💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 22

Choodan with kanthari

രചന: ഷഹല ഷാലു

 [ഇഷ ] കുറെ കാലമായി ഞാൻ മാമന്റെ വീട്ടിൽആല്ലേർന്ന്, ഇന്നല്ലേ എത്തിയത്, എന്തോ ഒരു പുതിയവീട്ടിൽ പോയപോലെ ഒന്നിനും ഒരു ഉഷാർഇല്ല..... റൂമിൽ അങ്ങനെ കിടക്കുമ്പോഴാണ് ഉമ്മി വന്ന് വിളിക്കുന്നത്, വേം എണീറ്റു ഉമ്മാടെ അടുത്തേക്ക് പോയി.. ഉമ്മ ഭയങ്കര പണിയില........... ഞാൻ കിച്ചണിൽ പോയി റാകിൽ കയറിഇരുന്ന് കൊണ്ട് കത്തിവെക്കാൻ തുടങ്ങി.... അപ്പോഴാണ് ഉമ്മി പറഞ്ഞത് നാളെ ഇങ്ങോട്ട് എന്നെകാണാൻ ആരൊക്കെയോ വരുന്നുണ്ടെന്നു.. അന്ന് വിളിച്ച ആ അമ്മായിയും കുട്ടികളും ആണെന്ന്, എനിക്ക് എന്തോ ഒരു മൂഡ് ഇല്ല, ഉമ്മാക് ഒന്ന് മൂളികൊടുക്കുക മാത്രം ചെയ്തു...

അപ്പോഴേക്കും ഉമ്മ ഫുഡ് എല്ലാം റെഡിയാകി ടേബിളിൽ കൊണ്ടോയി വെച്ചു...... ഞാൻ പായിപ്പാനെ ഫുഡ് കഴിക്കാൻ വിളിച്ചു....... അങ്ങനെ ഒരുപാട് കാലങ്ങൾക്ക് ശേഷം ഞങ്ങൾ മൂന്നു പേരും ഒപ്പം ഇരുന്ന് ഫുഡ് കഴിച്ചു..... മാത്രമല്ല, പായിപ്പയും ചാലുമ്മയും മ്മക്ക് വാരിതരുകയാണ്... എന്താ ച്നേഹം...... ഉമ്മി ഇപ്പൊ ഫുൾ എന്നെ കെട്ടിച് വിടുന്ന കാര്യമാണ് പറയുന്നത്, മ്മള് അതൊന്നുംചെവികൊണ്ടില്ല.. മനസ്സിൽ ഒരാൾ മാത്രേ ഒള്ളു അത് എന്റെ മിച്ചുക്ക മാത്രമ..... ഇക്കാനേം ആലോചിച് അങ്ങനെ എപ്പോഴോ ഉറങ്ങിപോയി..... രാവിലെ എണീറ്റു ഫ്രഷ് ആയിവന്ന് നിസ്കാരം എല്ലാം കഴിച് കുറച്ച് നേരം ഫോണിലും തോണ്ടി ഇരുന്ന്, ഒരു പത്തുപത്തര ആയപ്പോൾ താഴേക്ക് വിട്ടു.....

നാസ്ത കഴിച് ഉപ്പാനെറ്റ് സൊറപറഞ്ഞിരുന്നു...... ഉമ്മി ആണേൽ പൊരിഞ്ഞ പണിയിലും, മ്മള് ഒറ്റക് ഇരുന്ന് പറയ, ഉമ്മ മൈൻഡ് ആകുന്നുപോലും ഇല്ല, പിന്നെ ഒന്നും നോകീല ഉമ്മിടെ കൂടെ കൂടി പണിയൊക്കേ ഒന്ന് കണ്ട് പഠിച്ചു... ഉമ്മിക്ക് അതിൽ നല്ല സന്തോഷവും ഉണ്ട്.... പുറത്ത് ഒരു വണ്ടിവന്ന ശബ്ദം കേട്ടു പായിപ്പ സംസാരിക്കുന്നത് കേട്ട് ഉമ്മ പോയിനോക്കിയപ്പോ ഉപ്പാന്റെ പെങ്ങൾ ആണെന്ന് പറഞ്ഞ്... അതായത് ന്റെ അമ്മായി...... ഉമ്മ എന്നോട് വേം ജ്യൂസ്‌ഉണ്ടാകാൻ പറഞ്ഞു, ഞാൻ ഉണ്ടാക്കിവെച്ചു ഉമ്മ അത്അവർക്ക് കൊണ്ടോയി കൊടുത്തു..... ഞാൻ അടുക്കളയിൽ തന്നെനിന്നു, ഇപ്പൊ ഞാൻ കൂടുതലും വീടിന്റെ ഉള്ളിൽ തന്നെയാണ് പുറത്തേക് ഒന്നും പോവാറില്ല....

