CRAZY PARTNERS😎💞: ഭാഗം 26

crazy partners

രചന: ദേവാഗ്നി

"ശിവേട്ടാ"ഹരിതയുടെ ശബ്ദം ഉയർന്നതും ശിവയും ആദിയും ഞെട്ടി എഴുന്നേറ്റു.താൻ എന്താ ചെയ്യാൻ പോയത് എന്നോർക്കേ ആദിയിൽ അസ്വസ്ഥത നിറഞ്ഞു അവൾ ശിവയെ നോക്കിയതും അവനും ഇതുപോലെ എന്തോ ആലോചിച്ചു നിൽക്കുവാണ് "ഓഹ് അപ്പൊ ഇതായിരുന്നല്ലേ പരിപാടി എന്നെ ചതിക്കായിരുന്നല്ലേ രണ്ടാളും അങ്ങനെ എന്നെ പറ്റിച്ചു നിങ്ങൾ ജീവിക്കേണ്ട അതിന് ഞാൻ സമ്മതിക്കില്ല😬"ഹരിത തുള്ളിക്കൊണ്ട് പറഞ്ഞു "അതിന് നീയേതാ😏"ശിവ പുച്ഛത്തോടെ മറുചോദ്യം ചോദിച്ചതും ഹരിതയുടെ മുഖം വീർത്തുവന്നു "ഓഹ് ഇപ്പൊ അങ്ങനെ ആയോ ശിവേട്ടൻ എന്റെ ജീവൻ അല്ലേ അപ്പൊ ഞാൻ ശിവേട്ടന്റെയും ജീവൻ ആവണ്ടേ😒"ഹരിത "അയ്യ ജീവൻ ആവാൻ പറ്റിയ സാധനം ഒന്ന് പോയെടി"ശിവ "ഇല്ല പോവൂല ചത്താലും പോവൂല🤧ഞാൻ പോയിട്ട് നിങ്ങൾക്ക് രണ്ടാൾക്കും ഉമ്മ വെച്ച് കളിക്കാൻ അല്ലേ ഞാൻ അതിന് സമ്മതികൂല"ഹരിത "ഇത് വല്ല്യ ശല്യം ആയല്ലോ"ശിവ "ആവും ആവും ശല്യം ആവും.ഇവൾ ഒറ്റൊരുത്തി ആണ് ഇതിനു കാരണം. എന്റെ ശിവേട്ടനെ തട്ടിയെടുക്കാൻ വന്നിരിക്കുന്നു, എന്ത് കണ്ടിട്ടാ ശിവേട്ടൻ ഇവളെ പ്രേമിക്കുന്നത് എനിക്ക് ഇവളെക്കാൾ സൗന്ദര്യം ഇല്ലേ പഠിപ്പ് ഇല്ലേ എന്നെ കെട്ട് ശിവേട്ടാ.

ഇവര് സമ്മതിച്ചില്ലേൽ നമുക്ക് ഒളിച്ചോടാം എന്നിട്ട് 5, 6 കുട്ടി ആവുമ്പോൾ തിരിച്ചുവരാം അപ്പൊ നമ്മളെ എല്ലാരും സ്വീകരിക്കും😕അല്ല നമ്മൾ കുട്ടികൾക്ക് ഏത് പേരിടും🙈"ഹരിത കൊഞ്ചിക്കൊണ്ട് ചോദിച്ചു "നിർത്തെടി പുല്ലേ കുറേ നേരായല്ലോ തുടങ്ങിട്ട്. നിന്റെ അമ്മായിക്കളി ഒന്നും എന്റെ അടുത്ത് എടുക്കരുത് നീ ഒന്ന് കൊഞ്ചികുഴഞ്ഞാൽ പിറകെ വരാൻ ഒരുപാടെണ്ണം വരുവായിരിക്കും എന്ന് വെച്ച് ഈ ശിവയെ അതിൽ കൂട്ടരുത്. അവളുടെ ഒരു കുട്ടി😬നിന്റെ കുട്ടിയും പട്ടിയും ഒക്കെ അവിടെ വെച്ചാൽ മതി അത് ഇങ്ങോട്ടേക്കു ഇറക്കണ്ട നിനക്ക് എന്നെ അറിയില്ല. വീട്ടിനടുത് ഉള്ളതാണെന്ന് കരുതി നീ പറയുന്നതെല്ലാം കേട്ട് നിൽക്കും എന്ന് കരുതണ്ട. ഇനി ഇങ്ങനെ വല്ലതും പറഞ്ഞാൽ അടിച്ചു നിന്റെ മോന്തേന്റെ ഷേപ് മാറ്റും ഞാൻ പറഞ്ഞേക്കാം പൊക്കോണം ഇവിടുന്ന് ഇനി ഈ പരിസരത്ത്‌ കണ്ടുപോവരുത് "ശിവ കടുപ്പിച്ചു പറഞ്ഞതും ഹരിതയുടെ മുഖം ആകെ വല്ലാതായി കണ്ണുനിറച്ചു കൊണ്ട് അവൾ നടന്നുനീങ്ങി. എന്നാൽ പോകുന്ന വഴി ആദിയെ നോക്കി കണ്ണുരുട്ടാനും അവൾ മറന്നില്ല "ശ്യേ പേടിച്ചുപോയി സില്ലി ഗേൾ"ആദി ശിവയുടെ ചുമലിൽ അടിച്ചുകൊണ്ട് ചിരിയോടെ പറഞ്ഞതും ശിവ അവളെ ഒന്ന് നോക്കി.

