ദക്ഷ പൗർണമി: ഭാഗം 16

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

ആര്യാ.......ആരായിരിക്കും മറഞ്ഞിരിക്കുന്ന ആ ശത്രു.....എന്തിനാവൂം അച്ഛയെയും അമ്മയെയും കൊന്നത്......അപ്പ പറഞ്ഞ ഒരാളെ നമ്മൾ വിട്ടു പോയി......"ചാരു ലക്ഷ്മി".....അവരെവിടെയായിരിക്കും.....അവർക്കെന്തെങ്കിലും പറ്റീട്ടുണ്ടാവുമോ......ഇതൊക്കെ ഇപ്പൊ ആരോടാ തിരക്കാ....ദക്ഷൻ നെറ്റി ഉഴിഞ്ഞു കൊണ്ട് ചോദിച്ചു..... ഹാ......നീ വെറുതെ കാടുകയറല്ലേ.....നമ്മൾ തുടങ്ങിട്ടല്ലേളളൂ.....കണ്ടു പിടിക്കാം......ഞാൻ കിഷോരിനെ വിളിച്ചിരുന്നു.....അവൻ നിന്നെ വൈകുന്നേരം വിളിക്കാന്നാ പറഞ്ഞത്.....നിനക്ക് പറയാനുള്ളത് അവനോട് പറയ്....ബാക്കി പിന്നെ നോക്കാം....ദക്ഷന്റെ തോളിൽ തട്ടിക്കൊണ്ടു ആര്യൻ പറഞ്ഞു.....

ഹാ....ആര്യാ മുത്തശ്ശി......മുത്തശ്ശി എന്റെ മുത്തശ്ശി ഇപ്പോഴും ഉണ്ടോ.....അതോ...അവൻ തെല്ലൊന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു.......അച്ഛയുടെ ആ വീട്ടിൽ അച്ഛയുടെയും അമ്മയുടെയും അസ്ഥിത്തറ മാത്രേ ഉണ്ടായിരുന്നുളളൂ......അപ്പോ മുത്തശ്ശി ജീവിച്ചിരിപ്പുണ്ടായിരിക്കോ....... അറിയില്ല.....ആരും അവരെ പറ്റി ഒന്നും പറഞ്ഞില്ല കുഞ്ഞാ.....ശരിക്കും പറഞ്ഞാൽ അക്കാര്യം ഞാനും വിട്ട് പോയി....നമുക്കന്വേഷിക്കാം...... അതൊക്കെ പോട്ടെ നീ രാവിലെ തന്നെ എവിടെ പോയതാ....ഇങ്ങനെ തനി നാടൻ ലുക്കിൽ....ആര്യൻ ചിരിയോടെ ചോദിച്ചു..... ഓ അതോ....ഇന്നവളുടെ പിറന്നാളാ....അപ്പോ....അവളുടെ കൂടെ അമ്പലത്തിൽ കൂട്ട് പോവുമോ നന്ന് ചോദിച്ചു....

പിന്നെ ഞാനും ഒപ്പം പോയി..... ടാ.....പിറന്നാളായിട്ട് ഞാനവളെയൊന്ന് വിഷ് ചെയ്തു കൂടിയില്ല........പെട്ടന്ന് ഓർത്ത് കൊണ്ട് ദക്ഷൻ പറഞ്ഞു .... ..അത് മാത്രല്ല ഗിഫ്റ്റ് കൊടുക്കണ്ടേ.......എന്താ കൊടുക്കാ..... വല്ല പൊട്ടോ ചാന്തോ വളയോ വാങ്ങിക്കൊടുത്തേക്ക് അവൾക്ക് അതൊക്കെ മതിയാവും.... ഒന്ന് പോടാ....ഞാനെന്തായാലും പുറത്ത് പോയിട്ട് വരാം .....അത് പറഞ്ഞു കൊണ്ട് കാറിന്റെ കീയുമായി ദക്ഷൻ താഴേക്ക് പോയി.... 🔥🔥🔥🔥🔥🔥 ഈ സമയം പൗർണമിയുടെ മനസ് മുഴുവൻ രാവിലെ നടന്ന കാര്യങ്ങളായിരുന്നു..... ദക്ഷൻ മുത്തശ്ശിയുടെ കുഞ്ഞനാണെങ്കിൽ തന്നെ അയാൾക്ക് അറിവുണ്ടാവില്ലേ അതേ പറ്റി.....ചിലപ്പോ അറിയായിരിക്കു മെങ്കിലോ....

