ദക്ഷ പൗർണമി: ഭാഗം 13

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

രാത്രി അത്താഴത്തിനു ശേഷം ദക്ഷൻ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ......അപ്പോൾ അവിടേക്ക് പത്മനാഭൻ വന്നു... പത്മനാഭനെ കണ്ട് ദക്ഷൻ പുഞ്ചിരിച്ചു.......പക്ഷേ ഈ സമയം പത്മനാഭൻ അവനെ തന്നെ നോക്കി നിക്കാരുന്നു.....അനന്തന്റെ അതേ കണ്ണുകളും ചിരിയും എന്തിന് കവിളിലായ് തെളിഞ്ഞു വരുന്ന നുണക്കുഴി വരെ പകർത്തി വച്ചിരിക്കുന്നു.......ഹർഷൻ ഇനി എന്തൊക്കെ പറഞ്ഞാലും ഒരു കാര്യം ഉറപ്പാ ഇത് തന്നെയാവും കുഞ്ഞൻ ......അല്ലാതെ ഇത്രയും സാമ്യം വരില്ലല്ലോ.......വരട്ടെ....അമ്മ പറഞ്ഞത് പോലെ പിൻ കഴുത്തിലെ മറുക്.....അത് കുഞ്ഞനെ തിരിച്ചറിയാൻ സഹായിക്കും.........

കളരിത്തറയിൽ വരുമ്പോൾ അത് കണ്ടെത്താൻ എളുപ്പമാവും...... ഞാൻ അങ്കിൾ നെ എന്താ വിളിക്കേണ്ടത്....... ദക്ഷന്റെ ആ ചോദ്യമാണ് പത്മനാഭനെ ചിന്തകളിൽ നിന്നും ഉണർത്തിയത്..... ആഹ് മോനെന്നെ ചെറിയമ്മാവാ ന്ന് വിളിച്ചാ മതി...... ദക്ഷൻ അത് കേൾക്കേ അമ്പരന്ന് നിന്നു പോയി...... നിക്ക് ഒരു പെങ്ങളുണ്ടായിരുന്നു......അവൾടെ മോന്റെ പ്രായേളളൂ മോനും അതുകൊണ്ട് അങ്ങനെ വിളിച്ചാ മതി..... മ്മ്......വിളറിയ പുഞ്ചിരി സമ്മാനിച്ചു ദക്ഷൻ..... മോൻ ഇപ്പോ കളരി പഠിക്കാൻ തോന്നാനുള്ള കാരണമെന്താ...... പണ്ട് മുതലുള്ള ഇഷ്ടം ബിസിനസ്, തിരക്കൊക്കെ ആയപ്പോ നീട്ടി വച്ചു..... കളരി പയറ്റിനെ കുറിച്ച് മോനറിയേണ്ട ചിലതൊക്കെ ഉണ്ട്....

വർഷങ്ങളുടെ തപസ്യയും,നിരന്തര പരിശീലനവും, അർപ്പണബോധവും ആവശ്യമുള്ള ഒരു കലയാണ് കളരിപ്പയറ്റ്. ആചാര നിഷ്ടകൾ പാലിച്ച്, നിശ്ചിത അളവുകൾക്കനുസരിച്ച് തയ്യാറാക്കിയ കളരിയിൽ, പ്രത്യേക വേഷം ധരിച്ചാണ് പഠനം നടക്കേണ്ടത്..... ദക്ഷയാഗത്തിനിടക്ക് ശിവൻ കോപം പൂണ്ട് നടത്തിയ ചുവടുകളാണ് കളരിപ്പയറ്റിന്റെ മൂലം എന്ന് കരുതപ്പെടുന്നു. കളരിപ്പയറ്റ് ശരീരത്തിനും മനസ്സിനും ഉന്മേഷവും ഏകാഗ്രതയും തരുന്നു. ഇത് ശരീരത്തിലെ ദുർമേദസ്സ് മാറ്റി ശരീരത്തിന് ആരോഗ്യവും രൂപവും നൽകുന്നു.

