💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 25

Choodan with kanthari

രചന: ഷഹല ഷാലു

 "മോളെ നീ വേം റെഡിയാവ് നിന്നെ ഒരു കൂട്ടർ പെണ്ണുകാണാൻ വരുന്നുണ്ടത്രെ...... "നിന്നെ വേഗം അങ്ങോട്ട് എത്തിക്കാൻ പറഞ്ഞു... വേം റെഡി ആവാൻ നോക്ക് മോളെ ഞാൻ മിച്ചുനെ വിളിക്കട്ടെ നിന്നെ അങ്ങോട്ട് ആക്കി തരാൻ..... അമ്മായി പറയുന്നത് കേട്ട് നെഞ്ചിൽ എന്തോ തീ കനൽ കോരി ഇടുന്നത് പോലെ.... മ്മളെ നെഞ്ചിൽ ഡിജെ കളിക്കുന്നു ഇക്കാന്റെ മുഖമാണ് മനസ്സിലേക്ക് വരുന്നത് അപ്പോഴാണ് ഇക്ക സ്റ്റയർ ഇറങ്ങി വന്നത്..... എന്നെ വീട്ടിൽ കൊണ്ട് വിടാൻ അമ്മായി പറഞ്ഞപ്പോൾ അതിന് ഇക്കതലയാട്ടി ശെരിവെച്ചു അമ്മായി പെണ്ണുകാണാൻ വരുന്ന കാര്യമല്ലാം പറഞ്ഞപ്പോഴും ഇക്കാന്റെ മുഖത് ഒരു ബാവമാറ്റവും കണ്ടില്ല,

എന്തോ സങ്കടവും കരച്ചിലും ഒപ്പം വന്നു... ഞാൻ അങ്ങനെ ഡ്രെസ്സൊക്കെ മാറ്റി പുറത്തേക് ഇറങ്ങി, ഇക്ക കാർ സ്റ്റാർട്ട്‌ ആക്കി ഇട്ടിരിക്കാണ്,വേം വണ്ടിയിൽ കയറിഇരുന്നു.... പോകുന്ന വഴിയേ ഞാൻ ഇക്കാനെ നോക്കുക പോലും ചെയ്തില്ല.... ഇക്ക എന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല, ഇത്രേം കാലം പട്ടിയെ പോലെ പുറകെ നടന്ന്, ഒരു വില പോലും കല്പിച്ചില്ലല്ലോ....... അല്ലേലും ജീവിതം ഇങ്ങനെ തന്നെയാ.... നമ്മളെ സ്നേഹിക്കുന്നവരെ നമ്മക് കണ്ണിൽ പിടിക്കൂല, ഒരിക്കലും നമ്മെ സ്നേഹിക്കാത്തവരെയായിരിക്കും നമ്മക്ക് കാര്യം....... യാത്രയിലെ ഈമൗനത്തേഇല്ലാതാക്കികൊണ്ട് ഇക്ക സംസാരിച്ചുതുടങ്ങി......

ന്റെ അള്ളോഹ്.... ആ ചെക്കന്റെ ഒരു കഷ്ടകാലം നിന്നെ പോലെ ഒരു പെണ്ണിനെയാണല്ലോ കെട്ടാൻ പോകുന്നത്.... ഹോ ഇനിപ്പോ ഇത് ചെറിയ ഒരു പെണ്ണ് കാണൽ അല്ലെ ഇഷ്ട പെട്ടാൽ അല്ലെ കെട്ട് നടക്കൂ....... നിന്നെയൊക്കെ ആർക് പറ്റാനാ മത്തങ്ങാ തലയും, വവ്വാൽ ചപ്പിയ മൂക്കും, ആ ചെക്കൻ ജീവനുംകൊണ്ട് ഓടും... (മിച്ചു ) ഇതിനെല്ലാം ഞാൻ ഒന്ന് ചിരിച് കൊടുക്കുക മാത്രം ചെയ്തു...... ശെരിയാ എന്നെയൊക്കെ ആർക് പറ്റാനാ.... ഞാൻ പിന്നെ അങ്ങോട്ട് ഒന്നും മിണ്ടാൻ പോയില്ല.... കുറച്ച് കഴിഞ്ഞപ്പോൾ വീടെത്തി..... അവൻ എന്നെ അവിടെ ഇറക്കികൊണ്ട് വണ്ടി തിരിച്ചു വേഗം പോയി......

വണ്ടിയിൽ നിന്ന് ഇറങ്ങുന്നത് വരെ ചെറിയ ഒരു പ്രതീക്ഷിയുണ്ടായിരുന്നു ഇപ്പൊ എല്ലാം പോയി........ സങ്കടം എല്ലാം ഉള്ളിൽ കടിച്ചമർത്തി കൊണ്ട് ഞാൻ അകത്തേക്കു കയറി.......... ------------------------------------------ [മിഷാൽ ] അവൾക്ക് ഒരു കല്ലിയാണകാര്യം എന്ന് ഉമ്മ പറഞ്ഞപ്പോൾ തകർന്നത് എന്റെ നെഞ്ച....... പക്ഷെ അതൊന്നും പുറത്ത് കാണിച്ചില്ല.... എന്നിട്ടും ഞാൻ അവളെ വീട്ടിൽ ആക്കികൊടുത്തു, പോവുമ്പോ ഓരോന്നും പറഞ് അവളെ ചൂടാക്കിഎങ്കിലും അവൾ അതിന് ഒന്നും തന്നെ പ്രതികരിച്ചില്ല.......ഓളെ വീട്ടിൽ എത്തിയതും തിരിഞ്ഞുപോലും നോക്കാതെ ഒറ്റ പോക്ക്..............

എന്തോ മനസ്സിന് വല്ലാത്തോരു വീർപ്പ് മുട്ടൽ..... ഇത് ജെസ്റ് ഒരു പെണ്ണ് കാണൽ അല്ലെ... കാണാൻ വരുന്നവൻ അവളെ പറ്റാതിരുന്നാൽ മതി റബ്ബേ... ഞാൻ വേം വണ്ടി ബീച്ചിലേക്ക് വിട്ടു. കുറച്ച്നേരം അവിടെയൊക്കെ കറങ്ങി വീട്ടിലെത്തി, ഹാളിൽ എത്തിയപ്പോ എല്ലാരും ഭയങ്കര ചർച്ചയിൽ ആണ്, അവർ പറയുന്ന വാക്ക് എന്റെ ചെവിയിൽ തുളച്ചുകയറി..... "രണ്ട് ആഴ്ച കഴിഞ്ഞ ഇശുന്റെ കല്ലിയാണം ആണെന്ന് " അത് കേട്ടതും ന്റെ ചങ്ക് തകർന്നുപോയി, അവിടെ നിക്കാൻ തോന്നിയില്ല വേഗം റൂമിലേക്ക് പോയി, ഞാൻ എന്ത് പൊട്ടന അവൾ എന്റെ പിന്നാലെ ഇത്രേം നടന്നിട്ടും ഞാൻ ഒന്ന് മൈൻഡ് പോലും ചെയ്തില്ല ഇഷ്ടപെട്ട് തുടങ്ങിയപ്പോ ഴേക്കും ഇപ്പൊ അവളെ കല്ലിയാണം ആണെന്ന്....... രണ്ട് ആഴ്ച കഴിഞ്ഞ എന്റെ പെണ്ണിന്റെ കഴുത്തിൽ വേറെ ഒരാൾ മഹർ ഇടും.....,

ഇതിന് വേണ്ടിയാണോ ഞാൻ രണ്ട് വർഷത്തിന് ശേഷം ഇങ്ങോട്ട് വന്നത്, വന്നപ്പോ ദേഷ്യം ആയിരുന്നു അവളോട് പക്ഷെ അവളെ ഞാൻ ഒരിക്കലും വെറുത്തിട്ടില്ല....... എന്റെ മനസ്സിന്റെ ഒരു കോണിൽ അവളോടുള്ള ഇഷ്ടം ഒളിഞ്ഞുകിടപ്പുണ്ട്........ എന്തിനാ റബ്ബേ വീണ്ടും ഈ നെഞ്ചിൽ വളർത്തിയത്, ഇത് പോലെ ഒറ്റയടിക്ക് മനുഷ്യനെ കൊല്ലാനാണോ...... പെട്ടെന്നാണ് മുറിയിലേക്ക് ഉമ്മ വന്നത്, മോനെ മിച്ചു..... നീ അറിഞ്ഞോ ഇശുനെ കാണാൻ വന്നവർക്ക് ഓളെ പിടിച്ചു, രണ്ട് ആഴ്ച കഴിഞ്ഞാൽ കല്ലിയാണം ആണ്...... മിച്ചു... നീ വേണം അവളുടെ ആങ്ങളയുടെ സ്ഥാനത്ത്നിന്ന് എല്ലാം ചെയ്യാൻ.... ഉമ്മ പറഞ്ഞതിന് നമ്മൾ ശെരി വെച്ചു......

