💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 29

Choodan with kanthari

രചന: ഷഹല ഷാലു

 കൈ വിട്ടു പോയെന്ന് വിചാരിച്ചത് തിരിച് കിട്ടിയപ്പോ ഞാൻ വിചാരിച്ചു ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാനാണെന്ന്.. ഇത്രയും ശിക്ഷിക്കാൻ ഞാൻ എന്ത് തെറ്റാ ചെയ്തത്.... ഇക്ക എന്റെ മേൽ ചുമത്തുന്ന തെറ്റ് ഞാൻ ചെയ്തിട്ടില്ല എന്ന് നിനക്കും അറിയുന്നതല്ലേ പടച്ചോനെ...... ഇതിലും നല്ലത് എന്നെഅങ്ങോട്ട് വിളിക്കുന്നതല്ലേ............ --------------------------------- [മിഷാൽ ] ഇനി അവൾ അവിടെ കിടക്കട്ടെ... 😡 ഞാൻ ബെഡിൽ പോയി കിടന്നു... ഓരോന്ന് ആലോചിച് എപ്പോഴോ ഉറങ്ങിപോയി..... നല്ല തണുപ്പ് ഏസി കുറക്കാൻ വേണ്ടി എണീറ്റപ്പോൾ ഏസി ഓൺ ചെയ്തിട്ടില്ല.....ഹൂ എന്നിട്ടും ഇത്ര തണുപ്പോ... ഞാൻ പുതപ്പ് എടുത്ത് പുതച്ചു......

അല്ലേലും ഈ ജനുവരി ഫെബ്രുവരി മാസം ഇങ്ങനെതന്നെയാ.... അപ്പോഴാണ് എനിക്ക് പുറത്ത് കിടക്കുന്ന ഇശുനെ ഓർമ്മവന്നത്... ഞാൻ വേഗം എണീറ്റു വാതിൽ തുറന്ന്, സിറ്റ് ഔട്ടിൽ ചെന്ന് അവളെ വിളിച്ചു..... എഴുന്നേൽക്കുന്നില്ല... അവളെ അവിടുന്ന് എടുത്ത് റൂമിൽ കൊടുന്ന് കിടത്തി, ഓൾ തണത്ത് വിറക്കുന്നുണ്ട്, പടച്ചോനെ ഇനിപ്പോ എന്താ ചെയ്യാ.... വീണ്ടും അവളെ തട്ടി വിളിച്ചു ഒരു റെസ്പോണ്ടും ഇല്ല... അവളുടെ കാലിന്റെ അടിഭാഗം ഉറച് ചൂടാക്കി കൊടുത്തു. കയ്യിന്റെ ഉൾ ഭാഗവും, മേലിലൂടെ പുതപ്പും ഇട്ട് കൊടുത്തു എന്നിട്ടൊന്നും ഒരു കുറവും ഇല്ല.....പിന്നെ ഒന്നും നോകീല എന്റെ കരവലയത്തിനുള്ളിൽ അവളെ ചേർത്പിടിച്ച് കിടന്നു.....

അങ്ങനെ ഞാനും ഉറങ്ങി...... --------------------------------- [ഇഷ ] രാത്രി കരഞ്ഞ് തളർന്ന് ഉറങ്ങിയതും പിന്നീട് തണുപ്പ് സഹിക്കാൻവയ്യാതെ ചുരുട്ടി കിടന്നതും മാത്രേ ഓർമയൊള്ളു...... രാവിലെ കണ്ണ്തുറന്നപ്പോൾ എന്നെ ആരോ ചേർത്കിടത്തിയിരിക്കുന്നു........ എനിക്ക് അനങ്ങാൻ പോലും കഴിയുന്നില്ല മുഖം പൊക്കിനോക്കിയപ്പോൾ മിച്ചുക്കയാണ് അത് എനിക്ക് എന്റെ കണ്ണുകളെ വിശ്വാസിക്കാൻ കഴിഞ്ഞില്ല...... ഞാൻ എന്റെ പൂർണശക്തിയും ഉബയോകിച്ച് ആ കോന്തന്റെടുത്ന്ന് എണീറ്റിരുന്നു..... പെട്ടെന്നു തന്നെ ഇക്കയും എണീറ്റ്..... ഓനെ മൈൻഡ് ആകാതെ ഞാൻ വേഗം ബാത്‌റൂമിലേക്ക് വെച്ച് പിടിച്ചു...... പെട്ടെന്ന് തന്നെ ഇക്ക പുറകിൽന്ന് വിളിച്ചു,

