💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 28

രചന: ഷഹല ഷാലു

 അയ്യോ ഞാൻ പറഞ്ഞ് തീർന്നില്ല......നിനക്ക് സമയം കാണില്ല ഇപ്പൊ.... കാരണം നീ നിന്റെ പെങ്ങളെ അന്വേഷിച്ചു നടക്കുകയാവുംല്ലേ......... അവൾ ഇപ്പൊ ഞങ്ങളെ കൂടെയുണ്ടടാ...... വേഗം ഞാൻ പറഞ്ഞ സ്ഥലത്തേക്ക് വാ...... അതും തനിച്, ഞാൻ ലൊക്കേഷൻ സെൻറ് ചെയ്യാം.... (സഹീർ ) (പടച്ചോനെ ഇതൊക്കെ അവസാനിച്ചു എന്ന് കരുതിയഥാ.... ഇനി എന്ത് ചെയ്യും, അവിടേക്ക് പോണം റിനുനെ രക്ഷിക്കണം, എന്റെ ഫോണിലേക് നേരത്തെ വിളിച്ച ആ നമ്പറിൽ നിന്ന് മെസ്സേജ് വന്നു, ഓപ്പൺ ആക്കിയപ്പോ ലൊക്കേഷൻ സെൻറ് ചെയ്തതാണ്... ഞാൻ വേഗം വണ്ടിഎടുത് ആ സ്ഥലത്തെക്ക് പോയി....

ലൊക്കേഷൻ ചെന്ന് എത്തിച്ചത് ഒരു പഴയ ബംഗ്ലാവിന്റെ മുന്നിൽ, സമയം രാത്രി 9:00ആയിരുന്നു.... ഞാൻ ഉള്ളിലേക് കയറി, മുഴുവൻ ഇരുട്ട് ആയിരുന്നു, പെട്ടെന്നു തന്നെ ലേറ്റ് തെളിഞ്ഞു ആ പ്രകാശത്തിൽ ഞാൻ സഹീറിനെ കണ്ടു അവൻ അവിടെ ഇരിക്കുന്നുണ്ടായിരുന്നു.... തൊട്ടടുത്ത് തന്നെ റിനുവിനെ ചെയറിൽ കെട്ടിയിട്ടുണ്ടായിരുന്നു.. ആ അളിയൻ എത്തിയോ... (സഹീർ ) ആരാടാ നിന്റെ അളിയൻ (മിച്ചു ) അളിയൻ ആയില്ല പക്ഷെ ആവും, ഈ അടുത്ത് തന്നെ, ഇന്ന് തന്നെ... (സഹീർ ) (അവൻ റൂമിൽ പോയി സഫ്നയെ കൂട്ടികൊണ്ട് വന്നു.... അന്ന് ആ സംഭവത്തിന് ശേഷം ഞാൻ ഇവളെ കണ്ടിട്ട് ഇല്ല ) ഇന്ന് ഇവിടെ വെച്ച് നീ ഞങളുടെ പെങ്ങളുടെ കഴുത്തിൽ മഹർ ഇട്ടിരിക്കും....... (സഹീർ )

ഇക്കാക്ക മിഷാലിനെ വെറുതെ ബുദ്ധിമുട്ടിക്കണ്ട............ അവൻ ഒരു തെറ്റും ചെയ്തിട്ടില്ല, ഞങ്ങളെ ചതിച്ചത് അവള...... ആ ഇഷ...... മിഷാലിനെയും റിനുവിനെയും വെറുതെ വിട്ടേക് ഇക്കാ.... (സഫ്ന ) സഫു നീ മിണ്ടണ്ട.... ഇവൻ ഇന്ന് നിന്റെ കഴുത്തിൽ മഹർ ഇടും ഇട്ടിരിക്കും..... അല്ലേൽ ഇവന്റെ പെങ്ങളെ എന്ത് ചെയ്യണം എന്ന് എനിക്കറിയാം......(സഹീർ ) (സഹീർ ഒരു പയ്യന്റെ അടുത്തേക് പോയി എന്നോടായി പറഞ്ഞു, ഇവൻ പീഡന കേസിൽ പേര് കേട്ടവനാ..... ഇപ്പൊ ജയിലിൽ നിന്ന് ഇറങ്ങിയെ ഒള്ളു.... ഒന്ന് പ്രസവിച്ചതാനേലും ഇവന് പ്രശനമില്ല....... ) ഇക്കാക്ക അതൊന്നും വേണ്ട അവളെ ഒന്നും ചെയ്യലെ..... അവൾ എന്റെ ഫ്രണ്ട് ആണ് (സഫ്ന )