പെട്ടെന്നാണ് ഉമ്മി ന്നെ വിളിച്ചത്, ശോ ഇനിപ്പോ അങ്ങോട്ട് എന്തിനാ... പിരാന്ത്,ന്റെ അമ്മായി അല്ലെ ഒന്ന് കണ്ടേച്ച് വരാം എന്ന്കരുതി മ്മള് ഹാളിലേക്ക് പോയി.... അമ്മായിയെ നോക്കി ഒന്ന് ചിരിച്ചു, പിന്നെ എല്ലാവരെയും ഒന്ന് കണ്ണോടിച്ചപ്പോൾ എന്റെ കണ്ണിൽനിന്ന് ഞാൻപോലുമറിയാതെ ഒരിറ്റ് കണ്ണീർ വീണു, പെട്ടെന്ന് കണ്ണ് തുടച് ആ വെക്തിയെ ഞാൻ ഒന്നൂടെ നോക്കി..... രണ്ട് വർഷമായി ഞാൻ ഏറെ കാണാൻ ആഗ്രഹിച്ച മുഖം അതെ ഞാൻ പ്രാണനായി കൊണ്ട് നടന്ന എന്റെ മിച്ചുക്ക........ എന്നെ കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു മുഖം ദേഷ്യത്താൽ മുറുക്കിയിട്ടുണ്ട് കണ്ണ് ചുവന്ന് തുടുത്തിരിക്കുന്നു, പെട്ടെന്ന് ഞാൻ നോട്ടം തെറ്റിച്ചു.....

പിന്നെ ഞാൻ ഇക്കാനെ നോക്കിയതെ ഇല്ല..... ബാക്കി എല്ലാരോടും സംസാരിച്ചിരുന്നു അപ്പോഴാണ് എന്റെ കല്ലിയാണകാര്യം പറയാൻ തുടങ്ങിയത്.... ഇനി എന്റെ ഇശുട്ടിനെ ഒരാളെ കയ്യിൽഏല്പിക്കണം (ഉപ്പ ) അല്ല ഇക്കാക്കാ... ഈ സുന്ദരിഇശുട്ടിനെ ഞങ്ങൾ അങ് കൊണ്ട്പോയാലോ.. എന്റെ മരുമോൾ ആയിട്ട്, മിച്ചുന് വേണ്ടി (അമ്മായി ) (അയ്യോ മ്മളെ പുന്നാര അമ്മായി ഇങ്ങള് മുത്താണ് മ്മള് മനസ്സിൽ കണ്ടത് ഇങ്ങള് മാനത്ത് കണ്ട്.. ) എനിക്ക് അതിന് സമ്മതമല്ല (മിച്ചു ) എന്ത് കൊണ്ട് സമ്മതം അല്ലാന്ന്, ഇശുട്ടിക്ക് ന്താടാ ഒരു കുറവ് (അമ്മായി ) എനിക്ക് ഒരു കല്ലിയാണത്തിനും സമ്മതം അല്ലാന്ന്....... (മിച്ചു ) (എന്നും പറഞ്ഞ് ഇക്ക പുറത്തേക് പോയി )

പിന്നെ എല്ലാവരും ഓരോന്ന് പറഞ് പഴയത് പോലെ എല്ലാവരും ഒന്നിച്ചു, പായിപ്പാന്റേം ചാലുമ്മന്റേം മുഖമൊക്കെ ഒന്ന് തെളിഞ്ഞിട്ടുണ്ട്..... പിന്നെ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്ന്, അതെല്ലാം കഴിഞ്ഞ് കുറച്ച് നേരം കൂടെ സംസാരിച്ചിരുന്ന് ഒരു വൈകുന്നേരം ആയപ്പോൾ മിച്ചുക്ക വന്ന് പോവാൻ തിരക്ക് കൂട്ടുന്ന്, അമ്മായിക്ക് ആണേൽ പോവുമ്പോ എന്നെയും കൊണ്ട് പോകാൻ ഒരേഒരു നിർബന്ധം, മ്മക്ക് ആണേൽ പോവാൻ ഒട്ടും താല്പര്യം ഇല്ല അതും ആ ചൂടന്റെ വീട്ടിലേക്ക്, ഉപ്പാന്റെ നിർബന്ധ പ്രകാരം ഞാൻ അവരെ കൂടെ പോവാൻ സമ്മതം മൂളി, പോവാൻ വേണ്ടി റെഡി ആവാൻ പോയി...... --------------------------------- [മിഷാൽ ]

