💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 27

രചന: ഷഹല ഷാലു

 (റബ്ബേ കൈ വിടല്ലേ..... ഒരാളെ സഹായിക്കാൻ കാണിച്ച മനസ്സിനെയാണോ റബ്ബേ ഇങ്ങനെ പരീക്ഷിക്കുന്നെ...... എന്റെ തനു അവൾ എന്നെ മാത്രം കാത്തിരിക്കുന്ന പെണ്ണാ....... ഈ ആസിടെ മനസ്സിൽ ഒരു പെണ്ണുണ്ടേൽ അത് തനു മാത്രം ആയിരിക്കും...... ) --------------------------------- [മിഷാൽ ] ആസിയെ അവന്റെ ഉമ്മ അകത്തേക് കൂട്ടി കൊണ്ട് പോയപ്പോഴാണ് മാമൻ പിന്നെയും അബോധവസ്തയിൽ ആയത്...... മുഖത് വെള്ളം ഒക്കെ തെളിച് കൊടുത്തു, വെള്ളം കുടിപ്പിക്കുകയും ചെയ്തു, അപ്പോഴാണ് എന്റെ ഉമ്മ വന്ന് എന്നെയും കൊണ്ട് കുറച്ച് അപ്പുറത്തേക്ക് മാറി നിന്നത്....... എന്നിട്ട് എന്നോടായി പറഞ്ഞു...

മോനെ എനിക്ക് എന്റെ ഇക്കനോട് ഒരുപാട് കടപ്പാട് ഉണ്ട് തീർത്താൽ തീരാത്ത കടപ്പാട്...... ഏതൊരു പ്രതിസന്തിയിലും നമ്മളെ തളരാന് ഇടവരാതെ ഈ നിലയിൽ ആക്കിയത് എന്റെ ഇക്കയാണ്.... ഇപ്പൊ ഇക്ക ആകെ തളർന്ന അവസ്ഥയിൽ ആണ്.... ..... പണ്ട് എനിക്ക് ഈ അവസ്ഥ വന്നപ്പോൾ എന്റെ ഇക്ക എന്റെ കൂടെ ഉണ്ടായിരുന്നു, ഈ കാര്യം ഞാൻ നിന്നോട് ഒരിക്കൽ പറഞ്ഞതാണ് പക്ഷെ നിനക്ക് പറ്റില്ല എന്ന് നീ പറഞ്ഞ്..... (ഉമ്മ)

ഉമ്മാ നിങ്ങൾ ഇത് എന്തൊക്കെ ഈ പറയുന്നേ എനിക്ക് ഒന്നും മനസ്സിലാവുന്നില്ല...... (മിച്ചു ) നീ ഇശുന്റെ കഴുത്തിൽ മഹറിടണം എന്ന്, ഈ മാനോവിഷമത്തിൽ നിന്നും എന്റെ ഇക്കയെ രക്ഷിക്കണം, ഉമ്മാന്റെ ഈ വാക്ക് ഉമ്മാടെ പൊന്ന് മോൻ അനുസരിക്കാതിരിക്കല്ലേന്നും പറഞ്ഞ് ഉമ്മ കണ്ണ്നിറക്കാൻ തുടങ്ങി.......... (ഉമ്മ പറയുന്നത് കേട്ട് മ്മക്ക് ചാടികളിക്കാന തോന്നിയെ.... എന്നാലും അതൊന്നും പുറത്ത് കാണിക്കാതെ നിന്ന്, എന്റെ കൈവിട്ട് പോയീന്ന് കരുതിയഥാ ഇപ്പൊ താ ഞാൻ തന്നെ എന്റെ പെണ്ണിനെ കെട്ടാൻ പോകുന്നു......... മിച്ചു നീ ഒന്നും പറഞ്ഞില്ല... (ഉമ്മ) അള്ളോഹ് ഇനി ന്റെ ഉമ്മി അതോർത്തു കണ്ണ് നിറക്കണ്ടാ അവളെ ഞാൻ തന്നെ കെട്ടിക്കോളാവേ..........

