ദക്ഷ പൗർണമി: ഭാഗം 17

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

പൗർണമി അവനെ തന്നെ ഉറ്റുനോക്കി...... എന്തായിത്???അവനെ തുറിച്ച് നോക്കി ക്കൊണ്ടവൾ ചോദിച്ചു...... ഇന്ന് തന്റെ പിറന്നാളല്ലേ.....അത് കൊണ്ട് എന്റെ വക ചെറിയൊരു ഗിഫ്റ്റ്.......പുഞ്ചിരി യോടെ ദക്ഷൻ പറഞ്ഞു...... നിക്ക് വേണ്ട ഇത്.....ആ കുഞ്ഞ് ബോക്സ് അവന് നേരെ നീട്ടിക്കൊണ്ടവൾ പറഞ്ഞു..... അതെന്താ വേണ്ടാത്തേ......ഇഷ്ടായില്ലേ..... അതല്ല......അന്യരുടെ കൈയിൽ നിന്നും ഒന്നും വാങ്ങരുതെന്നാ അച്ഛ പറഞ്ഞിട്ടുളളത്......നിക്കും അതൊന്നും ഇഷ്ടല്ല.... നീ കൊളളാലോടീ .....കാന്താരീ....(ദക്ഷൻ ആത്മ ). അന്യനാണെന്ന് കരുതണ്ട തന്റെ അപ്പച്ചീടെയോ അമ്മാവന്റെയോ മോനാന്ന് കരുതിയാ മതി.....കുസൃതിച്ചിരിയോടെ ഒളികണ്ണിട്ട് അവളെ നോക്കിക്കൊണ്ടവൻ പറഞ്ഞു.....

അത് കേട്ട് ഞെട്ടിത്തരിച്ച് അവനെ തന്നെ നോക്കി നിന്നു പൗർണമി......തന്റെ മുന്നിൽ നിൽക്കുന്നത് കുഞ്ഞൻ ആണെന്ന് വളച്ച് കെട്ടി പറയുന്നത് പോലെ അവൾക്ക് തോന്നി.... വേണ്ട.....ഇത് വച്ചോളൂ .......നിക്ക് പോണം .....അവൾ വീണ്ടും അവനു നേരെ അത് നീട്ടി..... ഇതിപ്പോ താൻ വാങ്ങിയില്ലെങ്കിൽ താനെന്നെ കടിച്ചതും.....ഞാനില്ലാത്തപ്പോ ഈ റൂമിൽ കയറി എന്റെ ഡയറി എടുത്ത് വായിച്ചതൊക്കെ ഞാൻ ആ കാർന്നോരോട് പറയും..എന്നിട്ട് ചോദിക്കും ഇങ്ങനൊക്കെ യാണോ മോളെ വളർത്തുന്നതെന്ന്.....മോശല്ലേ...അതൊക്കെ......ഹേ..... അവളെ തന്നെ നോക്കി ക്കൊണ്ട് അവൻ ചോദിച്ചു.......

മറുപടി പറയാതെ മുഖം കുനിച്ച് നിക്കാരുന്നവൾ...... എന്തേ ഒന്നും പറയാനില്ലേ...... വേണ്ട......അച്ഛയോടൊന്നും പറയേണ്ട......ഇത് ഞാൻ കൊണ്ട് പൊയ്ക്കോളാം.......അവനെ ഒന്ന് കൂർപ്പിച്ചു നോക്കിയിട്ട് അവൾ വാതിൽ തുറന്നു പുറത്തേക്ക് പോയി..... ""ഉണ്ട കണ്ണി""......അപ്പോ പറയേണ്ട രീതിയിൽ പറഞ്ഞാൽ അനുസരിക്കാനറിയാം.....ദക്ഷൻ പിറുപിറുത്തു കൊണ്ട് അവിടിരുന്ന ഡയറിയെടുത്ത് തുറന്നു അതിൽ നിന്നും അനന്തനൊപ്പം കുഞ്ഞ് ദക്ഷനെയും കൈയിലേന്തി നിൽക്കുന്ന പാറുവിന്റെ ഫോട്ടോ കൈയിലെടുത്ത് പുഞ്ചിരി യൊടെ അതിലുടെ വിരലോടിച്ചു.........അപ്പോഴും അറിയാതൊരു നോവ് അവനിലേക്ക് പടരുന്നതറിഞ്ഞിരുന്നവൻ.....

