ദക്ഷ പൗർണമി: ഭാഗം 14

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

ആര്യൻ രാവിലെ തന്നെ അനന്തനെ കുറിച്ചുള്ള കാര്യങ്ങൾ അന്വേഷിക്കാനായി ഇറങ്ങി തിരിച്ചു......നേരിട്ട് പോയി അന്വേഷിക്കുന്നതിന് പകരം ഈശ്വരമംഗലത്തു കാരെ പരിചയമുള്ളവരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയാനാണ് ആര്യൻ തീരുമാനിച്ചത്..... ദക്ഷൻ കളരി പരിശീലനം കഴിഞ്ഞു ഫ്രഷ് ആയി വന്ന് ശ്രീ യുമായി വീഡിയോ കോൾ ചെയ്യുതോണ്ടിരുന്നു.....ഈ സമയം പൗർണമി അവിടേക്ക് വന്നു......സെറ്റ് സാരിയൊക്കെ ഉടുത്ത് സുന്ദരിയായാണ് വന്നത്......അവൾ വന്നപ്പോൾ വാതിൽ തുറന്നു കിടക്കാരുന്നു....പൗർണി ചെന്നയുടനെ ഡോറിൽ മുട്ടി ദക്ഷൻ തിരിഞ്ഞു നോക്കിയപ്പോൾ പൗർണമി ....

അവൻ അവളെ തന്നെ ഉറ്റുനോക്കി നിന്നു പോയി....അവളുടെ വിടർന്ന കണ്ണുകളും ചെഞ്ചുണ്ടുകയും വെളളക്കൽ മൂക്കുത്തി പതിപ്പിച്ച മൂക്കിലും അവന്റെ കണ്ണുകൾ ഓടി നടന്നു ..ഈ സമയം വീഡിയോ കോളിലൂടെ ശ്രീ അവളെ കാണുന്നുണ്ടായിരുന്നു..... നിങ്ങൾ ഇന്ന് ഫ്രീയാണോ.....പൗർണമി യുടെ സംസാരമാണവനെ സ്വബോധത്തിലെത്തിച്ചത്...... മ്മ് ...ഞാൻ ഫ്രീ യാണ് എന്താ ചോദിച്ചത്..... ഇന്ന് എന്റെ പിറന്നാളാ അമ്പലത്തിൽ പോണം....ഏട്ടന്മാരെല്ലാം പുറത്തേക്ക് പോയിരിക്കാ......ആമിക്കും വരാൻ പറ്റില്ല.....നിങ്ങൾ കൂടെ വരുവാണെങ്കിൽ അച്ഛയെന്നെ അമ്പലത്തിൽ വിടും.....ഒറ്റക്ക് വിടില്ല ഒന്ന് വരോ എന്റെ കൂടെ..... ഞാൻ വരണോ.......

നെറ്റി ചുളുക്കി ക്കൊണ്ടവൻ ചോദിച്ചു...... മ്മ്.....പ്ലീസ് വരണം.... എന്നാ ശരി താൻ താഴേക്ക് പൊയ്ക്കോ പത്തു മിനിട്ടിനുളളിൽ ഞാൻ വന്നേക്കാം.... മ്മ്....ശരി...ഞാൻ അച്ഛയോട് കൂടി പറഞ്ഞിട്ട് താഴെ നിൽക്കാം അതും പറഞ്ഞു കൊണ്ട് പൗർണമി തിരികെ പോയി..... ദക്ഷൻ വീണ്ടും വീഡിയോ കോളിലേക്ക് പോയി.... കുഞ്ഞാ ഏതാടാ ആ കുട്ടി....നല്ല സുന്ദരി മോളാണല്ലോ..... ശ്രീ ക്കൂട്ടിക്ക് ഇഷ്ടായോ......ഇവളാ എന്റെ മുറപെണ്ണ്........ ഇഷ്ടായോന്നോ ഒരുപാട്.....പുഞ്ചിരിയോടെ ശ്രീ പറഞ്ഞു..... ഞാൻ തിരികെ വരുമ്പോ ഇവളെ ക്കൂടെ കൂട്ടട്ടേ....കുറുമ്പോടവൻ ചോദിച്ചു.... ദേ വെറുതെ പറഞ്ഞാ പ്പോരാ കൊണ്ട് വരണം..... ഉറപ്പായിട്ടും കൊണ്ട് വരും...