അങ്ങനെ ഉമ്മി എന്നെയും കൂട്ടി മാമന്റെ അടുത്തേക്ക് പോയി..... ഉമ്മ മാമനോട്‌ കാര്യം എല്ലാം പറഞ്ഞ്....... മാമൻ വന്ന് എന്നെ ഇറുകെ പുണർന്നു................. അപ്പോഴാണ് ആസിയെയും കൊണ്ട് അവന്റെ ഉമ്മ വരുന്നത്, അവർ എന്തെങ്കിലും പറയും മുന്നേ മാമൻ അവരോട് കാര്യങ്ങൾ എല്ലാം പറഞ്ഞു..... --------------------------------- [ഇഷ ] ഓഡിറ്റോറിയത്തിൽ എത്തിയ എന്റെ ചെവിയിൽ എത്തിയ ന്യൂസ്‌ കേട്ട്, എനിക്ക് എന്റെ ചെവികളെ വിശ്വസിക്കാൻ കഴിഞ്ഞില്ല, ഞാൻ അത്രയും പ്രാർഥിച്ചിട്ടുണ്ട് ഈ കല്ലിയാണം മുടങ്ങാൻ...... അപ്പോഴാണ് റൂമിലേക് ഉപ്പ വന്നത്, ഉപ്പ പറയുന്ന കാര്യം കേട്ട് ഇതൊക്കെ സ്വപ്നമാണോന്ന് വരെ തോന്നി പോയി, സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി........... ഞാൻ സ്നേഹിച്ച ചെക്കൻ തന്നെ ഇന്ന് എന്റെ കഴുത്തിൽ മഹർഇടാൻ പോകുന്നു...... ഞാൻ ഉപ്പാക് സമ്മതം നൽകി.......... --------------------------------- [ജാസി ]

ഇന്ന് നടന്ന കാര്യങ്ങൾ ഒക്കെ അറിഞ്ഞപ്പോ എന്തോ വല്ലാത്ത സന്തോഷം തോന്നി.... ഇതിനെല്ലാം നന്ദി പറയേണ്ടത് ആസിയോട് ആണ് അവൻ ഇല്ലായിരുന്നെങ്കിൽ എല്ലാം കൈവിട്ടു പോയേനെ..... പക്ഷെ കല്ലിയാണം മുടക്കിയത് മിച്ചുനും ഇഷക്കും ആർക്കും തന്നെ അറിയില്ല....... അവന്കും എനിക്കും പിന്നെ അവന്റെ രണ്ട് അനിയൻ മാർക്കും ആദിക്കും മാത്രേ അറിയൂ... മിച്ചുന്റെ ഇന്നലെത്തെ അവസ്ഥ കണ്ടപ്പോൾ തന്നെ മ്മക്ക് ഒരു ഡൌട്ട് ഇല്ലാതില്ല മിച്ചുന് അവളോട് എന്തേലും ഒരു സ്പാർക് ഉണ്ടോന്ന്. എന്നെയും റിച്ചുവിനെയും മിച്ചുന്റെ ഉപ്പ ജ്വല്ലറിയിലേക്ക് അയച്ചു, മഹർ വാങ്ങിക്കാൻ........... അപ്പോഴാണ് ഞങ്ങളെ കണ്ണിൽ പെട്ടത് മിഷാൽ എന്ന് കൊത്തിവെച്ച മഹർ കണ്ടത്......

ഹേയ് സാർ.... ഇത് ആരേലും ഓർഡർ ചെയ്തതാണോ.... ആ മാല കാണിച്ചുകൊണ്ട് ഞാൻ ആ സാർനോട്‌ ചോദിച്ചു...... ഏയ് അല്ല.... അത് ഇന്നലെ ഒരാൾ ക്യാൻസൽ ചെയ്ത് കൊടുന്നതാ.... അങ്ങനെ ഞങ്ങൾ ആ മാല വാങ്ങിച്ചു, അവൻകുള്ള ഡ്രെസ്സും സാധനങ്ങളും എല്ലാം വാങ്ങിച്ചു.. ആദിയും, റിനുവും, ആസിയും കൂടെ ഇശുനുള്ള ഡ്രെസ്സും സാധനങ്ങളും വാങ്ങാൻ പോയി..... --------------------------------- [മിഷാൽ ] സത്യം പറഞ്ഞാൽ ഇവിടെ എന്താ നടക്കുന്നെ....