ടാ ജംഷി.... നീ ഇവളെ ആ റൂമിലാക്(സഹീർ ) (എന്ന് അവൻ ഒരുത്തനോട് പറഞ്ഞപ്പോ അവൻ ചെന്ന് സഫ്നയെ ഒരു റൂമിലടച്ചു...... എന്നിട്ട് മറ്റേ പയ്യൻ റിനുവിന്റെ അടുത്തേക് പോയതും അവന്റെ പുറം നോക്കി ഞാൻ ചവിട്ടി..... ചവിട്ടിയതിന്റെ സ്ട്രോങ്ങിൽ അവൻ നിലത്തേക്ക് വീണു....... ആ ഗ്യാപ്പിൽ ഞാൻ റിനുന്റെ അടുത്തേക് ഓടിയതും എന്നെ രണ്ടുപേർ പിടിച്ച് വലിച്ച് പുറകിലോട്ട് കൊടുന്നു.... പിന്നെ അവിടെ നടന്നത് അടിയുടെ പൊടി പൂരം ആയിരുന്നു...... കുറെ അങ്ങോട്ടും കൊടുത്തു കുറച്ച് ഇങ്ങോട്ടും കിട്ടി...... പെട്ടെന്ന് രണ്ട് പയ്യൻമാർ എന്നെ പിടിച്ചു വെച്ചു ബോഡി വീക് ആയത് കൊണ്ട് അവരെ എനിക്ക് മാറ്റാൻ പറ്റിയില്ല, ഒരുത്തൻ കത്തി കൊണ്ട് എന്റെടുത്തേക്ക് ചീറി പാഞ്ഞു വരുന്നു,

എന്തോ ഒരു പേടി മനസ്സിൽ ഉടലെടുത്തു, എന്നെകൊണ്ട് കഴിയും വിധം അവന്മാരെ പിടി വിടുവിക്കാൻ നോക്കിയിട്ടും കഴിഞ്ഞില്ല..... ആ പയ്യൻ എന്റെ അടുത്തെത്തിയതും ഞാൻ കണ്ണ് ഇറുക്കിയടച്ചു...... കുറച്ച് കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല..... ഞാൻ കണ്ണ് തുറന്നപ്പോൾ എന്റെ മുമ്പിൽ നിൽക്കുന്ന ആളെ കണ്ടതും എന്റെ മുഖത്ത് ഒരു അഹങ്കാരം നിറഞ്ഞ ചിരി വന്നു...... ജാസി ആ പയ്യന്റെ കൈ പിടിച്ച് വെച്ചിട്ടുണ്ട്....... ആദിയും റിച്ചുവും വന്ന് എന്നേ അവന്മാരിൽ നിന്നും പിടിച്ച് മാറ്റി, അപ്പോഴേക്കും ആസിയും അജിയും വന്ന് അവന്മാരെ ഇടിച്ചു വീഴ്ത്തി.... എല്ലാവരെയും അടിച് ഒരു മൂലയിലിട്ടു.... ആ സഹീറിനും കണക്കിന് കൊടുത്തിട്ടുണ്ട്.....

