ദക്ഷ പൗർണമി: ഭാഗം 10

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

പിറ്റേദിവസം രാവിലെ പൗർണമി ആമിയെ കാണാൻ അവളുടെ വീട്ടിലേക്ക് പോയി.......ആമിയുടെ അമ്മ ലക്ഷ്മി അകത്ത് വസ്ത്രങ്ങൾ തയ്ച്ചുകൊണ്ടിരിക്കുകയായിരുന്നു....... പൗർണമി നേരെ അകത്തേക്ക് കയറി ചെന്നു..... ലച്ചുമ്മാ.......ആമി ഇവിടില്ലേ....... ഹാ ആരിത് പൗർണി മോളോ........ആമി അകത്തുണ്ട്.....കിടക്കാ...... അയ്യോ എന്ത് പറ്റി.... ഓ.....അതോ.....അമ്പലത്തിൽ പോയപ്പോൾ പട്ടി ഓടിച്ചൂത്രേ......ഓടുന്നതിനിടക്ക് കാലേൽ എന്തോ തറഞ്ഞു കയറിയിരുന്നു അന്ന് അവൾ അതത്ര കാര്യമാക്കീല .....ഇന്നലെ മുതൽ നല്ല വേദനയും പനീം ഉണ്ട്......പിന്നെ ഇന്നലെ തന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി മരുന്ന് വച്ചു..... അവളെ ഞാനൊന്ന് കണ്ടിട്ട് വരാം......

അതും പറഞ്ഞു കൊണ്ട് പൗർണമി ആമിയുടെ അടുത്തേക്ക് പോയി .....ആമി കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു....അപ്പോഴാണ് ആമിയുടെ കാലിലെ കെട്ട് പൗർണമി കണ്ടത്.....അവൾ വേഗം ആമിയുടെ അടുത്തേക്ക് പോയി.... ആമി.....നല്ല മുറിവുണ്ടോടീ......പനി കുറവുണ്ടോ നിനക്ക്...... വേദനയുണ്ട് പൗർണി പനി കുറവുണ്ട്......നാളെ കൂടി കഴിയുമ്പൊ മുറിവുണങ്ങുവായിരിക്കും..... എന്നാലും ഇതിനു മുൻപും നമ്മൾ അമ്പലത്തിൽ ഒറ്റക്ക് പോയിട്ടുണ്ടല്ലോ.....അപ്പോഴൊന്നും അവിടെ പട്ടിയുടെ ശല്യം ഇല്ലായിരുന്നൂലോ ......പിന്നെ എന്താ ഇപ്പൊ ഇങ്ങനെ..... പൗർണി ന്നെ പട്ടിയോടിച്ചതല്ല.....അയാളാ ഭദ്രൻ .....അയാളെന്നെ ബലം പ്രയോഗിച്ച് പിടിച്ചോണ്ട് പോവാൻ വന്നതാ.....

ആമി ശബ്ദം താഴ്ത്തി പൗർണമിയുടെ ചെവിയിൽ പറഞ്ഞു...... നീ എന്തൊക്കെയാ ഈ പറേണത് തെളിച്ചു പറയെന്റെ ആമി.....അമ്പരപ്പോടെ പൗർണമി ചോദിച്ചു.... അമ്മ ഒന്നും അറിയണ്ട......പാവം വിഷമിക്കും....ഇന്നലെ ഞാൻ അമ്പലത്തിൽ പോവാരുന്നു...... ആമി നടന്നതെല്ലാം അവളോട് പറഞ്ഞു....... ഇതെല്ലാം കേട്ട് ഞെട്ടിയിരിക്കുകയാണ് പൗർണമി..... ആമി ആരാ ആര്യൻ......നീ മുമ്പയാളെ കണ്ടിട്ടില്ലേ....പൗർണമി അമ്പരപ്പോടെ ചോദിച്ചു...... ഇല്ല പൗർണി.....സത്യായിട്ടും ഞാനയാളെ മുമ്പ് കണ്ടിട്ടില്ല.... നിക്ക് അറിയില്ല അതാരാന്ന്.....മുംബൈയിലാ താമസം ന്ന് അയാള് ഇടക്ക് പറേണുണ്ടാരുന്നു..... ആരായാലെന്താ അയാളെ ഈശ്വരൻ അയച്ചതാവും അതുകൊണ്ടല്ലേ....