മ്മള് വേം ടവൽ എടുത്ത് ബാത്‌റൂമിലേക്ക് കയറി....... മ്മള് മനസ്സിൽ കൊണ്ട് നടന്ന പെണ്ണ്, ഇപ്പൊ തെ ഉമ്മ പറയുന്നു പെങ്ങളായി കാണാൻ...... അങ്ങനെ എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു, ഇപ്പൊ ഒന്നിനും ഒരു ഉഷാർ ഇല്ല....... ചായ കുടി എല്ലാം കഴിഞ്ഞ് ഇരിക്കുമ്പോഴാണ് ഉമ്മ പറയുന്നു മാമൻ വിളിച്ചിരുന്നു നിന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു എന്ന്, ഞാൻ വേം റെഡി ആയി മാമന്റോട്ക്ക് പോയി, കല്ലിയാണത്തിനുള്ള ഒരുക്കങ്ങൾ എല്ലാം മാമന്റെ കൂടെ നിന്നു ചെയ്തു....... --------------------------------- [ഇഷ ] വീട്ടിൽ എത്തിയതും ഉമ്മ വേഗം ഡ്രസ്സ്‌ മാറ്റാൻ പറഞ്ഞു, ഡ്രസ്സ്‌ മാറ്റൽ കഴിഞ്ഞ് റൂമിൽ ഇരിക്കുമ്പോഴാണ് ഉമ്മ വന്ന് പറഞ്ഞത് അവർ വന്നു എന്ന്,

ഉമ്മ എന്നെ പിടിച്ച് അവരുടെ ഇടയിൽ കൊണ്ടോയി ഇരുത്തി.... ചെക്കന്റെ ഉമ്മ എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട് അതിനെല്ലാം ഞാൻ ഉത്തരം പറഞ്ഞു, പെട്ടെന്നാണ് ചെക്കൻ ഹാളിലേക്ക് വന്നത്, അവൻ എന്നോടായി ചോദിച്ചു എന്താ പേര് എന്ന്, മ്മള് തല ഉയർത്തി ചെക്കനെ നോക്കി.. കാണാനോക്കെ ലുക്കൻ ആണ് പക്ഷെ ഈ ഇശുന്റെ മനസ്സിൽ ഒരു ലുക്കൻ ഉണ്ടേൽ അത് മിഷാൽ മൻസൂർ മാത്രമായിരിക്കും, ഈ ഇശുന്റെ സ്വന്തം ചൂടൻ....... ഹലോ.... തന്നോട് അല്ലെ ചോദിച്ചേ പേര് എന്താന്ന്, താൻ ഇത് ലോകത്താ, ഇപ്പോഴേ സ്വപ്നം കാണാനോ....... എല്ലാവരും ഇത് കേട്ട് ചിരിക്കാൻ തുടങ്ങി......

ഓന്റെ വർതാനാംമ്മക്ക് തീരെ പിടിചീല മ്മള് ഓനെ രൂക്ഷമായി നോക്കി കൊണ്ട് "ഇഷ മെഹറിൻ" എന്ന് പറഞ്ഞു..... അല്ല എന്റെ പേര് ചോദിക്കുന്നില്ലേ.. (ചെക്കൻ ) അതിന് മ്മള് ഒന്നും പറഞ്ഞില്ല..... ഇനിപ്പോ ഞാൻ തന്നെ പറയാം എന്നും പറഞ്ഞ് അവൻ പേര് പറഞ്ഞ് "മിഷാൽ മൻസൂർ" മ്മള് ഓനെ ഞെട്ടിതരിച്ചു ഒന്ന് അടിമുടി നോക്കി..... ഏയ് മിച്ചുക്കയല്ലല്ലോ ഇത്.... മിഷാൽ മൻസൂർ എന്ന ആ പേര് ഒരു പ്രതിദ്യനി പോലെ തുളച്ചു കയറി..... അപ്പോഴേക്കും ചെക്കന്റെ ഉമ്മ വന്ന് മ്മളെ കയ്യിൽ വളയിട്ടുതന്നു.... അതെല്ലാം കഴിഞ്ഞ് ഞാൻ വേഗം റൂമിലേക് പോയി..... കുറെ കരഞ്ഞു....

എന്നാലും മിച്ചുക്ക വന്ന് പെണ്ണ് ചോദിക്കും എന്നൊരു പ്രതീക്ഷിയുണ്ടായിരുന്നു ഇനിപ്പോ ആരെ കാത്താ ഞാൻ ഇരിക്കുന്നെ.... ഞാൻ കൊടുത്ത സ്നേഹത്തിന് ഒരു തരി പോലും തിരിച്ചു തന്നില്ലാലോ.... സമയം അങ്ങനെ കടന്നുപോയി ഓരോന്നും ആലോചിച് റൂമിൽ തന്നെ ഇരുന്നു....... രാത്രി ആയപ്പോൾ ഉപ്പ റൂമിൽ വന്ന് പറഞ്ഞ് അവര്ക് കല്ലിയാണതിനു സമ്മതമാണ് എന്ന്..... മോളെ നിനക്ക് ചെക്കനെ ഇഷ്ടായോ..... (ഉപ്പ ) ഉപ്പ എനിക്കിപ്പോ കല്ലിയാണം ഒന്നും വേണ്ട പഠിപ്പൊക്കെ കഴിഞ്ഞിട്ട് മതി ഉപ്പ കല്ലിയാണം... (ഇഷ ) അതൊന്നും അവര്ക് കുഴപ്പം ഇല്ല മോളെ കല്ലിയാണം കഴിഞ്ഞും എത്രേം പഠിക്ക,

