💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 23

Choodan with kanthari

രചന: ഷഹല ഷാലു

[ഇഷ ] രാവിലെ എണീറ്റ് നിസ്കരിച്ചു അടുക്കളയിലേക്ക് പോയി, എന്തിനാ മോളെ ഇങ്ങോട്ട് വന്നേ.... ഹാളിൽ പോയി ഇരുന്നോ ഞാൻ ചായ അങ്ങോട്ട് കൊണ്ട് തരാം... (അമ്മായി ) മാമി മാറിക്കേ... ഞാൻ ഉണ്ടാകാം ചായ (ഇശു ) യേയ് അത് വേണ്ട.... (അമ്മായി )

(അപ്പോഴാണ് ഇഷാൻ മോൻ കരയുന്നത് കേട്ടത്, ഞാൻ മാമിയോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞ് ) ഞാൻ ചായഉണ്ടാക്കി കൊണ്ടിരിക്കുമ്പോൾ ആരോ എന്റെ പുറത്ത് വന്നടിച്ചു.... ആ റിച്ചു ആവുംന്ന് വിചാരിച്ചു തിരിഞ്ഞ് നോക്കിയപ്പോൾ മിച്ചുക്കാ.....

റിനു എനിക്ക് ഒരു ചായ, ഫോണിൽ നോക്കികൊണ്ട് പറഞ്ഞു, ഞാൻ വേം ചായഎടുത്ത് കപിലേക്ക് ഒഴിച് കൊടുത്തു, ഫോണിൽ തന്നെ നോക്കികൊണ്ട് ചായ വാങ്ങി കുടിച്ചു ...... എന്താടി ഒരു ടെസ്റ്റ് വെത്യാസം.. നീ ഇത്ര നന്നായി ചായഉണ്ടാകുമൊ.... എന്ന് പറഞ്ഞു ന്റെ മുഖത്തേക്ക് നോക്കിയതും, ദേഷ്യത്താൽ മുറുക്കുന്ന ഇക്കാന്റെ മുഖം കണ്ട് എനിക്കാകെ പേടിയായി.... ഇക്ക ചായ സിംഗിലേക്ക് ഒഴിച്കപ്പ് അവിടെ വെച്ച്കൊണ്ട് ഒറ്റ പോക്ക്, ഞാൻ ഇക്കാന്റെ കൈ പിടിച്ച് വെച്ചു, എന്താ മിച്ചുക്കാ....

ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ എന്നോട് ഇങ്ങനെ പെരുമാറുന്നെ..... (ഇഷ ) ഡീ.... കയ്യിൽന്ന് വിടഡീ....... (മിച്ചു ) ഇല്ല വിടില്ല......... (ഇഷ ) ടി വെടക്കേ..... നിന്നോട് ഞാൻ വിടാന പറഞ്ഞെ.... (മിച്ചു ) വിടാം... പക്ഷെ ഞാൻ ചോദിച്ചതിന് എനിക്ക് മറുപടി കിട്ടണം (ഇഷ ) നീ എന്ത് തെറ്റാ ചെയ്തത് എന്നല്ലേ...

നീ അല്ലേടി എന്നെയും ആ പെണ്ണിനെയും ചതിച് ആ ട്രാപിൽ ആക്കിയത്..... ഞാൻ എന്ത് തെറ്റാടി നിന്നോട് ചെയ്തത്, ഒന്നുല്ലേലും അവൾ ഒരു പെണ്ണല്ലേടി ഏതെങ്കിലും നീ ചിന്തിച്ചോ ഇല്ലല്ലോ, ഒരു പെൺകുട്ടിയുടെ ജീവിതം ആണ് നീ ഇല്ലാതാകിയത് (മിച്ചു ) അപ്പൊ ഞാനാണ് ഇത് ചെയ്തതെന്ന് എന്നാണോ നീ ഇപ്പോഴും വിശ്വാസിക്കുന്നത്.... (ഇഷ ) അതേടി നീ തന്നെയാടാടി ചൂലേ, ഇത്രേം ഹറാംപിറപ്പ് ചെയ്യു..... (മിച്ചു ) ഹോഹോ......

അതേടാ ഞാൻ തന്നെയാ ഇത് ചെയ്തത്, എനിക്ക് നിന്നെയും അവളെയും വെറുപ്പാ.... ഇനിയും ഞാൻ ചെയ്യും എന്തേയ്, ഇനിയും പ്രതീക്ഷിച്ചോ ഇങ്ങനെ ഒരു പണി..... എന്ന് പറഞ്ഞതെ എനിക്ക് ഓർമ്മയൊള്ളു...... അവന്റെ കൈ എന്റെ മുഖത്ത് പതിഞ്ഞു, അടിച്ചതിന്റെ ശക്തിയിൽ ഞാൻ വീഴാൻ പോയി, മുഖത്തു കൈ വെച്ച്കൊണ്ട് ഞാൻ അവനെ നോക്കി...... പോ ചൂലേ...... എന്റെ കണ്മുന്നിൽ കണ്ട്പോകരുത്ന്ന് പറഞ്ഞതല്ലേ നിന്നോട്,

പിന്നെ എന്തിനാടി എന്റെ ജീവിതത്തിൽ വന്ന് പ്രശനങ്ങൾ ഉണ്ടാകുന്നെ...... എന്ന് പറഞ്കൊണ്ട് എന്നെ രൂക്ഷമായി നോക്കി കൊണ്ട് മിച്ചുക്കാ പുറത്തേക്ക് പോയി..... എന്തിനാ പടച്ചോനെ എന്റെ ജീവിതം ഇങ്ങനെ കൊണ്ട് പോകുന്നെ..... ഞാൻ എന്ത് തെറ്റ് ചെയ്തിട്ട, അറിഞ്ഞോണ്ട് ആരെയും ഇന്ന് വരെ നോവിച്ചിട്ടില്ല,

അഞ്ചു നേരം പടച്ചോന്റെ മുന്നിൽ സുജൂദ് ചെയ്യുമ്പോഴും ഒന്ന് മാത്രമേ പ്രാർഥിക്കാറോള്ളൂ എന്റെ മിച്ചുക്കാനെ എനിക്ക് തന്നെ തരണേ എന്ന്..... എന്തിനാ ഇക്ക എന്നോട് മാത്രം ഇങ്ങനെ കാണിക്കുന്നേ....... മതിയായി, എല്ലാം മതിയായി ഇനി മിച്ചുക്കന്റെ ജീവിതത്തിലും കണ്മുന്നിലും ഒരു കരടായി ഇനി ഈ ഇഷ ഉണ്ടാവില്ല...... ചിലരൊക്കെ ഇങ്ങനെയാ ഹൃദയം തുറന്ന് കാണിച്ചാലും ടിവിയിൽ പരസ്യം കണ്ടപോലെയാ.................കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story