ഇന്ന് മാമന്റെ വീട്ടിൽ പോവാൻ ഇറങ്ങിയതാണ് ഉപ്പ ഇല്ല ബാക്കി എല്ലാരും ഉണ്ട്, അവടെ എത്തി എല്ലാരോടും സംസാരിച്ചിരിക്കുമ്പോളും മ്മളെ കണ്ണുകൾ പരതിയത് മ്മടെ ആ പഴയ കളികൂട്ട് കാരിയെയാണ്....മാമന്റെ മോളെ ഉമ്മ വിളിക്കാൻ പറഞ്ഞപ്പോൾ എന്റെ ഉള്ള പെരുമ്പറ കൊട്ടുവായിരുന്നു.... വന്ന ആളെ കണ്ടപ്പോ എനിക്ക് എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല.... ഞാൻ ഇനി ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ചമുഖം, പിന്നെ ഉമ്മ പറഞ്ഞത് കേട്ടപ്പോൾ എന്റെ രക്തം തിളച്ച് മറിയാൻ തുടങ്ങി, ആ പെണ്ണിനെ ന്റെ ഉമ്മി മരുമോൾ ആകാൻപോവാണെന്ന്, ഞാൻ എനിക്ക് സമ്മതം അല്ലെന്ന് പറഞ്ഞ് അവിടുന്ന് എണീറ്റു പുറത്തേക് പോയി............

. സമയം ഏറെ കഴിഞ്ഞിട്ടും ഇവർക്ക് പോവാൻ ഉള്ള ഉദ്ദേശമൊന്നും ഇല്ല.. ഇനി മാമന്റെ വീട്ടിലേക്ക് ഒരിക്കലും വരരുത് എന്ന് വിചാരിച്ചപ്പോഴാണ് ആ കുരിപ് എന്റെ വീട്ടിലേക്ക് വരുന്നത്..... --------------------------------- [ഇഷ ] അമ്മായിടെ വീട് എത്തിയതും മ്മളെ ഉള്ള കാറ്റ് പോയി, കൊട്ടാരം പോലെത്തെ വീട്, വെറുതെല്ല ഈ ചൂടൻക്ക് ഇത്ര അഹങ്കാരം, മ്മള് വീട്ടിലേക് കേറി ഡ്രസ്സ്‌ എല്ലാം മാറി നേരെ റിയാനയുടെടുത്തേക്ക് പോയി.... റിനുന്റെ മോൻ ഇഷാനെ കളിപ്പിച് നേരം പോയത് അറിഞ്ഞില്ല, പെട്ടെന്നു എപ്പോഴോ ഉറങ്ങിപോയി..... ___________ [മിഷാൽ ] വീട്ടിൽ എത്തി ഞാൻ നേരെ റൂമിലേക്ക് പോയി,

പുറത്ത് ഇറങ്ങിയില്ല അവളെ എവിടേലും വെച്ച് കണ്ടാലോന്ന് വെച്ച് മുറിയിൽ തന്നെ ഇരുന്നു, എനിക്ക് അവളെ കാണുമ്പോൾ എവിടുന്നോ ദേഷ്യം കയറിവരും വന്ന പിന്നെ കണ്ട്രോൾ ചെയ്യാൻ കഴിയില്ല... റൂമിൽ തന്നെ ഇരുന്ന് ബോർ അടിച്ചപ്പോ ഇഷാൻ മോനെ എടുക്കാൻ വേണ്ടി റിനുന്റെ റൂമിലേക്പോയി...... ഇഷാനെയും കെട്ടിപിടിച് കിടന്നുറങ്ങുന്ന ഇഷയെ കണ്ടതും മനസ്സിന് എന്തോ ഒരു തണുപ്പ് തോന്നി, പഴയ ആ ഇഷ്ടം പൊടിതട്ടി വരുന്നത് പോലെ, അവളോടുള്ള ദേഷ്യം മായുന്നത് പോലെ... അവളെ ഈ കിടപ്പ് ഞാൻ ഫോട്ടോഎടുത്ത് വെച്ചു...... അവിടുന്ന് അങ്ങനെ റൂമിലേക് പോന്നു..., അവളെ ഫോട്ടോ ഒന്നൂടെ നോക്കി, എവിടെനിന്നോ ജിന്ന് കയറിയ പോലെ ഓളോട് പിന്നേം ദേഷ്യം തോന്നി, പഴയ കാര്യങ്ങളൊക്കെ വീണ്ടും മനസ്സിലേക്ക് വന്നു, പിരാന്ത് പിടിച്ച് ഫോൺ ബെഡിലേക്കിട്ട് മ്മള് കിടന്നുറങ്ങി.................കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story