ദക്ഷ പൗർണമി: ഭാഗം 15

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

നീ എന്തൊക്കെയാ പറയുന്നത് ആര്യാ......എല്ലാം ഒന്ന് വിശമായിട്ട് പറ....... നിന്റെ അച്ഛൻ ഈശ്വര മംഗലത്തെ ജലാധരന്റെ രണ്ടാം ഭാര്യയിലുള്ള ഒരെയൊരു മകൻ.....പക്ഷെ അയാളുടെ മൂന്നു മക്കളിൽ മൂന്നാമത്തെയാൾ.....ഈശ്വര മംഗലവും പത്മദളവും കുന്നത്തൂരിലെ പേരുകേട്ട രണ്ടു തറവാടുകൾ.....ഇവർ തമ്മിൽ ഒരു ബന്ധമുണ്ട്.....പത്മ ദളത്തിലെ അന്നത്തെ കാർന്നോരായ മഹാദേവന്റെ ഇളയ സഹോദരിയെ വിവാഹം കഴിച്ചോണ്ട് വന്നത് ഈശ്വര മഠത്തിലെ അന്നത്തെ കാർന്നോരും നിന്റെ മുത്തശ്ശനുമായ ജലാധരൻ..... ഈ രണ്ടു കുടുംബങ്ങളും വർഷങ്ങളായി ശത്രുതയിലാണ്.......അതിന്റെ കാരണം അതിർഥി തർക്കം ആയിരുന്നു....

പിന്നെ അത് ചെറുതും വലുതുമായ ഓരോരോ പ്രശ്നങ്ങളലേക്ക് വഴി തെളിച്ചു..... നിന്റെ അച്ഛൻ അനന്തന് പത്ത് വയസ്സുണ്ടായിരുന്നപ്പോഴാണ് നിന്റെ മുത്തശ്ശൻ മരിച്ചത്....മുത്തശ്ശൻ മരിച്ചതിന്റെ മൂന്നാം ദിവസം നിന്റെ രണ്ടു വല്യച്ഛൻ മാർ നിന്റെ അച്ഛനെയും നിന്റെ മുത്തശ്ശി യശോദയെയും വീട്ടിൽ നിന്നും ഇറക്കി വിട്ടു .അവരുടെ ലക്ഷ്യം സ്വത്തുക്കൾ മാത്രം ആയിരുന്നു.......അവരുടെ അച്ന്റെ സ്വത്തുക്കൾ ഒരിക്കലും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യക്കോ മകനോ കൊടുക്കില്ലെന്ന വാശി....പക്ഷെ ഇത് നേരത്തെ കണ്ടതു കൊണ്ടാവണം ജലാധരൻ സ്വത്തുക്കളിൽ ദരു വിഹിതം നേരത്തെ തന്നെ അനന്തന്റെയും അയാളുടെ അമ്മയുടെയും പേരിൽ എഴുതി വച്ചിരുന്നു.....

പിന്നെ ആ സ്വത്ത് കൂടി കൈകലാക്കാനായി അനന്തനെയും അമ്മയേയും ഒരുപാട് ഭീഷണിയുമായി ഈശ്വരമംഗലത്തുകാർ വീണ്ടും ശല്യം ചെയ്തു പോന്നു.....പക്ഷെ ഇപ്പൊ അതൊക്കേ ആരുടെ പേരിലാന്നറിയില്ല.....ധനികന്മാരായി വിലസിയ ഈശ്വരമംഗലത്തുകാർ ഇന്ന് സകലതും നഷ്ടപ്പെട്ട് വലിയ ദുരിതത്തിലാണ്..... യശോദ തന്റെ പത്തു വയസ്സുള്ള മകനേയും കൊണ്ട് വാടകയ്ക്ക് താമസിച്ചു.......വീട്ടു ജോലികളും കൂലിപ്പണിയും ചെയ്തു മകനെ വളർത്തി......അനന്തൻ പതിമൂന്ന് വയസ് പ്രായം ഉള്ളപ്പോൾ മുതൽ അമ്മയെ സഹായിക്കാനായി അവനാൽ കഴിയുന്ന വിധത്തിൽ ചെറിയ ചെറിയ ജോലികളൊക്കെ ചെയ്തിരുന്നു....പഠിക്കാൻ മിടുക്കനായിരുന്നു അനന്തൻ....