.ശ്രീക്കുട്ടിയുടെ മരുമകളായി......എന്റെ പെണ്ണായി....പൊരേ.. ശരി ....ശ്രീക്കുട്ടി.......ഞാൻ വൈകുന്നേരം വിളിക്കാം ഞാനൊന്ന് അവളുടെ കൂടെ അമ്പലത്തിൽ പോയിട്ട് വരാം.... ശരി കുഞ്ഞാ..... കോൾ കട്ടാക്കിയ ശേഷം ദക്ഷൻ വേഗം റെഡിയായി താഴേക്ക് പോയി.....ബ്ളാക്ക് ഷർട്ടും ഗോൾഡൻ കളർ കരയുളള മുണ്ടു ആയിരുന്നു വേഷം......ദക്ഷനെ ആ വേഷത്തിൽ കണ്ട് പൗർണമി നോക്കി നിന്നു പോയീ.... പോവാം......അനക്കമില്ലാന്ന് കണ്ട് അവൻ അവളുടെ കവിളിൽ മെല്ലെ തട്ടി വിളിച്ചു..... ഹലോ....എന്താടോ ഇത് .....അമ്പലത്തിൽ പോണ്ടേ... അപ്പോഴേക്കും പൗർണമി ബോധത്തിൽ എത്തി....മ്മ് പോവാം.....

ദക്ഷന്റെ കാറിലായിരുന്നു അവർ പോയത് യാത്രയിൽ ഇടക്കിടെ പൗർണമിയുടെ നോട്ടം ദക്ഷനിലേക്ക് പാളി വീഴുന്നുണ്ടായിരുന്നു...... ദക്ഷൻ അതെല്ലാം അറിയുന്നുണ്ടായിരുന്നു..... ഒരു പുഞ്ചിരി യോടെ അവൻ അതെല്ലാം നോക്കി കണ്ടു ഈശ്വരാ......എനിക്കിന്നെന്താ പറ്റിയേ....ഞാൻ....ഞാനെന്തിനാ ഇയാളെ നോക്കുന്നത്..... മനസ് എന്റെ കൈയിൽ നിൽക്കുന്നില്ലല്ലോ....ചിന്തകളൊക്കെ പാറി നടക്കാ സ്വപ്ന ലോകത്തെന്ന പോലെ (പൗർണമി ആത്മ ). ക്ഷേത്രത്തിലെത്തിയ ശേഷം ആദ്യം രണ്ട് പേരും ശ്രീ കോവിലിനു മുന്നിൽ പോയി തൊഴുത് പ്രാർത്ഥിച്ചു...... വീണ്ടും ഒരു പിറന്നാൾ കൂടി ആഘോഷിക്കാൻ ആയുസ് തന്ന ഈശ്വരന് ആദ്യം നന്ദി പറഞ്ഞു.......

ഒപ്പം മുത്തശ്ശിയുടെ കുഞ്ഞൻ എവിടെയാണെങ്കിലും മുത്തശ്ശിയുടെ മുന്നീലെത്തിക്കണേന്ന് പൗർണമി മനമുരുകി പ്രാർത്ഥിച്ചു..... താൻ വന്ന ലക്ഷ്യം ഒരു തടസ്സവും കൂടാതെ പൂർത്തിയാക്കിയാക്കാനും തന്റെ ആഗ്രഹം പോലെ പൗർണമിയെ പ്രാണന്റെ പാതിയായി മണിവീണയിലേക്ക് കൊണ്ട് പോവാൻ കഴിയണേന്നും ദക്ഷൻ ആത്മാർഥമായി പ്രാർത്ഥിച്ചു.... വഴിപാട് നടത്താനായി പൗർണമി കൗണ്ടറിലേക്ക് പോകാനൊരുങ്ങി.... വഴിപാടുകളോക്കെ കഴിയാൻ സമയമെടുക്കും നിങ്ങൾ വേണോങ്കീ പുറത്ത് നിന്നോളൂ.....ഞാൻ കൗണ്ടറിൽ കാശടച്ചിട്ട് വരാം...... തിരിഞ്ഞു നടക്കാൻ തുടങ്ങിയ പൗർണമി വേഗം എന്തോ ഓർത്ത് തിരിഞ്ഞു ദക്ഷനെ വീണ്ടും വിളിച്ചു.....