പൗർണമി നേരെ റൂമിലേക്ക് പോയി പുഞ്ചിരിയോടെ ആ കുഞ്ഞ് ബോക്സ് തുറന്നു നോക്കി....അവളുടെ വിടർന്ന കണ്ണുകളിൽ അമ്പരപ്പ് നിറഞ്ഞൂ """ നീല കല്ലൂ പതിപ്പിച്ച ഒരു മനോഹരമായ കുഞ്ഞ് മൂക്കുത്തിയായിരുന്നത്"""..........അവളത് മതി വരുവോളം നോക്കി കണ്ടു പിന്നെ അത് ആരും കാണാതെ അലമാരക്കുളളിൽ തന്നെ സൂക്ഷിച്ചു വച്ചു...... 🔥🔥🔥🔥🔥🔥🔥🔥 ആര്യൻ പുറത്ത് നിൽക്കുകയായിരുന്നു അപ്പോൾ അവിടേക്ക് ആമി വന്നു....ആര്യനെ കണ്ടതും ആമിയൊന്ന് നേർമയായി പുഞ്ചിരിച്ചു... ഹലോ ആമി തന്നെ ഇങ്ങോട്ട് കാണാനില്ലല്ലോ...എന്തെ വരാത്തത്..... ഏയ് ഒന്നൂല്യ.......കോളേജിൽ പോണായിരുന്നു....അതുകൊണ്ടാ ഇവിടേ.......പകുതിക്ക് പറഞ്ഞു നിർത്തി.......

തന്റെ വീടിവിടെ അടുത്താണോ......ആരൊക്കയുണ്ട് വീട്ടിൽ.. മ്മ് .....ഇവിടടുത്ത് തന്നാ...ഞാനും അമ്മയും മാത്രമേയൂളളൂ വീട്ടിൽ......അച്ഛൻ കുഞ്ഞിലെ മരിച്ചു പോയി......ദുഃഖത്തൊടവൾ പറഞ്ഞു.... എന്തിനാ പെണ്ണേ വിഷമിക്കുന്നേ ഞാനില്ലേ നിനക്ക്......ഒരു തൂളളി കണ്ണുനീർ വീഴ്ത്താതെ പൊന്നു പോലെ നോക്കും നിന്നെ ഞാൻ...(ആര്യൻ ആത്മ )..... താൻ പൗർണമിയെ കാണാൻ വന്നതല്ലേ.....ആ കുട്ടി മുകളിലുണ്ട്...... മ്മ്......ഞാനവളെയൊന്ന് കണ്ടിട്ട് വരാം അതും പറഞ്ഞു കൊണ്ട് ആമി മുകളിലേക്ക് പോയി.... ആര്യൻ അവൾ പോകുന്നതും നോക്കി നിൽക്കുകയായിരുന്നു..... 🔥🔥🔥🔥🔥🔥🔥🔥