എന്താ എന്നുള്ള ബാവത്തിൽ മ്മള് പുരികം പൊക്കി കാണിച്ചു..... അതേയ്... നിന്നോടുള്ള പ്രേമംകൊണ്ട്ഒന്നും അല്ല..... തണുത്ത് ചാവേണ്ടന്ന് കരുതിയ..ചത്താലും ഞാൻ തന്നെ സമാധാനം പറയണം.... (മിച്ചു ) ഇതിലും നല്ലത് അവിടെ കിടന്ന് ചാവുന്നതായിരുന്നു....... (ഇഷ) എന്ന് പറഞ്ഞ് ഞാൻ ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു. സമയം നോക്കിയപ്പോൾ 8:00 വേഗം നിസ്കരിച് താഴേക്കിറങ്ങി..... കിച്ചണിലേക്ക് പോയി..... മാമി നല്ല പണിയിലാണ്.... മാമി സോറിട്ടൊ... ക്ഷീണം കാരണം ഉറങ്ങിപോയി..... എണീക്കാൻ പറ്റിയില്ല..... (ഇഷ ) മാമിയോ.... നല്ല അടിതരും പെണ്ണെ... മര്യാദക്ക് ഉമ്മന്ന് വിളിച്ചോ.. (മാമി ) ഹോ.... ആയിക്കോട്ടെ ന്റെ ഉമ്മച്ചി... എന്ന് പറഞ്ഞ് കവിളിൽ ഒരു നുള്ള് കൊടുത്തു.......

ഇശുട്ടി....ഇതാ ചായ മിച്ചുന് കൊണ്ടോയി കൊടുത്തേക്.. (ഉമ്മ) ഉമ്മിടെകയ്യിൽന്ന് ചായ വാങ്ങി മ്മള് സ്റ്റയർ കയറി ഉള്ളിൽ പേടിഉണ്ടേലും പുറത്ത് കാണിച്ചില്ല...... ഉമ്മി തന്നതല്ലേ അതോണ്ട് മാത്രം.... ഞാൻ ചായകൊണ്ടോയി കൊടുത്തു..... മൂപ്പർ വാങ്ങി സന്തോഷം, മ്മള് തിരിഞ്ഞ് നടക്കാൻ നിന്നതും ഓന്റെ ഡയലോഗ്... നിന്റെ ഒരു ചായ.... ഭാര്യയാവാൻ നോക്കുവാണോ വെടക്കെ... കൊണ്ട് പോടീ നിന്റെ ചായ..... തുഫ്... എന്ന് പറഞ്ഞ് ചായയിലേക്ക് ഒറ്റ തുപ്പും... ഉമ്മി തരാൻ പറഞ്ഞതാ... (ഇഷ ) എനിക്ക് വേണ്ടന്ന്അല്ലേടി പറഞ്ഞെ എന്ന് ക്ലാസ് ഒറ്റ തട്ട്...... ചായഫുൾ തറയിൽ പോയി ക്ലാസും പൊട്ടി... അപ്പോഴേകും റിനു റൂമിലേക് വന്ന്...

(തെണ്ടി ചേറ്റ ക്ലാസ് പൊട്ടിച്ചിക്ന്...മിച്ചു കൊച്ചു കോപ്പ...ന്റെ ഉമ്മിയൊക്കെ ആവണം നിനക്ക് ഒരു ക്ലാസ് പൊട്ടിയാൽ ആ ചില്ല് കണക്കെ അടികിട്ടും, മ്മള് മനസ്സിൽ പറഞ്ഞതാട്ടൊ..... ) എന്താ എന്ത് പറ്റി ബാബി... (റിനു ) അത് അത് മിച്ചുക്കാന്ന് പറയാൻ നിന്നപോഴേക്കും ഇക്ക എന്നെ രൂക്ഷമായൊരു നോട്ടം.... മ്മള് വേം റൂട്ട് മാറ്റി.... അത് റിനു.. എന്റെ കൈ തട്ടിയതാ.. (ഇഷ ) ആണോ.... ഞാൻ ഇപ്പൊതുണി കൊണ്ട് വരാം എന്ന് പറഞ്ഞ് റിനു പോയി, അപ്പോഴാണ് ഉമ്മി എന്നെ വിളിച്ചത് ഞാൻ വേഗം താഴേക് പോകാൻ വേണ്ടി സ്റ്റയർ ചവിട്ടിയതും വഴുതി താഴേക് വീണു ഓരോ സ്റ്റെപ്പും മറിഞ് മറിഞ് താഴേകെത്തി......... ആാാ....ഉമ്മി............ ന്റെ പുറം.......... (ഇഷ )