കൃത്യ സമയത്തയാളവിടെ എത്തിയതും നിന്നെ ഭദ്രനിൽ നിന്നും രക്ഷിച്ചതും.....എന്തായാലും അയാള് നല്ല ധൈര്യം ഉളളവനാ അതുകൊണ്ടല്ലേ ആ കാട്ടുപോത്തിനിട്ട് പൊട്ടിച്ചത്......പൗർണമി ചിരിയോടെ പറഞ്ഞു..... അതേ.....നന്ദേട്ടന് നിന്നെ ഇഷ്ടാല്ലേ.....ഉണ്ണിമാമൻ നിങ്ങളുടെ വിവാഹക്കാര്യം സംസാരിക്കാൻ അവിടെ വന്നൂല്ലേ..... നീ യിതെങ്ങനെ അറിഞ്ഞൂ......ആശ്ചര്യത്തോടെ പൗർണമി ചോദിച്ചു..... സുമാന്റി ഇന്നിവിടെ വന്നിരുന്നു ..... അമ്മയോട് പറയുന്നത് കേട്ടു ഞാൻ.... നിക്ക് നന്ദേട്ടൻ ഏട്ടമ്മാരെപ്പോലാ....ഇതുവരെ മറ്റൊന്നും തോന്നീട്ടില്ല..... പിന്നെ.....നിന്റെ മനസ്സിൽ നിന്റെയാ മുറച്ചെറുക്കൻ ആണോ....മുത്തശ്ശി പറയാറുള്ള കുഞ്ഞൻ.......

കുസൃതിച്ചിരിയോടെ ആമി ചോദിച്ചു..... അങ്ങനെ ഒരാളുണ്ടോന്ന്വകൂടി അറിയില്ല.....അഥവാ ഇനി ഉണ്ടെങ്കിൽ തന്നെ എവിടെ ആവോ......എന്നെ അറിയുക പോലുമുണ്ടാവില്ല.... എന്നെ തിരക്കി വന്നില്ലേലും സാരല്ല്യാ...എവിടേലും ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞാ മതി.....പാവം ന്റെ മുത്തശ്ശി കുഞ്ഞേട്ടന്റെ കാര്യം പറഞ്ഞ് കരയാത്ത ദിവസം ഇല്ല.....ഒരു നെടുവീർപ്പോടവൾ പറഞ്ഞു...... 🔥🔥🔥🔥🔥🔥🔥🔥🔥 ഈ സമയം പത്മദളത്തിന്റെ ഉമ്മറത്ത് എല്ലാവരും നിൽപ്പുണ്ടായിരുന്നു...... നകുലൻ പറഞ്ഞതിനനുസരിച്ച് ജോത്സ്യർ പ്രശ്നം നോക്കാൻ കമ്പടി പലകയിൽ കബടി നിരത്തി നോക്കുകയാണ്.....പത്മനാഭന്റെ ഇളയ ജേഷ്ഠനായ ശിവരാമനും ജോത്സ്യരുടെ നിൽക്കുന്നുണ്ട്...........

പപ്പാ......ദുർമരണപ്പെട്ടത് മൂന്നല്ല രണ്ടു പേരാണ്.......ഒരാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്..... ജോത്സ്യർ പറയുന്നത് കേട്ട് എല്ലാവരും ഞെട്ടി ത്തരിച്ച് പരസ്പരം നോക്കി..... ജോത്സ്യർ എന്താ പറഞ്ഞു വരുന്നത്......സംശയത്തോടെ ശിവരാമൻ ചോദിച്ചു....... അനന്തന്റെ ചോരയിലുളള ആ കുഞ്ഞ് മരിച്ചിട്ടില്ലാന്നാ കാണണത്.....അതിന്റെ ശവശരീരം തിരിഞ്ഞു എങ്കിലും അന്ന് കിട്ടില്ലല്ലോ ലേ..... അതേ....പക്ഷേ അങ്ങനെയെങ്കിൽ ആ കുഞ്ഞ് എവിടാ.....ശിവരാമൻ ചോദിച്ചു..... അറിയില്ല രാമാ.....പക്ഷേ......ജീവിച്ചിരിപ്പ്ണ്ട്..... പിന്നെ മറ്റൊരു കാര്യം കൂടി കാണുന്നത് ആയില്യം നാളിൽ ജനിച്ചൊരാൾ വഴി അധികം വൈകാതെ നാഗക്ഷേത്രം തുറന്ന് പൂജാകർമ്മങ്ങൾ പുനരാരംഭിക്കും......

