (ജാസി )

ടാ പഹയാ... എവിടെർന്നടാ ഇത്രേം കാലം.... അന്വേഷിക്കാത്ത സ്ഥലങ്ങൾ ഇല്ല.... അന്ന് അങ്ങനോക്കെ ഉണ്ടായെന്നു വെച്ച് നീ എന്തിനാ ഞങ്ങളെവിട്ട് പോയെ..... (ആദി ) ട നിർത്ത്...... എനിക്ക് പഴയതൊന്നും ഓർക്കാൻ താല്പര്യമില്ല..... അതൊക്കെ ഓർക്കുമ്പോൾ തന്നെ ആ പന്ന &$$$##പുന്നാരമോളുടെ കാര്യമാ മനസ്സിലേക്ക് വരുന്നത്.. (മിച്ചു ) (അപ്പൊഇവന്ഇപ്പോഴുംഇശുനോടുള്ള ദേഷ്യം മാറിയിട്ടില്ല..... അവളെ ഞങ്ങൾക്ക് അറിയാം, ഒരുനാൾ ഇവനും അറിയും, അവളെ മനസ്സിലാകും..... ഈ കഴിഞ്ഞ രണ്ട് വർഷം അവൾ എങ്ങനെയാ ജീവിച്ചെന്ന് എനിക്ക് അറിയാം..... മിച്ചുനെ കുറിച്ച് ചോദിക്കാത്ത ദിവസങ്ങൾ പോലും ഉണ്ടായിട്ടില്ല.....

അവൻ വന്നത് അറിഞ്ഞാൽ ഏറ്റവും കൂടുതൽ സന്തോഷിക്കാൻ പോകുന്നത് അവളായിരിക്കും.... -------------------------------- [മിഷാൽ ] ഇവന്മാർ വന്നപ്പോ കുറച്ച് സമാധാനം കിട്ടിയത്പോലെ.... പഴയപോലെ ഓരോന്നും പറഞ്ഞിരുന്ന് സമയം പോയതറിഞ്ഞില്ല...... ഉമ്മ വിളിച്ചപ്പോ ഞങ്ങൾ മൂന്നും താഴേക്ക് ഇറങ്ങിപോയി... അപ്പോഴുണ്ട്റിച്ചുഅവിടെനില്കുന്ന്.... അവനെ കണ്ടതും ഞാൻ അവനെപോയി കെട്ടിപിടിച്ചു........ ഹലോ ആരാ..... (റിച്ചു ) ഇത് ഞാനാഡാ.... നിന്റെ ഇക്കയാടാ... (മിച്ചു ) എനിക്കോ?? ഇക്കയോ എനിക്ക് അതിന് ഇക്കയില്ലല്ലോ..... ആ ഉണ്ടായിരുന്നു.. പിന്നെ ഞങ്ങളെ വേണ്ടാത്തത്കൊണ്ട് ഞങ്ങളെ ഇട്ടേച് പോയി...... (റിച്ചു )

(ചെക്കൻ മ്മളെ കൊള്ളിച്ചുപറയുന്നതാണെന്ന് മനസ്സിലായി............) അയ്യോ....... അതല്ല..... അവൻ ചത്തു, ഇത് വേറെ ഇക്കയാ.... (മിച്ചു ) തെ കാകൂ.... ഇങ്ങനൊക്കെ പറഞ്ഞാൽണ്ടല്ലോ കൊല്ലും ഞാൻ (റിച്ചു ) ഹാഡാ..... നിനക്ക് എന്നെ കളിയാക്കല്ലേ... എനിക്ക് ഒന്നും പറയാൻ പാടില്ലല്ലേ..... (മിച്ചു ) അത് എനിക്ക് സ്നേഹം കൊണ്ടല്ലേ........ (റിച്ചു ) അച്ചോടാ.... എന്റെ അനിയന്റെ ഒരു ച്നേഹം......... അല്ല ഉമ്മി... റിനു എവിടെ...? അളിയൻ നാട്ടിലുണ്ടോ.... (മിച്ചു ) അളിയൻ രണ്ട് മാസംമുമ്പ് വന്നിരുന്നു, ഇഷാൻ മോനെകാണാൻ....റിനുഉറങ്ങുകയ......ഇന്നലെ ഇഷാൻ മോൻ കരഞ്ഞിട്ട് ഉറങ്ങിയിട്ടില്ല ... കുറച്ച് മുമ്പ് ഉറങ്ങിയെ ഒള്ളു......