അത് കൊണ്ട് തന്നെ പഠിത്തം പാതിവഴിയിൽ ഉപേക്ഷീക്കേണ്ട സാഹചര്യം ഉണ്ടായിട്ടും കൂടി അത് വിട്ടുകളഞ്ഞില്ല......യശോദ അവന് നല്ല ഉപദേശങ്ങൾ കൊടുക്കുന്നതിനൊപ്പം നല്ല ഗുണങ്ങളും പഠിപ്പിച്ചു കൊടുത്തു......വളരുന്തോറും നന്മയുളളൊരു മനുഷ്യനായി തന്നെ അവൻ വളർന്നു......അവന്റെ അധ്വാനഫലത്തിന്റെ ഒരു വിഹിതം തന്റെ മുന്നിൽ വന്നു കൈനീട്ടുന്നവർക്ക് കൊടുക്കാൻ അവൻ മടിച്ചില്ല.......അവൻ വളരുന്നതിനൊപ്പം അവന്റെ ആഗ്രഹങ്ങളെ കൈയെത്തി പിടിക്കാനും അവൻ ശ്രമിച്ചു......കഷ്ടപ്പെട്ടു പഠീച്ച് ബിരുദം നേടിയെടുത്തു......അതിനോപ്പം അവന്റെ ആവേശമായി മാറിയ ഗുസ്തിയും കളരിയും മർമവിദ്യയുമൊക്കെ നിഷ്പ്രയാസം പഠിച്ചടുത്തു.......

പത്മ ദളത്തിലെ അന്നത്തെ കാർന്നോരായ മഹാദേവന്റെ ശിഷ്യത്വത്തിൽ കളരി അഭ്യാസം തുടങ്ങി.....അധികം വൈകാതെ തന്നെ അദ്ദേഹത്തിന്റെ പ്രീയശിഷ്യനായി മാറുകയും ചെയ്തു.......അനന്തന് തന്റെ ജീവനെപ്പോലെ വിശ്വാസമുളള ഒരേയൊരു സുഹുത്തേ ഉണ്ടായിരുന്നൊളളൂ....കൃഷ്ണനുണ്ണി...... കൃഷ്ണനുണ്ണിക്കൊപ്പമാണ് അനന്തൻ ആദ്യമായി പത്മദളത്തിൽ കളരി അഭ്യസീക്കാൻ പോയത്...നിന്റെ അച്ഛൻ ഒരുപാട് തല്ലുണ്ടാക്കിയിട്ടുണ്ട് പക്ഷേ അതെല്ലാം ന്യായത്തിനു വേണ്ടിയും നിരാലംബരായവർക്കു വേണ്ടിയു മൊക്കെയാണ്..... ഒരിക്കൽ ഈ കുന്നത്തൂര് കവല ചട്ടമ്പികളുടെ വിഹാര കേന്ദ്രമായിരുന്നു....

പെൺകുട്ടികളും സ്ത്രീകളും ഒരു പോലെ പുറത്തേക്ക് ഇറങ്ങാനും ഒറ്റക്ക് വീട്ടിലിരിക്കാനും ഭയപ്പെട്ടിരുന്ന കാലം....അന്ന് ആറുമുഖൻ എന്ന് പേരുള്ള ഒരു തമിഴൻ കുന്നത്തൂരിലുണ്ടായിരുന്നു......തടിച്ചുരുണ്ട ശരീര പ്രകൃതിയുള്ളൊരതികായൻ...അവനും അവന്റെ ശിങ്കിടികളും ചേർന്ന് കാലി കച്ചവടം ചെയ്തു പോന്നു......വിവിധ ഇടങ്ങളിൽ ചെന്ന് കാലികളെ ഇവിടേക്ക് കൊണ്ട് വന്ന് വിൽപന നടത്തിയിരുന്നവൻ.....പെണ്ണെന്ന് പറഞ്ഞാൽ അവന്റെ ബലഹീനതയായിരുന്നു.......പിഞ്ചെന്നോ പൂവെന്നോ നോക്കാതെ അവന്റെ കാമദാഹം തീർക്കാൻ ഉപയോഗീച്ചിരുന്നവൻ..... അറുമുഖൻ കാരണം പെൺകുട്ടികളെ വീട്ടിൽ തനിച്ചാക്കി പോവാൻ പോലും വീട്ടുകാർ ഭയപ്പെട്ടിരുന്നു...