ഉമ്മ കിച്ചണിൽനിന്നും ഓടി വന്ന്... ഉമ്മി എന്നെ പിടിച്ച് എഴുനെല്പിക്കാൻ നോക്കുന്നുണ്ട്,ഉമ്മിക്ക് ആണേൽ പറ്റുന്നുംഇല്ല എനിക്ക് ആണേൽ എണീക്കാനും വയ്യാ...... അപ്പോഴേകും മിച്ചുക്കയും റിനുവും എല്ലാവരും വന്നു..... ടാ മിച്ചു ഇവളെഎടുത്ത് റൂമിൽ കൊണ്ടോയി കിടത്ത്... ഇശുട്ടിക്ക് നടക്കാൻ പറ്റുന്നുണ്ടാവില്ല.. (ഉമ്മി) ഞാനോ...... ഇവളെയൊ... (മിച്ചു ) അല്ലടാ... അപ്പുറത്തെ വീട്ടിലെ ഇക്കയെ വിളിക്കാ......... (ഉമ്മ) --------------------------------- [മിഷാൽ ]

ആ കുരിപ്പിന്റെ അലർച്ച കേട്ട് താഴേക് വന്നതാ, സ്റ്റെപ് ചെറുതായി വഴുക്കുന്നുണ്ട് ഞാൻ നല്ലോണം പിടിച്ച് താഴേക് ഇറങ്ങി..... ഊര പഞ്ചർ അയന്ന തോന്നുന്നേ.... പാണ്ടിലോറിടെ അടിയിൽ തവള പെട്ട പോലത്തെ കിടപ്പും.... ഉമ്മി ഉള്ളോണ്ട് ചിരിക്കാനും പറ്റീല, ഓളെ നിരീക്ഷണംചെയ്ത് നിക്കുമ്പോഴാണ് ഉമ്മി എന്നോട് പറഞ്ഞത് അവളെ എടുത്ത് മുറിയിൽ കൊണ്ടോയി കിടത്താൻ... വേറെ വഴിഇല്ലാത്തോണ്ട് ഓളെ എടുത്ത് റൂമിൽ കൊണ്ടോയി കിടത്തി കൂടെ ഉമ്മയും..... നോക്കി നടക്കണ്ടേ മോളെ... (ഉമ്മ) നോക്കിയിട്ട് തന്നെയാ ഉമ്മി നടന്നത്... (ഇഷ ) നോക്കിയത് വേറെ എവിടേലും ആവും അല്ലേലും കണ്ണില്ലല്ലോ നിനക്ക് (മിച്ചു )

മിണ്ടാതെ ഇരിയടാ... അടി തെറ്റിയാൽ ആനയും വീഴും... (ഉമ്മ) അയിന് ഇവൾ ആനയാണോ... ശോ അറിഞ്ഞില്ല, ആരും പറഞ്ഞുംഇല്ല.... എന്ന് പറഞ്ഞ് മ്മള് ഓളെ നല്ലോണം വാരി...... ഓൾ എന്നെ നോക്കി പല്ലിറുമ്പികൊണ്ട് മുഖം തിരിച്ചു.. (ഉമ്മ അവൾക്ക് മരുന്നൊക്കെ തേച് കൊടുത്തു... മ്മള് റൂമിൽ നിന്ന് പുറത്തേക് പോരുമ്പോഴാണ് എന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നത്, ഞാൻ അത് ഓപ്പൺ ചെയ്തു.... (എങ്ങനെയുണ്ട് ആദ്യം തന്ന പണി, ഇത് സിമ്പിൾ ഡോസ് ആണ്, ഇനിയുള്ള പണി വഴിയേ വരുന്നുണ്ട് വെയിറ്റ് ആൻഡ് സീ അളിയാ..... നീ അവളെ കൂടെ അധികകാലം ജീവിക്കില്ല, ഏറി പോയ ഒരുമാസം അതിനുള്ളിൽ തീർത്തിരിക്കും അവളെ..... )