ആഷി ചെന്ന് റിനുന്റെ കെട്ട് അഴിച് അവൾക്ക് വെള്ളം കൊടുത്തു.... റിനു വന്ന്എന്നെ കെട്ടിപിടിച്ചു കുറെ കരഞ്ഞു........ ഏയ് കരയാതെ റിനു... ഒന്നും പറ്റിയില്ലല്ലോ നിനക്ക്........ അതിന് പടച്ചോനോട് സ്തുതിക്ക്.... എന്ന് പറഞ്ഞ് ഞാൻ അവളെ സമാധാനിപ്പിച്ചു....... അങ്ങനെ ഞങ്ങൾ പുറത്തേക് നടന്നു..... (പുറത്ത് നിന്ന് ഈ സ്ഥലവും വീടും ഒക്കെ കണ്ടപ്പോഴേ എനിക്കുറപ്പായിരുന്നു എന്തോ പണി ഒപ്പിച്ചിട്ടുണ്ടാവും എന്ന്, അത്കൊണ്ട് തന്നെ ഞാൻ ജാസിക്കും ആദിക്കും ഈ ലൊക്കേഷൻ സെൻറ് ചെയ്തിരുന്നു..അവർ കുറച്ച് വൈകിയിരുന്നേൽ എന്റെ കാര്യം തീരുമാനം ആയേനെ.... ) ടാ അളിയാ.... ആ പാട്ട് ഈ സീനിന് ബെസ്റ്റ് ആവും ല്ലേ........(ജാസി )

ഏത് പാട്ട്.... (മിച്ചു ) എന്നമ്പനെ പോൽയാരും ഇല്ലേ..... എന്ത ഭൂമിയിലേ......... എന്ന പാട്ടും ഇട്ട് സ്ലോമോഷനിൽ നടന്ന് വന്ന് അത് ടിക് ടോകിൽ ഇട്ടാൽ പൊളിക്കും...... (ജാസി ) ആഹ്ടാ തെണ്ടി അവൻ കുത്താൻ നികുമ്പോ ഞാൻ ടിക് ടോക് ചെയ്യാൻ നിക്കാണല്ലോ... (മിച്ചു ) അത് സാരല്ല്യടാ ഒരു കുത്ത് അല്ലെ.. (ആദി ) എന്നാ ബാ മോനെ ആ കുത്ത് ഞാൻ നിന്നെ കുത്താം ജാസിടെ ടിക് ടോക് ചെയ്തില്ല എന്ന പരാതിയും തീർകാലോ..... (മിച്ചു ) ഏയ് ഡോണ്ടു... ഡോണ്ടു.... ഞാൻ ഒരു തമാശ പറഞ്ഞതല്ലേ കുട്ടാ.. (ആദി) അങ്ങനെ ചിരിച് കളിച് ഞങ്ങൾ വീട്ടിലേക് പോയി........ പുറമെ ചിരിക്കുന്നുണ്ടേലും ഉള്ളിൽ മൊത്തം ദേഷ്യം ആളി കത്തുകയാണ്.....

അവളെ ഞാൻ ഇന്ന് അറിയിച്ചു കൊടുക്കുന്നുണ്ട് ഈ മിഷാൽ ആരാണെന്നു....... എന്നെ അവൾക്ക് ശെരിക്ക് അറിയില്ല.... അവൾ ഒറ്റ ഒരുത്തി കാരണ ഇന്ന് എന്റെ റിനുന് ഇങ്ങനൊക്കെ അനുഭവിക്കേണ്ടി വന്നത്.... ഇനിയാടി നീ അനുഭവിക്കാൻ കിടക്കുന്നത്..... വീട്ടിൽ എത്തി ഉമ്മാക് റിനുനെ കണ്ടപ്പോൾ ആശ്വാസമായി...... ഉമ്മി എന്നോട് റൂമിലേക് ചെല്ലാൻ പറഞ്ഞു.......... --------------------------------- [ഇഷ] ഇതെന്താ ഈ നേരം ആയിട്ടും മിച്ചുക്കാനെ കാണാത്തത്.... ഞാൻ റൂമിലുള്ള ഫോട്ടോസ് ഒക്കെ നോക്കി, അപ്പോഴാണ് അന്ന് ഇക്കാനെ കാണാൻ വന്നതും ഇക്കാന്റെ നെറ്റിയിൽ കിസ്സ് ചെയ്തതും എല്ലാം ഓർമ്മവന്നത്....