അതേ ഒരു കാര്യം കൂടി..... നിങ്ങളുടെ നാളെന്താ.....നിങ്ങൾക്ക് ജലധാര കഴിക്കാനായി അച്ഛൻ പറഞ്ഞേൽപിച്ചിരുന്നു..... "" ആയില്യം "" അതാ എന്റെ നക്ഷത്രം......പറഞ്ഞിട്ട് തിരിഞ്ഞു നടന്നവനെ നോക്കി നിന്നു പോയവൾ.... പൗർണമി പെട്ടെന്ന് മുത്തശ്ശി പറഞ്ഞ കാര്യങ്ങൾ ഓർത്തെടുത്തു....""ആയില്യം നക്ഷത്രത്തിൽ ജനിച്ചവനാ ഉയരങ്ങൾ കീഴടക്കുമെന്നാ ജാതകമെഴുതിയ ജോത്സ്യർ പറഞ്ഞത് ""അതോർക്കെ അവളിലും സംശയങ്ങൾ മുളപൊട്ടി.....മുത്തശ്ശി പറഞ്ഞതു പോലെ ഇനി ഇതായിരിക്കോ കുഞ്ഞേട്ടൻ.....അങ്ങനെയാണെങ്കിൽ അത് കണ്ട് പിടിക്കണമല്ലോ........ഇയാൾക്ക് അനന്തൻമാമയുടെ അതേ ഛായയാണെന്നല്ലേ പറഞ്ഞത്......

രണ്ടും കൂടി കൂട്ടിവായിക്കുമ്പോൾ ഉറപ്പായും ഇത് കുഞ്ഞേട്ടൻ തന്നാ........ഓരോന്നും ഓർത്തു കൊണ്ട് പൗർണമി കൗണ്ടറിലേക്ക് നടന്നു...... വഴിപാടുകൾ കഴിച്ച് തിരികെ വരുകയായിരുന്നു പൗർണമി.....നോക്കുമ്പോൾ ദക്ഷൻ പുറം തിരിഞ്ഞു ആരോടോ ഫോണിൽ സംസാരിക്കുന്നു....ഉടനെ അവൾക്ക് കുഞ്ഞന്റെ കഴുത്തിനു പിന്നിലെ മറുകിന്റെ കാര്യം ഓർമ്മ വന്നു......അവൾ വേഗം അവന്റെടുത്തേക്ക് ചെന്ന് പിൻ കഴുത്തിൽ നോക്കി.......പക്ഷെ മുടി നീട്ടി വളർത്തിയത് കാരണവും ഷർട്ടിന്റെ കോളർ മറഞ്ഞും ഒന്നും കാണാൻ കഴിഞ്ഞില്ല......അവൾ അവന്റെ അടുത്തേക്ക് വന്നു സൂക്ഷിച്ചു നോക്കാരുന്നു.....പെട്ടെന്ന് ദക്ഷൻ തിരിഞ്ഞു നോക്കി....

അത്ര അടുത്ത് അവളെ കണ്ടപ്പോൾ അവൻ ഞെട്ടി.... പുരികം ഉയർത്തി ക്കൊണ്ട് എന്താ ന്ന അർത്ഥത്തിൽ തലയനക്കീ.... മ്മ്ച്ചും......പൗർണമി ചുമലനക്കി..... അവൻ അവളെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് കാറിനടുത്തേക്ക് നടന്നു....പിന്നാലെ തന്നെ അവളും പോയി..... അമ്പലത്തിൽ നിന്നും തിരികെ എത്തിയപ്പോൾ ആര്യൻ റൂമിലുണ്ടായിരുന്നു.... ടാ.....ആര്യാ.....പോയ കാര്യം എന്തായി..... പോയ കാര്യം നല്ലരീതിയിൽ നടന്നു.....നിന്റെ അച്ഛയെ കുറിച്ചു കുറേ ഡീറ്റയിൽസ് കിട്ടി....ദേവച്ഛൻ നിന്റെ അച്ഛയെ കുറിച്ച് പറഞ്ഞതൊക്കെ വെറും സാമ്പിൾ......ശരിക്കുളളത് നീ അറിയാൻ പോണേള്ളൂ...............................................തുടരും………

ദക്ഷ പൗര്‍ണമി : ഭാഗം 13

Share this story