💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 26

Choodan with kanthari

രചന: ഷഹല ഷാലു

മ്മള് വേം റെഡി ആയി വണ്ടി പറപ്പിച്ചു വിട്ട്.... എന്തിനാ ഉമ്മ വേഗം ചെല്ലാൻ പറഞ്ഞെ.... ഇനിപ്പോ ഇഷുന് വല്ലതും പറ്റിയോ...... ഏയ് നോ..... മ്മള് വണ്ടി മാക്സിമം സ്പീഡ് കൂട്ടി പോയി........ പടച്ചോനെ കാത്തോളണേ...... അരുതാത്തത് ഒന്നും സംഭവിക്കരുതേ........ ഓഡിറ്റോറിയത്തിൽ ആണ് കല്ലിയാണം എന്നാലും വണ്ടി നേരെ വീട്ടിലേക് വിട്ടു വീട്ടിൽ എത്തിയപ്പോ ഭയങ്കര ആൾകൂട്ടം, റബ്ബേ എന്താണ് എല്ലാരും ഇങ്ങനെ കൂട്ടമായി നിക്കുന്നു, ഞാൻ അങ്ങോട്ടേക്ക് നടന്നു.......

എന്താ കാര്യം എന്ന് അന്വേഷിച്ചു.... അപ്പൊ കേട്ട വാർത്ത, കല്ലിയാണ ചെക്കൻ ഏതോ പെണ്ണിന്റെ കൂടെ ഒളിച്ചോടി പോയി എന്നാണ്.... മാമൻ ആകെ തകർന്ന അവസ്ഥയിൽ ആണ്,മാമൻ ഒരു പരാജിതനെ പോലെ നിലത്തേക്ക് കുഴഞ്ഞുവീണു, ഞങ്ങൾ എല്ലാവരും കൂടെ മാമനെ താങ്ങി പിടിച്ചു അകത്തേക് കൊണ്ടോയി കിടത്തി....... പെട്ടെന്നാണ് മാമൻ ആസിടെ കയ്യിൽ പിടിച്ചത്......... ഒരുഞെട്ടലോടെ അവൻ മാമനെ നോക്കി, അപ്പോഴേക്കും അവന്റെ ഉമ്മ വന്നുകൊണ്ട് മാമനോട് പറഞ്ഞ്, അളിയാ നിങ്ങൾ വിഷമിക്കണ്ട ഇശുനെ ഞങ്ങൾക്ക് തന്നേക് ആസിടെ പെണ്ണായി ഞങ്ങൾ നോക്കികൊള്ളാം.......

ഞങ്ങള്ക് ഒരു എതിർപ്പും ഇല്ല, ആസിക്കും എതിർപ്പ് ഉണ്ടാവില്ല, അവൾക്ക് അവിടെ ഒരു കുറവും ഉണ്ടാവില്ല....... ആസി ഞെട്ടലോടെ അവന്റെ ഉമ്മാനെ തന്നെ നോക്കിനിക്കാണ്...... മാമൻ അമ്മായിയിൽ നിന്നും നോട്ടം തെറ്റിച് ഒരു പ്രതീക്ഷയോടെ ആസിയെ നോക്കി......... അവൻ പെട്ടെന്ന് കലിപ്പായി കൊണ്ട് അകത്തേക്ക് പോയി..... ഒപ്പം അവന്റെ ഉമ്മയും...... റബ്ബേ ഓൻ ഈ കല്ലിയാണതിനു സമ്മതം പറയല്ലേ...എല്ലാം അവനോട് മുന്നേ പറഞ്ഞ മതിയായിരുന്നു...... --------------------------------- [ആസിൽ ] ഇന്ന് രാവിലെ തന്നെ കേട്ട വാർത്ത കല്ലിയാണചെക്കൻ ഒളിച്ചോടി പോയി എന്ന്, അതിൽ എനിക്ക്അത്ര അത്ഭുദം ഒന്നുമില്ല.......

ഇന്നലെ ഇഷുന്റെ സങ്കടം എല്ലാം കണ്ടപ്പോ എന്തോ മ്മളെ ഈ കലിപ്പൻ സ്വഭാവത്തിൽ ഒരു ദയയൊക്കെ വന്ന്, ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ഒരായുശ് കാലം ജീവിക്കുന്നതിലും നല്ലത് നമ്മക് ഇഷ്ടപ്പെട്ട ആളിന്റെ കൂടെ ജീവിക്കുന്നതല്ലേ......... ഇന്നലെ അവൾക്ക് കല്ലിയാണത്തിന് ഇടാനുള്ള ഡ്രെസ്സുമായി അവന്റെ വീട്ടുകാർ ഇന്നലെ ഇവിടേക്ക് വന്നിരുന്നു, ആ കൂട്ടത്തിൽ കല്ലിയാണചെക്കനും ഉണ്ടായിരുന്നു, അവനെ കണ്ടപ്പോ മ്മള് ഒന്ന് ഷോക്ക് ആയി, എന്റെ കമ്പനിയിൽ നിന്നും ഞാൻ പറഞ്ഞ് വിട്ട പയ്യൻ, കെഞ്ചി എന്റെ കാൽക്കൽ വീണിട്ടും അവൻ ഞാൻ ജോലി കൊടുത്തില്ല............ അവനാണോ ഇന്ന് അറിയപ്പെടുന്ന ബിസ്സിനെസ്സ് മാൻ ആയത്.......

