CRAZY PARTNERS😎💞: ഭാഗം 27

crazy partners

രചന: ദേവാഗ്നി

പിറ്റേന്ന് കോളജിലേക്ക് വന്ന ആദി കാണുന്നത് ഓരോ ഇടത്ത്‌ കൂട്ടംകൂടി നിന്ന് സീരിയസ് ഓരോന്നു പറയുന്ന കുട്ടികളെ ആണ് കൂടാതെ അവരോടൊപ്പം ടീച്ചർസും ഉണ്ട്. പതിവിനു വിപരീതമായുള്ള ആ അന്തരീക്ഷം അവളിൽ സംശയം നിറച്ചു. "എന്താടി എല്ലാർക്കും പറ്റിയത് എല്ലാരും ഭയങ്കര സീരിയസ് ആണല്ലോ"ക്ലാസ്സിലേക്ക് വന്ന് നന്ദുവിനോടായി ആദി ചോദിച്ചു "ടാ നീ അറിഞ്ഞില്ലേ അപ്പൊ, നമ്മുടെ അരുണിമ സൂയിസൈഡ് ചെയ്തു"നന്ദു പറഞ്ഞതും ആദി തറഞ്ഞുനിന്നു "എടി അവൾ എന്തിനാ"ആദി പാതിയിൽ നിർത്തികൊണ്ട് അവളോട് ചോദിച്ചു "അതെനിക്ക് അറിയില്ലെടാ ശ്യാം അത് അന്വേഷിക്കാൻ പോയതാണ്. ഹാ ദാ വന്നല്ലോ"നന്ദു പറഞ്ഞു കഴിഞ്ഞതും ശ്യാം അവരുടെ അടുത്തെത്തി "എന്താടാ കാര്യം അറിഞ്ഞോ"നന്ദു "മ്മ്മ് അറിഞ്ഞു സംഭവം കുറച്ച് സീരിയസ് ആണ്"ശ്യാം ഗൗരവത്തോടെ പറഞ്ഞു "ടാ നീ പേടിപ്പിക്കാതെ കാര്യം പറയ് ആത്മഹത്യ ചെയ്യാൻ മാത്രം എന്ത്പ്രശ്നമാണ്‌ അവൾക്ക് ഉള്ളത്"ആദി "ടി അവൾ പ്രെഗ്നന്റ് ആയിരുന്നു "ശ്യാം പറഞ്ഞതും നന്ദുവും ആദിയും ഞെട്ടലോടെ പരസ്പരം നോക്കി "ഒരുമാസത്തോളം ആയിരുന്നു പ്രെഗ്നന്റ് ആയിട്ട്, ഇന്നലെയോ മറ്റോ അവളുടെ വീട്ടിൽ ഇതറിഞ്ഞു.

കൊറേ തല്ലൊക്കെ കിട്ടിട്ടുണ്ട് എന്ന് തോന്നുന്നു അവസാനം ഇതിനുകാരണക്കാരൻ ആരാണെന്ന് പറയാൻ പറഞ്ഞു അവരെ കല്യാണം വേഗം നടത്താൻ വേണ്ടിയിട്ട് എന്നാൽ അവളോട് എത്ര ചോദിച്ചിട്ടും അത് മാത്രം പറയുന്നില്ല കരച്ചിൽ തന്നെ. പിന്നെ ഇന്ന് രാവിലെ അവളെ പുറത്തേക്ക് കാണാതെ അമ്മ തിരിഞ്ഞുവന്നപ്പോൾ ആണ് വിഷം കഴിച്ച അവസ്ഥയിൽ അവളെ കാണുന്നത്. ഹോസ്പിറ്റലിൽ എത്തുന്നത് വരെ ജീവൻ ഉണ്ടായിരുന്നു എന്നാൽ അവിടെ എത്തിയപ്പോഴേക്കും... "ശ്യാം "എന്താ ചെയ്യാ. അവൾക്ക് ഇങ്ങനെ ആരോടും താല്പര്യം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഫുൾ time ബുക്കിന്റെ മുന്നിൽ അല്ലേ പിന്നെ എന്ത് പറ്റി"നന്ദു "എന്ത് പറ്റാൻ. നഷ്ടം അവൾക്കും അവളുടെ വീട്ടുകാർക്കും മാത്രം അല്ലാതെ എന്ത് . അവളുടെ അച്ഛന്റെയും അമ്മയുടെയും ഇപ്പോഴത്തെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്"ശ്യാം ശ്യാമും നന്ദുവും ഓരോന്ന് പറയുന്നുണ്ട് എന്നാൽ ആദിയുടെ മനസ്സ് അത്രയും അന്ന് ക്ലാസ്സ്‌ റൂമിൽ വെച്ച് കണ്ടത് ആയിരുന്നു, പരസ്പരം ചുംബിക്കുന്ന ധ്യാനും അരുണിമയും.അന്നത്തെ സംഭവത്തിനു ശേഷം പലപ്രാവശ്യം അവരെ ഒരുമിച്ചു കണ്ടിട്ടുണ്ട് ലൈബ്രറി, കാന്റീൻ അങ്ങനെ പല ഇടങ്ങളിൽ. എന്നാൽ പുറത്ത്നിന്ന് നോക്കുന്ന ഒരു വ്യക്തിക്ക് ഒരു അധ്യാപകനും കുട്ടിയും അത്രേ തോന്നു എന്നാൽ അവളുടെ കണ്ണുകളിൽ അലയടിക്കുന്ന പ്രണയം അത് താൻ കണ്ടിട്ടുണ്ട്

.പെട്ടെന്ന് ആണ് ദ്രുവ് അവരുടെ ക്ലാസ്സിന്റെ പരിസരത്ത്‌ കൂടെ പോവുന്നത് കണ്ടത് വേറെ കുറച്ചു ടീച്ചർസും കൂടെ ഉണ്ട്. കാമുകി മരിച്ച ഒരുസങ്കടവും അവനിൽ കാണുന്നില്ല എന്നത് അവളിൽ സംശയം നിറച്ചു. കൂടാതെ അവന്റെ പെരുമാറ്റത്തിലും സംസാരത്തിലും ഉള്ള പൊരുത്തക്കേട് അവൾ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 " അവരോട് ഞങ്ങൾ കാര്യം പറഞ്ഞപ്പോൾ അവര് തന്നെയാ ഇങ്ങനെ ഒരു ആലോചന പറഞ്ഞത് പിന്നെ രണ്ടും നമ്മളെ കുട്ടികൾ ആയതോണ്ട് പ്രേത്യേകിച്ചു ആലോചിക്കാൻ ഒന്നും ഇല്ലല്ലോ. ഇല്ല അവളറിഞ്ഞിട്ടില്ല ഞാൻ പറഞ്ഞോളാം" വീട്ടിലേക്ക് കയറിയതും ആദി കാണുന്നത് ഫോണിൽ ആരോടോ എന്തോ സംസാരിക്കുന്ന അമ്മയെ ആണ്. എന്തുകൊണ്ടോ അതിൽ ശ്രെദ്ധിക്കാൻ അവൾക്കായില്ല മനസ് മുഴുവൻ അരുണിമയും ദ്രുവും ആയിരുന്നു. "ഡീ അവിടെ നിന്നെ നീ എങ്ങോട്ടാ ഈ പോവുന്നെ"അമ്മ പിറകിൽ നിന്ന് വിളിച്ചപ്പോൾ ആണ് ആദിക്കി ബോധം വന്നത്, എന്തോ ആലോചിച്ചുകൊണ്ട് പൂജമുറിയിലേക്ക് കയറാൻ നിൽക്കുവായിരുന്നു അവൾ . "ഞാൻ എന്തോ ആലോചിച്ചു അറിയാതെ കയറാൻ പോയതാ"ആദി തലചൊറിഞ്ഞുകൊണ്ട് അലസമായി പറഞ്ഞതും "മ്മ്മ് അല്ലെങ്കിലും നിനക്കിപ്പോൾ ബോധം കുറച്ച് കുറവാണ് പകൽകിനാവ് കാണൽ കൂടുതലും"ലക്ഷ്മി "