രണ്ടാഴ്ച കഴിഞ്ഞ നിന്റെ കല്ലിയാണമാണ് മോളെ... അവര്ക് വേം കല്ലിയാണം വേണം എന്ന് ചെക്കൻക്ക് തീരെ ലീവ് ഇല്ലത്രെ...... (ഉപ്പ ) ഹ്മ്മ്....... ഉപ്പാന്റെ ഇഷ്ടം പോലെ ചെയ്തോളു.... (ഇശു ) (ഉപ്പന്റെയും ഉമ്മന്റേയും മുഖത്തെ സന്തോഷം കാണുമ്പോൾ എനിക്ക് സ്വർഗം കിട്ടിയപോലെയാണ്, പിന്നെ ന്റെ മിച്ചുക്കാനെ കുറിച്ച് ഓർക്കുമ്പോൾ മരിച്ചാലൊന്ന് വരെ തോന്ന.......... ഇനി ഉപ്പാനോട് ഇക്കാന്റെ കാര്യം പറഞ്ഞാലും ഇക്കാക് എന്നെ ഇഷ്ട്ടമല്ലല്ലോ...... രണ്ടാഴ്ച കഴിഞ്ഞാൽ ഇനി വേറെ ഒരാൾ വേറെ വീട്, പുതിയ ജീവിതം, പക്ഷെ ഒന്ന് മാത്രം എന്നെ വിട്ട് പോകുന്നില്ല ഇക്കാടെ അതെ പേര് തന്നെയാണ് എന്നെ കെട്ടാൻ പോണ ചെക്കെന്റെതും..... --------------------------------- [മിഷാൽ ]

കല്ലിയാണ ഒരുക്കങ്ങൾ എല്ലാം ജോറായി തന്നെ നടക്കുന്നുണ്ട്, രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും അതിതികൾ എല്ലാം വന്ന് തുടങ്ങി എന്റെ ഉപ്പയും ഉമ്മയും റിനുവും, റിച്ചുവും എല്ലാം ഇങ്ങോട്ട് ലാൻഡ് ആയി...... എല്ലാവർക്കും ഇടയിൽ നിഴൽ പോലെ ഇവിടെ എവിടൊക്കെയോ തിരിഞ്ഞ് കളിക്കുന്ന ഇശുനെ ഞാൻ ഒരു നോക്ക് കണ്ടു അപ്പോഴേക്കും അവൾ എന്റെ മുന്നിൽ നിന്നും പോയി....... അപ്പോഴാണ് വന്ന അതിതിയിൽ അന്ന് ഞാൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് വരുമ്പോൾ ഇശുനെയും കൊണ്ട് വണ്ടിയിൽ പോയ ആ ചെക്കനെ കണ്ടത്, അപ്പൊ ഈ ചെക്കൻ ഇവളെ ഫാമിലി ആണോ, വെറുതെ ഇശുനെ തെറ്റ്ധരിച്ചു ച്ചെ...

ഞാൻ എന്റെ തലക്ക് തന്നെ ഒരു കൊട്ട് കൊടുത്തു...... മ്മള് ഓനെ നോക്കിനിക്കുമ്പോഴാണ് അവൻ എന്റെടുത്തേക്ക് വന്നത് ഹേയ് അയാം ആസിൽ ഷാ, ഇശുന്റെ മാമന്റെ മോൻ ആണ് എന്ന് പറഞ്ഞ് എനിക്ക് കൈ തന്നു.... ഹായ്ആം മിച്ചു "മിഷാൽ മൻസൂർ " ഇഷുന്റെ അമ്മായിടെ മോൻ, (മിച്ചു) ഹഹ അത് കൊള്ളാലോ... ഓളെ കെട്ടാൻ പോണോന്റ പേരും മിഷാൽന്ന് തന്നെയാ......... (ആസി ) (അവൻ അത് പറഞ്ഞപ്പോൾ മ്മള് ഒന്ന് ഞെട്ടി ) അപ്പോഴേക്കും അവനെ പോലെ തോന്നിക്കുന്ന രണ്ട് പയ്യൻമാരും കൂടെ എന്റെടുത്തേക്ക് വന്ന്.... ഹേയ് ബ്രോ......... ആം ആഷിക് ഷാ.. ഇശുന്റെ സ്വന്തം ചാന്ത്‌ പൊട്ട്.... മറ്റയാൾ കൈ തന്നുകൊണ്ട് പറഞ്ഞു ഞാൻ അജ്മൽ ഷാ, തെ ഈ നിൽക്കുന്ന ഞങ്ങളെ ഏട്ടൻ ഷായുടെ അനിയൻ ഷാകൾ ആണ് ഞങ്ങൾ എന്ന് ആസിയെയും കാണിച്ചുപറഞ്ഞ്........ അവിടെയുള്ള ഒരുവിധം എല്ലാവരോടും നല്ല കമ്പനി ആയി,