ഈ വർഷത്തെ ആയില്യ പൂജക്കെങ്കിലും നാഗക്ഷേത്രം തുറന്ന് പൂജ നടത്തണം ......അതിനു കൃഷ്ണനുണ്ണീ..... നിന്റെ മകനെ കൊണ്ട് തന്നെ പൗർണമിയുടെ കഴുത്തിലൊരു മഞ്ഞച്ചരട് ചാർത്തിക്കണം .....എന്ത് കുതന്ത്രം പ്രയോഗിച്ചാലും വേണ്ടില്ല.....അതേ നടക്കാവൂ....അല്ലാച്ചാ നമ്മുടെ പദ്ധതികളൊന്നും നടക്കില്ല....... മ്മ്......നിക്ക് എതിരഭിപ്രായം ഒന്നൂല്യ......ന്റെ മകനും അതേ........കുറേ നാളായി പറഞ്ഞു പറഞ്ഞു ചെക്കനും ഇപ്പൊ അവളെ തന്നെ മതീന്നായീ അല്ലേടാ മോനേ....... മ്മ്.....നിക്ക് അവളെ വേണം അച്ഛാ.....ഒരുപാട് മോഹിച്ചു പോയവളെ ഞാൻ.....അവളുടെ അംഗ ലാവണ്യം എന്നെ മത്തു പിടിപ്പിക്കുന്നു.......

.ഇക്കണ്ട കാലമത്രയും ഒരുപാട് പെൺകുട്ടികൾ ജീവിതത്തിൽ വന്നു പോയെങ്കിലും ഇവളെ സ്വന്തമാക്കാനാ മനസ് കൊതിക്കണത്.......വല്ലാത്തൊരു ആവേശമാ എനിക്കവൾ...വിട്ടു കൊടുക്കില്ലമറ്റൊരുത്തനും...അവളെ മോഹിക്കാനും സ്വന്തമാക്കാനും എനിക്ക് മാത്രേ അധികാരമുളളൂ.....വന്യമായ ചിരിയോടെ പറയുന്നവനെ നോക്കിയിരുന്നവർ..... 🔥🔥🔥🔥🔥🔥🔥🔥🔥 ആമി നേരെ പൗർണമിയുടെ റൂമിലേക്കാണ് പോയത് അവിടെ എത്തിയപ്പോഴേ കണ്ടു പുറത്തേക്ക് മിഴി നട്ട് പുഞ്ചിരിയോടിരിക്കുന്നവളെ.....ആമി പതിയെ ശബ്ദമുണ്ടാക്കാതെ പോയി പിന്നിൽ നിന്നും അവളുടെ കണ്ണുകൾ പൊത്തി..... ആമി.....എന്താ പെണ്ണേ ഇത് വിട്ടേ.......

പൗർണമി ആമിയുടെ കൈപിടിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു...... എന്താ പൗർണി പകൽ കിനാവ് കാണാരുന്നോ നീ.....ഏഹ്......ആമി പൗർണമി യെ കളിയാക്കി ചോദിച്ചു....... ഏയ് ഞാൻ വെറുതെ ഓരോന്നോർത്ത് ഇരുന്ന് പോയതാ പെണ്ണേ ..... ആണോ ഞാൻ കരുതി നിന്റെ കുഞ്ഞേട്ടനെ സ്വപ്നം കണ്ടിരിക്കാവൂന്ന്...... ഒന്ന് പോടി പെണ്ണേ......ആഹ് ടീ.... നിന്നോടു എനിക്ക് ചിലത് സംസാരിക്കാനുണ്ട്....... എന്താ....ടീ.....അത് ആ ദക്ഷൻ ഇല്ലേ......അയാള് കുഞ്ഞേട്ടനാണോന്ന് നിക്കൊരു സംശയം ണ്ട്..... എന്തേ ഇപ്പൊ അങ്ങനെ തോന്നാൻ...... ആമി...അത് ഇന്ന്..... രാവിലെ അമ്പലത്തിൽ നടന്നതൊക്കെ അവളൊട് പറഞ്ഞു......നിനക്കെന്താ തോന്നണത്..... മ്മ് നീ പറഞ്ഞത് ശരിയാണ്......