ഞാൻ പോലും അറിയാതെ എന്റെ കാലുകൾ അവന്റെഅടുത്തേക് ചലിച്ചു....... എന്നെ കണ്ടപാടെ അവൻ എന്റടുത്തേക്ക് ഓടി വന്ന്കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു..... ഹേയ് ആസിൽ സാർ നിങ്ങൾഎന്താ ഇവടെ? ഞാൻ ഇശുന്റെ മാമന്റെ മോനാടാ.. .... അങ്ങനെ ഞങ്ങൾ കുറെ സംസാരിച്ചിരുന്നു..... അപ്പോഴാണ് അവൻ ഫോണിൽ ചാർജ് തീർന്നു, ഒന്ന് ചാർജ് ചെയ്യണം എന്ന് പറഞ്ഞത്..... ഞാൻ അവനെയും കൂട്ടി മുറിയിലേക് പോയി, തൊട്ടപ്പുറത്ത് തന്നെയാണ് ഇശുന്റെ റൂമും, ഞാൻ അവനോട് ഇശുന്റെ അടുത്തൊന്ന് പോയി വരാന്ന് പറഞ്ഞ് ഇശുന്റെ മുറിയിലേക് പോയി,

പിന്നെ അവിടെ ചെന്നപ്പോ ഈ കല്ലിയാണതിനു സമ്മതമല്ല എന്ന് പറഞ്ഞ് ഓൾ കരച്ചിലും പിരിച്ചിലും, ഓളെ ഓരോന്നും പറഞ്ഞുമ്മള് സമാധാനിപ്പിച്ച് താഴേക്ക് പോയി, താഴത്തേ പരിപാടിക്ക് ഇടയിലാണ് എന്റെ ഫോൺ റിങ് ചെയ്തത്, നോക്കിയപ്പോൾ unknown നമ്പർ ആണ്, ഞാൻ അറ്റൻഡ് ചെയ്തു "എടാ നീ എന്നെ മുറിയിലാക്കി എങ്ങോട്ടാടാ പോയെ.... വേം ഇങ്ങോട്ട് വാ........ " ഹ അപ്പോഴാണ് ആണ് അവനെ മുറിയിലിരുത്തി പോന്ന ഓർമ്മ.എങ്ങനെയൊക്കെ ഓടി പിടഞ്ഞു മുറിയിലത്തി....... എന്നിട്ട് അവനെയും കൂട്ടി താഴേക് വരാൻ നില്കുമ്പോഴാണ് അവൻ എന്റെ കൈ പിടിച്ച് വെച്ചത്, എടാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ സത്യം മാത്രം പറയണം (മിഷാൽ )

ഹാട നീ ചോദിക്ക്.... (ആസി ) അത്..... ഇഷക്ക് ഞാനുമായുള്ള വിവാഹത്തിന് സമ്മതമല്ലല്ലോ.... എല്ലാം ഞാൻ കേട്ടു, അവൾ നിന്നോട് റൂമിൽനിന്ന് പറയുന്നതെല്ലാം ഞാൻ കേട്ടു....... (മിഷാൽ ) ശെരിയാ..... അവൾ അവളെ ജീവനെകാൾ ഏറെ ഒരാളെ സ്നേഹിക്കുന്നുണ്ട്........ നീ പേടിക്കേണ്ടടാ അതെല്ലാം ശെരിയായികോളും.... ഫസ്റ്റ് അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ട്ഒക്കെ ഉണ്ടാവും പിന്നെ പിന്നെ ശെരിയായികോളും...... (ആസി ) ഏയ് അതൊന്നും ശെരിയാവില്ല അവൾ അവൾക്ക് ഇഷ്ടപെട്ടവന്റെ കൂടെയാണ് ജീവിക്കേണ്ടത്, അറിഞ്ഞു കൊണ്ട് ഞാൻ അവളെ ചതിക്കില്ല, ഞാൻ ഈ കല്ലിയാണത്തിൽ നിന്ന് പിന്മാറുകയാണ്.....