ഇതു സത്യത്തിന്റേയും ധർമത്തിന്റെയും മാർഗ്ഗം കർശനമായി പാലിക്കണമെന്നു നിഷ്കർഷിക്കുന്നതും ഉത്തമനായ ഒരു വ്യക്തിയെ രൂപപ്പെടുത്താൻ സഹായിക്കുന്നതുമാണ്. സധർമ്മവും, ക്ഷമയും, സൽസ്വഭാവവും, ബുദ്ധിയും തുടങ്ങി എല്ലാ നല്ല ഗുണങ്ങളും ഉള്ള ശിഷ്യന്മാരെ മാത്രമേ ഗുരുക്കന്മാർ ഇതിനിടെ എല്ലാ വശങ്ങളും അഭ്യസിപ്പിച്ചിരുന്നുള്ളു.ലോകമാകമാനം വിവിധ തരത്തിലിള്ള ആയോധന കലകൾ നിലവിലുണ്ടായിരുന്നെങ്കിലും കേരളത്തിലെ ആയോധന കലയായ കളരിപ്പയറ്റ് ഇപ്പോഴും സവിശേഷമായിത്തന്നെ നിലകൊള്ളുന്നു.

വിവിധ അലിഖിത നിയമങ്ങളാൽ കലരിപ്പയറ്റ് മനുഷ്യകുലത്തിന് സത്യത്തിന്റെയും, ധർമ്മത്തിന്റെയും, നീതിയുടേയും ഉന്നത മൂല്യങ്ങൾകൂടി പരിശീലിപ്പിച്ചിരുന്നു. സ്ത്രീകളോടും, കുട്ടികളോടും, വൃദ്ധരോടും അക്രമം പാടില്ലെന്ന് കളരിപ്പയറ്റ് നിഷ്കർഷിക്കുന്നു. അധർമത്തിന് വേണ്ടി പോരാടാൻ പാടില്ല. ആയുധമില്ലാത്തവനോട് ആയുധസമേതം പോരാടാൻ പാടില്ല. ചതിപ്രയോഗങ്ങൾ കളരിപ്പയറ്റ് അനുവദിക്കുന്നില്ല.......(കടപ്പാട് ) ഇനിയും ഒരുപാട് കാര്യങ്ങൾ കളരിപയറ്റിനെ ക്കുറിച്ച് മോൻ അറിയേണ്ടതുണ്ട്......

എല്ലാം വഴിയേ മനസസിലാക്കാം......നാളെ അതിരാവിലെ തന്നെ കുളിച്ചു ശുദ്ധിയോടെ കളരിത്തറയിലേക്ക് വരണം......ഇനിയും വൈകാതെ പോയി കിടന്നുറങ്ങിക്കോളൂ.....രാവിലെ ഉണരേണ്ടതല്ലേ..... ശരി ചെറിയമ്മാവാ........ പത്മനാഭൻ തിരികെ പോയതും ദക്ഷൻ ദീർഘശ്വാസം വലിച്ചു......എന്തിനാവൂം ചെറിയമ്മാവാ ന്ന് വിളിക്കാൻ പറഞ്ഞത്.....ഇനി സംശയം ഉണ്ടാവുവോ.....എന്തായാലും ഞാൻ പിടികൊടുക്കില്ല......എനിക്കിങ്ങനെ തന്നെ മുന്നോട്ട് പോയേ പറ്റൂ.......ഓരോന്നോർത്ത് കൊണ്ട് ദക്ഷൻ കിടക്കാൻ പോയി....... 🔥🔥🔥🔥🔥🔥🔥🔥

പിറ്റേദിവസം ദക്ഷൻ അതിരാവിലെ തന്നെ ഉണർന്നു കുളിച്ചു ഫ്രഷ് ആയി കളരിത്തറയിലേക്ക് പോയി......പത്മനാഭൻ വിളക്ക് വച്ച് പൂജ കഴിഞ്ഞ ശേഷം പരിശീലനം ആരംഭിച്ചു........ 🔥🔥🔥🔥🔥🔥 ആമി രാവിലെ തന്നെ പൗർണമിയെ കാണാനായി അവളുടെ റൂമിലേക്ക് പോവുകയാണ്.......ഗോവണി കയറി മുകളിൽ എത്തിയപ്പോൾ തനിക്ക് തടസ്സമായി ആരോ നിൽക്കുന്നത് കണ്ട് മുഖം ഉയർത്തി നോക്കി........ ""ആര്യൻ""....അവളുടെ ചുണ്ടുകൾ മന്ത്രിച്ചു..... ഹായ് ആമി.....താനെന്താടോ ഇവിടെ.....അമ്പരപ്പോടെ ആര്യൻ ചോദിച്ചു.....