. ഇനി കുറച്ചുനേരം കൂടി കഴിഞ്ഞാൽ അവൾ,ഇഷ മെഹറിൻ, മിഷാൽഇഷയായി മാറുംപക്ഷെ എനിക്ക് ഇതോന്നും വിശ്വസിക്കാൻ കഴിയുന്നില്ല, ജാസിയും ആദിയും, ആസിയും, അജിയും, ആഷിയും എന്നെ ഡ്രസിങ് റൂമിലേക് കൊണ്ട് പോയി, അങ്ങനെ അവർ മ്മളെ ഒരുക്കി തന്നു........ മ്മളെ ഉമ്മി വന്ന് നെറ്റിയിൽ മുത്തം തന്നു.... റിനു വന്നു കെട്ടിപിടിച്ചു, റിച്ചു വന്ന് മ്മളെ പള്ളക്ക് ഇട്ട് ഒരു കുത്ത് തന്നു... മ്മള് കാനപ്പിച്ച് ഒന്ന് നോക്കിയതും ചെക്കൻ ഡീസന്റ് ആയി...... അങ്ങനെ എല്ലാവരും ഒപ്പം നിന്ന് കുറെ ഫോട്ടോയൊക്കെ എടുത്തു, എന്നോട് സ്റ്റേജിൽ കയറാൻ പറഞ്ഞു, മാമനോട് സലാം പറഞ്ഞു, ഉപ്പ എന്റെ കൈയിൽ മഹർ വെച്ച് തന്നു......

അതിൽ മിഷാൽ എന്ന് എഴുതിയിട്ടുണ്ട്, അത് മുറുകെ പിടിച്ചു, അങ്ങനെ നിക്കാഹ് ഭംഗി ആയി തന്നെ നടന്നു......... --------------------------------- [ഇഷ ] എല്ലാവരുടെയും കൂടെ ഫോട്ടോ എടുത്ത് നിക്കുമ്പോഴാണ് മാമിയും പിന്നെ റിനുവും, ഐഷു വും നിച്ചുവും കൂടെ എന്നെ ഡ്രസിങ് റൂമിലേക് കൊണ്ട് പോയത്, എല്ലാവരും കൂടെ മ്മളെ ഒരുക്കി തന്നു..... അപ്പോഴാണ് ആരോ വന്നു പറഞ്ഞത് നിക്കാഹ് കഴിഞ്ഞുഎന്ന്..... അങ്ങനെ മ്മളെ സ്റ്റേജിലേക്ക് കൊണ്ട് പോയി, ഒരു കൈ എന്റെ നേരെ ഉയർന്നുവന്ന്..... ആ കൈയുടെ ഉടമസ്ഥനെ നോക്കിയതും എന്റെ മനസ്സ് ഒന്ന് തണുത്തു... ഉള്ളിൽ തുള്ളി ചാടുകയാണെലും അതൊന്നും പുറത്ത് കാണിച്ചില്ല......

ഇക്ക എന്റെ കഴുത്തിൽ മഹർ ഇട്ട് തന്നു, ഞാൻ പോലും അറിയാതെ എന്റെ മിഴികൾ നിറഞ് ഒഴുകാൻ തുടങ്ങി..... പിന്നെ ഒപ്പം നിന്ന് കുറെ ഫോട്ടോസ് എടുത്തു..... ചടങ്ങുകൾ എല്ലാം കഴിഞ്ഞ് ഇക്കാന്റെ വീട്ടിലേക് പോവാനുള്ള നേരമായി, മാമി എന്റെ കൈ പിടിച്ച് പുറത്തേക് നടന്നു കാറിൽ കയറാൻ പറഞ്ഞു....... പെട്ടെന്ന് ഞാൻ മാമിയുടെ കൈ വിട്ടു, പായിപ്പാടേം ചാലുമ്മന്റേം അടുത്തേക് ഓടി അവരെ കെട്ടിപിടിച്ചു കുറെ കരഞ്ഞു......... എനിക്ക് സമാധാനം ഉണ്ട് മോളെ... എന്റെ പെങ്ങളെ മരുമോൾ ആയിട്ടല്ലേ എന്റെ മോൾ പോകുന്നെ,എനിക്ക് ഒരു പേടിയും ഇല്ല മോളെ, അവിടെ നിനക്ക് ഒരു കുറവും ഉണ്ടാവില്ല, മാമിആണെന്ന് കരുതി പായിപ്പാടെ കുട്ടി കുറുമ്പ്ഒന്നും കാണിക്കരുത് കേട്ടോ...