ഈ അമ്മയെകൊണ്ട് അറിയാതെ പോയതിനാണ് ഞാൻ പോവാ"അതും പറഞ്ഞു ആദി അവളുടെ മുറിയിലേക്ക് കയറാൻ ഒരുങ്ങി "ഏയ് മോളെ പോവല്ലേ അമ്മക്ക് മോളോട് ഒരു കാര്യം പറയാൻ ഉണ്ട്"ലക്ഷ്മി "എനിക്കറിയാം എന്റെ കുറ്റം പറയാനല്ലേ വേണ്ടായേ🙏"ആദി "അതല്ല മോളെ ഇത് ഒരു നല്ല കാര്യം ആണ്"സത്യൻകൂടെ പറഞ്ഞതും അവൾ സംശയത്തോടെ അവരെ നോക്കി. "എന്താ അച്ഛേ"ആദി "ഓഹ് അമ്മ വിളിച്ചാൽ ഏഹേ അച്ഛൻ വിളിച്ചാൽ ആഹാ"അമ്മ പരിഭവത്തോടെ പറഞ്ഞു "ശ്യേ ഞാൻ ചുമ്മാ പറഞ്ഞതാ അമ്മക്കുട്ടി. അച്ഛേ കാര്യം പറയു"ആദി "അമ്മ നാട്ടിന്നു വിളിച്ചിരുന്നു. ഇന്നലെ അമ്മ നിന്റെ ജാതകം നോക്കാൻ ഒരു ജ്യോൽസ്യൻന്റെ അടുത്ത് പോയി"സത്യൻ "എന്റെയോ അതെന്തിനാ🙄"ആദി "വെറുതെ ഒന്ന് നോക്കാൻ പോയതാ എന്നാൽ നോക്കിയപ്പോൾ അറിഞ്ഞത് നിന്റെ വിവാഹം ഇരുപത് വയസിനു മുന്നേ നടക്കണം എന്ന അല്ലെങ്കിൽ മുപ്പത് കഴിഞ്ഞാലേ മംഗല്യയോഗം ഉണ്ടാവു എന്ന്"സത്യൻ "എന്നാൽ 30 കഴിഞ്ഞു കെട്ടാം അല്ലപിന്നെ 20 മുന്നേ കെട്ടാൻ എനിക്ക് വയ്യ "ആദി "നിനക്കെങ്ങനെ പറയാം മോളെ എന്ന് വിചാരിച്ചു ഞങ്ങൾക്ക് അങ്ങനെ ചിന്തിക്കാൻ കഴിയില്ല കാരണം ഇനി എത്ര കാലം ഞങ്ങൾ ജീവിച്ചിരിക്കും എന്നൊന്നും അറിയില്ല അതുകൊണ്ട് ഞങ്ങളുടെ കണ്ണടയുന്നതിനു മുന്നേ നിന്നെ സുരക്ഷിതമായ ഒരു കൈയ്യിൽ ഏൽപ്പിക്കണം"സത്യൻ "അച്ഛാ ദേ സെന്റി അടിക്കല്ലേ"ആദി

"ശെരി ശെരി അപ്പൊ അച്ഛൻ പറഞ്ഞുവരുന്നത് 20 വയസ്സിനുമുമ്പ് എന്റെ കുഞ്ഞിന്റെ കല്യാണം നടത്തണം എന്നാണ്"സത്യൻ "ദേ അച്ഛേ കളിക്കല്ലേ 20ന്ന് പറയുമ്പോൾ ഇനി മൂന്നോ നാലോ മാസം കൂടെയെ ഉള്ളു അതിനിടയിൽ എങ്ങനെ. അതുമല്ല ഇന്നത്തെ കാലത്തു ഇതുപോലെ ഉള്ള വിശ്വാസങ്ങൾ ഒന്നും ആരും അങ്ങനെ ചെവികൊള്ളാറില്ല. അച്ഛൻ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ ഇപ്പൊ അച്ഛനും പകർന്നോ അമ്മേടെ അസുഖം"ആദി പറഞ്ഞതും