അതോടെ ആദിയുടെ ചിരി സ്വിച് ഇട്ടത്പോലെ നിന്നു "വീട്ടിൽപോടി😬"ശിവ അലറിയതും ആദി ഉഷ ചേച്ചിയെ മനസ്സിൽ വിചാരിച്ചു ഒറ്റ ഓട്ടം . പേടിച്ചിട്ടൊന്നും അല്ല ചെക്കന് കലിപ്പ് കയറിയാൽ ചുറ്റും ഉള്ളത് ഒന്നും കാണില്ല വെറുതെ എന്തിനാ നമ്മുടെ തടി കേടാക്കുന്നത്‌😌 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "അപ്പൊ അജുവേട്ടൻ പറഞ്ഞുവരുന്നത് ആദിയും ശിവേട്ടനും തമ്മിൽ love ആണെന്നാണോ"ആലോചനയോടെ നന്ദു ചോദിച്ചതും അജു അവളെ നോക്കി പല്ലുകടിച്ചു "രാമായണം മൊത്തം വായിച്ചിട്ട് രാമൻ സീതയുടെ ആരാണെന്ന് അറിയില്ലെടി നിനക്ക്😬"അജു "അതിന് ഞാൻ രാമനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ🙄"നന്ദു "എന്റീശ്വരാ എന്റെ വായേലെ വെള്ളം മുഴുവൻ വറ്റിച്ചത് വെറുതെ ആയല്ലോ, അഞ്ചു പൈസേടെ വിവരം ഇല്ലാത്ത ഒന്നിനെ ആണല്ലോ നീയെനിക്ക് തന്നത്"അജു മുകളിലേക്ക് നോക്കി പറഞ്ഞതും നന്ദു അവന്റെ നെഞ്ചിലായി ഇടിച്ചു "എനിക്ക് വിവരം ഒക്കെ ഉണ്ട് ഞാൻ ഒരു ഡൌട്ട് ചോദിച്ചത് അല്ലേ അല്ലെങ്കിലും എന്നെ കളിയാക്കാൻ അല്ലേ ഇവിടെ ആൾക്കാര് ഉള്ളു"നന്ദു തിരിഞ്ഞുനിന്നുകൊണ്ട് പറഞ്ഞതും അജു അവളുടെ തോളിലൂടെ കൈ ഇട്ട് ചേർത്തുപിടിച്ചു "എന്റെ അനുട്ടൻ മുത്തല്ലേ😘"അജു "കൊഞ്ചല്ലേ😏