പക്ഷേ അതിനു മുന്നേ ഒരുപാട് തടസ്സങ്ങളും പരീക്ഷണങ്ങളും നേരിടേണ്ടി വരും.....പക്ഷേ എല്ലാത്തിനുമവസാനം എല്ലാം കലങ്ങി തെളിയും.....കൂടുതലൊന്നും ഞാൻ ഇപ്പൊ പറയില്ല.....എല്ലാം വഴിയെ മനസ്സിലാവും....പിന്നെ പൗർണമിയുടെ കാര്യം....എടുത്ത് ചാടി ഒന്നും ചെയ്യേണ്ട.....നിരീച്ചിരിക്കാത്ത സമയത്ത് വിവാഹം നടക്കും....... അതാ ദൈവ നിശ്ചയം...... ഇനി പറയാനുള്ളത് മരണപ്പെട്ടവർക്ക് വേണ്ട കർമ്മങ്ങൾ......പപ്പാ നാളെ അങ്ങോട്ട് വന്നേക്ക് വിശദമായി തന്നെ പറഞ്ഞു തരാം.......ഇനി എന്തെങ്കിലും സംശയം ഇണ്ടോ പപ്പാ....ഇല്ലാച്ഛാ നിക്ക് പോണം..... ഇല്ല.....ഇനി സംശയോന്നുമില്ല......നമുക്ക് ഇറങ്ങാം ജോത്സ്യരേ........ പത്മനാഭൻ ജോത്സ്യരെ തിരികെ കൊണ്ടു ചെന്നാക്കാൻ പോയി....

. ഈ സമയം കുഞ്ഞനെവിടെയൊ ജീവിച്ചിരിപ്പുണ്ടെന്നോർത്ത് ഭവാനിയമ്മയുടെ മനസ്സ് തെളിഞ്ഞു...... 🔥🔥🔥🔥🔥🔥🔥🔥🔥 ദക്ഷനും ആര്യനും മാറി മാറി കാർ ഡ്രൈവ് ചെയ്ത് വൈകിട്ടോടുകൂടി പാലക്കാടെത്തി..... ആര്യൻ നേരത്തെ വന്നിട്ടുളളത് കൊണ്ട് റൂട്ട് ക്ലിയർ ആയിരുന്നു...... പത്മദളത്തിന്റെ ഗേറ്റിനു മുന്നിൽ കാർ നിർത്തിയപ്പോൾ ദക്ഷന്റെ ഹൃദയം ക്രമാധീതമായി മിടിക്കാൻ തുടങ്ങി...... പത്മദളം എന്ന ബോർഡിലേക്ക് അവൻ ഉറ്റുനോക്കിയിരുന്നു......അനന്തൻ എന്ന അവന്റെ അച്ഛനെ കുറിച്ചും പാറു വെന്ന അമ്മ യെ കുറിച്ചുമുളള ചിന്തകൾ അവന്റെ ഉള്ളിലേക്ക് കടന്നു വന്നു......

താൻ ഇതുവരെ കാണാത്ത അമ്മവീടും വീട്ടുകാരെയും കാണാൻ പോകുന്നത് ഓർക്കെ ഇളം ചൂടുള്ള തെന്നൽ അവനെ വന്ന് പൊതിയുന്ന പോലെ തോന്നി.....വൈകാതെ പത്മദളം എന്ന പേര് പതിപ്പിച്ച ഗേറ്റ് കടന്ന് അകത്തു കയറി......അവരെ സ്വീകരിക്കാനായി പത്മനാഭനും സിദ്ധാർഥും ഭവാനിയമ്മയും പുറത്തേക്ക് വന്നു..... ആര്യൻ ആദ്യം ഡ്രൈവിംഗ് സീറ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങി........അപ്പോഴേക്കും അവരൊക്കെ അവിടെ എത്തിയിരുന്നു.......പിന്നാലെ ഇറങ്ങിയ ദക്ഷനെ കണ്ട് പത്മനാഭനും ഭവാനിയമ്മയും തറഞ്ഞു നിന്നു പോയി അവരറിയാതെ തന്നെ അവരുടെ നാവിൽ നിന്നും വീണ്ടും ആ പേര് ഉയർന്നു വന്നു ""അനന്തൻ"" .......................................തുടരും………

ദക്ഷ പൗര്‍ണമി : ഭാഗം 9

Share this story