എങ്ങനാ ഒന്ന് കണ്ടു പിടിക്കാ.....അയാളുടെ റൂമിൽ പോയി അരിച്ചുപെറുക്കി നോക്കിയാൽ എന്തേലും ക്ലൂ കിട്ടാതിരിക്കില്ല വരട്ടെ നോക്കാം....(പൗർണമി ആത്മ ) അപ്പോഴേക്കും മുത്തശ്ശി അവിടേക്ക് വന്നു..... അമ്പലത്തിൽ പോയിട്ട് ഇത്ര വേഗം വന്നോ ന്റെ മോള്...... മ്മ്......മുത്തശ്ശി കുഞ്ഞേട്ടന്റെ നാള് ആയില്യം ആണെന്ന് ഉറപ്പാണോ..... ആയില്യം നാള് തന്നാ....എന്താ ഇപ്പൊ കുട്ടിക്ക് അങ്ങനെ തോന്നാൻ.....മുത്തശ്ശി നെറ്റി ചുളുക്കിക്കൊണ്ട് ചോദിച്ചു...... ഏയ് വെറുതെ ചോയ്ച്ചൂന്നേള്ളൂ....... മ്മ്........മോളെ കുറേ നേരം കൂടി കഴിഞ്ഞ് ആ കുട്ടികളുടെ മുറിയൊന്ന് അടിച്ചു വാരിയിടണം....നാണി ഇന്ന് വന്നിട്ടില്ല.....അപ്പോ വൃത്തിയാക്കി ഇടണംല്ലോ.....പറഞ്ഞു കൊണ്ട് മുത്തശ്ശി കട്ടിലിൽ ചാരി ഇരുന്നു.....

രോഗി ഇച്ചിച്ചതും വൈദ്യർ കൽപിച്ചതും പാല്..അയാളുടെ റൂമിൽ ചെന്ന് ഒന്ന് സെർച്ച് ചെയ്യണം...ഇന്ന് തന്നെ അയാൾ ആരാന്ന് കണ്ടെത്തണം.....(പൗർണമി ആത്മ )..... ആ....ശരി മുത്തശ്ശി ഞാനിപ്പോ തന്നെ പോവാം.....അവൾ പോകാനായി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി..... ഇപ്പൊ വേണ്ട കുട്ട്യേ......കുറച്ചു കഴിയട്ടെ.....മോള് മുത്തശ്ശിടെ കാലൊന്ന് ഉഴിഞ്ഞു തന്നേ.....അങ്ങനെ പറഞ്ഞു കൊണ്ട് മുത്തശ്ശി കാല് കട്ടിലിലേക്ക് നീട്ടി വച്ചു..... പൗർണി മുത്തശ്ശിയുടെ അടുത്തേക്ക് വന്ന് കാല് തിരുമാൻ തുടങ്ങി...... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 പത്മനാഭൻ സീതയോടൊപ്പം ഉമ്മറത്ത് ഇരിക്കുകയായിരുന്നു.... സീതേ നിക്ക് തോന്നണത് ദക്ഷൻ അനന്തന്റെ മോനാന്നാ.....അല്ലാതെ ഇത്രയും സാമ്യം എങ്ങനാ വര്യാ.....

അവനെ പതിച്ചു വച്ചിരിക്കല്ലേ.....പക്ഷെ എങ്ങനാ ഒന്ന് കണ്ടു പിടിക്കാ......കഴുത്തിലെ മറുക് നോക്കാന്ന് വച്ചപ്പോ കുട്ടി മുടി നീട്ടി വളർത്തിയിരിക്കാ......ഞാനിന്ന് നോക്കീതാ പക്ഷെ കാണാൻ പറ്റണില്ല........എന്താ ചെയ്യാ.....അവനോട് നേരിട്ടു ചോദിക്കാനും പറ്റില്ലല്ലോ.......പത്മനാഭൻ പതിയെ ചാരുകസേരയിലേക്ക് ചാഞ്ഞു...... പപ്പേട്ടൻ വിഷമിക്കേണ്ട ആ കുട്ടി കുറച്ചു നാളിവിടെ ഉണ്ടാവില്ലേ.....നമുക്ക് നോക്കാം..... മ്മ്......സീതേ ആ ഉണ്ണി ഇന്ന് കണ്ടപ്പോഴും പൗർണിടേ കാര്യം ചോദിച്ചു.....അവൾക്ക് ഇഷ്ടല്ലാന്ന് എങ്ങനെ മുഖത്ത് നോക്കി പറയും.....ഞാൻ പിന്നെ പറയാന്നാ പറഞ്ഞത്.... മ്മ്.....വിവാഹം നിരീച്ചിരിക്കാത്ത നേരത്ത് നടക്കൂന്നാ ജോത്സ്യർ പറഞ്ഞത്.......

എന്താ അങ്ങനെ പറഞ്ഞതെന്നാ നിക്ക് മനസിലാവാത്തേ.... മ്മ്.....വരുന്നടത്ത് വച്ച് കാണാം......ഒരു നെടുവീർപ്പോടയാൾ പറഞ്ഞു...... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 മുത്തശ്ശി ഉറങ്ങിക്കഴിഞ്ഞതും പൗർണമി പതിയെ ശബ്ദമുണ്ടാക്കാതെ എണീറ്റ് റൂമിന് പുറത്തിറങ്ങി.....നേരെ ചൂലുമായി ദക്ഷന്റെ റൂമിലേക്ക് പോയി......അവിടെ ചെന്നപ്പോൾ റൂം പുറത്ത് നിന്നും ലോക്ക് ചെയ്തിരിക്കുന്നു....അവൾ പതിയെ അകത്തേക്ക് കയറി അവിടെ മൊത്തം പരതിയപ്പോൾ രണ്ടു ഡയറി ഇരിക്കുന്നത് കണ്ടു....അവൾ വേഗം അതിലൊന്ന് കൈയിലെടുത്തു.....ഓരോ പേജും മറിച്ചു നോക്കി.....കുറെ തീയതികളും സ്ഥലങ്ങളും കുറിച്ച് വച്ചിരിക്കുന്നതല്ലാതെ മറ്റൊന്നുമില്ലായിരുന്നു......