ഇന്ന് ഇക്കാനെ പ്രൊപ്പോസ് ചെയ്യണം എല്ലാ കാര്യവും ഇക്കനോട് പറയണം.... പെട്ടെന്നാണ് ഡോർ തുറക്കുന്ന ശബ്ദം കേട്ടത് ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ മിച്ചുക്കയാണ്, ഇക്കാന്റെ കോലം കണ്ട് ഞാൻ ആകെ അമ്പരന്നു.... ഇക്ക ഡോർ ക്ലോസ് ചെയ്ത് എന്റെ നേരെക്ക് പാഞ്ഞു വന്ന്....... എന്റെ രണ്ട് കൈയും പിടിച്ച് ഇക്കനോട് ചേർത് നിർത്തി. ഇക്ക കൈ മുറുക്കുന്നതിന് അനുസരിച് എന്റെ കൈ വേദനിക്കാൻ തുടങ്ങി......... മിച്ചുക്കാ....കൈ വിട് എനിക്ക് വേദനിക്കുന്നു (ഇഷ ) ഓഹോ...... നിനക്ക് വേദനിക്കുന്നുണ്ടോ.... നീ വേദനിച്ചാ പോരാ....നീ കാരണം ഇപ്പൊ എന്റെ കുടുംബം വരെ വേദനിക്കാൻ തുടങ്ങി....... (മിച്ചു )

ഞാൻ ഒന്നും മനസ്സിലാവാതെ ഇക്കാനെ നോക്കി.......... എന്താടി ചൂലെ മിഴിച് നോക്കുന്നെ.. നീ അന്ന് എന്നോടും സഫ്നയോടും ചെയ്ത പ്രതികാരം ഇപ്പൊ എന്റെ കുടുംബത്തെ വരെ ബാദിക്കാൻ തുടങ്ങി.... എല്ലാം മറന്നു വരായിരുന്നു.... ഇപ്പൊ തെ വീണ്ടും.... എന്തിനാടി നീ എന്റെ ജീവിതത്തിൽ ഒരു ശല്ല്യമായി വരുന്നത്, അന്ന് ഞാൻ നിന്നോട് പറഞ്ഞതല്ലേ എന്റെ കണ്മുന്നിൽ കണ്ട് പോകരുതെന്ന്, ഇപ്പൊ തെ എന്റെ ഭാര്യയായിരിക്കുന്നു...... നീ സ്വപ്നത്തിൽ പോലും കരുതേണ്ട ഞാൻ നിന്നെ ഭാര്യയായി അംഗീകരിക്കും എന്ന്, എന്റെ മരണം വരെ ഞാൻ നിന്നെ ഭാര്യയായി കാണില്ല..... ഇറങ്ങി പോടീ എന്റെ കണ്മുന്നിൽ നിന്ന്...

ഇക്ക പറയുന്നതെല്ലാം കേട്ട് കരഞ്ഞുകൊണ്ട് നിൽകാനെ എനിക്ക് കഴിഞൊള്ളൂ.... ഇക്ക എന്നെ പിടിച്ചുവലിച്ചു സിറ്റ് ഔട്ടിൽ കൊണ്ട് പോയി വാതിൽഅടച്ചു... കൈ വിട്ടു പോയെന്ന് വിചാരിച്ചത് തിരിച് കിട്ടിയപ്പോ ഞാൻ വിചാരിച്ചു ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാനാണെന്ന്.. ഇത്രയും ശിക്ഷിക്കാൻ ഞാൻ എന്ത് തെറ്റാ ചെയ്തത്.... ഇക്ക എന്റെ മേൽ ചുമത്തുന്ന തെറ്റ് ഞാൻ ചെയ്തിട്ടില്ല എന്ന് നിനക്കും അറിയുന്നതല്ലേ പടച്ചോനെ...... ഇതിലും നല്ലത് എന്നെഅങ്ങോട്ട് വിളിക്കുന്നതല്ലേ....................കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story