ദക്ഷ പൗർണമി: ഭാഗം 19

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

എന്താ മുത്തശ്ശി ഇത്......മുത്തശ്ശിക്കെപ്പോഴും പഴമ്പുരാണം പറയാനേ നേരൊളളല്ലോ......ദക്ഷാ ....താൻ പോയി കുറച്ചു നേരം റെസ്റ്റെടുക്ക് പെയ്ൻ കാണും അതിനുള്ള മെഡിസിൻ ഇതിലുണ്ട് താൻ ഫുഡ് കഴിച്ചു കഴിഞ്ഞ് എടുത്ത് കഴിച്ചേക്കണം.....അതും പറഞ്ഞു കൊണ്ട് ഒരു ചെറിയ കിറ്റ് എടുത്ത് ഇന്ദ്രൻ ദക്ഷനെ ഏൽപിച്ചു..... ദക്ഷൻ പതിയെ എഴുന്നേറ്റ് റൂമിലേക്ക് നടക്കാൻ തുടങ്ങി..... മോനേ ഒറ്റക്ക് പോവാൻ കഴിയൊ.... നിനക്ക് മുത്തശ്ശി ആകുലപ്പെട്ട്കൊണ്ട് ചോദിച്ചു..... അത് സാരല്ല്യാ മുത്തശ്ശി ചെറിയ മുറിവല്ലേള്ളൂ .......എനിക്ക് പ്രശ്നം ഒന്നും ഇല്ല......അതും പറഞ്ഞ് നടന്നകലുന്നവനെ തന്നെ നോക്കിയിരുന്നു ആ വൃദ്ധ...... .. 🔥🔥🔥🔥🔥🔥🔥🔥🔥

ആര്യൻ അമ്പലത്തിൽ പോയി തിരികെ വരികയായിരുന്നു .....അപ്പോഴാണ് അതുവഴി ആമി വന്നത്... കൈയിൽ ഒരു വലിയ സഞ്ചിയുമായാണ് അവൾ വന്നത്........അവളെ കണ്ടപ്പോൾ തന്നെ ആര്യന്റെ മുഖം വിടർന്നു....... ആമി.......എങ്ങോട്ടാടോ പോണത് ഈ ഭാണ്ഡക്കെട്ടും ചുമന്ന് കൊണ്ട്........ആര്യൻ ചിരിയോടെ തിരക്കി പൗർണിയുടെ ഏടത്തിമാരുടെ തുണികളാ......തയ്യ്ക്കാൻ അമ്മയെ ഏൽപിച്ചിരുന്നതാ......അവൾ പുഞ്ചിരിയോടെ പറഞ്ഞു..... കുറച്ചു ദൂരം അവർ ഓരോന്നും സംസാരിച്ചു മുന്നോട്ട് പോയി..എതിരെ വരികയായിരുന്ന ഒരു സ്ത്രീ യെ കണ്ട് ആമി അറിയാതെ തന്നെ അവിടെ നിന്നു പോയി......

ആ സ്ത്രീ യാണെ വല്ലാത്തൊരു നോട്ടവും ചിരിയുമായി അവളുടെ അടുത്തെത്തി........ എന്താടീ മോളെ.......അപ്പച്ചീയെ കണ്ടിട്ട് നിനക്ക് ഒരു സന്തോഷമില്ലല്ലോ...... അതിനു മറുപടി പറയാതെ അവൾ നിന്നു....അപ്പോഴേക്കും അവരുടെ നോട്ടം ആര്യനിലെത്തി....... ഏതാടീ.....ഈ വരത്തൻ......ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ..... ഇത് ആര്യൻ.....പത്മദളത്തില് വന്നവരാ.... ഇവനുമായി നിനക്കെന്താടീ.....ഇടപാട്.......ഹേ....അറിയാലോ..ഭദ്രന് വേണ്ടി ഞാൻ വാക്ക് പറഞ്ഞു വച്ചിരിക്കുന്ന പെണ്ണാ നീ....വെറുതെ ചീത്ത പേരു കേൾപിക്കണ്ട.....