അപ്പൊ അവളും കിടന്നതാവും....... (ഉമ്മ) അല്ല ഉമ്മാ..... ആരാ ഈ ഇഷാൻ... (മിച്ചു ) ആ കാക്കു..... ഇങ്ങള് അറിഞ്ഞില്ലല്ലോ നമ്മടെകുടുംബത്തിലെപുതിയഅംഗം....... ഇഷാൻ..... കാക്കു ഞമ്മൾ രണ്ടാളും മാമൻമാരായിന്ന്...... റിനു പ്രസവിച്ചു ഇപ്പൊ ആറുമാസമായി... (റിച്ചു ) (ഇത് കേട്ടതും ഞാൻ വേഗം റിനുന്റെ റൂമിലേക്കോടി....... കുട്ടി അവളെ അടുത്ത് തന്നെ കിടക്കുന്നു.... റിച്ചുനെ പോലെ തന്നെ...... എടുക്കണം എന്നൊക്കെ ഉണ്ട് ഉറങ്ങുവല്ലേ രണ്ടാളും ഉറങ്ങിക്കോട്ടെ...... ഹാളിൽ പോയി എല്ലാരോടും സംസാരിച്ചിരുന്നു... ) അള്ളോഹ് ഇക്കാനോട്‌ വിളിച്ചു പറഞ്ഞില്ല നീ വന്നത്, പറഞ്ഞിട്ട് വരാം.... (ഉമ്മ) ഉപ്പാക് ഞാൻ മെസ്സേജ് അയച്ചിട്ടുണ്ട്...... (മിച്ചു )

ഉപ്പാക് ഞാൻ വിളിച്ചു പറഞ്ഞിക്ക്ന്..... രണ്ട് ദിവസം കഴിഞ്ഞവരും എന്ന് പറഞ്ഞ്...... ഇത് എന്റെ ആങ്ങളക്കാ വിളിക്കുന്നെ......... (ഉമ്മ) (ഉമ്മ ഫോണമായി മുറിയിലേക്ക് പോയി ) ആങ്ങളയോ ഏത് ആങ്ങള.... (മിച്ചു ) ഉമ്മാക് ആകെ ഒരു ആങ്ങളയല്ലേ ഒള്ളു കാക്കു.... (റിച്ചു ) പക്ഷെ ആ മാമനുമായി മ്മള് ഒരു ബന്ധവും ഉണ്ടായിരുന്നില്ലല്ലോ, അവർ എവിടെയാ താമസിക്കുന്നെന്ന് പോലും നമ്മക് അറിയില്ലല്ലോ... ഉമ്മ പറഞ്ഞ്തന്ന കഥ മാത്രേ എനിക്കറിയൂ...... (മിച്ചു ) ആ.... എനിക്കും അധികം ഒന്നും അറിയില്ല.... ഉമ്മാനോട് തന്നെ ചോദിച്ചോ......... ഉമ്മക്ക് ഒരു സഹോദരൻ മാത്രേ ഒള്ളു അതായത് മ്മളെ മാമൻ..... ഉമ്മാനെ കഴിഞ്ഞിട്ടെ മാമൻക്ക് വേറെ ആരുമൊള്ളൂ... അത്രക് ഇഷ്ടമ്മളെ ഉമ്മിനെ.....