പക്ഷെ ഇഷുന്റെ ഒരു നിഴൽ വെട്ടം പോലും ഇവിടെ കാണാൻ ഇല്ല..... രണ്ടും കല്പിച്ചു ഞാൻ സ്റ്റയർ കയറി ഓളെ റൂമിലേക് പോയി പക്ഷെ റൂം ലോക്ക് ആണ്, ജനൽ തുറന്നിട്ടുണ്ട് അതിലൂടെ നോക്കിയപ്പോൾ ഒരു പൂച്ച കുഞ്ഞിനെ പോലെ ചുരുണ്ടുകൂടി കിടന്നുറങ്ങുന്ന ന്റെ ഇശുനെ കണ്ടപ്പോൾ എന്തോ മനസ്സിന് ഒരു കുളിർമ തോന്നി, കുറച്ച് നേരം അവളെ അങ്ങനെ നോക്കിനിന്നു. പിന്നെ താഴേക്കു പോന്നു..... --------------------------------- [ഇഷ] കല്ലിയാണത്തിന്റെ ഒരുക്കങ്ങൾ എല്ലാം നോക്കിനടത്തുന്നത് മിച്ചുക്കയും ആസിക്കയും ചേർന്നാണ്...... പിന്നെ അവരെ ഹെല്പേർസ് ആയി മ്മളെ ചാന്തും അജിയും ഉണ്ട്....

പെട്ടെന്നുള്ള കല്ലിയാണം ആയോണ്ട് എന്റെ കസിൻ തെണ്ടികൾകൊന്നും വരാൻ പറ്റില്ല കോളേജിൽ നിന്ന് ലീവ് കിട്ടില്ല എന്ന്.......... എല്ലാവരുടെയും സന്തോഷം കാണുമ്പോ മനസ്സിന് ഒരു സന്തോഷം, ഈ കല്ലിയാണം എനിക്ക് വിധിച്ചത് ആവും, അവരുടെ സന്തോഷമാണ് ഇനി ഈ ഇശുന്റെയും സന്തോഷം, ദിവസങ്ങൾ വേഗത്തിൽ കടന്നുപോയി ഇന്നാണ് മ്മളെ മഞ്ഞൾ കല്ലിയാണം, എല്ലാവരും മഞ്ഞ ഡ്രെസ്സൊക്കെ ഇട്ട്ഫോട്ടോ എടുക്കാൻ വിവിധ തരംപോസ്സിങ്ങിസ് പ്ലാൻ ചെയ്യാണ്.... അപ്പോഴാണ് ഐഷുവും നിച്ചുവും വന്ന് എനിക്ക് ഒരുങ്ങാൻ ഉള്ള ഡ്രസ്സ്‌ തന്നത്, മനസ്സില്ല മനസ്സോടെമ്മള് ഡ്രസ്സ്‌ മാറി വന്നു, അവർ മ്മളെ ഒരുക്കി........

എന്തെന്നില്ലാതെ കണ്ണ് നിറഞ്ഞ് ഒഴുകി........ ഇശു...... അയ്യേ കരയാതെ...... എടി പെണ്ണെ മണ്ട അടിച് പൊട്ടിക്കുട്ട മൂക് ഒലിപ്പിച്ച........ ഞങ്ങൾക്ക് വേണ്ടിഎങ്കിലും നീ ഒന്ന് കരയാതെ ഇരി എന്ന് പറഞ്ഞ് അവർ മ്മളെ കണ്ണ് തുടച്ചു തന്നു..... ഒരുക്കം എല്ലാം കഴിഞ്ഞ് അവർ എന്നെ താഴേക് കൊണ്ട് പോകുമ്പോൾ ഞൻ അവരോട് നടന്നോളാൻ പറഞ്ഞ് ഞാൻ ഇപ്പൊ വര ചെറിയ ഒരു പണിയുണ്ട്....അങ്ങനെ അവരെ ഉന്തി തള്ളി താഴേക്ക് വിട്ടു...... മിച്ചുക്കന്റെ മുഖം മനസ്സിൽന്ന് എത്ര മായ്ക്കാൻ ശ്രമിച്ചിട്ടും മായുന്നില്ല......... എന്തിനാ റബ്ബേ എന്നെ ഇങ്ങനെ സങ്കടപെടുത്തുന്നെ...... അപ്പോഴാണ് ചാന്തും, അജിയും, ആസിക്കയും റൂമിലേക് വന്നത്......