നല്ല കുട്ടിയായി കഴിയണം....... മിച്ചുനെ നല്ലപോലെ നോക്കണം കേട്ടോ..... (ഉപ്പ ) പെട്ടെന്ന് എന്റെ കൈ ആരോ വലിച്ചു, തിരിഞ്ഞ് നോക്കിയപ്പോൾ മിച്ചുക്കയാണ്........ വാ വന്നു വണ്ടിയിൽ കയർ..... ഉപ്പ പോയിട്ട് വരാട്ടോ... (മിച്ചു ) എല്ലാരോടും സലാം പറഞ്ഞ് ഞാൻ ഇക്കാന്റെ കൂടെ കാറിൽ കയറി.... ഡ്രൈവ് ചെയ്യുന്നത് ജാസിക്കയാണ് ഒപ്പം ആസിക്കയും ഉണ്ട്...... അവർ ഓരോ തമാശകൾ പറഞ്ഞ് എന്നെ ചിരിപ്പിക്കാൻ നോക്കുന്നുണ്ട്. കുറെ നേരത്തെ യാത്രക്ക് ശേഷം ഇക്കാടെ വീട്ടിൽ എത്തി..... മാമി എന്നെ അകത്തേക്ക് കയറ്റി സോഫയിൽ കൊണ്ടോയി ഇരുത്തി മധുരം തന്നു. ആദിയും അജിയും പിന്നെ മ്മളെ ചാന്തും കൂടെ മ്മളെ മുന്നിൽ കേക്ക് കൊണ്ട് വെച്ചു,

അതിൽ എന്റെയും ഇക്കാടെയും ഫോട്ടോ ഉണ്ട് പിന്നെ പേരും "ചൂടൻ വിത്ത്‌ കാന്താരി" ആ കേക്ക് ഞങ്ങൾ രണ്ട്പേരും കൂടെ കട്ട്‌ ചെയ്തു, ഇക്ക ഒരുപീസ് എടുത്ത് എന്റെ വായിൽ വെച്ച് തന്നു, ഞാൻ ഇക്കാടെ കൈയിൽ ന്ന് വാങ്ങി ഇക്കാക്കും വായിൽ വെച്ച് കൊടുത്തു......... ഇക്ക എന്നെനോക്കി ഒന്ന് ചിരിച്ചു...... എല്ലാം കഴിഞ്ഞ് ഇക്ക അവന്മാരെയും കൂട്ടി പുറത്തേക് പോയി...... മാമി എന്നോട് അവടെ ഇരിക്കാൻ പറഞ്ഞു, ആരെക്കെയോ വന്ന്എന്നെ പരിജയപെടുന്നുണ്ട്, അതിന്റെ ഇടയിൽ ഫോട്ടോ എടുക്കുന്നും ഉണ്ട്. റിനു വന്ന് എന്നേ റൂമിലേക് കൊണ്ട് പോയി....... ഡ്രസ്സ്‌ഒക്കെ കാണിച്ചുതന്നു, എന്നോട് ഒന്ന് ഫ്രഷ് ആവാൻ പറഞ്ഞു,

റിനു എന്റെ കൈയിലേക്ക് ഒരു കവർ വെച്ചുതന്നു, അത് തുറന്നപ്പോൾ ഒരു ചുരിദാർ ആയിരുന്നു...... ഫ്രഷ് ആയി വന്ന് ആ ഡ്രെസ്സും ഇട്ട് ഞാൻ പുറത്തേക് ഇറങ്ങി....... എല്ലാവരോടും പരിചയപെട്ടു, എല്ലാരും ഇവിടെ ഉണ്ട്, പക്ഷെ റിനുനെ മാത്രം കാണാൻ ഇല്ല, ഇവൾ ഇത് എവിടെ പോയി......... മാമി വന്ന് എന്നോട് റൂമിലേക് പൊയ്ക്കോളാൻ പറഞ്ഞു...... ഒരു ഇത്ത വന്ന് എന്റെ ഫോൺ കൊണ്ട് തന്നു..... ഞാൻ ഉപ്പക്കും ഉമ്മാകും വിളിച്ചു സംസാരിച്ചു....... അത് കഴിഞ്ഞ് ഐഷുന് വിളിച്ചു അങ്ങനെ നേരം പോയത് അറിഞ്ഞില്ല........... --------------------------------- [മിഷാൽ ] ഞാൻ പുറത്ത്ഇറങ്ങി അവൻമാരെറ്റ് സംസാരിച്ചു നിക്കേർന്നു.....