.അറിയാലോ ഭദ്രൻ വച്ചേക്കില്ല രണ്ടിനേം അതും പറഞ്ഞു കൊണ്ട് അവളെ തറപ്പിച്ചു നോക്കിയിട്ട് ആ സ്ത്രീ അവിടെ നിന്നും പോയി...... അപ്പോഴേക്കും അതുവരെ പിടിച്ചു വച്ചിരുന്ന സങ്കടക്കടൽ പുറത്തേക്ക് ഒഴുകാൻ തുടങ്ങി.....ആമി പൊട്ടി കരയാൻ തുടങ്ങി........ ആമി ....... ടോ .....കരയല്ലേ..... എന്തു പറ്റിയെടോ.....ആ സ്ത്രീ അങ്ങനൊക്കെ പറഞ്ഞത് കൊണ്ടാണോ കരയുന്നത്.....ഹാ താനിങ്ങനെ തൊട്ടാവാടിയാവല്ലേ.....അതുകൊണ്ടല്ലേ.....അവരിങ്ങനെ വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞത്......അവൻ അവളെ സമാധാനിപ്പിക്കാനായി ശ്രമിച്ചു..... നിക്ക് പേടിയാ....അയാളെ ആ ഭദ്രനെ ചീത്തയാ അയാള് ന്റെ അപ്പച്ചീന്ന് പറേണ ആ സ്ത്രീയും ചീത്തയാ....

.ന്നെ അയാളെ കൊണ്ട് വിവാഹം കഴിപ്പിക്കാനിരിക്കാ അവര്......അതിനു വേണ്ടി അയാൾടേന്ന് കാശും വാങ്ങിട്ട്ണ്ടന്ന് അയാൾ പറഞ്ഞതാ ന്നോട്..... ""അതീന്....ഞാൻ വിട്ടു കൊടുത്തിട്ട് വേണ്ടേ"".....പെട്ടന്നുളള ആര്യന്റെ മറുപടി കേട്ട് ഞെട്ടി നിന്നു പോയവൾ അവനെ തന്നെ ആ പെണ്ണ് ഉറ്റുനോക്കി നിന്നു.....അവളുടെ കുഞ്ഞികണ്ണുകളിൽ വിരിയുന്ന ഭാവത്തെ പകർത്തിയെടുക്കുകയായിരുന്നു അവന്റെ കണ്ണുകൾ........തെല്ലൊരു മൗനത്തിനു ശേഷം അവൻ തുടർന്നു..... ഞാൻ പറഞ്ഞത് സത്യാ.......ഞാൻ തന്നെ കൂടെ കൂട്ടിക്കോട്ടെ...... തന്നെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം.......ഒരു ഭദ്രനും എന്റെ ചിറകിൻ കീഴിൽ നിന്നും നിന്നെ കൊണ്ട് പോവില്ല.......നിനക്കിഷ്ടാണോന്ന് ഞാൻ ചോദിക്കുന്നില്ല......

എന്നെ ഇഷ്ടപ്പെട്ടാ മതി നീ....ഒരു ഭദ്രനും വിട്ടുകൊടുക്കില്ല ഞാൻ.....അവളെ നോക്കി പറയുന്നവനെ തന്നെ ചിമ്മാതെ നോക്കി നിന്നവൾ.....ഇപ്പൊ ഞാൻ പോവാ.....വൈകാതെ വരും ഞാൻ തന്റെ വീട്ടിലേക്ക് തന്നെ എനിക്ക് തരുവോന്ന് ചോദിക്കാൻ അതും പറഞ്ഞു കൊണ്ട് ചിരിയോടെ നടന്നവനെ തന്നെ ഉറ്റുനോക്കി നിന്നു പോയവൾ....... ആര്യനെ പോലൊരാളുടെ ഭാര്യ ആവാനുളള അർഹതയൊന്നും തനിക്കില്ല......വെറുതെ ഞാൻ കാരണം അയാളെ കൂടി ഭദ്രന്റെ ശത്രു വാക്കാൻ താൻ ആഗ്രഹിക്കുന്നില്ല.....ഇനി അയാളെ കാണുമ്പോൾ ഇതേ പറ്റി പറഞ്ഞു മനസിലാക്കാം .....

ഞാൻ കാരണം അയാളുടെ ശരീരത്തിൽ ഒരു നുള്ള് മണ്ണ് വീഴാൻ പാടില്ല......പ്രണയിക്കാനുളള മാനസികാവസ്ഥയല്ല തനിക്ക്..ആദ്യം സ്വന്തം കാലിൽ നിൽക്കണം അമ്മക്കൊരു താങ്ങാവണം.....ഭയമാ അയാളെ ആ ഭദ്രനെ....എന്ന് വച്ച് ഒരിക്കലും അയാളുടെ താലിക്ക് മുന്നിൽ തല നീട്ടി കൊടുക്കീല്ല...ഓരോന്നോർത്ത് കൊണ്ട് അവൾ മുന്നോട്ട് നടന്നു...... 🔥🔥🔥🔥🔥🔥🔥 ഈ സമയം പത്മദളത്തിലെത്തിയ ആര്യൻ ദക്ഷന്റെ നെറ്റിയിലെ കെട്ട് കണ്ട് ആകെ അമ്പരന്നു...... ടാ......കുഞ്ഞാ.....ഇത്......ഇതെന്താടാ.....എന്ത് പറ്റിയതാ..... ഏയ് ഒന്നൂല്ലടാ.....വടി ചെറുതായൊന്ന് തട്ടിയതാ....