മാമി പിന്നെ അതിലേറെ പാവവും...... സ്വത്തിന്റെ പേരിൽ ഉമ്മ തെറ്റിയതാ മാമനോട് അവടെ നിക്കാതെ പിന്നെ വീട് വിട്ടിറങ്ങി വന്നതാത്ത്റെ നമ്മൾ....... ഇത്രേ എനിക്കറിയൂ.... (റിച്ചു ) (ഉമ്മ ഫോൺ കട്ട്‌ ചെയ്ത് ഞങ്ങളെ അടുത്തേക് വന്ന്... ) അല്ല ഉമ്മാ ഇങ്ങള് ഏത് മാമന്റെ കാര്യമാണ് പറയുന്നത്...... (മിച്ചു) എന്റെ ഇക്കാക്കാടെ കാര്യം.... അന്ന് നീ വീട് വിട്ട് പോയില്ലേ....... അത് ഞങ്ങൾ പത്രത്തിൽ കൊടുത്തു, പിന്നെ പേരും ഡീറ്റെയിൽസ് കണ്ട് ഇക്കാക് മനസ്സിലായിതോന്നുന്നു മുമ്പ് എപ്പോഴോ ഇറങ്ങി പോയ പെങ്ങളെ മകൻ ആണെന്ന്..... പത്രത്തിൽ കൊടുത്ത നമ്പറിലേക്ക് ഇക്കാക്ക വിളിച്ചു...... പക്ഷെ ഇക്കാക്ക വിളിച്ചവിവരം ഇക്കാന്റെ വൈഫ് അറിയെരുതെന്ന് പറഞ്ഞിരുന്നു.....

കാരണം നമ്മളെ ബാഗത്ത് ആണ് തെറ്റ് അപ്പൊ നമ്മൾ അല്ലെ അങ്ങോട്ട് വിളിക്കേണ്ടത്... ഇക്കാടെ കയ്യിൽന്ന് നമ്പർ വാങ്ങി ഞാൻ അവൾക് വിളിച്ചു അതോടെ അവളെ പിണക്കവും മാറി..... പണ്ട് സ്വത്തിന്റെ പേര് പറഞ്ഞ് തെറ്റി പോന്നത ഞാനും നിന്റെ ഉപ്പയും നിനക്ക് അന്ന് അഞ്ചു വയസ്സ് ആയിരുന്നു പ്രായം.... എന്റെ ഇക്കാടെ പേരാണ് ഫയാസ് ഞങ്ങൾ ഫായിന്ന് വിളിക്കും.... ഇക്കാടെ ഭാര്യയുടെ പേരാണ് ഷഹല, ശാലുന്ന് വിളിക്കും...... അവരുടെ മകളും നീയൊക്കെ ഒപ്പം കളിച്ചുവളർന്നത...... ചെറുതിലെ കണ്ടതാ അവളെ...... അവളെ പേരാണ്....(ഉമ്മി ) (ഉമ്മാനെ പറഞ്ഞ് ഫുള്ള് ആകാൻ സമ്മതിക്കാതെ ഇടയിൽ കയറി ചോദിച്ചു )

അല്ല ഉമ്മി..... എന്നിട്ട് വിളിച്ചിട്ട് മാമൻ എന്തെ പറഞ്ഞത്..... (മിച്ചു ) നമ്മളോട് എല്ലാവരോടും നാളെ അവിടേക്ക് ചെല്ലാൻ..... നിന്നെ ഇക്കാക്ക ചെറുതിലെ കണ്ടതല്ലേ... ഇക്കാക് ഒരു മോൾ മാത്രേ ഒള്ളു... ഞാൻ ഇത് വരെ അവളെ കണ്ടിട്ട് ഇല്ല, ഞാനും ഉപ്പയും കൂടെ പോയിരുന്നു, അന്ന് അവൾ ശാലുന്റെ ഇക്കയുടെ വീട്ടിൽ ആയിരുന്നു....... ഇപ്പൊ വീട്ടിൽ ഉണ്ടത്രേ........... അങ്ങനെ ഉമ്മ കുറെ പഴം പുരാണം പറഞ്ഞ് തന്നു.... മ്മള് അതിനൊക്കെ തലയാട്ടി കൊടുത്തു ... എന്നാലും എന്റെ ആ കളി കൂട്ടുകാരി ആരായിരിക്കും...... പെട്ടെന്ന് ഉമ്മിണ്ട് പറയുന്നു മാമന്റെ മോളെ എന്നെകൊണ്ട് കെട്ടിക്കാംന്ന്.... അതിന് ഞാൻ ഒന്നും തിരിച്ചു പറഞ്ഞില്ല...... മൌനത്തേ കൂട്ടുപിടിച്ചു...... അപ്പൊ ഓർമ്മവന്നത് ഇശുന്റെ ആ കുഞ്ഞു മുഖമാണ്..................കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story