എന്താ ഇശു നീ താഴേക്കു വരുന്നില്ലേ... എല്ലാവരും നിനക്ക് വേണ്ടി വെയ്റ്റിംഗിൽ ആണ്, (ആസി ) ഹ ഇശു ഒന്ന് വേഗം വാ എന്നും പറഞ്ഞ് ചാന്തും, അജിയും മ്മളെ കൈ പിടിച്ചു വലിച്ചു...... അവരെ കൈ വിടുവിച്ച് കൊണ്ട് ഞാൻ അജിയെ കെട്ടിപിടിച്ചു കുറെ കരഞ്ഞു...... ഇശു എന്തിനാ കരയുന്നെ... എന്താടാ എന്തിനാടാ കരയുന്നെ...... അവനിൽ നിന്നും എന്നെ അടർത്തി മാറ്റി ആസിക്ക എന്റെ മുന്നിലായ് വന്ന് നിന്നു. എന്താ ഇശു...... എന്തിനാ കരയുന്നെ.......... (ആസി ) കരഞ്ഞു തേങ്ങി കൊണ്ട് ഞാൻ അവരോട് പറഞ്ഞു എനിക്ക് ഈ കല്ലിയാണതിനു സമ്മതമല്ല എന്ന്... അവർ മൂന്നും ഒരുപോലെ ഞെട്ടി കൊണ്ട് എന്നെ നോക്കി.......

എന്താ.... എന്താ നീ പറഞ്ഞെ സമ്മതം അല്ല എന്നോ... കാരണം എന്താ (അജി) എനിക്ക് സമ്മതമല്ല, എനിക്ക് വേറെ ഒരാളെ ഇഷ്ട്ടമാണ് അത് മറ്റാരും അല്ല എന്റെ അമ്മായിടെ മോൻ ഇവിടെ ഉള്ള ആ മിഷാൽ.... അവനെ അവനെഎനിക്ക് ഇഷ്ടാണ്..... അവനെ മാത്രേ ഞാൻ ഇന്നേ വരെ ഇത്രയും പ്രാന്തമായി സ്നേഹിച്ചിട്ടൊള്ളൂ....... അവനില്ലാതെ ഈ എനിക്ക് ഒരു നിമിഷം പോലും നില്കാൻ കഴിയില്ല......... നിർത്ത്..... എന്ന് ഉച്ചത്തിൽ എന്നെനോക്കി ദേഷ്യത്താൽ ആസിക്ക പറഞ്ഞു.......... മതി പറഞ്ഞത് എല്ലാം ഞങ്ങൾക്ക് അറിയാം...... അന്ന് നിന്നെ ഇവിടെ വീട്ടിൽ ആക്കിതന്ന് പോയതിന് ശേഷം ഞാൻ അജിനെയും, ആഷിനെയും കൂട്ടി നേരെ പോയത് നിന്റെ ഐഷുന്റെ അടുത്തേക്കാ....

അവൾ എന്നോട് എല്ലാം പരഞ്ഞു.... നീ അവനെ സ്നേഹിക്കുന്നതും, അവൻ നിനക്ക് എത്രത്തോളം വലുത് ആണെന്ന് ഞങ്ങക്ക് മനസ്സിലായി നീ അത്രേം അവനെ സ്നേഹിക്കുന്നുണ്ട് എന്നിട്ട് അവനോ നിന്നെ ഒന്ന് മൈൻഡ് ആകുന്നു പോലും ഇല്ലല്ലോ, ഇപ്പൊ അതാ താഴെ നിന്റെ കല്ലിയാണപരിപാടി ഉഷാറാകുന്നു,ഇത് വരെ അവനെ ഞാൻ കണ്ടിട്ടില്ലായിരുന്നു, ഇപ്പോഴാ മനസ്സിലായെ ഇവിടെയുള്ള മിച്ചു ആണ് നിന്റെം മിച്ചു എന്ന് ഇനി നീ അവന്റെ പുറകെ പോകല്ലേ ഉള്ള വില നീ കളയല്ലേ........ (ആസി ) പക്ഷെ എനിക്ക് കഴിയുന്നില്ല ആസിക്കാ..... ഞാൻ എന്താ ചെയ്യാ..... ഇശു നിനക്ക് എന്നോട് ഇത് കുറച്ച് മുന്നേ പറയായിരുന്നോ.....