അമ്മ അവളെ നോക്കി കണ്ണുരുട്ടി "ഇല്ലെടാ അച്ഛന് ഇതിലൊന്നും വല്ല്യ വിശ്വാസം ഇല്ല മുത്തശ്ശി പറഞ്ഞതാ. പ്രായം ആയ ആളല്ലേ നമുക്കും അതികം ഒന്നും പറയാൻ പറ്റില്ലല്ലോ പിന്നെ ഒന്ന് ഇരുത്തി ചിന്തിച്ചപ്പോൾ നല്ല ഒരു പയ്യൻ ആണെങ്കിൽ എന്റെ വാവേനെ പൊന്നുപോലെ നോക്കുലെ, തുടർന്നും പഠിപ്പിച്ചു വല്ല്യ ഉദ്യോഗകാരി ആക്കില്ലേ മ്"വിശ്വൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു "ഉവ്വ ദേ ഇപ്പൊ കിട്ടും നല്ല ചെക്കന്മാരെ നോക്കി നിന്നോ"ആദി "അതൊക്കെ ഞങ്ങൾക്ക് ആദ്യേ കിട്ടി"ലക്ഷ്‌മി "ഇത്ര പെട്ടെന്നൊ🙄അല്ല ആരാ ആൾ നാട്ടിൽ ഉള്ള ആരെങ്കിലും ആണോ"ആദി "നാട്ടിൽ ഉള്ളതൊന്നും അല്ല ഇവിടെ ഒക്കെ തന്നെ ഉള്ളതാ"ലക്ഷ്മി "അതാരപ്പ ഞാനറിയാത്ത നല്ല പയ്യൻ🤔"ആദി "ശിവ"സത്യൻ "എവിടെ"ആദി തിരിഞ്ഞുനോക്കികൊണ്ട് ചോദിച്ചു "അവിടെ അല്ല പെണ്ണെ ഇങ്ങോട്ട് നോക്ക് . ഞങ്ങൾ നിനക്ക് വേണ്ടി കണ്ട പയ്യനെ പറഞ്ഞതാ ശിവ. അവരോടൊക്കെ ഞങ്ങൾ സംസാരിച്ചു എല്ലാർക്കും സമ്മതം ആണ് ഇനി നീ കൂടെ സമ്മതിച്ചാൽ മതി"ലക്ഷ്മി

"അയ്യേ എനിക്ക് സമ്മതം അല്ല"ആദി എടുത്തടിച്ചു പറഞ്ഞു "ഓഹോ ഞാനപ്പളെ പറഞ്ഞതാ ഇങ്ങനെയേ വരുംന്ന് ആരാടി അവൻ"ലക്ഷ്മി "ആര്🙄"ആദി "നിന്റെ കാമുകൻ അതല്ലേ നിനക്ക് ശിവമോനെ ഇഷ്ടം അല്ലാത്തത്"ലക്ഷ്മി "ഒന്ന് പോ അമ്മ എനിക്ക് ആരോടും പ്രേമം ഒന്നും ഇല്ല ഇതെന്തോന്ന് ഈ കല്യാണം ഇഷ്ടം ഇല്ലെന്ന് വിചാരിച്ചു എനിക്ക് പ്രേമം ഉണ്ടാവോ🤷‍♀️"ആദി "പിന്നെന്താ നിനക്ക് സമ്മതിച്ചാൽ"ലക്ഷ്മി "എനിക്ക് വയ്യ😕"ആദി "ഇത് ഫുൾ അടവാണ് ഇവളുടെ ആരെയോ ഇഷ്ടം ആണ് അത് പറയാത്തതാ"ലക്ഷ്മി "അല്ലമ്മാ" "ആണ്" "അല്ല " "ആണ്" "അല്ല" "ആണ്" "ഓഹ് ഈ അമ്മ എനിക്ക് ആരെയും ഇഷ്ടം അല്ല അതെങ്ങനെയാ ഞാൻ തെളിയിക്കുന്നത്"ആദി അവസാനം സഹികെട്ട് ചോദിച്ചു "നീ ശിവയും ആയിട്ടുള്ള കല്യാണത്തിനു സമ്മതിക്കണം"ലക്ഷ്മി "ശെരി സമ്മതിച്ചു എന്താന്ന് വെച്ചാൽ ചെയ്തോ എല്ലാർക്കും സന്തോഷം