ഞാ....ഞാൻ പൗർണമിയെ കാണാനായി വന്നതാ.... താൻ പൗർണമിയുടെ ഫ്രണ്ടാ??? മ്മ്..... ഗ്രേറ്റ്.......അപ്പോൾ എന്റെ പെണ്ണിനെ ഞാനിനി അന്വേഷിച്ചു നടക്കണ്ട (ആര്യൻ ആത്മ ).... ആര്യൻ എന്താ ഇവിടെ...... എന്റെ ബ്രദർ ഇവിടെ കളരി പഠിക്കാൻ വന്നതാ.....ഞാനും അവന്റെ ഒപ്പം വന്നതാ... ഈ സമയം പൗർണമി അവിടേക്ക് വന്നു....ആര്യനും ആമിയും സംസാരിച്ചു കൊണ്ട് നിൽക്കുന്നത് കണ്ട് അവൾ അവരുടെ അടുത്തേക്ക് നടന്നു..... പൗർണി ഇതാ ആര്യൻ....അന്ന് ഞാൻ പറഞ്ഞിരുന്നില്ലേ......

ആമി ആര്യനെ പൗർണമി ക്ക് പരിചയ പ്പെടുത്തി..... ഹലോ......ചേട്ടാ....ആ കൈയൊന്ന് തന്നേ....വേഗം.... എന്തിനാടോ.....ആര്യൻ സംശയത്തോടേ പൗർണമി ക്ക് നേരെ നീട്ടി... അവൾ അവന്റെ കൈപിടിച്ചു കുലുക്കി ക്കൊണ്ട് പറഞ്ഞു..... ഇതെന്തിനാന്നോ......ആ ഭദ്രനിട്ട് പൊട്ടിച്ചതിന്.... ഹോ......ഹത്....മ്മ്....മ്മ്....... അതിനു ശേഷം പൗർണമി ആമിയെയും വിളിച്ചു കൊണ്ട് നൃത്ത മണ്ഡപത്തിലേക്ക് പോയി..... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ഈ സമയം പത്മനാഭനെ തിരക്കി കളരിത്തറയിലേക്ക് വന്നതായിരുന്നു നകുലനൂം ശിവരാമനും.......

അവിടെ പത്മനാഭനൊപ്പം നിൽക്കുന്ന ദക്ഷനെ കണ്ട് രണ്ടു പേരും ഞെട്ടി ത്തരിച്ച് നിന്നു...... പപ്പാ.....ഇത്.....ഇത്.....അനന്തൻ.......ശിവ രാമൻ വിറയലോടെ പറഞ്ഞു.... അല്ല കൊച്ചേട്ടാ.......ഇത് അനന്തനല്ല ദക്ഷൻ ആണ്.....അനന്തന്റെ രൂപ സാദൃശ്യം ഉണ്ടെന്നേയുളളൂ...... ഈ സമയം നകുലൻ ഒരു വിളറിയ ചിരിയോടെ നോക്കി നിന്നു....... പപ്പാ.....ഇനി അധികം വൈകിക്കാതെ പൗർണമി യുടെ വിവാഹം നടത്തണംന്നാ നിക്ക് പറയാനുള്ളത്....അതും നന്ദനുമായിട്ട്.... അത് വേണ്ട വല്യേട്ടാ.....മോൾക്ക് ഇഷ്ടല്ല.....

അത് മാത്രമല്ല ഇപ്പൊ എടു പിടീന്ന് അവളുടെ വിവാഹം നടത്തണ്ട ന്നാ ജോത്സ്യർ പറഞ്ഞത്...അതിനു അതിന്റെതായ സമയം ഉണ്ടത്രെ.....പത്മനാഭൻ കൂട്ടിച്ചേർത്തു... നിന്റെ ഇഷ്ടം എന്താച്ചാ നടക്കട്ടേ........അല്ലെങ്കിലും അവളുടെ ജീവിതം അല്ലേ .....തീരുമാനം എടുക്കേണ്ടത് അവളല്ലേ.....നകുലൻ പറയുന്നുണ്ടെങ്കിലും ശ്രദ്ധ മുഴുവൻ ദക്ഷനിലായിരുന്നു...... 🔥🔥🔥🔥🔥🔥🔥🔥 ടീ.....പൗർണി നീ എന്താ യീ പറേണത്......അയാള് നിന്റെ അനന്തമ്മാമേടെ ഛായയാന്നോ.... മ്മ്.....സത്യാ ആമി മുത്തശ്ശി ഇന്നലേം കൂടി പതം പറഞ്ഞ് കരയുന്നുണ്ടാരുന്നു......