ഇനിയാണ് ആസി എനിക്ക് നിന്റെ സഹായം വേണ്ടത്, എന്നവൻ പറഞ്ഞ് ഒരു പ്രതീക്ഷയോടെ എന്നെനോക്കി.... ഞാൻ അതിന് സമ്മതം മൂളി, അജിനോടും, ആഷിനോടും വിവരം പറഞ്ഞ്, മറ്റാരും അറിയണ്ട എന്നും പറഞ്ഞ്.... അവർ കട്ട സപ്പോർട്ട് ആയി കൂടെ നിന്നു....... ഞങ്ങൾ അവിടുന്ന് വേഗം എന്റെ വീട്ടിലേക് വിട്ടു, ഞങ്ങൾ മൂന്നു പേരും കൂടെ കാര്യങ്ങൾ എല്ലാം തീരുമാനിച്ചുറപ്പിച്ചു........ അവൻ അന്ന് രാത്രി തന്നെ uae യിലേക്ക് നാട് വിട്ടു, ആൾക്ക് സങ്കടം ഒക്കെ ഉണ്ട്, ഓന്ക്ക് അവളെ നന്നായി പിടിച്ച്ക്ക്ന്......അവൻ നല്ലവനാ മനസ്സിൽ സ്നേഹമുള്ളവന.. ഓന്ക് ഒരു നല്ല പെണ്ണിനെ തന്നെ കൊടുക്കട്ടെ എന്നാണ് ഇപ്പൊ എന്റെ പ്രാർത്ഥന,

കാര്യങ്ങൾ എല്ലാം ഞങ്ങൾ പ്ലാൻ ചെയ്ത മട്ടിൽ നിന്നെല്ലാം മാറി വരുന്നു....... പെട്ടെന്നാണ് ഉമ്മറൂമിലേക്കു കയറി വന്നത്..... എന്താടാ ആസി നീ എന്ന് മുതല അഹങ്കരിക്കാൻ പഠിച്ചേ.........മുതിർന്നവരോട് ശബ്ദം ഉയർത്തി സംസാരിക്കാൻ പഠിച്ചേ... അളിയൻ അവിടെ തകർന്ന അവസ്ഥയിൽ ആണ്, നീ ഇത്രക്കും വളർന്നോ മോനെ.... ഇഷക്ക് എന്താടാ കുഴപ്പം നല്ല കുട്ടിയല്ലേ...... അവളെ നിനക്ക് കിട്ടുക എന്ന് പറഞ്ഞാൽ ഭാഗ്യംആണ് മോനെ.........

ഉമ്മ ഇനി ഒന്നും പറയണ്ട. ഇശുനെ ഞാൻ ഒരിക്കലും ആ രീതിയിൽ കണ്ടിട്ട് ഇല്ല, അവൾ എന്റെ പെങ്ങൾ ആണ്, ഇനീയും അവൾ എനിക്ക് എന്റെ പെങ്ങൾ തന്നെയാണ്, എന്റെ പെണ്ണാവാനുള്ള സ്ഥാനം ഞാൻ ഒരാൾകെ കൊടുത്തിട്ടൊള്ളൂ.... ഇനി കൊടുക്കുകയും ഒള്ളു.... അത് എന്റെ സ്വന്തം തനു മാത്രമാണ്........ (ആസി ) നീ ഇപ്പോഴും ആ അനാഥപെണ്ണിനെ സ്വപ്നം കണ്ടിരിക്കാണോ..... നിന്റെ ഉമ്മ ഇവിടെ ജീവിച്ചിരിക്കുമ്പോ ഒരിക്കലും നിന്റെ പൂതി നടക്കൂല മോനെ.... അനാഥ പെണ്ണിനെ കെട്ടി കൂടെ പൊറുപ്പിക്കേണ്ട ഗതികേടോന്നും നിനക്കിപ്പോ ഇല്ല.... അത് കൊണ്ട് അവളെ അങ്ങ് മറന്ന് ഈ ഇശുവുമായുള്ള കല്ലിയാണതിനു സമ്മതിക്കുന്നത............

ഉമ്മാന്റെ പൂതി തത്കാലം നടക്കാൻ പോണില്ല..... (ആസി ) അതെന്താ നടക്കായി എന്നും പറഞ്ഞ് ഉമ്മ എന്റെ കൈപിടിച്ചു വലിച്ച് ഹാളിലേക്ക് കൊണ്ട് പോയി... (റബ്ബേ കൈ വിടല്ലേ..... ഒരാളെ സഹായിക്കാൻ കാണിച്ച മനസ്സിനെയാണോ റബ്ബേ ഇങ്ങനെ പരീക്ഷിക്കുന്നെ...... എന്റെ തനു അവൾ എന്നെ മാത്രം കാത്തിരിക്കുന്ന പെണ്ണാ....... ഈ ആസിടെ മനസ്സിൽ ഒരു പെണ്ണുണ്ടേൽ അത് തനു മാത്രം ആയിരിക്കും...... ).............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story