ഇത് വായിച് കഴിഞ്ഞപ്പോ ഒരു സംശയം..... ഞാൻ സ്റ്റയറിന്റെ അടുത്തേക് പോയി, ഒരു വഴുക്കൽ ഉണ്ട് ഓയിലിന്റെ സ്മെല്ലും.... ഇത് ആര് ചെയ്തതാ.... അപ്പൊ ഇശു അബകടത്തിലാണ് ഈ വിവരം അവളോട് പറഞ്ഞ അവൾ പേടിക്കും അത് വേണ്ട..... ഞാൻ വേഗം റൂമിലേക് തന്നെ പോയി.... അതേയ്... പിന്നെ നീ കുറച്ച് സൂക്ഷിക്കണം കേട്ടോ....(മിച്ചു) എന്നെ സംരക്ഷിക്കാൻ എനിക്കറിയാം... ആരും എന്റെ കാര്യം നോക്കണം എന്നില്ല..... (ഇഷ) അവളുടെ മറുപടി കേട്ടപ്പോൾ തല അടിച്ചു പൊട്ടിക്കനാ തോന്നിയെ.. എന്തൊക്കെ വന്നാലും ഡയലോഗ് അടിക്ക് ഒരു കുറവും ഇല്ല.... എനിക്ക് അവളെ വിട്ട് പുറത്ത് പോവാനും കഴിഞ്ഞില്ല....

അവളുടെ റൂമിന് ചുറ്റിപറ്റി തന്നെ നടന്നു, ഇടക്ക് റൂമിൽ പോയി നോക്കിയപ്പോ അവൾ ഉറങ്ങുവായിരുന്നു..... അവളെ അടുത്തേക് പോയി ഓളെ അടിമുടി നോക്കി പെട്ടെന്ന് അവൾ കണ്ണ് തുറന്ന് എന്നെയൊരു നോട്ടം, പടച്ചോനെ പെട്ടല്ലോ...... അവൾ എന്താ എന്നുള്ള രൂപത്തിൽ പുരികം പൊക്കി കാണിച്ചു.... ചത്തോന്ന് അറിയാൻ വന്നതാ.. (മിച്ചു ) കുറച്ചും കൂടെ ഉണ്ട് അതും കൂടി എടുത്തോ.... (ഇഷ ) സമയം ഉണ്ടല്ലോ വെയിറ്റ് ആക്ക് മോളെ..... (മിച്ചു )

അവൾ മുഖം തിരിച്ചു കിടന്നു, ഞാൻ റൂമിൽ നിന്നിറങ്ങി സിറ്റ് ഔട്ടിൽ പോയി കുറച്ച്നേരം ഫോണിൽ തോണ്ടി ഇരുന്നു.... പെട്ടെന്ന് ഇശുന്റെ കാര്യം ഓർമ്മവന്നപ്പോ വേം റൂമിലേക് പോയി, അവളെ അവിടെ കാണാനില്ല...... കിച്ചണിൽ പോയപ്പോ ഉണ്ട് അവൾ ഉമ്മയോടൊപ്പം നിന്ന് ജോലി ചെയ്യുന്നു...... ഇഷാൻ മോൻ കരയുന്നത് കേട്ടപ്പോ ഉമ്മ റൂമിലേക് പോയി..... ഡീ...... നിനക്ക് വയ്യാത്തത് അല്ലേ അവിടെ എവിടേലും പോയി ഇരുന്ന പോരെ....... എന്തിനാ ഈ പണിയൊക്കെ ചെയ്യുന്നേ.... (മിച്ചു ) അവൾ എന്നെ മൈൻഡ് ചെയ്യാതെ പിന്നെയും പണി എടുത്ത്കൊണ്ടിരുന്നു....... ഞാൻ അവളെ കൈപിടിച്ച് വലിച്ച് എന്നോട് അടുപ്പിച്ചു നിർത്തി...

മുഖം എന്റെ മുഖത്തോട് ചേർത് നിർത്തി.. ന്താടി ഉണ്ടകണ്ണി നോക്കുന്നെ.. നിനക്ക് എന്താ ചെവികേൾകില്ലേ.. (മിച്ചു ) ഇയാൾ പറയുന്നത് ഞാൻ എന്തിന് കേൾക്കണം, ഇയാളും ഞാനും തമ്മിൽ ഒരുബന്ധവും ഇല്ലല്ലോ, ഇയാൾ എന്നേ ഭാര്യയായി അംഗീകരിച്ചിട്ടും ഇല്ല... പിന്നെ ഞാൻ നിങ്ങളെ അനുസരിക്കേണ്ട കാര്യവും ഇല്ല..... ഇതും പറഞ്ഞ് അവളിൽനിന്നും എന്നേ തള്ളിമാറ്റി, ഞാൻ വേഗം ഹാളിലേക്ക് പോയി അവിടെ നിന്ന ചിലപ്പോ സീൻ ഡാർക്ക്‌ ആവും..............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story