ആവട്ടെ"ആദി പറഞ്ഞതും അമ്മയുടെയും അച്ഛന്റെയും മുഖം തെളിഞ്ഞു. "മോള് സമ്മതിക്കും എന്ന് എനിക്കറിയായിരുന്നു. അമ്മേടെ ചക്കര😘"അമ്മ "ഉവ്വ☹️"ആദി എന്റെ കുഞ്ഞുകൃഷ്ണ അങ്ങേര് എന്നെ ഇഷ്ടം അല്ലെന്ന് പറയണേ🙏_ആദി കാ മൻ 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"നടക്കില്ല നടക്കില്ല എന്ന് പറഞ്ഞാൽ നടക്കില്ല"ശിവ അവസാനവാക്ക് എന്നത് പോലെ പറഞ്ഞതും ദേവിയുടെ മുഖം വാടി "ടാ അവൾ നല്ല മോളല്ലേ ടാ എനിക്ക് ഒത്തിരി ഇഷ്ടവാ"ദേവി "എന്നാൽ എനിക്ക് ഇഷ്ടം ആവണ്ടേ എനിക്ക് അവളൊരു പെങ്ങളെ പോലെ ആണ്"ശിവ "അതൊക്കെ വിവാഹം കഴിഞ്ഞാൽ മാറുംടാ"ദേവി "ഇല്ലമ്മ അമ്മ എന്തൊക്കെ പറഞ്ഞാലും ഈ ബന്ധം നടക്കില്ല"ശിവ ഉറപ്പിച്ചു പറഞ്ഞു "ആ മക്കൾ തന്നോളം വളർന്നാൽ താൻ എന്ന് വിളിക്കണം എന്നല്ലേ. നിന്റെ ജീവിതം അല്ലേ നിനക്ക് നിന്റേതായ ഇഷ്ടം ഉണ്ടാവും അഭിപ്രായം പറയാൻ ഞങ്ങളാരാ എല്ലാം നിന്റെ ഇഷ്ടം "ദേവി "അമ്മാ ഞാൻ അങ്ങനെ അല്ല"ശിവ "വേണ്ടടാ വേണ്ട എല്ലാം നിന്റെ ഇഷ്ടം പോലെ നടക്കട്ടെ അഭിപ്രായം പറയാൻ ഞങ്ങളാരാ ആദിമോൾക്ക് വേറെ നല്ല ചെക്കന്മാരെ കിട്ടും എങ്കിലും അവളെ എനിക്ക് വേണം എന്നൊരു ആഗ്രഹം. അല്ലെങ്കിലും എല്ലാ ആഗ്രഹവും നടക്കില്ലല്ലോ എനിക്ക് കുഴപ്പല്ല"ദേവി "വേണ്ട അമ്മ അമ്മയെ വിഷമിപ്പിച്ചു എനിക്കൊന്നും വേണ്ട എനിക്ക് സമ്മതം ആണ് ഈ വിവാഹത്തിന്. ഒരുക്കങ്ങൾ ഒക്കെ തുടങ്ങിക്കൊ"ശിവ ഇത് പറഞ്ഞതും ദേവി അവന്റെ തലയിൽ ഒന്ന് തലോടി. മറുപടി ആയി അവൻ പുഞ്ചിരിച്ചുകൊണ്ട് മുറിയിലേക്ക് പോയി. അപ്പോഴാണ് അവിടെ വാ പൊളിച്ചു നിൽക്കുന്ന വിശ്വനെ ദേവി കണ്ടത്. അയാളെ നോക്കി കണ്ണിറുക്കി കാണിച്ചു അവർ അടുക്കളയിലേക്ക് പോയതും അറിയാതെ വിശ്വന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു "നല്ല ബെസ്റ്റ് അമ്മ എന്താ അഭിനയം"വിശ്വൻ ചിരിയോടെ സ്വയം പറഞ്ഞു .......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story