കുറച്ച് കഴിഞ്ഞപ്പോഴാണ് ഉമ്മ വന്ന് എന്നോട് ചോദിച്ചത് റിനുവിനെ കണ്ടോ എന്ന്....... അവളല്ലേ ഇത് വരെ ഇവിടെ ഉണ്ടായിരുന്നത് ഇപ്പൊ എവിടെ പോയി.... അവിടെ എവിടേലും കാണും ഉമ്മി... (മിച്ചു ) ഇല്യടാ.... ഞാൻ എല്ലായിടത്തുംനോക്കി ഇവിയൊന്നും ഇല്ല... ഫോൺ അവളെ റൂമിൽ നിന്ന് എനിക്ക് കിട്ടി (ഉമ്മ ) എന്റെ ഉമ്മി ഇങ്ങള് ബേജാർ ആവാതെ അവൾ ഇഷാൻ മോന്റെ കൂടെ ഉണ്ടാവും.... (മിച്ചു ) ഇല്ല മോനെ ഇഷാൻ മോൻ റൂമിൽ ഉറങ്ങുവാ........ (ഉമ്മ) ഇനി ഇശുന്റെ കൂടെയുണ്ടാവോ... (മിച്ചു ) ഇശുനെ മാറ്റിക്കാൻ റൂമിൽ കയറിയഥാ..... അവിടുന്ന് വന്ന് ആരോ ഫോൺ വിളിച്ചിട്ട് അവൾ പുറത്തേക് ഇറങ്ങിയഥാ....

എനിക്ക് ആകെ പേടിയാവുന്നു മോനെ..(ഉമ്മ ) എന്റെ പൊന്ന് ഉമ്മി അവൾ ഇവിടെ ഉണ്ടാവും ഇങ്ങള് ഇഷാൻ മോന്റെ അടുത്തേക് ചെല്ല്..... (മിച്ചു ) (ഉമ്മ പോയതും എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു.... അറിയാത്ത നമ്പർ ആണ്...... ഞാൻ കാൾ അറ്റന്റ് ചെയ്തു... ) ഹലോ ആരാ..... (മിച്ചു ) ഹഹഹ മറന്നുപോയോ.... ഞാൻ "സഹീർ "ഓർമ്മയുണ്ടോ... (സഹീർ ) ഇല്ല മനസ്സിലായില്ല..... (മിച്ചു ) ഹഹ അത് ശെരിയാ എങ്ങനെ ഓർമ്മയുണ്ടാവാന,

ഇപ്പൊ കല്ലിയാണം കഴിഞ്ഞില്ലേ ഇനി സന്തോഷത്തിന്റെ നാളുകൾ..... പുതിയ ജീവിതം, നീ കാരണം ജീവിതം ഇല്ലാതായ ഒരു പെണ്ണിനെ നിനക്ക് ഓർമ്മയുണ്ടോ.... "സഫ്ന ".. എന്റെ പെങ്ങൾ....... അവളുടെ ജീവിതം ഇല്ലാതാകി നീ ഇപ്പൊ പുതിയ ജീവിതം തുടങ്ങുന്നുല്ലേ..... സമ്മതിക്കില്ലടാ ഞാൻ........ (സഹീർ ) ഹേയ് മിസ്റ്റർ ഞാൻ വീണ്ടും പറയുന്നു ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല........ എനിക്ക് ഇപ്പൊ നിങ്ങളോട് സംസാരിക്കാൻ സമയം ഇല്ല (മിച്ചു ) അയ്യോ ഞാൻ പറഞ്ഞ് തീർന്നില്ല......നിനക്ക് സമയം കാണില്ല ഇപ്പൊ.... കാരണം നീ നിന്റെ പെങ്ങളെ അന്വേഷിച്ചു നടക്കുകയാവുംല്ലേ......... അവൾ ഇപ്പൊ ഞങ്ങളെ കൂടെയുണ്ടടാ...... വേഗം ഞാൻ പറഞ്ഞ സ്ഥലത്തേക്ക് വാ...... അതും തനിച്, ഞാൻ ലൊക്കേഷൻ സെൻറ് ചെയ്യാം.... (സഹീർ ) ........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story