അവൻ രാവിലെ നടന്നതൊക്കെ ദക്ഷൻ അവനോട് പറഞ്ഞു..... കുഞ്ഞാ... നിനക്ക് പെയ്ൻ ഉണ്ടോടാ......ഹോസ്പിറ്റലിൽ പോണോ....എവിടെ ഞാനൊന്ന് നോക്കട്ടെ.... ആര്യൻ പതിയെ മുറിവൊക്കെ നോക്കി......എന്നിട്ട് തുടർന്നൂ.....നീ എന്തായാലും ഇന്ദ്രൻ തന്ന മെഡിസിൻ കഴിക്ക്..... മ്മ്....... എന്താടാ ഇത്.. . പരിശീലനത്തിന്റെ സമയത്ത് നല്ല ശ്രദ്ധ വേണ്ടതല്ലേ.........ആ എന്തായാലും ..നീ നല്ലോണം റെസ്റ്റെടുക്ക്..... ഇന്നലെ അച്ഛയെയും അമ്മയേയും കൊന്നവരെ കുറിച്ചു യാതൊരു ക്ളുവും കിട്ടാതായപ്പോൾ മൈൻസ് ആകെ ഡിസ്റ്റർബ്ഡ് ആയഡാ.....ആങ്ങനെ പറ്റിയതാ...... .ടാ......

നീ വെറുതെ ഡെസ്പ് ആവണ്ട.....നമുക്ക് നോക്കാം......ഞാൻ കിഷോരിനെ ഇന്ന് വിളിച്ചിരുന്നു എസ് ഐ ഷൺമുഖന്റെ ഡീറ്റയിൽസ് അവൻ കളക്ട് ചെയ്ത് തരാന്ന് പറഞ്ഞിട്ടുണ്ട്.......ആ പിന്നെ കുഞ്ഞാ ഇന്ന് രാവിലെ ദേവച്ഛൻ വിളിച്ചാരുന്നോ നിന്നെ........എന്റെ ഫോൺ സൈലന്റ്‌ ആയിരുന്നു....... മ്മ്......നിന്നോട് മുംബൈയിലേക്ക് ചെല്ലാൻ പറഞ്ഞു........നിന്റെ അപ്പ എന്തോ കോൺഫറൻസിനു വേണ്ടി മുംബൈയിൽ വരുവാണെന്ന് ഒരാഴ്ച അവിടെ ഉണ്ടാവും അത് കൊണ്ട് നീയും അവിടെ വേണംന്ന് അപ്പ പറഞ്ഞു..... ഈ കുരുട്ടടക്കയ്ക്ക് അവിടെങ്ങാനും ഇരിക്കാൻ പാടില്ലാരുന്നോ......

വെറുതെ മനുഷ്യനെ മെനക്കേടുണ്ടാക്കാൻ......അപ്പോ ഞാനിന്ന് തന്നെ തിരിച്ചു പോണം അല്ലേ......🙄🙄🙄ഞാൻ പോയിട്ട് വരുന്നത് വരെ നീ ഒന്നും ആലോചിക്കുകയേ വേണ്ട......രണ്ടു ദിവസം മാക്സിമം മൈൻഡ് റിലാക്സ്ഡ് ആയി ഇരിക്ക്...... മ്മ്......നീ പോവാൻ റെഡിയായിക്കോ........ഞാനൊന്ന് റെസ്റ്റെടുക്കട്ടെ അതും പറഞ്ഞു കൊണ്ട് ദക്ഷൻ കട്ടിലിലേക്ക് ചാഞ്ഞു..... മ്മ് ശരിയെടാ......ആര്യൻ തിരിച്ചു പോവാനുള്ള തയ്യാറെടുപ്പ് നടത്താനായി പോയി......... 🔥🔥🔥🔥🔥🔥🔥