അവനോടെതിർക്കുന്നവരെ അവനും അവന്റെ ആൾക്കാരും ചേർന്ന് തല്ലിച്ചതച്ചരുന്നു ...വേണമെങ്കിൽ കൊല്ലാനും മടിച്ചിരുന്നില്ല.......പോലീസീനു പോലും അവനെ പേടിയായിരുന്നു........അവന്റെ ശല്യം നാൾക്കുനാൾ കൂടി വന്നപ്പോൾ കുറച്ചു പേർ കൂടിയാലോചിച്ച് ഇതിനൊരവസാനം കാണണമെന്ന ആവശ്വവുമായി പത്മദളത്തിലെത്തി.....കാര്യം അവതരിപ്പിച്ചു.......അന്ന് അനന്തൻ മഹാദേവന്റെ കീഴിൽ കളരി പഠിക്കുകയായിരുന്നു..... ആ കവല ചട്ടമ്പിയെയും അവന്റെ ശിങ്കിടികളെയും പേടിച്ച് ജോലിക്ക് പോലും പോവാതെ മാതാപിതാക്കൾ വീട്ടിൽ കഴിയേണ്ടി വന്നു.....

അറുമുഖനെ തല്ലിതോൽപിക്കുന്നത് അവരെക്കൊണ്ട് കഴിയില്ലന്ന് കണ്ടാണ് മഹാദേവനോട് കാര്യം പറഞ്ഞത്... പിറ്റേദിവസം കവലയിൽ ഒരങ്കത്തിന് കളമൊരുങ്ങി....മഹാദേവൻ പറഞ്ഞതനുസരിച്ച് ആ കവല ചട്ടമ്പിയെ നേരിടാൻ അനന്തൻ പുറപ്പെട്ടു......നിമിഷങ്ങൾ കൊണ്ട് ആ കവലചട്ടമ്പിയെയും അവന്റെ ശിങ്കിടികളെയും അനന്തൻ തല്ലി പതം വരൂത്തി....അനന്തന്റെ മുന്നിൽ അധിക സമയം പിടിച്ചു നിൽക്കാൻ ആർക്കും കഴിഞ്ഞില്ല .....അനന്തന്റെ തല്ല് കിട്ടിയവന്മാരെല്ലാം പിന്നെ എഴുന്നേറ്റ് നടന്നിട്ടില്ല ശേഷകാലം....നരകിച്ച് നരകിച്ച് കിടന്ന് മരിച്ചു...... . പിന്നെ ഇതുപോലുളള മറ്റൊരു കഥ കൂടിയുണ്ട്......

ഇവിടെ രാത്രികാലങ്ങളിൽ മോഷണം നടത്താനായി കുറച്ചുപേർസംഘം ചേർന്ന് വരുമായിരുന്നു.അവർ പല തരത്തിലുള്ള ആയുധങ്ങളുമായാണ് ഇറങ്ങി തിരിക്കുന്നത്....ആ സമയത്ത് രാത്രി പുറത്തേക്ക് ഇറങ്ങാൻ കൂടി എല്ലാവർക്കും ഭയമായിരുന്നു.......ഇവർ സംഘം ചേർന്ന് മോഷണം നടത്തുന്നതിന് തടസ്സമായി ആരെങ്കിലും മുന്നിൽ പെട്ടാൽ കൊന്നു തളളാൻ പോലും മടി കാണിക്കില്ലായിരുന്നു.....ഒറ്റ രാത്രികൊണ്ട് അനന്തൻ ഈ മോഷണ സംഘത്തെ ഒറ്റക്ക് തല്ലിയോടിച്ചിട്ടുണ്ട്.....അതിനു ശേഷമാണ് ഇവിടുളളവർ ശാന്തമായി ഉറങ്ങുന്നതെന്നാ പറയുന്നത്...... പിന്നെ മറ്റൊരു കാര്യം ഇവിടെ കുറെ ഗുണ്ടകൾ ഉണ്ടായിരുന്നു .....