നിരാശയോടവൾ അത് മേശയിൽ വച്ചു....അടുത്തത് എടുക്കാൻ തുടങ്ങുന്നതിനു മുന്നേ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു അവളെ തന്നെ രൂക്ഷമായി നോക്കി നിൽക്കുന്നവനെ.... ദക്ഷനെ കണ്ട് അവൾ തറഞ്ഞു നിന്നു പോയി.... ഈശ്വരാ......പെട്ടൂലോ....ഇപ്പൊ എന്താ ചെയ്യാ...(പൗർണമി ആത്മ ) 😁😁😁😁😁( പൗർണമി )... ദക്ഷൻ അകത്തേക്ക് കയറി വാതിൽ അടച്ച് കുറ്റിയിട്ടു....മുണ്ടും മടക്കിക്കുത്തി അവളുടെ അടുത്തേക്ക് വന്നു..... ഈ സമയം പൗർണമിയുടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി.....തൊണ്ട വരണ്ടുണങ്ങുന്ന തവൾ അറിയുന്നുണ്ടായിരുന്നു...... അവൻ അവളുടെ തൊട്ടടുത്തായി വന്ന് നിന്നു.... പൗർണമി അവനെ ദയനീയമായി നോക്കി....... മ്മ്.....

നീയെന്താ ഇവിടെ ഗൗരവത്തോടെ അവനവളോട് ചോദിച്ചു..... അടി....അടി....അടിച്ച് വാരാൻ വന്ന്....താ.....ഇടർച്ചയോടെ പറഞ്ഞു..... പിന്നെ നീ യെന്തിനാ എന്റെ ഡയറിയെടുത്തത്.... ഈശ്വരാ കണ്ടാരുന്നോ.....(പൗർണമി ആത്മ ) നേരെ അടുക്കി വെച്ചതാ....വായിൽ വന്ന കളളം പറഞ്ഞവൾ..... അപ്പോഴേക്കും അവന്റെ കണ്ണുകൾ അവളുടെ പേടിച്ചരണ്ട കണ്ണുകളെയും വിറയാർന്ന അധരങ്ങളെയും പുൽകുന്നുണ്ടായിരുന്നു.....അവൻ അറിയാതെ തന്നെ അവളിലേക്ക് മുഖമടുപ്പിച്ചു...... ഞാൻ പൊയ്ക്കോട്ടെ അതും പറഞ്ഞു കൊണ്ട് പൗർണമി അവനിൽ നിന്നും മാറി പോവാൻ തുടങ്ങി... അവൻ അവളെ പിടിച്ചു നിർത്തി..... അടിച്ച് വാരാനല്ലേ വന്നത് വാരുന്നില്ലേ.....

കുറുമ്പോടവൻ ചോദിച്ചു...... മ്മ് ........പൗർണമി വേഗം അവിടമൊക്കെ അടിച്ചു വാരിയിട്ട് തിരികെ പോവാൻ തുടങ്ങി.... അവിടെ നിന്നേ.....ഇവിടുത്തെ കാർന്നോര് അന്യന്റെ റൂമിൽ അനുവാദമില്ലാതെ കയറാനാണോ കുട്ടിയെ പഠീപ്പിച്ചത്.....വെരി...ബാഡ്..... എന്തിനാ ന്റെ അച്ഛയെ പറേണത്...അവളുടെ കണ്ണുകൾ നിറഞ്ഞു.... അത് അവനെ വേദനിപ്പിച്ചൂ.... അയ്യോ.......താൻ കരയാ.....ഞാൻ വെറുതെ പറഞ്ഞതാടോ.... അവൻ പറയുന്നത് കേൾക്കാൻ കൂട്ടാക്കാതേ അവൾ തിരിഞ്ഞു നടന്നു..... അവൻ അവളെ അരയിലൂടെ കൈചേർത്ത് അവനഭിമുഖമായ് നിർത്തി.....എന്നിട്ട് പോക്കറ്റിൽ നിന്നും ഒരു കുഞ്ഞ് ബോക്സെടുത്ത് അവളുടെ കൈയിൽ വച്ച് കൊണ്ട് പറഞ്ഞു.... .""""മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേയ്""""..... പൗർണമി ആകെ അമ്പരന്ന് അവനെ നോക്കി നിന്നു....................................................തുടരും………

ദക്ഷ പൗര്‍ണമി : ഭാഗം 15

Share this story