വൈകുന്നേരം തന്നെ ആര്യൻ മുംബൈക്ക് യാത്ര തിരിച്ചു.......ആര്യൻ കൂടി പോയപ്പോൾ ദക്ഷൻ ആകെ ഒറ്റപ്പെട്ടതുപൊലെയായി.... പത്മനാഭനും സീതയുമൊക്കെ ഇടക്കിടെ വന്ന് അവന്റെ കാര്യങ്ങൾ നോക്കുന്നുണ്ടായിരുന്നു....ദക്ഷൻ മേശപ്പുറത്ത് നിന്നും ഡയറിയെടുത്ത് അതിൽ എന്തൊക്കെയോ കുറിച്ചിട്ടു..... അതിനു ശേഷം അതിൽ നിന്നും ആ ഫോട്ടോ യെടുത്ത് അതിലേക്കു മിഴിയൂന്നി......അവന്റെ അച്ഛയെയും അമ്മയെയും കാണെ അവന്റെ കണ്ണുകൾ നിറഞ്ഞു.......തന്റെ അച്ഛയെയും അമ്മയെയും കൊല്ലാൻ മാത്രം അവരോട് പകയുളളത് ആർക്കാവും എന്നോർത്തു .....

.പെട്ടെന്നാണ് അച്ഛയുടെ സുഹൃത്ത് കൃഷ്ണനുണ്ണീയുടെ കാര്യം ആര്യൻ പറഞ്ഞത് ഓർമ്മയിൽ വന്നത് ..... ആര്യൻ വന്നയുടനെ അച്ഛയുടെ ആ സുഹൃത്ത് ആരാന്ന് കണ്ടെത്തണം.....അച്ഛയുടെ ശത്രുക്കളെ കുറിച്ചു എന്തെങ്കിലും അറിവ് കിട്ടാതിരിക്കില്ല...അവൻ ഓർത്തു..... 🔥🔥🔥🔥🔥🔥🔥🔥 രാത്രി പൗർണമി പിറ്റേന്ന് കോളേജിൽ അവതരിപ്പിക്കേണ്ട സെമിനാറിനു വേണ്ടി പ്രീപ്പയർ ചെയ്യാരുന്നു.....ഈ സമയം ഒരു പ്ളറ്റിൽ കുഞ്ഞിയുമായി സീത അവിടേക്ക് വന്നു...... മൊളെ .......പൗർണി നീയിതൊന്ന് കൊണ്ട് ചെന്ന് ആ കുട്ടിക്ക് കൊടുക്ക്......അവളുടെ നേരെ പ്ലേറ്റ് നീട്ടിക്കൊണ്ട് സീത പറഞ്ഞു......

അമ്മാ എനിക്കെഴുതാൻ ഒരുപാടുണ്ട് പ്ലീസ് അമ്മ കൊണ്ട് പോയി കൊടുക്ക്..... മോളെ അച്ഛയൊക്കെ ഇപ്പൊ വരും അവർക്ക് അത്താഴം എടുത്ത് വയ്ക്കണം.....പൊന്നു മോളല്ലേ......പറയുന്നത് അനുസരിക്ക്.... ഓ.....എന്തൊരു സ്നേഹവാ കാര്യം സാധിക്കാൻ...ചുണ്ട് ചുളുക്കിക്കൊണ്ട് സീതയോടായി പറഞ്ഞു..... നിന്ന് താളം ചവിട്ടാതെ ആ കഞ്ഞീ ആറുന്നതിന് മുന്നേ കൊണ്ട് പോയി കൊടുക്ക് പെണ്ണേ......അതും പറഞ്ഞു കൊണ്ട് സീത അവിടെ നിന്നു പോയി.....

പൗർണമി ദക്ഷന്റെ റൂമിലേക്ക് പോയി അവിടെ ചെന്നപ്പോൾ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുന്നുളളൂ......അവൾ പതിയെ വാതിൽ തുറന്നു ദക്ഷൻ അകത്തില്ലാന്ന് കണ്ട് കഞ്ഞി കൊണ്ട് പോയി ടേബിളിൽ വച്ച് തിരിഞ്ഞപ്പോഴാണ് കട്ടിലിൽ കിടന്ന ഡയറി ശ്രദ്ധയിൽ പെട്ടത്...അവൾ ദക്ഷൻ വരുന്നുണ്ടോന്ന് നോക്കി ഇല്ലെന്ന് ഉറപ്പു വരുത്തി ആ ഡയറി കൈയിലെടുത്ത് തുറന്നു നോക്കി ......ആദ്യ പേജിൽ തന്നെ ഒരു ഫോട്ടോ ഇരുന്നു.......അവൾ അത് കൈയിൽ എടുത്ത് മറിച്ചു നോക്കി ......ആ ഫോട്ടോയിലുളളവരെ കണ്ട് സ്തംമ്പിച്ചു നിന്നു പോയി പൗർണമി........................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story