നിന്റെ സ്ഥാനത്ത് ഞാനായാലും ഇങ്ങനെ ചിന്തിക്കു....പക്ഷെ അയാൾക്കറിയില്ലെങ്കീലോ അയാൾ നിന്റെ അനന്തൻ മാമയുടെ മോനാന്ന്...... നിക്ക് അങ്ങനെ തോന്നണില്ല.......അറിയുന്നുണ്ടാവും......അല്ലാച്ചാ ഇപ്പൊ ഇവിടേയ്ക്ക് വരേണ്ട കാര്യന്താ.... പക്ഷെ അങ്ങനെയാണെങ്കിൽ കണ്ട് പിടിക്കണം ന്നിട്ട് ചോദിക്കണം എന്തിനാ ബാക്കിയുള്ളോരെ പൊട്ടൻ കളിപ്പിച്ചേന്ന്......പൗർണമി കെറുവിച്ചു..... ചിലപ്പോ അതിനു തക്കതായ കാരണം ണ്ടാവും പൗർണി......അയാൾക്കും പറയാനിണ്ടാവില്ലേ ന്യായീകരണം..... എന്തായാലും തെറ്റല്ലേ........പാവം ന്റെ മുത്തശ്ശി എന്തോരം പ്രാർത്ഥിക്കുന്നെന്നറിയോ.....കുഞ്ഞേട്ടന്റെ വരവിനായി.....

ദുഃഖത്തോടവൾ പറഞ്ഞു...... നീ വിഷമിക്കേണ്ട നമുക്ക് കണ്ട് പിടിക്കാം അയാള് എപ്പോഴും ആ റൂമിലുണ്ടാവില്ലല്ലോ.....രാവിലെ കളരി പഠിക്കാൻ പോവില്ലേ അപ്പോ നോക്കാം.....നീ യിപ്പോ എന്റെ കൂടെ വാ നമുക്ക് കുളപ്പടവിൽ പോയിരിക്കാം.....ഉടനെ തന്നെ രണ്ടാളും കുളപ്പടവിൽ പോയി..... 🔥🔥🔥🔥🔥🔥🔥🔥 വൈകുന്നേരം..... ദക്ഷൻ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു.... മനസ്സിലേക്ക് അനന്തനെ കുറിച്ച് ആര്യൻ പറഞ്ഞതൊക്കെ ഓർമ്മ വന്നു അവന് അവിടിരുന്നപ്പോൾ അനന്തന്റെയും പാറുവിന്റയും വീട്ടിലേക്ക് പോവാൻ തോന്നി.........അവൻ വേഗം ഫ്രഷ് ആയി വന്നിട്ട്.... അങ്ങോട്ടേയ്ക്ക് നടന്നു......അവിടെ വീട്ടിൽ ചെന്ന് കുഴിമാടത്തിനടുത്തായി നിന്നു.....

അമ്മാ.......അച്ഛേ......ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം കെട്ട മകൻ ഞാനായിരിക്കും അല്ലേ....അതുകൊണ്ടല്ലേ.....സ്നേഹിച്ച് കൊതി തീരും മുമ്പേ എന്നെ പിരിയേണ്ടി വന്നത്.......ആരാ.....ആരാ അച്ഛേ.....എന്റെച്ഛയെ ചതിച്ചത്......ആരായാലും ഞാൻ വിടില്ല ..അവർക്കുളള ശിക്ഷ എന്റെ കൈകൊണ്ട് തന്നെ വിധീക്കും........ഓരോന്നോർത്ത് കൊണ്ട് വീടിനു പിൻ ഭാഗത്തുളള പടിയിൽ നീണ്ടു നിവർന്ന് കിടന്നു.......പിന്നെപ്പോഴൊ ചെറുതായൊന്ന് മയങ്ങി ....കുറെ സമയം കഴിഞ്ഞ് ആരുടെയോ കാൽ പെരുമാറ്റം കേട്ട് ഉണർന്നു..... ഉണരുമ്പോൾ അനന്തന്റെയും പാറു വിന്റെയും കുഴിമാടത്തിൽ ആരോ വിളക്ക് വയ്ക്കുന്നുണ്ടായിരുന്നു..... നേരിയ വെട്ടത്തിൽ ആ മുഖം കണ്ടവൻ തറഞ്ഞു നിന്നു.................................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story