ഇനി മുത്തശ്ശി പറയുന്നത് പോലെ അയാളായിരിക്കോ ""കുഞ്ഞൻ"" അറിയില്ല ആമി.....പക്ഷെ ആയിരുന്നെങ്കിന്ന് ഞാനഗ്രഹിച്ച് പോവാ......കുഞ്ഞേട്ടൻ ജീവനോടിരിക്കാന്ന് കേട്ടപ്പം തൊട്ട് മുത്തശ്ശി നേർച്ചയും വഴിപാടുകളുമായി നടക്കാ.....കുഞ്ഞേട്ടൻ എത്രേം വേഗം പത്മദളത്തിലേക്ക് വരാൻ...... 🔥🔥🔥🔥🔥🔥🔥🔥 രാവിലത്തെ പരിശീലനം കഴിഞ്ഞ് ദക്ഷൻ തിരികെ റൂമിലേക്ക് വരുമ്പോഴാണ് ചിലങ്കയുടെ ശബ്ദവും പാട്ടും കേൾക്കുന്നത് അവൻ അവിടേക്ക് ചെന്ന് നോക്കി......അകത്ത് പൗർണമി ഡാൻസ് ചെയ്യുകയായിരുന്നു .......

റെക്കോർഡ് വച്ച് പാട്ടിട്ടിരുന്നു....അതിനനുസരിച്ചാണ് അവളുടെ ചുവട് വയ്പ് മുത്തശ്ശിയും ഏട്ടന്മാരും അമ്മയും ആമിയുമൊക്കെ കാണികളായി ഇരിപ്പുണ്ട്...... ദക്ഷൻ അവളെ തന്നെ നോക്കി നിന്നു.....സംഗീതത്തിനനുസരിച്ച് അവളുടെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങളെ അവൻ നോക്കി നിന്നു...... അവളുടെ നൃത്തം അവൻ മതി മറന്ന് കണ്ടു നിന്നു....പെട്ടെന്ന് ഒരു തണുത്ത കരസ്ർശം അവന്റെ തോളിൽ പതിഞ്ഞതും അവൻ തിരിഞ്ഞു നോക്കി......പത്മനാഭൻ ആയിരുന്നു അത്...... മോൻ അകത്തേക്ക് പോയി അവർക്കൊപ്പം കണ്ടൂടേ......

ഓ......അത് ഞാൻ ഇതുവഴി പോയപ്പോൾ നോക്കീന്നേയുളളൂ......കുറച്ചു വർക്ക് ചെയ്യാനുണ്ട് ഞാൻ പോവാ......അതും പറഞ്ഞു കൊണ്ട് അവൻ ഫ്രഷ് ആവാനായി പോയി.... 🔥🔥🔥🔥🔥🔥🔥🔥 അന്ന് സന്ധ്യക്ക് ആര്യനും ദക്ഷനും കൂടി അനന്തന്റെയും പാർവതീ യുടെയും വീട്ടിലേക്ക് പോവുകയായിരുന്നു......ദേവൻ പറഞ്ഞു കൊടുത്തതനുസരിച്ചാണ് അവർ പോയത് ....പത്മ ദളത്തിൽ നിന്നും വെറും പത്ത് നീമിഷം നടക്കേണ്ട ദൂരം മാത്രമേ ഉളളാരുന്നു.....അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച ദക്ഷന് വിശ്വസിക്കാൻ കഴിഞ്ഞില്ല......

ഇടിഞ്ഞു പൊളിഞ്ഞു പോയിട്ടുണ്ടാവുമെന്ന് കരുതിയ വീട് അതു പോലെ തന്നെ അവിടെ ഉണ്ടായിരുന്നു.....കാടും പടപ്പോ ഒന്നുമില്ലാതെ നല്ലതായി അടീട്ചു വാരി വൃത്തിയാക്കി ഇട്ടിരിക്കുന്നു.... ..അനന്തന്റെയും പാറുവിന്റയും കുഴിമാടത്തിൽ വിളക്ക് കത്തിച്ച് വച്ചിട്ടുണ്ട്......പക്ഷെ വീട് പുറത്ത് നിന്നും പൂട്ടിയിരുന്നൂ.......അവൻ അവിടേക്ക് വന്ന് അവരുടെ കുഴിമാടത്തിൽ നോക്കി നിന്നു.......ആ സമയം നറു ചൂടുള്ള തെന്നൽ അവനെ വന്ന് പൊതിയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു....കുറേ നേരം അവിടെ ചിലവിട്ട ശേഷം അവൻ തിരിച്ചു പോയി......അപ്പോഴും അവരുടെ കുഴിമാടത്തിൽ വിളക്ക് കത്തീക്കുന്നത് ആരായിരിക്കും എന്ന ചോദ്യം അവന്റെ മനസ്സിൽ ഉയർന്നു വന്നു..........................................തുടരും………

ദക്ഷ പൗര്‍ണമി : ഭാഗം 12

Share this story