"നന്ദു "ആഹാ എന്റെ കൊച്ച് കലിപ്പിൽ ആണല്ലോ"അജു "ആണെങ്കിൽ🤨"നന്ദു "ആണെങ്കിൽ നീ ഇങ്ങനെ നിൽക്കെ ഉള്ളു ഞാൻ പോവാ"അതുംപറഞ്ഞു അജു തിരിഞ്ഞുനടന്നതും നന്ദു അവന്റെ പിറകെ ഓടി "നിങ്ങൾ എന്ത് കാമുകൻ ആണെടോ. എല്ലാരും കാമുകിമാരെ മോളെ, വാവേ, ചക്കരെ എന്നൊക്കെയാ വിളിക്ക്യാ ഇവിടെ മാത്രം ഒരു കനു😏ഇടക്കിടക്ക് ഓരോ ഉമ്മയൊക്കെ തന്നുടെ തനിക്ക്. അൺറൊമാന്റിക് മൂരാച്ചി😤"നന്ദു "അയ്യടി അതികം അങ്ങ് പുച്ഛിക്കല്ലേ നിന്നെ കൊണ്ട് തന്നെ ഞാനിത് മാറ്റിപറയിപ്പിക്കും"അജു "കാണാം😏"നന്ദു "ഹാ കാണാം😏"അജു "ഓയ് മക്കൾസ് എന്താണ് പരിപാടി"അവിടേക്ക് വന്നുകൊണ്ട് ശ്യാം ചോദിച്ചതും രണ്ടും ഇളിച്ചുകാണിച്ചു. "മ്മ്മ് മ്മ്മ് മനസ്സിലായി അടിയാണല്ലേ😁"ശ്യാം "😁😁😁😁"അജു&നന്ദു "നാണം ഇല്ലല്ലോ പോത്ത് പോലെ വലുതായിട്ടും ഇങ്ങനെ അടി ഉണ്ടാക്കാൻ കഷ്ടം "ശ്യാം "ഒന്ന് പോയെടാ സ്നേഹം ഉള്ളിടത്തെ വഴക്ക് ഉള്ളു അല്ലേ അജുവേട്ട😌"നന്ദു "പിന്നല്ലാതെ നീ വാടി"അജു "അപ്പൊ ഞാനൊ🙄"ശ്യാം "കട്ടുറുമ്പ് ഇവിടെ ഇരിക്ക് ഞങ്ങൾ ഇപ്പൊ വരാം"അജു ഇത്പറഞ്ഞു പോയതും ശ്യാം ചുണ്ട് കോട്ടി😏 "എന്തായാലും വന്നതല്ലേ ഒരു ഐസ് ക്രീം കഴിച്ചേക്കാം"ഇതും പറഞ്ഞു ശ്യാം ഒരു കടയിലേക്ക് കയറി. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"ശ്യേ എന്നാലും എനിക്കെന്താ ഈ പറ്റിയത്, ഇതുവരെ അവളോട് അങ്ങനെ ഒന്നും ഇല്ലായിരുന്നു എന്നാൽ ഇന്ന്"ശിവ പകുതിയിൽ നിർത്തി. "ഇനി അന്ന് അജു പറഞ്ഞത്പോലെ എനിക്കവളോട് ഏയ്‌ ഇല്ല എനിക്കവൾ പെങ്ങൾ ആണ്.കൂട്ടുകാരന്റെ അനിയത്തി എന്റെയും അനിയത്തി അല്ലേ ആണ്"ശിവ സ്വയം ചോദ്യവും ചോദിച്ചു അതിനുള്ള ഉത്തരവും കണ്ടെത്തി. അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്. *ആരാധ്യ കാളിങ് * "ഹലോ"ശിവ call എടുത്തുകൊണ്ടു ചോദിച്ചു "ഹലോ ശിവേട്ട ഇത് ഞാനാ ആരാധ്യ ഒന്ന് ഇവിടെ വരെ വരുവോ"ആരാധ്യ വെപ്രാളത്തോടെ ചോദിച്ചു "എന്താ എന്താകാര്യം"ശ്യാം "അച്ഛന് ഒട്ടും വയ്യ, നല്ല പനി ഉണ്ട് വിളിച്ചിട്ട് ആണെങ്കിൽ എഴുന്നേൽക്കുന്നും ഇല്ല എനിക്കാകെ പേടി ആവുന്നു"അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു "ഏയ് താൻ പേടിക്കണ്ട ഞാനിപ്പോ വരാം"ശിവ ഫോൺ കട്ട്‌ ചെയ്തു വേഗം പുറത്തേക്ക് പോയി........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story