അനതിച്ചന്ത കൂടാൻ വരുന്ന പാവപ്പെട്ട കച്ചവടക്കാരിൽ നിന്നും കാശും മറ്റു സാധനങ്ങളും പിടിച്ചു പറിച്ച് വാങ്ങി ക്കൊണ്ട് പോവും ഇതൊരിക്കൽ അനന്തൻ കാണാനിടയായി.....അവന്മാരുടെ ശല്യം അന്നത്തോടെ തീർപ്പാക്കി..... അനന്തന്റെ കുറിച്ചു പറയാനാണെങ്കിൽ ഇനിയും ഒരുപാടുണ്ട്......അനന്തൻ ഇവിടുണ്ടായിരുന്ന സമയത്ത് കുന്നത്തൂർ ശുദ്ധ മായിരുന്നൂന്നാ പറയുന്നത്.......കഞ്ചാവ് മയക്ക് മരുന്ന് ഇതൊന്നും അതിർത്തി കടത്തി ആരും കൊണ്ടു വരാൻ ധൈര്യം കാണിച്ചിരുന്നില്ല......അങ്ങനെ വന്നാൽ ആരെങ്കിലും വഴി അനന്തൻ അറിയും പിന്നെ വന്നപോലെ അവന്മാരോന്നും തിരികെ പോവില്ല....

ആരെയും ഒന്നിനെയും നിന്റെ അച്ഛയ്ക്ക് പേടിയില്ലാരുന്നു കുഞ്ഞാ......ആരുടെ മുന്നിലും കൈനീട്ടിയിട്ടില്ല.......സ്വന്തമായി അധ്വാനിച്ചു തന്നെ ആ ചെറിയ വീടും സ്ഥലവും വാങ്ങിയത്......അതിനിടയിലാണ് ലാറ്റക്സ് കമ്പനിയിൽ നല്ലൊരു പോസ്റ്റിലേക്ക് അതും നല്ല ശമ്പളത്തിൽ ജോലി കിട്ടിയത് അങ്ങനെയാണ് നിന്റ അച്ഛൻ മുംബൈയിൽ പോയത്......ആർക്കും നേർക്ക് നേർ നിന്ന് നിന്റെ അച്ഛയേ തോൽപിക്കാൻ പറ്റില്ലായിരുന്നു.....

അന്ന് രാത്രി എന്താ സംഭവിച്ചതെന്ന് ആർക്കും അറിയില്ല.....പത്മദളത്തിലെ പാർവതീയെയും കൊണ്ട് അനന്തൻ മുംബൈക്ക് പോയതിനുശേഷം പിന്നെ വരുന്നത് നാഗക്ഷേത്രത്തിലെ ആ പൂജയ്ക്കു വേണ്ടിയാ......അനന്തനും പാറുവും മരിച്ച ദിവസം രാത്രി വീരഭദ്രൻ എന്ന നിന്റെ വല്യച്ഛൻ അവിടെ ചെന്ന് പ്രശ്നം ഉണ്ടാക്കി നാട്ടുകാരൊക്കെ കൂടി.....ചെറിയ രീതിയിൽ ഉന്തും തളളും ആയന്നൊക്കെയാ പറേണത്....അയാൾ ആ വീരഭദ്രനെ കുറിച്ചു ഞാൻ അന്വേഷിച്ചു.....ചുമ്മാ കുരക്കത്തേയുളളൊ കടിക്കില്ല .....ഒരാളെ കൊല്ലാനുളള ധൈര്യം ഒന്നും അയാൾക്കില്ല....

പിന്നെ അനന്തന്റെ കാര്യം കൂടുതൽ അറിയാവുന്നയാൾ അനന്തന്റെ ആ ഫ്രണ്ട് കൃഷ്ണനുണ്ണിയാ....അനന്തന്റെ ശത്രു ക്കളെ കുറച്ചൊക്കെ അയാൾക്ക് അറിയാമായിരിക്കും അയാൾ ആരാന്ന് എനിക്കറിയില്ല.........ശരിക്കും പറഞ്ഞാൽ അന്ന് നിന്റെ അച്ഛൻ ഇവിടുത്തുകാരുടെ ഹീറോ തന്നെയായിരുന്നടാ കുഞ്ഞാ..... ദക്ഷൻ ഇതെല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു....അപ്പോഴും ഒളിഞ്ഞിരിക്കുന്ന ആ ശത്രു ആരായിരിക്കുമെന്നായിരുന്നു അവന്റെ ചിന്ത................................................തുടരും………

ദക്ഷ പൗര്‍ണമി : ഭാഗം 14

Share this story