ഞാൻ കരുതിയത് നീ ഈ കല്ലിയാണതിനു സമ്മതിച്ചപ്പോൾ പഴയത് എല്ലാം മറന്നു എന്നാണ്... സമയം ഏറെ വൈകി ഇഷാ... കല്ലിയാണതിന് വേണ്ട ഒരുക്കങ്ങളും പൂർത്തിയായി, ഇനി പാവം നിന്റെ ഉപ്പാനെ വിഷമിപ്പികല്ലേ..... എല്ലാം നല്ലതിന് ആണെന്ന് കരുതിയാൽ മതി........ ഇഷ അവൻ നിന്നെ ഈ കരയിപ്പിച്ചതിനെല്ലാംഅവൻ കേതിക്കേണ്ടി വരും...... അവന്റെ മുന്നിൽ നീ സന്തോഷത്തോടെയിരിക്...... എന്ന് പറഞ്ഞ് അസിക്ക മ്മളെ കണ്ണൊക്കെ തുടച്ചു താഴേക്കു കൊണ്ട് പോയി....... --------------------------------- [മിഷാൽ ] കല്ലിയാണത്തിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി, ഇന്നാണ് മഞ്ഞൾ കല്ലിയാണം........ എല്ലാവരെയും പോലെ ഞാനും മഞ്ഞ ഡ്രെസ്സൊക്കെ ഇട്ട് മൊഞ്ജായി നിന്നു...... എല്ലാവരും അവൾക്ക് വേണ്ടി വെയ്റ്റിംഗിൽ ആണ്......

മഞ്ഞ ലഹഗയിൽ സ്റ്റയർ ഇറങ്ങി വന്ന അവളെ ഞാൻ ഇമ വെട്ടാതെ എത്ര നേരം നോക്കിനിന്നെന്ന് അറിയില്ല..... പതിവിലും സുന്ദരിയായിരിക്കുന്നു അവൾ, അവളെ മുഖത്ത് നല്ല സന്തോഷം കാണുന്നുണ്ട്....... പെട്ടെന്നാണ് ആസിയും അജിയും മ്മളെ തോളിലൂടെ വന്ന് കയ്യിട്ടത്...... ഞാൻ അവളിൽ നിന്നും നോട്ടം തെറ്റിച്ചു...... എല്ലാവരും കൂടെ അവളെ സ്റ്റേജിലേക്ക് കൊണ്ട് പോയി, അവൾ എന്നെയൊന്നു നോക്കുന്നു പോലും ഇല്ല..... എന്തോ അവൾ നോക്കാതെ ആയപ്പോൾ സങ്കടം തോന്നി, എന്തോ ന്റെ കണ്ണിൽ നനവ് പടർന്ന പോലെ ആരും കാണാതിരിക്കാൻ പെട്ടെന്ന് കണ്ണ് തുടച്ചതും, ജാസിയും ആദിയും മ്മളെ നോക്കി പുരികം പൊക്കി കാണിക്കുന്നു....

എന്താടാ മിച്ചു എന്താ...... (ജാസി ) അത് ജാസി.... കണ്ണിൽ എന്തോ കരട് പോയടാ....... (മിച്ചു ) ഇക്കണക്കിനു പോയ നിന്റെ കണ്ണിൽ കുറെ കരട് വീഴും മോനെ ചൂടാ........ നീയായിട്ട് വേണ്ട വെച്ചതല്ലേ അനുഭവിക് എന്നും പറഞ്ഞ് അവന്മാർ മ്മളെ പള്ളക്കിട്ട് ഒരു കുത്ത് തന്നു.... അപ്പോഴാണ് സ്റ്റേജിൽ സോങ് പ്ലേ ആയത്..... എല്ലാവരും ഡാൻസ് ചെയ്യാൻ തുടങ്ങി...അവന്മാർ എല്ലാം നേരത്തെ തന്നെ സ്റ്റേജിൽ ഇടം പിടിച്ചു, മ്മളെ ആസി സ്റ്റേജിലേക്ക് വലിച്ചുകൊണ്ട് പോയി...... അവൾ ജാസിനോടും ആദിയോടും എല്ലാവരോടും സംസാരിക്കുന്നുണ്ട് പക്ഷെ.... എന്നെ നോക്കുന്നു പോലും ഇല്ല..... സ്റ്റേജിൽ ഓളെയും ചെക്കന്റെയും പേര് കണ്ട് മ്മളെ ചങ്ക് തകർന്നു പോയി..... " എന്താ മിച്ചു നീ ഡാൻസ് ചെയ്യാതെ എന്നും പറഞ്ഞ് ആസി മ്മളെ കൂടെ ഡാൻസ് ചെയ്യാൻ തുടങ്ങി.......

🎶🎶കണ്ണിലിന്നുമോരുമിന്നാമിന്നി കുഞ്ഞു തുമ്പിയായ് മിന്നും ഇവളി.. നെഞ്ചിലെന്നുമെൻ ഓമൽ കുഞാനേ................... ... പിച്ച വെച്ചോരാ നേരം തൊട്ടേ.... എന്വിരൽ തുമ്പിലെന്നും തൂങ്ങി....... കുഞ്ഞു മോഹങ്ങൾ കാണും പെണ്ണാണെ............ ................................................................... .................................................................. വർണ മേഴുനിറമൊന്നായ് ചേരും.... മാരിവില്ലിനഴകേ.......... മൈലാഞ്ചി രാവിലിന്നീ നാണം കണ്ടീലെ............ 🎶🎶🎶 പാട്ടിന് ഒപ്പം തന്നെ എല്ലാരും അവളെ കവിളിൽ മഞ്ഞൾ തേച് കൊടുക്കുന്നുണ്ട്, അവസാനം ഞാനും ആസിയും മാത്രം ബാക്കി... ഞങ്ങൾ രണ്ടുപേരും അവളെ അരികിലേക്ക് നടന്നു...... അവളെ ഇരു കവിളിലായി ഞങ്ങൾ മഞ്ഞൾ തേച്ചു, ഒപ്പം സ്വീറ്റ് വായിൽകൊടുക്കുകയും ചെയ്തു... പെട്ടെന്നു മ്മളെ കയ്യിൽ ഒരു ചൂട് അനുഭവപ്പെട്ടു കയ്യിലേക്ക് നോക്കിയപ്പോൾ ഒരു വെള്ള തുള്ളി,

ഞാൻ തല ഉയർത്തി ഇശുനെ നോക്കിയപ്പോൾ നിറഞ്ഞ് ഒഴുകുന്ന കണ്ണുമായ് അവൾ എന്നെ നോക്കി ചിരിച്ചു....... സത്യം പറഞ്ഞാൽ ആ കാഴ്ച കണ്ട് എനിക്ക് അവടെ നിക്കാൻ ആയില്ല, അവളെ സങ്കടത്തിന്റെ തീവ്രത അവളെ കണ്ണീരിലെ ചൂടിൽ നിന്നും എനിക്ക് മനസ്സിലായി..... മ്മള് വേം അവന്മാരെയും വിളിച്ചു പുറത്തേക് പോയി, അവന്മാരെ കൂടെ ഒന്ന് കറങ്ങിയാൽ മൈൻഡ് ക്ലിയർ ആവും..... ഒരു ll:00ആയപ്പോൾ ഫോണിൽ കാൾ വന്ന്, നോക്കുമ്പോ റിച്ചു ആണ് എന്നോട് വീട്ടിലേക് ചെല്ലാൻ പറഞ്ഞു....... അങ്ങനെ ഞങ്ങൾ വീട്ടിലേക് തിരിച്ചു, എല്ലാവരും പോയിട്ടുണ്ട് ഇപ്പൊ റിലേറ്റീവ്സ് മാത്രം ഒള്ളു, ജാസിയും ആദിയും ഫുഡ് കഴിച്ചു പോയി......

അങ്ങനെ മ്മൾ മ്മളെ വീട്ടിലേക് പോയി ഉമ്മയും റിനുവും റിച്ചുവും ഉപ്പയും എല്ലാം ഇവിടെ നിക്ക ഞാൻ വീട്ടിലേക് പോയി... എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു..... മ്മള് കിച്ചണിൽ പോയി ചായഉണ്ടാകുകയായിരുന്നു അപ്പോഴാണ് ഫോൺ റിങ് ചെയ്തത് ഉമ്മയാണ് വിളിക്കുന്നത്.... എടാ മിച്ചു.... നീ ഒന്ന് വേഗം ഇങ്ങോട്ട് വാ..... (ഉമ്മ) എന്താ ഉമ്മാ എന്താ കാര്യം.... അതെല്ലാം വന്നിട്ട് പറയാം നീ വേഗം വാ... എന്ന് പറഞ്ഞ് ഉമ്മ ഫോൺ കട്ട് ചെയ്തു........ മ്മള് വേം റെഡി ആയി വണ്ടി പറപ്പിച്ചു വിട്ട്.... എന്തിനാ ഉമ്മ വേഗം ചെല്ലാൻ പറഞ്ഞെ.... ഇനിപ്പോ ഇഷുന് വല്ലതും പറ്റിയോ...... ഏയ് നോ..... മ്മള് വണ്ടി മാക്സിമം സ്പീഡ് കൂട്ടി പോയി........ പടച്ചോനെ കാത്തോളണേ...... അരുതാത്തത് ഒന്നും സംഭവിക്കരുതേ....................കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story